കൊല്ലം: രാജ്യത്ത് അടുത്ത വർഷം 200 വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ അവതരിപ്പിക്കാൻ റെയിൽവേ മന്ത്രാലയം നടപടികൾ ആരംഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ 10 റേക്കുകളുടെ നിർമാണം ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ ആരംഭിച്ചു കഴിഞ്ഞു. അതേ സമയം ചെന്നൈ ഐസിഎഫിൽ നിർമിച്ച വന്ദേ സ്ലീപ്പർ ട്രെയിനിൻ്റെ ആദ്യ റേക്ക് സിമുലേഷൻ പരിശോധകൾക്കായി പുറത്തിറക്കി. വിവിധ സെക്ഷനുകളിലെ ട്രാക്കുകളിൽ ഭാരം നിറച്ചുള്ള സിമുലേഷൻ പരീക്ഷണങ്ങൾ ഇപ്പോൾ നടന്നുവരികയാണ്. ഇത് വിജയകരമായി പൂർത്തിയാക്കിയ ശേഷം 130 മുതൽ 180 കിലോ മീറ്റർ വരെ വേഗതയിലുള്ള പ്രകടനം വിലയിരുത്തും. ട്രെയിനിൻ്റെ സ്ഥിരത, സ്പീഡ്, ഭാരം വഹിച്ചുള്ള സിമുലേഷൻ പരിശോധനകൾ എന്നിവ വിലയിരുത്തന്നതിൻ്റെ മേൽനോട്ട ചുമതല നൽകിയിരിക്കുന്നത് ലഖ്നൗവിലെ റിസർച്ച് ഡിസൈൻസ് ആൻ്റ് സ്റ്റാൻഡാർഡ് ഓർഗനൈസേഷനാണ് ( ആർഡിഎസ്ഒ). പരമാവധി 180 കിലോമീറ്റർ വേഗത്തിൽ ഓടുന്ന തരത്തിലാണ് ആദ്യ വന്ദേ സ്ലീപ്പർ ട്രെയിൻ രൂപകൽപ്പന…
Read MoreDay: December 30, 2024
വരുൺ ധവാൻ പ്ലീസ് സ്റ്റെപ് ബാക്ക്: ബേബി ജോൺ മോശം പ്രകടനം; പകരം ബോളിവുഡിൽ ഉണ്ണി മുകുന്ദൻ ചിത്രം മാർക്കോ പ്രദർശിപ്പിച്ച് തിയേറ്ററുകൾ
വരുൺ ധവാൻ നായകനായെത്തിയ ഏറ്റവും പുതിയ ചിത്രം ബേബി ജോണിന് പകരം ഉണ്ണി മുകുന്ദൻ ചിത്രം മാർക്കോയുടെ ഹിന്ദി പതിപ്പ് പ്രദർശിപ്പിച്ച് തിയേറ്ററുകൾ. വരുൺ ധവാൻ ചിത്രം മോശം പ്രകടനം കാഴ്ചവെക്കുന്നതിനാലാണ് മാർക്കോ പ്രദർശിപ്പിക്കാൻ തിയറ്ററുകൾ തീരുമാനിച്ചതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. വലിയ കാൻവാസിൽ എത്തിയ ബേബി ജോൺ ബോക്സ് ഓഫീസ് കളക്ഷനിൽ ഏറെ പിന്നോട്ട് പോകുന്നുവെന്ന റിപ്പോർട്ടുകളാണുള്ളത്. ഈ സാഹചര്യത്തിൽ വടക്കേ ഇന്ത്യയിലെ മിക്ക തിയേറ്ററുകളിലും വരുൺ ധവാന്റെ ചിത്രത്തിന് പകരം ഉണ്ണി മുകുന്ദൻ ചിത്രം മാർക്കോയുടെ ഹിന്ദി പതിപ്പ് പ്രദർശിപ്പിക്കുകയാണ്. കുറച്ച് തിയേറ്ററുകളില്‍ മാത്രം റിലീസായ മാര്‍ക്കോയുടെ ഹിന്ദി പതിപ്പ് പ്രേക്ഷകരുടെ മികച്ച പ്രതികരണത്തെ തുടർന്ന് രണ്ടാം വാരത്തില്‍ കൂടുതല്‍ തിയേറ്ററുകളില്‍ പ്രദര്‍ശനം വ്യാപിപ്പിച്ചു.
Read Moreസംസ്ഥാന സ്കൂൾ കലോത്സവം; കുട്ടികളെ ഇറക്കി പ്രതിഷേധിച്ചാൽ കേസെടുക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി
തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവങ്ങളുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രതിഷേധങ്ങൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. കുട്ടികളെ ഇറക്കിയുള്ള പ്രതിഷേധങ്ങൾക്ക് കര്‍ശന വിലക്ക് ഏര്‍പ്പെടുത്തി. വിധിയിൽ ആക്ഷേപമുള്ളവര്‍ക്ക് കോടതിയെ സമീപിക്കാമെന്നാണ് നിലപാട്. കുട്ടികളെ വേദിയിലോ റോഡിലോ ഇറക്കി പ്രതിഷേധിച്ചാൽ അധ്യാപകര്‍ക്കും നൃത്താധ്യാപകര്‍ക്കും എതിരെ കേസ് എടുക്കുമെന്നും മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. നേരത്തെ സംസ്ഥാന സ്കൂൾ കായിക മേളയുടെ സമാപന സമ്മേളനം പ്രതിഷേധത്തെ തുടര്‍ന്ന് അലങ്കോലമായത് വിവാദമായിരുന്നു. ജനുവരി നാല് മുതൽ എട്ടുവരെ തിരുവനന്തപുരത്താണ് സംസ്ഥാന സ്കൂൾ കലോത്സവം.
Read Moreഡ്രൈവറെ ഉറങ്ങാൻ വിട്ട് ടാക്സി ഓടിച്ച് യാത്രക്കാരൻ..! വൈറലായി വീഡിയോ; കൈയടിച്ച് സൈബറിടം
രാത്രി ടാക്സി വിളിച്ച് വീട്ടിലെക്കു പോകുന്നതിനിടെ ഡ്രൈവർക്ക് ഉറക്കം വന്നാൽ എന്തു ചെയ്യും? ഡ്രൈവറെ പിൻസീറ്റിലേക്കു മാറ്റി ഉറങ്ങാൻ വിട്ടശേഷം യാത്രക്കാരൻ സ്വയം ഡ്രൈവ് ചെയ്യുക! യാത്ര തുടരാനും അപകടം ഒഴിവാക്കാനും അതല്ലാതെ മറ്റു വഴിയില്ല. ഇതുപോലൊരു അപൂർവ അനുഭവം പങ്കുവയ്ക്കുകയാണു ബംഗളൂരുവിൽനിന്നുള്ള ഒരു യുവാവ്. ഐഐഎം ബിരുദധാരിയും ക്യാമ്പ് ഡയറീസ് ബംഗളൂരുവിന്റെ സ്ഥാപകനുമായ മിലിന്ദ് ചന്ദ്വാനിയാണ് തന്റെ അനുഭവം ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. സംഭവം ഇങ്ങനെ: പുലർച്ചെ എയർപോർട്ടിൽനിന്നു മിലിന്ദ് ഒരു ടാക്സി വിളിച്ചു. യാത്ര ആരംഭിച്ച് കുറച്ചു കഴിഞ്ഞപ്പോഴേക്കും ഡ്രൈവർ ഉറക്കം തൂങ്ങാൻ തുടങ്ങി. വഴിയിൽ നിർത്തി ചായ കുടിക്കുകയും സിഗരറ്റ് വലിക്കുകയുമൊക്കെ ചെയ്തിട്ടും ഉറക്കം ഒഴിഞ്ഞില്ല. വിമാനത്താവളത്തിൽനിന്നു കുറെദൂരം ഇതിനകം പിന്നിട്ടിരുന്നു. വേറെ ടാക്സി കിട്ടാൻ വഴിയില്ല. ഒടുവിൽ മിലിന്ദ് ഡ്രൈവറോട് ചോദിച്ചു. വാഹനം ഞാൻ ഓടിച്ചാലോ? ഡ്രൈവർ അപ്പോൾതന്നെ സമ്മതം മൂളി. ഡ്രൈവറെ…
Read Moreവല്ലാത്തൊരുകഥ… കംപ്ലയന്റ്സ് അഥോറിറ്റി ചെയർമാന്റെ കംപ്ലയ്ന്റിന് 30 ലക്ഷത്തിന്റെ ഇന്നോവ ഹൈക്രോസ്; ധനവകുപ്പിന്റെ എതിർപ്പ് മറികടന്ന് തുക അനുവദിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാന പോലീസ് കംപ്ലയന്റ്സ് അഥോറിറ്റി ചെയർമാൻ ജസ്റ്റീസ് വി.കെ. മോഹനന് പുതിയ കാർ വാങ്ങുന്നതിന് ധനവകുപ്പിന്റെ എതിർപ്പ് മറികടന്ന് 30 ലക്ഷം രൂപ അനുവദിക്കാൻ മന്ത്രിസഭാ നിർദേശം. നിലവിൽ ഉപയോഗിക്കുന്ന ഏഴു വർഷം പഴക്കമുള്ള കാർ മാറ്റി പുതിയ കാർ വാങ്ങുന്നതിനാണ് തുക അനുവദിച്ചത്. നിലവിൽ പോലീസ് കംപ്ലയന്റ്സ് അഥോറിറ്റി ചെയർമാൻ ഉപയോഗിക്കുന്ന കാർ മാറ്റേണ്ടതില്ലെന്നായിരുന്നു ധനവകുപ്പ് നിലപാട്. ഒരു ലക്ഷം കിലോമീറ്റർ മാത്രം ഓടിയ ഇന്നോവ കാറായതിനാൽ മാറ്റേണ്ടതില്ലെന്നും ധനവകുപ്പ് നിലപാടെടുത്തു. പല മന്ത്രിമാരുടെയും ഇന്നോവ കാർ ഒരു ലക്ഷത്തിലധികം കിലോമീറ്റർ പിന്നിട്ടാണെന്നും ചൂണ്ടിക്കാട്ടി. എന്നാൽ മുഖ്യമന്ത്രി പിണറായി വിജയൻ പുതിയ കാറിനായി ഇടപെട്ടതോടെയാണ് ധനവകുപ്പ് വഴങ്ങിയത്. സംസ്ഥാനത്തു കടുത്ത സാന്പത്തിക പ്രതിസന്ധി തുടരുന്നതിനിടെയാണ് ഒരു ലക്ഷം കിലോമീറ്റർ മാത്രം ഓടിയ ഇന്നോവ കാർ മാറ്റി പോലീസ് കംപ്ലയന്റസ് അഥോറിറ്റി ചെയർമാന് പുതിയ കാർ…
Read Moreരണ്ട് ഉപഗ്രഹങ്ങൾ ബഹിരാകാശത്ത് ഒത്തുചേരും: സ്പാഡെക്സ് വിക്ഷേപണം ഇന്നു രാത്രി; വിജയിച്ചാൽ ഇന്ത്യ ഡോക്കിംഗ് സാങ്കേതികവിദ്യയുള്ള നാലാമത്തെ രാജ്യമാകും
ബഹിരാകാശത്ത് വച്ച് കൂടിച്ചേർന്ന് ഉപഗ്രഹങ്ങൾ ഒന്നാകുന്ന ഐഎസ്ആർഒയുടെ സ്പാഡെക്സ് ദൗത്യത്തിന്റെ വിക്ഷേപണം ഇന്ന് രാത്രി 9.58ന് ശ്രീഹരികോട്ടയിൽ നടക്കും. രണ്ട് ഉപഗ്രഹങ്ങളാണ് ഇന്ന് ബഹിരാകാശത്തേക്ക് പോകുന്നത്. 220 കിലോഗ്രാം വീതം ഭാരമുള്ള ചേസറും ടാർജറ്റും. ഒന്നിച്ച് വിക്ഷേപിച്ചശേഷം ബഹിരാകാശത്ത് വച്ച് രണ്ട് വഴിക്ക് പിരിയുന്ന ഇവ വീണ്ടും ഒത്തുചേരും. അതാണ് സ്പേസ് ഡോക്കിംഗ് എക്സ്പെരിമെന്റ് അഥവാ സ്പാഡെക്സ് ദൗത്യം. സോവിയറ്റ് യൂണിയനും അമേരിക്കയും ചൈനയും സ്വന്തം ബഹിരാകാശ നിലയങ്ങൾ യാഥാർഥ്യമാക്കിയത് ഇങ്ങനെയാണ്. സ്പാഡെക്സ് ദൗത്യം വിജയിച്ചാൽ ഡോക്കിംഗ് സാങ്കേതിക വിദ്യ സ്വന്തമായുള്ള നാലാമത്തെ രാജ്യമാകും ഇന്ത്യ. ഇസ്രൊയുടെ ഈ വർഷത്തെ അവസാന വിക്ഷേപണമാണിത്. സ്പാഡെക്സ് ഉപഗ്രഹങ്ങൾക്കൊപ്പം 24 ചെറു പരീക്ഷണങ്ങളും പിഎസ്എൽവി സി-60 ദൗത്യത്തിനൊപ്പം ബഹിരാകാശത്തെത്തും. സ്പാഡെക്സ് പരീക്ഷണം വിജയമായാല്‍ ബഹിരാകാശ ഡോക്കിംഗ് സാങ്കേതികവിദ്യയുള്ള നാലാമത്തെ മാത്രം രാജ്യമായി ഇന്ത്യ പേരെടുക്കും. അമേരിക്ക, റഷ്യ, ചൈന എന്നീ…
Read More‘സാർ, നിങ്ങൾക്കെന്നെ കാണുന്നില്ലേ… സാറേ, സാർ പോയോ?’ തട്ടിപ്പുകാരെ കണ്ടം വഴി ഓടിച്ച് യുവാവ്; വൈറലായി വീഡിയോ
നിങ്ങളെ വലയിൽ വീഴ്ത്താൻ സൈബർ തട്ടിപ്പുകാർ ഇന്ന് പലയിടത്തും പതിയിരിപ്പുണ്ട്. അത്തരത്തിലൊരു സൈബർ തട്ടിപ്പിന്റെ വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അന്ധേരി ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ നിന്നുള്ള പോലീസ് ഓഫീസറാണ് എന്ന പേരിൽ കഴിഞ്ഞ ദിവസം മുംബൈ സ്വദേശിയായ യുവാവിന്റെ ഫോണിലേക്ക് ഒരു വീഡിയോ കാൾ വന്നു. പോലീസ് യൂണിഫോം ധരിച്ചാണ് യുവാവിനെ അവർ വിളിച്ചത്. താൻ അന്ധേരി ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ നിന്നാണ് വിളിക്കുന്നത് എന്ന് സ്വയം പരിചയപ്പെടുത്തിയാണ് ഇയാൾ യുവാവിനോട് സംസാരിക്കുന്നത്. പിന്നീട് യുവാവിന്റെ മുഖം കാണിക്കാൻ ആവശ്യപ്പെട്ടു. ആ സമയം യുവാവ് തന്റെ നായക്കുട്ടിയെ കാമറയ്ക്ക് മുന്നിൽ കാണിച്ച് കൊടുത്തു. ‘ഇതാ സാർ ഞാൻ കാമറയ്ക്ക് മുന്നിൽ വന്നു എന്ന് പറഞ്ഞ് ഒന്നുകൂടി നായയെ കാമറയിലോട്ട് അടുപ്പിച്ച് പിടിക്കുന്നു. ഇത്രയും ആയപ്പോഴേക്കും തട്ടിപ്പുകാർക്ക് ശരിക്കും തങ്ങളെ ഇവൻ വിഡ്ഢികളാക്കിക്കൊണ്ടിരിക്കുകയാണെന്ന് മനസിലായി. അതേസമയം…
Read Moreപ്രണയം സഫലമാകും മുമ്പേ … വീട്ടിനുള്ളിൽ ഒരേ ഹുക്കിൽ ഒരു സാരിയുടെ രണ്ട് അറ്റങ്ങളിലായി തൂങ്ങി ജീവിതം അവസാനിപ്പിച്ച് കമിതാക്കൾ; കേസെടുത്ത് പോലീസ്
ആലത്തൂർ: വെങ്ങന്നൂരിൽ യുവാവിനെയും യുവതിയെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വെങ്ങന്നൂർ വാലിപ്പറന്പ് ഉണ്ണിക്കൃഷ്ണന്റെ മകൾ ഉപന്യയും (18) കുത്തനൂർ ചിന്പുകാട് മാറോണി കണ്ണന്റെ മകൻ സുകിനു (23)മാണു മരിച്ചത്. യുവതിയുടെ വീട്ടിലാണ് സംഭവം. ഇവർ പ്രണയത്തിലായിരുന്നുവെന്നാണു പോലീസ് നൽകുന്ന വിവരം. വെങ്ങന്നൂരിൽ അയ്യപ്പൻവിളക്ക് നടക്കുന്ന സ്ഥലത്തായിരുന്ന ഉപന്യയും സുകിനും രാത്രി 11ന് ഉപന്യയുടെ വീട്ടിലേക്ക് വരികയായിരുന്നു. ഈ സമയം ഇവിടെ മറ്റാരും ഉണ്ടായിരുന്നില്ല. വീട്ടിനുള്ളിൽ ഒരേ ഹുക്കിൽ ഒരു സാരിയുടെ രണ്ട് അറ്റങ്ങളിലായി തൂങ്ങിയ നിലയിലാണ് ഇവരെ കണ്ടെത്തിയത്. അർധരാത്രിയോടെ ഉപന്യയുടെ സഹോദരൻ എത്തിയപ്പോഴാണു സംഭവം പുറത്തറിയുന്നത്. ആലത്തൂർ പോലീസ് കേസെടുത്തു.
Read Moreസ്കൂളിൽ വച്ച് ഫേഷ്യൽ മസാജ് ചെയ്യുന്ന വീഡിയോ എടുത്തു: ടീച്ചറെ കടിച്ച് പരിക്കേൽപ്പിച്ച് പ്രധാനാധ്യാപിക; വൈറലായി വീഡിയോ
ക്ലാസ് എടുക്കണ്ട സമയത്ത് ക്ലാസ് എടുക്കാതെ ഫേഷ്യൽ ചെയ്യാൻ പോയ പ്രധാന അധ്യാപികയുടെ വീഡിയോ ആണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ഇതിന്റെ വീഡിയോ പകർത്തിയ അധ്യാപികയെ സ്കൂൾ പ്രിൻസിപ്പൽ കടിച്ച് മുറിവേൽപ്പിച്ചു. യുപിയിലെ ഉന്നാവോയിലാണ് സംഭവം. ബിഘാപൂർ ബ്ലോക്കിലെ ദണ്ഡാമൗ ഗ്രാമത്തിലെ പ്രൈമറി സ്കൂളിലെ പ്രിൻസിപ്പൽ സംഗീത സിംഗ് ആണ് സ്കൂൾ സമയത്ത് പാചകപ്പുരയിലിരുന്ന് ഫേഷ്യൽ ചെയ്തത്. മറ്റൊരു സ്ത്രീയെ കൊണ്ട് തന്റെ മുഖത്ത് സൗന്ദര്യവര്‍ധക വസ്തുക്കള്‍ ഉപയോഗിച്ചുള്ള ഫേഷ്യല്‍ മസാജ് ചെയ്യുകയായിരുന്നു ഇവർ. ആ സമയത്ത് ഇവരുടെ സഹപ്രവർത്തകയായ അനം ഖാൻ എന്ന അധ്യാപിക കടന്നു വന്നു. അനം തന്റെ വീഡിയോ എടുക്കുകയാണെന്ന് മനസിലായ പ്രധാന അധ്യാപികയായ സംഗീത സിംഗ്, ‘വെരി ഗുഡ്’ എന്ന് പറഞ്ഞ് പെട്ടെന്ന് കസേരയില്‍ നിന്നും എഴുന്നേറ്റു. പിന്നാലെ അംനത്തെ അക്രമിച്ചു. അനം ഖാന്റെ രണ്ട് കൈകളിലും കടിക്കുകയും അവിടെ ഉണ്ടായിരുന്ന…
Read Moreവെറുതേ പോലും ആ വഴിക്ക് ആരും വന്നില്ല; ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കേരളത്തിൽ നിന്നു മടങ്ങി; തിരുവനന്തപുരത്തുണ്ടായിരുന്നിട്ടും മുഖ്യമന്ത്രി എത്താതിരുന്നത് ശ്രദ്ധേയമായി
തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കേരളത്തിൽ നിന്നു മടങ്ങി. അഞ്ചു വർഷവും മൂന്നു മാസവും നീണ്ട കേരള ഗവർണർ പദവിയിലിരിക്കേ സർക്കാരുമായി ഇടയ്ക്കിടെ കൊന്പു കോർത്തിരുന്ന ആരിഫ് മുഹമ്മദ്ഖാനെ യാത്ര അയയ്ക്കാൻ മുഖ്യമന്ത്രി പിണറായി വിജയനോ മന്ത്രിമാരോ അനൗപചാരികമായിട്ടു പോലും എത്താതിരുന്നതു ശ്രദ്ധേയമായി. ആരിഫ് മുഹമ്മദ് ഖാനുമായുള്ള പോര് വ്യക്തിപരം കൂടിയാണെന്ന സൂചന നൽകിയാണ് തിരുവനന്തപുരത്തുണ്ടായിരുന്നിട്ടും മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശനത്തിനു മുതിരാതിരുന്നത്. പകരം മന്ത്രിമാരെയും സൗഹൃദ സന്ദർശനത്തിനായി രാജ്ഭവനിലേക്ക് അയച്ചില്ല. ഫോണിലും ബന്ധപ്പെട്ടിരുന്നില്ലെന്നാണു വിവരം. എന്നാൽ, അവസാന ദിവസം സർക്കാരിനെതിരേയുള്ള നിലപാട് മയപ്പെടുത്തുന്നതായിരുന്നു ആരിഫ് മുഹമ്മദ് ഖാന്റെ പ്രതികരണം. മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻസിംഗിന്റെ നിര്യാണത്തെത്തുടർന്ന് ദുഃഖാചരണമുള്ള സാഹചര്യത്തിലാണ് സർക്കാർ ഔദ്യോഗിക യാത്രയയപ്പ് സമ്മേളനം നടത്താതിരുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എന്നാൽ, അനൗപചാരികമായി മുഖ്യമന്ത്രിയോ മന്ത്രിമാരോ എത്താതിരുന്നതിനെക്കുറിച്ച് ഇപ്പോൾ ഒന്നും പറയുന്നില്ലെന്നും നല്ല വാക്കുകൾ പറഞ്ഞ്…
Read More