പത്തനംതിട്ട: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടുകാരുടെ അനുമതിയോടെ വിവാഹം ചെയ്തു നല്‍കുകയും കുട്ടി കുഞ്ഞിനു ജന്മം നല്‍കുകയും ചെയ്ത സംഭവത്തില്‍ കൂടുതല്‍ അന്വേഷണത്തിനു പോലീസ്. സംഭവത്തില്‍, കുട്ടിയെ വിവാഹം കഴിച്ച യുവാവും കൂട്ടുനിന്ന കുട്ടിയുടെ അമ്മയും അറസ്റ്റിലായിരുന്നു. ഇവര്‍ റിമാന്‍ഡിലാണ്. ഏനാത്ത് കടമ്പനാട് വടക്ക് കാട്ടത്താംവിള പുളിവിളയില്‍ ആദിത്യന് (21), പെണ്‍കുട്ടിയുടെ മാതാവ് എന്നിവരാണ് ഏനാത്ത് പോലീസിന്റെ പിടിയിലായിരുന്നത്. ഇവര്‍ കേസിലെ ഒന്നും രണ്ടും പ്രതികളാണ്. യുവാവിന്റെ മാതാപിതാക്കളെ കേസില്‍ മൂന്നും നാലും പ്രതികളായി ചേര്‍ത്തിട്ടുണ്ട്. സ്വകാര്യ ബസിലെ കണ്ടക്ടറായിരുന്ന ആദിത്യന് പെണ്‍കുട്ടിയുമായി അടുപ്പത്തിലാകുകയായിരുന്നു. കുട്ടിയുടെ വീട്ടുകാര്‍ അറിഞ്ഞപ്പോള്‍ എതിര്‍ത്തുവെങ്കിലും കൂട്ടാക്കാതെ ബന്ധം തുടരുകയും ഒപ്പം താമസിക്കുകയുമായിരുന്നു. തുടര്‍ന്ന് ഗര്‍ഭിണിയാവുകയും അഞ്ചാംമാസം യുവാവിന്റെ മാതാപിതാക്കള്‍ ജോലി ചെയ്യുന്ന വയനാടിനു പോകുകയും ചെയ്തു. അവിടെവച്ച് പെണ്‍കുട്ടി ഒരാണ്കുഞ്ഞിന് ജന്മം നല്കി. പ്രസവത്തിനുശേഷം നാല് മാസം കഴിഞ്ഞ് കുഞ്ഞുമായി ഇവിടെ വന്ന്…
Read MoreDay: December 10, 2024
റീൽസിനായി അമ്മ നൃത്തം ചെയ്യുന്നു; കുഞ്ഞ് തിരക്കേറിയ റോഡിലേക്ക് ഓടി; വൈറലായി വീഡിയോ; വിമർശിച്ച് സോഷ്യൽ മീഡിയ
എന്ത് ചെയ്തിട്ടും വേണ്ടില്ല എങ്ങനെയും വൈറലായാൽ മതി. ജീവൻ പോയാലും വേണ്ടില്ല വൈറലാകുന്നതാണ് ചിലർക്ക് മുഖ്യമെന്ന് പല വീഡിയോയും കാണുന്പോൾ നമുക്ക് മനസിലാകും. അത്തരത്തിലൊരു വീഡിയോ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഒരു സ്ത്രീ തണുപ്പുള്ള ഒരു പ്രദേശത്ത് നിന്ന് വീഡിയോ എടുക്കുകയാണ്. പാട്ടിനൊത്ത് ഇവർ ചുവടു വയ്ക്കുന്പോൾ തൊട്ടടുത്തു നിൽക്കുന്ന ഒരു ചെറിയ പയ്യൻ യുവതിയുടെ കാലിൽ തോണ്ടുന്നു. ഇവരുടെ മകനാണെന്ന് വ്യക്തമാക്കാം. അമ്മയുടെ കാലിൽ തോണ്ടി റോഡിലേക്ക് കൈ ചൂണ്ടിക്കാണിക്കുന്നു. യുവതി തിരിഞ്ഞ് നോക്കന്പോഴതാ ഇവരുടെ ഇളയ കുട്ടി തിരക്കേറിയ റോഡിലേക്ക് നടന്നു പോകുന്നത് കണ്ടു. ഓടിപ്പോയി ഇവർ കുഞ്ഞിനെ എടുത്തുകൊണ്ട് വരുന്നത് വീഡിയോയിൽ കാണാൻ സാധിക്കും. ഒരു നേരത്തെ അശ്രദ്ധ മൂലം ഒരു ജീവൻ പോലും അപകടത്തിലായേനെ. യുവതിക്കെതിരേ നിരവധി ആളുകളാണ് രംഗത്തെത്തിയത്. നിങ്ങൾ ഒരു അമ്മയാണോ, എങ്ങനെയും വൈറൽ ആവുക എന്നതാണ്…
Read Moreഎച്ചും എട്ടും ആനകേറാമലയാകുമോ..! ഡ്രൈവിംഗ് ടെസ്റ്റ് രീതികൾ അടിമുടി മാറ്റും; ജനങ്ങൾക്ക് ബുദ്ധിമിട്ടുണ്ടാക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ
തിരുവനന്തപുരം: സംസ്ഥാനത്തെ ഡ്രൈവിംഗ്-ലേണേഴ്സ് ടെസ്റ്റുകളിൽ അടിമുടിമാറ്റം വരുത്തുമെന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ സി.എച്ച്. നാഗരാജു. ഇതിനുള്ള നടപടികൾ ആരംഭിച്ചു. മൂന്നു മാസം കൊണ്ട് പരിഷ്ക്കരിച്ച നടപടികൾ പ്രാബല്യത്തിൽ വരുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് വർധിച്ചു വരുന്ന വാഹനാപകടങ്ങൾ കണക്കിലെടുത്താണ് നടപടി. തിയറി പരീക്ഷ വിപുലപ്പെടുത്തും. അതിൽ തന്നെ നെഗറ്റീവ് മാർക്കുകൾ ഉൾപ്പെടുത്തും. എച്ചും എട്ടും മാത്രം എടുക്കുന്ന രീതി മാറ്റണമെന്നും ഗതാഗത കമ്മീഷണര്‍ പറഞ്ഞു. ഏത് ജില്ലകളിൽ നിന്ന് വേണമെങ്കിലും വാഹനം രജിസ്റ്റർ ചെയ്യുന്നതിനെ സംബന്ധിച്ച് മോട്ടോർ വാഹന വകുപ്പ് ആലോചിക്കുന്നുണ്ട്. അതിനായി സാങ്കേതിക കമ്മിറ്റി രൂപീകരിച്ചു. ആദ്യം വേണ്ടത് സോഫ്റ്റ്വെയർ അപ്ഡേഷൻ ആണ്. അതിനുശേഷം ടെസ്റ്റ് എന്ന നിലയിൽ പരീക്ഷിച്ച ശേഷമേ നടപ്പിലാക്കൂ. ജനങ്ങൾക്ക് ബുദ്ധിമിട്ടുണ്ടാക്കാൻ ആഗ്രഹിക്കുന്നില്ലെന്നും നാഗരാജു പറഞ്ഞു.
Read Moreപാലക്കാട് ഉപതെരഞ്ഞെടുപ്പ്: പ്രചരണത്തിന് ചുമതല തന്നില്ല; എല്ലാവരെയും ഒന്നിച്ചു നിർത്തി നേതൃത്വം മുന്നോട്ടു പോകണം; അതൃപ്തി പരസ്യമാക്കി ചാണ്ടി ഉമ്മൻ
തിരുവനന്തപുരം: പാലക്കാട് ഉപതെരഞ്ഞെടുപ്പ് പ്രചരണത്തിലെ അതൃപ്തി പരസ്യമാക്കി ചാണ്ടി ഉമ്മൻ രംഗത്ത്. പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ എല്ലാവര്ക്കും ചുമതല നല്കി. എന്നാല്‍ തനിക്ക് ചുമതല നല്‍കിയില്ലെന്ന് ചാണ്ടി പ്രതികരിച്ചു. പ്രചാരണത്തിനായി ഒരു ദിവസം മാത്രമാണ് പാലക്കാട് പോയത്. എല്ലാവരെയും ഒന്നിച്ചു നിർത്തി നേതൃത്വം മുന്നോട്ടു പോകണം. പാർട്ടി പുനഃസംഘടനയില്‍ യുവാക്കൾക്ക് പ്രാതിനിധ്യം കിട്ടണമെന്നും ചാണ്ടി കൂട്ടിച്ചേർത്തു. കെ.സുധാകരൻ കെപിസിസി പ്രസിഡന്റ് സ്ഥാനത്തു നിന്നും മാറണം എന്ന അഭിപ്രായം ഇല്ല. അക്കാര്യം ചർച്ച ചെയ്യാൻ പോലും പാടില്ലെന്നും ചാണ്ടി അഭിപ്രായപ്പെട്ടു.
Read Moreപോലീസ് അമിത പിഴ ചുമത്തുന്നു: കണ്ണൂരിൽ ഇന്ന് സ്വകാര്യ ബസുകൾ ഓടില്ല
കണ്ണൂർ: ജില്ലയിൽ സ്വകാര്യ ബസുകൾ ഇന്ന് പണിമുടക്കുകയാണ്. പോലീസ് അമിത പിഴ ചുമത്തുന്നു എന്നാരോപിച്ചാണ് പണിമുടക്ക് നടത്തുന്നത്. ജില്ല ബസ് ഓപ്പറേറ്റേഴ്സ് കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. പോലീസ് നടപടിയില്‍ ബന്ധപ്പെട്ട അധികൃതര്‍ക്ക് പരാതി നല്‍കിയെന്നും പരിഹാരം ഉണ്ടാകാത്തതിനാലാണ് സൂചനാ പണിമുടക്കിന് ആഹ്വാനം ചെയ്തതെന്നും ബസ് ഉടമകള്‍ അറിയിച്ചു. പ്രശ്നത്തിന് പരിഹാരം കാണാനായില്ലെങ്കില്‍ ഈ മാസം 18 മുതൽ അനിശ്ചിതകാല പണിമുടക്ക് തുടങ്ങുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് കോ ഓർഡിനേഷൻ കമ്മിറ്റി അറിയിച്ചു.
Read Moreസ്കൂൾ കലോത്സവം: ലോഗോ പ്രകാശനം ചെയ്തു; ഗോത്രനൃത്ത വിഭാഗങ്ങൾ പുതുതായി ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി വി. ശിവൻകുട്ടി
തിരുവനന്തപുരം: അറുപത്തിമൂന്നാമത് കേരള സ്കൂൾ കലോത്സവം ജനുവരി നാലു മുതൽ എട്ടുവരെ തിരുവനന്തപുരത്ത് ഇരുപത്തിയഞ്ച് വേദികളിലായി നടക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. കലോത്സവത്തിൽ മംഗലം കളി, ഇരുള നൃത്തം, പണിയനൃത്തം, മലപുലയ ആട്ടം, പളിയനൃത്തം എന്നീ ഗോത്രനൃത്ത വിഭാഗങ്ങൾ പുതുതായി ഉൾപ്പെടുത്തിയിട്ടുണ്ടെന്ന സവിശേഷതയുണ്ടെന്നും മന്ത്രി പറഞ്ഞു. കലോത്സവ ലോഗോ ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി. ആർ. അനിലിന് നൽകി പ്രകാശനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി. അസ്ലം തിരൂർ രൂപകൽപന ചെയ്ത ലോഗോയാണ് ഈ മേളയുടെ ലോഗോയായി തെരെഞ്ഞെടുത്തിട്ടുള്ളത്. ഹൈസ്കൂൾ വിഭാഗത്തിൽ നൂറ്റിയൊന്നും ഹയർസെക്കൻഡറി വിഭാഗത്തിൽ നൂറ്റിപ്പത്തും സംസ്കൃതോത്സവത്തിൽ പത്തൊമ്പതും അറബിക് കലോത്സവത്തിൽ പത്തൊമ്പതും ഇനങ്ങളിലായി ആകെ ഇരുന്നൂറ്റി നാൽപത്തിയൊമ്പത് മത്സരങ്ങളാണ് നടക്കുക. കലോത്സവത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് ശിക്ഷക് സദനിൽ മന്ത്രി ജി. ആർ. അനിലിന്റെ അധ്യക്ഷതയിൽ ചേർന്ന സംഘാടക സമിതി യോഗത്തിൽ ജനപ്രതിനിധികൾ, കലാസാംസ്കാരിക…
Read Moreതദ്ദേശ ഉപതെരഞ്ഞെടുപ്പ്: വോട്ടെടുപ്പ് ആരംഭിച്ചു; ജനവിധി തേടുന്നത് 102 സ്ഥാനാര്‍ഥികൾ
തിരുവനന്തപുരം: സംസ്ഥാനത്തെ 31 തദ്ദേശവാര്ഡുകളിലേയ്ക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ആരംഭിച്ചു. മലപ്പുറം ജില്ലാ പഞ്ചായത്തിലെ തൃക്കലങ്ങോട് ഡിവിഷനില്‍ ഉള്‍പ്പെടെ നാല് ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകള്‍, മൂന്ന് മുനിസിപ്പിലിറ്റി വാര്‍ഡുകള്‍, 23 ഗ്രാമപഞ്ചായത്ത് വാര്‍ഡുകൾ എന്നിവിടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ്. ആകെ 102 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്. തിരിച്ചറിയല്‍ രേഖയായി തെരഞ്ഞെടുപ്പു കമ്മീഷന്റെ തിരിച്ചറിയല്‍ കാര്‍ഡ്, പാസ്പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, പാന്‍കാര്‍ഡ്, ആധാര്‍കാര്‍ഡ്, ഫോട്ടോ പതിച്ച എസ്എസ്എല്‍സി ബുക്ക്, ദേശസാത്കൃത ബാങ്കില്‍നിന്ന് ആറു മാസം മുമ്പ് ലഭിച്ച ഫോട്ടോ പതിച്ച പാസ്ബുക്ക്, സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ ഉപയോഗിക്കാം. പ്രശ്നബാധിത ബൂത്തില്‍ പ്രത്യേക പോലീസ് സുരക്ഷ ഏര്പ്പെടുത്തുയിട്ടുണ്ട്. ബുധനാഴ്ച രാവിലെ10നാണ് വോട്ടെണ്ണല്‍.
Read Moreനഴ്സിംഗ് വിദ്യാർഥിനിയുടെ മരണം: മൂന്ന് വിദ്യാർഥിനികളെ സസ്പെൻഡ് ചെയ്തു
പത്തനംതിട്ട: പത്തനംതിട്ട ചുട്ടിപ്പാറയിലെ സീപാസ് നഴ്സിംഗ് കോളജിലെ അവസാന വർഷ ബിരുദ വിദ്യാർഥിനി അമ്മു സജീവിന്റെ മരണവുമായി ബന്ധപ്പെട്ട് കോളജ് പ്രിൻസിപ്പലിനെ സ്ഥലംമാറ്റി. കേസിൽ കുറ്റാരോപിതരായ മൂന്ന് സഹപാഠികളെ കോളജിൽ നിന്നു സസ്പെൻഡ് ചെയ്തു. നേരത്തേ ഈ കേസിൽ അറസ്റ്റിലായ കുട്ടികൾക്കെതിരേയാണ് കോളജ് നടപടിയെടുത്തത്. സീപാസിനു കീഴിൽ പത്തനംതിട്ട ജില്ലയിൽ തന്നെയുള്ള സീതത്തോട് കോളജിലേക്കാണ് പ്രിന്‍സിപ്പൽ അബ്ദുൾ അസീസിനെ സ്ഥലംമാറ്റിയത്. പകരം സീതത്തോട് കോളജ് പ്രിൻസിപ്പൽ തുഷാരയെ ചുട്ടിപ്പാറ നഴ്സിംഗ് കോളജിലേക്കും മാറ്റിനിയമിച്ചു. കേസിൽ പ്രതികളായ പത്തനാപുരം കുണ്ടയം സ്വദേശി അലീന ദിലീപ്, ചങ്ങനാശരി സ്വദേശി എ.ടി. അക്ഷിത, കോട്ടയം അയര്‍ക്കുന്നം സ്വദേശി അഞ്ജന മധു എന്നീ വിദ്യാര്‍ഥിനികളെയാണ് കോളജിൽ നിന്നു സസ്പെൻഡ് ചെയ്തത്. കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിഞ്ഞിരുന്ന ഇവർക്ക് കഴിഞ്ഞദിവസം കോടതി ജാമ്യം നൽകിയിരുന്നു. നഴ്സിംഗ് കോളജിലെ മനഃശാസ്ത്ര വിഭാഗം അധ്യാപകൻ സജിക്കെതിരേ അമ്മുവിന്റെ…
Read More