ജോലി കിട്ടിയിട്ട് വേണം അവധിയെടുത്ത് സ്വസ്ഥമായി വീട്ടിൽ ഇരിക്കാൻb എന്ന് പലപ്പോഴെങ്കിലും നമ്മൾ തമാശ രൂപയുടെ പറയാറുണ്ട്. എന്നാൽ ജോലിക്ക് പ്രവേശിക്കുമ്പോഴാണ് അതിന് ബുദ്ധിമുട്ടും പ്രയാസങ്ങളും നമ്മൾ അനുഭവിക്കുന്നത്. ചില സ്വകാര്യ കമ്പനികളിൽ തൊഴിലാളികൾക്ക് നല്ല പ്രഷർ ആയിരിക്കും. മാസാവസാനം എത്തിയാൽ ടാർഗറ്റ് അച്ചീവ് ചെയ്യാൻ നെട്ടോട്ടം ഓടുന്ന ജീവനക്കാരുടെ അവസ്ഥയിൽ ഇപ്പോഴും കാര്യമായ മാറ്റം ഒന്നും സംഭവിച്ചിട്ടില്ല. എന്നാൽ ഇക്കൊല്ലം ബാങ്ക് ജീവനക്കാരെ കാത്തിരിക്കുന്ന അവധികൾ കുറച്ചൊന്നുമല്ല. ജനുവരി മാസം തന്നെ 15 അവധികളാണ് ബാൻ ജീവനക്കാർക്ക് ലഭിക്കാൻ പോകുന്നത്. അവ ഏതൊക്കെ ആണെന്ന് നോക്കാം. ജനുവരി 1: പുതുവത്സര ദിനം (പുതുവർഷ ദിനത്തിൽ രാജ്യത്തെ പല സംസ്ഥാനങ്ങളിലും ബാങ്കുകൾക്ക് അവധിയായിരിക്കും.) ജനുവരി 2: പുതുവർഷ ആഘോഷം, മന്നം ജയന്തി (മിസോറാമിൽ പുതുവർഷ ആഘോഷം നടക്കും. കേരളത്തിൽ മന്നം ജയന്തി പ്രമാണിച്ച് ബാങ്കുകൾക്ക് അവധിയായിരിക്കും.) ജനുവരി…
Read MoreDay: December 30, 2024
മ്മ്ടെ ചെക്കന്റെ കല്യാണം കളറായെടാ… വധുവിന്റെ വീടിനു മുകളിൽ ഹെലികോപ്റ്ററിലെത്തി പണം വാരി വിതറി വരന്റെ അച്ഛൻ; വൈറലായി വീഡിയോ
ഇന്നത്തെ കാലത്ത് കല്യാണ ആഘോഷങ്ങൾ അതിഗംഭീരമാക്കാൻ ആണ് എല്ലാവരും ശ്രമിക്കുന്നത്. പണ്ടൊക്കെ ചെക്കന്റെ വീട്ടുകാരും പെണ്ണിന്റെ വീട്ടുകാരും ഒരുമിച്ചിരുന്ന് ഒരു തീയതി നിശ്ചയിക്കും. അവരുടെ ബന്ധുക്കളെ കൂട്ടി മുറ്റത്തൊരു പന്തലിട്ടു നടത്തിയിരുന്ന വിവാഹ ആഘോഷങ്ങളിൽ നിന്നെല്ലാം ഇന്നത്തെ നൂറ്റാണ്ടിലെ കല്യാണങ്ങൾ മാറിയിരിക്കുകയാണ്. മൈലാഞ്ചി കല്യാണം സംഗീതവിരുന്ന് ബ്രൈഡ്സ് ടു ബി ഗ്രൂമ്സ് ടു ബി അങ്ങനെ പോകുന്നു ആഘോഷങ്ങളുടെ കണക്കുകൾ. അതുപോലെ സ്ത്രീധനം വാങ്ങുന്നതും ചോദിക്കുന്നതും കൊടുക്കുന്നതും എല്ലാം തന്നെ തെറ്റാണെന്നാണ് നിയമം. എങ്കിലും ഇതൊന്നും പാലിക്കാതെ മിക്ക കല്യാണങ്ങൾ നടക്കുന്നത്. അവനവന്റെ കൊക്കിന് ഒരുങ്ങുന്ന രീതിയിലുള്ള എല്ലാ ചടങ്ങുകളും എല്ലാവരും തന്നെ ആഘോഷിക്കാറുണ്ട്. അത്തരത്തിലൊരു കല്യാണ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഇത് പെണ്ണിന്റേയോ ചെക്കന്റേയോ വീഡിയോ അല്ല, മറിച്ച് അതുക്കും മേലെ എന്ന് വേണമെങ്കിൽ പറയാം. സാധാരണ കല്യാണങ്ങളിലൊക്കെ നമ്മൾ കണ്ടിട്ടുള്ളതാണ്…
Read Moreഉമ തോമസ് വീണ 12 അടി ഉയരത്തിലെ സ്റ്റേജിൽ പോലീസ് കണ്ടെത്തിയത് ഗുരുതര പിഴവുകൾ; നൃത്ത പരിപാടി സംഘടിപ്പിച്ച സംഘാടകർക്കെതിരേ കേസെടുത്ത പോലീസ്
കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ ഗാലറിയിൽ നിന്ന് വീണ് ഉമ തോമസ് എംഎൽഎയ്ക്ക് പരിക്കേറ്റ സംഭവത്തിൽ കേസെടുത്ത് പോലീസ്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ നൃത്ത പരിപാടി നടത്തിയതിന് സംഘാടകർക്കെതിരെയാണ് പാലാരിവട്ടം പോലീസ് കേസെടുത്തത്. സ്റ്റേജ് നിർമാണ കരാറുകാർക്കെതിരെയും എഫ് ഐആർ രജിസ്റ്റർ ചെയ്തു. ഇന്നലെ രാത്രി തന്നെ കമ്മീഷണറുടെ നേതൃത്വത്തിൽ പോലീസ് അപകടമുണ്ടായ സ്ഥലം പരിശോധിച്ചിരുന്നു. 12 അടി ഉയരത്തിലാണ് ഗാലറി ക്രമീകരിച്ചത്. 55 അടി നീളമുള്ള സ്റ്റേജിൽ എട്ട് അടി വീതിയിലാണ് കസേരകൾ ഇടാൻ സ്ഥലമൊരുക്കിയത്. ദുർബലമായ ക്യൂ ബാരിയേർസ് ഉപയോഗിച്ചായിരുന്നു മുകളിൽ കൈവരിയൊരുക്കിയതെന്നും പോലീസ് കണ്ടെത്തി. സംഭവത്തിൽ കേസെടുക്കാൻ എഡിജിപി മനോജ് ഏബ്രഹാം കൊച്ചി പോലീസ് കമ്മീഷണർക്ക് നിർദേശം നൽകിയിരുന്നു.
Read More