കോട്ടയം: കാഞ്ഞിരപ്പള്ളി ഇരട്ടക്കൊലക്കേസില്‍ പ്രതി ജോര്‍ജ് കുര്യന് ഇരട്ട ജീവപര്യന്തം വിധിച്ച് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി. സ്വത്ത് തര്‍ക്കത്തെത്തുടര്‍ന്ന് കരിമ്പനാല്‍ ജോര്‍ജ് കുര്യന് (പാപ്പന്-52) അനുജന് രഞ്ജു കുര്യനെയും (50) മാതൃസഹോദരന്‍ കൂട്ടിക്കല്‍ പൊട്ടംകുളം മാത്യു സ്കറിയ(78)യെയും വെടിവച്ചുകൊലപ്പെടുത്തിയ കേസില്‍ പ്രതി കുറ്റക്കാരനെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. വാദി, പ്രതി ഭാഗങ്ങള്‍ക്ക് പറയാനുള്ളത് കേട്ടശേഷമാണ് ജഡ്ജി ജെ. നാസര്‍ ശിക്ഷ വിധിച്ചത്. ഇരട്ടജീവപര്യന്തത്തിനൊപ്പം 20 ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്.താന്‍ നിരപരാധിയാണെന്നും വൃദ്ധമാതാവിനെയും ഭാര്യയെയും മക്കളെയും സംരക്ഷിക്കേണ്ടതുണ്ടെന്നും പ്രതി ജോര്‍ജ് കുര്യന് ബോധിപ്പിച്ചു. എന്നാല്‍ കരുതിക്കൂട്ടി ആസൂത്രിതമായി നടത്തിയ കൊലയാണെന്നും പരമാവധി ശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന് വാദിച്ചു. ഇരുവരെയും ക്രൂരമായി വെടിവച്ചു മരണം ഉറപ്പാകുംവരെ പ്രതി ഭാവമാറ്റമില്ലാതെ കൃത്യം നടന്ന വീട്ടില്‍ തങ്ങിയെന്നും ഒരിക്കല്‍പോലും പശ്ചാത്താപം പ്രകടിപ്പിച്ചില്ലെന്നും കേസന്വേഷിച്ച ഉന്ന പോലീസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയെന്നും…
Read MoreDay: December 21, 2024
പേടി വേണം… സ്ത്രീകളെ ശല്യം ചെയ്യാൻ നോക്കിയാൽ വൈറ്റ് മാഫിയ പണി തരും
സ്ത്രീകൾക്ക് നേരെ അക്രമം അഴിച്ചു വിട്ടാൽ കനത്ത നടപടി സ്വീകരിക്കാനൊരുങ്ങി ചൈന. വൈറ്റ് മാഫിയ എന്ന സംഘമാണ് സ്ത്രീകളെ സംരക്ഷിക്കാൻ വർത്തിക്കുന്നത്. മുൻ മിലിട്ടറി ഓഫീസർമാർ, ബിസിനസ്സ് പ്രൊഫഷണലുകൾ, വനിതാ ബോക്സർമാർ എന്നിവരാണ് വൈറ്റ് മാഫിയ അംഗങ്ങൾ. പേരില്‍ മാഫിയ എന്ന് ഉണ്ടെങ്കിലും ഇവര്‍ അക്ഷരാര്‍ഥത്തില്‍ ഒരു മാഫിയ സംഘമല്ല. മറിച്ച് സ്ത്രീകളുടെ സുരക്ഷയ്ക്കായി നിയമപരമായി പ്രവര്‍ത്തിക്കുന്ന ഒരു സംഘം സ്ത്രീകളുടെ കൂട്ടായ്മയാണ്. 25 നും 35 നും ഇടയില്‍ പ്രായമുള്ളവരാണ് വൈറ്റ് മാഫിയയുടെ സഹായം തേടിയെത്തുന്ന സ്ത്രീകളില്‍ അധികം ആളുകളും. തങ്ങളുടെ പ്രവര്‍ത്തികൾ നിയമാനുശ്രുതമാണെന്നും നിയമപരിധി ലംഘിക്കുന്ന യാതൊന്നും തങ്ങള്‍ ചെയ്യില്ലെന്നും വൈറ്റ് മാഫിയാ സംഘം പറയുന്നു. ഇത്തരത്തില്‍ സഹായം തേടി എത്തുന്നവരില്‍ നിന്നും ആവശ്യപ്പെടുന്ന സേവനത്തിന് പകരമായി ഒരു തുക ഈടാക്കുന്നു.
Read Moreഓടുന്ന കാറിനു തീപിടിച്ചു ഡ്രൈവർ വെന്തു മരിച്ചു: കാർ പൂർണമായി കത്തി നശിച്ചു
അഹ്മദാബാദ്: ഓടിക്കൊണ്ടിരിക്കെ കാറിനു തീപിടിച്ച് യുവാവ് വെന്തു മരിച്ചു. ഗുജറാത്തിലെ സൂറത്തിൽ ഉദ്ന മഗ്ദല്ല റോഡിലാണ് അപകടമുണ്ടായത്. വാഹനം ഓടിക്കുകയായിരുന്ന സൂറത്ത് അഭവ സ്വദേശി ദീപക് പട്ടേൽ (42) ആണ് മരിച്ചത്. ഇയാൾ മാത്രമാണു കാറിൽ ഉണ്ടായിരുന്നത്. തീപിടിത്തമുണ്ടായി അൽപസമയം കഴിഞ്ഞപ്പോൾ വാഹനത്തിൽ പൊട്ടിത്തെറിയുണ്ടായി. അഗ്നിരക്ഷാസേന സ്ഥലത്തെത്തിയെങ്കിലും യുവാവിനെ വാഹനത്തിൽനിന്നു രക്ഷിക്കാൻ സാധിച്ചില്ല. കാർ പൂർണമായി കത്തി നശിച്ചു. കാറിലെ ഷോർട്ട് സർക്യൂട്ടോ സാങ്കേതിക തകരാറുകളോ ആയിരിക്കാം തീപിടിത്തത്തിനു കാരണമെന്നാണു നിഗമനം.
Read Moreവനത്തിൽ കണ്ട കാറിൽ 52 കിലോ സ്വർണവും 10 കോടിയുടെ നോട്ടും: അന്വേഷണം ശക്തമാക്കി പോലീസ്
ഭോപ്പാൽ: ഭോപ്പാലിൽ ആദായനികുതി വകുപ്പും ലോകായുക്ത പോലീസും നടത്തിയ റെയ്ഡിൽ വനപ്രദേശത്ത് ഉപേക്ഷിക്കപ്പെട്ട ഇന്നോവ കാറിൽനിന്നു 40 കോടിയിലധികം വിലവരുന്ന 52 കിലോ സ്വർണ ബിസ്ക്കറ്റുകളും 10 കോടി രൂപയുടെ നോട്ടുകെട്ടുകളും പിടിച്ചെടുത്തു. വനപാതയിലൂടെ സ്വർണം കടത്തുന്നുണ്ടെന്ന വിവരത്തെത്തുടർന്നു നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള മെൻഡോറി വനമേഖലയിൽ പരിശോധന നടത്തവേ ഉപേക്ഷിക്കപ്പെട്ട നിലയിൽ കാർ കണ്ടെത്തുകയായിരുന്നു. പിടിക്കപ്പെടുമെന്നായപ്പോൾ കാര്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞതാകാമെന്നാണു നിഗമനം. രണ്ട് ബാഗുകളിലായാണ് സ്വർണം സൂക്ഷിച്ചത്. കവറിൽ കെട്ടുകളായി സൂക്ഷിച്ചിരിക്കുകയായിരുന്നു പണം. ആർടിഒ ഓഫീസിലെ മുൻ കോൺസ്റ്റബിളായ സൗരഭ് ശർമയുടെ അസോസിയേറ്റ് ആയിരുന്ന ഗ്വാളിയോറിൽ താമസിക്കുന്ന ചേതൻ ഗൗറിന്റേതാണു കാറെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്. ശര്‍മയടക്കമുള്ള ബിൽഡര്‍മാര്‍ക്കെതിരേ നിലവിൽ അന്വേഷണം നടന്നുവരികയാണ്. പിടിച്ചെടുത്ത പണവും സ്വര്‍ണവുമായി ഇവര്‍ക്ക് ബന്ധമുണ്ടോ എന്ന കാര്യത്തിൽ വ്യക്തതയില്ല. ഇവയുടെ ഉറവിടം കണ്ടെത്താൻ അന്വേഷണം നടന്നുവരികയാണെന്നു പോലീസ് അറിയിച്ചു.
Read Moreസഹകരണ ബാങ്കിനു മുന്നിലെ നിക്ഷേപകന്റെ ആത്മഹത്യ; അടിവാങ്ങിക്കേണ്ട സമയം കഴിഞ്ഞു, പണി മനസിലാക്കിത്തരാം; സാബുവിനെ സിപിഎം നേതാവ് ഭീഷണിപ്പെടുത്തുന്ന സന്ദേശം പുറത്ത്
ഇടുക്കി: കട്ടപ്പനയില്‍ സഹകരണ ബാങ്കിനു മുന്നില്‍ നിക്ഷേപകന് ജീവനൊടുക്കിയ സംഭവത്തില്‍ വഴിത്തിരിവ്. മരിച്ച കട്ടപ്പന മുളങ്ങാശേരില്‍ സാബു (56) വിനെ സിപിഎം മുന്‍ ഏരിയ സെക്രട്ടറി വി.ആര്. സജി ഭീഷണിപ്പെടുത്തുന്ന ഫോണ്‍ സന്ദേശം പുറത്തായി. ബാങ്കിന്റെ മുന്‍ പ്രസിഡന്റായ സജി നിലവില്‍ ഡയറക്ടര്‍ ബോര്‍ഡ് മെബറാണ്. പണം ലഭിക്കുന്നതിന് സഹായം ആവശ്യപ്പെട്ട് വിളിച്ച സാബുവിനെ ഭീഷണിപ്പെടുത്തുന്ന സന്ദേശമാണ് പുറത്തുവന്നത്. ബാങ്കില്‍ പണം ചോദിച്ചെത്തിയപ്പോള്‍ ബാങ്ക് ജീവനക്കാരനായ ബിനോയി പിടിച്ചു തള്ളിയെന്ന് സാബു ഫോണില്‍ പറയുന്നുണ്ട്. എന്നാല്‍ അടി വാങ്ങിക്കേണ്ട സമയം കഴിഞ്ഞെന്നും പണി അറിയാഞ്ഞിട്ടാണെന്നും പണി മനസിലാക്കി തരാമെന്നുമാണു സിപിഎം മുന്‍ ഏരിയ സെക്രട്ടറിയുടെ ഭീഷണി. ഭാര്യ ആശുപത്രിയിലാണെന്നും പണം ലഭിക്കാതെ നിവൃത്തിയില്ലെന്നും സഹായിക്കണമെന്നും സാബു ഫോണില്‍ അഭ്യര്‍ഥിക്കുമ്പോഴാണ് ഭീഷണി സ്വരത്തില്‍ മറുപടി നല്‍കിയത്. പണം തവണയായി പകുതിയോളം നല്‍കിയിട്ടും ജീവനക്കാരനെ ആക്രമിച്ചതെന്തിനെന്നു സജി ചോദിക്കുന്നു. എന്നാല്‍…
Read Moreചേച്ചിപ്പെണ്ണിന്റെ ഒരു കാര്യം… വിവാഹത്തലേന്നു ബിയറും കഞ്ചാവും ആവശ്യപ്പെട്ട് വധുവിന്റെ വിളി! വരൻ വിവാഹത്തിൽനിന്നു പിന്മാറി
ലക്നൗ: വിവാഹത്തലേന്നു രാത്രി പ്രതിശ്രുതവധു ഫോണിൽ വിളിച്ച് ബിയറും കഞ്ചാവും ആവശ്യപ്പെട്ടെന്നു പറഞ്ഞ് വരൻ വിവാഹത്തിൽനിന്നു പിന്മാറി. ഉത്തർപ്രദേശിലെ സഹറാൻപുരിലാണു സംഭവം. രാത്രി ഫോൺ വിളിച്ച വധു, കല്യാണത്തിനു വരുമ്പോൾ ബിയറും കഞ്ചാവും ആട്ടിറച്ചിയും കൊണ്ടുവരണമെന്നു പറഞ്ഞെന്നാണു യുവാവ് പറയുന്നത്. ആവശ്യം കേട്ട് അന്പരന്നു പോയ വരൻ വീട്ടുകാരെ വിവരമറിയിച്ചു. സത്യാവസ്ഥ അറിയാൻ പെൺകുട്ടിയെ വീണ്ടും വിളിക്കാൻ വരനോടു ബന്ധുക്കൾ ആവശ്യപ്പെട്ടു. തന്റെ ആവശ്യം ആവർത്തിക്കുകയാണ് പെൺകുട്ടി ചെയ്തത്. വരൻ ഇത് റെക്കോർഡ് ചെയ്തു. തുടർന്നു മരുമകൾ മയക്കുമരുന്നിന് അടിമയാണെന്നാരോപിച്ച് വരന്റെ കുടുംബം വിവാഹത്തിൽനിന്നു പിന്മാറുന്നതായി വധുവിന്റെ വീട്ടുകാരെ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഇരുകുടുംബങ്ങളും തമ്മിൽ തർക്കമായി. അതിനിടെ ഭാവി വരൻ നേരത്തെ മറ്റൊരു വിവാഹം കഴിച്ചിരുന്നതായി പെൺകുട്ടി ആരോപിച്ചു. ഒത്തുതീർപ്പുണ്ടാക്കാൻ ഇരുകുടുംബങ്ങളും ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ലെന്നും റിപ്പോർട്ടുകളിൽ പറയുന്നു.
Read Moreഎംടിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി; കുടുംബാംഗങ്ങളെ ഫോണില്‍ വിളിച്ച് രോഗവിവരങ്ങള്‍ ആരാഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്
കോഴിക്കോട്: ഹൃദയാഘാതത്തെത്തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വിഖ്യാത എഴുത്തുകാരന് എം.ടി. വാസുദേവന്‍നായരുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന അദ്ദേഹം മരുന്നുകളോടു ചെറിയനിലയില്‍ പ്രതികരിക്കുന്നതായി ഡോക്ടര്‍മാര്‍ പറഞ്ഞു. ഹൃദയമിടിപ്പും രക്തസമ്മര്‍ദവും കുറഞ്ഞനിലയിലാണ്. മുഖ്യമന്ത്രി പിണറായി വിജയന് കുടുംബാംഗങ്ങളെ ഫോണില്‍ വിളിച്ച് രോഗവിവരങ്ങള്‍ ആരാഞ്ഞു. എംടിയുടെ ആരോഗ്യസ്ഥിതിയില്‍ മാറ്റമില്ലാത്ത സാഹചര്യത്തില്‍ മന്ത്രി പി.എ. മുഹമ്മദ് റിയാസ് മറ്റു ജില്ലകളിലെ പരിപാടികള്‍ ഒഴിവാക്കി കോഴിക്കോട്ട് ക്യാമ്പ് ചെയ്യുകയാണ്. കഴിഞ്ഞ ഞായറാഴ്ചയാണ് ശ്വാസതടസം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് 91കാരനായ എംടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇടയ്ക്കിടെ അസുഖം ഉണ്ടാകാറുള്ളതിനാല്‍ രണ്ടു ദിവസം കഴിഞ്ഞ് ആശുപത്രി വിടാറുണ്ട്. എന്നാല്‍ ഇന്നെല രാവിലെ അദ്ദേഹത്തിനു ഹൃദയാഘാതം അനുഭവപ്പെട്ടതോടെയാണ് സ്ഥിതിഗതികള്‍ മോശമായത്. രാവിലെ പതിനൊന്നിനാണ് ഹൃദയാഘാതമുണ്ടായ കാര്യം മെഡിക്കല്ബുള്ളറ്റിനില് ഡോക്ടര്‍മാര്‍ അറിയിച്ചത്. വിദഗ്ധ ഡോക്ടര്‍മാരുടെ പാനല്‍ അദ്ദേഹത്തെ ചികിത്സിക്കുന്നതിനായി രൂപീകരിച്ചിട്ടുണ്ട്. ഭാര്യ കലാമണ്ഡലം…
Read Moreഎന്തൊക്കെയാ ഇവിടെ നടക്കുന്നത്? പങ്കാളികളെ കൈമാറൽ: യുവാക്കൾ പിടിയിൽ
ബംഗളൂരു: സ്വകാര്യ ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി കാമുകിയെ സുഹൃത്തുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിച്ച യുവാവ് പിടിയിൽ. സുഹൃത്തിനെയും അറസ്റ്റ് ചെയ്തു. സ്വകാര്യ കമ്പനിയിലെ ജീവനക്കാരായ ഹരീഷ്, ഹേമന്ദ് എന്നിവരെ ബംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ചാണ് അറസ്റ്റ് ചെയ്തത്. 32 വയസുകാരിയായ യുവതി പരാതിയുമായി ക്രൈംബ്രാഞ്ചിനു മുന്നിലെത്തിയപ്പോഴാണ് ഞെട്ടിപ്പിക്കുന്ന സംഭവത്തിന്റെ ചുരുളഴിയുന്നത്. ഹരീഷും യുവതിയും തമ്മിൽ അടുപ്പത്തിലായിരുന്നു. ഇരുവരും ഒരുമിച്ച് നിരവധി പാർട്ടികളിൽ പങ്കെടുത്തിട്ടുണ്ട്. ഈ സമയങ്ങളിൽ ഹരീഷ് താൻ അറിയാതെ സ്വകാര്യ നിമിഷങ്ങൾ വീഡിയോയിൽ പകർത്തിയെന്നാണ് യുവതി പറയുന്നത്. പിന്നീട് ഈ ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി സുഹൃത്തായ ഹേമന്ദുമായി ശാരീരിക ബന്ധത്തിലേർപ്പെടാൻ ഹരീഷ് നിർബന്ധിച്ചെന്നും പരാതിയിൽ പറയുന്നു. ഇതിനു പകരമായി ഹേമന്ദിന്റെ കാമുകിയെ ഹരീഷിന്റെ മുന്നിലും എത്തിക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്. ഹേമന്ദിന്റെ കാമുകിയെ നേരത്തെ ഇരുവരും ചേർന്ന് ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്നു പോലീസ് പറയുന്നു. ഇരുവരുടെയും മൊബൈൽ ഫോണുകളിൽനിന്നു വേറെയും…
Read Moreഅതിജീവനം ഈ അമ്മയുടെ താരാട്ട്; “എന്റെ വാവാച്ചിക്ക് നീതി കിട്ടി’; ഹൃദയത്തിൽ തൊട്ട് പോറ്റമ്മ രാഗിണി; വിധിയിൽ സംതൃപ്തിയെന്ന് പബ്ലിക് പ്രോസിക്യൂട്ടർ പി.എസ്. രാജേഷ്
തൊടുപുഴ: “എന്റെ വാവാച്ചിക്ക് നീതി കിട്ടി’. ഹൃദയത്തിൽ തൊട്ട് പോറ്റമ്മ രാഗിണി പറഞ്ഞു. നൊന്ത് പ്രസവിച്ചില്ലെങ്കിലും ഷെഫീഖ് രാഗിണിയുടെ സ്വന്തം മകനാണ്. കേസിൽ വിധികേട്ട് രാഗിണിയുടെ കണ്ണുകൾ നിറഞ്ഞു. പിന്നീടത് സംതൃപ്തിയുടെ പുഞ്ചിരിയായി. കോലാഹലമേട് സ്വദേശിനി എ.എച്ച്. രാഗിണി ഏലപ്പാറ ഉപ്പുകുളം അങ്കണവാടിയിൽ ഹെൽപ്പറായിരുന്നു. 2013 ഓഗസ്റ്റ് 13നാണ് സാമൂഹ്യനീതി വകുപ്പ് ഓഫീസർ പുഷ്പാകരനും കെഡിഎസ് ഓഫീസർ ശോഭനകുമാരിയും ഷെഫീക്കിനെ പരിചരിക്കാൻ സഹായം അഭ്യർഥിച്ചത്. വെല്ലൂർ സിഎംസി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിലായിരുന്ന ഷെഫീക്കിന്റെ അവസ്ഥ ആരുടെയും കരളലിയിക്കുന്നതായിരുന്നു. തലചരിച്ച് അബോധാവസ്ഥയിലായിരുന്ന കുഞ്ഞിന് അവശേഷിച്ചത് ജീവന്റെ തുടിപ്പ് മാത്രം. ശരീരമാസകലം മുറിവുണങ്ങിയ പാടുകൾ. ശരീരത്തിന് പിങ്ക് നിറം. ഓഗസ്റ്റ് 22നാണ് വാർഡിലേക്ക് മാറ്റുന്നത്. ഏറെ നാളത്തെ ചികിത്സയ്ക്കൊടുവിൽ ഷെഫീഖിന്റെ ഇടതു ചൂണ്ടുവിരൽ അനങ്ങിയത് പ്രതീക്ഷയായി.അന്നു മുതൽ രാഗിണിയുടെ കൈകളിലാണ് ഷെഫീക്ക് തല ചായ്ക്കുന്നത്. ഒരുവർഷത്തോളം ആശുപത്രിയിലെ വാർഡിൽ…
Read Moreഎന്ത് കൊതിയാ സാറേ ഇത്… സ്കൂൾ ഉച്ചഭക്ഷണത്തിൽനിന്ന് പ്രിൻസിപ്പൽ മുട്ട മോഷ്ടിച്ചു! വൈറലായി വീഡിയോ
പാട്ന: വിദ്യാർഥികളുടെ ഉച്ചഭക്ഷണത്തിനായി സ്കൂളിൽ എത്തിച്ച മുട്ടകൾ പ്രധാന അധ്യാപകൻ മോഷ്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ബിഹാർ വൈശാലി ജില്ലയിലാണു സംഭവം. ലാൽഗഞ്ച് ബ്ലോക്ക് റിഖർ ഗ്രാമത്തിലെ മിഡിൽ സ്കൂളിലെ പ്രിൻസിപ്പൽ സുരേഷ് സഹാനി ആണ് മുട്ട മോഷ്ടിച്ചത്. സോഷ്യൽ മീഡിയയിൽ മോഷണ വീഡിയോ പ്രചരിച്ചതിനു പിന്നാലെ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു. സ്കൂളിൽനിന്നു മുട്ടകൾ ബാഗിനുള്ളിലിട്ടു സുരേഷ് സഹാനി വീട്ടിലേക്കു കൊണ്ടുപോകുന്നതാണു വീഡിയോയിലുള്ളത്. വീഡിയോ പുറത്തുവന്നതിനു പിന്നാലെ പ്രിൻസിപ്പലിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് രക്ഷിതാക്കൾ പ്രതിഷേധവുമായി രംഗത്തെത്തി. കുട്ടികൾക്കായുള്ള ഭക്ഷ്യവസ്തുക്കൾ സഹാനി വീട്ടിലേക്കു കടത്തുന്നതു പതിവാണെന്നു സ്കൂളിലെ ചില ജീവനക്കാർ പ്രതികരിച്ചു. സഹാനിയുടെ പ്രവൃത്തി വിദ്യാഭ്യാസ വകുപ്പിനു കളങ്കമായെന്നായിരുന്നു മുതിർന്ന ഉദ്യോഗസ്ഥരുടെ പ്രതികരണം. കുട്ടികളിലെ പോഷകാഹാരക്കുറവ്, വിളർച്ച, പ്രോട്ടീൻ കുറവ് എന്നിവയ്ക്കു പരിഹാരമായി ആഴ്ചയിൽ ആറ് ദിവസവും ബിഹാർ സർക്കാർ സ്കൂളുകളിൽ ഭക്ഷണം നൽകുന്നുണ്ട്.
Read More