തൊടുപുഴ: രണ്ട് എൻജനിയറിംഗ് വിദ്യാർഥികളുടെ ജീവൻ കവർന്ന അരുവിക്കുത്ത് വെള്ളച്ചാട്ടം കാണാൻ മനോഹരമെങ്കിലും ഇവിടെ ഒളിഞ്ഞിരിക്കുന്നത് അപകടക്കെണികൾ. അധികം ആളുകൾ എത്താത്ത ഇടം കൂടിയായതിനാൽ ഏതെങ്കിലും തരത്തിൽ അപകടമുണ്ടായാൽ തന്നെ പുറംലോകത്തറിയാൻ വൈകും. അരുവിക്കുത്തിനെ കുറിച്ച് കേട്ടറിഞ്ഞ് ഇപ്പോൾ ഒട്ടേറെ പേർ ഇവിടെ സന്ദർശനത്തിനായി എത്തുന്നുണ്ട്. മലങ്കര ജലാശയം സന്ദർശിക്കാനെത്തുന്നവരിൽ പലരും അരുവിക്കുത്തും സന്ദർശിച്ചാണ് മടങ്ങുന്നത്. എന്നാൽ ഇവിടെയെത്തുന്നവർക്കായി യാതൊരു വിധ അടിസ്ഥാന സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടില്ല. അപകടകരമായ വെള്ളച്ചാട്ടത്തിൽ ഇറങ്ങുന്നത് വിലക്കിയുള്ള മുന്നറിയിപ്പു ബോർഡുകളും സ്ഥാപിച്ചിട്ടില്ല. സാമൂഹ്യ വിരുദ്ധരുടെയും ലഹരിസംഘങ്ങളുടെയും പ്രധാന ഇടത്താവളം കൂടിയാണ് ഇവിടം.തൊടുപുഴ പട്ടണത്തിന് അടുത്തായി സ്ഥിതി ചെയ്യുന്ന മനോഹരമായ വെള്ളച്ചാട്ടമാണ് അരുവിക്കുത്ത്. തൊടുപുഴ-പുളിയൻമല സംസ്ഥാനപാതയിൽ മ്രാല ജംഗ്ഷനിൽനിന്ന് ഇവിടെയെത്താം. മലങ്കര എസ്റ്റേറ്റ് റോഡിലൂടെ 200 മീറ്ററോളം സഞ്ചരിച്ച ശേഷം 500 മീറ്റർ കനാൽ റോഡിലൂടെ യാത്ര ചെയ്താൽ അരുവിക്കുത്തിലെത്താം. മലങ്കര ഡാമിലേക്ക് ഒഴുകുന്ന…
Read MoreDay: December 23, 2024
പാലക്കാട് സ്കൂളിൽ ക്രിസ്മസ് ആഘോഷം തടഞ്ഞ സംഭവത്തിൽ ബിജെപി നേതൃത്വത്തിന് പങ്കുണ്ട്: കേരളത്തില്‍ നിലനില്‍ക്കുന്ന സാമുദായിക സൗഹൃദം തകര്‍ക്കാന്‍ സംഘപരിവാർ ശ്രമിക്കുന്നു; സന്ദീപ് ജി. വാര്യർ
പാലക്കാട്: നല്ലേപ്പിള്ളി ഗവ. യുപി സ്കൂളിലെ ക്രിസ്മസ് ആഘോഷം തടഞ്ഞ വിശ്വഹിന്ദു പരിഷത്ത് നടപടിയില്‍ പ്രതികരണവുമായി സന്ദീപ് ജി. വാര്യര്‍. സംഭവത്തില്‍ ബിജെപി നേതൃത്വത്തിന് പങ്കുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. ബിജെപിയുടെ സജീവ പ്രവര്‍ത്തകര്‍ തന്നെയാണ് ആക്രമണത്തിന് പിന്നിൽ. പാലക്കാട് നിയമസഭ ഉപതെരഞ്ഞടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥി സി. കൃഷ്ണകുമാറിന് വേണ്ടി പ്രവര്‍ത്തിച്ചിട്ടുള്ള ആളുകളാണ് അറസ്റ്റ് ചെയ്യപ്പെട്ട അനില്‍ കുമാറും സുശാസനനും എന്നും അദ്ദേഹം വ്യക്തമാക്കി. ഒരു വശത്ത് വല്ലാത്ത ക്രൈസ്തവ സ്നേഹം അഭിനയിച്ചുകൊണ്ട് ക്രൈസ്തവ ഭവനങ്ങളിലേക്ക് കേക്കുമായി കടന്നു പോവുകയും മറുവശത്ത് അവരെ ആക്രമിക്കാനും അവരുടെ വിശ്വാസങ്ങളെ ആക്ഷേപിക്കാനും ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. സ്കൂളിൽ കുട്ടികള്‍ വളരെ നിഷ്കളങ്കതയോടെ നടത്തിയ കാരളിനെ പോലും അക്രമിക്കാനുള്ള സംഘപരിവാറിന്റെ ശ്രമം കേരളത്തില്‍ നിലനില്‍ക്കുന്ന സാമുദായിക സൗഹൃദം തകര്‍ക്കാന്‍ ലക്ഷ്യമിട്ടുകൊണ്ടുള്ളതാണ്. ഇരകളോടൊപ്പം ഓടുകയും അതോടൊപ്പം വേട്ടക്കാരനോടൊപ്പം വേട്ടയാടുകയും ചെയ്യുന്ന സമീപനമാണ് ഇക്കാര്യത്തില്‍ ബിജെപിക്കുള്ളതെന്നും…
Read Moreഇന്നത്തെ തലമുറയുടെ കാര്യം കേട്ടാൽ തലയിൽ കൈവയ്ക്കും… പിറന്നാൾ സമ്മാനമായി അമ്മ മൊബൈൽ ഫോൺ വാങ്ങിക്കൊടുത്തില്ല; 15കാരൻ തൂങ്ങി മരിച്ചു
പിറന്നാൾ ദിനത്തിൽ സമ്മാനങ്ങൾ കൊടുക്കുന്നത് പതിവാണ്. അവനനവന്റെ കൈയിലുള്ള പണത്തിന് തക്കതായ എന്തെങ്കിലുമൊക്കെ പിറന്നാൾ കുട്ടിക്ക് വാങ്ങിക്കൊടുക്കാറുമുണ്ട്. എന്നാൽ പിറന്നാൾ സമ്മാനം ലഭിക്കാത്തതിനാൽ മനംനൊന്ത് 15കാരൻ ജീവനൊടുക്കിയ വാർത്തയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. പിറന്നാൾ ദിനത്തിൽ അമ്മ മൊബൈൽ ഫോൺ നൽകാൻ വിസമ്മതിച്ചതിനാലാണ് 15 കാരൻ ആത്മഹത്യ ചെയ്തത്. മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയിലെ മിറാജ് നഗരത്തിലാണ് സംഭവം. വിശ്വജീത് രമേഷ് ചംദൻവാലെ എന്ന കുട്ടിയാണ് വീട്ടിൽ തൂങ്ങി മരിച്ചത്. അമ്മയും സഹോദരിയും ഉറങ്ങിക്കിടക്കുമ്പോഴാണ് കുട്ടി ജീവനൊടുക്കിയത്. രണ്ട് ദിവസം മുമ്പാണ് വിശ്വജീത് പിറന്നാൾ ആഘോഷിച്ചത്. പിറന്നാൾ സമ്മാനമായി അമ്മയോട് മൊബൈൽ ഫോൺ ആവശ്യപ്പെട്ടിരുന്നു. എന്നാൽ സാമ്പത്തിക പ്രശ്നങ്ങൾ കാരണം അമ്മ അപേക്ഷ നിരസിച്ചു. അടുത്ത ദിവസമാണ് കുട്ടിയെ വീട്ടുകാർ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ അപകട മരണ റിപ്പോർട്ട് (എഡിആർ) രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം…
Read Moreദുബായിലേക്ക് പോകാൻ ഇത്രയും ചെലവ് വരില്ലല്ലോ: ദില്ലിയില്‍ നിന്നും കണ്ണൂരിലേക്കുള്ള വിമാന ടിക്കറ്റിന്റെ വിലവിവരങ്ങൾ പങ്കുവച്ച് യുവതി
അവധിക്കാലം ആഘോഷമാക്കാൻ നാട്ടിലേക്ക് വരാനുള്ള ത്രില്ലിലാകും പലരുമിപ്പോൾ. എന്നാൽ ഇവരെ ഊറ്റാനായി തയാറെടുത്തിരിക്കുകയാണ് വിമാന കമ്പനികൾ. ക്രിസ്മസ് – പുതുവത്സര അവധിക്കാലം ആയതോടെ പല റൂട്ടുകളിലേക്കുമുള്ള വിമാന ടിക്കറ്റ് നിരക്ക് വർധിപ്പിച്ചിരിക്കുകയാണ് വിമാന കമ്പനികൾ. ഇപ്പോഴിതാ വിമാന നിരക്കിനെ സംബന്ധിച്ച് കോൺഗ്രസ് വക്താവ് ഡോ. ഷമാ മുഹമ്മദ് സമൂഹ മാധ്യമത്തില്‍ പങ്കുവച്ച ഒരു പോസ്റ്റാണ് വൈറലാകുന്നത്. ദില്ലിയില്‍ നിന്ന് കണ്ണൂരിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കിലെ വർധനവ് ആണ് ഷമ പങ്കുവച്ചത്. 21,966 രൂപയ്ക്കും 22,701 രൂപയ്ക്കും ദില്ലിയില്‍ നിന്നും കണ്ണൂരിലേക്കുള്ള വിമാന ടിക്കറ്റിന്റെ വിലവിവരങ്ങളാണ് ഇത്. ദുബായിലേക്ക് പോകാൻ ഇത്രയും ചെലവ് തനിക്കാകില്ലന്ന് കുറിച്ചുകൊണ്ടാണ് ഷമാ പോസ്റ്റ് പങ്കുവച്ചത്.
Read Moreപൂരം കലക്കിയത് തിരുവമ്പാടി ദേവസ്വം; തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാൻ ശ്രമിച്ചത് ഏതു രാഷ്ട്രീയ പാർട്ടിയാണെന്ന് വെളിപ്പെടുത്താത്ത റിപ്പോർട്ടിലെ മറ്റ് കാര്യങ്ങളിങ്ങനെ
തിരുവനന്തപുരം: തൃശൂർ പൂരം കലക്കലിൽ തിരുവമ്പാടി ദേവസ്വത്തിനെതിരെ എഡിജിപി എം.ആർ.അജിത്കുമാറിന്റെ റിപ്പോർട്ട്. ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് ദേവസ്വത്തിലെ ചിലർ ഗൂഢാലോചന നടത്തിയെന്നും പൂരനാളിൽ ബോധപൂർവം പ്രശ്നമുണ്ടാക്കിയെന്നും റിപ്പോർട്ടിൽ പറയുന്നു. പൂരം കലക്കൽ സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവിക്ക് സെപ്റ്റംബറിൽ സമർപ്പിച്ച റിപ്പോർട്ടിന്റെ പകർപ്പാണ് പുറത്തുവന്നത്. നിയമപരമായി സാധ്യമാകാത്ത കാര്യങ്ങൾ ദേവസ്വം ആവശ്യപ്പെട്ടുകൊണ്ടിരുന്നു. അവലോകന യോഗങ്ങളിൽ അടക്കം ദേവസ്വം ഈ ആവശ്യങ്ങൾ മുന്നോട്ടുവച്ചു. നിയമവിരുദ്ധമായ ആവശ്യങ്ങൾ അനുവദിക്കാതിരുന്നാൽ പൂരം അട്ടിമറിക്കണമെന്ന തീരുമാനം ദേവസ്വം നേരത്തേ എടുത്തിരുന്നുവെന്നും റിപ്പോർട്ടിലുണ്ട്. തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാൻ ശ്രമിച്ചത് ഏതു രാഷ്ട്രീയ പാർട്ടിയാണെന്ന വെളിപ്പെടുത്തൽ റിപ്പോർട്ടിലില്ല. അതേസമയം, ബിജെപിയുടെ ഒരു സംസ്ഥാന വൈസ് പ്രസിഡന്റ്, ആർഎസ്എസിന്റെ സംസ്ഥാനത്തെ പ്രമുഖ നേതാവ് എന്നിവരുടെ പേരുകൾ മൊഴിയുടെ രൂപത്തിൽ അനുബന്ധമായി ഉൾപ്പെടുത്തിയിട്ടുണ്ട്.
Read Moreനീയാണ് പെണ്ണ്..! ജയിലിൽ മുത്തച്ഛനെ കാണാനെത്തിയ പെൺകുട്ടിയെ വീട്ടിലേക്ക് ക്ഷണിച്ച് ജയിൽ ഉദ്യോഗസ്ഥൻ; നടുറോഡിൽ ചെരിപ്പൂരി തല്ലി പെൺകുട്ടി
ചെന്നൈ: ജയിലറെ നടുറോഡിൽ ചെരുപ്പൂരി തല്ലി പെൺകുട്ടി. മധുര സെൻട്രൽ ജയിൽ അസിസ്റ്റന്റ് ജയിലർ ബാലഗുരുസ്വാമിക്കാണ് മർദനമേറ്റത്. ജയിലിലെ തടവുകാരന്റെ ചെറുമകളാണ് പെൺകുട്ടി. പെൺകുട്ടിയോട് തനിച്ച് വീട്ടിലേക്ക് വരാൻ ഇയാൾ ആവശ്യപ്പെട്ടു എന്നാണ് ആരോപണം. തുടർന്ന് പെൺകുട്ടി ബന്ധുക്കളെയും കൂട്ടിയെത്തി ജയിലറെ തല്ലുകയായിരുന്നു. തടവിലുള്ള ബന്ധുവിനെ കാണാൻ വരുന്ന പെൺകുട്ടിയോട് പരിചയം മുതലെടുത്താണ് ഇയാൾ വീട്ടിലേക്ക് ക്ഷണിച്ചത്. ഇക്കാര്യം വീട്ടിൽ അറിയിച്ചതോടെ പെൺകുട്ടിക്കൊപ്പം കുടുംബാംഗങ്ങളും എത്തിയാണ് ജയിലറെ മർദിച്ചത്. പിന്നീട് യുവതി നൽകിയ പരാതിയിൽ ജയിലർക്കെതിരെ മധുര പോലീസ് കേസെടുത്തു. ഇയാളെ സസ്പെൻഡ് ചെയ്യുകയും ചെയ്തു.
Read Moreതാരകം തന്നെ നോക്കീ ആട്ടിടയർ നടന്നു… നക്ഷത്രത്തിളക്കവുമായി ക്രിസ്മസ് വിപണികൾ
ക്രിസ്മസിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ മിന്നിത്തിളങ്ങി ക്രിസ്മസ് വിപണികൾ. പുല്‍ക്കൂടും സാന്താക്ലോസും എല്‍ഇഡി ബള്‍ബുകളുടെ വര്ണവിസ്മയുമായി നാടെങ്ങുമുള്ള ചെറുതും വലുതുമായ കടകളിലെല്ലാം ക്രിസ്മസ് സന്ദേശമോതി നക്ഷത്രങ്ങള്‍ മിന്നിത്തിളങ്ങുകയാണ്. പേപ്പർ നക്ഷത്രങ്ങള്‍, എല്‍ഇഡി സ്റ്റാര്‍, ഗ്ലെയിസിംഗ് സ്റ്റാര്‍, പുല്‍ക്കൂട്, ട്രീ, ബലൂണുകള്‍, എല്‍ഇഡി മാലകള്‍, രൂപങ്ങള്‍ എന്നിങ്ങനെ വേണ്ടതെല്ലാമൊരുക്കിയാണ് ക്രിസ്മസ് വിപണി സജീവമായിരിക്കുന്നത്. പൈന്മരത്തിന്റെ ഇലയുടെ ആകൃതിയിലുള്ള ട്രീ സ്റ്റാറുകളാണ് ഇത്തവ വിപണി കൈയടക്കിയിരിക്കുന്നത്. പുല്‍ക്കൂടിന്റെ രൂപം നടുവില്‍ കൊത്തിയ സ്റ്റാറുകളും വിപണിയില്‍ ഇടം പിടിച്ചിട്ടുണ്ട്. കുട്ടികളെ ആകര്‍ഷിക്കാന്‍ വൈവിധ്യമുള്ള ഡെക്കറേഷന് ഉത്പന്നങ്ങളും വിവിധ ഡിസൈനോടുകൂടിയുള്ള ക്രിസ്മസ് തൊപ്പികള്‍, നക്ഷത്ര കണ്ണടകള്‍ എന്നിവയും വിപണിയിലുണ്ട്. എല്‍ഇഡി സ്റ്റാറിന് 100 രൂപ മുതൽ 2,000 വരെയും ക്രിസ്മസ് ട്രീക്ക് 110 മുതൽ 10,000 വരെയും പുൽക്കൂടിന് 250 മുതൽ 2,000 വരെയുമാണ് വില. നക്ഷത്രങ്ങൾക്ക് 100 മുതൽ 400…
Read Moreക്രിസ്മസ് ബെൽസ് ആർ റിംഗിംഗ്… നാടാകെ ആഘോഷത്തിന്റെ രാവുകൾ; വിപണി കീഴടക്കി കേക്കുകൾ
കോട്ടയം: ക്രിസ്മസ് എത്തിയതോടെ നഗരങ്ങളില്‍ ആഘോഷ വിപണി സജീവമായി. മറുനാട്ടില്‍നിന്നു വരെയാണ് വില്‍പ്പനക്കാര്‍ കടന്നുവരുന്നത്. കരോളിന് ആസ്വാദ്യത പകരാന്‍ ഡ്രമ്മുകളുമായി ബിഹാറികളും മുംബൈക്കാരും കൊട്ടുമായി നീങ്ങുന്നു. പുല്ക്കൂടു മേഞ്ഞുവില്ക്കാന് തമിഴരുടെ സംഘം പലയിടങ്ങളില്‍ തമ്പടിച്ചിരിക്കുന്നു. കച്ചിയും ഈറ്റയും കമ്പും കമ്പിയും കോര്‍ത്തുകെട്ടിയ പുല്‍ക്കൂടുകള്‍ക്ക് ആവശ്യക്കാരേറെയുണ്ട്. കൂടാതെ ചൂരല്ക്കടകളില് ഈടും അഴകുമുള്ള ചൂരല്പ്പുല്ക്കൂടുകളുടെ വില്‍പ്പനയും തകൃതി. രൂപത്തിലും ഭാവത്തിലും നിറത്തിലും അഴകു വിരിയിക്കുന്ന അനേകം നക്ഷത്രങ്ങള്‍ വര്ണജാലമൊരുക്കുന്നു. എല്‍ഇഡി സ്റ്റാറുകള്‍ക്കാണ് ന്യൂ ജനറേഷനില്‍ ഡിമാന്‍ഡ്. ക്രിസ്മസ് ട്രീകളില്‍ അഴകുവിരിയിക്കാനുള്ള അലങ്കാര സാമഗ്രികളുടെ വില്‍പ്പനക്കാര്‍ പാതയോരങ്ങളില്‍ ഏറെപ്പേരാണ്. മധുരതരമാക്കാന്‍ കേക്ക് വിപണി കോട്ടയം: ക്രിസ്മസും പുതുവത്സരവും മധുരതരമാക്കാന്‍ കേക്ക് വിപണി സജീവം. പ്ലം കേക്ക്, പ്രീമിയം കേക്ക്, മാര്‍ബിള്‍ കേക്ക്, ചോക്ലേറ്റ്, പൈനാപ്പിള്‍, കാരറ്റ്, ബട്ടര്‍ സ്കോച്ച് തുടങ്ങിയവയ്ക്കു പുറമെ വിവിധ ഫ്ലേവറുകളില്‍ കേക്കുകള്‍ വിപണിയിലെത്തിയിട്ടുണ്ട്. 300 മുതല്‍ 4,000…
Read More