തിരുവനന്തപുരം: ആറു വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച കേസിൽ അമ്മൂമ്മയുടെ കാമുകൻ വിക്രമന് (68) മരണം വരെ ഇരട്ട ജീവപര്യന്തം കഠിനതടവും 60,000 രൂപ പിഴയും തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ജഡ്ജി ആർ. രേഖ ശിക്ഷ വിധിച്ചു. പിഴ അടച്ചില്ലെങ്കിൽ ആറു മാസം കൂടുതൽ തടവ് അനുഭവിക്കണം. ഇതു കൂടാതെ പതിനാലു വർഷം കൂടി തടവ് അനുഭവിക്കണം. ഒന്പതു വയസുള്ള ചേച്ചിയുടെ മുന്നിൽ വച്ചാണു കുട്ടിയെ പ്രതി പീഡിപ്പിച്ചത്. ചേച്ചിയെ പീഡിപ്പിച്ച കേസിൽ നവംബർ അഞ്ചിനു കോടതി വിധി പറയും. പിഴത്തുക കുട്ടിക്കു നൽകണം. 2020, 2021 കാലഘട്ടത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അമ്മയും അച്ഛനും ഉപേക്ഷിച്ചതിനെ തുടർന്നു കുട്ടികളുടെ സംരക്ഷണച്ചുമതല അമ്മൂമ്മയ്ക്കായിരുന്നു. അമ്മൂമ്മയെ ഭർത്താവ് ഉപേക്ഷിച്ചിരുന്നു. ഈ സമയമാണ് പ്രതിയുമായി അടുപ്പത്തിലാകുകയും ഒരുമിച്ചു താമസിക്കുകയും ചെയ്തത്.
Read MoreDay: November 1, 2024
ചൈനയിൽ വിവാഹം കഴിക്കാൻ സ്ത്രീകളെ കിട്ടാനില്ല! വിദേശവനിതകളെ തേടാൻ നിർദേശം
ബെയ്ജിംഗ്: ചൈനയിൽ വിവാഹം കഴിക്കാൻ സ്ത്രീകളെ കിട്ടാനില്ലാത്ത അവസ്ഥയ്ക്കു പരിഹാരം നിർദേശിച്ച് രാജ്യത്തെ ഒരു പ്രഫസർ രംഗത്ത്. വിവാഹിതരാകാതെ കഴിയുന്ന 35 ദശലക്ഷം പുരുഷന്മാർ തങ്ങൾക്ക് അനുയോജ്യരായ പങ്കാളികളെ കണ്ടെത്താൻ വിദേശവനിതകളെ ആശ്രയിക്കണമെന്നാണ് ചൈനയിലെ ഷിയാമെൻ യൂണിവേഴ്സിറ്റിയിലെ സ്കൂൾ ഓഫ് ഇക്കണോമിക്സിലെ അസോസിയേറ്റ് പ്രഫസറായ ഡിംഗ് ചാങ്ഫെ നിർദേശിക്കുന്നത്. റഷ്യ, കംബോഡിയ, വിയറ്റ്നാം, പാക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള സ്ത്രീകളെ വിവാഹം കഴിക്കുന്നത് ചൈനയിലെ പുരുഷന്മാർക്കു പരിഗണിക്കാമെന്ന് അദ്ദേഹം പറയുന്നു. പ്രഫസറുടെ നിർദേശം ചൈനയിലെ സോഷ്യൽ മീഡിയകളിൽ വലിയ ചർച്ചയായി. പുരുഷന്മാർ ഈ നിർദേശത്തോടു യോജിപ്പ് പ്രകടിപ്പിച്ചെങ്കിലും സ്ത്രീകളിലേറെയും വിയോജിപ്പാണ് രേഖപ്പെടുത്തിയത്. വിവാഹത്തിനായി വിദേശയുവതികളെ കൊണ്ടുവരുന്നത് മനുഷ്യക്കടത്തിനു സമാനമാണെന്നാണു സ്ത്രീകളുടെ വാദം. ഭാഷാപരമായും സാംസ്കാരികപരമായും ദന്പതികൾ തമ്മിൽ അകലം വരുമെന്നതിനാൽ കുടുംബബന്ധങ്ങളിൽ വിള്ളൽ വീഴാനുള്ള സാധ്യത അധികമാണെന്ന അഭിപ്രായവും ഉയർന്നു. യുവാക്കൾക്കു വിവാഹം കഴിക്കാൻ പങ്കാളികളെ കിട്ടാത്തതിനു പ്രധാന…
Read More