ആലപ്പുഴ: കളർകോട് അപകടത്തിൽ മരണം ആറായി. ചികിത്സയിലുണ്ടായിരുന്ന ഒരു മെഡിക്കൽ വിദ്യാർഥി കൂടി മരിച്ചു. എടത്വ പള്ളിച്ചിറ സ്വദേശി ആൽവിൻ ജോർജ് ആണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. വിദഗ്ധ ചികിത്സക്കായി ആൽവിനെ ആലപ്പുഴ മെഡിക്കൽ കോളജിൽ നിന്ന് എറണാകുളത്തേക്ക് മാറ്റിയിരുന്നു. കുടുംബത്തിന്റെ ആവശ്യപ്രകാരമാണ് മാറ്റിയത്. ചികിത്സയിലിരിക്കെ ഇന്ന് മരണത്തിന് കീഴടങ്ങുകയായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച രാത്രി ഒന്‍പതരയോടെയാണ് നാടിനെ നടുത്തിയ അതിദാരുണമായ വാഹനാപകടം നടന്നത്. പാലക്കാട് സ്വദേശി ശ്രീദേവ് വത്സൻ, മലപ്പുറം കോട്ടക്കൽ സ്വദേശി ദേവനന്ദൻ, കണ്ണൂർ സ്വദേശി മുഹമ്മദ് അബ്ദുൽ ജബ്ബാർ, ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിം, കോട്ടയം സ്വദേശി ആയുഷ് ഷാജി എന്നിവരാണ് അപകടത്തില്‍ മരിച്ചത്.
Read MoreDay: December 5, 2024
മുഴപ്പിലങ്ങാട് സൂരജ് വധം: വിചാരണ പൂർത്തിയായി ; പ്രതികൾ കുറ്റം നിഷേധിച്ചു
തലശേരി: മുഴപ്പിലങ്ങാട്ടെ ബി ജെ പി പ്രവർത്തകനായിരുന്ന എളമ്പിലായി സൂരജിനെ (32) വെട്ടിക്കൊലപ്പെടുത്തിയ കേസിലെ വിചാരണ പ്രിൻസിപ്പൾ സെഷൻസ് കോടതിയിൽ പൂർത്തിയായി. വിചാരണയുടെ അടിസ്ഥാനത്തിൽ പ്രതികളെ കോടതി ചോദ്യം ചെയ്തു. പ്രതികൾ കുറ്റം നിഷേധിച്ചു. കേസിൽ ഇന്ന് വാദം നടക്കും. 28 സാക്ഷികളെയാണ് വിസ്തരിച്ചത്. 51 രേഖകൾ മാർക്ക് ചെയ്തു. ഒമ്പത് തൊണ്ടി മുതലുകളും പ്രോസിക്യൂഷൻ ഹാജരാക്കി. കേസിൽ രണ്ട് സാക്ഷികൾ കൂറുമുറി.44 സാക്ഷികളാണ് ഈ കേസിൽ ഉണ്ടായിരുന്നത്. ടി.പി ചന്ദ്രശേഖരൻ വധക്കേസിൽ ടി.കെ രജീഷിന്റെ വെളിപ്പെടുത്തലിനെ തുടർന്ന് രജീഷ് ഉൾപ്പെടെ മൂന്ന് പേർ കൂടി പ്രതി സ്ഥാനത്ത് എത്തിയിരുന്നു. പന്ത്രണ്ട് പ്രതികളുള്ള കേസിൽ രണ്ട് പേർ മരണപ്പെട്ടിരുന്നു. പാനൂർ പത്തായക്കുന്ന് കാരായിന്റവിട ടി.കെ രജീഷ് (50), തലശേരി കൊളശേരി കാവുംഭാഗം കോമത്ത് പാറാലിലെ എൻ.വി. യോഗേഷ് (40) എരഞ്ഞോളി അരങ്ങേറ്റു പറമ്പിലെ കണ്ട്യൻ വീട്ടിൽ ജിത്തു…
Read Moreവെൺമേഘ പത്തിരി താളിൽനല്ല താറാവിൻ ചൂടുള്ള നാടൻ കറി വേണ്ടേ: നാടൻ മുതൽ ചൈനീസ് വരെ; പാലായുടെ ‘രുചിയുത്സവം’, ഭക്ഷ്യമേളയ്ക്ക് നാളെ തുടക്കം
പാലാ: കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി പാലാ യൂണിറ്റ് യൂത്ത് വിംഗിന്റെ നേത്യത്വത്തില്‍ ആഗോള വൈവിധ്യങ്ങളുമായി പാലായില്‍ ഭക്ഷ്യമേളയ്ക്കു തുടക്കമാവുന്നു. നാവൂറും ഭക്ഷ്യവിഭവങ്ങള്‍ ഒരു കൂടക്കീഴിലൊരുക്കി വിളമ്പുന്ന അഞ്ചു ദിനങ്ങളാണ് സമാഗതമാകുന്നത്. പുഴക്കര മൈതാനിയിയില്‍ ആറു മുതല്‍ പത്തു വരെയാണ് ഫുഡ് ഫെസ്റ്റ്. ചൈനീസ്, അറബിക്, തായ്, കോണ്ടിനെന്റല്, ഫ്യൂഷന്‍ എന്നിവയും വിവിധതരം ഇന്‍ഡ്യന്‍, തനിനാടന്‍ കറികള്‍, ശീതളപാനീയങ്ങള്‍, ഐസ്ക്രീമുകള്‍, ഷെയ്ക്കുകള്‍, മധുരപലഹാരങ്ങള്‍ തുടങ്ങിയവയും ഫുഡ് ഫെസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ആറിനു വൈകുന്നേരം നാലിന് മാണി സി. കാപ്പന് എംഎൽഎ ഉദ്ഘാടനം ചെയ്യും. ആറ്, ഒന്‍പത്, പത്തിന് വൈകുന്നേരം നാലിനും ജൂബിലി തിരുനാള്‍ പ്രധാന ദിവസമായ ഏഴ്, എട്ടിനും ഉച്ചയ്ക്ക് 12 മണിക്കും ഭക്ഷ്യമേള ആരംഭിക്കും. വൈകുന്നേരം 11 വരെ ഭക്ഷ്യമേള ഉണ്ടായിരിക്കും. വാര്‍ത്താസമ്മേളനത്തില്‍ വി.സി. ജോസഫ്, ബൈജു കൊല്ലംപറമ്പില്‍, ജോണ്‍ ദര്‍ശന, എബിസണ്‍ ജോസ്, ജോസ്റ്ററ്യന്…
Read Moreകള്ളപ്പണം വെളുപ്പിക്കുന്നതായും ഹവാല ഇടപാട് നടക്കുന്നതായും സൂചന: ഡിജിറ്റല്‍ തട്ടിപ്പുകളില്‍ കേസെടുത്ത് ഇഡി
കൊച്ചി: സംസ്ഥാനത്തെ ഡിജിറ്റല്‍ തട്ടിപ്പുകളില്‍ കേസെടുത്ത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). ഇഡി കൊച്ചി യൂണിറ്റാണ് കേസെടുത്തത്. ഡിജിറ്റല്‍ തട്ടിപ്പുകളുടെ മറവില്‍ കള്ളപ്പണം വെളുപ്പിക്കുന്നതായും ഹവാല ഇടപാട് നടക്കുന്നതായും ഇഡിക്ക് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. സംസ്ഥാനത്തിനകത്തും പുറത്തും അന്വേഷണം വ്യാപിപ്പിക്കുമെന്നാണ് സൂചന. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത ഡിജിറ്റല്‍ തട്ടിപ്പു കേസുകളിലെ എഫ്ഐആറുകള്‍ ഇഡി ശേഖരിച്ചതായും വിവരമുണ്ട്. കഴിഞ്ഞദിവസം ഇന്‍ഫോപാര്‍ക്ക് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസും ഇഡി അന്വേഷിക്കുമെന്നാണ് ലഭ്യമാകുന്ന വിവരം. വാഴക്കാല സ്വദേശിനിയെ കബളിപ്പിച്ച് 4.11 കോടി രൂപയാണ് പ്രതികള്‍ തട്ടിയെടുത്തത്. ഈ കേസില്‍ ഹവാല ബന്ധം കണ്ടെത്തിയിരുന്നു. പ്രതികളെ ഇഡി കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും. തട്ടിപ്പില്‍ കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകുമെന്നാണ് നിഗമനം.
Read Moreഅറവിനായി കൊണ്ടുവന്ന പോത്ത് വിരണ്ടോടി; രണ്ടു പേർക്ക് കുത്തേറ്റു
പറവൂർ: പറവൂരിൽ അറവിനായി കൊണ്ടുവന്ന പോത്ത് വിരണ്ടോടി. രണ്ട് പേർക്ക് കുത്തേറ്റു. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ വഴിക്കുളങ്ങരയിലായിരുന്നു സംഭവം. നാട്ടുകാരെ പരിഭ്രാന്തരാക്കി വാണിയക്കാട്, നന്തികുളങ്ങര ഭാഗങ്ങളിലൂടെ ഓടിയ പോത്ത് രണ്ടു പേരെ കുത്തിയെങ്കിലും കൊമ്പ് അകത്തേക്ക് വളഞ്ഞിരുന്നതിനാൽ ഇവർക്ക് കാര്യമായ പരിക്കില്ല. പെരുവാരത്തെ ഡ്രൈവിംഗ് ടെസ്റ്റ് നടക്കുന്ന ഗ്രൗണ്ടിന് പിന്നിലെ ചതുപ്പുനിലത്തിലെത്തിയാണ് പോത്ത് നിന്നത്. അസി. സ്റ്റേഷൻ ഓഫീസർ കെ.എൻ. സന്തോഷ്കുമാറിന്റെ നേതൃത്വത്തിൽ അഗ്നിരക്ഷാസേനയും പോത്തിന്റെ ഉടമയും കൂടെയുള്ളവരും ചേർന്ന് പോത്തിനെ പിടികൂടാൻ ശ്രമിച്ചെങ്കിലും പോത്ത് ഇവരെ തുരത്തിയോടിച്ചു. അപകടകാരിയായ പോത്തിന്റെ കഴുത്തിൽ കയറിടുന്നത് പ്രായോഗികമല്ലെന്ന് തിരിച്ചറിഞ്ഞ് സേനാംഗങ്ങൾ നിലത്ത് റണ്ണിംഗ് ബോലൈന്റെ അഞ്ച് കെട്ടുകൾ നിരത്തിവച്ച് അതിലൂടെ പോത്തിനെ ഓടിക്കാൻ ശ്രമിച്ചു. ഒരു കുരുക്കിൽ കാൽകുടുങ്ങി പോത്ത് വീണതോടെ കഴുത്തിൽ മൂന്ന് കയറിട്ട് കാലുമായും കൊമ്പുമായും കെട്ടി ബന്ധിക്കുകയായിരുന്നു. തുടർന്ന് ഉടമ പോത്തിനെ കൊണ്ടുപോയി.
Read Moreഓണ്‍ലൈന്‍ ഗെയിം കളിക്കുന്നതും സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതും ശ്രദ്ധയില്‍പ്പെട്ടു: ഹൈക്കോടതിയിൽ ജീവനക്കാരുടെ മൊബൈല്‍ ഉപയോഗത്തിനു നിയന്ത്രണം
കൊച്ചി: ഹൈക്കോടതിയിലെ സീനിയര്‍ ഓഫീസര്‍മാര്‍ ഒഴികെയുള്ള സ്റ്റാഫ് ഓഫീസ് സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി. പലരും ഓണ്‍ലൈന്‍ ഗെയിം കളിക്കുന്നതും സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതും ശ്രദ്ധയില്‍പ്പെട്ടതിനാലാണ് രജിസ്ട്രാര്‍ ജനറലിന്റെ നടപടി. ഇതുസംബന്ധിച്ച് മുമ്പും ഓഫീസ് മെമ്മോകള്‍ ഇറക്കിയിരുന്നു. ഓഫീസ് ആവശ്യങ്ങള്‍ക്ക് ഫോണ്‍ ഉപയോഗിക്കുന്നതിന് വിലക്കില്ല.
Read Moreശിശുക്ഷേമസമിതിയിലെ എല്ലാ കുട്ടികൾക്കും വൈദ്യപരിശോധന നടത്തും
തിരുവനന്തപുരം : ശിശു ക്ഷേമ സമിതിയിൽ ചില ആയമാർ കുട്ടികളെ ഉപദ്രവിക്കാറുണ്ടെന്ന് മുൻ ജീവനക്കാരി വെളിപ്പെടുത്തിയ സാഹചര്യത്തിൽ ശിശുക്ഷേസമിതിയിലെ മുഴുവൻ കുട്ടികളെയും വൈദ്യ പരിശോധനക്ക് വിധേയമാക്കാൻ തീരുമാനം. മെഡിക്കൽ പരിശോധനക്ക് പ്രത്യേക സംഘത്തെ ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട് സമിതി സെക്രട്ടറി ഇന്ന് ജില്ല മെഡിക്കൽ ഓഫീസർക്ക് കത്ത് നൽകും. മാനസിക ആരോഗ്യ വിഭാഗം ഡോക്ടർമാരെയും കൗൺസിലർമാരെയും ടീമിൽ ഉൾപ്പെടുത്തും. കുട്ടികൾക്ക് കൗൺസിലിങ് ഉൾപ്പെടെ നൽകുമെന്നാണ് ശിശു ക്ഷേമ സമിതി അധികൃതർ വ്യക്തമാക്കുന്നത്. കുഞ്ഞുങ്ങളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധയും നിരീക്ഷണവും നടത്താൻ മോണിറ്ററിങ് സമിതിയെ കൊണ്ട് മിന്നൽ പരിശോധനയും നടത്താനുമാണ് തീരുമാനം. കൂടുതൽ കുഞ്ഞുങ്ങൾക്ക് ആയമാരിൽ നിന്നും ഉപദ്രവം ഏറ്റിട്ടുണ്ടെങ്കിൽ കർശന നടപടി എടുക്കുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.ശിശു ക്ഷേമ സമിതിയിൽ രണ്ടര വയസുകാരിയെ മുറിവേൽപ്പിച്ച പുറത്ത് വരികയും പ്രതിഷേധം ഉയരുകയും ചെയ്ത സാഹചര്യത്തിലാണ് ശിശു ക്ഷേമ സമിതി കൂടുതൽ നടപടികളിലേക്ക് കടന്നത്.…
Read Moreബഹുരാഷ്ട്ര കമ്പനി സിഇഒയെ വെടിവച്ചുകൊന്നു: അക്രമി ഓടിരക്ഷപ്പെട്ടു
ന്യൂയോർക്ക്: അമേരിക്കയിലെ മിനസോട്ട ആസ്ഥാനമായി പ്രവർത്തിക്കുന്ന ബഹുരാഷ്ട്ര കന്പനിയായ യുണൈറ്റഡ് ഹെൽത്ത്കെയർ സിഇഒ ബ്രയൻ തോംസൺ (50) കൊല്ലപ്പെട്ടു. അമേരിക്കൻ സമയം ഇന്നലെ രാവിലെ 6.45ന് മൻഹാട്ടനിലാണ് കൊലപാതകം നടന്നത്. കന്പനിയുടെ വാർഷിക നിക്ഷേപ സമ്മേളനം നടക്കുന്ന ഹോട്ടലിലേക്കു പോവുകയായിരുന്ന ബ്രയൻ തോംസണെ അജ്ഞാതൻ വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു. അക്രമി പിന്നീട് ഓടിരക്ഷപ്പെട്ടു. കൊലപാതകത്തിന് പിന്നാലെ ഇന്നു നടക്കാനിരുന്ന നിക്ഷേപക സമ്മേളനം കമ്പനി റദ്ദാക്കി. ലോകത്തെതന്നെ ഏറ്റവും വലിയ ഹെൽത്ത് ഇൻഷ്വറൻസ് കമ്പനിയാണ് യുണൈറ്റഡ് ഹെൽത്ത്കെയർ. 2021 ഏപ്രിലിലാണ് കമ്പനിയുടെ സിഇഒ ആയി ബ്രയാൻ തോംസൺ ചുമതലയേറ്റത്.
Read Moreകൊച്ചി സ്മാർട്ട് സിറ്റി അഴിമതിസ്മാരകമെന്ന് ചെറിയാൻ ഫിലിപ്പ്
തിരുവനന്തപുരം: കേരള ചരിത്രത്തിലെ ഒരു പ്രധാന രാഷ്ട്രീയ അഴിമതിയുടെ സ്മാരകമാണ് മരണാസന്നമായ കൊച്ചി സ്മാർട്ട് സിറ്റി പദ്ധതിയെന്ന് ചെറിയാൻ ഫിലിപ്പ്. 2011 ഫെബ്രുവരി രണ്ടിന് കേരള സർക്കാരും ദുബായി കമ്പനിയും തമ്മിലുണ്ടാക്കിയ കരാർ ഒരു റിയൽ എസ്റ്റേറ്റ് കച്ചവടമായിരുന്നു.കാക്കനാട് സർക്കാർ അക്വയർ ചെയ്ത കണ്ണായ സ്ഥലത്തെ 246 ഏക്കർ ഭൂമി തുച്ഛമായ വിലയ്ക്കാണ് ടീകോം കമ്പനിക്ക് കുത്തക പാട്ടത്തിന് കൈമാറിയത്. ഇതിനു പകരമായി സർക്കാരിന് സംയുക്ത സംരംഭത്തിൽ 16 ശതമാനം ഓഹരിപങ്കാളിത്തം മാത്രമാണ് ലഭിച്ചത്. പ്രവർത്തനം നിലച്ചു കൊണ്ടിരിക്കുന്ന കൊച്ചി സ്മാർട്ട് സിറ്റിയെ സർക്കാർ അധീനതയിലാക്കാനുള്ള മന്ത്രിസഭാ തീരുമാനം പ്രായോഗികമല്ല. 84 ശതമാനം ഓഹരിയുള്ള ദുബായ് കമ്പനിക്ക് ഭീമമായ നഷ്ടപരിഹാരം നൽകിയാൽ മാത്രമേ സർക്കാർ നൽകിയ ഭൂമി തിരിച്ചെടുക്കാനാവൂ. ഒരു നിയമ യുദ്ധത്തിന് പോയാൽ എത്ര കാലം കഴിഞ്ഞാണ് തീരുമാനമുണ്ടാവുകയെന്ന് പ്രവചിക്കാനാവില്ല. ചീഫ് സെക്രട്ടറി അധ്യക്ഷനായി ഒരു…
Read Moreഡൽഹി ജുമാ മസ്ജിദിലും സർവേ വേണമെന്നു ഹിന്ദുസേന
ന്യൂഡൽഹി: ഡൽഹിയിലെ പ്രശസ്തമായ ജുമാമസ്ജിദിൽ സർവേ നടത്തണമെന്നാവശ്യപ്പെട്ട് ഹിന്ദുസേന ദേശീയ അധ്യക്ഷൻ വിഷ്ണു ഗുപ്ത ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്ഐ) ഡയറക്ടർ ജനറലിന് കത്തയച്ചു. ജോധ്പുരിലെയും ഉദയ്പുരിലെയും ക്ഷേത്രങ്ങൾ തകർത്താണ് ചരിത്രപ്രസിദ്ധമായ ജുമാ മസ്ജിദ് നിർമിച്ചതെന്നും ഹിന്ദു ദൈവങ്ങളുടെ വിഗ്രഹങ്ങൾ പള്ളിക്കുള്ളിൽ കുഴിച്ചിട്ടിരിക്കുകയാണെന്നും ഹിന്ദുസേനാ നേതാവ് കത്തിൽ ആരോപിച്ചു. ക്ഷേത്രങ്ങളുടെ അവശിഷ്ടങ്ങൾ, ദേവതകളുടെ വിഗ്രഹങ്ങൾ ഉൾപ്പെടെയുള്ള അവശിഷ്ടങ്ങൾ ഹിന്ദുക്കളെ അപമാനിക്കാൻ ഔറംഗസീബ് പള്ളിയുടെ കോണിപ്പടികളിൽ ഉപയോഗിച്ചെന്നും കത്തിൽ ആരോപിക്കുന്നു. ദേശീയ മാധ്യമങ്ങളാണു വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. വിഷയത്തിൽ പ്രതികരിക്കാൻ ജുമാമസ്ജിദ് അധികൃതർ വിസമ്മതിച്ചു. നേരത്തെ അജ്മീര്‍ ദര്‍ഗയിലും സര്‍വേ നടത്തണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുസേന കോടതിയെ സമീപിച്ചിരുന്നു.
Read More