നിനക്ക് വളരെ പ്രത്യേകമായ ഒരു കഴിവുണ്ട് പെണ്‍കുട്ടീ… ആര്യ ദയാലിന്റെ പാട്ടിനെ അകമഴിഞ്ഞ് പ്രശംസിച്ച് അമിതാഭ് ബച്ചന്‍…

സഖാവ് എന്ന കവിതയിലൂടെ മലയാളികളുടെ ഇഷ്ടം പിടിച്ചു പറ്റിയ ആര്യ ദയാല്‍ ഇപ്പോള്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ആര്യയുടെ പുതിയ പാട്ട് ആകര്‍ഷിച്ചത് മലയാളികളെ മാത്രമല്ല സാക്ഷാല്‍ അമിതാഭ് ബച്ചനെവരെയാണ്.

കര്‍ണാടക സംഗീതത്തിലെ സ്വരങ്ങളും കഥകളിപ്പദത്തിനൊപ്പം പോപ് ഗാനവും ഒക്കെയായി അമ്പരപ്പിക്കുന്ന പ്രകടനമാണ് ആര്യ നടത്തിയത്.

ഇതു കേട്ട് ഞെട്ടിയ ബിഗ് ബി അമിതാഭ് ബച്ചന്‍ ആര്യയുടെ ഈ പ്രകടനം തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കുകയും ചെയ്തു.

കോവിഡ് ബാധിതനായി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് അമിതാഭ് ബച്ചന്‍. തന്റെ ആശുപത്രി ദിനങ്ങളെ ആര്യയുടെ ഗാനം മനോഹരമാക്കി എന്നാണ് ബച്ചന്‍ കുറിക്കുന്നത്.

‘സംഗീതാസ്വാദനത്തിലെ എന്റെ പങ്കാളിയും പ്രിയ സുഹൃത്തുമായ ഒരാളാണ് എനിക്ക് ഈ വീഡിയോ അയച്ചു തന്നത്. ഇതാരാണ് എന്നെനിക്കറിയില്ല. പക്ഷേ ഒരു കാര്യം എനിക്ക് പറയാനാകും, നിനക്ക് വളരെ പ്രത്യേകമായ ഒരു കഴിവുണ്ട് പെണ്‍കുട്ടീ… ദൈവം നിന്നെ അനുഗ്രഹിക്കട്ടെ. ഇത്തരം സൃഷ്ടികള്‍ ഇനിയും തുടരുക. മറ്റൊരിക്കലുമില്ലാത്ത വിധം എന്റെ ആശുപത്രി ദിനങ്ങളെ നീ മനോഹരമാക്കി. കര്‍ണാടക സംഗീതവും വെസ്റ്റേണ്‍ പോപ്പും മിക്‌സ് ചെയ്യുക അത്ര എളുപ്പമുള്ള കാര്യമല്ല. പക്ഷേ വളരെ ചടുലമായും എളുപ്പത്തോടെയുമാണ് അവള്‍ അത് ചെയ്തത്’ ബിഗ്ബി പറയുന്നു.

സംഗീതോപകരണത്തില്‍ ഈണമിട്ടാണ് ആര്യയുടെ ഗംഭീര പ്രകടനം. ആര്യയുടെ ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ സ്റ്റാറ്റസുകളായി പറന്നു കളിക്കുകയാണ്.’ഞാന്‍ പാടുന്നത് താങ്കള്‍ കേള്‍ക്കുമെന്ന് സ്വപ്‌നത്തില്‍ പോലും ഞാന്‍ കരുതിയില്ല’.ആര്യ ഫേസ്ബുക്കില്‍ കുറിച്ചു.

Related posts

Leave a Comment