ഇടുക്കി: അബദ്ധത്തിൽ മദ്യത്തിൽ ബാറ്ററി വെള്ളം ചേർത്ത് കുടിച്ച യുവാവ് മരിച്ചു. വണ്ടിപ്പെരിയാർ സ്വദേശി ജോബിൻ(40) ആണ് മരിച്ചത്. ജോബിന്റെ സുഹൃത്ത് പ്രഭുവിനെ ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ സുഹൃത്തായ തിരുപ്പൂരിൽ ജോലി ചെയ്യുന്ന പ്രതാപ് എന്നയാൾ കഴിഞ്ഞ ദിവസം മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചിരുന്നു. മൃതദേഹം കൊണ്ടുവരാൻ ജോബിനും പ്രഭുവും ഉൾപ്പടെ അഞ്ച് പേരാണ് പോയത്. മൃതദേഹവുമായി മടങ്ങിയെത്തിയ ഇവർ കുമളിയിലെത്തിയപ്പോൾ വാഹനം നിർത്തി. ഈ സമയം വാഹനത്തിലുണ്ടായിരുന്ന രണ്ടുപേർ ചായ കുടിക്കാൻ പോയപ്പോൾ ജോബിനും പ്രഭുവും കൈവശമുണ്ടായിരുന്ന മദ്യം ആംബുലൻസിലുണ്ടായിരുന്ന വെള്ളം ചേർത്ത് കുടിച്ചു. ഇത് ബാറ്ററിയിൽ ഒഴിക്കാൻ ഉപയോഗിക്കുന്ന വെള്ളമായിരുന്നു. അൽപ്പസമയത്തിന് ശേഷം ഇരുവർക്കും ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടപ്പോൾ കൂടെയുണ്ടായിരുന്നവർ ഇവരെ ഉടൻതന്നെ കുമളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ വച്ച് ജോബിൻ മരിച്ചു. പ്രഭുവിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ…
Read MoreDay: November 21, 2024
ക്രിക്കറ്റ് ബോൾ മുഖത്തുകൊണ്ട് അന്പയർക്കു ഗുരുതര പരിക്ക്
സിഡ്നി: ഓസ്ട്രേലിയയിൽ ആഭ്യന്തര ക്രിക്കറ്റ് മത്സരത്തിനിടെ മുഖത്തു പന്തുകൊണ്ട് അന്പയർക്ക് ഗുരുതര പരിക്ക്. ബാറ്ററുടെ സ്ട്രെയിറ്റ് ഡ്രൈവിൽ അന്പയർ ടോണി ഡി നോബ്രെഗയ്ക്കാണു പരിക്കേറ്റത്. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എല്ലുകൾ ഒടിഞ്ഞിട്ടില്ലെന്നും ശസ്ത്രക്രിയ ആവശ്യമില്ലെന്നും ഡോക്ടർമാർ പറഞ്ഞു. ഇദ്ദേഹം ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ്. വെസ്റ്റ് ഓസ്ട്രേലിയൻ സബർബൻ ടർഫ് ക്രിക്കറ്റ് അസോസിയേഷന് കീഴിലുള്ള നോർത്ത് പെർത്ത്-വെംബ്ലി ഡിസ്ട്രിക്ട് മത്സരത്തിനിടെയായിരുന്നു സംഭവം. ഇതാദ്യമായിട്ടില്ല ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഉണ്ടാവുന്നത്. 2019ല്‍ വെയില്‍സില്‍ നടന്ന ഒരു പ്രാദേശിക മത്സരത്തിനിടെ പന്ത് തട്ടി 80 കാരനായ ജോണ്‍ വില്യംസ് എന്ന അന്പയര്‍ മരിച്ചിരുന്നു. അഞ്ച് വര്‍ഷം മുമ്പ് ഒരു ഇസ്രയേലി അന്പയറും പന്ത് ദേഹത്തു തട്ടി മരിച്ചു.
Read Moreചന്ദ്രനിൽ പണ്ട് അഗ്നിപര്‍വതം പൊട്ടിത്തെറിച്ചിരുന്നു..! പുതിയ കണ്ടെത്തലുമായി ശാസ്ത്രജ്ഞര്‍
ബെയ്ജിംഗ്: കോടിക്കണക്കിനു വര്‍ഷം മുന്‍പ് ചന്ദ്രന്റെ നിഗൂഢമായ വിദൂരഭാഗത്ത് അഗ്നിപര്‍വത സ്ഫോടനം നടന്നതായി കണ്ടെത്തൽ. ചൈനീസ് അക്കാഡമി ഓഫ് സയന്‍സസിന്റെ നേതൃത്വത്തിൽ നടത്തിയ Chang’e-6 ദൗത്യത്തിനിടെ ശേഖരിച്ച സാമ്പിളുകൾ വിശകലനം ചെയ്താണു ശാസ്ത്രകാരന്മാരുടെ വെളിപ്പെടുത്തൽ. സ്ഫോടനങ്ങളാല്‍ രൂപപ്പെട്ട ബസാള്‍ട്ട് ശകലങ്ങളാണു ദൗത്യത്തിനിടെ കണ്ടെത്തിയ സാന്പിളുകളിൽനിന്നു ലഭിച്ചത്. ഭൂമിയില്‍നിന്നു ദൃശ്യമാകുന്ന ചന്ദ്രന്റെ ഭാഗത്തെ കാഴ്ചകൾ വളരെ മുൻപുതന്നെ രേഖപ്പെടുത്തുകയും പരിശോധനകൾ നടത്തുകയും ചെയ്തിട്ടുണ്ടെങ്കിലും വിദൂരവശത്ത് ഇപ്പോഴും കാര്യമായ പര്യവേക്ഷണങ്ങൾ നടന്നിട്ടില്ല. ദൗത്യത്തിന്റെ ഭാഗമായി ഇവിടെനിന്നു ശേഖരിച്ച പാറ പരിശോധിച്ചപ്പോൾ 2.83 ബില്യണ്‍ വര്‍ഷം മുന്‍പുണ്ടായ അഗ്നിപർവതസ്ഫോടനത്തിന്റെ തെളിവുകളാണു കണ്ടെത്തിയതെന്നു പറയുന്നു. ആദ്യമായാണ് ഇവിടെനിന്നു സാന്പിൾ ശേഖരിച്ചു പഠനം നടത്തുന്നത്. റേഡിയോമെട്രിക് ഡേറ്റിംഗ് ഉപയോഗിച്ചായിരുന്നു പഠനം. നേച്ചര്‍ ആന്‍ഡ് സയന്‍സ് ജേണലിൽ പഠനറിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. പര്യവേക്ഷണം ചെയ്യപ്പെടാത്ത ചന്ദ്രന്റെ ഭാഗങ്ങളിലേക്കു വെളിച്ചം വീശുന്നതാണു പുതിയ പഠനങ്ങളെന്നു ശാസ്ത്രജ്ഞർ പറഞ്ഞു.
Read Moreഡൊമിനിക്കയുടെ പരമോന്നത ബഹുമതി ഏറ്റുവാങ്ങി മോദി
ജോർജ്ടൗൺ (ഗയാന): ഡൊമിനിക്കയുടെ പരമോന്നത ദേശീയ ബഹുമതി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു സമ്മാനിച്ചു. കൊവിഡ്-19 മഹാമാരിയുടെ കാലത്ത് കരീബിയൻ രാജ്യത്തിനു നൽകിയ സംഭാവനകൾക്കും ഇന്ത്യ-ഡൊമിനിക്ക ഉഭയകക്ഷി പങ്കാളിത്തം വർധിപ്പിക്കുന്നതിനുള്ള അദ്ദേഹത്തിന്റെ സമർപ്പണത്തിനുമാണ് ഡൊമിനിക്കൻ പ്രസിഡന്റ് സിൽവാനി ബർട്ടൺ പുരസ്കാരം നൽകി ആദരിച്ചത്. ത്രിരാഷ്ട്ര സന്ദർശനത്തിന്റെ അവസാനഘട്ടത്തിൽ ഗയാനയിൽ എത്തിയ പ്രധാനമന്ത്രിക്ക് ഇന്നലെ നടന്ന ഇന്ത്യ-കാരികോം ഉച്ചകോടിയിലാണു രാജ്യത്തിന്റെ പരമോന്നത ബഹുമതി സമ്മാനിച്ചത്.
Read Moreസ്വകാര്യ ദൃശ്യങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി നിയമവിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗം ചെയ്തു; കാമുകനും സുഹൃത്തുക്കളും പിടിയിൽ
വിശാഖപട്ടണം: ആന്ധ്രപ്രദേശില്‍ നിയവിദ്യാര്ഥിനിയെ കൂട്ടബലാത്സംഗം ചെയ്തെന്ന പരാതിയിൽ കാമുകനും സുഹൃത്തുക്കളുമടക്കം നാലുപേർ പിടിയിൽ. കഴിഞ്ഞ ഓഗസ്റ്റില്‍ ആണ് സംഭവം നടന്നത്. മനോവിഷമത്തിലായിരുന്ന യുവതി അടുത്തിടെ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ഇതോടെയാണ് വിവരം വീട്ടുകാരറിയുന്നത്. വിദ്യാര്‍ഥിനിയുടെ കുടുംബം നൽകിയ പരാതിയിലാണ് പോലീസ് നടപടി. പെണ്‍കുട്ടിയുടെ കാമുകനായ വംശിയും മൂന്നു സുഹൃത്തുക്കളുമാണ് പോലീസിന്റെ പിടിയിലായത്. കാമുകനുമൊത്തുള്ള സ്വകാര്യ ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയാണ് പ്രതികള്‍ യുവതിയെ ബലാത്സംഗം ചെയ്തതെന്നു പോലീസ് പറയുന്നു
Read Moreസെക്രട്ടേറിയറ്റിലെ ശുചിമുറിയിൽ ക്ലോസറ്റ് പൊട്ടി ജീവനക്കാരിക്ക് പരിക്ക്; സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടി
തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ ശുചിമുറിയിൽ ക്ലോസറ്റ് പൊട്ടി വീണ് വനിതാ ജീവനക്കാരിക്ക് ഗുരുതര പരിക്ക്. തദ്ദേശ വകുപ്പിലെ ഉദ്യോഗസ്ഥയ്ക്കാണ് പരിക്കേറ്റത്. ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം. അനക്സ്-ഒന്നിലെ ശുചിമുറിയിലാണ് അപകടം നടന്നത്. പരിക്കേറ്റ ജീവനക്കാരിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. പിന്നീട് ഇവിടെനിന്ന് കിംസ് ആശുപത്രിയിലേക്ക് മാറ്റി. മുറിവിൽ ഒൻപത് തുന്നലുകളിട്ടതായാണ് ആശുപത്രിയിൽ നിന്ന് ലഭിക്കുന്ന വിവരം.
Read Moreസംസ്ഥാനത്ത് ലൈസന്‍സില്ലാത്ത ഭക്ഷ്യസ്ഥാപനങ്ങള്‍ക്ക് എതിരേ പരിശോധന കടുപ്പിക്കുന്നു
കോഴിക്കോട്: സംസ്ഥാനത്ത് ഭക്ഷണ സാധനങ്ങള്‍ നിര്‍മിക്കുകയും വില്‍ക്കുകയും ചെയ്യുന്ന സ്ഥാപനങ്ങളില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന ശക്തമാക്കുന്നു. ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളെ കണ്ടെത്തുന്നതിനാണ് പരിശോധന.കഴിഞ്ഞ ദിവസം കോഴിക്കോട് ഫറോക്കില്‍ ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ച മെട്രോ ബേക്കറി സ്ഥാപനത്തിന് ആര്‍ഡിഒ കോടതി ഒരു ലക്ഷം രൂപ പിഴശിക്ഷ വിധിച്ചിരുന്നു. ബേപ്പൂര്‍ ഭക്ഷ്യസുരക്ഷാ ഓഫീസര്‍ കഴിഞ്ഞ ഓഗസ്റ്റ് മാസത്തില്‍ നടത്തിയ പരിശോധനയിലാണ് ലൈസന്‍സ് ഇല്ലാതെയാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തിയത്. അതിന്റെ അടിസ്ഥാനത്തില്‍ ആര്‍ഡിഒ കോടതിയില്‍ കേസ് ഫയല്‍ ചെയ്യുകയായിരുന്നു. ഭക്ഷ്യസുരക്ഷാ നിയമപ്രകാരം ലൈസന്‍സ് ഇല്ലാതെ സ്ഥാപനങ്ങള്‍ നടത്തുന്നത് 10 ലക്ഷം രൂപ വരെ ഫൈന്‍ ലഭിക്കാവുന്ന കുറ്റമാണ്. ഹോട്ടലുകള്‍ മാത്രമല്ല ഭക്ഷ്യവസ്തുക്കള്‍ വില്പന നടത്തുന്ന സ്ഥാപനങ്ങളും അവ സംഭരിച്ച് വിതരണം നടത്തുന്ന സ്ഥാപനങ്ങളും പഴം, പച്ചക്കറി, മത്സ്യം, മാംസം മുതലായ സാധനങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങളും ലൈസന്‍സ് കരസ്ഥമാക്കേണ്ടതാണ്. ഉന്തുവണ്ടികള്‍, തട്ടുകടകള്‍, തെരുവ് കച്ചവടം…
Read Moreകർണാടക കുന്താപുരത്ത് കണ്ടെയ്നർ ലോറി ഇന്നോവയിൽ ഇടിച്ചു മറിഞ്ഞു; പയ്യന്നൂർ സ്വദേശികളായ 7 പേർക്കു പരിക്ക്
കർണാടക: കുന്താപുരത്തിന് സമീപം ദേശീയപാതയിൽ കണ്ടെയ്നർ ലോറി ഇന്നോവ കാറിലിടിച്ചു മറിഞ്ഞ് പയ്യന്നൂർ സ്വദേശികളായ ഏഴു പേർക്ക് ഗുരുതരപരിക്ക്. ഇന്നലെ വൈകുന്നേരമായിരുന്നു അപകടം. കൊല്ലൂർ മൂകാംബികയിലേക്കു പോവുകയായിരുന്ന പയ്യന്നൂർ സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. തായിനേരി സ്വദേശികളായ നാരായണൻ, വത്സല, മധു, അനിത, അന്നൂർ സ്വദേശികളായ ഭാർഗവൻ, ചിത്രലേഖ എന്നിവരും ഡ്രൈവർ ഫാസിലുമാണ് ഇന്നോവയിൽ ഉണ്ടായിരുന്നത്. എല്ലാവരെയും മണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലോറി ഡ്രൈവർക്കും ഗുരുതരമായി പരിക്കേറ്റു. കുന്താപുരത്തിന് സമീപം കുംഭാശി എന്ന സ്ഥലത്തുള്ള ദുർഗാപരമേശ്വരി ക്ഷേത്രത്തിലേക്കു പോകാനായി കാർ തിരിച്ചപ്പോൾ എതിരേവന്ന ലോറി ഇടിക്കുകയായിരുന്നു.ഗോവയിൽനിന്ന് മത്സ്യം കയറ്റിവന്ന കണ്ടെയ്നർ ലോറിയാണ് ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ കാർ പാടേ തകർന്നു.
Read Moreകാറും ബൈക്കും കൂട്ടിയിടിച്ച് പോലീസുകാരൻ മരിച്ചു; തമിഴ്നാട്ടിൽ നിന്നെത്തിയ അയ്യപ്പഭക്തരുടെ വാഹനം ശ്രീജിത്തിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു
തിരുവനന്തപുരം : കാറും ബൈക്കും കൂട്ടിയിടിച്ചു പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു. കാഞ്ഞിരം കുളം സ്വദേശിയും തിരുവല്ലം പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറുമായ ശ്രീജിത്ത് (38) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ അഞ്ചിന് വിഴിഞ്ഞം ബൈപാസ് റോഡിൽ പയറും മൂടിന് സമീപം ആയിരുന്നു അപകടം. ഡ്യൂട്ടി കഴിഞ്ഞു വീട്ടിലേക്ക് പോവുകയായിരുന്ന ശ്രീജിത്ത് സഞ്ചരിച്ച ബൈക്കിന് പിറകിൽ തമിഴ് നാട് സ്വദേശികളായ അയ്യപ്പ ഭക്തർ സഞ്ചരിച്ച കാർ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ശ്രീജിത്തിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു കൊടുക്കും. മൃതദേഹം ഉച്ചക്ക് ശേഷം തിരുവല്ലം പോലീസ് സ്റ്റേഷനിൽ പൊതു ദർശനത്തിന് വയ്ക്കും
Read Moreസജി ചെറിയാൻ രാജിവയ്ക്കുമോ ? “കോടതി വിധിയനുസരിച്ച് അന്വേഷണം നടക്കട്ടെയെന്ന് എം.വി. ഗോവിന്ദൻ
തിരുവനന്തപുരം: ഭരണഘടന വിരുദ്ധ പ്രസംഗത്തിൽ അന്വേഷണം തുടരാമെന്ന ഹൈക്കോടതി വിധിക്കു പിന്നാലെ മന്ത്രി സജി ചെറിയാനെ സംരക്ഷിച്ച് സിപിഎം. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ പാർട്ടിയും സർക്കാരും ആവശ്യമായ നിലപാട് സ്വീകരിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. കോടതി വിധിയനുസരിച്ച് അന്വേഷണം നടക്കട്ടെ. നിയമവിദഗ്ധരുമായി ആലോചിച്ച് മുന്നോട്ട് പോകുമെന്നും ഗോവിന്ദൻ വ്യക്തമാക്കി. അതേസമയം സജി ചെറിയാൻ രാജിവയ്ക്കുമോ എന്ന മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകാൻ ഗോവിന്ദൻ തയാറായില്ല. മല്ലപ്പള്ളിയിൽ സജി ചെറിയാൻ നടത്തിയ ഭരണഘടന വിരുദ്ധ പ്രസംഗത്തിൽ തുടരന്വേഷണം നടത്താൻ ഹൈക്കോടതി ഇന്ന് ഉത്തരവിട്ടിരുന്നു. പോലീസ് നൽകിയ റിപ്പോർട്ട് തള്ളിയ കോടതി, കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിനും ഉത്തരവിട്ടിരുന്നു. അന്വേഷണ ഉദ്യോഗസ്ഥൻ നൽകിയ അന്തിമ റിപ്പാർട്ട് റദ്ദാക്കുകയും അത് സ്വീകരിച്ച മജിസ്ട്രേറ്റ് ഉത്തരവും കോടതി റദ്ദാക്കി. കേസിൽ കാലതാമസമില്ലാതെ അന്വേഷണം പൂർത്തിയാക്കണം. സത്യസന്ധനായ ഉദ്യോഗസ്ഥൻ കേസ്…
Read More