വയനാട്ടിലുണ്ടായ ദുരന്തത്തിന്റെ ആഘാതത്തിൽ നിന്നും ഇതുവരേയും മലയാളികൾ മുക്തരായിട്ടില്ല. അപ്രതീക്ഷിതമായി സംഭവിച്ച ദുരന്തം എന്നും തീരാ വേദനയായി നിലനിൽക്കും. ഉറ്റവരെയും ഉടയവരേയും പലർക്കും നഷ്ടമായി. തങ്ങളുടെ പ്രിയപ്പെട്ടവരെ അവസാനമായി ഒരു നോക്ക് കാണാൻ പോലും സാധിക്കാത്ത പലരും അക്കൂട്ടത്തിലുണ്ട്. ഇതിനിടെയിൽ നൗഫലിന് നഷ്ടമായത് തന്റെ കുടുംബം മുഴുവനായിരുന്നു. ചാലിയാർ പുഴയുടെ തീരത്ത് ചങ്ക് തകർന്ന് നിരാലംബനായി കരയുന്ന നൗഫലിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഇപ്പോഴിതാ നൗഫലിന്റെ ദുഃഖത്തിൽ പങ്കുചേര്‍ന്ന് നടൻ ടിനി ടോം. ‘നൗഫലെ നിന്നേ ഞാൻ എന്റെ നെഞ്ചോട് ചേർത്ത് വയ്ക്കുന്നു. കാണണം കെട്ടിപിടിച്ചു കൊണ്ട് എനിക്കു പറയണം ഇനി എന്നും നിനക്ക് ഞാൻ കൂടെ ജനിക്കാതെ പോയ നിന്റെ സ്വന്തം സഹോദരൻ ആണെന്ന്’ എന്ന് ടിനി ടോം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യത്തെ കുറിച്ച് പറഞ്ഞത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… സഹിക്കാനാവുന്നില്ല.…
Read MoreDay: August 6, 2024
കൊച്ചുവേളി, നേമം റെയിൽവേ സ്റ്റേഷനുകളുടെ പേര് മാറ്റി; സംസ്ഥാന സർക്കാരിന്റെ ആവശ്യം അംഗീകരിച്ചു
തിരുവനന്തപുരം: കൊച്ചുവേളി, നേമം റെയില്‍വേ സ്റ്റേഷനുകളുടെ പേരുമാറ്റണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യം കേന്ദ്ര സര്‍ക്കാർ അംഗീകരിച്ചു. കൊച്ചുവേളി സ്റ്റേഷന്റെ പേര് തിരുവനന്തപുരം നോർത്ത് എന്നും നേമം സ്റ്റേഷന്റെ പേര് തിരുവനന്തപുരം സൗത്ത് എന്നുമാണ് മാറ്റിയിരിക്കുന്നത്. പേരു മാറ്റം അനുവദിച്ചു കൊണ്ടുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കത്ത് സംസ്ഥാനത്തിന് ലഭിച്ചു. കൊച്ചുവേളിയില്‍ നിന്ന് സര്‍വീസ് നടത്തുന്നതില്‍ ഭൂരിപക്ഷവും ദീര്‍ഘദൂര ട്രെയിനുകളാണ്. കേരളത്തിന് പുറത്തുള്ളവര്‍ക്ക് കൊച്ചുവേളി എന്ന പേര് ഒട്ടും പരിചിതമല്ല. അതിനാല്‍, തിരുവനന്തപുരം സെന്‍ട്രലിലേക്ക് റിസര്‍വേഷന്‍ ലഭിക്കാത്തവര്‍ യാത്ര വേണ്ടെന്ന് വയ്ക്കുന്ന സാഹചര്യമായിരുന്നു. പേരു മാറ്റം വന്നതോടെ ഈ പ്രശ്നവും പരിഹരിക്കപ്പെടും.
Read Moreഅണ്ണാറക്കണ്ണനും തന്നാലായത്… വയനാട്ടിലെ കൂട്ടുകാർക്കായി രണ്ടാം ക്ലാസുകാരിയുടെ ചെറുകൈ സഹായം
കിളിമാനൂർ:വയനാട്ടിലെ ദുരിതമനുഭവിക്കുന്ന ജനതയ്ക്ക് കൈത്താങ്ങായി കേരളം ഒന്നടങ്കം അണിനിരക്കുമ്പോൾ തന്റെ ചെറു സമ്പാദ്യവുമായി രണ്ടാം ക്ലാസുകാരി നവമിയും കൂടെ ചേരുന്നു. കിളിമാനൂർ ഗവ. എൽപിഎസിലെ വിദ്യാർഥിനിയാണ് നവമി. കഴിഞ്ഞദിവസം ഒരു ടിവി ചാനലിൽ സമാനമായ വാർത്ത കാണുമ്പോഴാണ് തന്റെ ചെറു സമ്പാദ്യവും മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് നൽകണമെന്ന് നവമിക്ക് തോന്നിയത്. ഓണത്തിന് കളിപ്പാട്ടം വാങ്ങാൻ കൂട്ടിവെച്ച തുകയാണ് ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്. സിപിഐ കിളിമാനൂർ മണ്ഡലം കമ്മിറ്റി അംഗമായ എസ്. സജി കുമാറിന്റെയും സിമിയുടെയും മകളാണ് നവമി. സിപിഐ നേതൃത്വത്തിൽ രണ്ടുദിവസമായി നടക്കുന്ന ധനസമാഹരണത്തിൽ നവമി തന്റെ സമ്പാദ്യ കുടുക്ക കൈമാറി. സിപിഐ ജില്ലാ കൗൺസിൽ അംഗം ജി. എൽ.അജീഷ് സമ്പാദ്യം ഏറ്റുവാങ്ങി.
Read Moreഹോസ്റ്റലിലെ താമസക്കാരിയോട് മോശമായി പെരുമാറിയെന്നു സംശയം; യുവാക്കളെ മര്‍ദിച്ചയാള്‍ അറസ്റ്റില്‍
കൊച്ചി: ഹോസ്റ്റലിലെ താമസക്കാരിയായ യുവതിയോട് മോശമായി പെരുമാറിയെന്നു തെറ്റിധരിച്ച് യുവാക്കളെ മര്‍ദിച്ചയാള്‍ അറസ്റ്റില്‍. പച്ചാളം പാണ്ട്യത്തുംപറമ്പില് വീട്ടില്‍ കെവിന് ജോസഫ് മാത്യു(27)വിനെയാണ് എറണാകുളം നോര്‍ത്ത് പോലീസ് ഇന്‍സ്പെക്ടര്‍ കെ.ജി. പ്രതാപ് ചന്ദ്രന്, എസ്ഐ ടി.എസ്. രതീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ഇയാളുടെ സുഹൃത്തുക്കളായ അഞ്ചുപേര്‍ ഒളിവിലാണ്. കഴിഞ്ഞ 28-ന് രാത്രി 8.45 -ന് എസ്ആര്‍എം റോഡിലുള്ള മുസ്തഫ ഹോസ്റ്റലിനു മുന്നിലായിരുന്നു സംഭവം. മര്‍ദനത്തില്‍ ആലപ്പുഴ സ്വദേശി അരുണ്‍ രാജ്, എറണാകുളം സ്വദേശി അനന്തു എന്നിവര്‍ക്കാണ് ക്രൂരമായി പരിക്കേറ്റത്. പരാതിക്കാര്‍ ഈ ഹോസ്റ്റലിലാണ് താമസിക്കുന്നത്. പ്രതികളിലൊരാളുടെ ഹോസ്റ്റലിലെ താമസക്കാരിയായ യുവതിയോട് മോശമായി പെരുമാറിയെന്ന് തെറ്റിധരിച്ചായിരുന്നു മര്‍ദനം. കെവിന് ബിയര്‍ കുപ്പിക്കൊണ്ട് അരുണ്‍ദാസിന്റെ തലയ്ക്ക് അടിക്കുകയും രണ്ടാം പ്രതി കമ്പി വടികൊണ്ട് പുറത്തും കൈയിലും അടിച്ച് പരിക്കേല്‍പ്പിക്കുകയുമായിരുന്നു. പ്രതികളായ മറ്റു മൂന്നു പേര് ഹോസ്റ്റല്‍ മുറിയില്‍…
Read Moreഇത് മന്ത്രിയുടെ ഉറപ്പ്; വയനാട് ദുരന്ത മേഖലയിലെ ഉപഭോക്താക്കളിൽ നിന്ന് 6 മാസം വൈദ്യുതി ചാർജും കുടിശികയും ഈടാക്കില്ല
കൽപ്പറ്റ : വയനാടിലെ ദുരന്ത മേഖലയിലെ ഉപഭോക്താക്കളിൽ നിന്നും 6 മാസത്തേക്ക് വൈദ്യുതി ചാർജ് ഈടാക്കില്ല. ഇതുസംബന്ധിച്ച് കെഎസ്ഇബിക്ക് നിർദ്ദേശം നല്കി വൈദ്യുത മന്ത്രി കെ. കൃഷ്ണന്‍കുട്ടി. മേപ്പാടി പഞ്ചായത്തിലെ 10, 11, 12 വാർഡുകളിൽ ഉൾപ്പെടുന്ന കെഎസ്ഇബിയുടെ ചൂരൽമല എക്സ്ചേഞ്ച്,അംബേദ്കർ കോളനി, മുണ്ടക്കൈ, കെ. കെ. നായർ, ചൂരൽമല ടവർ, അട്ടമല, അട്ടമല പമ്പ് എന്നീ ട്രാൻസ്ഫോർമറുകളിൽ ഉൾപ്പെടുന്ന ഉപഭോക്താക്കൾക്ക് ആറ് മാസം സൗജന്യമായി വൈദ്യുതി വിതരണം ചെയ്യാനാണ് മന്ത്രിയുടെ നിർദ്ദേശം. ഈ ഉപഭോക്താക്കള്‍ക്ക് നിലവില്‍ വൈദ്യുതി ചാര്‍ജ് കുടിശിക ഉണ്ടെങ്കില്‍ അത് ഈടാക്കാൻ നടപടി സ്വീകരിക്കരുതെന്നും നിർദേശം നല്‍കിയിട്ടുണ്ട്. ആദ്യം രണ്ട് മാസത്തേക്ക് ഇളവനുവദിക്കാനായിരുന്നു നീക്കം. പിന്നീട് ഇത് 6 മാസത്തേക്ക് തീരുമാനിക്കുകയായിരുന്നു.
Read Moreബംഗ്ലാദേശ് കലാപം; ഷേഖ് ഹസീന ഡൽഹിയിൽ; ഇന്ത്യ ജാഗ്രതയിൽ
ന്യൂഡൽഹി: ബംഗ്ലാദേശിലെ കലാപത്തെത്തുടർന്നു രാജിവച്ചു രാജ്യം വിട്ട മുൻ പ്രധാനമന്ത്രി ഷേഖ് ഹസീന ഡൽഹിയിൽ തുടരുന്നു. അവർ എവിടേക്ക് പോകുമെന്നതിൽ ഇന്നു വ്യക്തതയുണ്ടാകും.ഡൽഹിയിലെ ഹിൻഡൻ വ്യോമസേന താവളത്തിലാണ് ഇന്നലെ വൈകീട്ട് ആറോടെ ഷേഖ് ഹസീന ഇറങ്ങിയത്. ബ്രിട്ടനിൽ രാഷ്ട്രീയ അഭയം ഉറപ്പാകും വരെ ഇന്ത്യയിൽ തുടരുമെന്നാണു ബംഗ്ലാദേശ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എന്നാൽ, ഹസീനയുടെ തുടർയാത്ര എങ്ങോട്ടെന്നു വ്യക്തമാക്കാൻ കേന്ദ്രസർക്കാർ തയാറായിട്ടില്ല. ബംഗ്ളാദേശിലെ സംഭവങ്ങളിൽ പ്രതികരിക്കാതെ ഇന്ത്യ മൗനം തുടരുകയാണ്. ഡൽഹിയിലെത്തിയ ഖസീനയെ മകൾ സയിമ വാജേദ് വ്യോമ താവളത്തിൽ എത്തി ഇന്നലെ കണ്ടിരുന്നു. ഡൽഹിയിൽ ലോകാരോഗ്യ സംഘടന റീജണൽ ഡയറക്ടറാണ് സയിമ. അതിനിടെ ഷേഖ് ഹസീന ഇനി ബംഗ്ളാദേശ് രാഷ്ട്രീയത്തിലേക്കില്ലെന്നു മകൻ സാജിബ് വാജേദ് വ്യക്തമാക്കി. ഹസീനയുടെ രാജി തീരുമാനം പ്രഖ്യാപിച്ച സേനാമേധാവി ജനറൽ വഖാറുസ്സമാൻ രാജ്യത്തിന്റെ ക്രമസമാധാനച്ചുമതല സൈന്യം ഏറ്റെടുക്കുകയാണെന്നും ഇടക്കാല സർക്കാർ രൂപീകരിക്കുമെന്നും…
Read Moreദുരിതാശ്വാസഫണ്ടിൽ ഇനിയും കൈയിട്ടു വാരില്ലെന്ന് ഉറപ്പുകൊടുക്കേണ്ടത് മുഖ്യമന്ത്രിയെന്ന് കെ. സുധാകരൻ
തിരുവനന്തപുരം: ജനങ്ങളിൽനിന്നു പിരിക്കുന്ന ഫണ്ടിൽ ഇനിയും കൈയിട്ടു വാരില്ലെന്ന് ജനങ്ങൾക്ക് ഉറപ്പുകൊടുക്കേണ്ടത് മുഖ്യമന്ത്രി പിണറായി വിജയൻതന്നെയാണെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ. പ്രളയസമയത്ത് ലോകം മുഴുവനുള്ള മലയാളികൾ ഉദാരമായി നാടിനു വേണ്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയ പ്രളയ സഹായത്തെക്കുറിച്ച് ഇപ്പോൾ ഉയർന്നു വരുന്ന ചോദ്യങ്ങളിൽ കൃത്യമായ മറുപടി കൊടുക്കാൻ സർക്കാർ ബാധ്യസ്ഥമാണെന്നും ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ സുധാകരൻ പറയുന്നു. ദുരന്തമുഖത്ത് രാഷ്ട്രീയം പറയാൻ ഞങ്ങളില്ല. സർക്കാരിന്റെ വീഴ്ചകൾ ഓരോ ദിവസവും നാട്ടുകാർ ചൂണ്ടിക്കാണിക്കുമ്പോഴും അതൊരു വിഷയമായി ഞങ്ങൾ ഉയർത്താത്തത് കോൺഗ്രസ് പ്രസ്ഥാനം പുലർത്തുന്ന ഉന്നതമായ രാഷ്ട്രീയമൂല്യങ്ങൾ കൊണ്ടാണ്. ദുരന്ത ഭൂമിയിലേക്ക് ആദ്യ ദിവസങ്ങളിൽ ഭക്ഷണവും വസ്ത്രങ്ങളും ഒക്കെ എത്തിച്ചവരുടെ രാഷ്ട്രീയം നോക്കിയിട്ട് ഇനിമുതൽ അത് വേണ്ട എന്ന് സർക്കാർ പ്രഖ്യാപിച്ചത് ദുരിതബാധിതരോട് കാണിക്കുന്ന അങ്ങേയറ്റത്തെ ക്രൂരതയാണ് . ഈ സമയത്തും വരാൻ പോകുന്ന തെരഞ്ഞെടുപ്പുകളിലെ…
Read Moreകസ്തൂരി രംഗൻ റിപ്പോർട്ട് നടപ്പാക്കാതെ സർക്കാർ പ്രകൃതിദുരന്തങ്ങൾ ക്ഷണിച്ചു വരുത്തുകയാണെന്ന് ചെറിയാൻ ഫിലിപ്പ്
തിരുവനന്തപുരം: മാധവ് ഗാഡ്ഗിൽ സമിതി, കസ്തൂരി രംഗൻ സമിതി റിപ്പോർട്ടുകളിലെ പ്രായോഗിക നിർദ്ദേശങ്ങൾ പോലും നടപ്പാക്കാത്ത കേരള സർക്കാർ പ്രകൃതി ദുരന്തങ്ങൾ ക്ഷണിച്ചു വരുത്തുകയാണെന്ന് ചെറിയാൻ ഫിലിപ്പ്. പശ്ചിമഘട്ട മലനിരകളിൽ കേരളത്തിലെ 131 പരിസ്ഥിതിലോല വില്ലേജ്കളിൽ ഖനനം, മണ്ണെടുപ്പ്, ക്വാറി പ്രവർത്തനം എന്നിവ നിരോധിക്കണം. ഇവിടുത്തെ ജനജീവിതം, പാർപ്പിടം, തൊഴിൽ, കൃഷി, വ്യവസായം, വ്യാപാരം, ടൂറിസം എന്നിവയെ പ്രതികൂലമായി ബാധിക്കാതെ സമവായത്തിലൂടെ ഇക്കാര്യം നടപ്പാക്കാം. ഭൗമശാസ്ത്രജ്ഞർ ഉരുൾ പൊട്ടലിന് വൻസാധ്യതയുള്ളതായി പ്രഖ്യാപിച്ചിട്ടുള്ള പ്രദേശങ്ങളിൽ നിന്നും ജനങ്ങളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി പാർപ്പിക്കാനുള്ള ഒരു സമഗ്ര പുനരധിവാസ പദ്ധതി ആവിഷ്ക്കരിക്കണം. ഇതിന് കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക സഹായം ഉണ്ടാകണമെന്നും ചെറിയാൻ ഫിലിപ്പ് അഭിപ്രായപ്പെട്ടു.
Read Moreശരീരഭാഗങ്ങൾ തെരഞ്ഞെടുപ്പ് ചിഹ്നമാക്കുന്നതു വിലക്കണം; ഹർജി തള്ളി
ന്യൂഡൽഹി: ശരീരഭാഗങ്ങൾ തെരഞ്ഞെടുപ്പു ചിഹ്നമായി ഉപയോഗിക്കുന്നതിൽനിന്നു രാഷ്ട്രീയ പാർട്ടികളെ വിലക്കമെന്നാവശ്യപ്പെട്ടുള്ള ഹർജികൾ സുപ്രീംകോടതി തള്ളി. ഇത്തരം ഹർജിയിൽ ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. കോൺഗ്രസിന്റെ കൈപ്പത്തി ചിഹ്നത്തെ ലക്ഷ്യംവച്ചുള്ള ഹർജിയാണിതെന്നു ചൂണ്ടിക്കാട്ടിയാണ് ഹർജി കോടതി തള്ളിയത്. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
Read Moreനേരിൽ കാണണം, കൂടെക്കൂട്ടണം, ശക്തിവർധിപ്പിക്കണം; തൃശൂരിൽ കിട്ടിയ വോട്ടുകൾ ഉറപ്പിച്ചു നിർത്താൻ സിപിഎമ്മിലെ അസംതൃപ്തരെ നേരിൽ കാണാനൊരുങ്ങി ബിജെപി
തൃശൂർ: സിപിഎമ്മിലെ അസംതൃപ്തരെ കണ്ണൂർ മേഖലയിൽ ബിജെപി നേതാക്കൾ നേരിട്ടു കണ്ട് പാർട്ടിയിലേക്ക് അടുപ്പിക്കാൻ ശ്രമിക്കുന്നുവെന്ന പുതിയ നീക്കം ശക്തിപ്പെടുന്പോൾ തൃശൂരിലും അസംതൃപ്തരായ സിപിഎം പ്രവർത്തകരെയും നേതാക്കളെയും ബിജെപി തൃശൂർ നേതൃത്വം നേരിൽ കാണാൻ സാധ്യതയേറി. കണ്ണൂരിൽ കയ്യൂർ, കരിവള്ളൂർ, തില്ലങ്കേരി, പാറപ്രം എന്നിവിടങ്ങളിലെ സിപിഎം പ്രവർത്തകരെയാണ് ബിജെപി നേതാക്കൾ നേരിട്ടു കണ്ടതായ വാർത്തകൾ ഇപ്പോൾ പുറത്തുവരുന്നത്. വരാനിരിക്കുന്ന തദ്ദേശഭരണ തെരഞ്ഞെടുപ്പിനു മുൻപ് തങ്ങളുടെ ശക്തി വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ബിജെപി കരുക്കൾ നീക്കുന്നത്. ലോക്സഭ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വൻതോതിൽ വോട്ടുകൂടിയ പശ്ചാത്തലത്തിൽ തൃശൂരിൽ പാർട്ടി അവലംബിച്ച പ്രവർത്തനരീതി സംസ്ഥാനത്തൊട്ടാകെ വ്യാപിപ്പിക്കാനാണ് ബിജെപിയുടെ ശ്രമം. അതിന്റെ ഭാഗമായാണ് സിപിഎമ്മിലെയും മറ്റു പാർട്ടികളിലേയും അസംതൃപ്തരെ കൂടെ നിർത്താനുള്ള ബിജെപിയുടെ നീക്കം. വർഷങ്ങളായി വിശ്വസിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന പാർട്ടിയെയും പ്രസ്ഥാനത്തെയും ആശയങ്ങളെയും ഉപേക്ഷിച്ച് ബിജെപിയിലേക്ക് ആളുകളെ കൊണ്ടുവരിക എളുപ്പമുള്ള ദൗത്യമല്ലെങ്കിലും ഇപ്പോൾത്തന്നെ…
Read More