ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) ഫുട്ബോൾ 11-ാം സീസൺ കിക്കോഫിലേക്ക് ഇനി വെറും ഏഴു ദിനങ്ങളുടെ അകലം മാത്രം. അടുത്ത വെള്ളിയാഴ്ച മോഹൻ ബഗാൻ സൂപ്പർ ജയന്റ്സും മുംബൈ സിറ്റി എഫ്സിയും തമ്മിലുള്ള പോരാട്ടത്തോടെ ഐഎസ്എൽ 2024-25 സീസണിനു പന്തുരുളും. തിരുവോണദിനത്തിൽ പഞ്ചാബ് എഫ്സിക്കെതിരേയാണ് കേരളത്തിന്റെ സ്വന്തം ടീമായ കേരള ബ്ലാസ്റ്റേഴ്സ് ഇറങ്ങുന്നത്. കലൂർ സ്റ്റേഡിയത്തിലെ ഈ പോരാട്ടത്തോടെ ഐഎസ്എല്ലിൽ ശാസ്ത്ര 2.0 ദിനങ്ങൾ അതിന്റെ പാരമ്യത്തിലേക്കെത്തും. ഐഎസ്എല്ലിൽ ഇത്തവണ ഉപയോഗിക്കുന്ന ഔദ്യോഗിക പന്താണ് ശാസ്ത്ര 2.0. കഴിഞ്ഞ 10 സീസണുകളിൽ ഉപയോഗിച്ച പന്തുകളെ അപേക്ഷിച്ച് വേറെ ലെവലാണ് ശാസ്ത്ര 2.0, പൊളിപ്പന്ത്… ഐഎസ്എൽ വർണം ശാസ്ത്ര 2.0 ഐഎസ്എൽ ഔദ്യോഗിക പന്തായ ശാസ്ത്ര 2.0 നിർമിച്ചത് നിവിയയാണ്. പന്തിൽ ഐഎസ്എൽ 2024-25 സീസണിൽ കളിക്കുന്ന 13 ടീമുകളുടെയും നിറങ്ങളുണ്ട്. ഏറ്റവും മികച്ച സിന്തറ്റിക് ലെതറും ഡ്യൂറബിൾ…
Read MoreDay: September 6, 2024
നാലു വര്‍ഷ ബിരുദ കോഴ്സുകളില്‍ സമയക്രമം കോളജുകള്‍ക്ക് തെരഞ്ഞെടുക്കാം: ആർ. ബിന്ദു
തൃശൂര്‍: നാലു വര്‍ഷ ബിരുദ കോഴ്സുകളില്‍ സമയക്രമം കോളജുകള്‍ക്ക് തെരഞ്ഞെടുക്കാമെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ആര്. ബിന്ദു. രാവിലെ എട്ടര മുതല്‍ വൈകിട്ട് അഞ്ചര വരെയുള്ള ഏത് സ്ലോട്ടും കോളജുകള്‍ക്ക് തെരഞ്ഞെടുക്കാമെന്നും മന്ത്രി പറഞ്ഞു. എട്ടരയ്ക്ക് തുടങ്ങുന്ന കോളജുകള്‍ക്ക് മൂന്നര വരെയും ഒമ്പതിന് തുടങ്ങുന്നവയ്ക്ക് നാലു വരെയും ഒമ്പതരക്ക് തുടങ്ങുന്നവയ്ക്ക് നാലര വരെയും പത്തിന് തുടങ്ങുന്നവയ്ക്ക് അഞ്ചുവരെയും അധ്യയനം നടത്താം. നഷ്ടപ്പെടുന്ന അധ്യായന ദിവസങ്ങള്‍ക്ക് പകരം അതത് സെമസ്റ്ററുകളില്‍ തന്നെ പ്രവൃത്തിദിനങ്ങള്‍ ഉറപ്പാക്കണം. അധ്യാപകര്‍ നിര്‍ബന്ധമായും ആറു മണിക്കൂര്‍ കാമ്പസിലുണ്ടാവണമെന്നും ബിന്ദു അറിയിച്ചു.
Read Moreപോലീസിന്റെ നന്മയ്ക്ക് ബിഗ് സല്യൂട്ട് … പ്രതിയുമായി പോയ പോലീസ് പാമ്പുകടിയേറ്റ യുവതിക്കു രക്ഷകരായി; സമയോചിത ഇടപെടലിൽ യുവതിക്ക് ജീവൻ തിരിച്ചുകിട്ടി; നന്ദി പറഞ്ഞ് കുടുംബം
ചങ്ങനാശേരി: പാമ്പ് കടിയേറ്റ ആശുപത്രിയിലേക്കു പോകാന്‍ വാഹനം കാത്തുനിന്ന യുവതിക്ക് പ്രതിയുമായി പോയ പോലീസ് വാഹനം രക്ഷകരായി. യുവതിയെ പാലാ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ എത്തിച്ചു ജീവന് രക്ഷിച്ച ചങ്ങനാശേരി പോലീസിന്റെ നന്മയ്ക്ക് ബിഗ് സല്യൂട്ട്. ബുധനാഴ്ച രാത്രി 10.30നാണ് സംഭവം. കാനം കാപ്പുകാട് സ്വദേശി പ്രദീപിന്റെ ഭാര്യ രേഷ്മയെയാണ് (28) വീടിന്റെ മുറ്റത്തുവച്ച് പാമ്പ് കടിച്ചത്. ആശുപത്രിയില്‍ എത്തിക്കുന്നതിനായി ആംബുലന്‍സ് വിളിച്ച ശേഷം പ്രദീപ് രേഷ്മയെ എടുത്ത് റോഡിലേക്ക് ഓടി. ആംബുലന്‍സിനായി വഴിയില്‍ കാത്തുനില്‍ക്കുന്നതിനിടെയാണ് വജ്രാഭരണ മോഷണക്കേസിലെ പ്രതിയെ പൊന്‍കുന്നം സബ് ജയിലില്‍ പ്രവേശിപ്പിക്കുന്നതിനായി ചങ്ങനാശേരി പോലീസിന്റെ വാഹനം ആവഴിയെത്തിത്. വഴിയിലെ ആള്‍ക്കൂട്ടം കണ്ട് ചങ്ങനാശേരി എസ്ഐ ടി.എം. ഏബ്രഹാമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം വാഹനം നിര്‍ത്തി. പാമ്പ് കടിയേറ്റ വിവരം അറിഞ്ഞ ഉടന്‍ വിലങ്ങണിഞ്ഞിരുന്ന പ്രതിയെ പിന്‍സീറ്റിലേക്ക് മാറ്റിയിരുത്തിയ ശേഷം ഇവര്‍ രേഷ്മയെയും പ്രദീപിനെയും…
Read Moreകാമുകൻ പെട്രോളൊഴിച്ച് തീകൊളുത്തി; ഉഗാണ്ടൻ ഒളിമ്പിക്സ് താരത്തിന് ദാരുണാന്ത്യം
കംപാല: കാമുകൻ പെട്രോളൊഴിച്ച് തീകൊളുത്തിയതിന് പിന്നാലെ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഉഗാണ്ടൻ ഒളിമ്പിക്സ് താരം മരിച്ചു. റെബേക്ക ചെപ്റ്റെഗി (33) ആണ് മരിച്ചത്. 80 ശതമാനം പൊള്ളലേറ്റിരുന്നു. കെനിയയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. റെബേക്കയുടെ കാമുകനും കെനിയന്‍ വംശജനുമായ ഡിക്സ്ൺ എൻഡൈമയാണ് ആക്രമണം നടത്തിയത്. ആക്രമണത്തിനിടെ 30 ശതമാനം പൊള്ളലേറ്റ എൻഡൈമയും ചികിത്സയിലാണ്. ഞായറാഴ്ച വീട്ടില്‍വെച്ച് ഇരുവരും തമ്മില്‍ വാക്കു തര്‍ക്കമുണ്ടായതിന് പിന്നാലെയായിരുന്നു ആക്രമണമെന്ന് പൊലീസ് പറഞ്ഞു.
Read More195 രാജ്യങ്ങൾ, തലസ്ഥാന നഗരങ്ങൾ, കറൻസികൾ, ദേശീയ പതാകകൾ; ഈ അഞ്ച് വയസുകാരനുള്ളത് അസാധാരണ ഓർമശക്തി
ബീഹാറിലെ ഗയ ജില്ലയിൽ താമസിക്കുന്ന അഞ്ച് വയസുകാരനൻ രുദ്രൻസിന് 195 രാജ്യങ്ങളുടെ പേരുകൾ, അവയുടെ തലസ്ഥാന നഗരങ്ങൾ, കറൻസികൾ, ദേശീയ പതാകകൾ എന്നിവ കൃത്യമായി ഓർത്ത് പറയാൻ സാധിക്കും. ലോക ഭൂപടത്തിലെ ഏത് രാജ്യവും സെക്കൻ്റുകൾക്കുള്ളിൽ തിരിച്ചറിയാനും അവ ഏത് രാജ്യമാണ് എവിടെയാണെന്ന് രണ്ട് സെക്കൻഡിനുള്ളിൽ കുട്ടി പറയുകയും ചെയ്യുന്നു. ആ രാജ്യത്തിന്റെ ദേശീയ പതാകയുടെ നിറമുൾപ്പെടെ എല്ലാ കാര്യങ്ങളും അവന് പറയാൻ കഴിയും. ഗയ നഗരത്തിലെ വൈറ്റ് ഹൗസ് കോമ്പൗണ്ടിലാണ് രുദ്രൻസ് താമസിക്കുന്നത്. മാപ്പ് ബോയ് എന്നാണ് അവനെ വിളിക്കുന്നത്. പ്രാരംഭിക് പ്ലേ സ്കൂളിലെ കെജി വിദ്യാർഥിയാണ് രുദ്രൻസ്. സംസ്ഥാന തലസ്ഥാനങ്ങൾ, ലോക ഭൂപടങ്ങൾ, സൗരയൂഥം എന്നിവയെക്കുറിച്ച് പൂർണ്ണമായ അറിവുണ്ട് ഈ കുട്ടിക്ക്. എന്തുകൊണ്ടാണ് പ്ലൂട്ടോയെ ഗ്രഹം എന്ന് വിളിക്കാത്തത് എന്നതിന് രുദ്രൻ മൂന്ന് വ്യത്യസ്ത വാദങ്ങൾ നൽകുന്നു. അഞ്ചുവയസാണ് രുദ്രന് എങ്കിലും രണ്ടു വയസ്…
Read Moreസ്കൂളിലെ ആറ് സിസിടിവി കാമറകൾ തകർത്ത നിലയിൽ; അടുത്ത വീട്ടിലെ കാമറയിൽ കുടുങ്ങിയ സാമൂഹ്യവിരുദ്ധരെ കണ്ട് അധ്യാപകർ ഞെട്ടി; തകർക്കാനുണ്ടായ കാരണം ഞെട്ടിക്കുന്നത്…
നീലേശ്വരം: ക്ലാസ് കട്ടു ചെയ്ത് ആരും കാണാതെ കറങ്ങാൻ പോയി. പിറ്റേന്ന് ക്ലാസിലെത്തിയ കുട്ടികളെ അധ്യാപകൻ പിടികൂടി. തങ്ങൾ കുടുങ്ങാൻ കാരണക്കാരായ സിസി ടിവി കാമറകളോട് വിരോധം തീർത്ത് കുട്ടികൾ. സ്കൂളിലെ ആറു സിസിടിവി കാമറകളാണ് രണ്ടു തവണയായി കുട്ടികൾ രാത്രിയിലെത്തി അടിച്ചുതകർത്തത്. കാമറകൾ തകർത്ത് ഹാർഡ് ഡിസ്ക് ഉൾപ്പെടെയുള്ള ഭാഗങ്ങൾ എടുത്തുകൊണ്ടുപോയിരുന്നു. ചായ്യോത്ത് ജിഎച്ച്എസ്എസിലെ സംഭവം ഇങ്ങനെ… ഓഗസ്റ്റ് 23നാണ് ആദ്യത്തെ മൂന്നു കാമറകൾ തകർക്കപ്പെട്ടത്. സാമൂഹ്യവിരുദ്ധരോ മോഷ്ടാക്കളോ ചെയ്തതാകാമെന്നു കരുതിയാണ് സ്കൂൾ അധികൃതർ പോലീസിൽ പരാതി നല്‍കിയത്. അന്വേഷണം നടക്കുന്നതിനിടെ സെപ്റ്റംബർ രണ്ടിനു വീണ്ടും മൂന്നു കാമറകൾ കൂടി തകർക്കപ്പെട്ടു. ഇതോടെ അന്വേഷണം ചൂടുപിടിച്ചു. മറ്റു രീതിയിലുള്ള മോഷണശ്രമങ്ങളൊന്നും നടക്കാത്തതുകൊണ്ട് സിസിടിവി കാമറകളെ മാത്രം ലക്ഷ്യംവച്ച് വരുന്ന ആളുകളാണ് ഇതിനു പിന്നിലെന്നു പോലീസിനു വ്യക്തമായി. ഇതിനു പിന്നാലെ നടത്തിയ അന്വേഷണമാണു സംഭവം നടന്ന…
Read Moreവീട്ടമ്മയുടെ ബലാത്സംഗ ആരോപണം: പിന്നിൽ വലിയ ഗൂഢാലോചന; കുടുംബം പോലും തകര്‍ക്കാൻ ശ്രമം; സുജിത് ദാസ്
തിരുവനന്തപുരം:വീട്ടമ്മയുടെ ബലാത്സംഗ ആരോപണത്തിനെതിരേ സുജിത് ദാസ്. ആരോപണത്തിനെതിരെ കേസ് നല്‍കും. പിന്നിൽ വലിയ ഗൂഢാലോചനയെന്ന് അദ്ദേഹം പറഞ്ഞു. 2022ൽ തന്റെ എസ്പി ഓഫീസില്‍ സഹോദരനും കുട്ടിക്കും ഒപ്പമായിരുന്നു സ്ത്രീ എത്തിയത്. അവർ വന്നുപോയതിന്റെ വിശദാംശങ്ങൾ റിസപ്ഷൻ രജിസ്റ്ററിൽ ഉണ്ട്. നിരന്തരമായി പോലീസിനെതിരേ കേസ് കൊടുക്കുന്ന സ്ത്രീയാണ് ഇപ്പോള്‍ തനിക്കെതിരെയും ആരോപണവുമായി രംഗത്തെത്തിയതെന്നും സുജിത് ദാസ് കുറ്റപ്പെടുത്തി. കുടുംബം പോലും തകർക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. നിയമപരമായിത്തന്നെ കാര്യങ്ങൾ നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read Moreഅധ്യാപക ദിനത്തിൽ നാലാംക്ലാസുകാരിക്കു ക്രൂരമർദനം; അടിയേറ്റ് വിരൽ ഒടിഞ്ഞുതൂങ്ങി, പുറത്ത് ചൂരലിന് അടിച്ച പാടുകൾ; ട്യൂഷൻ അധ്യാപികയ്ക്കെതിരേ കേസെടുത്ത് പോലീസ്
കാഞ്ഞങ്ങാട്: അധ്യാപക ദിനത്തിൽ വിദ്യാർഥിക്ക് മർദനം. പാഠഭാഗങ്ങൾ ഉറക്കെ വായിക്കാതിരുന്ന നാലാം ക്ലാസ് വിദ്യാർഥിനിയെ ക്രൂരമായി മർദിച്ച ട്യൂഷൻ അധ്യാപികയ്ക്കെതിരേ കേസ്. അജാനൂർ കടപ്പുറം സ്വദേശിനി സൂര്യ (22)ക്കെതിരേയാണ് ഹൊസ്ദുർഗ് പോലീസ് കേസെടുത്തത്. സംഭവത്തിൽ കുട്ടിയുടെ രക്ഷിതാക്കളുടെ പരാതി പ്രകാരം ബാലാവകാശ കമ്മീഷനും കേസെടുത്തിട്ടുണ്ട്. അധ്യാപികയുടെ അടിയേറ്റ് ഒമ്പതുവയസുകാരിയായ കുട്ടിയുടെ കൈവിരൽ ഒടിഞ്ഞിരുന്നു. കുട്ടിയുടെ പുറത്ത് ചൂരൽ വീശി അടിച്ചതിനെ കൈകൊണ്ട് തടയാൻ ശ്രമിച്ചപ്പോഴാണു വിരൽ ഒടിഞ്ഞത്. ചൂരൽകൊണ്ട് ഒന്നിലേറെ തവണ ആഞ്ഞടിച്ചതിന്റെ പാടുകൾ കുട്ടിയുടെ പുറത്തുണ്ട്. കൈവിരലിന് കടുത്ത വേദനയും ദേഹത്ത് പാടുകളും കണ്ടാണ് കുട്ടിയുടെ രക്ഷിതാക്കൾ വിവരമറിഞ്ഞത്. ഉടൻതന്നെ കുട്ടിയെ ജില്ലാ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. കഴിഞ്ഞദിവസം കാഞ്ഞങ്ങാട് നഗരമധ്യത്തിലുള്ള ഒരു സർക്കാർ ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർഥിയുടെ കാൽത്തണ്ടയിൽ ചൂരൽ കൊണ്ട് അടിച്ചു പൊട്ടിച്ചതിനു മൂന്ന് അധ്യാപകർക്കെതിരേ ഹൊസ്ദുർഗ് പോലീസ് കേസെടുത്തിരുന്നു. വിദ്യാർഥികൾക്കിടയിലുണ്ടായ സംഘർഷം…
Read Moreതൃശൂർ ഉത്രാളിക്കാവ് ക്ഷേത്രത്തിൽ മോഷണം: ഭണ്ഡാരം തകർത്ത് പണം കവർന്നു
തൃശൂര്‍: പ്രശസ്തമായ ഉത്രാളിക്കാവ് ക്ഷേത്രത്തിൽ മോഷണം. ഭണ്ഡാരം കുത്തിത്തുറന്ന് പണം കവർന്നു. ഗുരുതി തറയ്ക്ക് മുൻപിലുള്ള ഭണ്ഡാരം തകർത്താണ് മോഷണം നടത്തിയത്. ഏകദേശം 5000 രൂപയോളം നഷ്ടപ്പെട്ടതായാണ് പ്രാഥമിക വിവരം. ഇന്നലെ രാത്രിയാണ് മോഷണം നടന്നതെന്നാണ് കരുതുന്നത്. രാവിലെ ക്ഷേത്രത്തിലെ ജീവനക്കാരെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. നാഗത്തറയിലെയും ആൽത്തറയിലെയും ഭണ്ഡാരങ്ങളുടെ പൂട്ടുകൾ തകർത്തിട്ടുണ്ടെങ്കിലും മോഷ്ടാക്കൾക്ക് പണമെടുക്കാൻ സാധിച്ചില്ല. സമീപത്തെ ആരാധനാലയങ്ങളിൽ മോഷണം തുടർക്കഥയാവുകയാണെന്ന് നാട്ടുകാർ പറഞ്ഞു.
Read Moreബിയർ കുടിക്കുന്നവർ ശ്രദ്ധിക്കുക! നിങ്ങളെ കൊതുകുകളെ ആകർഷിക്കുമെന്ന് പഠനം പറയുന്നു
ബിയർ കുടിക്കുന്നവരെ കൊതുകുകൾ ആകർഷിക്കുകയും കൂടുതലായി കടിക്കുകയും ചെയ്യുമെന്ന് പുതിയ പഠനം. വൈറലായ ഈ പഠനത്തോട് ഏറ്റവും രസകരമായ രീതിയിലാണ് ഇപ്പോൾ നെറ്റിസൺസ് പ്രതികരിക്കുന്നത്. ഈ പഠനം വൈറലായതോടെ രസകരമായ പ്രതികരണങ്ങളാണ് സോഷ്യൽ മീഡിയയിൽ വരുന്നത്.’കൂൾ! മദ്യപിച്ച എല്ലാ കൊതുകുകൾക്കും ആശംസകൾ’ എന്നാണ് ഒരാൾ എഴുതിയത്. പാചകവും ഭക്ഷണവുമായി ബന്ധപ്പെട്ട ഇൻസ്റ്റാഗ്രാം പേജായ ‘കുക്കിസ്റ്റ് വൗ’ ആണ് അടുത്തിടെ മദ്യവുമായി ബന്ധപ്പെട്ട ഒരു പഠനത്തെക്കുറിച്ചും അതിന്റെ അനന്തരഫലങ്ങളെക്കുറിച്ചും പോസ്റ്റ് പങ്കിട്ടത്. ബിയർ പ്രേമികൾ എങ്ങനെ കൂടുതലായി കൊതുക് കടിക്ക് ഇരയാകുന്നു എന്നതിലാണ് ഇത് ശ്രദ്ധ കേന്ദ്രീകരിച്ചത്. ബിയർ കുടിക്കുന്നവർ കൊതുകുകളെ ആകർഷിക്കുന്നവരാണെന്ന പഠനത്തിന്റെ അവകാശവാദം നെറ്റിസൺമാർക്ക് ശരിക്കും ബോധ്യപ്പെട്ടില്ല. താൻ ഒരിക്കലും ബിയറോ ഏതെങ്കിലും തരത്തിലുള്ള മദ്യമോ പരീക്ഷിച്ചിട്ടില്ലെന്നും എന്നാൽ ഇപ്പോഴും കൊതുകുകടിക്ക് സാധ്യതയുണ്ടെന്നും ഉപയോക്താക്കളിൽ ഒരാൾ പ്രതികരിച്ചു. എന്നാൽ ഒരു കൂട്ടം ആളുകൾ പഠനത്തിനെ അംഗീകരിക്കുന്നതായി…
Read More