പാറ്റ്ന: ഉത്തർപ്രദേശിലെ കുശിനഗറിൽനിന്നു ബിഹാറിലെ നർകതിയഗഞ്ചിലേക്കുള്ള കൂറ്റൻ പെരുമ്പാമ്പിന്റെ ട്രക്ക് യാത്ര വിസ്മയമായി. റോഡ് നിര്‍മാണത്തിന് കല്ലുകൾ കൊണ്ടുപോകുന്ന ട്രക്കിന്റെ എഞ്ചിന് മുകളില്‍ ഒളിച്ചിരുന്നായിരുന്നു പെരുമ്പാമ്പിന്റെ ദീർഘദൂര യാത്ര. 98 കിലോമീറ്റര്‍ ദൂരം പെരുമ്പാമ്പുമായി ട്രക്ക് സഞ്ചരിച്ചെങ്കിലും ഡ്രൈവർ ഇക്കാര്യം അറിഞ്ഞിരുന്നില്ല.തൊഴിലാളികൾ ട്രക്കിൽനിന്ന് കല്ലുകൾ ഇറക്കുമ്പോഴാണ് പെരുമ്പാമ്പ് ശ്രദ്ധയിൽപ്പെട്ടത്. 16 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനുശേഷമാണ് പാമ്പിനെ വണ്ടിയുടെ എഞ്ചിനില്നിന്നു പുറത്തെടുക്കാനായത്. എഞ്ചിനുള്ളിൽ കുടുങ്ങിക്കിടന്ന് ഇത്രയധികം ദൂരം യാത്ര ചെയ്തിട്ടും പാമ്പിന് കാര്യമായ പരിക്കുകളുണ്ടായിരുന്നില്ല. യുപിയിലെ കുശിനഗർ പ്രദേശം ധാരാളം പാമ്പുകളുള്ള ഒരു പ്രദേശമാണ്. പെരുമ്പാമ്പിനെ പിന്നീട് വാത്മീകി നഗര്‍ കാട്ടിലേക്ക് തുറന്നുവിട്ടു.
Read MoreDay: December 3, 2024
വിദ്യാർഥിനികളുടെ വീട്ടിലെത്തിയ ആൺസുഹൃത്തുക്കളും പൂവാലന്മാരും ഏറ്റുമുട്ടി; ബഹളംകേട്ട് വീട്ടുകാര്‍ ഉണര്‍ന്നു; ചോദ്യം ചെയ്യലിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ
ഹരിപ്പാട്:അർധരാത്രിയിൽ പത്താം ക്ലാസ് വിദ്യാർഥിനികളുടെ വീട്ടിലെത്തിയ കാമുകന്മാരും ആൺസുഹൃത്തുക്കളും തമ്മിൽ ഏറ്റുമുട്ടി. നാലുപേർ അറസ്റ്റിലുമായി. പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ കരുവാറ്റ വിവി ഭവനത്തിൽ വിഷ്ണുനാഥ് (22), കരുവാറ്റ അമ്മൂമ്മ പറമ്പ് കോളനി അഭിജിത്ത് (19 )എന്നിവരും വീട്ടിൽ അതിക്രമിച്ചു കയറിയ കേസിൽ കുമാരപുരം എരിയ്ക്കാവ് അശ്വതി ഭവനത്തിൽ ആദിത്യൻ (18), പ്രായപൂർത്തിയാകാത്ത മറ്റൊരു വിദ്യാർഥി എന്നിവരുമാണ് അറസ്റ്റിലായത്. ശനിയാഴ്ച രാത്രി 12 നാണ് സംഭവം. പത്താം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയും പഠനാവശ്യത്തിനായി എത്തിയ സഹപാഠിയായ വിദ്യാർഥിനിയുമുണ്ടായിരുന്ന വീട്ടിൽ വിദ്യാർഥികളായ രണ്ട് ആൺ സുഹൃത്തുക്കളുമുണ്ടായിരുന്നു. ഇവിടേക്കു പെണ്‍കുട്ടികളുടെ കാമുകന്മാര് എന്നാവകാശപ്പെടുന്നവർ എത്തുകയും തര്‍ക്കമുണ്ടാകുകയുമായിരുന്നു.ബഹളംകേട്ട് വീട്ടുകാര്‍ ഉണര്‍ന്നതോടെ മൂന്നുപേർ ഓടി രക്ഷപ്പെട്ടു. മദ്യലഹരിയിലായിരുന്ന ഒരാളെ വീട്ടുകാര്‍ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. തുടർന്നു പോലീസ് മറ്റു മൂന്നു പ്രതികളെ പിടികൂടുകയും ചെയ്തു. അന്വേഷണത്തിൽ പെൺകുട്ടികൾ രണ്ടു വർഷമായി ലൈംഗിക പീഡനത്തിനിരയായതായി മനസിലാക്കി.…
Read More12,000 വർഷം മുൻപേ ചക്രങ്ങള്‍ ഉണ്ടായിരുന്നോ? മനുഷ്യ ചരിത്രം തിരുത്തി കുറിക്കുന്ന കണ്ടെത്തലെന്ന് ഗവേഷകർ
ജറുസലേം: ഇസ്രയേലിലെ ജോർദാൻ താഴ്വരയിൽ ഖനനത്തിനിടെ കണ്ടെത്തിയ ചക്രത്തിന്റെ ആകൃതിയിലുള്ള കല്ലുകൾക്കു 12,000 വർഷത്തെ പഴക്കം. പുരാതന മനുഷ്യൻ കണ്ടുപിടിച്ച ചക്രങ്ങൾ പോലുള്ള ഉപകരണങ്ങളുടെ ആദ്യ മാതൃകയാകാം ഇതെന്ന നിഗമനത്തിലാണു ഗവേഷകർ. നടുഭാഗത്ത് സുഷിരങ്ങളുമായി കണ്ടെത്തിയ നിരവധി കല്ലുകളിൽ 48 എണ്ണത്തിന് പൂർണമായ സുഷിരങ്ങളുണ്ട്. 36 എണ്ണം ഭാഗിക ദ്വാരങ്ങളുള്ള തകർന്ന കല്ലുകളായിരുന്നു. 29 എണ്ണം ഒന്നോ രണ്ടോ ഡ്രിൽ മാർക്കുകളുള്ള പൂർത്തിയാകാത്ത കല്ലുകളും. കല്ലുകളുടെ ആകൃതിയും അവയില്‍ നിർമിച്ച ദ്വാരങ്ങളുടെ വലിപ്പവും ചൂണ്ടിക്കാട്ടി അവ മനുഷ്യന് ബോധപൂര്‍വം നിര്‍മിച്ചവയാണെന്നു ഗവേഷകർ അവകാശപ്പെടുന്നു. ഹൈ-റെസല്യൂഷൻ 3ഡി മോഡലുകൾ ഉപയോഗിച്ചാണ് ഗവേഷകര്‍ കല്ലുകളെക്കുറിച്ചു പഠനം നടത്തിയത്. ചക്രത്തിനു സമാനമായ ഈ കല്ലുകൾ ഇസ്രയേൽ, പാലസ്തീൻ, ജോർദാൻ എന്നിവിടങ്ങളിലെ പുരാതന സംസ്കാരമായ നട്ടുഫിയൻമാരുടേതാണന്നാണ് കരുതപ്പെടുന്നത്. ഗതാഗതത്തിനായുള്ള ചക്രങ്ങൾ കണ്ടുപിടിക്കുന്നതിനു വളരെ മുമ്പുതന്നെ ചക്രങ്ങളെക്കുറിച്ച് പുരാതന മനുഷ്യൻ ചിന്തിച്ചിരുന്നുവെന്ന് ഇതിൽനിന്നു മനസിലാക്കാമെന്നു…
Read Moreകന്നഡ ഗൊത്തില്ല ബ്രോ… കന്നഡ അറിയില്ലെങ്കിൽ ഓട്ടോക്കൂലി കൂടും..!
ബംഗളൂരു: കർണാടകയുടെ തലസ്ഥാനനഗരിയായ ബംഗളൂരുവിൽ കന്നഡ ഭാഷയുമായി ബന്ധപ്പെട്ടു നിരവധി പ്രശ്നങ്ങളും സംവാദങ്ങളും ഉയർന്നുവരാറുണ്ട്. പഠനം, തൊഴിൽ എന്നിവയുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ളവർ മാത്രമല്ല, വിദേശരാജ്യങ്ങളിൽനിന്നുള്ളവരും താമസിക്കുന്ന ബംഗളൂരുവിൽ അടുത്തിടെയായി കന്നഡ സംസാരിക്കാത്തവരോടുള്ള വിവേചനം വർധിച്ചുവരികയാണത്രെ. ഇത്തരം അനുഭവങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ നിരവധിപ്പേർ പങ്കുവയ്ക്കുന്നുണ്ട്. ഒരേ സ്ഥലത്തേക്കുള്ള യാത്രയ്ക്ക് കന്നഡ യുവതിയോടും ഹിന്ദി സംസാരിക്കുന്ന യുവതിയോടും ബംഗളൂരുവിലെ ഓട്ടോറിക്ഷക്കാർ വ്യത്യസ്ത ചാർജ് ചോദിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായി. ഹിന്ദി യുവതിയോട് 300 രൂപ നിരക്ക് ആവശ്യപ്പെട്ട ഓട്ടോ ഡ്രൈവർ, അതേ സ്ഥലത്തേക്ക് കർണാടകക്കാരിയോടു പറഞ്ഞത് 200 രൂപ മാത്രമാണ്. ഹിന്ദി യുവതിയോട് യാത്രയ്ക്ക് വിസമ്മതം പ്രകടിച്ച ഡ്രൈവർ കന്നഡ യുവതിയോടു പോകാം എന്നും പറയുന്നു. വീഡിയോ വൈറലായതോടെ നഗരത്തിലെ അന്യായമായ ചാർജ് നിർണയത്തെ വിമർശിച്ച് നിരവധി പേർ രംഗത്തെത്തി. ഓട്ടോയാത്രയ്ക്ക് മാത്രമല്ല, മറ്റു കാര്യങ്ങളിലും കർണാടകക്കാരല്ലാത്തവരോട് വിവേചനം…
Read Moreവിനോദസഞ്ചാരികളെയും പ്രദേശവാസികളെയും വലച്ച് കക്കാട്ടുകട അഞ്ചുരുളി റോഡ്; പ്രതിഷേധിച്ച് റോഡിൽ വാഴ നട്ട് നാട്ടുകാർ
കട്ടപ്പന: ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നായ കാഞ്ചിയാർ അഞ്ചുരുളിയിലേക്കുള്ള പാതയുടെ ശോച്യാവസ്ഥയിൽ പ്രതിഷേധിച്ച് പ്രദേശവാസികൾ. കക്കാട്ടുകട അഞ്ചുരുളി റോഡിൽ ജോണിക്കടയിൽനിന്നു പ്രകടനം നടത്തി. തുടർന്ന് റോഡിലെ ഗർത്തത്തിൽ വാഴനട്ടും പ്രതിഷേധിച്ചു. ജില്ലാ പഞ്ചായത്തിന്റെ അധീനതയിലുള്ളതാണ് പാത. സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെ വലിയ യാത്രാക്ലേശമാണ് അനുഭവിക്കുന്നത്. അടിയന്തര സാഹചര്യത്തിൽ ആശുപത്രി ആവശ്യങ്ങൾക്ക് ഉൾപ്പെടെ ടാക്സി വാഹനങ്ങൾ പോലും എത്താത്ത അവസ്ഥയാണ്. കെഎസ്ആർടിസിയുടെ അടക്കം നിരവധി വിനോദസഞ്ചാര പാക്കേജുകൾ മേഖലയിലൂടെ കടന്നുപോയിരുന്നു. റോഡിന്റെ ശോച്യാവസ്ഥ മൂലം ഇവയെല്ലാം നിർത്തേണ്ട സാഹചര്യമാണ്. വിനോദസഞ്ചാരികളെയും പ്രദേശവാസികളെയും വലയ്ക്കുന്ന പാതയുടെ ശോച്യാവസ്ഥ അടിയന്തരമായി പരിഹരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. ഗ്രാമ പഞ്ചായത്ത് അംഗം ഷാജി വേലംപറമ്പിൽ, ജിമ്മിച്ചൻ ഇളംതുരുത്തിയിൽ, അനിത സത്യൻ, ഗിരിജ അനീഷ്, ജോയ് ആനത്താനം, മോനിച്ചൻ മുട്ടത്ത്, ബിനോയ് പതിപ്പള്ളിയിൽ, ലാലിച്ചൻ മുട്ടത്ത്, സോണിയ ജോബി, ജോസ് പ്ലാപ്പറമ്പിൽ, റെജി പാലപ്ലാക്കൽ…
Read Moreകോട്ടയത്ത് തോരാമഴ, വെള്ളക്കെട്ട്, ദുരിതം;പടിഞ്ഞാറൻ മേഖല ഭീഷണിയിൽ; കിഴക്കൻ മേഖലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം നിരോധിച്ചു
കോട്ടയം: ഞായറാഴ്ച രാവിലെ തുടങ്ങിയ പെരുമഴ ഇന്നലെ ഉച്ചവരെ കലിതുള്ളി പെയ്തു. ഉച്ചയ്ക്ക് അല്പം ശമിച്ച ശേഷം വൈകുന്നേരം വീണ്ടും ശക്തിപ്പെട്ടു. വെള്ളിയാഴ്ച വരെ ശക്തമായ മഴയും കാറ്റും തുടരും. കീഴക്കൻ വെള്ളത്തിന്റെ വരവ് കൂടിയതോടെ പടിഞ്ഞാറൻമേഖ വെള്ളപ്പൊക്ക ഭീഷണിയിൽ. മടവീഴ്ച ഉണ്ടാകുമോയെന്ന ആശങ്കയിൽ കർഷകർ. ഞായറാഴ്ച പകല്‍ പെയ്തിനെത്തുടര്ന്ന് വൈകുന്നേരത്തോടെ തോടുകള്‍ കരകവിഞ്ഞു. ഏന്തയാര്‍, കൂട്ടിക്കല്‍, വടക്കേമല മലയോരങ്ങളില്‍ മഴ ശമിച്ചതോടെ ഉരുള്‍പൊട്ടല്‍ ഭീഷണി കുറഞ്ഞു. പുതുപ്പള്ളി കൈതേപ്പാലത്തും കൊട്ടാരത്തില്‍കടവിലും വാകത്താനത്തും വീടുകളില്‍ വെള്ളം കയറിയതോടെ ഞായറാഴ്ച നാലു ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു. ഫയര്‍ ഫോഴ്സാണ് ആളുകളെ ഒഴിപ്പിച്ചത്. മീനടം പുതുപ്പള്ളി പഞ്ചായത്തുകളുടെ അതിര്‍ത്തിയായ ഞണ്ടുകുളം പാലം മുങ്ങി. രാത്രിയില്‍ സൗത്ത് പാമ്പാടി സ്വദേശിയായ വൈദികന്റെ കാര്‍ വെള്ളക്കെട്ടില്‍ കുടുങ്ങി. വാകത്താനം കണ്ണന്‍ചിറ കൊട്ടരത്തില്കടവ് റോഡില്‍ വെള്ളം കയറി ഗതാഗതം തടസപ്പെട്ടു. അയര്‍ക്കുന്നം-കിടങ്ങൂര്‍ റോഡിലും വെള്ളം…
Read Moreകോൺഗ്രസിന്റെ എല്ലാ തലത്തിലും തലമുറ മാറ്റം അനിവാര്യമാണ്: അമ്പതു ശതമാനം സ്ഥാനങ്ങൾ അമ്പതു വയസിന് താഴെയുള്ളവർക്കു നൽകണം; ചെറിയാൻ ഫിലിപ്
തിരുവനന്തപുരം: കോണ്‍ഗ്രസില്‍ തലമുറ മാറ്റം വേണമെന്ന് ചെറിയാന് ഫിലിപ്പ്. തദ്ദേശ-നിയസഭാ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി സംഘടനാ ദൗര്‍ബല്യം പരിഹരിക്കുന്നതിന് കോൺഗ്രസിന്റെ എല്ലാ തലത്തിലും തലമുറ മാറ്റം അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. അമ്പതു ശതമാനം സ്ഥാനങ്ങൾ അമ്പതു വയസിന് താഴെയുള്ളവർക്കു നൽകണമെന്ന എഐസിസി റായ്പൂർ സമ്മേളന തീരുമാനം നടപ്പാക്കണം. വനിതകൾക്കും പിന്നോക്കക്കാർക്കും ഇരുപത്തിയഞ്ചു ശതമാനം വീതം നൽകണമെന്ന എഐസിസി നിബന്ധന ലംഘിക്കരുതെന്നും ചെറിയാൻ ഫിലിപ്പ് വ്യക്തമാക്കി. ജാതി – മത സമവാക്യങ്ങൾ പൂർണമായും പാലിക്കുന്ന സമുദായ സമനീതി എന്ന തത്വം മണ്ഡലം മുതൽ സംസ്ഥാനം വരെ എല്ലാ തലത്തിലും പ്രാവർത്തികമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യത്തെ കുറിച്ച് അദ്ദേഹം പറഞ്ഞിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… കോൺഗ്രസിൽ തലമുറ മാറ്റം അനിവാര്യം: ചെറിയാൻ ഫിലിപ്പ് തദ്ദേശ-നിയസഭാ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി സംഘടനാ ദൗർബല്യം പരിഹരിക്കുന്നതിന് കോൺഗ്രസിന്റെ എല്ലാ തലത്തിലും തലമുറ…
Read Moreകടം വാങ്ങിയ പണത്തെചൊല്ലി തർക്കം; കൊല്ലത്ത് യുവാവിനെ സുഹൃത്തുക്കൾ കത്തിച്ചു കൊന്നു; ഒന്നിച്ചിരുന്ന് മദ്യപിച്ച ശേഷമായിരുന്നു കൊടുംക്രൂരത
കൊല്ലം: ഒന്നിച്ചിരുന്ന് മദ്യപിച്ച ശേഷമുണ്ടായ വാക്കുതർക്കത്തെ തുടർന്ന് സുഹൃത്തുക്കൾ പെട്രോൾ ഒഴിച്ച് തീകൊളുത്തിയ യുവാവ് മരിച്ചു. ഉമയനല്ലൂർ സ്വദേശി റിയാസ് ആണ് മരിച്ചത്. കൊട്ടിയം മൈലാപൂരിൽ വച്ച് നവംബർ 26ന് ചൊവ്വാഴ്ചയായിരുന്നു ക്രൂരസംഭവം. ഗുരുതരമായി പൊള്ളലേറ്റ റിയാസ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ചികിത്സക്കിടെ ആശുപത്രിയിൽവെച്ചാണ് മരണത്തിന് കീഴടങ്ങിയത്. കടം വാങ്ങിയ 20000 രൂപ തിരികെ നൽകാത്തതിനെ തുടർന്ന് തീ കൊളുത്തുകയായിരുന്നു എന്നാണ് കേസ്. സുഹൃത്തുക്കളും മൈലാപ്പൂർ സ്വദേശികളുമായ ഷഫീക്ക്, തുഫൈൽ എന്നിവരാണ് പ്രതികൾ. റിമാൻഡിൽ ഉള്ള പ്രതികൾക്ക് എതിരെ കൊലക്കുറ്റം ചുമത്തും. കടം വാങ്ങിയ പണം തിരികെ നൽകാത്തതിന് ഓട്ടോറിക്ഷയുടെ ഉള്ളിൽ വച്ച് ഇരുവരും ചേർന്ന് കൊല്ലപ്പെടുത്താൻ ശ്രമിച്ചതാണെന്ന് റിയാസ് പോലീസിന് മൊഴി നൽകിയിരുന്നു. ഓട്ടോറിക്ഷയിൽ ഇരുന്ന് മദ്യപിച്ച ശേഷമാണ് പ്രതികൾ കൃത്യം നടത്തിയതെന്നും റിയാസ് മൊഴി നൽകിയിരുന്നു. തീ ആളി കത്തിയതിന് പിന്നാലെ…
Read Moreഅപകടത്തിനു കാരണം ഓവര്‍ലോഡ്: കാറിൽ 11 പേര് ഉണ്ടായിരുന്നെന്ന് സൂചന; കളര്‍കോട് അപകടത്തില്‍ ജില്ലാ കളക്ടര്‍
ആലപ്പുഴ: നാടിനെ മുഴുവൻ കണ്ണീരിലാഴ്ത്തിയ ആലപ്പുഴ കളര്‍കോട് വാഹനാപകടത്തിന് കാരണമായത് കനത്ത മഴയെന്ന് ആലപ്പുഴ ജില്ലാ കളക്ടര്‍ അലക്സ് വര്‍ഗീസ്. വാഹനത്തില്‍ ഓവര്‍ലോഡായിരുന്നെന്നും 11 പേര് വാഹനത്തിലുണ്ടായിരുന്നെന്നും കളക്ടര്‍ വിശദീകരിച്ചു. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി 12 ഓടെ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിനെത്തിക്കും. ലക്ഷദ്വീപ് സ്വദേശിയുടെ സംസ്കാരം കൊച്ചിയില്‍ തന്നെ നടത്തുമെന്നും കളക്ടര്‍ കൂട്ടിച്ചേര്‍ത്തു. ഇന്നലെ രാത്രി ഒമ്പതരയോടെയാണ് അപകടം ഉണ്ടായത്. കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസിലേക്ക് കാര്‍ ഇടിച്ചുകയറുകയായിരുന്നു. വണ്ടാനം മെഡിക്കൽ കോളേജിലെ ഒന്നാം വർഷ മെഡിക്കൽ വിദ്യാർഥികളായ ദേവാനന്ദൻ, ഇബ്രാഹിം, ആയുഷ് ഷാജി, മുഹമ്മദ് ജബ്ബാർ, ശ്രീദീപ് എന്നിവരാണ് മരിച്ചത്. ആറ് പേർക്ക് പരിക്കേറ്റു. ഒരാള്‍സംഭവസ്ഥലത്തും നാല് പേര്‍ആശുപത്രിയിലെത്തിയ ശേഷവുമാണ് മരിച്ചത്. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്.
Read Moreസ്ത്രീകളുടെ ഫോൺ നമ്പർ സംഘടിപ്പിച്ച് ചാറ്റ് ചെയ്ത് ശല്യം ചെയ്യൽ; യുവതിയുടെ പരാതിയിൽ സുജിത്ത് കുമാർ പിടിയിൽ
കോഴിക്കോട്: സ്ത്രീകളുടെ ഫോണ്‍ നമ്പര്‍ സംഘടിപ്പിച്ച് ചാറ്റ് ചെയ്തും ഫോണ്‍ വിളിച്ചും ശല്യം ചെയ്ത സംഭവത്തിൽ കോഴിക്കോട് സ്വദേശി പിടിയിൽ. കൊമ്മേരി കൊന്നോത്ത് പറമ്പ് സിജി നിവാസ് സുജിത്ത് കുമാറാണ് പോലീസിന്റെ പിടിയിലായത്. തലക്കുളത്തൂര്‍ സ്വദേശിയായ യുവതിയെ ഇയാള്‍ നിരന്തരം ഫോണിലൂടെ വിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. മറ്റുഫോണുകളില്‍ നിന്നുള്ള നമ്പറുകള്‍ അറ്റന്‍ഡ് ചെയ്യാത്തതിനാല്‍ പ്രതിയെ കണ്ടുപിടിക്കാന്‍ പ്രയാസമായിരുന്നു. യുവതി പോലീസില്‍ നല്കിയ പരാതിയെ തുടര്‍ന്ന് എലത്തൂര്‍ പോലീസ് സൈബര്‍സെല്ലിന്റെ സഹായത്തോടുകൂടി ഇയാളുടെ ലൊക്കേഷന്‍ കണ്ടെത്തുകയായിരുന്നു. കോഴിക്കോട്ടെ പ്രതിയുടെ വീട്ടില്‍ നിന്നാണ് സുജിത്തിനെ അറസ്റ്റ് ചെയ്തത്.
Read More