സ്വന്തം ലേഖകൻ തൃശൂർ: 2021 ഏപ്രില്‍ 23ന് രാത്രി 11നാണു തെരഞ്ഞെടുപ്പു സാമഗ്രികളുമായി ധർമരാജന്റെ വാഹനം വരുമെന്നു ബിജെപി ജില്ലാ ട്രഷറർ അറിയിച്ചത്. അതുകൊണ്ടാണ് രാത്രി ഏറെവൈകിയും ഞാന്‍ ഓഫീസില്‍ തങ്ങിയത്. രാത്രി പതിനൊന്നിനുതന്നെ എത്തിയ വാഹനത്തില്‍നിന്ന് തലച്ചുമടായാണ് ഞാന്‍ ചാക്കുകൾ കോണികയറി മുകളിലലെത്തിച്ചതെന്നു കൊടകര കുഴൽപ്പണക്കേസിൽ വിവാദ വെളിപ്പെടുത്തൽ നടത്തിയ ബിജെപി മുൻ ജില്ലാ ഒാഫീസ് സെക്രട്ടറി തിരൂര്‍ സതീഷ്. ആരു ചോദിച്ചാലും കൊടികളും അരങ്ങും ചിഹ്നങ്ങളുമാണെന്നു പറഞ്ഞാൽമതിയെന്നാണ് പറഞ്ഞിരുന്നത്. മുറിയുടെ ഒരുമൂലയില്‍ നെല്ലു കൂട്ടിയിടുന്നതു പോലെയാണു പണം ചാക്കില്‍നിന്നു തട്ടിയത്. അപ്പോഴാണ് ചാക്കിൽ പണമാണെന്നു മനസിലായത്. ഒാരോ കെട്ടുകളായി വേര്‍തിരിച്ച് ചിലര്‍ക്കു കൈമാറിയത് അന്നത്തെ ജില്ലാ ഖജാന്‍ജി ആയിരുന്നു. ഇതിന് എന്റെ കൈയിൽ കൃത്യമായ തെളിവുകളുണ്ടെന്നും സതീഷ് വെളിപ്പെടുത്തി. ഓഫീസില്‍ ജനറല്‍ സെക്രട്ടറിമാര്‍ ഇരിക്കുന്ന മുറിയിലാണു പണം സൂക്ഷിച്ചത്. അതിനു കാവലിരിക്കലായിരുന്നു എന്റെ പ്രധാന…
Read MoreDay: November 1, 2024
എഡിഎം ജീവനൊടുക്കിയ സംഭവം; ദിവ്യയെ പോലീസ് കസ്റ്റിയിൽ വിട്ടു; നിർണായക നീക്കവുമായി പ്രത്യേക അന്വേഷണസംഘം; കളക്ടറുടെ മൊഴി വീണ്ടും രേഖപ്പെടുത്തും; കളക്ടറേറ്റിനും കളക്ടർക്കും സുരക്ഷ
കണ്ണൂർ: എഡിഎം നവീൻ ബാബു ജീവനൊടുക്കിയ സംഭവുമായി ബന്ധപ്പെട്ട് അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന സിപിഎം നേതാവും കണ്ണൂർ ജില്ലാ മുൻ പഞ്ചായത്ത് പ്രസിഡന്റുമായ പി.പി. ദിവ്യയെ പോലീസ് കസ്റ്റഡിയിൽ വിട്ടു. ഇന്നു രാവിലെ കണ്ണൂർ ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ദിവ്യയെ വൈകുന്നേരം അഞ്ചുവരെയാണ് കസ്റ്റഡിയിൽ വിട്ടത്. ചോദ്യം ചെയ്യലിനായി കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പ്രത്യേക അന്വേഷണസംഘം കണ്ണൂർ കോടതിയിൽ അപേക്ഷ നല്‍കിയിരുന്നു. പ്രത്യേക അന്വേഷണസംഘത്തിലെ ഉദ്യോഗസ്ഥനായ കണ്ണൂർ ടൗൺ എസ്എച്ച്ഒ ശ്രീജിത്ത് കോടേരിയാണ് അപേക്ഷ നല്‍കിയത്. കസ്റ്റഡിയിലെടുത്ത ദിവ്യയെ വിശദമായി ചോദ്യം ചെയ്യാനുള്ള തയാറെടുപ്പിലാണ് അന്വേഷണസംഘം. ഇതിനിടയിൽ, കളക്ടർ പോലീസിന് നല്കിയ മൊഴി വിവാദത്തിലായിരിക്കുകയാണ്. കളക്ടർ അരുൺ കെ.വിജയനെതിരേ നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷയും രംഗത്ത് വന്നിരിക്കുകയാണ്. ഇതിന്റെ അടിസ്ഥാനത്തിൽ, പ്രത്യേക അന്വേഷണസംഘം കളക്ടറുടെ മൊഴി വീണ്ടും രേഖപ്പെടുത്തും. നേരത്തെ പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി…
Read Moreഡോക്ടർ സ്ത്രീധനമായി ചോദിച്ചത് 50 കോടി! ഞെട്ടി വധുവിന്റെ കുടുംബം
ന്യൂഡൽഹി: ഡോക്ടർ സ്ത്രീധനമായി ചോദിച്ച തുക കേട്ട് വധുവിന്റെ വീട്ടുകാർ ഞെട്ടി! ചോദിച്ചത് എത്രയെന്നല്ലേ, 50 കോടി രൂപ! ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിൽ (എഐഎംഎസ്) ഒന്നാം റാങ്കോടെ പ്രവേശനം നേടിയ യുവഡോക്ടറാണ് കോടികൾ സ്ത്രീധനമായി ചോദിച്ചത്. ഡോ. ഫീനിക്സ് എന്ന യുവതിയാണ് തന്റെ സുഹൃത്തായ ഡോക്ടര്ക്കുണ്ടായ ദുരനുഭവം എക്സില്‍ പങ്കുവച്ചത്. അനസ്തേഷ്യയില്‍ എംഡിയുള്ള ഡോക്ടർക്കാണ് ദുരനുഭവമുണ്ടായത്. 50 കോടി രൂപ മാതാപിതാക്കളുടെ മുഴുവന്‍ ജീവിതസമ്പാദ്യവും ഉള്‍ക്കൊള്ളുന്നതിനാല്‍ സുഹൃത്ത് മണിക്കൂറുകളോളം കരഞ്ഞുവെന്ന് ഫീനിക്സ് പറഞ്ഞു. ഒരു ഡോക്ടര്‍ക്ക് സ്വന്തം കാലില്‍ നില്ക്കാന് കഴിവില്ലെങ്കില്‍ അയാള്‍ക്ക് ഈ വിദ്യാഭ്യാസം കൊണ്ട് എന്തു ഗുണമാണു ലഭിക്കുക എന്ന് ഡോ. ഫീനിക്സ് കുറിപ്പിൽ ചോദിക്കുന്നു. ഡോക്ടറുടെ കുറിപ്പ് വന്നശേഷം സമാന അനുഭവങ്ങളുടെ പ്രവാഹമാണ് എക്സില്‍.
Read Moreമണ്ഡല, മകരവിളക്ക് ഉത്സവം; മുന്നൊരുക്കങ്ങള്‍ എഡിജിപി വിലയിരുത്തി; ചിത്തിര ആട്ടത്തിരുനാളിനും വൻ ഭക്തജനപ്രവാഹം
പത്തനംതിട്ട: മണ്ഡല, മകരവിളക്ക് ഉത്സവകാലവുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ എഡിജിപി എസ്. ശ്രീജിത്ത് വിലയിരുത്തി. സന്നിധാനത്ത് മൂന്നു ദിവസം തങ്ങിയ അദ്ദേഹം, ചിത്തിര ആട്ടത്തിരുനാള്‍ മഹോത്സവവുമായി ബന്ധപ്പെട്ട് സുഗമമായ ദര്‍ശനം ഭക്തര്‍ക്ക് ഉറപ്പാക്കുന്നതിനും നേതൃത്വം നല്കി. സന്നിധാനത്തെ പോലീസിന്റെ മുന്നൊരുക്കങ്ങളും ക്രമീകരണങ്ങളുടെ പുരോഗതിയും വിലയിരുത്തി. കൂടാതെ, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്, സ്പെഷല്‍ കമ്മീഷണര്‍, ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസര്‍, ദേവസ്വം മരാമത്ത് എന്‍ജിനിയര്‍ തുടങ്ങിയവരുമായി ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. ശബരിമല തീര്‍ഥാടനത്തിനു മുന്നോടിയായി ചെയ്തുതീര്‍ക്കേണ്ട ക്രമീകരണങ്ങള്‍ സംബന്ധിച്ച നിര്‍ദേശങ്ങള്‍ ദേവസ്വം ബോര്‍ഡ് മുമ്പാകെ എഡിജിപി നല്കി. മണ്ഡല മകരവിളക്ക് കാലയളവിലെ ആദ്യഘട്ടത്തില്‍ സ്പെഷല്‍ ഓഫീസറായി നിയമിക്കപ്പെട്ട റെയില്‍വേ എസ്പി ബി. കൃഷ്ണകുമാര്‍, ജില്ലാ പോലീസ് മേധാവി വി. ജി. വിനോദ് കുമാര്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചര്‍ച്ച. ചിത്തിര ആട്ടത്തിരുനാള്‍ ദിവസം മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ദര്‍ശനത്തിനായുള്ള ഭക്തരുടെ ഓണ്‍ലൈന്‍ ബുക്കിംഗ് കൂടുതലായതിനാല്‍…
Read Moreഇതെന്താ ആനക്കുട്ടൻമാരുടെ ട്രെയിനോ… അച്ചടക്കത്തോടെ വരിവരിയായി പോകുന്ന കാട്ടാനക്കൂട്ടം: വൈറലായി വീഡിയോ
കാട്ടാനകൾ കൂട്ടമായാണ് വസിക്കുന്നത്. പലപ്പോഴും കാട്ടാനക്കൂട്ടത്തിന്റെ വാർത്തകൾ സോഷ്യൽ മീഡിയയിൽ ഇടം പിടിക്കാറുണ്ട്. അത്തരത്തിലൊരു കാട്ടാനകളുടെ വീഡിയോ ആണ് ഇപ്പോൾ സൈബറിടങ്ങളിൽ വൈറലാകുന്നത്. ഐഎഫ്എസ് ഓഫീസർ പ്രവീണ്‍ കസ്വാനാണ് എക്സിലൂടെ ഈ വീഡിയോ പുറത്ത് വിട്ടത്. ‘റെയിൽവേ ലൈൻ മുറിച്ചുകടക്കുന്ന ആനകളുടെ ഒരു ട്രെയിൻ. ചെറിയ ആന മുതൽ വലുത് വരെയുളള ആനകൾ ആ കൂട്ടത്തിലുണ്ട്. 95 ആനകളുടെ കൂട്ടത്തെ ഞാൻ ഒരിക്കൽ കണ്ടിട്ടുണ്ട്. ഈ കുടുംബത്തില്‍ എത്രപേരുണ്ടെന്ന് എണ്ണിനോക്കു എന്ന്’ വീഡിയോ പങ്കുവച്ച് കൊണ്ട് പ്രവീണ്‍ കസ്വാന് കുറിച്ചു. വീഡിയോ വളരെ വേഗത്തിൽ വൈറലായി. നിരവധി ആളുകളാണ് വീഡിയോയ്ക്ക് കമന്റ് ചെയ്തിര്ക്കുന്നത്. എന്ത് അച്ചടക്കത്തോടെയാണ് അവ നടന്നു പോകുന്നത്. അത് കാണാൻ തന്നെ നല്ല ഭംഗിയാണ്. എന്നാൽ അവയ്ക്ക് ദേഷ്യം വന്നാൽ കാണാൻ അത്ര ഭംഗി കാണില്ലന്നും ചിലർ കമന്റ് ചെയ്തു. ‘ഇതുപോ
Read More“എന്റെ വഴി=നല്ല വഴി, നമ്മുടെ വഴി”: റോഡുകളുടെ ശുചീകരണത്തിന് സാബു തോമസിന്റെ സമവാക്യം
ഏറ്റുമാനൂർ: നാലുകിലോമീറ്ററോളം ദൈർഘ്യത്തിൽ റോഡരികിലെ കാടും മാലിന്യങ്ങളും നീക്കം ചെയ്ത് സംരക്ഷിക്കുന്ന സാബു തോമസ് ev=(nv)2 (എന്റെ വഴി = നല്ല വഴി, നമ്മുടെ വഴി) എന്ന സമവാക്യം രൂപപ്പെടുത്തി തന്റെ ദൗത്യത്തെ സമൂഹത്തിനു പരിചയപ്പെടുത്തുന്നു. ഓരോരുത്തരും അവരവരുടെ വീടിനു മുന്നിലെ റോഡ് വൃത്തിയാക്കിയാൽ കേരളത്തിലെ റോഡുകളെല്ലാം മനോഹരമാക്കാമെന്ന് ചാർട്ടേർഡ് അക്കൗണ്ടന്റായ വെട്ടിമുകൾ കുരിശുമല ഊന്നുകല്ലേൽ സാബു തോമസ് പറയുന്നു. എന്റെ വഴി വൃത്തിയാക്കുന്നതിലൂടെ നല്ല വഴിയും നമ്മുടെ വഴിയും സൃഷ്ടിക്കാമെന്നതാണ് അദ്ദേഹം പങ്കുവയ്ക്കുന്ന ആശയം. നാലു വർഷം മുമ്പ് വീടിനോടു ചേർന്നുള്ള ടാർ ചെയ്യാത്ത റോഡ് വൃത്തിയാക്കിയാണ് സാബുവിന്റെ തുടക്കം. മഴയിൽ ഒലിച്ചുപോകുന്ന റോഡിലെ കുഴികൾ നികത്തുകയും ഓടയിലെ മണ്ണും റോഡരികിൽ തള്ളുന്ന മാലിന്യങ്ങളും നീക്കുകയും ചെയ്യുമായിരുന്നു. റോഡ് ടാർ ചെയ്തതോടെ റോഡരികിലെ പുല്ലും കാടും വെട്ടിയൊതുക്കിയും കരിയിലയും മാലിന്യങ്ങളും നീക്കം ചെയ്തും ദൗത്യം തുടർന്നു.…
Read Moreഇലന്തൂര്‍ പുളിന്തിട്ടയില്‍ വീട് കത്തിനശിച്ചു; ഒന്നാം ക്ലാസുകാരന് ഉൾപ്പെടെ കുടുംബത്തിന്റെ അത്ഭുതകരമായ രക്ഷപെടൽ; സങ്കടം സഹിക്കാനാവാതെ ശിവം കാര്‍ത്തിക്; ആശ്വസിപ്പിച്ച് അഗ്നിശമനസേന
പത്തനംതിട്ട: ഇലന്തൂരില്‍ വീടിനു തീ പിടിച്ചു. ഇലന്തൂര്‍ പുളിന്തിട്ട പുലിപ്രേത്ത വീടിനാണ് തീ പിടിച്ചത്. ഓടിട്ട പഴയ വീടാണിത്. ഇന്നലെ രാവിലെ എട്ടോടെയായിരുന്നു സംഭവം. പൂജാമുറിയിലെ നിലവിളക്കില്‍നിന്നു സമീപത്തു കിടന്ന തുണികളിലേക്ക് തീ പടരുകയായിരുന്നു. ആറ് മുറികളോടു കൂടിയ വീടിന്റെ പകുതി ഭാഗവും കത്തിനശിച്ചു. ഇലന്തൂര്‍ പഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡിലാണ് വീട്. കുപ്രസിദ്ധമായ നരബലി നടന്ന വീടിന് എതിര്‍വശത്താണ് ഈ വീട്. സംഭവം നടക്കുമ്പോള്‍ കുടുംബാംഗങ്ങളായ വിജയലക്ഷ്മി, പി.കെ. ഉഷ, പ്രിയ, ഒന്നാം ക്ലാസുകാരന് ശിവംകാര്ത്തിക് എന്നിവരാണ് വീട്ടിലുണ്ടായിരുന്നത്. ആര്‍ക്കും പരിക്കോ പൊള്ളലോ ഏല്ക്കാതെ ഇവര്‍ വേഗം വീടിനു പുറത്തിറങ്ങി രക്ഷപ്പെട്ടു. പത്തനംതിട്ടയില്‍നിന്ന് അഗ്നിരക്ഷാ സേന എത്തിയപ്പോഴേക്കും വീട് ഭാഗികമായി കത്തി നശിച്ചു. ഫയര്‍ ഓഫീസര്‍ അഭിജിത്തിന്റെ നേതൃത്വത്തില്‍ രണ്ടു യൂണിറ്റ് ഫയര്‍ എന്‍ജിനാണ് എത്തിയത്. വീട്ടിലെ ഒട്ടുമിക്ക സാധനസാമഗ്രികളും കത്തിനശിച്ചു. തീപിടിച്ചു ഭാഗികമായി കത്തിനശിച്ച വീട്ടില്‍…
Read Moreലഡു ഉണ്ടോടാ എടുക്കാൻ? ട്രെൻഡിംഗായി ഗൂഗിൾ പേ ദീപാവലി ഓഫർ
ദീപാവലി സ്പെഷ്യൽ ലഡൂ കിട്ടാത്തവരുണ്ടോ? എന്നാൽ വിഷമിക്കണ്ട. ഗൂഗിൾ പേ നിങ്ങൾക്ക് പല വെറൈറ്റി ലഡു ഇനി തരുന്നതായിരിക്കും. അതെങ്ങനെയെന്നാണോ ഓർക്കുന്നത്? പല ആപ്പുകളും നമുക്ക് ഓഫറുകൾ തരാറില്ലേ. അതുപോലെ ദീപാവലി ആയതിനാൽ ഗൂഗിൾപേയും നമുക്ക് ഓഫർ തന്നതാണ്. കളർ , ഡിസ്കോ, ട്വിങ്കിൾ , ട്രെൻഡി,ഹുഡി,ദോസ്തി എന്നീ പേരുകളിലുള്ള ലഡുവാണ് ഗൂഗിൾപേ നൽകുന്ന ലഡു. മർച്ചന്റ് പേയ്മെന്റ്, മൊബൈൽ റീചാർജ് , അല്ലെങ്കിൽ മറ്റുള്ളവർക്ക് പണം അയച്ചു കൊടുത്താലോ നിങ്ങൾക്ക് ലഡു ലഭിക്കുന്നതാണ്. ആറ് ലഡുവും ഒരുമിച്ച് ലഭിക്കുന്നവർക്ക് 50 രൂപമുതൽ 1001 രൂപവരെ ക്യാഷ്ബാക്കായി ലഭിക്കുന്നതാണ്. ഒക്ടോബർ 21 മുതൽ തുടങ്ങിയ ഓഫർ നവംബർ 7 വരെ ഉണ്ടാകും.
Read Moreകാണാതായ ബ്യൂട്ടിപാർലർ ഉടമ അനിത മരിച്ച നിലയിൽ; മൃതദേഹം ആറ് കഷണങ്ങളായി കുഴിച്ചിട്ട നിലയിൽ; കുടുംബ സുഹൃത്തായ യുവാവ് പിടിയിൽ; ഞെട്ടലോടെ ഭർത്താവും കുടുംബവും
ജയ്പുർ: രണ്ട് ദിവസം മുൻപ് കാണാതായ സ്ത്രീയുടെ മൃതദേഹം പല കഷണങ്ങളാക്കി കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. ജോധ്പുരിലാണ് സംഭവം. അനിത ചൗധരി(50) ആണ് കൊല്ലപ്പെട്ടത്. കുടുംബ സുഹൃത്താണ് അനിത ചൗധരിയെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. ജോധ്പൂരിൽ ബ്യൂട്ടി പാർലർ നടത്തി വരികയായിരുന്നു അനിത. ഒക്ടോബർ 27ന് ഉച്ചകഴിഞ്ഞ് രണ്ടരയോടെ സലൂൺ അടച്ച അനിത വീട്ടിൽ എത്തിയില്ല. അടുത്ത ദിവസം തന്നെ ഭർത്താവ് മൻമോഹൻ ചൗധരി പോലീസിൽ പരാതി നൽകി. പോലീസ് നടത്തിയ അന്വേഷണം ഗുൽ മുഹമ്മദ് എന്നയാളിലേക്ക് എത്തി. അനിതയുടെ സുഹൃത്താണ് മുഹമ്മദ്. അനിത മുഹമ്മദിനെ ഒരു സഹോദരനായിട്ടാണ് കണ്ടിരുന്നതെന്ന് പോലീസ് പറഞ്ഞു. മുഹമ്മദിന്റെ ഭാര്യയാണ് അനിതയെ വീടിന്റെ പിന്നിൽ കുഴിച്ചിട്ടുണ്ടെന്ന് പോലീസിന് മൊഴി നൽകിയത്. തുടർന്ന് ആറ് കഷ്ണങ്ങളാക്കിയ മൃതദേഹം പോലീസ് കണ്ടെത്തി. ശരീരഭാഗങ്ങൾ പോസ്റ്റ്മോർട്ടത്തിനായി എയിംസ് ആശുപത്രിയിലേക്ക് അയച്ചു. മുഹമ്മദ് ഒളിവിലാണെന്നും പോലീസ് ഇയാളെ…
Read Moreഇന്ന് നവംബർ ഒന്ന്, കേരളപ്പിറവി ആഘോഷത്തിൽ മലയാളികൾ
ഇന്ന് നവംബർ ഒന്ന്, കേരളപ്പിറവി ദിനം. പരശുരാമൻ മഴുവെറിഞ്ഞുണ്ടായ ദൈവത്തിന്റെ സ്വന്തം നാട് കേരളംരൂപം കൊണ്ടിട്ട് ഇന്നേക്ക് 68 വർഷം തികയുന്നു. മലബാർ, കൊച്ചി, തിരുവതാംകൂർ എന്നീ നാട്ടുരാജ്യങ്ങൾ ഒത്തുചേർന്ന് 1956 നവംബർ ഒന്നിനാണ് കേരള സംസ്ഥാനം രൂപീകരിക്കുന്നത്. 14 ജില്ലകളും 20 ലോകസഭാ മണ്ഡലങ്ങളും 140 നിയമസഭാ മണ്ഡലങ്ങളും ഇന്ന് കേരളത്തിനുണ്ട്. രാജ്യത്ത് ആദ്യമായി നൂറുശതമാനം സാക്ഷരത കൈവരിച്ച സംസ്ഥാനമായി കേരളം മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയായി. ആരോഗ്യ രംഗത്തും മുൻപന്തിയിലാണ് കേരളം.
Read More