കോട്ടയം: ജില്ലയിൽ വരും ദിവസങ്ങളിൽ അതിശക്തമായ മഴ സാധ്യത മുന്നറിയിപ്പുകൾ ലഭിച്ചിരിക്കുന്നതിനാൽ ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളായ ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽകല്ല്, മാർമല അരുവി എന്നിവിടങ്ങളിലേക്കുള്ള പ്രവേശനം 26 വരെ നിരോധിച്ചു. മലയോരമേഖലയിൽ രാത്രിയാത്ര നിരോധിച്ചു കോട്ടയം: ഈരാറ്റുപേട്ട- വാഗമൺ റോഡിലെയും മലയോര മേഖലയിലെയും രാത്രികാലയാത്ര 26 വരെ നിരോധിച്ചു. ഖനനം നിരോധിച്ചു കോട്ടയം: ജില്ലയിൽ വരും ദിവസങ്ങളിൽ അതിശക്തമായ മഴ സാധ്യത മുന്നറിയിപ്പുകൾ ലഭിച്ചിരിക്കുന്നതിനാൽ ജില്ലയിലെ എല്ലാവിധ ഖനന പ്രവർത്തനങ്ങളും 26 വരെ നിരോധിച്ച് ഉത്തരവായി.
Read MoreDay: October 25, 2024
മാർപാപ്പയുടെ ചാക്രികലേഖനം ‘ദിലേക്സിത്ത് നോസ്’പ്രസിദ്ധീകരിച്ചു
വത്തിക്കാൻ: യേശുവിന്റെ തിരുഹൃദയത്തോടുള്ള ഭക്തിയുടെ പ്രാധാന്യം ഉദ്ബോധിപ്പിച്ച് ഫ്രാൻസിസ് മാർപാപ്പ എഴുതിയ ചാക്രിക ലേഖനം ‘ദിലേക്സിത്ത് നോസ്’ (അവൻ നമ്മെ സ്നേഹിച്ചു) പ്രസിദ്ധീകരിച്ചു. ഫ്രാൻസിസ് മാർപാപ്പയുടെ നാലാമത് ചാക്രികലേഖനമാണിത്. ഹൃദയത്തിന്റെ പ്രാധാന്യം, ക്രിസ്തു സ്നേഹത്തിന്റെ പ്രവൃത്തികളും വാക്കുകളും, ഏറെ സ്നേഹിച്ച ക്രിസ്തുവിന്റെ ഹൃദയം, ദാഹമകറ്റുന്ന ക്രിസ്തുവിന്റെ ഹൃദയം, സ്നേഹത്തിലൂടെ സ്നേഹത്തിലേക്ക് നയിക്കപ്പെടുക എന്നീ ചിന്തകളാണു ചാക്രികലേഖനത്തിന്റെ അഞ്ച് അധ്യായങ്ങളിലായി മാർപാപ്പ വിശകലനം ചെയ്യുന്നത്. അവന്റെ നമ്മോടുള്ള സ്നേഹം, മറ്റുള്ളവരെ സ്നേഹിക്കാനും, അവർക്ക് ശുശ്രൂഷ ചെയ്യാനും നമ്മെ വിളിക്കുകയും, അയയ്ക്കുകയും ചെയ്യുന്നു. അവന്റെ ഹൃദയം വ്യവസ്ഥകളൊന്നുമില്ലാതെ നമ്മെ സ്നേഹിക്കാനും തന്റെ സൗഹൃദം നൽകാനായി കാത്തിരിക്കുന്നു-ചാക്രികലേഖനത്തിൽ മാർപാപ്പ ഓർമിപ്പിക്കുന്നു. ദൈവവുമായി വ്യക്തിബന്ധമില്ലാത്ത ശൈലിയിലുള്ള മതാത്മകതയുടെ ചിന്തകൾ നിലനിൽക്കുന്ന ഒരു സമൂഹത്തിൽ, യേശുവിന്റെ തിരുഹൃദയത്തോടുള്ള വണക്കത്തിലും സ്നേഹത്തിലും വളരാനും വിശ്വാസത്തിന്റെ ആർദ്രതയും ശുശ്രൂഷയുടെ ആനന്ദവും മിഷനറി തീക്ഷ്ണതയും തിരിച്ചറിയാനും ചാക്രികലേഖനത്തിലൂടെ മാർപാപ്പ…
Read Moreഅത്യാഹിത വിഭാഗത്തിലെ ഫാൻ പൊട്ടിവീണ് രോഗിക്കും കൂട്ടിരിപ്പുകാരിക്കും പരിക്ക്; കൃത്യമായ ചികിത്സ നൽകാതെ പറഞ്ഞ് വീട്ടെന്ന് ആരോപിച്ച് വീട്ടമ്മ
തിരുവനന്തപുരം: പനിക്ക് ചികിത്സ തേടിയെത്തിയ രോഗിക്കും അമ്മയ്ക്കും സീലിംഗ് ഫാൻ പൊട്ടി വീണ് പരിക്ക്. പേരൂർക്കട ഗവൺമെന്റ് ജില്ലാ മാതൃകാ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലാണ് സംഭവം. വട്ടിയൂർക്കാവ് തിട്ടമംഗലം പുലരി നഗർ സ്വദേശി ഗീത (54), മകൾ ശാലിനി (31) എന്നിവർക്കാണ് സാരമായി പരിക്കേറ്റത്. ചൊവ്വാഴ്ചയാണ് സംഭവം. പനിയെ തുടർന്നാണ് അമ്മ ഗീതയ്ക്കൊപ്പം ശാലിനി ആശുപത്രിയിൽ എത്തിയത്. നിരീക്ഷണ വാർഡിൽ മകളുടെ കട്ടിലിനു സമീപം ഇരിക്കുമ്പോൾ ഫാൻ വലിയ ശബ്ദത്തോടെ പൊട്ടിവീഴുകയായിരുന്നു. ഫാനിന്റെ ലീഫ് തട്ടി ഗീതയുടെ കണ്ണിന് സമീപം ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. ശാലിനിക്ക് കാലിനാണു പരുക്ക്. അതിനിടെ അപകടത്തെത്തുടർന്ന് ചികിത്സ നൽകാതെ ആശുപത്രി അധികൃതർ മടക്കിഅയയ്ക്കാൻ ശ്രമിച്ചെന്ന് ആരോപിച്ച് ഇവർ പേരൂർക്കട പോലീസിൽ പരാതി നൽകി. എന്നാൽ ചികിത്സ നിഷേധിച്ചിട്ടില്ലെന്ന് ആശുപത്രി സൂപ്രണ്ട് ഇൻചാർജ് ഡോ.ബി. ഉണ്ണികൃഷ്ണൻ അറിയിച്ചു.
Read Moreഎന്തൊക്കെയാ ഇവിടെ നടക്കുന്നത്: 40-ാം നമ്പർ പിസയ്ക്ക് ആവശ്യക്കാരേറെ; പരിശോധിച്ചപ്പോൾ കണ്ടെത്തിയത് കൊക്കെയ്ൻ
കൂടുതലും ചെറുപ്പക്കാരെ ആകർഷിക്കുന്നതിനു വേണ്ടിയാകും ഫാസ്റ്റ് ഫുഡുകൾ നിരത്തിലിറക്കുന്നത്. പല വെറൈറ്റിയിലുള്ള ഭക്ഷണങ്ങൾ ഇന്ന് വിൽപനക്ക് വയ്ക്കാറുണ്ട്. അത്തരത്തിലൊന്നാണ് പിസ. ഇത് കഴിക്കാൻ കൊതിയില്ലാത്തവർ കുറവാണ്. കഴിഞ്ഞ ദിവസം ജർമനിയിലെ ഒരു റെസ്റ്റോറന്റിലെ പിസയുടെ കാര്യമാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. അവിടെ ഒരു പിസയ്ക്ക് മാത്രം ധാരാളം ആവശ്യക്കാരെത്തി. പിസക്ക് ഇത്രമേൽ ഡിമാന്റോ എന്ന് കേട്ടവർ അത്ഭുതപ്പെട്ടു. നന്പർ 40 എന്ന പിസയ്ക്കാണ് ധാരാഴം ആവശ്യക്കാരെത്തിയത്. എന്തോ പന്തികേട് ഉണ്ടല്ലോ എന്ന് മനസിലാക്കിയ ഫുഡ് ഇൻസ്പെക്ടർമാർ റെസ്റ്റോറെന്റിൽ പരിശോധനക്കെത്തി. പിന്നാലെ നടന്ന അന്വേഷണത്തില്‍ ഞെട്ടിക്കുന്ന സത്യം പുറത്ത് വന്നു. പിസയില്‍ അസംസ്കൃതവസ്തുവായി ഉപയോഗിച്ചിരുന്നത് മയക്കുമരുന്നായ കൊക്കെയ്നാണ്. പിന്നാലെ പിസാ മാനേജറെ അറസ്റ്റ് ചെയ്തെങ്കിലും ഇയാളെ ജാമ്യത്തിൽ വിട്ടു. എന്നാല്‍, ജാമ്യത്തില്‍ ഇറങ്ങിയ ശേഷം വീണ്ടും ഇയാള്‍ മയക്കുമരുന്ന് വ്യാപാരം ആരംഭിച്ചു. ഇയാളെ പിന്തുടർന്ന പോലീസ് ഞെട്ടിപ്പോയി. ഇയാൾക്ക്…
Read Moreഅയാൾ കത്തെഴുതുകയാണ്… ആര്‍ക്കും പണം വാഗ്ദാനം ചെയ്തിട്ടില്ല; പിന്നില്‍ ആന്റണി രാജു ആയിരിക്കാം; ആരോപണങ്ങൾ തള്ളി തോമസ് കെ. തോമസ് എംഎൽഎൽ
ആലപ്പുഴ: ആര്‍ക്കും പണം വാഗ്ദാനം ചെയ്തിട്ടില്ല. ആരോപണങ്ങള്‍ക്ക് പിന്നില്‍ കുട്ടനാട് സീറ്റില്‍ നിന്നും മുമ്പ് മത്സരിച്ചിരുന്ന ആന്റണി രാജു ആയിരിക്കാം. എന്‍സിപി അജിത് പവാര്‍ പക്ഷത്ത് ചേരാന്‍ എംഎല്‍എമാര്‍ക്ക് പണം വാഗ്ദാനം ചെയ്തെന്ന ആരോപണം തള്ളി തോമസ് കെ. തോമസ് എംഎല്‍എ. വിവാദത്തിന് പിന്നില്‍ മന്ത്രി എ.കെ. ശശീന്ദ്രന് ഉണ്ടോ എന്ന് തനിക്കറിയില്ല. അപവാദ പ്രചരണം തന്റെ പ്രതിച്ഛായ തകര്‍ക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ്. 100 കോടി കൊടുക്കണമെങ്കില്‍ ആദ്യം തനിക്ക് പണം തന്ന് വശത്താക്കണ്ടേയെന്നും അദ്ദേഹം ചോദിച്ചു. വിഷയത്തില്‍ സംസ്ഥാന അധ്യക്ഷനുമായി ആലോചിച്ച് മറുപടി നല്‍കും. താന്‍ ശരദ്പവര് പക്ഷത്തുള്ള ഒരു എംഎല്‍എയാണ്. അജിത് പവാറുമായി ബന്ധമില്ല. സംഭവത്തില്‍ വിശദീകരണം നല്കാന് ഇന്ന് ഉച്ചതിരിഞ്ഞ് മൂന്നിന് കുട്ടനാട്ടില്‍ വാര്‍ത്ത സമ്മേളനം വിളിക്കുമെന്നും തോമസ് അറിയിച്ചു. നേരത്തെ, അജിത് പവാര്‍ പക്ഷത്തേക്ക് രണ്ട് എംഎല്‍എമാരെ എത്തിക്കാന്‍ 50 കോടി…
Read More