മൈഗ്രേൻ ചികിത്സയിൽ മൂന്നു സുപ്രധാന ഘടകങ്ങളാണുള്ളത്. ഒന്ന് – മൈഗ്രേനുണ്ടാക്കുന്ന ട്രിഗറുകൾ(ഉത്തേജക ഘടകങ്ങൾ) എന്തെന്നു കണ്ടുപിടിച്ച് അവ ഒഴിവാക്കുക.രണ്ട് -കൃത്യമായ ജീവിത – ഭക്ഷണ ശൈലിയിലൂടെ മൈഗ്രേനെ പടിക്കുപുറത്തു നിർത്തുക. മൂന്ന് – മരുന്നുകളുടെ ഉപയോഗം. ഓരോരുത്തരിലും മൈഗ്രേനു നിദാനമാകുന്ന ട്രിഗറുകളെ കണ്ടെത്തുക തന്നെ ആദ്യപടി. തങ്ങൾക്ക് ഹാനികരമാകുന്ന ട്രിഗറുകൾ കണ്ടുപിടിച്ച് ഒഴിവാക്കുന്നതാണ് പ്രധാന മുൻകരുതൽ. പ്രധാനമായി ട്രിഗറുകളെക്കുറിച്ച്… 1. കൃത്യമായ ദിനചര്യകളിലുള്ള വ്യതിയാനങ്ങൾ. ഉറങ്ങുകയും ഉണരുകയും ചെയ്യുന്ന സമയങ്ങൾ മാറ്റുക. ദീർഘയാത്രകളും മറ്റും ഇതിന് കാരണമാകുന്നു. അതുകൊണ്ട് കൃത്യസമയത്ത് ഉറങ്ങാൻ കിടക്കുകയും ഉണരുകയും ചെയ്യുക. 2. അന്തരീക്ഷ-കാലാവസ്ഥാ വ്യതിയാനങ്ങൾ മൈഗ്രേന് ഉത്തേജകഘടകങ്ങളാകുന്നു. അമിത ചൂടും തണുപ്പും ട്രിഗറുകളാകുന്നു. വെട്ടിത്തിളങ്ങുന്ന പ്രകാശ രശ്മികൾ തലവേദനയുണ്ടാക്കുന്നു. അതുകൊണ്ട് ഇത് ഒഴിവാക്കുക. നിർജലീകരണം ഉണ്ടാവരുത്. ധാരാളം വെള്ളം കുടിക്കുക. 3. മൈഗ്രേനു കാരണങ്ങളാകുന്ന ഭക്ഷണപദാർഥങ്ങൾ എന്തെന്ന് അറിയുക.ചോക്ലേറ്റ്, ബനാന, ചീസ്,…
Read MoreDay: November 22, 2024
എന്തോന്നാടാ ഇത്,നിനക്ക് ഇത്രേം വല്യ കണ്ണുണ്ടല്ലോ മത്തങ്ങ പോലെ: ഇരുചക്ര വാഹനങ്ങള്‍ കൂട്ടിയിടിച്ചു പരിക്കേറ്റയാള്‍ക്ക് ഹെല്‍മറ്റ് കൊണ്ടിടി
പെരിങ്ങോം: ഇന്ഡിക്കേറ്ററിട്ടതിന് വിപരീതമായി ബൈക്കോടിച്ച് അപകടമുണ്ടാക്കിയശേഷം റോഡില്‍ തെറിച്ചുവീണയാളെ ഹെല്‍മറ്റുകൊണ്ട് അടിച്ചുപരിക്കേല്പ്പിച്ചതായുള്ള പരാതിയില്‍ കേസ്. വെള്ളോറ കോയിപ്രയിലെ കെ.പി. മുര്‍ഷിദിന്റെ പരാതിയിലാണ് അപകടമുണ്ടാക്കിയ രാരിച്ചന്‍ എന്നയാള്‍ക്കെതിരെ പെരിങ്ങോം പോലീസ് കേസെടുത്തത്. ഇന്നലെ വൈകുന്നേരം 5.30 ഓടെ കുറ്റൂര്‍ വെള്ളരിയാനത്തായിരുന്നു സംഭവം. വലതുഭാഗത്തേക്കു പോകുന്നതിനുള്ള ഇന്‍ഡിക്കേറ്റര്‍ ഇട്ടതുകണ്ട് ഇടതുഭാഗത്തുകൂടി പരാതിക്കാരന് പോകാന്‍ ശ്രമിക്കുന്നതിനിടയിലാണ് പ്രതി ഓടിച്ചിരുന്ന ബൈക്ക് ഇടതുഭാഗത്തേക്ക് വെട്ടിച്ചതിനെ തുടര്‍ന്ന് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്കു തെറിച്ചുവീണ പരാതിക്കാരനെ ചീത്ത വിളിച്ച് ഹെല്‍മറ്റുകൊണ്ട് അടിച്ചു പരിക്കേല്‍പ്പിച്ചതായും പരാതിക്കാരന്റെ ഫോണ്‍ എറിഞ്ഞുപൊട്ടിച്ചതില് പതിനായിരം രൂപയുടെ നഷ്ടമുണ്ടായെന്നുമുള്ള പരാതിയിലാണു കേസെടുത്തത്.
Read Moreഉപതെരഞ്ഞെടുപ്പ് ഫലം മണിക്കൂറുകൾക്കകലെ; ആശങ്കയിലും പ്രതീക്ഷയിലും മുന്നണികൾ
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് ഒന്നരവർഷം മാത്രം ശേഷിക്കെ നാളെ പുറത്തുവരുന്ന വയനാട്, ചേലക്കര, പാലക്കാട് ഉപതെരഞ്ഞെടുപ്പ് ഫലങ്ങൾ മുന്നണികൾക്ക് അതിനിർണായകം. നിലവിൽ തെരഞ്ഞെടുപ്പ് ഫലം സർക്കാരിനെ ബാധിക്കില്ലെങ്കിലും വോട്ടർമാരുടെ മനസിലിരിപ്പ് പൊതുവിൽ വ്യക്തമാക്കുന്നതാകും ഫലം. ഉപതെരഞ്ഞെടുപ്പ് ഫലം അറിയാൻ മണിക്കൂറുകൾ മാത്രം അവശേഷിക്കേ പ്രതീക്ഷയിലും ആശങ്കയിലുമാണ് മുന്നണികൾ. വയനാട് ലോക്സഭ മണ്ഡലം, പാലക്കാട്, ചേലക്കര നിയമസഭ മണ്ഡലങ്ങളിലുമാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. നിലവിൽ വയനാടും പാലക്കാടും യുഡിഎഫിന്റെയും ചേലക്കര എൽഡിഎഫിന്റെയും സിറ്റിംഗ് സീറ്റാണ്. രണ്ട് മുന്നണികളും ഇത് നിലനിർത്തിയാൽ ഇരുകൂട്ടർക്കും ആശ്വാസമാകും. യുഡിഎഫിന് മേൽക്കൈ ഉണ്ടായാൽ അത് ഭരണകക്ഷിയായ ഇടതുപക്ഷത്തിന് വലിയ ക്ഷീണമാകു. ചേലക്കര നിലനിർത്തുമെന്ന ഉറപ്പിലാണ് എൽഡിഎഫ്. പാലക്കാടാണ് വീറും വാശിയും ഏറിയ മത്സരം നടന്നത്. പാലക്കാട് കോൺഗ്രസിനും ചേലക്കര സി പി എമ്മിനും ആണ് അഭിമാന പോരാട്ടമായി മാറിയിരിക്കുന്നത്. പാലക്കാട് കോൺഗ്രസ് സ്ഥാനാർഥി പരാജയപ്പെട്ടാൽ പ്രതിപക്ഷ…
Read Moreമലപ്പുറം പെരിന്തല്‍മണ്ണയില്‍ ജ്വല്ലറി ഉടമകളെ ആക്രമിച്ച് മൂന്നരക്കിലോ സ്വര്‍ണം കവര്‍ന്നു; നാല് പേര് പിടിയില്‍
കോഴിക്കോട്: മലപ്പുറം പെരിന്തല്‍മണ്ണയില്‍ സ്കൂട്ടറില്‍ വീട്ടിലേക്കു പോകുകയായിരുന്ന ജ്വല്ലറി ഉടമകളായ സഹോദരങ്ങളെ ആക്രമിച്ച് മൂന്നര കിലോഗ്രാം സ്വര്‍ണം കവര്‍ന്നു. ഇതുമായി ബന്ധപ്പെട്ട് നാലുപേര്‍ പിടിയിലായി. അഞ്ചുപേരെകൂടി കിട്ടാനുണ്ട്. കവര്‍ച്ചചെയ്ത സ്വര്‍ണം കണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ല. പെരിന്തല്‍മണ്ണ-ഊട്ടി റോഡില്‍ കെ.എം. ജ്വല്ലറി നടത്തുന്ന കിണാത്തിയില്‍ യൂസഫ്, സഹോദരന് ഷാനവാസ് എന്നിവരാണ് ആക്രമിക്കപ്പെട്ടത്. പെരിന്തല്‍മണ്ണ-പട്ടാമ്പി േറാഡില്‍ അലങ്കാര്‍ തിയറ്റിനുസമീപം ഇന്നലെ രാത്രി ഒമ്പതിനാണ് സംഭവം. പതിവുപോലെ ജ്വല്ലറി അടച്ചശേഷം സ്കൂട്ടറില്‍ വീട്ടിലേക്ക് പോകുകയായിരുന്നു ഇവര്‍. പിതാവിന്റെ കാലത്തുള്ള ജ്വല്ലറിയാണ്. ഓടിട്ട കെട്ടിടമായതിനാല്‍ സ്വര്‍ണാഭരണങ്ങള്‍ കടപൂട്ടി പോകുമ്പോള്‍ ബാഗിലാക്കി വീട്ടിലേക്ക് കൊണ്ടുപോകുന്നതാണ് ഇവരുടെ പതിവ്. കാറില്‍ ഇരുവരെയും പിന്തുടര്ന്നെത്തിയ സംഘം ആദ്യം കാർകൊണ്ടു സ്കൂട്ടര്‍ ഇടിച്ചിടുകയായിരുന്നു. അലങ്കാര്‍ കയറ്റത്തിലെ വളവില്‍ ഇവരുടെ വീടിന് മുന്നിലെ ഗേറ്റില്‍ സ്കൂട്ടര്‍ എത്തിയ ഉടനെയായിരുന്നു ആക്രമണം. കാര്‍ ഇടിച്ചതോടെ സ്കൂട്ടര്‍ മറിഞ്ഞു. കാറിലുണ്ടായിരുന്നവര്‍ യൂസഫിന്റെ മുഖത്ത് കുരുമുളക്…
Read Moreചേട്ടാ ഒരു ലാർജ്, പറഞ്ഞു തീരും മുൻപേ പിടിവീണു: വനിതാ പോലീസുകാരിയെ വെട്ടിക്കൊന്ന ഭര്‍ത്താവ് കണ്ണൂരിൽ ബാറിൽ പിടിയിൽ
പയ്യന്നൂര്‍: വനിതാ പോലീസ് ഉദ്യോഗസ്ഥയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. കാസര്‍ഗോഡ് ചന്തേര പോലീസിലെ വനിതാ സിപിഒ കരിവെള്ളൂര്‍ പലിയേരിയിലെ പി. ദിവ്യശ്രീയെ (35) വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിലാണ് ഭര്‍ത്താവ് കൊഴുമ്മല്‍ സ്വദേശി കുന്നുമ്മല്‍ രാജേഷിനെ(41) പയ്യന്നൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. കണ്ണൂര്‍ പുതിയതെരുവിലെ ബാറിൽനിന്നാണ് പ്രതിയെ പിടികൂടിയത്. ഇന്നലെ വൈകുന്നേരം 5.45 ഓടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. കുറച്ചുനാളുകളായി തമ്മിലകന്നു കഴിയുന്ന ഇവര്‍ വിവാഹ മോചനത്തിനായി അപേക്ഷ നല്‍കിയിരുന്നു. ഇന്നലെ ദിവ്യശ്രീയുടെ പലിയേരിയിലെ വീട്ടിലെത്തിയ രാജേഷ് ദിവ്യശ്രീയുടെ ശരീരത്തില്‍ മണ്ണെണ്ണയൊഴിച്ചശേഷം വെട്ടിവീഴ്ത്തുകയായിരുന്നു. സംസാരിക്കാനെന്നുപറഞ്ഞ് വീട്ടില്‍നിന്നു വിളിച്ചിറക്കിയശേഷമായിരുന്നു ആക്രമണം. തടയാനെത്തിയ ദിവ്യശ്രീയുടെ പിതാവ് വാസുവിനും വെട്ടേറ്റു. ഒച്ചകേട്ട് ആളുകളെത്തുമ്പോഴേക്കും രാജേഷ് വെട്ടാനുപയോഗിച്ച വടിവാളുമായി ബൈക്കുപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. ദേഹമാസകലം വെട്ടേറ്റ ദിവ്യശ്രീയെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരിച്ചു. വെട്ടേറ്റ വാസുവിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭാര്യയെ അതിക്രൂരമായി വെട്ടിപ്പരിക്കേല്‍പ്പിച്ച…
Read Moreത്രിരാഷ്ട്രങ്ങളിലെ അഞ്ച് ദിവസത്തെ സന്ദർശനം പൂർത്തിയാക്കി: മോദി ഇന്ത്യയിലേക്കു മടങ്ങി
ന്യൂഡൽഹി: ത്രിരാഷ്ട്ര സന്ദർശനം പൂർത്തിയാക്കിയശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിലേക്കു പുറപ്പെട്ടു. നൈജീരിയ, ബ്രസീൽ, ഗയാന എന്നിവിടങ്ങളിലായി അഞ്ച് ദിവസം നീണ്ട സന്ദർശനത്തിനൊടുവിലാണു മടക്കം. ഇന്ത്യ-കരീബിയൻ കമ്യൂണിറ്റി ഉച്ചകോടിയുടെ സഹാധ്യക്ഷനായിരുന്ന മോദി ഗയാന സന്ദർശനത്തിനിടെ ഉഭയകക്ഷി ചർച്ചകൾ നടത്തുകയും ഇന്ത്യൻ സമൂഹവുമായി സംവദിക്കുകയും ചെയ്തിരുന്നു. “വളരെ ഊഷ്മളവും ഉത്പാദനക്ഷമവുമായ ഒരു സന്ദർശനത്തിനുശേഷം ന്യൂഡൽഹിയിലേക്കു മടങ്ങുന്നു’- എന്ന് പ്രധാനമന്ത്രി ഗയാനയിൽനിന്ന് പുറപ്പെടുന്നതിനു മുൻപ് വിദേശകാര്യ മന്ത്രാലയം ഒരു പോസ്റ്റിലൂടെ അറിയിച്ചു.
Read Moreയുദ്ധം ആളിക്കത്തിക്കാൻ ശ്രമം നടത്തി ജോബൈഡൻ; ഇടിഞ്ഞ സ്വർണവില കുതിച്ചു കയറുന്നു; പവന് 57,800 രൂപ
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുതിപ്പ് തുടരുന്നു. ഇന്ന് ഗ്രാമിന് 80 രൂപയും പവന് 640 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 7,225 രൂപയും പവന് 57,800 രൂപയുമായി. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 70 രൂപ വര്‍ധിച്ച് 5,960 രൂപയായി. 24 കാരറ്റ് തങ്കക്കട്ടിയുടെ ബാങ്ക് നിരക്ക് കിലോഗ്രാമിന് 78.5 ലക്ഷം രൂപ കടന്നു. നിലവിലെ വില അനുസരിച്ച് ഏറ്റവും കുറഞ്ഞ പണിക്കൂലിയായ അഞ്ചു ശതമാനവും മൂന്നു ശതമാനം ജിഎസ്ടിയും എച്ച് യു ഐഡി നിരക്കും ചേര്‍ത്താല്‍ ഒരു പവന് സ്വര്‍ണം വാങ്ങണമെങ്കില്‍ 62,850 രൂപ വരും. അന്താരാഷ്ട്ര സ്വര്‍ണവില ട്രോയ് ഔണ്‍സിന് 2685 ഡോളറിലും,ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്ക് 84.50 ആണ്. യുഎസ് പ്രസിഡന്റായി ട്രംപ് തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തിയെങ്കിലും, നിലവിലെ പ്രസിഡന്റ് ജോ ബൈഡന് യുദ്ധം ആളിക്കത്തിക്കാനുള്ള ശ്രമം നടത്തിയതോടെയാണ് വീണ്ടും…
Read Moreകോവിഡ് വാക്സിന് എടുത്ത ഭാര്യയുടെ ഹൃദയത്തിനും വൃക്കയ്ക്കും തകരാര്‍ സംഭവിച്ചു മരിച്ചു; പ്രധാനമന്ത്രിക്ക് കത്തയച്ച് പ്രഫ. കെ.വി. തോമസ്
കൊച്ചി: കോവിഡ് വാക്സിന് എടുത്ത നിരവധി പേര് മരിക്കാനിടയായ സാഹചര്യം ചൂണ്ടിക്കാട്ടി കോവിഡ് വാക്സിനേഷന് സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് സംസ്ഥാന സര്‍ക്കാറിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി പ്രഫ. കെ. വി തോമസ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. കോവിഡ് വാക്സിന് എടുത്ത തന്റെ ഭാര്യ വൃക്കയും ഹൃദയവും തകരാറിലായി ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ മരണമടഞ്ഞ വേദനയിലാണ് താന്‍ ആവശ്യമുന്നയിക്കുന്നതെന്നും പ്രധാനമന്ത്രിക്കയച്ച കത്തില്‍ കെ.വി. തോമസ് പറയുന്നു. തന്റെ ഭാര്യ ഷേര്‍ളി വളരെ ആരോഗ്യമുള്ള സ്ത്രീയായിരുന്നു. എന്നാല്‍ കോവിഡ് വാക്സിന് എടുത്തശേഷം ഭാര്യയുടെ ഹൃദയത്തിനും വൃക്കക്കും തകരാര്‍ സംഭവിച്ചു. കഴിഞ്ഞ ഓഗസ്റ്റില്‍ മരിച്ചു. ഭാര്യയുടെ മരണം തനിക്കുണ്ടാക്കിയ വേദന വലുതാണെന്നും തന്നെപ്പോലെ പതിനായിരക്കണക്കിന് ആളുകള്‍ ഇന്ന് വേദന അനുഭവിക്കുന്നുണ്ടെന്നും അദ്ദേഹത്തിന്റെ കത്തില്‍ പറയുന്നു. കോവിഡ് വാക്സിന് ഗുണത്തേക്കാള്‍ ദോഷം ചെയ്തുവെന്ന പരാതികളുണ്ട്. അതിനാല്‍ കോവിഡ് വാക്സിന് കൈകാര്യം ചെയ്തതിനെക്കുറിച്ച്…
Read Moreസ്വകാര്യ കമ്പനിക്ക് 50 ലക്ഷം രൂപ നല്‍കിയില്ല: ഡൽഹിയിലെ രാജസ്ഥാന്റെ ബിക്കാനേര്‍ ഹൗസ് കണ്ടുകെട്ടും
ന്യൂഡൽഹി: രാജസ്ഥാന്റെ ഉടമസ്ഥതയിലുള്ള ഡൽഹിയിലെ പ്രശസ്തമായ ബിക്കാനേര്‍ ഹൗസ് കണ്ടുകെട്ടാൻ കോടതി ഉത്തരവ്. സ്വകാര്യ കമ്പനിക്ക് 50 ലക്ഷം രൂപ നല്‍കാത്തതിനെത്തുടര്‍ന്നാണ് നടപടി. ചിത്രപ്രദര്‍ശനങ്ങളും, സാംസ്കാരിക പരിപാടികളുമായി ഡൽഹിയിലെ ബിക്കാനേര്‍ ഹൗസ് ആഴ്ചയില്‍ ഏഴു ദിവസവും സജീവമാണ്. രാജസ്ഥാനിലെ ബിക്കാനേർ രാജകുടുംബത്തിന്റെ കൊട്ടാരമായി 1929ലാണ് ബിക്കാനേർ ഹൗസ് പണികഴിപ്പിച്ചത്. സ്വാതന്ത്ര്യാനന്തരം വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ രാജ്യതലസ്ഥാനത്തെ പ്രധാന സാംസ്കാരിക കേന്ദ്രമായി ബിക്കാനേര്‍ ഹൗസ് മാറി. ഇന്നലെയാണ് ബിക്കാനേർ ഹൗസിന് മുന്നില്‍ പാട്യാല ഹൗസ് കോടതി നോട്ടീസ് പതിപ്പിച്ചത്. ഈ മാസം 29ന് കേസ് വീണ്ടും പരിഗണിക്കും. ഡൽഹിയിലെ ഹിമാചല്‍ ഭവൻ അടുത്തിടെ ഹിമാചല്‍ ഹൈക്കോടതി കണ്ടുകെട്ടിയിരുന്നു. സ്വകാര്യ കമ്പനിക്ക് 150 കോടി രൂപ തിരിച്ചു നല്‍കാത്തതിനെത്തുടര്‍ന്നായിരുന്നു നടപടി.
Read Moreവിവാഹമെന്ന ഇൻസിസ്റ്റിറ്റ്യൂഷനിൽ വിശ്വസിക്കുന്നില്ല; കല്യാണം കഴിക്കാൻ താൽപര്യമില്ല; ഐശ്വര്യ ലക്ഷ്മി
ശ്രദ്ധേയ കഥാപാത്രങ്ങളിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് ഐശ്വര്യലക്ഷ്മി. മായാനദി, വിജയ് സൂപ്പറും പൗർണമിയും, വരത്തൻ തുടങ്ങിയ സിനിമകൾ ഐശ്വര്യയുടെ കരിയറിൽ വഴിത്തിരിവായി. തമിഴകത്തേക്കും തെലുങ്കിലേക്കും ഐശ്വര്യ കടന്നു. മണിരത്നത്തിന്റെ പൊന്നിയിന്‍ സെൽവനിലും ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചു. ഇന്ന് തെന്നിന്ത്യൻ സിനിമാ രംഗത്ത് തന്റേതായ സ്ഥാനം ഐശ്വര്യ ലക്ഷ്മിക്കുണ്ട്. ഹലോ മമ്മി ആണ് ഐശ്വര്യയുടെ പുതിയ മലയാള സിനിമ. ഇപ്പോഴിതാ തന്റെ ജീവിതത്തെക്കുറിച്ച് സംസാരിക്കുകയാണ് ഐശ്വര്യ. വിവാഹിതയാകാൻ തനിക്ക് താൽപര്യമില്ലെന്നും ആലോചിച്ചെടുത്ത തീരുമാനമാണ് ഇതെന്നും ഐശ്വര്യ പറയുന്നു. ഒരു അഭിമുഖത്തിലാണ് നടി മനസ് തുറന്നത്. വീട്ടുകാരുടെ സമ്മർദം കാരണം ഒരു ഘട്ടത്തിൽ വിവാഹത്തെക്കുറിച്ച് ഞാൻ ആലോചിച്ചിരുന്നു. എനിക്ക് വിവാഹം ചെയ്യേണ്ടെന്ന് ഞാനെപ്പോഴും പറഞ്ഞിട്ടുണ്ട്. ഞാൻ ആ ഇൻസിസ്റ്റിറ്റ്യൂഷനിൽ വിശ്വസിക്കുന്നില്ല. വെറുതെ പറഞ്ഞതല്ല. ഞാൻ ആലോചിച്ചെടുത്ത തീരുമാനമാണ്. എട്ടാമത്തെ വയസിലും പത്താമത്തെ വയസിലും 25 വയസിലും എന്നോട് ചോദിച്ചാൽ…
Read More