ഇരിട്ടി: ഓടിക്കൊണ്ടിരുന്ന കാറിന് മുകളിൽ മരം വീണ് നിയന്ത്രണം വിട്ട കാർ കുളത്തിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. അങ്ങാടിക്കടവ് കുറിച്ചികുന്നേൽ ബെന്നി -ബീന ദമ്പതികളുടെ മകൻ ഇമ്മാനുവേൽ (24) ആണ് മരിച്ചത്. ആനപ്പന്തി അങ്ങാടിക്കടവ് മെയിൻ റോഡിൽ വഴക്കുണ്ടിൽ ഇന്ന് പുലർച്ചെ 5.30 ഓടെയാണ് അപകടം. തൃശൂരിൽനിന്നും എൻട്രൻസ് പരീക്ഷ എഴുതി തിരിച്ചുവരികയായിരുന്നു ഇമ്മാനുവേൽ. അപകടം നടന്നതിന് 100 മീറ്റർ അകലെ ഉണങ്ങിയ റബർ മരം പൊടുന്നനെ വണ്ടിക്ക് മുകളിലേക്ക് മറിഞ്ഞുവീണതാണ് അപകടകാരണമായത്. അപ്രതീക്ഷിതമായ മരം വീണതോടെ കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് മുന്നോട്ട് ഓടിയ വാഹനം വലിയ തെങ്ങ് ഇടിച്ചുമറിച്ചിട്ട ശേഷം ഏകദേശം 15 അടിയോളം താഴ്ചയിലുള്ള കുളത്തിലേക്ക് വീഴുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ സമീപവാസികൾ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടെങ്കിലും കുളത്തിലെ വെള്ളത്തിലേക്ക് കൂപ്പുകുത്തി വീണ കാറിന്റെ മുൻഭാഗം ചെളിയിൽ അമർന്നത് രക്ഷാപ്രവർത്തനത്തിന് തടസമായി. ജീപ്പും ജെസിബിയും ഉൾപ്പെടെയുള്ള…
Read MoreDay: December 3, 2024
കൂനി, പരന്ന മാറിടമുള്ളവൾ കോഴിക്കാല്, കരടിയെ പോലെ രോമം നിറഞ്ഞവൾ: ട്രോളുകളില്‍ തകര്‍ന്ന താന്‍ തെറാപ്പിയിലൂടെയാണ് ജീവിതം തിരിച്ചു പിടിച്ചത്; അനന്യ പാണ്ഡെ
ട്രോളുകളില്‍ തകര്‍ന്ന താന്‍ തെറാപ്പിയിലൂടെയാണ് ജീവിതം തിരിച്ചു പിടിച്ചതെന്ന് നടി അനന്യ പാണ്ഡെ. കടുത്ത സൈബര്‍ ആക്രമണങ്ങളും പരിഹാസങ്ങളും തന്നെ മാനസികമായി തകര്‍ത്തു കളഞ്ഞിരുന്നു. ആരെങ്കിലും നോക്കിയാല്‍ പോലും പൊട്ടിക്കരയുമായിരുന്നു. സെറ്റുകളില്‍ പോകാനുള്ള മാനസികാവസ്ഥ പോലുമില്ലാത്ത നിലയിലുമായിരുന്നു ഒരിക്കല്‍ താനെന്നുമാണ് അനന്യ തുറന്നു പറഞ്ഞിരിക്കുന്നത്. സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ എന്റെ ഉറക്കം കളഞ്ഞിരുന്നു. തെറാപ്പിയിലൂടെയാണ് ജീവിതം തിരിച്ചുപിടിച്ചത്. ആളുകള്‍ മോശമായി എഴുതുന്നത് വായിക്കുമ്പോള്‍ വികാരങ്ങളെ നിയന്ത്രിക്കാന്‍ കഴിഞ്ഞിരുന്നില്ല. ആദ്യമൊക്കെ ഓരോന്നും വായിച്ചു പോകുമ്പോള്‍ ഇത് മനസമാധാനം കളയാന്‍ പര്യാപ്തമായതാണെന്ന ചിന്ത ഉണ്ടായിരുന്നില്ല. കമന്റുകള്‍ വായിച്ച്, അതു വിട്ടുകളയുകയായിരുന്നു. പക്ഷേ മനസിനുള്ളില്‍ എവിടെയോ അത് പറ്റിയിരിക്കുകയുകയും പിന്നീടൊരവസരത്തില്‍ കടുത്ത നിരാശയിലേക്കും സങ്കടത്തിലേക്കും തള്ളിവിടുകയുമായിരുന്നു. തെറാപ്പി ആരംഭിച്ചതോടെ വികാരങ്ങളെ നിയന്ത്രിക്കാനും സോഷ്യല്‍ മീഡിയയിലൂടെയുള്ള അധിക്ഷേപങ്ങളെ ഉള്ളിലേക്ക് എടുക്കാതിരിക്കാനും പഠിച്ചു. അഭിനയം ആരംഭിച്ച സമയത്ത് ആരോ വ്യാജ ഐഡിയുണ്ടാക്കി ഇന്‍സ്റ്റഗ്രാമില്‍ അവാസ്തവമായ…
Read Moreസൈബര്‍ തട്ടിപ്പ്; മധ്യപ്രദേശില്‍ രണ്ടുപേര്‍ കൂടി അറസ്റ്റിൽ; രണ്ടുപേര്‍ക്കായി തെരച്ചില്‍ ഊര്‍ജിതം
കോഴിക്കോട്: സൈബര്‍ തട്ടിപ്പ് വഴി കോഴിക്കോട് സ്വദേശിയില്‍ നിന്ന് നാലുകോടി കൈക്കലാക്കിയ സംഭവത്തില്‍ പിടികിട്ടാന്‍ ബാക്കിയുള്ള രണ്ടുപേര്‍ക്കായി കോഴിക്കോട് സൈബര്‍ പോലീസ് തെരച്ചില്‍ ഊര്‍ജിതമാക്കി. രാജസ്ഥാന് സ്വദേശികളായ രണ്ടുപേരെ കൂടിയാണ് ഇനി പിടികിട്ടാനുള്ളത്. നാലുപേരെ ഇതിനകം പിടികൂടിയിട്ടുണ്ട്. ഇതിൽ മുഖ്യപ്രതികളായ സുനില്‍ ദംഗി, ശീതള്‍ കുമാര്‍ മേഹ്ത്ത എന്നിവരെ രാജസ്ഥാനില്‍ വച്ച് ഒക്ടോബറിലാണ് സിറ്റി സൈബര്‍ ക്രൈം പോലീസ് പിടികൂടിയത്.മധ്യപ്രദേശിലെ അലോട്ടില്‍ വച്ച് രണ്ടു കൂട്ടു പ്രതികളെ കഴിഞ്ഞ ദിവസം പോലീസ് പിടികൂടി. ഇവരില്‍നിന്ന് 1.60 കോടി രൂപ കണ്ടെടുത്തിട്ടുണ്ട്. മധ്യപ്രദേശിലെ അലോട്ട് സ്വദേശിയായ ഷാഹിദ് ഖാന് (52), ഉജ്ജയിന്‍ സ്വദേശിയായ ദിനേഷ് കുമാര്‍ ഫുല്‍വാനി (48) എന്നിവരാണ് അറസ്റ്റിലായത്.കോഴിക്കോട് സ്വദേശിയില്‍ നിന്ന് ഓണ്‍ലൈന്‍ സൈബര്‍ തട്ടിപ്പ് വഴി 4,08,80,457 രൂപയാണ് സംഘം തട്ടിയെടുത്തിരുന്നത്. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ വാട്സാപ് വഴിയും മൊബൈല്‍ഫോണ്‍ വഴിയും ബന്ധപ്പെട്ടാണ്…
Read Moreകാലാവധി പൂര്‍ത്തിയായ വിസ തിരുത്തി വ്യാജ വിസയുണ്ടാക്കി: കെനിയന്‍ യുവതി കൊച്ചിയിൽ അറസ്റ്റില്‍
കൊച്ചി: വ്യാജ വിസയില്‍ കൊച്ചിയിലെത്തിയ കെനിയന്‍ യുവതി അറസ്റ്റില്‍. കാലാവധി പൂര്‍ത്തിയായ വിസ തിരുത്തി വ്യാജ വിസയുണ്ടാക്കി എത്തിയ കെനിയൻ യുവതി മെര്ലിൻ (36)നെയാണ് എറണാകുളം നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തത്. ചികിത്സയ്ക്കായിട്ടാണ് ഇവര്‍ കൊച്ചിയില്‍ എത്തിയത്. ഇന്നലെ എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനു സമീപത്തെ ഹോട്ടലില്‍ മുറിയെടുക്കാനെത്തിയപ്പോഴാണ് കുടുങ്ങിയത്. പാസ്പോര്‍ട്ടിന് കാലാവധി ഉണ്ടെയെങ്കിലും വിസ വ്യാജമായിരുന്നു. തുടര്‍ന്ന് നോര്‍ത്ത് പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തു. പോലീസ് വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഫോറിനേഴ്സ് റീജണല്‍ രജിസ്ട്രേഷന് ഓഫീസില്‍ (എഫ്ആര്‍ആര്‍ഒ) നിന്നുളള സംഘം എത്തി പാസ്പോര്‍ട്ടും വിസയും പരിശോധിച്ചു. വിസ വ്യാജമാണെന്ന് കണ്ടെത്തിയതോടെ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. യുവതിയെ ഇന്നു കോടതിയില്‍ ഹാജരാക്കും.
Read Moreസാങ്കേതിക, ഡിജിറ്റല്‍ സര്‍വകലാശാലകളിലെ താല്‍ക്കാലിക വിസി നിയമനം: ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും
കൊച്ചി: കേരള സാങ്കേതിക,ഡിജിറ്റല്‍ സര്‍വകലാശാലകളിലെ താല്‍ക്കാലിക വിസി നിയമനം ചോദ്യം ചെയ്ത് നല്കിയ ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. താല്‍ക്കാലിക വിസിമാരെ നിയമിച്ച ചാന്‍സലറുടെ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്കിയ രണ്ട് ഹര്‍ജികളാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. ഹര്‍ജികളില്‍ ചാന്‍സലര്‍ ഇന്നു മറുപടി സത്യവാങ്മൂലം നല്‍കിയേക്കും. സര്‍ക്കാര്‍ നല്കിയ പാനലിന് പുറത്തുനിന്നായിരുന്നു ചാന്‍സലറുടെ താല്‍ക്കാലിക വിസി നിയമനം. ഇത് സര്‍വകലാശാല നിയമങ്ങളുടെ ലംഘനമാണെന്നാണ് സര്‍ക്കാരിന്റെ വാദം. സാങ്കേതിക, ഡിജിറ്റല്‍ സര്‍വകലാശാല നിയമങ്ങള്‍ക്ക് വിരുദ്ധമാണ് ചാന്‍സലര്‍ കൂടിയായ ഗവര്‍ണറുടെ നടപടി. 2023 ഫെബ്രുവരിയിലെ സിസ തോമസ് കേസിലെ ഹൈക്കോടതി ഡിവിഷന് ബെഞ്ചിന്റെ വിധി മറികടക്കുന്നതാണ് ചാന്‍സലറുടെ നടപടി എന്നുമാണ് സര്‍ക്കാരിന്റെ വാദം. സാങ്കേതിക സര്‍വകലാശാലയിലേക്ക് ഡോ. കെ. ശിവപ്രസാദിനെയും ഡിജിറ്റല്‍ സര്‍വകലാശാല വൈസ് ചാന്‍സലറായി ഡോ. സിസ തോമസിനെയുമാണ് ചാന്‍ലസര്‍ നിയമിച്ചത്. ആരോഗ്യ സര്‍വകലാശാല വിസിയായി ഡോ.…
Read Moreസിഎ വിദ്യാര്‍ഥിയുടെ തിരോധാനം: ഡിസിപിയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കും
കൊച്ചി: പള്ളുരുത്തി സ്വദേശിയായ സിഎ വിദ്യാര്‍ഥി ആദം ജോയുടെ തിരോധാനം കൊച്ചി സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണല്‍ കെ.എസ്. സുദര്‍ശന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അന്വേഷിക്കും. 13 അംഗ പ്രത്യേക സംഘത്തെ നിയോഗിച്ചതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിക്കുകയുണ്ടായി. എസ്പി റാങ്കില്‍ കുറയാത്ത ഓഫീസറുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്കാന് ജസ്റ്റീസ് ദേവന് രാമചന്ദ്രന്, ജസ്റ്റീസ് എം.ബി. സ്നേഹലത എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് എറണാകുളം സിറ്റി പോലീസ് കമീഷണര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. പോലീസ് അന്വേഷണം നടത്തിയിട്ടും കണ്ടെത്താനാവാത്ത സാഹചര്യം ചൂണ്ടിക്കാട്ടി ആദം ജോയുടെ പിതാവ് കെ.ജെ. ആന്റണി നല്കിയ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. ജൂലൈ 27 നാണ് ആദം ജോയെ കാണാതായത്. കൊച്ചിന് ഷിപ്യാര്ഡ് വരെ സൈക്കിള്‍ ചവിട്ടി എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. അന്വേഷണം കാര്യക്ഷമമാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കടക്കം പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്നാരോപിച്ചാണ്…
Read Moreആക്രി ഗോഡൗണില്‍ തീപിടിത്തം: ഫോറന്‍സിക് വിദഗ്ധരുടെ പരിശോധന ഇന്ന്
കൊച്ചി: എറണാകുളം സൗത്തില്‍ തീപിടിത്തമുണ്ടായ ആക്രി ഗോഡൗണില്‍ ഫോറന്‍സിക് വിദഗ്ധരും ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് ഉദ്യോഗസ്ഥരും ഇന്ന് പരിശോധന നടത്തും. ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ ഇന്നലെ ഗോഡൗണിലെത്തി പരിശോധന നടത്തിയിരുന്നു. സംഭവത്തില്‍ അഗ്നിരക്ഷാസേന ഫയര്‍ റിപ്പോര്‍ട്ട് തയാറാക്കും. തീപിടിത്തത്തില്‍ എന്തെല്ലാം സാധനങ്ങളാണ് നശിച്ചത്, തീപിടിത്തത്തിന്റെ കാരണം തുടങ്ങിയവ റിപ്പോർട്ടിലുണ്ടാകും.തീപിടിത്തത്തില്‍ 15 ലക്ഷത്തിലധികം രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക വിലയിരുത്തല്‍. സംഭവത്തില്‍ എറണാകുളം സൗത്ത് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ആക്രി ഗോഡൗണ്‍ ഉടമ സിനിമാ നിര്‍മാതാവ് രാജു ഗോപിയുടെ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇദേഹത്തിന്റെ മൊഴി രേഖപ്പെടുത്തി. ഞായറാഴ്ച പുലര്‍ച്ചെ രണ്ടോടെ സൗത്ത് മേല്‍പ്പാലത്തിന് സമീപത്തെ ആക്രി ഗോഡൗണിലായിരുന്നു വന്‍ തീപിടിത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനത്തിലാണ് പോലീസ്. തീപിടിത്തത്തില്‍ ഗോഡൗണ്‍ പൂര്‍ണമായും കത്തി നശിച്ചിരുന്നു. ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന 12ഓളം സ്ക്രാപ്പ് ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചത് തീപിടിത്തത്തിന്റെ വ്യാപ്തി കൂട്ടി.…
Read Moreസിപിഎം മംഗലപുരം മുൻ ഏരിയ സെക്രട്ടറി മധു മുല്ലശേരി ബിജെപിയിൽ; സിപിഎമ്മിൽനിന്നു പുറത്താക്കി; വീട്ടിലെത്തി ക്ഷണിച്ച് ബിജെപി
തിരുവനന്തപുരം: സിപിഎം മംഗലപുരം മുൻ ഏരിയ സെക്രട്ടറി മധു മുല്ലശേരി ബിജെപിയിൽ. ബിജെപിയിൽ ചേരുന്ന വിവരം പ്രഖ്യാപിക്കുന്നതിനു മുന്‍പ് മധുവിനെ പുറത്താക്കി സിപിഎം. പാർട്ടി തത്വങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുകയും പൊതുജന മധ്യത്തിൽ പാർട്ടിയെ അപകീർത്തിപ്പെടുത്തിയെന്നും വ്യക്തമാക്കിയാണ് മധുവിനെ സിപിഎം പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയത്. പുറത്താക്കാനുള്ള സിപിഎം ജില്ല സെക്രട്ടേറിയറ്റ് തീരുമാനം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിച്ചു.ബിജെപി സംസ്ഥാന, ജില്ലാ നേതാക്കളുമായി മധു മുല്ലശേരി ചർച്ച നടത്തിയിരുന്നു. ഇന്ന് രാവിലെ 11ന് ബിജെപി നേതാക്കൾ ജില്ലാ പ്രസിഡന്റ് വി.വി.രാജേഷിന്റെ നേതൃത്വത്തിൽ മധുവിന്റെ വീട്ടിലെത്തി പാർട്ടിയിലേക്ക് ഔദ്യോ ഗികമായി ക്ഷണിച്ചു. അതേസമയം ഏരിയ സെക്രട്ടറി ആയിരിക്കെത്തന്നെ മധു ബിജെപിയുമായി ബന്ധം പുലർത്തിയിരുന്നുവെന്ന് സിപിഎം നേതാക്കൾ ആരോപിച്ചു.മധു മുല്ലശേരിക്ക് ഏതെങ്കിലും പാർട്ടിയിലേക്ക് പോകുന്നതിന് തടസമില്ലെന്ന് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി.ജോയി പ്രതികരിച്ചു. ഏത് സഖാവിന്റെ ഭാഗത്ത് നിന്ന് പിശക് വന്നാലും…
Read Moreമത്സ്യബന്ധന വള്ളങ്ങളിൽ നിന്നുപിത്തള വളയങ്ങൾ മോഷണം:നഷ്ടപ്പെട്ടത് അഞ്ചുലക്ഷം രൂപയുടെ സാധനങ്ങൾ; ഒരാൾ അറസ്റ്റിൽ
ഹരിപ്പാട്: കായലിൽ നങ്കൂരമിട്ടിരുന്ന രണ്ടു മത്സ്യബന്ധനവള്ളങ്ങളിൽ നിന്നു പിത്തള വളയങ്ങൾ മോഷണം പോയ കേസിൽ ഒരാളെ തൃക്കുന്നപ്പുഴ പോലീസ് അറസ്റ്റ് ചെയ്തു. ആറാട്ടുപുഴ കുറുങ്ങാട്ടു വീട്ടിൽ പ്രശാന്തി(42)നെയാണ് അറസ്റ്റു ചെയ്തത്. ജില്ലാ പോലീസ് മേധാവി എം.പി. മോഹനചന്ദ്രന്റെ മേൽനോട്ടത്തിൽ തൃക്കുന്നപ്പുഴ ഇൻസ്പെക്ടർ ഷാജിമോൻ, എസ്ഐ അജിത്ത്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സജീഷ്, ഷിജു, ഇക്ബാൽ, വിഷ്ണു എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റു ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രശാന്തിനെ റിമാൻഡു ചെയ്തു. ആറാട്ടുപുഴ പഴയകണ്ടങ്കേരിൽ അബ്ദുൽ ലത്തീഫിന്റെ ഉടമസ്ഥതയിലുള്ള ബിലാൽ വള്ളത്തിലും നാലുതെങ്ങിൽ മുഹമ്മദ് ഷാഫിയുടെ ഉടമസ്ഥതയിലുള്ള സഞ്ചാരി വള്ളത്തിലുമാണ് കഴിഞ്ഞയാഴ്ച മോഷണം നടത്തിയത്. ആറാട്ടുപുഴ ബസ് സ്റ്റാൻഡിന് കിഴക്കു ഭാഗത്ത് കുന്നുംപുറത്ത് കടവിൽ കായലിലാണ് രണ്ടു ലൈലാൻഡ് വളളങ്ങളും നങ്കൂരമിട്ടിരുന്നത്. വലകൾ അറത്തുമുറിച്ചു ഒരുകിലോ തൂക്കം വരുന്ന നൂറോളം പിത്തള വളയങ്ങളാണ് ഒരോ വളളത്തിൽ നിന്നു…
Read Moreനിന്റെ മരണം ഉറപ്പ്, ബ്ലാക്ക് ഡാലിയ… വീടിന്റെ മതിലിൽ വധഭീഷണി പോസ്റ്റർ; പരാതി നൽകി ഗൃഹനാഥൻ
അമ്പലപ്പുഴ: വീടിന്റെ മതിലിൽ വധഭീഷണി മുഴക്കി പോസ്റ്റർ. പരാതി നൽകി ഗൃഹനാഥൻ. പുറക്കാട് പഴയങ്ങാടി കെ.കെ.ഭവനത്തിൽ കലേഷിന്റെ വീടിന്റെ മതിലിലാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. നിന്റെ മരണം ഉറപ്പ് ബ്ലാക്ക് ഡാലിയ എന്നായിരുന്നു പോസ്റ്ററിലുണ്ടായിരുന്നത്. മത്സ്യത്തൊഴിലാളിയായ ഇദ്ദേഹം ഒരാഴ്ച കഴിഞ്ഞാണ് ജോലിക്കു ശേഷം തിരികെ വരുന്നത്. കഴിഞ്ഞ ദിവസം വീട്ടിൽ ആരുമില്ലാതിരുന്ന സമയത്താണ് മതിലിൽ പോസ്റ്റർ കണ്ടത്. ഇതു സംബന്ധിച്ച് നൽകിയ പരാതിയെത്തുടർന്ന് അമ്പലപ്പുഴ പോലീസ് അന്വേഷണമാരംഭിച്ചു.
Read More