എനിക്ക് ഇഷ്ടം പോലെ ശമ്പളം കിട്ടാന്‍ ബാക്കിയുണ്ട്. പ്രൊഡ്യൂസര്‍ പറയും നമ്മുക്ക് ഇച്ചിരി ഫിനാന്‍ഷ്യല്‍ പ്രശ്നം ഉണ്ട് ഡബ്ബിംഗിന് വരുന്പോൾ തരാമെന്ന്. ഓക്കേ അത് കേട്ട് നമ്മള് പോകുന്നു പിന്നീട് ഡബ്ബിംഗിന് വരുന്നു. രണ്ടു ദിവസം ഒക്കെ കാണും. ആദ്യത്തെ ദിവസം കഴിയുബോള്‍ നമ്മള് വിചാരിക്കും നാളെയും കൂടി ഉണ്ടല്ലോ നാളെ തരുമായിരിക്കും എന്ന്. നാളെ ആകുമ്പോഴേക്കും പറയുവാണ് നമ്മുക്ക് ഇച്ചിരി കുഴപ്പം ഉണ്ട് നമ്മുക്ക് റിലീസ് ആകുമ്പോഴേക്കും തരാം എന്ന്. അപ്പോള്‍ നമ്മള് എന്തായിരിക്കും വിചാരിക്കുന്നത്. അയാള്‍ മാര്‍ക്കറ്റിംഗിന് ഒക്കെ കുറെ പൈസ ഇറക്കിട്ടുണ്ട് അതുകൊണ്ട് പടം തിയറ്ററില്‍ ഇറങ്ങിക്കഴിയുമ്പോള്‍ അതില്‍ നിന്ന് വരുമാനം കിട്ടുമല്ലോ, അപ്പോള്‍ നമ്മളെ സെറ്റില്‍ ചെയ്യുമായിരിക്കും എന്ന്. ഞാനൊക്കെ അങ്ങനെ നമ്മുക്ക് തരുമായിരിക്കും, തരുമായിരിക്കും എന്ന് വിചാരിച്ചിട്ട് ഇങ്ങനെ മുന്നോട്ട് തള്ളി തള്ളി വച്ചിട്ട് കാര്യമായിട്ട് ഒന്നും കിട്ടാത്ത സിനിമ…
Read MoreDay: October 18, 2024
അംഗീകാരത്തിന്റെയും പുരസ്കാരങ്ങളുടെയും പിറകെ പോയിട്ടില്ല; സന്തോഷകരമായ സിനിമകൾ കൊണ്ടുവരാനാണ് ആഗ്രഹം; നിത്യാ മേനോൻ
മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം തേടിയെത്തിയതിന്റെ സന്തോഷത്തിലാണ് നിത്യ മേനോൻ. തിരുച്ചിത്രമ്പലം എന്ന തമിഴ് ചിത്രത്തിലെ പ്രകടനത്തിനാണ് നടിക്ക് പുരസ്കാരം ലഭിച്ചത്. ധനുഷ് നായകനായ സിനിമ ബോക്സ്ഓഫീസിൽ വൻ വിജയമായിരുന്നു. ധനുഷിനൊപ്പം തുല്യ പ്രാധാന്യമുള്ള വേഷമാണ് സിനിമയിൽ നിത്യ ചെയ്തത്. അഭിനയിച്ച ഭാഷകളിലെല്ലാം ശ്രദ്ധേയ സിനിമകൾ ലഭിച്ച നിത്യക്ക് നേരത്തെ തന്നെ ദേശീയ പുരസ്കാരം ലഭിക്കേണ്ടതായിരുന്നു എന്ന അഭിപ്രായമുണ്ട്. അതേസമയം തിരുച്ചിത്രമ്പലത്തിലെ പ്രകടനത്തിന് പുരസ്കാരം ലഭിച്ചതിൽ ചില വിമർശനങ്ങളും വരുന്നുണ്ട്. തിരുച്ചിത്രമ്പലം കൊമേഴ്ഷ്യൽ സിനിമ മാത്രമാണെന്നും നിത്യയേക്കാൾ അർഹരായവർ ഇത്തവണയുണ്ടായിരുന്നെന്ന് വാദം വന്നു. നടി സായ് പല്ലവിയായിരുന്നു പുരസ്കാരത്തിന് അർഹയെന്നും അഭിപ്രായം വന്നു. ഗാർഗി എന്ന സിനിമയിലെ സായ് പല്ലവിയുടെ പ്രകടനം ജൂറി അവഗണിച്ചെന്ന് ഇവർ അഭിപ്രായപ്പെട്ടു. സായ് പല്ലവിയുടെ ആരാധകരുടെ വിമർശനം സോഷ്യൽ മീഡിയയിൽ കുറച്ച് നാൾ തുടർന്നു. ഇപ്പോഴിതാ താൻ പുരസ്കാരത്തിന് അർഹയല്ലെന്ന വാദത്തിന്…
Read Moreഅന്തിമോപചാരമർപ്പിക്കാൻ കോൺഗ്രസിനെ അനുവദിച്ചില്ല; പോലീസ് ജീപ്പിന് മുന്നിൽ റീത്ത് വച്ച് പ്രതിഷേധിച്ചു
കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ ഭൗതിക ശരീരത്തിൽ അന്തിമോപചാരമർപ്പിക്കാൻ കണ്ണൂർ ഡിസിസി നേതൃത്വത്തെ അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് പോലീസ് ജീപ്പിനു മുന്നിൽ റീത്ത് വച്ചു. മൃതദേഹത്തിന് മുന്നിൽ വന്ന പോലീസിന്റെ എസ്കോർട്ട് ജീപ്പ് ആംബുലൻസ് വഴിതിരിച്ചുവിട്ടതായാണ് കോൺഗ്രസ് പ്രവർത്തകർ പറയുന്നത്. ഇതിനെ തുടർന്ന് കണ്ണൂർ ടൗണിൽ അന്തിമോപചാരമർപ്പിക്കാൻ കോൺഗ്രസ് പ്രവർത്തകർക്ക് സാധിച്ചില്ല. തുടർന്ന് എസ്കോർട്ട് പോയ പോലീസ് ജീപ്പിനു മുകളിൽ കോൺഗ്രസ് പ്രവർത്തകർ റീത്ത് വച്ച് പ്രതിഷേധിക്കുകയായിരുന്നു.
Read Moreഹമാസ് തലവന്റെ വധം: സംഘർഷം തീരുന്നതിന്റെ തുടക്കമെന്ന് നെതന്യാഹു; ലോകത്തിന് നല്ല ദിവസമെന്ന് ബൈഡൻ
ജറുസലേം: ഹമാസിന്റെ പരമോന്നത നേതാവ് യഹിയ സിൻവറിന്റെ മരണം ഗാസയിലെ സംഘർഷം അസ്തമിക്കുന്നതിന്റെ തുടക്കമാണെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. യഹിയയുടെ വധിച്ചത് ലോകത്തിന് ഒരു “നല്ല ദിവസമാണ്’ എന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും പറഞ്ഞു. ഒക്ടോബര്‍ ഏഴിന് ഇസ്രയേലില്‍ ഹമാസ് നടത്തിയ ആക്രമണങ്ങളുടെ മുഖ്യസൂത്രധാരന്‍ യഹിയ സിൻവർ മരിച്ചെന്നും ഇസ്രയേൽ പ്രതിരോധ സേനയിലെ ധീരരായ സൈനികരാണ് സിൻവറിനെ റാഫയിൽ വധിച്ചതെന്നും നെതന്യാഹു പറഞ്ഞു. ഇത് ഗാസയിലെ യുദ്ധത്തിന്റെ അവസാനമല്ലെങ്കിലും സംഘർഷങ്ങൾ അവസാനിക്കുന്നതിന്റെ തുടക്കമാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, യഹിയ സിൻവറിനെ ഇസ്രയേൽ കൊലപ്പെടുത്തിയതിനെ ജോ ബൈഡൻ പ്രശംസിച്ചു. ഗാസ വെടിനിർത്തലിനും ബന്ദി കൈമാറ്റത്തിനുമുള്ള ഒരു പ്രധാന തടസം നീങ്ങിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബന്ദികളെ മോചിപ്പിക്കാനും സംഘർഷം എന്നെന്നേക്കുമായി അവസാനിപ്പിക്കാനുമുള്ള വഴി ചർച്ച ചെയ്യാനും അഭിനന്ദിക്കാനുമായി നെതന്യാഹുവുമായി ഉടൻതന്നെ സംസാരിക്കുമെന്നും ബൈഡൻ പറഞ്ഞു. യഹിയ സിൻവർ…
Read Moreകണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ രോഗികളെ ബുദ്ധിമുട്ടിലാക്കി വഴിയിൽ കൂട്ടിയിട്ട ആക്രിസാധനങ്ങളും മരുന്നുകളും
പരിയാരം: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിലെ രണ്ടാം നിലയിൽ രോഗികളെ ബുദ്ധിമുട്ടിലാക്കി നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി പൊളിച്ചുമാറ്റിയ ഇരുമ്പുകളാണ് പലയിടങ്ങളിലായി കൂട്ടിയിട്ടിരുക്കുന്നത്. നവീകരണത്തിന്റെ ഭാഗമായി മെഡിക്കല്‍ കോളജിന്റെ പല ഭാഗത്തുനിന്നും പൊളിച്ചെടുത്ത ഇരുമ്പ്, ഉരുക്ക്, കുപ്പിച്ചില്ല് തുടങ്ങിയവയാണ്. പകലും രാത്രിയും എന്ന ഭേദമില്ലാതെ നിത്യേന നൂറുകണക്കിനാളുകൾ സൂക്ഷിച്ചുനടന്നുപോയില്ലെങ്കില് ശരീരത്തില്‍ തുരുമ്പെടുത്ത പഴയ ഇരുമ്പ് സാധനങ്ങള്‍ കുത്തിക്കയറും. സർജറി ഒപി, ഓർത്തോ വിഭാഗം ഒപി, ശിശുരോഗ വിഭാഗം ഒപി, പ്രതിരോധ ചികിത്സാ വിഭാഗം ഒപി തുടങ്ങിയവയിലേക്ക് പോകുന്ന വഴിയാണ് ഈ സാധനങ്ങൾ കൂട്ടിയിട്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ വീൽചെയറും സ്ട്രെക്ചറും കൊണ്ട് ഈ വഴി പോകാൻ ജീവനക്കാരും കൂട്ടിരിപ്പുകാരും ഏറെ ബുദ്ധിമുട്ടുന്നുണ്ട്. പകൽ പോലും വേണ്ടത്ര വെളിച്ചമില്ലാത്ത ഈ ഭാഗത്ത് രാത്രിയും വെളിച്ചം കുറവാണ്. മെഡിക്കല്‍ കോളജിന് പുറത്ത് കെട്ടി ടമാലിന്യങ്ങള് കൂട്ടിയിടുന്നത് വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയതോടെയാണ് ആരും കാണാതിരിക്കാന്‍…
Read Moreആനപ്പല്ല് വിൽക്കാൻ ശ്രമിച്ച രണ്ടുപേർ അറസ്റ്റിൽ: മുഖ്യപ്രതി ഓടി രക്ഷപ്പെട്ടു
ചെങ്ങന്നൂർ: ആനപ്പല്ല് വിൽക്കാൻ ശ്രമിച്ച സംഘത്തിലെ രണ്ടുപേർ അറസ്റ്റിൽ. ചെങ്ങന്നൂർ ഐടി ഐക്ക് സമീപം ആനപ്പല്ല് കൈമാറാൻ ശ്രമിക്കുന്പോഴാണ് ഇവർ പിടിയിലാകുന്നത്. ആനപ്പല്ലുമായി എത്തിയ മുഖ്യപ്രതി ഓടി രക്ഷപ്പെട്ടു. തിരുവല്ലയിൽ താമസിക്കുന്ന പുനലൂർ തെന്മല തോട്ടുംകരയിൽ രാജൻ കുഞ്ഞ് (50), തിരുവനന്തപുരം പോത്തൻകോട് മനു ഭവനിൽ മനോജ് എസ് (48) എന്നിവരാണ് അറസ്റ്റിലായത്. മുഖ്യപ്രതി ചെങ്ങന്നൂർ സ്വദേശി രാഹുൽ ഓടി രക്ഷപ്പെട്ടു. ഇയാൾക്കായുള്ള തെരച്ചിൽ ഊർജിതമാക്കി. തിരുവനന്തപുരം ഫോറസ്റ്റ് ഇന്റലിജൻസിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്റലിജൻസും റാന്നി റെയ്ഞ്ച് കരികുളം ഫോറസ്റ്റ് സ്റ്റേഷൻ ഉദ്യോഗസ്ഥരും ചേർന്നാണ് പ്രതികളെ പിടികൂടിയത്. ഹോട്ടലിന്റെ പാർക്കിംഗ് സ്ഥലത്തു നിർത്തിയിട്ടിരുന്ന കാറിൽനിന്നു ലക്ഷങ്ങൾ വിലമതിക്കുന്ന ആനപ്പല്ല് കണ്ടെടുത്തു. കരികുളം ഡെപ്യൂട്ടി റേഞ്ച് ഓഫീസർ റോബിൻ മാർട്ടിൽ, സോളമൻ ജോൺ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ബിജു ടി.ജി, പ്രകാശ് എഫ്, അനൂപ് അപ്പുക്കുട്ടൻ, അജ്മൽ…
Read Moreഫാഡ് ഡയറ്റ് സ്വീകരിക്കുന്പോൾ; ‘വണ്ണം കൂടുതലാ, ബ്രേക്ഫാസ്റ്റ് വേണ്ട..!’
“എനിക്ക് വണ്ണം കൂടുതലാ അതുകൊണ്ടു ബ്രേക്ഫാസ്റ്റ് വേണ്ട’ഇതും പറഞ്ഞു ബാഗ് എടുത്തു സ്കൂളിലേക്ക് ഓടാനുള്ള തിടുക്കത്തിലായിരുന്നു ആ ഒന്‍പതാം ക്ലാസ്സുകാരി. ഇത് മിക്കവീടുകളിലെയും സ്ഥിരംസംഭവമാണ്. അമിതവണ്ണം എന്നതിന്റെ പേരിൽ കണ്ടുവരുന്ന ഈ ഒരു ‘ഡയറ്റിംഗ് ‘ഒട്ടുമുക്കാൽ മാതാപിതാക്കൾക്കും തീർത്തും സുപരിചിതമാണ്. യുവതലമുറയുടെ ഡയറ്റിംഗ്പലപ്പോഴും ഡയറ്റിംഗ് എന്നുള്ളതു തെറ്റായ രീതിയിൽ വ്യാഖ്യാനിക്കപ്പെടുന്നു. യുവതലമുറ പലപ്പോഴും ഡയറ്റിംഗ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഭക്ഷണം ഒഴിവാക്കുന്നതിനെയാണ്. എന്നാൽ, അതുകൊണ്ടുണ്ടാവുന്ന ഭവിഷ്യത്തുകൾ എന്തൊക്കെയെന്നുള്ള അറിവില്ലായ്മയാണ് ഇത്തരത്തിലുള്ള ഡയറ്റിംഗിന്റെ പിറകെ പോകാൻ കൗമാരക്കാരെ പ്രേരിപ്പിക്കുന്നതും. അമിതഭാരം കുറ യ്ക്കാൻ ശരിയായ ഭക്ഷണരീതി തെരഞ്ഞെടുക്കുന്നതിനുപകരം തെറ്റായ ഡയറ്റ് പ്ലാൻ അതായത് ഫാഡ് ഡയറ്റ് (Fad Diet) സ്വീകരിക്കുന്നത് ഗുണത്തേക്കാളേറെ ശരീരത്തിന് ദോഷമുണ്ടാക്കുന്നു. ശരിയായ ഡയറ്റ് പ്ലാൻ എടുക്കാതിരിക്കുന്നതു മൂലം എന്തൊക്കെ അപകടങ്ങളാണ് സംഭവിക്കുന്നതെന്നു നോക്കാം. * ഭക്ഷണ ഗ്രൂപ്പുകളെയോ പോഷകങ്ങളെയോ കർശനമായി നിയന്ത്രിക്കുന്ന ഫാഡ് ഡയറ്റുകൾ അർഥമാക്കുന്നത്…
Read Moreനീലിമംഗലത്ത് ആരാധനാലയങ്ങൾ കേന്ദ്രീകരിച്ചുള്ള കവർച്ച വ്യാപകം: നേര്‍ച്ചപ്പെട്ടി തകര്‍ത്ത് മോഷണം
കോട്ടയം: സംക്രാന്തി നീലിമംഗലം മുസ്ലിം ജമാ അത്തിലെ നേര്‍ച്ചപ്പെട്ടി തകര്‍ത്ത് മോഷണം നടന്ന സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ പുലര്‍ച്ചെ രണ്ടോടെയാണു മോഷണം നടന്നത്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചുവരികയാണ്. മോസ്കിന്റെ മതില്കെട്ടിനുള്ളിലെ നേര്‍ച്ചപ്പെട്ടിയുടെ പൂട്ട് തകര്‍ത്താണു മോഷണം. ഇന്നലെ രാവിലെ മോസ്കില്‍ പ്രാര്‍ഥനയ്ക്ക് എത്തിയവരാണു മോഷണവിവരം അറിയുന്നത്. തുടര്‍ന്നു ഗാന്ധിനഗര്‍ പോലീസില്‍ വിവരം അറിയിച്ചു. നീലിമംഗലത്ത് ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ചു കാണിക്കവഞ്ചിയും നേര്‍ച്ചപ്പെട്ടിയും കവർച്ച ചെയ്യുന്നതു വ്യാപകമാണ്. നാളുകള്‍ക്കു മുമ്പു എസ്എന്‍ഡിപി ശാഖാ യോഗത്തിന്റെ കാണിക്കവഞ്ചി തകര്‍ത്തും മോഷണം നടന്നിരുന്നു. പ്രദേശത്ത് പോലീസ് പരിശോധന ശക്തമാക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.
Read Moreഅൻവറിന്റെ സ്ഥാനാർഥി യുഡിഎഫിന് ഗുണം ചെയ്യും; പാലക്കാട് സിപിഎം-ബിജെപി ഡീലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ
പാലക്കാട്: പാലക്കാട് മണ്ഡലത്തിൽ മികച്ച ഭൂരിപക്ഷത്തോടെ വിജയം ഉറപ്പാണെന്ന് യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.പി.വി.അൻവറിന്റെ സ്ഥാനാർഥി യുഡിഎഫിന് ഗുണം ചെയ്യുമെന്നും എൽഡിഎഫിന്റെ വോട്ടുകൾ ഡെമോക്രാറ്റിക് മൂവ്മെന്റ്് ഓഫ് കേരളയുടെ സ്ഥാനാർഥി ഭിന്നിപ്പിക്കുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ സ്വകാര്യ ചാനലിനോടു പറഞ്ഞു. പാലക്കാട്ടെ തന്റെ സ്ഥാനാർഥിത്വത്തിന്റെ പേരിൽ ഷാഫി പറന്പിൽ എംപിയെ വേട്ടയാടരുതെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. ഒരു നേതാവിനോടും ഇതുവരെ സീറ്റ് ചോദിച്ചിട്ടില്ല. പാർട്ടി തന്നോട് പാലക്കാട് മത്സരിക്കാൻ ആവശ്യപ്പെടുകയായിരുന്നു. അതിനുസരിച്ചാണ് സ്ഥാനാർഥിയാകുന്നത്. ധർമടത്ത് മത്സരിക്കാൻ പറഞ്ഞാൽ അതിനും താൻ തയാറാണ്. പാർട്ടി പറയുന്നകാര്യം അനുസരിക്കുന്ന പ്രവർത്തകനാണ് താൻ. തെരഞ്ഞെടുപ്പ് സ്ക്രീനിംഗ് കമ്മിറ്റിയിൽ പോലും ഷാഫി പറന്പിൽ ഇല്ല. പാലക്കാട് സിപിഎമ്മും ബിജെപിയും തമ്മിലുള്ള ഡീലുണ്ട്. എന്നാൽ, അടിയുറച്ച ഇടതുപക്ഷക്കാരുടെ വോട്ട് യുഡിഎഫിന് ലഭിക്കും. യുഡിഎഫിൽ നിന്ന് വിട്ട് ഇടതു സ്വതന്ത്രനായി പി. സരിൻ മത്സരിക്കുന്നതിനെക്കുറിച്ചും രാഹുൽ…
Read Moreസംഗീത പരിപാടിക്കിടയിലെ വ്യാപക മൊബൈല്‍ മോഷണം: മൂന്നുപേര്‍ പിടിയിൽ; കൂടുതല്‍ പ്രതികള്‍ക്കായി അന്വേഷണം
കൊച്ചി: കൊച്ചിയില്‍ അലന് വാക്കറുടെ സംഗീത പരിപാടിക്കിടെ മൊബൈല്‍ ഫോണുകള്‍ മോഷണംപോയ സംഭവത്തില്‍ ഡല്‍ഹിയില്‍ മൂന്ന് പേര് പിടിയിലായി. ഇവരില്‍ നിന്ന് 20 മൊബൈല്‍ ഫോണുകള്‍ കണ്ടെത്തിയതായാണ് വിവരം. ഇതിന്റെ ഐഎംഇഐ നമ്പര്‍ പോലീസ് പരിശോധിച്ചുവരികയാണ്. നഷ്ടപ്പെട്ട ഫോണുകളുടെ ഐഎംഇഐ നമ്പര്‍ പോലീസിന്റെ കൈവശമുണ്ട്. കേസില്‍ കൂടുതല്‍ പ്രതികളുടെ പങ്ക് സംശയിക്കുന്ന പോലീസ് അന്വേഷണം തുടരുകയാണ്. കസ്റ്റഡിയിലെടുത്ത പ്രതികളെ ചോദ്യം ചെയ്തുവരികയാണ്. കാണാതായ ഫോണുകളുടെ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവ കണ്ടെത്തിയിട്ടുള്ളത്. 36 ഫോണുകളാണ് നഷ്ടമായത്. ഇതില്‍ 21 എണ്ണം ഐ ഫോണുകളാണ്. പ്രതികളെ വൈകാതെ കേരളത്തിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തും. മോഷണത്തിന് പിന്നില്‍ വന്‍ റാക്കറ്റ് തന്നെയുണ്ടെന്ന് സംശയിക്കുന്ന പോലീസ് സംഘം രണ്ടായി തിരിഞ്ഞ് ഡല്‍ഹിയില്‍ അന്വേഷണം തുടര്‍ന്നുവരികയാണ്. ഗോവയിലടക്കം അലന് വാക്കറുടെ പരിപാടിക്കിടെ സമാനരീതിയില്‍ കവര്‍ച്ച നടന്നതായി പോലീസ് കണ്ടെത്തിയിരുന്നു. കവര്‍ച്ചക്ക് പിന്നില്‍ രണ്ട്…
Read More