കൊല്ലം: മൊബൈൽ ഫോണുകളിൽ സ്പാം കോളുകളുടെ ഭീഷണി പ്രതിരോധിക്കാൻ ഡിഎൻഡി ( ഡോണ്ട് ഡിസ്റ്റർബ്) ആപ്പ് പുറത്തിറക്കാൻ ടെലികോം റെഗുലേറ്ററി അതോറിറ്റി ഒഫ് ഇന്ത്യ തയാറെടുപ്പുകൾ ആരംഭിച്ചു. ഇതിൻ്റെ സാങ്കേതിക സാധ്യതകൾ സംബന്ധിച്ച് ട്രായ് അധികൃതർ വിദഗ്ധരുമായി ചർച്ച നടത്തി വരികയാണ്. നിരവധി സവിശേഷതകൾ ഉൾപ്പെടുന്ന ആപ്പ് രണ്ട് മാസത്തിനകം പ്രവർത്തനക്ഷമമാകും എന്നാണ് പ്രതീക്ഷിക്കുന്നത്. ഉപഭോക്താക്കൾക്ക് സ്പാം കോളുകൾ സംബന്ധിച്ച പരാതികൾ ആപ്പ് വഴി രജിസ്റ്റർ ചെയ്യാം. ഇത് റിപ്പോർട്ടായി മൊബൈൽ സേവന ദാതാവിന് പോകും. അതുവഴി വിളിക്കുന്നവരെ തടയാൻ കഴിയും. ആപ്പിൽ ലഭിച്ച പരാതികളിന്മേൽ സ്വീകരിച്ച നടപടികളുടെ അപ്ഡേറ്റുകൾ പരിശോധിക്കാനും ഉപഭോക്താക്കൾക്ക് അവസരം ഉണ്ടാകും. പിഴവുകൾ ഇല്ലാതെ സ്പാം കോളുകൾ പൂർണമായും തടയാൻ കഴിയുമോ എന്ന കാര്യത്തിൽ സാങ്കേതിക പരിശോധനകൾ നടന്നുവരികയാണ്. ട്രായ് നിർദേശത്തിന്റെ അടിസ്ഥാനത്തിൽ സ്പാം കോളുകൾ തടയുന്നതിന്റെ ഭാഗമായി മൊബൈൽ ഓപ്പറ്റേർമാർ എണ്ണൂറിൽ…
Read MoreDay: December 18, 2024
എൻസിപിയിൽ കുഴഞ്ഞുമറിഞ്ഞ് മന്ത്രിമാറ്റ ചർച്ചകൾ; മന്ത്രിമാറ്റത്തിൽ മുഖ്യമന്ത്രിക്ക് വിയോജിപ്പെന്ന് എ.കെ. ശശീന്ദ്രൻ; പിണറായിയെ കാണാൻ തോമസ് കെ. തോമസ്
തിരുവനന്തപുരം: മന്ത്രിമാറ്റം സംബന്ധിച്ച എൻസിപിയിലെ ചർച്ചകൾ എങ്ങുമെത്താതെ നീളുന്നു. ഡല്‍ഹിയില്‍ ഇന്ന് ശരദ് പവാറുമായി വീണ്ടും ചർച്ച നടത്തുമെന്ന് കഴിഞ്ഞ ദിവസം അറിയിച്ചിരുന്ന തോമസ് കെ. തോമസ് എംഎല്‍എ ഇന്നു രാവിലെ നാട്ടിലേക്ക് തിരിച്ചു. തോമസ് കെ. തോമസ് ഇന്ന് മുഖ്യമന്ത്രിയെ കണ്ട് മന്ത്രിമാറ്റം സംബന്ധിച്ച് ചർച്ച നടത്തുമെന്നാണ് വിവരം. കഴിഞ്ഞ ദിവസം ഡല്‍ഹിയിലെ ശരദ് പവാറിന്റെ വീട്ടിൽ നടന്ന ചർച്ചയിൽ എല്ലാ കാര്യങ്ങളും ശരദ് പവാറിനെ ബോധിപ്പിച്ചുവെന്നും ഇത് സംബന്ധിച്ച് കത്ത് നല്‍കിയെന്നുമാണ് തോമസ്കെ. തോമസ് അറിയിച്ചത്. എൻസിപിയിലെ മന്ത്രിമാറ്റവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുമെന്ന് ഇന്നു രാവിലെ അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. എൻസിപി ദേശീയ നേതാവ് ശരത് പവാറുമായി കൂടിക്കാഴ്ച നടത്തിയെന്നും പാർട്ടിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ അദ്ദേഹം ചോദിക്കുകയും മറുപടി കൊടുക്കുകയും ചെയ്തുവെന്നും തോമസ് പറഞ്ഞു. അനാവശ്യമായ ചർച്ചകളും പരസ്യ…
Read Moreചോദ്യപേപ്പര്‍ ചോര്‍ച്ച ക്രൈംബ്രാഞ്ച് അന്വേഷണം തുടരുന്നു: എംഎസ് സൊല്യൂഷന് സിഇഒയെ ചോദ്യം ചെയ്യും
കോഴിക്കോട്: പത്താം ക്ലാസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ക്രൈംബ്രാഞ്ച് അന്വേഷണം തുടരുന്നു. ആരോപണവിധേയരായ എംഎസ് സൊല്യൂഷന് സിഇഒയെ ക്രൈംബ്രാഞ്ച് ഇന്നു ചോദ്യം ചെയ്തേക്കും. ചോദ്യങ്ങള്‍ തയാറാക്കിയ അധ്യാപകരുടെ മൊഴിയും രേഖപ്പെടുത്തും. വിവാദങ്ങള്‍ക്കിടെ കെമസ്ട്രി പരീക്ഷയുടെ സാധ്യത ചോദ്യങ്ങളുമായി സിഇഒ ഷുഹൈബ് ഇന്നലെ യുട്യൂബ് ലൈവില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ചെയ്യാത്ത കുറ്റത്തിനാണ് ആരോപണം നേരിടുന്നതെന്നാണ് എംഎസ് സൊല്യൂഷന്‍സിന്റെ വാദം. എസ്എസ്എല്‍സി കെമിസ്ട്രി പരീക്ഷയ്ക്കുള്ള ക്ലാസിനിടെയാണ് ഷുഹൈബിന്റെ വിശദീകരണം. ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ വന്ന സാധ്യതാ ചോദ്യങ്ങള്‍ നോക്കിയാണ് വീഡിയോ തയാറാക്കിയതെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും അധ്യാപകന് പറഞ്ഞു.
Read Moreപ്ലേ സ്കൂളിലെ ശുചിമുറിയിൽ ഒളികാമറ: അധ്യാപികമാരുടെ നഗ്നദൃശ്യങ്ങൾ പകർത്തി; ഡയറക്ടര്‍ പിടിയിൽ
നോയിഡ: ഡല്‍ഹിയില്‍ പ്ലേ സ്കൂളിലെ ശുചിമുറിയില്‍ ഒളികാമറ സ്ഥാപിച്ച് അധ്യാപികമാരുടെ നഗ്നദൃശ്യങ്ങൾ പകർത്തിയ സംഭവത്തിൽ ഡയറക്ടർ പോലീസ് പിടിയിൽ. താനാ ഫേസ്-3 ഏരിയയിലെ പ്ലേ സ്കൂളിലാണ് ഒളിക്കാമറ കണ്ടെത്തിയത്. ബൾബ് ഹോൾഡറിൽ ഘടിപ്പിച്ച നിലയിലായിരുന്നു കാമറ. ശുചിമുറിയില്‍ പോയ അധ്യാപികയാണ് ബൾബ് ഹോൾഡറിൽ കാമറ കണ്ടത്. നേരത്തെയും സ്കൂളിലെ ശുചിമുറിയിൽ ഒളികാമറ കണ്ടിട്ടുണ്ടെന്നും അക്കാര്യം ഡയറക്ടറെ അറിയിച്ചിരുന്നതായും അധ്യാപിക പോലീസിനോടു പറഞ്ഞു. ഡയറക്ടര്‍ ആണ് കാമറ സ്ഥാപിച്ചതെന്ന് സെക്യൂരിറ്റി ഗാർഡ് വെളിപ്പെടുത്തി. ഡയറക്ടർ ഓൺലൈനിൽ സ്പൈ കാമറ ഓർഡർ ചെയ്തായി അന്വേഷണത്തിൽ പോലീസ് കണ്ടെത്തി.
Read More‘സർക്കാർ ജോലിയേക്കാൾ നല്ലത് പാനിപ്പൂരി വിൽപന’: വിമർശനവുമായി തഹസിൽദാർ
“ഹാസൻ (കർണാടക): സർക്കാർ സർവീസിലെ ഇപ്പോഴത്തെ തൊഴിൽ സാഹചര്യം അമിതസമ്മർദം നിറഞ്ഞതാണെന്നും സർക്കാർ ജീവനക്കാരെക്കാൾ സന്തോഷവും സമാധാനവുമായി ജീവിക്കുന്നതു പാനിപ്പൂരി വിൽപ്പനക്കാരാണെന്നും കർണാടകയിലെ മുതിർന്ന ഉദ്യോഗസ്ഥൻ. ഹാസൻ ജില്ലയിലെ ഹോളെനരസിപുര തഹസിൽദാർ കെ.കെ. കൃഷ്ണമൂർത്തിയാണു സർക്കാർ സർവീസിലെ തൊഴിൽ സാഹചര്യങ്ങളെ വിമർശിച്ചത്. ഒരു പൊതുപരിപാടിയിലായിരുന്നു മൂർത്തിയുടെ വിമർശനം. അമിതജോലി ഭാരത്താൽ മിക്കവരും രക്തസമ്മർദം, പ്രമേഹം, വൃക്ക, കരൾ രോഗങ്ങൾ എന്നിവയ്ക്ക് അടിമപ്പെടുകയാണ്. സാങ്കേതികവിദ്യ നമ്മുടെ ജോലിഭാരം കുറയ്ക്കുന്നതിനുപകരം കൂട്ടി. മുതിർന്ന ഉദ്യോഗസ്ഥർ വാട്സാപ് ഗ്രൂപ്പുകളിലൂടെ അനാവശ്യമായി കീഴ്ജീവനക്കാരെ നിരീക്ഷിക്കുകയും നിരന്തരം സമ്മർദങ്ങൾ ചെലുത്തുകയും ചെയ്യുന്നു. ചെറിയ കാലതാമസംപോലും വകുപ്പുതല അന്വേഷണങ്ങൾക്കു കാരണമാകുന്നുവെന്നും മൂർത്തി കുറ്റപ്പെടുത്തി. അസഹനീയമായ സമ്മർദത്തെത്തുടർന്നു മിക്ക ഉദ്യോഗസ്ഥരും സ്വമേധയാ വിരമിക്കാൻ ആലോചിക്കുകയാണ്. നിലവിലെ സാഹചര്യങ്ങൾ നോക്കുമ്പോൾ പാനിപ്പൂരി കച്ചവടക്കാരനാകുന്നതാണ് ഉചിതമെന്നു തോന്നും. അവർക്ക് അവധിക്കാലം ആഘോഷിക്കാനും സമാധാനത്തോടെ വീട്ടിലേക്കു മടങ്ങാനും ജീവിതം ആസ്വദിക്കാനും കഴിയും.…
Read Moreസൈനിക പരിശീലനത്തിനിട ജവാൻ അപകടത്തിൽ മരിച്ചു
ബികാനീർ: രാജസ്ഥാനിലെ ബികാനീറിൽ സൈനിക പരിശീലനത്തിനിടെയുണ്ടായ അപകടത്തിൽ ജവാൻ മരിച്ചു. മഹാജൻ ഫീൽഡ് ഫയറിംഗ് റേഞ്ചിലുണ്ടായ അപകടത്തിൽ ഹവിൽദാർ ചന്ദ്ര പ്രകാശ് പട്ടേൽ (31) എന്ന സൈനികനാണ് മരിച്ചത്. മിർസാപുർ സ്വദേശിയാണ്. ഫയറിംഗ് റേഞ്ചിലെ ഈസ്റ്റ് ഫീൽഡിൽ പീരങ്കികൊണ്ട് വെടിവയ്ക്കുന്നതിനിടെയായിരുന്നു സംഭവം. വെടിവച്ചയുടൻ പീരങ്കി പിന്നിലേക്ക് തെറിക്കുകയും ഇതിന്റെ ആഘാതത്തിൽ ചന്ദ്ര പ്രകാശ് പട്ടേൽ അദ്ദേഹത്തിന് പിന്നിലുണ്ടായിരുന്ന വാഹനത്തിലേക്ക് തെറിച്ചുവീഴുകയുമായിരുന്നു. 199 മീഡിയം ആർട്ടിലറി റെജിമെന്റ് അംഗമായ ചന്ദ്ര പ്രകാശ് പട്ടേൽ 13 വർഷമായി സൈന്യത്തിൽ സേനവമനുഷ്ഠിച്ചു വരികയായിരുന്നു.
Read Moreഅപ്രതീക്ഷിതമായി വിരമിക്കൽ അറിയിച്ച് ആർ. അശ്വിൻ
ബ്രിസ്ബേൻ: ഇന്ത്യൻ സ്പിൻ മാന്ത്രികൻ ആർ. അശ്വിൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ബ്രിസ്ബേനിൽ ഇന്ത്യ- ഓസ്ട്രേലിയ ടെസ്റ്റ് സമനിലയിൽ കലാശിച്ചതിനു പിന്നാലെയാണ് 38 കാരനായ താരം അപ്രതീക്ഷിതമായി വിരമിക്കൽ അറിയിച്ചത്. ഗാബ ടെസ്റ്റിന്റെ ഭാഗമായിരുന്നില്ലെങ്കിലും അഡ്ലെയ്ഡിൽ നടന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ താരം കളിച്ചിരുന്നു. രാജ്യാന്തര ക്രിക്കറ്റിൽ എല്ലാ ഫോർമാറ്റിലും ഇന്ത്യൻ താരമെന്ന നിലയിൽ തന്റെ അവസാന ദിനമാണ് ഇതെന്ന് മത്സരത്തിനു ശേഷം വാർത്താ സമ്മേളനത്തിന് ക്യാപ്റ്റൻ രോഹിത് ശർമയ്ക്കൊപ്പം എത്തിയ അശ്വിൻ പറഞ്ഞു. ബിസിസിഐയ്ക്കും സഹതാരങ്ങൾക്കും നന്ദി പറയേണ്ടത് ഈ ഘട്ടത്തിൽ അനിവാര്യമാണ്. അതിൽ കുറച്ചുപേരുടെ പേരെടുത്തു പറയേണ്ടതുണ്ട്. രോഹിത്, കോഹ്ലി, രഹാനെ, പൂജാര തുടങ്ങിയവരാണ് മികച്ച ക്യാച്ചുകളിലൂടെ തന്റെ പേരിലുള്ള വിക്കറ്റുകളിൽ ഏറെയും സമ്മാനിച്ചതെന്നും അശ്വിൻ കൂട്ടിച്ചേർത്തു. അന്താരാഷ്ട്ര ക്രിക്കറ്റിലും ടെസ്റ്റ് ക്രിക്കറ്റിലും ഇന്ത്യയുടെ രണ്ടാമത്തെ മുൻനിര വിക്കറ്റ് വേട്ടക്കാരനായ അശ്വിൻ…
Read Moreജയത്തോടെ സൗത്തി മടങ്ങി
ഹാമിൽട്ടണ്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റ് ക്രിക്കറ്റിൽ ആതിഥേയരായ ന്യൂസിലൻഡിനു മിന്നും ജയം. ആദ്യ രണ്ടു ടെസ്റ്റിലും പരാജയപ്പെട്ട ന്യൂസിലൻഡ് മൂന്നാം മത്സരത്തിൽ 423 റണ്‍സിന്റെ ജയമാഘോഷിച്ചു. 658 റണ്‍സായിരുന്നു ഇംഗ്ലണ്ടിനു മുന്നിലെ വിജയ ലക്ഷ്യം. സ്കോർ: ന്യൂസിലൻഡ് 347, 453. ഇംഗ്ലണ്ട് 143, 234. രണ്ട് ഇന്നിംഗ്സിലും ഓൾ റൗണ്ട് പ്രകടനം (3/7, 76 & 4/85, 49) നടത്തിയ ന്യൂസിലൻഡിന്റെ മിച്ചൽ സാന്റ്നറാണ് മൂന്നാം ടെസ്റ്റിലെ പ്ലെയർ ഓഫ് ദ മാച്ച്. ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിംഗ്സിൽ ജേക്കബ് ബിഥെൽ (76), ജോ റൂട്ട് (54), ഗസ് അറ്റ്കിൻസണ് (43) എന്നിവർ മാത്രമാണ് തിളങ്ങിയത്.ബൈ ബൈ സൗത്തി ന്യൂസിലൻഡ് പേസർ ടിം സൗത്തിയുടെ അവസാന ടെസ്റ്റായിരുന്നു. ജയത്തോടെ വിരമിക്കാൻ സൗത്തിക്കു സാധിച്ചു. രണ്ടാം ഇന്നിംഗ്സിൽ രണ്ടു വിക്കറ്റും സൗത്തി സ്വന്തമാക്കി. ടെസ്റ്റിൽ ന്യൂസിലൻഡിന്റെ എക്കാലത്തെയും വിക്കറ്റ് വേട്ടക്കാരിൽ…
Read Moreകണ്ണുനീര് ബുള്ളറ്റാവും: വേദനിപ്പിച്ച അധ്യാപകനുള്ള മറുപടിയായി ‘തോക്ക്’ നിർമ്മിച്ച് ആർട്ടിസ്റ്റ്
നമ്മുടെ മനസ് വേദനിപ്പിച്ചവരെ മരണം വരെ ഓർത്തിരിക്കുമെന്നല്ലേ പറയുന്നത്. ചിലർ അവരോട് പ്രതികാരം ചെയ്യും മറ്റു ചിലർ ക്ഷമിച്ചും സഹിച്ചും നിൽക്കുകയും ചെയ്യും. നമ്മെ വേദനിപ്പിച്ചവർ നമുക്ക് വേണ്ടപ്പെട്ടവരോ സുഹൃത്തുക്കളോ അല്ലെങ്കിൽ നമ്മുടെ അധ്യാപകരോ ഒക്കെയാവാം. ഇപ്പോഴിതാ തന്നെ കരയിക്കുന്നവർക്ക് നല്കാൻ വ്യത്യസ്തമായ ഒരു മറുപടിയുമായി തരംഗം സൃഷ്ടിച്ചിരിക്കുകയാണ് ഈ ആർട്ടിസ്റ്റ്. അതെന്താണെന്നല്ലേ? അതൊരു തോക്കാണ്. അവളെ കരയിക്കുന്നവർക്കുള്ള ചുട്ട മറുപടി ആ തോക്കിലുണ്ട്. തായ്വാനിൽ നിന്നുള്ള യി ഫീ ചെൻ എന്ന ആർട്ടിസ്റ്റാണ് ഗിയർ ഗൺ ഉണ്ടാക്കിയത്. അവൾ കരയുന്പോൾ കണ്ണുനീർ ഫ്രീസ് ചെയ്യും, പിന്നീട് അത് ബുള്ളറ്റ് പോലെ പ്രവർത്തിച്ച് തോക്കിൽ നിന്നും പുറത്ത് വരും. ചെന്നിന്റെ ഒരു അധ്യാപകൻ തന്നെയാണ് ഈ തോക്ക് നിർമ്മിക്കാൻ കാരണക്കാരൻ എന്നാണ് അവൾ പറയുന്നത്. ഒരിക്കൽ അധ്യാപകനും ചെന്നും തമ്മിൽ വിയോജിപ്പുകളുണ്ടായി. വളരെ പരുഷമായിട്ടാണ് അധ്യാപകൻ അന്ന്…
Read Moreഹെയ്സൽവുഡ് പുറത്ത്
ബ്രിസ്ബെയ്ൻ: പേസ് ബൗളർ ജോഷ് ഹെയ്സൽവുഡ് പരിക്കേറ്റു പുറത്തായത് ഇന്ത്യക്കെതിരായ മൂന്നാം ടെസ്റ്റിന്റെ നാലാംദിനം ഓസ്ട്രേലിയയെ സാരമായി ബാധിച്ചു. നാലാംദിനം തുടക്കത്തിൽ ഒരു ഓവർ മാത്രമാണ് ഹെയ്സൽവുഡ് പന്തെറിഞ്ഞത്. ഹെയ്സൽവുഡിന്റെ അഭാവത്തിൽ ഓസ്ട്രേലിയൻ പേസ് ആക്രമണത്തിന്റെ ഭാരം മുഴുവനായി പാറ്റ് കമ്മിൻസിലും മിച്ചൽ സ്റ്റാർക്കിലും വന്നുചേർന്നു. ഇന്ത്യൻ ഇന്നിംഗ്സിലെ 74.5 ഓവറിൽ 60 ശതമാനവും കമ്മിൻസും സ്റ്റാർക്കും ചേർന്നാണ് എറിഞ്ഞത്. പരന്പരയിൽ ശേഷിക്കുന്ന രണ്ടു ടെസ്റ്റിലും ജോഷ് ഹെയ്സൽവുഡ് ഉണ്ടായേക്കില്ലെന്നാണു വിവരം.
Read More