ഞാൻ 24 വയസുള്ള യുവതിയും മൂന്നു വയസുള്ള കുട്ടിയുടെ അമ്മയുമാണ്. കഴിഞ്ഞ പ്രസവത്തിനു ശേഷം എന്റെ തലമുടി വല്ലാതെ കൊഴിയുന്നുണ്ട്. നിരവധി ചർമ രോഗ വിദഗ്ധരെ കണ്ടു. മൂന്നു മാസത്തോളം ഹെയർ സെറം ഉപയോഗിച്ചു.പല തരം ഗുളികകളും എണ്ണകളും ഉപയോഗിച്ചെങ്കിലും കാര്യമായ വ്യത്യാസം കാണുന്നില്ല. മുടി കൊഴിച്ചിൽ കാരണം ഏതെങ്കിലും ചടങ്ങുകളിൽ പങ്കെടുക്കാനോ സുഹൃത്തുക്കളെയോ ബന്ധുക്കളെയോ അഭിമുഖീകരിക്കുന്നതിനോ വല്ലാത്ത ബുദ്ധിമുട്ട് അനുഭവിക്കുന്നു. കൂടാതെ ഞാൻ വല്ലാത്ത മാനസിക പിരിമുറുക്കത്തിലുമാണ്. ഉറക്കം തീരെയില്ല. എന്റെ പ്രശ്നത്തിന് ഒരു പ്രതിവിധി നിർദേശിക്കാമോ? പത്മം, കിളിപാടി പ്രസവശേഷം 40-60 ശതമാനം സ്ത്രീകളെ ബാധിക്കുന്ന ഒരു പ്രശ്നമാണ് റ്റീലൊജൻ എഫ്ഫലുവിയം എന്നത്.ഇത് സാധാരണയായി പ്രസവശേഷം ആറു മാസ കാലഘട്ടത്തിലാണ് കാണപ്പെടാറ്. അപൂർവമായി ചിലരിലെങ്കിലും വർഷങ്ങളോളം നീണ്ടു നിൽക്കാറുണ്ട്. താങ്കളുടെ അവസ്ഥ അത്തരമൊന്നാവാനാണ് സാധ്യത. ഹെയർ പുൾ ടെസ്റ്റ് ചെയ്തു നോക്കേണ്ടി വരും. കൂടാതെ…
Read MoreDay: August 13, 2024
നിക്ഷേപത്തിന് 36 ശതമാനംവരെ പലിശ; സ്വകാര്യകന്പനി കണ്ണൂരിലും കോടികൾ തട്ടി; ഇരകളിൽ അധ്യാപകരും പോലീസുകാരും; ആരും പരാതി നൽകാത്തതിൽ ദുരൂഹതയെന്ന് പോലീസ്
തലശേരി: പതിനഞ്ചു മുതൽ മുപ്പത്തിയാറു ശതമാനം വരെ പലിശ വാഗ്ദാനം ചെയ്ത് കണ്ണൂർ ജില്ലയിലും കോടികളുടെ നിക്ഷേപത്തട്ടിപ്പ്. കോഴിക്കോട്, മലപ്പുറം ജില്ലകൾ കേന്ദ്രീകരിച്ച് കോടികൾ തട്ടിയെടുത്ത കോക്സ് ടാക്സ് പബ്ലിക് ലിമിറ്റഡ് കമ്പനി കണ്ണൂർ ജില്ലയിലും കോടികളുടെ തട്ടിപ്പുകൾ നടത്തിയതായാണ് വിവരം. സർക്കാർ സർവീസിൽനിന്നു വിരമിച്ച ഉദ്യോഗസ്ഥരും അധ്യാപകരും പോലീസ് ഉദ്യോഗസ്ഥരും പ്രവാസികളും ഉൾപ്പെടെ നൂറു കണക്കിനാളുകൾക്കാണ് പണം നഷ്ടപ്പെട്ടിരിക്കുന്നത്.കോഴിക്കോട് ജില്ലയിലെ തട്ടിപ്പുമായി ബന്ധപ്പെട്ട് സ്ഥാപനത്തിന്റെ എംഡി ജമാലുദ്ദീനെ കോഴിക്കോട് മെഡിക്കൽ കോളജ് എസിപി എ. ഉമേശിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തിരുന്നു. സ്ഥാപന എംഡി അറസ്റ്റിലായതിനു പിന്നാലെയാണ് കണ്ണൂർ ജില്ലയിലും വ്യാപകമായ തട്ടിപ്പുകൾ നടന്ന വിവരം പുറത്തു വന്നത്. സമഗ്രമായ അന്വേഷണം നടന്നു വരികയാണെന്നും കൂടുതൽ പരാതികൾ ലഭിച്ചു കൊണ്ടിരിക്കുകയാണെന്നും കോഴിക്കോട് മെഡിക്കൽ കോളജ് എസിപി എം. ഉമേശ് രാഷ്ട്രദീപികയോട് പറഞ്ഞു. ചില സംഘടനാ…
Read Moreവയനാട് ദുരന്തത്തിന്റെ പശ്ചാത്തലം; പുലിക്കളി വേണ്ടെന്ന് വെച്ച തീരുമാനം പുനപരിശോധിക്കണം ; പുലിക്കളി സംഘങ്ങൾ നാളെ സുരേഷ്ഗോപിയെ കാണും
തൃശൂർ: തൃശൂരിലെ പുലിക്കളി സംഘങ്ങൾ നാളെ തൃശൂരിലെത്തുന്ന കേന്ദ്രമന്ത്രി സുരേഷ്ഗോപിയെ കാണും. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ നാലോണനാളിലെ പുലിക്കളി വേണ്ടെന്നുവച്ച തീരുമാനം തങ്ങൾക്ക് സാന്പത്തിക പ്രതിസന്ധി സൃഷ്ടിച്ച കാര്യം പുലിക്കളി സംഘങ്ങൾ കേന്ദ്രമന്ത്രിയെ അറിയിക്കും. കഴിഞ്ഞവർഷം ലഭിച്ച കേന്ദ്രസഹായം ഇത്തവണ പൂർണമായും ലഭിക്കുകയാണെങ്കിൽ ആർഭാടം കുറച്ച് ഇത്തവണ നാലോണനാളിൽ പുലിക്കളി നടത്താമെന്ന് പുലിക്കളി സംഘങ്ങൾ ആലോചിക്കുന്നുണ്ട്. ഏറെ ചെലവു വരുന്ന ടാബ്ലോകൾ ഒഴിവാക്കി ഓരോ ടീമിലെയും പുലികളുടെ എണ്ണം 51 ൽ നിന്ന് മുപ്പതാക്കി ചുരുക്കി പുലിക്കളി നടത്താനാണ് പദ്ധതി. കേന്ദ്രസഹായം കിട്ടുകയാണെങ്കിൽ ഇത് സാധ്യമാകുമെന്നാണ് പറയുന്നത്. പുലിക്കളി വേണ്ടെന്ന് വെച്ച തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം പുലിക്കളി സംഘങ്ങൾ കോർപറേഷൻ മേയർക്ക് നിവേദനം നൽകിയിരുന്നു. പുലിക്കളി സംഘങ്ങളെ അടിയന്തരമായി ചർച്ചയ്ക്ക് വിളിക്കാമെന്ന് മേയർ പറഞ്ഞിട്ടുണ്ട്.
Read Moreഎമ്പുരാനു ശേഷം പുതിയ ചിത്രവുമായി മുരളി ഗോപി; ആര്യയ്ക്കൊപ്പം വമ്പൻ താരനിരയും
മുരളി ഗോപി രചന നിർവഹിച്ച് മോഹൻലാൽ നായകനായി എത്തുന്ന വമ്പൻ ചിത്രം എമ്പുരാൻ അണിയറയിൽ ഒരുങ്ങുകയാണ്. മുരളി ഗോപിയുടെ തന്നെ രചനയിൽ ഒരുങ്ങിയ ലൂസിഫറിന്റെ വൻ വിജയത്തിനു ശേഷം ഒരുങ്ങുന്ന ചിത്രമാണ് എമ്പുരാൻ. ചിത്രം തിയറ്ററുകളിലെത്താനിരിക്കെ മുരളി ഗോപിയുടെ രചനയിൽ വീണ്ടുമൊരു ചിത്രത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്. ജിയെൻ കൃഷ്ണകുമാർ സംവിധാനം ചെയ്യുന്ന സിനിമയുടെ പൂജ 3,000 വർഷം പഴക്കമുള്ള തമിഴ്നാട്ടിലെ പ്രമുഖ ക്ഷേത്രങ്ങളിൽ ഒന്നായ മംഗളനാഥസ്വാമി ശിവ ക്ഷേത്രത്തിൽ വച്ചു നടന്നു. ആര്യ നായകനാകുന്ന ഈ മലയാള തമിഴ് ചിത്രത്തിൽ ശാന്തി ബാലകൃഷ്ണൻ, നിഖില വിമൽ, സരിത കുക്കു, ഇന്ദ്രൻസ്, മുരളി ഗോപി, സിദ്ധിക്ക്, രൺജി പണിക്കർ തുടങ്ങിയ വൻ താരനിരയാണ് അണിനിരക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലെ നിരവധി താരങ്ങളും ചിത്രത്തിൽ വേഷമിടുന്നു. ടിയാൻ എന്ന ബിഗ് ബഡ്ജറ്റ് സിനിമയ്ക്ക് ശേഷം മുരളി ഗോപിയും…
Read Moreഎന്റെ പേര് മാറ്റിയത് രാജസേനൻ; വർങ്ങൾക്ക് ശേഷം യഥാർഥ പേരും കാരണവും പറഞ്ഞ് ചാന്ദ്നി
എന്റെ ശരിക്കുമുള്ള പേര് സുനിത എന്നാണ്. സത്യഭാമയ്ക്കൊരു പ്രേമലേഖനം എന്ന സിനിമയ്ക്ക് വേണ്ടി ഡയറക്ടര്‍ രാജസേനന് സാറാണ് എന്റെ പേര് മാറ്റിയത്. സത്യത്തില്‍ എന്റെ പേര് ചാന്ദ്നി എന്ന് മാറ്റിയത് ഞാന്‍ അറിഞ്ഞത് മാഗസിന് വഴിയാണ്. സിനിമയുടെ സ്ക്രീന്‍ ടെസ്റ്റ് ഒക്കെ കഴിഞ്ഞിരിക്കുന്ന സമയത്ത് ഒരു ദിവസം ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ കയറാന്‍ നില്ക്കുമ്പോള് അച്ഛന് വെള്ളിനക്ഷത്രം വാങ്ങി കൊണ്ട് വന്നു. അതില്‍ രാജസേനന്റെ പുതിയ സിനിമയില്‍ പുതുമുഖം ചാന്ദനി നായികയെന്ന് ന്യൂസ് കണ്ടു. അപ്പോള്‍ ഞാന്‍ അച്ഛനോട് പറഞ്ഞു അച്ഛാ അവര്‍ വേറെയാരെയോ സെല്ക്ട് ചെയ്തിട്ടുണ്ട്. ദാ ന്യൂസ് വന്നിട്ടുണ്ടെന്ന്. ആണോന്ന് അച്ഛനും ചോദിച്ചു. അന്ന് വലിയ സിനിമാ മോഹം ഒന്നുമില്ലാത്തത് കൊണ്ട് വിഷമം ഒന്നും തോന്നിയില്ല. വാര്‍ത്ത മുഴുവന്‍ വായിച്ച് വന്നപ്പോള്‍ അവസാനം എഴുതിയിരിക്കുന്നത് കൊച്ചിന് ഷിപ്പ്യാര്ഡിലെ കെ ബാലചന്ദ്രന്റെയും കാര്‍ത്യാനിയുടെയും മകളായ…
Read Moreയുവാവിന്റെ വിവാഹാഭ്യർഥന; ഒടുവിൽ സാമന്തയുടെ മറുപടി, കൈയടിച്ച് ആരാധകർ
തെന്നിന്ത്യൻ സിനിമയിലെ മുനിർനിര നായികയായി ഉയർന്നുനിൽക്കുന്ന താരങ്ങളിൽ ഒരാളാണ് സാമന്ത റൂത്ത് പ്രഭു. താരത്തിന്റെ വ്യക്തി ജീവിതവുമായി ബന്ധപ്പെട്ട ചർച്ചകളാണു കുറച്ചു നാളുകളായി സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്നത്. നടൻ നാഗ ചൈതന്യയുമായുള്ള സാമന്തയുടെ വിവാഹവേർപിരിയൽ വാർത്ത ഏറെ ശ്രദ്ധനേടിയതാണ്. ഇപ്പോഴിതാ നാഗ ചൈതന്യ നടി ശോഭിതയുമായി വിവാഹിതനാകാൻ പോവുകയാണ്. കഴിഞ്ഞ എട്ടിനായിരുന്നു വിവാഹനിശ്ചയം. സാമന്തയോട് ഇതു വേണ്ടിയിരുന്നില്ലെന്നു പറഞ്ഞു നിരവധി ആരാധകരാണ് ശോഭിതയ്ക്കും നാഗ ചൈതന്യയ്ക്കുമെതിരേ വിമർശനം ഉന്നയിക്കുന്നത്. ഈ അവസരത്തിൽ സാമന്തയോട് വിവാഹാഭ്യർഥന നടത്തിയിരിക്കുകയാണ് യുവാവ്. മുകേഷ് എന്ന ആരാധകനാണു വിവാഹാഭ്യർഥന നടത്തിയിത്. സാമന്ത വിഷമിക്കേണ്ടതില്ല. ഞാൻ എന്നും എപ്പോഴും കൂടെയുണ്ടാകും എന്നാണ് റീൽ വീഡിയോയിൽ മുകേഷ് പറഞ്ഞിരിക്കുന്നത്. ബാഗ് പാക്ക് ചെയ്തു വിമാനത്തിൽ യാത്രചെയ്ത് സാമന്തയുടെ വീടുവരെ എത്തുന്ന കാര്യങ്ങൾ മുകേഷ് ഗ്രാഫിക്സിന്റെ സഹായത്തോടെ വീഡിയോയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. സാമന്ത തയാറാണെങ്കിൽ വിവാഹം കഴിക്കാൻ താൻ…
Read Moreകടവത്തൂർ സ്കൂളിലെ റാഗിംഗ് വീഡിയോ പുറത്ത്; സീനിയേഴ്സിന്റെ മുന്നിൽ ബട്ടൺ അഴിച്ചിടുന്നോ? അജ്മൽ നേരിട്ടത് ക്രൂരമർദനം; 15 പേർക്കെതിരേ കേസ്
തലശേരി: പാനൂർ കടവത്തൂർ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയെ സീനിയേഴ്സ് റാഗ് ചെയ്ത സംഭവത്തിൽ കൊളവല്ലൂർ പോലീസ് കേസെടുത്തു. റാഗിംഗിന് ഇരയായ പ്ലസ് വൺ വിദ്യാർഥി പുല്ലൂക്കരയിലെ വെള്ളോട്ട്കണ്ടിയിൽ അജ്മലിന്റെ (16) മൊഴിയുടെ അടിസ്ഥാനത്തിൽ 15 സീനിയർ വിദ്യാർഥികൾക്കെതിരേയാണ് മർദനത്തിന് കേസെടുത്തത്. സ്കൂൾ അധികൃതരുടെ മൊഴിയെടുത്ത ശേഷം റാഗിംഗ് ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്ത് കേസെടുക്കുമെന്ന് പോലീസ് പറഞ്ഞു. റാഗിംഗിന് ഇരയായ അജ്മൽ ഗുരുതരമായ പരിക്കുകളോടെ തലശേരി ഇന്ദിരാഗാന്ധി സഹ. ആശുപത്രിയിൽ ചികിത്സയിലാണ്. അതിനിടെ അജ്മലിനെ ക്രൂരമായി മർദിക്കുന്നതുൾപ്പെടെയുള്ള വീഡിയോ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. ഷർട്ടിന്റെ ബട്ടനഴിച്ചുവെന്നാരോപിച്ച് സീനിയേഴ്സ് ക്രൂരമായി മർദിക്കുന്നതുൾപ്പടെയുള്ള ദൃശ്യങ്ങളാണ് പുറത്തായത്. പാട്ടുപാടാൻ നിർദേശിക്കുന്നതും മാമു എന്നയാളെ വിളിക്കാൻ ആവശ്യപ്പെടുന്നതും വീഡിയോയിൽ വ്യക്തമായി കാണാം. അജ്മലിന്റെ കഴുത്തിനും കൈക്കും തലയ്ക്കുമാണ് പരിക്ക്. ഇന്നലെ വൈകുന്നേരം 4.30 ഓടെ സ്കൂൾ പരിസരത്തെ…
Read More“നിങ്ങളുടെ മകൻ മയക്കുമരുന്ന് കേസില്‍ അറസ്റ്റിൽ, പണം തന്നാൽ വിടാം”; വിദ്യാര്‍ഥികളുടെ മാതാപിതാക്കളെ ലക്ഷ്യം വച്ച് തട്ടിപ്പുസംഘം
കോഴിക്കോട്: സ്കൂള്‍, കോളജ് വിദ്യാര്‍ഥികളുടെ മാതാപിതാക്കളെ ലക്ഷ്യം വച്ച് ഓണ്‍ ലൈന്‍ തട്ടിപ്പ് സംഘം വലവിരിക്കുന്നതായി പോലീസ്. മയക്കുമരുന്ന് കേസില്‍ കുട്ടിയെ അറസ്റ്റുചെയ്തെന്നും ചോദ്യം ചെയ്യാനായി ഡല്‍ഹിക്ക് കൊണ്ടുപോകുന്നുവെന്നും പറഞ്ഞാണ് രക്ഷിതാക്കളില്‍നിന്ന് പണം തട്ടുന്നത്. വാട്സാപ്പ് കോളിലാണ് തട്ടിപ്പുകാര്‍ വിളിക്കുക. വിവരമറിയുന്നതോടെ പരിഭ്രാന്തരാകുന്ന അച്ഛനമ്മമാര്‍ കുട്ടിയെ വിട്ടുകിട്ടാനുള്ള മാര്‍ഗങ്ങള്‍ തേടുമ്പോള്‍ വിട്ടുകിട്ടാന്‍ യുപിഐ ആപ് മുഖേന പണം നല്കാന് ആവശ്യപ്പെടും. 50,000 രൂപ മുതല്‍ തട്ടിപ്പുകാര്‍ ആവശ്യപ്പെടുന്നുണ്ടെന്ന് പോലീസ് പറഞ്ഞു. പണം ഓണ്‍ലൈനില്‍ കൈമാറിക്കഴിഞ്ഞുമാത്രമേ തട്ടിപ്പിനിരയായ വിവരം മനസിലാകൂ. ഓണ്‍ലൈന്‍ സാമ്പത്തികത്തട്ടിപ്പില്‍ അകപ്പെടാതിരിക്കാന്‍ പരമാവധി ജാഗ്രത പുലര്‍ത്തണമെന്നും പണം നഷ്ടമായാല്‍ ആദ്യത്തെ ഒരു മണിക്കൂറിനകം 1930 എന്ന നമ്പറില്‍ അറിയിക്കണമെന്നും പോലീസ് മുന്നറിയിപ്പ് നല്കുന്നു. സമീപകാലത്തായി ഓണ്‍ ലൈന്‍ തട്ടിപ്പുകള്‍ കൂടിവരുന്ന പശ്ചാത്തലത്തിലാണ് പോലീസ് ഔദ്യോഗിക ഫേസ് ബുക്ക് പേജിലൂടെ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
Read Moreമുതലയാണെന്നു പറഞ്ഞിട്ടെന്താ കാര്യം? പ്രാണരക്ഷാർഥം നടത്തുന്ന പരാക്രമം കണ്ടാൽ പാവം തോന്നും! ഗ്രാമത്തിലെത്തപ്പെട്ട മുതലയ്ക്ക് സംഭവിച്ചത് കണ്ടോ…
ബിജ്നോർ: പേടിപ്പെടുത്തുന്ന വന്യജീവിയാണു മുതല. എന്നാൽ, ജനത്തിരക്കേറിയ തെരുവിനു നടുവിൽ ഒരു മുതല വന്നുപെട്ടാൽ എന്തായിരിക്കും സ്ഥിതി? അതിന്റെ അധോഗതി എന്നല്ലാതെ എന്തു പറയാൻ! ഉത്തർപ്രദേശിൽ ബിജ്നോറിലെ നംഗൽസോട്ടി ഗ്രാമത്തിലെ ഒരു തെരുവിൽ വന്നുപ്പെട്ട മുതല പ്രാണരക്ഷാർഥം നടത്തുന്ന പരാക്രമങ്ങൾ കണ്ടാൽ പാവം തോന്നും! സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ട വീഡിയോയില്‍ ഒരു തെരുവുനായ കൂറ്റൻ മുതലയുടെ പിന്നാലെ ഓടുന്നതു കാണാം. ഇതിന് പിന്നാലെ ഒരാള്‍ മുതലയുടെ വാലില്‍ ചവിട്ടുന്നു. ഭയന്നുപോയ മുതല സര്‍വശക്തിയുമെടുത്ത് തെരുവിലെ വീടുകള്‍ക്കു മുന്നിലൂടെ പരക്കംപായുന്നു. പിന്നാലെ നായ്ക്കളും ജനക്കൂട്ടവും. ഒടുവില്‍ ഒരു കെട്ടിടത്തിന്റെ പുറകുവശത്തേക്കു മുതല ഓടിമറയുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി പിന്നീട് മുതലയെ പിടികൂടി അവിടെനിന്നു മാറ്റി. ഇതിന്റെ വീഡിയോ പത്ത് ലക്ഷത്തോളം ആളുകളാണ് കണ്ടത്. അതേസമയം, മുതലയെ ചവിട്ടിയയാളെ വിമർശിച്ച് നിരവധിപ്പേർ രംഗത്തെത്തി. “യഥാർഥ വന്യമൃഗങ്ങൾ മുതലയെ ചവിട്ടുന്നവരാണ്’ എന്നായിരുന്നു ഒരാളുടെ കുറിപ്പ്.
Read Moreസ്യൂട്ട്കെയ്സ് കൊലപാതകം; സ്ത്രീ സുഹൃത്തിനെച്ചൊല്ലിയുള്ള തർക്കം അക്രമത്തിലേക്ക്; പ്രതികൾ ആംഗ്യഭാഷയിൽ ആശയവിനിമയം നടത്തുന്നവർ
മുംബൈ: യുവാവിനെ കൊലപ്പെടുത്തി സ്യൂട്ട്കേസിലാക്കിയ സംഭവത്തിൽ പിടിയിലായ രണ്ടുപേർ ആംഗ്യഭാഷയിൽ ആശയവിനിമയം നടത്തുന്ന ഭിന്നശേഷിക്കാർ. ഓഗസ്റ്റ് അഞ്ചിന് ദാദർ റെയിൽവേ സ്റ്റേഷനിൽ സ്യൂട്ട്കേസിനുള്ളിലാണ് സാന്താക്രൂസ് നിവാസിയായ അർഷാദലി ഷേഖിന്റെ (30) മൃതദേഹം കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ അർഷാദലിയുടെ സുഹൃത്തുക്കളായ ജയ് പ്രവീൺ ചാവ്ദ, ഇയാളുടെ കൂട്ടാളി ശിവജീത് സുരേന്ദ്ര സിംഗ് എന്നിവരെ പോലീസ് പിടികൂടി. കൊല്ലപ്പെട്ടയാളും പിടിയിലായ രണ്ടുപേരും ആംഗ്യഭാഷയിൽ ആശയവിനിമയം നടത്തുന്നവരായിരുന്നു. പ്രതികളുമായുള്ള ആശയവിനിമയത്തിന് പോലീസിൽ ആർക്കും ആംഗ്യഭാഷ അറിയില്ലായിരുന്നു. തുടർന്ന് ആർഎ കിദ്വായ് പോലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ രാജേഷ് സത്പുതെയുടെ മകനെ പോലീസ് ആശ്രയിച്ചു. ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുശേഷം പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. ഒരു സ്ത്രീ സുഹൃത്തിനെച്ചൊല്ലി പ്രതി ജയ് പ്രവീൺ ചാവ്ദ കൊല്ലപ്പെട്ടയാളുമായി വഴക്കിട്ടിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം.
Read More