ധാക്ക: കലാപമരങ്ങേറിയ ബംഗ്ലാദേശിൽ സ്ഥിതിഗതികൾ മെച്ചപ്പെടുന്നതിനാൽ മുൻ പ്രധാനമന്ത്രി ഷേഖ് ഹസീന സ്വന്തം രാജ്യത്തേക്ക് മടങ്ങിയേക്കുമെന്നു സൂചന. ഹസീനയുടെ മകൻ സജീബ് വസേദ് ആണ് ഇക്കാര്യം സൂചിപ്പിച്ചത്. ഹസീന ഒരു രാജ്യത്തും അഭയം തേടിയിട്ടില്ലെന്നും ഉടൻ ബംഗ്ലാദേശിലേക്ക് മടങ്ങാനാണ് ഉദ്ദേശിക്കുന്നതെന്നും ഒരു അഭിമുഖത്തിൽ സജീബ് വസേദ് വ്യക്തമാക്കി. അവാമി ലീഗ് പാർട്ടിയെ പുനരുജ്ജീവിപ്പിക്കുന്നതിലാണ് ഹസീന ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും തെരഞ്ഞെടുപ്പ് നടന്നാൽ വീണ്ടും അധികാരത്തിൽ തിരിച്ചെത്തുമെന്നും സജീബ് വസേദ് പറഞ്ഞു. കലാപത്തെത്തുടർന്നു പ്രധാനമന്ത്രി സ്ഥാനം രാജിവച്ച് ഓഗസ്റ്റ് അഞ്ചിന് രാജ്യം വിട്ട ഹസീന ഇപ്പോൾ ഇന്ത്യയിലാണ്
Read MoreDay: August 10, 2024
പയ്യന്നൂരിൽ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു
പയ്യന്നൂർ: പാലക്കോട് അഴിമുഖത്ത് രൂപപ്പെട്ട മണൽത്തിട്ടയിലിടിച്ച് ഫൈബർ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. പാലക്കോട് സ്വദേശി കെ.എ. നാസറാണ് (55) മരിച്ചത്. മൃതദേഹം കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ. ഇന്നുരാവിലെ ആറോടെ പാലക്കോട് അഴിമുഖത്താണ് അപകടം. പുറംകടലിൽ മത്സ്യം പിടിക്കുന്ന ഫൈബറിൽ നിന്ന് മത്സ്യം ഹാർബറിലെത്തിക്കാനായി ചെറിയ ഫൈബർ വള്ളത്തിൽ മൂന്നു പേർക്കൊപ്പം പോകുന്നതിനിടയിലായിരുന്നു അപകടം. സമീപകാലത്തായി രൂപം കൊണ്ട മണൽത്തിട്ടയിലിടിച്ചതോടെയാണ് ഇവർ സഞ്ചരിച്ചിരുന്ന ഓടം മറിഞ്ഞ് അപകടമുണ്ടായത്. അപകടത്തിൽ ഗുരുതര പരിക്കേറ്റ നാസറിനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൂടെയുണ്ടായിരുന്ന രണ്ടുപേർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഗൾഫിൽ ജോലി ചെയ്തിരുന്ന നാസർ ഒരു വർഷത്തോളം മുമ്പ് തിരിച്ചെത്തിയ ശേഷം കടലിലെ മത്സ്യബന്ധനത്തിലേക്ക് തിരിയുകയായിരുന്നു. അപകടവിവരമറിഞ്ഞ് കടലിൽ പോയിരുന്ന മത്സ്യത്തൊഴിലാളികൾ തിരിച്ചെത്തി നാസറിന്റെ ദാരുണാന്ത്യത്തിൽ അനുശോചിച്ച് ഇന്ന് ഹർത്താൽ ആചരിക്കുകയാണ്. പാലക്കോട്ടെ മുഹമ്മദ് -നഫീസ ദമ്പതികളുടെ…
Read Moreഇന്ദിരയ്ക്കുശേഷം വയനാട്ടില്‍ എത്തുന്ന പ്രധാനമന്ത്രി; മോദിക്ക് പഴുതടച്ച സുരക്ഷ; ചുരല്മലയടക്കമുള്ള പ്രദേശങ്ങള്‍ മാവോയിസ്റ്റ് സ്വാധീനമുള്ള മേഖല
കല്‍പ്പറ്റ: കണ്ണീരൊഴുകുന്ന ദുരന്തഭൂമിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുമ്പോള്‍ കനത്ത സുരക്ഷാ വലയത്തിലാണ് വയനാട്. ആയിരത്തിലധികം പോലീസുകാരെയാണ് വിന്യസിച്ചിട്ടുള്ളത്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം പ്രമാണിച്ച് സുരക്ഷാ പ്രശ്നങ്ങള്‍ കാരണം ദുരന്തമേഖലയിലെ ഇന്നത്തെ തെരച്ചില്‍ നിര്‍ത്തിവച്ചിട്ടുണ്ട്. സംസ്ഥാനത്തെ ഏറ്റവും വലിയ പ്രകൃതിദുരന്തം നേരിട്ടു കണ്ട് മനസിലാക്കുന്നതിനാണ് പ്രധാനമന്ത്രി എത്തുന്നത്. മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്ന മേഖലയായതിനാലാണ് സുരക്ഷയുടെ മതില് തീര്‍ത്തിരിക്കുന്നത്. തണ്ടര്‍ബോള്‍ട്ടും രംഗത്തുണ്ട്. മാവോയിസ്റ്റുകള്ക്കുസ്വാധീനമുള്ള മേഖലയാണ് ചുരല്മലയടക്കമുള്ള പ്രദേശങ്ങള്‍.ഇന്ദിരാഗാന്ധിക്കുശേഷം വയനാട് സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. 1980ല്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണയോഗത്തില്‍ പ്രസംഗിക്കുന്നതിനാണ് ഇന്ദിരാഗാന്ധി ബത്തേരിയില്‍ എത്തിയത്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ കല്‍പ്പറ്റയിലും മേപ്പാടിയിലും ഉരുള്‍പൊട്ടല്‍ ദുരന്തം വിതച്ച പ്രദേശങ്ങളിലും കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയത്. ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായുള്ള തെരച്ചില്‍ ഇന്ന് നടത്തിയില്ല. കല്‍പ്പറ്റ, മേപ്പാടി ടൗണുകളില്‍ വാഹന പാര്ക്കിംഗിംഗിനു വിലക്കേര്‍പ്പെടുത്തിയിരുന്നു. ഈ ടൗണുകളില്‍ അത്യാവശ്യ കാര്യങ്ങള്‍ക്കുള്ള വാഹനങ്ങള്‍ക്കുമാത്രമാണ് രാവിലെ 10 മുതല്‍ പ്രവേശനം…
Read Moreഎംഎസ്എഫ് നേതാവിന് മർദനം; 13 പേർക്കെതിരേ കേസെടുത്തു
പരിയാരം(കണ്ണൂർ): കടന്നപ്പള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂളിന് സമീപം വച്ച് എംഎസ്എഫ് ജില്ലാ വൈസ് പ്രസിഡന്റ് കൊട്ടില അടിപ്പാലം സ്വദേശി കെ. തസ്ലീമിന് (29) മർദനമേറ്റ സംഭവത്തിൽ 12 എസ്എഫ്ഐ പ്രവർത്തകർക്കെതിരെയും ഒരു സിപിഎം പ്രവർത്തകനെതിരെയും കേസെടുത്തു. കടന്നപ്പള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എംഎസ്എഫ് പ്രവർത്തനത്തിന് നേതൃത്വം കൊടുത്തതിന്റെ വിരോധത്തിൽ ആക്രമിച്ചെ ന്നാണു പരാതി. കടന്നപ്പള്ളി സ്കൂളിന് സമീപത്തു കൂടി ബൈക്കിൽ യാത്ര ചെയ്യുമ്പോൾ എട്ട് ബൈക്കുകളിൽ വന്ന ആദർശ്, ശ്യാംനാഥ്, പി. ജിതിൻ, അനുരാഗ് എന്നിവരടങ്ങിയ 12 അംഗ സംഘം ചവിട്ടിവീഴ്ത്തി ഹെൽമറ്റുകൾ ഉപയോഗിച്ച് മാരകമായി മർദിക്കുകയും സംഭവ സ്ഥലത്തുണ്ടായിരുന്ന കണ്ടാലറിയാവുന്ന ഒരു സിപിഎം പ്രവർത്തകൻ മരവടി കൊണ്ട് തസ്ലീമിന്റെ തലയ്ക്കടിച്ചെന്നും പരാതിയിൽ പറയുന്നു.
Read Moreഇതൊരു നല്ല തീരുമാനം… വയനാട് സന്ദർശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദിയറിയിച്ച് രാഹുൽ ഗാന്ധി
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി വയനാട് സന്ദര്‍ശിക്കുന്നതിന് നന്ദിയറിയിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കാര്യങ്ങൾ നേരിട്ടു കണ്ട് മഹാദുരന്തത്തിന്റെ വ്യാപ്തി തിരിച്ചറിയാൻ അങ്ങയ്ക്ക് കഴിയും. ഇതൊരു നല്ല തീരുമാനം ആണ്. പ്രധാനമന്ത്രി ഉരുളെടുത്ത പ്രദേശം കണ്ടാൽതന്നെ അവിടത്തെ ദുരന്തവ്യാപ്തി തിരിച്ചറിയുമെന്നും ദേശീയദുരന്തമായി പ്രഖ്യാപിക്കുമെന്ന് കരുതുന്നുവെന്നും രാഹുൽ എക്സിൽ കുറിച്ചു.
Read Moreതെലങ്കാന ഉദ്യോഗസ്ഥന്റെ വീട്ടിൽ റെയ്ഡ്; 6.07 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി
ഹൈദരാബാദ്: തെലങ്കാനയിലെ ഉദ്യോഗസ്ഥരുടെ വസതികളിൽ നടത്തിയ റെയ്ഡിൽ മൂന്നു കോടി രൂപയുടെ കറൻസികളും ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണാഭരണങ്ങളും കണ്ടെടുത്തു. നിസാമാബാദ് മുനിസിപ്പൽ കോർപറേഷൻ സൂപ്രണ്ട്-റവന്യൂ ഇൻചാർജ് ഓഫീസർ ദാസരി നരേന്ദറിന്റെ വസതിയിൽ അഴിമതി വിരുദ്ധ ബ്യൂറോ (എസിബി) ഇന്നലെയാണു റെയ്ഡ് നടത്തിയത്. വസതിയിലെ കട്ടിലിനടിയിലെ പെട്ടികളിൽനിന്നു 2.93 കോടി രൂപയും നരേന്ദർ, ഭര്യ, അമ്മ എന്നിവരുടെ വിവിധ ബാങ്ക് അക്കൗണ്ടുകളിൽ 1.10 കോടി രൂപയുടെ നിക്ഷേപവും കണ്ടെത്തി. ഇതുവരെ കണ്ടുകെട്ടിയ സ്വത്തുക്കളുടെ ആകെ മൂല്യം ഏകദേശം 6.07 കോടി രൂപയാണ്. അനധികൃത സ്വത്ത് സമ്പാദനത്തിന് ഇയാൾക്കെതിരേ രജിസ്റ്റർ ചെയ്ത കേസിന്റെ ഭാഗമായി നടത്തിയ റെയ്ഡിലാണ് കോടിക്കണക്കിനു രൂപയുടെ സ്വത്തുക്കൾ കണ്ടെത്തിയത്. പിതാവിന്റെ മരണശേഷം ആശ്രിതനിയമനത്തിലാണ് ഇയാൾ സർക്കാർ സർവീസിൽ പ്രവേശിച്ചത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി.
Read Moreവയനാട് ദുരന്തം; തെരച്ചിലിൽ കണ്ട 3 മൃതദേഹങ്ങള്‍ എയര്‍ലിഫ്റ്റ് ചെയ്തു
കോഴിക്കോട്: വയനാട് ചൂരല്‍മലയില്‍നിന്ന് ആറു കിലോമീറ്റര്‍ അകലെ ആനടികാപ്പിൽ ഇന്നലെ കണ്ടെത്തിയ മൂന്നു മൃതദേഹങ്ങള്‍ എയര്‍ലിഫ്റ്റ് ചെയ്ത് പുറത്തെത്തിച്ചു. മൃതദേഹങ്ങള്‍ കണ്ടെത്തി ഇരുപത്തിനാലു മണിക്കൂര്‍ കഴിഞ്ഞാണ് എയര്‍ലിഫ്റ്റ് ചെയ്തത്. അധികൃതര്‍ മൃതദേഹങ്ങള്‍ മാറ്റാന്‍ കാണിച്ച അനാസ്ഥയ്ക്കെതിരേ വന്‍ വിമര്‍ശനമുയര്‍ന്നിരുന്നു. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം പ്രമാണിച്ച് തെരച്ചില്‍ ഇന്ന് നിര്‍ത്തിവച്ചിട്ടും വിമര്‍ശനമുയര്‍ന്ന സാഹചര്യത്തിലാണ് അതിവേഗത്തില്‍ നടപടിയുണ്ടായത്. കാന്തന്പാറയ്ക്കുംസൂചിപ്പാറയ്ക്കും ഇടയിലുള്ള ആനടികാപ്പിലാണ് മൂന്നു മൃതദേഹങ്ങളും പകുതി മാത്രമുള്ള മറ്റൊരു ശരീരവും ഇന്നലെ രാവിലെ സന്നദ്ധ പ്രവര്‍ത്തകര്‍ കണ്ടെത്തിയത്. ദുര്‍ഘടം നിറഞ്ഞ മേഖലയില്‍നിന്ന് ഇന്നുരാവിലെ നാവിക സേനയാണ് മൃതദേഹങ്ങള്‍ കൊണ്ടുവന്നത്. ബത്തേരിയിലാണ് മൃതദേഹങ്ങള്‍ എത്തിച്ചത്. ശരീരഭാഗം എയര്‍ലിഫ്റ്റ് ചെയ്തില്ല. വനംവകുപ്പിന്റെ നിര്‍ദേശപ്രകാരം തെരച്ചിലിനെത്തിയ മേപ്പാടി സ്വദേശികളായ വോളണ്ടിയര്‍മാരും ചാമ്പ്യന്‍സ് ക്ലബ് പ്രവര്‍ത്തകരുമാണ് ഇന്നലെ മൃതദേഹങ്ങള്‍ കണ്ടത്. എന്നാൽ, സന്നദ്ധപ്രവര്‍ത്തകരെ ഇന്നത്തെ ദൗത്യത്തിന്റെ ഭാഗമാക്കിയിരുന്നില്ല. ബത്തേരിയിഇന്നലെ രാവിലെ മൃതദേഹങ്ങൾ കണ്ടയുടന്‍ സന്നദ്ധപ്രവര്‍ത്തകര്‍ അധികൃതരെ അറിയിച്ചിരുന്നു.…
Read Moreപ്രധാനമന്ത്രി കണ്ണൂരിലെത്തി; മുഖ്യമന്ത്രിയും ഗവർണറും ചേർന്ന് സ്വീകരിച്ചു; ദുരന്തമേഖല കാണാൻ വ്യോമ നിരീക്ഷണം ആരംഭിച്ചു
കണ്ണൂർ: ഉരുൾപൊട്ടൽ ദുരന്തമുണ്ടായ വയനാട് സന്ദർശിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കണ്ണൂരിലെത്തി. വിമാനത്താവളത്തിലെത്തിയ അദേഹത്തെ മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ചേർന്ന് സ്വീകരിച്ചു. കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്കൊപ്പം കണ്ണൂരിലെത്തിയ പ്രധാനമന്ത്രി ഹെലികോപ്റ്ററിൽ കൽപ്പറ്റയിലേക്ക് തിരിച്ചു. ഉച്ചയ്ക്ക് 12.10 വരെ ദുരന്തമുണ്ടായ പ്രദേശങ്ങളില്‍ വ്യോമനിരീക്ഷണം നടത്തുന്ന പ്രധാനമന്ത്രി ദുരിതാശ്വാസക്യാമ്പിലും ആശുപത്രിയിലും കഴിയുന്നവരെ നേരിൽ കാണും. ബെയ്ലി പാലം സന്ദർശിക്കുന്ന നരേന്ദ്ര മോദി വിവിധ രക്ഷാസേനകളെ അഭിനന്ദിക്കും. തുടര്‍ന്ന് വയനാട് കളക്ടറേറ്റില്‍ എത്തുന്ന അദ്ദേഹം അവലോകനയോഗത്തില്‍ പങ്കെടുക്കും. ദുരിതബാധിതരുടെ പുനരധിവാസത്തിനു 2000 കോടിയുടെ പ്രത്യേക പാക്കേജ് കേന്ദ്രത്തോട് കേരളം ആവശ്യപ്പെടും. കെ.കെ. ശൈലജ എംഎൽഎ, ചീഫ് സെക്രട്ടറി ഡോ. വി. വേണു, ഡിജിപി ഷേഖ് ദർവേശ് സാഹിബ്, ജില്ലാ കളക്ടർ അരുൺ കെ. വിജയൻ, സിറ്റി പോലീസ് കമ്മീഷണർ അജിത് കുമാർ, എ. പി.…
Read Moreഉത്സവബോർഡിൽ നീലച്ചിത്ര നടിയുടെ പടം..! വിവാദമായതോടെ നീക്കം ചെയ്ത് പോലീസ്
തമിഴ്നാട്ടിലെ കാഞ്ചിപുരം ജില്ലയില്‍ ക്ഷേത്രോത്സവത്തിന്റെ ഭാഗമായി സ്ഥാപിച്ച കൂറ്റന്‍ ബോര്‍ഡില്‍ ദൈവങ്ങള്‍ക്കൊപ്പം നീലച്ചിത്ര നടിയുടെ ചിത്രം പ്രത്യക്ഷപ്പെട്ടതു വലിയ വിവാദമായി. തമിഴ്നാട്ടിലുടനീളമുള്ള ക്ഷേത്രങ്ങളില്‍ അമ്മന്‍ (പാര്‍വതി) ദേവിയെ ആരാധിക്കുന്ന ഉത്സവത്തിനായാണ് ബോർഡ് സ്ഥാപിച്ചത്. ഓരോ ഗ്രാമത്തിലും ഇതിന്റെ ഭാഗമായി ഗംഭീര ആഘോഷങ്ങളാണു നടക്കുക. ദിവസങ്ങള്‍ നീളുന്ന ആഘോഷങ്ങളിൽ ആയിരക്കണക്കിനാളുകൾ പങ്കെടുക്കാറുമുണ്ട്. ഉത്സവ വഴിപാടിന്റെ ഭാഗമായ പാല്‍ക്കുടം തലയിലേറ്റി നില്ക്കുന്ന രീതിയിലാണ് നടിയുടെ ചിത്രം ബോര്‍ഡില്‍ പ്രത്യക്ഷപ്പെട്ടത്. ബോര്‍ഡ് സ്ഥാപിച്ച യുവാക്കളുടെ ചിത്രങ്ങളും ഒപ്പമുണ്ടായിരുന്നു. ബോർഡ് സാമൂഹികമാധ്യമങ്ങളില്‍ വൈറലായതോടെ പോലീസ് അത് സ്ഥലത്തുനിന്നു നീക്കി.
Read Moreഇറാഖിൽ വിവാഹപ്രായം പെൺകുട്ടികൾക്ക് ഒൻപത് ആൺകുട്ടികൾക്ക് 15
ബാഗ്ദാദ്: ഇറാഖിൽ പെൺകുട്ടികളുടെ വിവാഹപ്രായം ഒൻപതും ആൺകുട്ടികളുടേത് 15 വയസുമാക്കാൻ നീക്കം. ഇതുമായി ബന്ധപ്പെട്ട നിയമഭേദഗതി ഉടൻ ദേശീയ പാർലമെന്റിൽ അവതരിപ്പിക്കും. നിലവിൽ ഇറാഖിൽ പെൺകുട്ടികളുടെ കുറഞ്ഞ വിവാഹ പ്രായം 18 ആണ്. ഭേദഗതി നടപ്പായി കഴിഞ്ഞാൽ പെൺകുട്ടികൾക്കുള്ള വിവാഹത്തിനുള്ള കുറഞ്ഞ പ്രായം ഒൻപത് വയസും ആൺകുട്ടികളുടേത് 15 വയസും ആകും. കുടുംബകാര്യങ്ങൾ സംസാരിച്ച് തീരുമാനമെടുക്കാൻ സമുദായ സംഘടനയെയോ നീതിന്യായ വ്യവസ്ഥയെയോ പൗരൻമാർക്ക് സമീപിക്കാം എന്നും ഭേദഗതി ബില്ലിൽ വ്യവസ്ഥ ചെയ്യുന്നുണ്ടെന്നാണ് പുറത്തുവരുന്ന സൂചന. ഇറാക്കി പാർലമെന്റിലെ യാഥാസ്ഥിതിക ഷിയാകളാണ് നിയമ ഭേദഗതിക്കു പിന്നിലെന്നാണു റിപ്പോർട്ട്. ഭേദഗതിയുമായി ബന്ധപ്പെട്ട് വെവ്വേറെ ചട്ടങ്ങളുണ്ടാക്കുന്നതിന് സുന്നി, ഷിയാ വിഭാഗങ്ങൾ ആറു മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. പുതിയ നീക്കം ഇറാഖിനെ പിന്നോട്ടടിക്കുമെന്ന് മനുഷ്യാവകാശസംഘടനയായ ഹ്യൂമൻ റൈറ്റ് വാച്ച് പറഞ്ഞു.
Read More