കോഴിക്കോട്: സൈബർ കുറ്റകൃത്യങ്ങൾക്കെതിരേ നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ പോരാടാൻ കേരള പോലീസ് സൈബർ ഡിവിഷൻ രംഗത്ത്. സൈബർ തട്ടിപ്പുകാർ ഉപയോഗിച്ചിരുന്ന 12,658 മൊബൈൽ ഫോണ്‍ സിം കാർഡുകളും 14,293 ഡിവൈസുകളും സൈബർ പോലീസ് ബ്ലോക്ക് ചെയ്ത് പ്രവർത്തനരഹിതമാക്കി. തട്ടിപ്പുകാർ സ്ഥിരമായി ഉപയോഗിച്ചു വന്ന 29,020 അക്കൗണ്ടുകൾ നിർജീവമാക്കുകയും ചെയ്തിട്ടുണ്ട്. ഓണ്‍ലൈൻ സാന്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസുകളിൽപ്പെട്ടതും സൈബർ പട്രോളിംഗിലൂടെ തട്ടിപ്പിനുപയോഗിച്ചുവെന്നു കണ്ടെത്തിയതുമായ 18,200 വെബ്സൈറ്റുകളും 537 അനധികൃത ഓണ്‍ലൈൻ ലോണ്‍ ആപുകളും 9,067 സോഷ്യൽ മീഡിയ അക്കൗണ്ടുകളും സൈബർ പോലീസ് നിർജീവമാക്കിയിട്ടുണ്ട്. ഓണ്‍ലൈൻ കുറ്റകൃത്യങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ഈ മേഖലയിൽ മാത്രം 355 പോലീസ് ഉദ്യോഗസ്ഥർ അടങ്ങുന്ന പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാനുള്ള നടപടികൾ അവസാനഘട്ടത്തിലാണ്. ക്രിപ്റ്റോ കറൻസി വഴി തട്ടിപ്പു തുക കൈമാറ്റം ചൈയ്യുന്നത് അന്വേഷിക്കാൻ കൊച്ചി സൈബർ ഡോം ആസ്ഥാനമായി…
Read MoreDay: October 10, 2024
ഒരു സന്തോഷ വാര്‍ത്ത; ചെന്നൈ മലയാളികള്‍ക്ക് അവധിക്കാല യാത്രയ്ക്ക് സ്പെഷൽ ട്രെയിൻ
കൊല്ലം: ചെന്നൈ മലയാളികള്‍ക്ക് ഒരു സന്തോഷ വാര്‍ത്തയുമായി റെയിൽവേ. പൂജ, ദീപാവലി, ക്രിസ്മസ് അവധികള്‍ക്ക് നാട്ടിലേക്കുള്ള യാത്ര സുഗമമാക്കാന്‍ ദക്ഷിണ റെയില്‍വേ പുതിയ സ്പെഷല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു. ഒക്ടോബര്‍ 11 മുതല്‍ എല്ലാ വെള്ളിയാഴ്ചകളിലും വൈകുന്നേരം 7.30ന് താംബരം സ്റ്റേഷനില്‍ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 11.30ന് കൊച്ചുവേളി എത്തുന്ന തരത്തില്‍ ആണ് പുതിയ സര്‍വീസ്. ട്രിച്ചി, മധുര, ശിവകാശി, ചെങ്കോട്ട, പുനലൂര്‍, കൊല്ലം വഴിയാണ് സര്‍വീസ്. മടക്ക യാത്ര ഞായറാഴ്ച്ച ഉച്ചക്ക് 3.25ന് പുറപ്പെട്ട് തിങ്കളാഴ്ച രാവിലെ 7.35നു താംബരത്ത് എത്തുന്ന തരത്തില്‍ ആണ് സമയം ക്രമീകരിച്ചിട്ടുള്ളത്. 14 എസി എക്കോണമി കോച്ചുകള്‍ ആണ് ഉണ്ടാകുക.
Read Moreകണ്ണൂരിൽ കാണാതായ 13കാരിയെ കണ്ടെത്താനായില്ല; അതിർത്തികളിൽ പരിശോധന ശക്തമാക്കി പോലീസ്
പയ്യന്നൂർ: കാണാതായ കുഞ്ഞിമംഗലത്തെ 13 വയസുകാരിയെ കണ്ടെത്താനായില്ല. കുഞ്ഞിമംഗലം തെക്കുമ്പാട് പുതിയ പുഴക്കര താമസിക്കുന്ന കർണാടക സ്വദേശിയുടെ മകളെയാണ് സംസ്ഥാന അതിർത്തികളിലടക്കം പരിശോധന നടത്തിയിട്ടും കണ്ടെത്താനാകാഞ്ഞത്. ഇന്നലെ പുലർച്ചെ മൂന്നോടെയാണ് കുട്ടിയെ കാണാതായതെന്നാണ് പയ്യന്നൂർ പോലീസിൽ സഹോദരി നൽകിയ പരാതി. ബന്ധുവായ യുവാവാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് സംശയിക്കുന്നതായുള്ള പരാതിയിയിൽ കേസെടുത്ത പോലീസ് ഉർജിതമായ അന്വേഷണമാണ് നടത്തുന്നത്. ഇയാൾ തള്ളിക്കൊണ്ടു പോകുന്ന സ്കൂട്ടറിന് പിന്നാലെ നടന്നു പോകുന്ന പെൺകുട്ടിയുടെ സിസി ടിവി ദൃശ്യം പോലീസിന് ലഭിച്ചിരുന്നു.പെൺകുട്ടിയുമായി കർണാടക രജിസ്ട്രേഷനിലുള്ള സ്കൂട്ടറിൽ കർണാടകയിലേക്ക് കടക്കാനുള്ള സാധ്യത കണക്കിലെടുത്ത് കർണാടക സംസ്ഥാനവുമായി അതിർത്തി പങ്കിടുന്ന പ്രധാനറോഡുകളിൽ പോലീസിനെ വിന്യസിച്ചിരുന്നു. രാജപുരം, ആദൂർ, ബദിയഡുക്ക, മഞ്ചേശ്വരം പോലീസ് സ്റ്റേഷനുകൾക്ക് ജാഗ്രത നിർദേശം നൽകിയതിനെ തുടർന്നായിരുന്നു സ്കൂട്ടർ കണ്ടെത്താനുള്ള ശ്രമം നടത്തിയത്. ഇയാളെ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും ഇയാളുടെ ഫോൺ സ്വിച്ച്ഓഫുമായിരുന്നു. മീൻപിടിത്തത്തിനായി കർണാടകത്തിൽ നിന്നും…
Read Moreഓണം ബംപർ ഇത്തവണയും കേരളം കടന്നു; 25 കോടിയുടെ ഭാഗ്യവാൻ കർണാടക സ്വദേശിയായ മെക്കാനിക്
കോഴിക്കോട്: ആകാംക്ഷകൾക്കൊടുവിൽ 25 കോടിയുടെ തിരുവോണം ബംപർ ടിക്കറ്റ് നറുക്കെടുപ്പിലെ സമ്മാനാർഹനെ കർണാടകയിൽ കണ്ടെത്തി. കർണാടകയിൽ മെക്കാനിക്കായ അൽത്താഫിനെയാണ് ഭാഗ്യദേവത കടാക്ഷിച്ചത്. അൽത്താഫ് ഒരു മാസം മുൻപ് വയനാട് സന്ദർശിച്ചവേളയിൽ വാങ്ങിയ TG 434222 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. വാടകവീട്ടിൽ കഴിയുന്ന കഴിയുന്ന അൽത്താഫ്, ഇന്നലത്തെതന്നെ നറുക്കെടുപ്പ് ഫലം അറിഞ്ഞിരുന്നു. വാടകവീട് സ്വന്തമാക്കണം. മക്കളുടെ വിവാഹം നന്നായി നടത്തണം. ഇതാണ് അൽത്താഫിന്റെ മോഹങ്ങൾ. 15 വർഷമായി ലോട്ടറി ടിക്കറ്റ് എടുക്കുന്ന ശീലമുള്ള അൽത്താഫിന് നറുക്കെടുപ്പ്് ഫലം ആദ്യം വിശ്വസിക്കാനായില്ല. ക്യൂ ആർ കോഡ് സ്കാൻ ചെയ്തപ്പോൾ ഒന്നാം സമ്മാനാർഹമായ ടിക്കറ്റ് തന്റെ കൈയിലാണുള്ളതെന്ന് അൽത്താഫ് ഉറപ്പിച്ചു. ഓണം ബംപർ വിജയിയാണെന്ന് അവകാശപ്പെട്ട് സോഷ്യൽ മീഡിയകളിലൂടെ നിരവധി പേർ രംഗത്തു വന്നത് ആശയക്കുഴപ്പം സൃഷ്ടിച്ചിരുന്നു. ഇതിനിടയിലാണ് ഇന്ന് രാവിലെ യഥാർഥ വിജയിയെ കർണാടകയിൽനിന്നു കണ്ടെത്തിയത്.കഴിഞ്ഞ തവണത്തെ ഓണം…
Read Moreകെഎസ്ഇബിയിൽ സേവന ലംഘനമോ? കൈയാങ്കളിക്കു പോകണ്ട; നഷ്ടപരിഹാരം കിട്ടും
കോഴിക്കോട്: സേവനങ്ങളിൽ വീഴ്ച വരുത്തുന്ന പക്ഷം കെഎസ്ഇബി നഷ്ടപരിഹാരം നൽകണമെന്ന വ്യവസ്ഥ പ്രയോജനപ്പെടുത്താതെ ഉപഭോക്താക്കൾ. സേവനലംഘനത്തിന് 30 ദിവസത്തിനുള്ളിൽ അപേക്ഷ നൽകിയാൽ ഉപഭോക്താവിനു നഷ്ടപരിഹാരം നൽകണമെന്നാണ് സംസ്ഥാന റെഗുലേറ്ററി കമ്മീഷൻ പുറപ്പെടുവിച്ച 2015 ലെ സ്റ്റാൻഡേർഡ് ഓഫ് പെർഫോമൻസ് ചട്ടങ്ങളിൽ വ്യവസ്ഥ ചെയ്യുന്നത്. പക്ഷെ കഴിഞ്ഞ മൂന്നു വർഷത്തിനുള്ളിൽ കെഎസ്ഇബി നഷ്ടപരിഹാരമായി നൽകിയത് 16,500 രൂപ മാത്രം. തൊടുപുഴ ഇലക്ട്രിക്കൽ സർക്കിളിലെ ഉപ്പുതറ സെക്ഷനിലാണ് ഇത്രയും തുക നൽകിയത്. ഇക്കാലയളവിൽ സംസ്ഥാനത്തെ മറ്റു ഡിവിഷനുകളിലൊന്നും കെഎസ്ഇബിക്ക് നഷ്ടപരിഹാരം നൽകേണ്ടി വന്നിട്ടില്ല. സേവന ലംഘനത്തിനു കെഎസ്ഇബി ജീവനക്കാരെ കായികമായി കൈകാര്യം ചെയ്യുന്നതിനു പകരം സ്റ്റാൻഡേർഡ് ഓഫ് പെർഫോമൻസ് ഓഫ് ഡിസ്ട്രിബ്യൂഷൻ ലൈസൻസീസ് 2015 ലെ ഫോറം എ പൂരിപ്പിച്ച് നൽകിയാൽ ഉപഭോക്താവിന്റെ പോക്കറ്റിൽ പണമെത്തും. കൂടാതെ പോലീസ് കേസ് ഒഴിവാക്കുകയും ചെയ്യാം. ബിൽ അടച്ചിട്ടും ഉൗരിയ ഫ്യൂസ് പുനഃസ്ഥാപിക്കാൻ…
Read Moreകോഴിക്കോട് കോർപറേഷൻ ഭൂമി കൈവശപ്പെടുത്താൻ വഖഫ് ബോർഡ് നീക്കം; ഭരണ-പ്രതിപക്ഷങ്ങൾ കൂട്ടുനിൽക്കുന്നുവെന്ന ആരോപണവുമായി എം.ടി. രമേശ്
കോഴിക്കോട്: കോഴിക്കോട് കോർപറേഷന്റെ ഉടമസ്ഥതയിലുളള ഭൂമി കൈവശപ്പെടുത്താൻ വഖഫ് ബോർഡ് തെറ്റായ അവകാശവാദം ഉന്നയിക്കുകയാണെന്നും ഇതിന് ഭരണ-പ്രതിപക്ഷങ്ങൾ കൂട്ടുനിൽക്കുകയാണെന്നുമുള്ള ആരോപണവുമായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ്. തർക്കഭൂമിയാണെന്ന് പറയുന്ന കോർപറേഷന്റെ കിഴക്കേ നടക്കാവിലെ ക്വാർട്ടേഴ്സുകളും അങ്കണവാടിയും നിലനിന്ന സ്ഥലങ്ങൾ സന്ദർശിച്ച ശേഷമാണ് അദേഹം ആരോപണം ഉന്നയിച്ചത്.വഖഫ് ബോർഡിന്റെ അവകാശ വാദത്തിനെതിരേ കോർപറേഷൻ ഹൈക്കോടതിയെ സമീപിക്കണമെന്നും ഇല്ലാത്തപക്ഷം ബിജെപി നിയമ നടപടികളിലേക്ക് കടക്കുമെന്നും എം.ടി. രമേശ് പറഞ്ഞു. വഖഫ് ബില്ലിന്റെ പാർലമെന്റിലെ പരിശോധനാ കമ്മിറ്റിയംഗവും ബിജെപി കേരള സഹപ്രഭാരിയുമായ അപരാജിത സാരംഗി എംപിയെ സ്ഥലത്ത് കൊണ്ടുവന്ന് ഈ വിഷയം ശ്രദ്ധയിൽ പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കിഴക്കേ നടക്കാവിലെ 35 സെന്റ് ഭൂമിക്കാണ് വഖഫ് ബോർഡ് അവകാശവാദം ഉന്നയിച്ചിരിക്കുന്നത്. നികുതി അടച്ചുവരുന്ന ഭൂമി സംരക്ഷിക്കേണ്ട കോർപറേഷൻ തന്നെ ഭൂമി വിട്ടു നൽകാൻ തയാറായതുപോലെയാണ് പെരുമാറുന്നത്.ഈ വിഷയത്തിൽ കോർപറേഷൻ ഭരണപക്ഷവും…
Read Moreവയനാട് ദുരന്തം: നിവേദനം നൽകിയിട്ടും സഹായം നൽകിയില്ല; കേന്ദ്രത്തോട് പ്രതിഷേധം അറിയിക്കുമെന്ന് മന്ത്രി കെ. രാജൻ
തിരുവനന്തപുരം: വയനാട് ദുരന്തത്തിൽ കേന്ദ്ര സഹായത്തിനായി നിവേദനം നൽകിയിട്ടും സഹായം നൽകാത്തതിൽ സംസ്ഥാനം പ്രതിഷേധം അറിയിക്കുമെന്ന് മന്ത്രി കെ. രാജൻ നിയമസഭയിൽ പറഞ്ഞു. കേരളത്തിന് സഹായം നൽകാത്തത് എന്തെന്ന് കോടതി വരെ ചോദിച്ചിട്ടുണ്ടെന്നും കേസ് ഈ മാസം 18ന് വീണ്ടും പരിഗണിക്കുന്നുണ്ടെന്നും നിയമസഭയിലെ ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു. ദുരന്തത്തിൽ 1202 കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കിയിട്ടുള്ളത്. വയനാട് ദുരന്തം സംബന്ധിച്ച് പ്രധാനമന്ത്രിയെ നേരിട്ട് ബോധ്യപ്പെടുത്തിയതാണ്. പിന്നീട് മുഖ്യമന്ത്രിയും അദ്ദേഹത്തെ ബോധ്യപ്പെടുത്തിയെങ്കിലും കേന്ദ്ര സഹായം ലഭിച്ചില്ല. ഉരുൾപൊട്ടൽ മുന്നറിയിപ്പ് സംബന്ധിച്ച് ജിയോളജിക്കൽ സർവേയിൽ നിന്ന് പഠനങ്ങളോ മുന്നറിയിപ്പുകളോ നൽകിയിട്ടില്ലെന്നും വയനാട് പുൽപ്പള്ളിയിൽ റഡാർ സംവിധാനം ഏർപ്പെടുത്തുമെന്നും ഇതിന് കേന്ദ്രം അംഗീകാരം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. വയനാട് ദുരിതാശ്വാസത്തിനായി വീണ്ടും കേന്ദ്രത്തെ സമീപിക്കും. കേരളത്തിന്റെ ആവശ്യവും പ്രതിഷേധവും അറിയിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. വയനാട്ടിൽ വീണ്ടും തെരച്ചിലിന് സർക്കാർ സന്നദ്ധമാണ്.…
Read Moreഗവര്‍ണർക്കു പദവിയിൽ തുടരാൻ അർഹതയില്ല: താന്‍ എന്തിനാണ് ആ പദവിയില്‍ ഇരിക്കുന്നതെന്ന് ഗവര്‍ണര്‍ തന്നെ ആലോചിക്കട്ടെയെന്ന് എം.വി. ഗോവിന്ദൻ
തിരുവനന്തപുരം: ഭരണഘടനപരമായ ഉത്തരവാദിത്തം നിർവഹിക്കാൻ കഴിയാത്ത ഗവർണർ പദവിയിൽ തുടരാൻ അർഹനല്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം വി. ഗോവിന്ദൻ. മലപ്പുറം പരാമർശ വിഷയത്തിൽ മുഖ്യമന്ത്രി മറുപടി പറഞ്ഞിട്ടും അനാവശ്യമായി ഗവർണർ രംഗത്തെത്തി. ഗവർണറുടേത് വിലകുറഞ്ഞ സമീപനമാന്നെന്നും പദവിക്ക് നിരക്കാത്തത് ആണെന്നും ഗോവിന്ദൻ കുറ്റപ്പെടുത്തി. ഗവര്‍ണര്‍ ചോദിച്ച എല്ലാ ചോദ്യങ്ങള്‍ക്കും മുഖ്യമന്ത്രി മറുപടി നല്‍കിയിട്ടുണ്ട്. എന്നിട്ടും മലപ്പുറം പ്രയോഗവുമായി ഗവര്‍ണര്‍ രംഗത്ത് എത്തിയിരിക്കുകയാണ്. ഗവര്‍ണറുടേത് വെല്ലുവിളിയായി കാണുന്നില്ല. ഇതിലും വലിയ വെല്ലുവിളി ഗവര്‍ണര്‍ നേരത്തെ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. താന്‍ എന്തിനാണ് ആ പദവിയില്‍ ഇരിക്കുന്നത് എന്ന് ഗവര്‍ണര്‍ തന്നെ ആലോചിക്കട്ടെ എന്നും ഗോവിന്ദന് മാസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു.മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി ആയാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
Read Moreഗവർണർ-മുഖ്യമന്ത്രി പോര് കനക്കുന്നു; എന്ത്നടപടി എടുത്തു എന്ന് വിശദീകരിക്കണം; വീണ്ടും കത്തയയ്ക്കാൻ ഗവർണർ
തിരുവനന്തപുരം: ഒരു ദേശീയ ദിനപത്രത്തിൽ വന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ അഭിമുഖത്തിലെ പരാമർശത്തിൽ മുഖ്യമന്ത്രിയും ഗവർണറും തമ്മിൽ പോര് കനക്കുന്നു. പത്രം നൽകിയ വിശദീകരണം അടിസ്ഥാനമാക്കി വീണ്ടും മുഖ്യമന്തിക്കു കത്ത് അയക്കാൻ ഒരുങ്ങുകയാണ് രാജ്ഭവൻ. താൻ അത്തരമൊരു പരാമർശം നടത്തിയിട്ടില്ലെന്ന് പത്രം തന്നെ പറഞ്ഞിട്ടും ഗവർണർ ഈ വിഷയം ഉയർത്തുന്നതിൽ എതിർപ്പ് പ്രകടമാക്കി മുഖ്യമന്ത്രി രാജ് ഭവന് കത്തയച്ചിരുന്നു. എന്നാൽ പരാമർശം തെറ്റെങ്കിൽ എന്ത് നടപടി എടുത്തു എന്ന് വിശദീകരിക്കണമെന്ന് വീണ്ടും അയയ്ക്കുന്ന കത്തിൽ ഗവർണർ ആവശ്യപ്പെടും എന്നാണ് അറിയുന്നത് . അതേസമയം ഈ വിഷയത്തിൽ ഗവർണർ വീണ്ടും മുന്നോട്ടു പോവുകയാണെങ്കിൽ മുഖ്യമന്ത്രി വാർത്താസമ്മേളനം നടത്തി മറുപടി പറഞ്ഞേക്കും.മലപ്പുറത്തെ സ്വർണക്കടത്തും ഹവാല ഇടപാടുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന പണം രാജ്യവിരുദ്ധ ഇടപെടലിന് ഉപയോഗിക്കുന്നു എന്ന പരാമർശമാണ് പത്രത്തിലെ അഭിമുഖത്തിൽ ഉണ്ടായിരുന്നത്. അഭിമുഖത്തിൽ ഉൾപ്പെടുത്തിയത് താൻ പറയാത്ത കാര്യങ്ങളാണ് എന്ന്…
Read Moreഇവൻ വെറും കള്ളനല്ല, “തങ്കമാന കള്ളന്’ ; വീട് വൃത്തിയാക്കി, ഉടമയ്ക്ക് ചോറുംവച്ചു നല്കി; യുവതിയുടെ പരാതിയിൽ കള്ളനെകുടുക്കി പോലീസ്
ഓരോ കള്ളൻമാർക്കും മോഷണ രീതി വ്യത്യസ്തമാണ്. എന്നാൽ ഇപ്പോഴിത ഒരു കള്ളന്റെ പ്രവർത്തി കൗതുകവും ചിരിയും പടർത്തുന്നു. ഈ കള്ളന് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയാണ്. അങ്ങ് യുകെയിലാണ് ഈ മോഷ്ടാവുള്ളത്. ഡാമിയന്‍ വോജ്നിലോവിച്ച് (36) ആണ് ഈ വ്യക്തി. ഇയാള്‍ സ്ത്രീകള്‍ ഒറ്റയ്ക്കു താമസിക്കുന്ന വീടുകളില്‍ കയറിയാണ് മോഷണം നടത്തുക. എന്നാല്‍ മോഷ്ടിച്ച ശേഷം ചുമ്മാതങ്ങ് പോകുന്ന ആളല്ല ഇങ്ങേര്. അടുത്തിടെ ഡാമിയന്‍ മോണ്മൗത്ത്ഷെയറില് ഒരു മോഷണം നടത്തി. ശേഷം ഇയാള്‍ വീട് വൃത്തിയാക്കാന്‍ തുടങ്ങി. പലചരക്ക് സാധനങ്ങള്‍ എടുത്ത് റഫ്രിജറേറ്ററില്‍ വെച്ചു. ഒരു ജോടി ഷൂസ് അഴിച്ച് റീസൈക്ലിംഗ് ബിന്നില്‍ ഇട്ടു. ഫ്രിഡ്ജ് പുനഃക്രമീകരിച്ചു. പക്ഷി തീറ്റകള്‍ വീണ്ടും നിറച്ചു. ചെടിച്ചട്ടികള്‍ കൃത്യമായ ഇടത്തുവച്ചു. അതുപോലെ, ടൂത്ത് ബ്രഷുകളും അടുക്കള പാത്രങ്ങളും ശരിയായ ഇടത്ത് വച്ചു. അല്പം വൈന്‍ സേവിച്ച ശേഷമാണ് ഡാമിയന്‍ പിന്നീട്…
Read More