കൊച്ചി: സ്കൂളുകളില്‍ ശനിയാഴ്ചകള് പ്രവൃത്തി ദിവസമാക്കുന്നത് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. അധ്യയന ദിവസം 220 ആക്കി വര്‍ധിപ്പിച്ച പുതിയ വിദ്യാഭ്യാസ കലണ്ടര്‍ സര്‍ക്കാര്‍ കൂടിയാലോചിച്ച് തീരുമാനമെടുക്കണമെന്നും ഉത്തരവില്‍ പറയുന്നു. സര്‍ക്കാര്‍ ഉത്തരവ് ചോദ്യം ചെയ്ത് കേരള പ്രദേശ് സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷന് (കെപിഎസ്ടിഎ), കേരള സ്കൂള്‍ ടീച്ചേഴ്സ് യൂണിയന് (കെഎസ്ടിയു), സ്കൂള്‍ ഗ്രാജ്വേറ്റ് ടീച്ചേഴ്സ് അസോസിയേഷന് (പിജിടിഎ) തുടങ്ങിയ സംഘടനകള്‍ നല്കിയ ഹര്‍ജികളാണ് ജസ്റ്റിസ് എ.എ. സിയാദ് റഹ്മാന് വിധി പറഞ്ഞത്. ജൂണ്‍ മൂന്നിനാണ് 220 പ്രവൃത്തി ദിവസങ്ങള്‍ ഉള്‍പ്പെടുന്ന പുതിയ വിദ്യാഭ്യാസ കലണ്ടര്‍ സര്‍ക്കാര്‍ പുറത്തിറക്കിയത്. മുന്‍ വര്‍ഷങ്ങളിലെ 200 അധ്യയന ദിവസമെന്ന കലണ്ടറില്‍ മാറ്റം വരുത്തിയാണ് ഈ തീരുമാനമെടുത്തത്. മൂവാറ്റുപുഴ വിട്ടൂര് എബനേസര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ മാനേജര്‍ നല്കിയ ഹര്‍ജിയില്‍ ഹൈക്കോടതി ഉത്തരവുണ്ടായതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഇത്തരമൊരു തീരുമാനം പ്രഖ്യാപിച്ചത്.അതേസമയം,…
Read MoreDay: August 1, 2024
തേച്ചത് പോരാഞ്ഞിട്ട് കടുത്ത അവഗണയും; അവളെ തൊട്ടാൽ അവന് നോവണം; വനിതാ ഡോക്ടർ വീടുകയറി ആക്രമിച്ചതിന് പിന്നിലെ തേപ്പിന്റെ കഥയിങ്ങനെ..
തിരുവനന്തപുരം: ഷിനിയുടെ ഭർത്താവ് സുജിത്തിനോടുള്ള പകയാണ് ആക്രമണത്തിനു തന്നെ പ്രേരിപ്പിച്ചതെന്ന് എയർഗൺ ആക്രമണകേസിലെ പ്രതി ദീപ്തിമോൾ. സുജിത്തിന്റെ അവഗണന തന്നെ മാനസികമായി തളർത്തിയെന്നും സുജിത്തിനോടുള്ള പകയാണ് ഷിനിയെ ആക്രമിക്കാൻതന്നെ പ്രേരിപ്പിച്ചതെന്നും ദീപ്തിമോൾ പോലീസിന്റെ ചോദ്യം ചെയ്യലിലും തെളിവെടുപ്പിലും വെളിപ്പെടുത്തി. താൻ അനുഭവിച്ച മാനസിക വേദന സുജിത്തും അറിയണമെന്ന ഉറച്ച തീരുമാനമാണ് ഷിനിയെ ആക്രമിക്കാൻ പദ്ധതി തയാറാക്കിയത്. ആറ് മാസക്കാലമായി ഇതിനുള്ള മാനസിക തയാറെടുപ്പു നടത്തിവരികയായിരുന്നു. പോലീസ് തന്നെ സംശയിക്കുകയൊ പിടിയ്ക്കുകയൊ ചെയ്യില്ലെന്ന ഉറച്ച വിശ്വാസമുണ്ടായിരുന്നു. അതനുസരിച്ചാണ് കൃത്യത്തിനുള്ള പദ്ധതി തയാറാക്കിയിരുന്നതെന്നും ദീപ്തിമോൾ ചോദ്യം ചെയ്യലിൽ പോലീസിനോട് സമ്മതിച്ചിരുന്നു. ജീവിതം അവസാനിപ്പിക്കണമെന്ന ചിന്തയോടെയാണ് ജീവിച്ചതെന്നും അവർ പോലീസിനോട് വെളിപ്പെടുത്തിയിരുന്നു. നാഷണൽ ഹെൽത്ത് മിഷൻ പിആർഒ ഷിനിയെ പെരുന്താന്നിയിലെ വീട്ടിലെത്തി വെടിവച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി ഡോ. ദീപ്തിമോൾ ജോസാണ് പോലീസിന്റെ ചോദ്യം ചെയ്യലിലും തെളിവെടുപ്പ് വേളയിലും മനസ്…
Read Moreഡൽഹിയിൽ കനത്തമഴ: അമ്മയും കുഞ്ഞും മുങ്ങിമരിച്ചു; നിരവധി ആളുകൾ കുടുങ്ങി
ന്യൂഡൽഹി: കനത്തമഴയിൽ ഡൽഹിയിൽ രണ്ടുപേർ മരിച്ചു. ഗോസിപുരിൽ അമ്മയും കുഞ്ഞുമാണു മരിച്ചത്. ഖോഡ കോളനിക്കു സമീപത്തെ വെള്ളക്കെട്ടിൽ വീണ് 22കാരിയായ തനൂജയും മൂന്നു വയസുകാരൻ പ്രിയാൻഷും മുങ്ങിമരിക്കുകയായിരുന്നു. വടക്കൻ ഡൽഹിയിലെ സബ്ജി മണ്ഡിയിൽ റോബില്‍ സിനിമയുടെ സമീപത്തെ വീടു തകര്‍ന്ന് ഒരാൾക്കു പരിക്കേറ്റു. നിരവധി വീടുകൾക്കും കെട്ടിടങ്ങൾക്കും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. നഗരത്തിലെ പ്രധാന റോഡുകളെല്ലാം വെള്ളത്തിനടിയിലാണ്. വൻ ഗതാഗതക്കുരുക്കാണു നഗരത്തിൽ അനുഭവപ്പെട്ടത്. നിരവധി ആളുകൾ കുടുങ്ങി. കാലാവസ്ഥാകേന്ദ്രം തലസ്ഥാനഗരിയിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഡൽഹിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധിയാണ്. അത്യാവശ്യകാര്യങ്ങൾക്കല്ലാതെ വീടിനു വെളിയിൽ ഇറങ്ങരുതെന്നു മുന്നറിയിപ്പു നൽകിയിട്ടുണ്ട്. ഡൽഹി-നോയിഡ എക്സ്പ്രസ് വേയിലും വൻ ഗതാഗതക്കുരുക്കുണ്ടായി. നോയിഡയിൽ ഇന്നലെ രാത്രി പെയ്ത മഴയിൽ നിരവധി അടിപ്പാതകൾ വെള്ളത്തിനടിയിലായി. ലുട്ടിയൻസ് ഡൽഹിയിലെ റോഡുകളിലും ഗുരുഗ്രാം, നോയിഡ, ഗാസിയാബാദ്, ഫരീദാബാദ് എന്നിവിടങ്ങളിലെ റോഡുകളിലും ഗതാഗതം താറുമാറായി. കൊണാട്ട് പ്ലേസിൽ…
Read Moreബാഡ്മിന്റണ്‍ ലോകത്ത് നിലവില്‍ ഏറ്റവും കൂടുതല്‍ നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടുള്ളവരില്‍ ഒരാളാണ് എന്റെ ഭർത്താവ്; അദ്ദേഹം ആരെന്ന് അറിയാത്തവരെക്കുറിച്ച് സങ്കടമുണ്ട്; തപ്സി പന്നു
വിവാഹത്തിന് 100-125 പേര് മാത്രമേ ഉണ്ടായിരുന്നുള്ളൂ. വളരെ സ്വകാര്യമായ ചടങ്ങായിരുന്നു വിവാഹം. ഞങ്ങളെ നേരിട്ട് അറിയുന്നവരെ മാത്രമായിരുന്ന ഞങ്ങള്‍ ക്ഷണിച്ചിരുന്നത്. എല്ലാ ഒരുക്കങ്ങളും ഞങ്ങളുടെ സുഹൃത്തുക്കളും കുടുംബങ്ങളുമാണ് നടത്തിയതെന്ന് തപ്സി പന്നു. അദ്ദേഹം ആരെന്ന് അറിയാത്തവരെക്കുറിച്ച് എനിക്ക് സങ്കടമുണ്ട്. എന്നു കരുതി, ഓ അദ്ദേഹം ഒരു ക്രിക്കറ്ററോ വലിയ ബിസിനസുകാരനോ അല്ലാത്തതു കൊണ്ടല്ലേ നിങ്ങള്‍ക്ക് അറിയാന്‍ താത്പര്യമില്ലാത്തത് എന്ന് പറയാനും ഞാന്‍ ആഗ്രഹിക്കുന്നില്ല. ബാഡ്മിന്റണ്‍ ലോകത്ത് നിലവില്‍ ഏറ്റവും കൂടുതല്‍ നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടുള്ളവരില്‍ ഒരാളാണ് അദ്ദേഹം. നമ്മുടെ പുരുഷ ബാഡ്മിന്റണ്‍ ഡബിള്‍സ് ഇന്നെത്തി നില്ക്കുന്ന അവസ്ഥയുടെ കാരണക്കാരന്‍ എന്ന് തപ്സി പന്നു
Read Moreഹിമാചലിലും ഉത്തരാഖണ്ഡിലും മേഘവിസ്ഫോടനം: മൂന്ന് മരണം, 28 പേരെ കാണാതായി; കേദാർനാഥിൽ ഇരുന്നൂറോളം തീർഥാടകർ കുടുങ്ങി
ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ കേദാർനാഥിലും ഹിമാചൽ പ്രദേശിലെ ഷിംലയിലെ സമേജ് ഖഡിലും അതിതീവ്ര മേഘസ്ഫോടനം. മൂന്നു പേർ മരിച്ചു. 28 പേരെ കാണാതായി. കേദാർനാഥിൽ ഇരുന്നൂറോളം തീർത്ഥാടകർ കുടുങ്ങി. ഉത്തരാഖണ്ഡിലെ തെഹ്രി ജില്ലയിലെ ഗൻസാലിയിൽ നൗതർ തോടിന് സമീപത്തെ ഭക്ഷണശാലയും കലുങ്കും ഒലിച്ചുപോയാണു രണ്ടു പേർ മരിച്ചത്. ഭാനു പ്രസാദ് (50), ഭാര്യ നീലം ദേവി (45) എന്നിവരാണ് മരിച്ചത്. പ്രദേശത്തെ നിരവധി വീടുകൾ ഒലിച്ചുപോയി. പെട്ടെന്നുണ്ടായ കനത്ത മഴയെ തുടർന്ന് മന്ദാകിനി നദിയിലെ ജലനിരപ്പ് കുത്തനെ ഉയർന്നു. ഇരുന്നൂറോളം തീർത്ഥാടകർ കുടുങ്ങിക്കിടക്കുന്നുവെന്നാണ് റിപ്പോർട്ട്. ഷിംലയിലെ സമേജ് ഖഡിൽ ഒരാളുടെ മൃതദേഹം ലഭിച്ചു. നിരവധി വീടുകൾ തകർന്നു. ഒരു കെട്ടിടം തകർന്ന് അപ്പാടെ കുളുവിലെ പാർവതി നദിയിൽ ഒഴുകിപ്പോയി. കുളു, സോളൻ, സിർമൗർ, ഷിംല, കിന്നൗർ ജില്ലകളിലെ മണ്ണിടിച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ്…
Read Moreനരിവേട്ട ചിത്രീകരണം ആരംഭിച്ചു
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ചിത്രികരണം ആരംഭിച്ചു. ഇന്ത്യൻ സിനിമാ കമ്പനിയുടെ ബാനറിൽ ഇന്ത്യ ജിസിസി ട്രേഡ് അംബാസിഡർ ഷിയാസ് ഹസൻ, യുഎഇയിലെ ബിൽഡിംഗ് മെറ്റീരിയൽ എക്സ്പോർട്ട് ബിസിനസ് സംരംഭകൻ ടിപ്പു ഷാൻ എന്നിവർ ചേർന്നാണ് നരിവേട്ട നിർമിക്കുന്നത്. അബിൻ ജോസഫ് ആണ് ചിത്രത്തിനു തിരക്കഥ ഒരുക്കുന്നത്. വലിയ ക്യാൻവാസിൽ, വൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന നരിവേട്ടയിലൂടെ തമിഴ് താരം ചേരൻ ആദ്യമായി മലയാള സിനിമയിൽ എത്തുന്നു. സുരാജ് വെഞ്ഞാറമൂട്, പ്രിയംവദ കൃഷ്ണ,ആര്യ സലിം, റിനി ഉദയകുമാർ, എന്നിവരും ചിത്രത്തിലുണ്ട്. കുട്ടനാട്ടിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്. കോട്ടയം, വയനാട് എന്നിവിടങ്ങളിലും ചിത്രീകരണമുണ്ടാകും. നിർമാതാക്കളിൽ ഒരാളായ ഷിയാസ് ഹസനാണ് സ്വിച്ച് ഓൺ നടത്തി സിനിമക്ക് തുടക്കമിട്ടത്. എൻ എം ബാദുഷയാണ് നരിവേട്ടയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. ജേക്സ് ബിജോയ് നരിവേട്ടയുടെ സംഗീത സംവിധാനം നിർവഹിക്കുന്നു.…
Read Moreസഹായാഭ്യർഥന; മുഖ്യമന്ത്രിയുടെ പോസ്റ്റിനെതിരേ പ്രചാരണം; സാമൂഹ്യമാധ്യമങ്ങളിൽ നിരീക്ഷണം ശക്തമാക്കി സൈബർ പോലീസ്
കൽപ്പറ്റ: വയനാട്ടിലെ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായം അഭ്യർഥിച്ചുള്ള മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരേ പ്രചാരണം നടത്തിയതിനെതിരേ കേസെടുത്ത് പോലീസ്. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് തടസമുണ്ടാക്കുകയെന്ന ഉദ്ദേശ്യത്തോടെ പോസ്റ്റ് പ്രചരിപ്പിച്ചതിനാണ് വയനാട് സൈബർ ക്രൈം പോലീസ് കേസെടുത്തത്. ഐപിസി 192, 45, ദുരന്തനിവാരണ നിയമത്തിലെ 51 എന്നീ വകുപ്പുകൾ അനുസരിച്ചാണ് കേസ്. സാമൂഹ്യമാധ്യമമായ എക്സിൽ ‘കോയിക്കോടൻസ് 2.0′ എന്ന പ്രൊഫൈലിൽ നിന്നാണ് വ്യാജ പോസ്റ്റ് പ്രചരിപ്പിച്ചത്. ദുരന്തനിവാരണ സഹായത്തിനുള്ള മുഖ്യമന്ത്രിയുടെ അഭ്യർഥന തള്ളിക്കളയുന്നതിന് ജനങ്ങളെ പ്രേരിപ്പിക്കുന്ന തരത്തിലായിരുന്നു പോസ്റ്റ്. തെറ്റിദ്ധാരണ പരത്തുന്ന തരത്തിൽ ഇത്തരം പോസ്റ്റുകൾ പ്രചരിപ്പിക്കുന്നവർക്കെതിരേ ദുരന്തനിവാരണ നിയമപ്രകാരം കർശന നിയമനടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു. ഇതിനായി സാമൂഹ്യമാധ്യമങ്ങളിൽ സൈബർ പോലീസിന്റെ നിരീക്ഷണം ശക്തമാക്കി.
Read Moreകറുപ്പിനഴക്… സാരിയിൽ തിളങ്ങി മൗനി റോയ്; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ
ഹിന്ദി മിനിസ്ക്രീനില്‍ നിന്നു ബോളിവുഡ് നായികയായി മാറിയ താരമാണ് മൗനി റോയ്. നാഗിൻ എന്ന സീരിയല്‍ വഴിയാണ് താരം ഭാഷ ഭേദമന്യേ ജനശ്രദ്ധ നേടിയത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം പുതിയ ഫോട്ടോഷൂട്ടുകളും പങ്കിടാറുണ്ട്. കൂടുതലും ഹോട്ട് ലുക്കിലുള്ള ചിത്രങ്ങളാണു താരം പങ്കിടുന്നത്. ഇപ്പോഴിതാ ബ്ലാക്ക് സാരിയിൽ ഹോട്ട് ലുക്കിലുള്ള ചിത്രങ്ങൾ പങ്കിട്ടിരിക്കുകയാണ് താരം. ബ്ലാക്ക് സാരിയിൽ വശ്യതയുള്ള ചിത്രങ്ങളാണ് മൗനി പങ്കിട്ടത്. സാരിയ്ക്കൊപ്പം സ്ലീവലസ് ബാക്ക് ടൈ ബ്ലൗസും ധരിച്ച താരത്തിന്റെെ ചിത്രങ്ങൾ ഷെയർ ചെയ്ത് നിമിഷങ്ങൾക്കകം തന്നെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗ് ആയി മാറി.
Read Moreകലഞ്ഞൂർ പൂമരുതിക്കുഴിയില്‍ വീണ്ടും പുലി; ഭീതിയിൽ നാട്ടുകാർ; പുലിയുടെ സാന്നിധ്യം സ്ഥിരികരിക്കാതെ വനംവകുപ്പ്
കലഞ്ഞൂർ: ഗ്രാമപഞ്ചായത്തിലെ പാടം വനം സ്റ്റേഷൻ പരിധിയിലെ തട്ടാക്കുടി പൂമരുതിക്കുഴി ഭാഗത്തു പുലി മൂന്ന് ആടുകളെ പിടികൂടി. സന്തോഷ് ഭവനിൽ സിന്ധുവിന്റെ ആടുകളെയാണ് പുലി പിടിച്ചത്. ഇന്നലെ രാവിലെയാണ് ആടുകളെ ആക്രമിച്ച വിവരം ഉടമ അറിയുന്നത്. കൂട്ടിൽ എത്തി നോക്കുമ്പോൾ രണ്ട് ആടുകളെ കൂട്ടിൽ ചത്തനിലയിലും മറ്റൊന്നിനെ കാണാതായ നിലയിലുമായിരുന്നു. കൂട്ടിൽ ചത്തനിലയിൽ കണ്ട ആടുകൾക്ക് കഴുത്തിനുൾപ്പെടെ വലിയ മുറിവുകളുണ്ട്. രണ്ട് ആടുകളെയും വലിച്ചു പുറത്തേക്കിട്ട നിലയിലാണ്. ഒരു ആടിനെ കൊണ്ടുപോകുകയും ചെയ്തു. സംസ്ഥാന യുവ കർഷകയ്ക്കുള്ള അവാർഡ് വാങ്ങിയിട്ടുള്ളയാളാണ് സിന്ധു. പാടം, തട്ടാക്കുടി, പൂമരുതികുഴി തുടങ്ങിയ പ്രദേശങ്ങളിൽ മാസങ്ങളായി പുലിയുടെ ഭീതി നിലനിൽക്കുകയാണ്. പലരുടെയും കൺമുന്പിൽ പുലി എത്തിയിരുന്നു. വളർത്തു മൃഗങ്ങളെ തങ്ങൾക്കു നഷ്ടപ്പെട്ടിട്ടും വനം വകുപ്പ് ഭാഗത്ത് നിന്നും യാതൊരു നടപടികൾ ഉണ്ടാകുന്നില്ലെന്നു പ്രദേശവാസികൾ പറയുന്നു. നടുവത്തുംമൂഴി റേഞ്ചിലെ പാടം സ്റ്റേഷൻ പരിധിയിലാണ് പ്രദേശം.…
Read Moreകുളിമുറി വിഡിയോ; സത്യം വെളിപ്പെടുത്തി ഉർവശി
തന്റേതെന്ന രീതിയിൽ പേരിൽ പ്രചരിച്ച ബാത്ത് റൂം വീഡിയോയുടെ സത്യാവസ്ഥ വെളിപ്പെടുത്തി നടി ഉർവശി റൗട്ടേല. വിഡിയോ ഡീപ് ഫേക്ക് അല്ലെന്നും തന്റെ പുതിയ സിനിമയിൽ നിന്നുള്ള ഒരു രംഗമാണെന്നും നടി പറയുന്നു. ആ ക്ലിപ്പ് പുറത്തുവന്നപ്പോൾ വളരെ അസ്വസ്ഥയായിരുന്നു. തീർച്ചയായും അതെന്റെ വ്യക്തിജീവിതത്തിൽ നിന്നുള്ളതല്ല. എന്റെ പേഴ്സനൽ ക്ലിപ്പ് അല്ല. ഘുസ്പൈഠിയാ എന്ന ചിത്രത്തിന്റെ ഭാഗമായുള്ള രംഗമായിരുന്നു അത്. ഒരു സ്ത്രീയും യഥാർഥജീവിതത്തിൽ ഇങ്ങനെയൊരു സാഹചര്യത്തിലൂടെ കടന്നുപോകരുതെന്നാണ് ആഗ്രഹം- ഉർവശി മാധ്യമങ്ങളോട് പറഞ്ഞു. ഉര്‍വശി റൗട്ടേലയുടെ ബാത്ത്റൂം ദൃശ്യങ്ങൾ ഓണ്‍ലൈനില്‍ പ്രചരിച്ചത് വലിയ ചർച്ചയായിരുന്നു. ബാത്ത്റൂമില്‍ കുളിക്കാനായി എത്തുന്ന ഉര്‍വശി വസ്ത്രം മാറുന്ന വീഡിയോ ആണ് സോഷ്യല്‍ മീഡിയയിൽ വൈറലായത്. പിന്നാലെ ഇത് എഐ ജനറേറ്റഡ് ആണെന്നും ഡീപ് ഫേക്ക് വീഡിയോ ആണെന്നും പുതിയ സിനിമയുടെ പ്രമോഷൻ ആണെന്നും തരത്തിലുള്ള റിപ്പോർട്ടുകളും വന്നിരുന്നു. ഇൻസ്റ്റഗ്രാമിൽ 73.2…
Read More