കൊച്ചി: സ്കൂളുകളില്‍ ശനിയാഴ്ചകള് പ്രവൃത്തിദിനമാക്കിയ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. 220 അധ്യയനദിവസങ്ങള്‍ ഉറപ്പാക്കാന്‍ 25 ശനിയാഴ്ചകളായിരുന്നു പ്രവൃത്തിദിനമാക്കിയത്. നിയമത്തിലെ വ്യവസ്ഥകള്‍, വിദ്യാര്‍ഥികളുടെ മാനസികാവസ്ഥ, അക്കാഡമിക് ഇതര പ്രവര്‍ത്തനങ്ങള്‍ എന്നിവ പരിഗണിക്കാതെയാണ് സര്‍ക്കാര്‍ ഉത്തരവെന്ന് കോടതി ചൂണ്ടിക്കാട്ടി. ഉത്തരവ് ബാധിക്കുന്നവരെ കേള്‍ക്കാതെയാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നടപടിയെന്നു ചൂണ്ടിക്കാട്ടിയാണ് ജസ്റ്റീസ് എ.എ. സിയാദ് റഹ്മാന്റെ ഉത്തരവ്. നയപരമായും കീഴ്വഴക്കപരമായും കാലങ്ങളായി പിന്തുടരുന്ന ഒരു സംവിധാനത്തിൽ മാറ്റം വരുത്തുന്ന ഇത്തരമൊരു ഉത്തരവ് സര്‍ക്കാരിനല്ലാതെ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് പുറപ്പെടുവിക്കാനാകില്ലെന്നും കോടതി വിലയിരുത്തി. ശനിയാഴ്ചകള് പ്രവൃത്തിദിനമാക്കിയതിനെതിരേ കെഎസ്ടിയു, കെപിഎസ്ടിഎ, കെഎടിഎഫ്, പ്രൈവറ്റ് ഗ്രാജുവേറ്റ് ടീച്ചേഴ്സ് അസോസിയേഷന് കേരള തുടങ്ങിയ സംഘടനകള്‍ ഉള്‍പ്പെടെ സമര്‍പ്പിച്ച ഹര്‍ജികളാണു കോടതി പരിഗണിച്ചത്. ഒന്നു മുതല്‍ അഞ്ചു വരെയുള്ള ക്ലാസുകാര്‍ക്ക് 200 പ്രവൃത്തിദിനമെന്നും ആറു മുതല്‍ എട്ടുവരെയുള്ള ക്ലാസുകാര്‍ക്ക് 220 പ്രവൃത്തിദിനമെന്നുമാണ് വിദ്യാഭ്യാസ അവകാശ നിയമത്തില്‍ പറയുന്നത്.…
Read MoreDay: August 2, 2024
പ്രഥമാധ്യാപകർക്ക് ആശ്വസിക്കാം: ജൂണിലെ പാലും മുട്ടയും വിതരണത്തിന്റെ 22.67 കോടി അനുവദിച്ചു; നടപടി ഹൈക്കോടതി ഇടപെടലിനെത്തുടർന്ന്
തിരുവനന്തപുരം: ഉച്ചഭക്ഷണ ഫണ്ട് സർക്കാർ നൽകാത്തതിനെ തുടർന്ന് കടക്കെണിയിലായ സ്കൂൾ പ്രഥമാധ്യാപകർക്ക് ആശ്വസിക്കാം. അധ്യയന വർഷത്തിന്റെ ആദ്യ മാസമായ ജൂണിൽ പ്രത്യേക പോഷകാഹാര പദ്ധതിയിൽ ഉൾപ്പെടുത്തി പാലും മുട്ടയും കുട്ടികൾക്കു വിതരണം ചെയ്തതിനു ചെലവായ തുക വിദ്യാഭ്യാസ വകുപ്പ് അനുവദിച്ചു. കുട്ടികൾക്ക് പാലും മുട്ടയും വിതരണം ചെയ്ത വകയിലുള്ള ജൂണിലെ തുകയായ 22.67 കോടി രൂപയാണ് അനുവദിച്ചത്. ഹൈക്കോടതി ഇടപെടലിനെ തുടർന്നായിരുന്നു നടപടി. സംസ്ഥാനത്തെ 12,000ത്തോളം വരുന്ന സ്കൂളുകളിലെ 26.24 ലക്ഷം കുട്ടികൾക്ക് ജൂണിലെ നാല് ആഴ്ചകളിൽ വിതരണം ചെയ്ത പ്രത്യേക പോഷകാഹാരത്തിനായി ചെലവഴിച്ച തുകയാണ് അനുവദിച്ചത്. എട്ടുവരെ ക്ലാസുകളിലെ കുട്ടികൾക്ക് ആഴ്ചയിൽ രണ്ടു ദിവസമാണ് പാലും മുട്ടയും വിതരണം ചെയ്യുന്നത്. 150 മില്ലി ലിറ്റർ വീതം പാലും ഒരു മുട്ടയും വീതമാണു നൽകേണ്ടത്. ഒരു ആഴ്ചയിൽ വേണ്ടിവരുന്ന 300 മില്ലി ലിറ്റർ പാലിന് 15.60 രൂപയും…
Read Moreവടക്കന്‍ കേരളത്തില്‍ ഇന്നും നാളെയും കനത്ത മഴ; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: വടക്കന്‍ കേരളത്തില്‍ ഇന്നും നാളെയും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇവിടങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ 24 മണിക്കൂറില്‍ ഏഴു മുതല്‍ 11 സെന്റിമീറ്റര്‍ വരെയുള്ള ശക്തമായ മഴയ്ക്കാണ് സാധ്യത. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഇന്നും കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്നും നാളെയും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇവിടങ്ങളിലെ പ്രളയസാധ്യതാ പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി അറിയിച്ചു.
Read More