സ്വിച്ചിട്ടാൽ കറുങ്ങുന്ന കസേരവേണം..! ന​വ​കേ​ര​ള സ​ദ​സി​നു​ള്ള ആ​ഢം​ബ​ര ബ​സി​ൽ മു​ഖ്യ​മ​ന്ത്രി​ക്ക് ഇ​രി​ക്കാ​ൻ ക​സേ​ര ചൈ​ന​യി​ല്‍ നി​ന്ന്

തി​രു​വ​ന​ന്ത​പു​രം: ന​വ​കേ​ര​ള സ​ദ​സി​ല്‍ മു​ഖ്യ​മ​ന്ത്രി​ക്കും മ​ന്ത്രി​മാ​ര്‍​ക്കും യാ​ത്ര ചെ​യ്യാ​നു​ള്ള ആ​ഢം​ബ​ര ബ​സി​ന് പ്ര​ത്യേ​ക ഇ​ള​വു​ക​ളു​മാ​യി സ​ര്‍​ക്കാ​ര്‍ വി​ജ്ഞാ​പ​ന​മി​റ​ക്കി​യ​തി​ന് പി​ന്നാ​ലെ ബ​സി​നെ പ​റ്റി​യു​ള്ള കൂ​ടു​ത​ല്‍ വി​ശ​ദാം​ശ​ങ്ങ​ള്‍ പു​റ​ത്ത്.

ഭാ​ര​ത് ബെ​ന്‍​സ് നി​ര്‍​മി​ച്ച ബ​സി​ല്‍ മു​ഖ്യ​മ​ന്ത്രി​യ്ക്ക് ഇ​രി​ക്കു​ന്ന​തി​നാ​യി വ​ച്ച ക​സേ​ര ചൈ​ന​യി​ല്‍ നി​ന്നും എ​ത്തി​ച്ച​താ​ണെ​ന്ന് റി​പ്പോ​ര്‍​ട്ട്. ഇ​ത് വ​രാ​ന്‍ ഒ​ന്ന​ര​മാ​സം സ​മ​യ​മെ​ടു​ത്തെ​ന്നും അ​തി​നാ​ലാ​ണ് ബ​സി​റ​ക്കാ​ന്‍ വൈ​കി​യ​തെ​ന്നും റി​പ്പോ​ര്‍​ട്ടി​ലു​ണ്ട്.

ബ​സി​നു​ള്ളി​ലേ​ക്ക് ആ​ളെ എ​ത്തി​ക്കു​ന്ന ഓ​ട്ടോ​മാ​റ്റി​ക്ക് ലി​ഫ്റ്റും സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്ന് റി​പ്പോ​ര്‍​ട്ട് ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ബ​സി​ലേ​ക്ക് ത​ന്നെ മ​ട​ക്കി​വെ​ക്കു​ന്ന വി​ധ​ത്തി​ലു​ള്ള ചെ​റു​ലി​ഫ്റ്റാ​ണി​തെ​ന്നാ​ണ് സൂ​ച​ന. യാ​ത്ര​ക്കാ​ര്‍​ക്ക് പ​ടി​ക​യ​റി ബു​ദ്ധി​മു​ട്ടേ​ണ്ട​തി​ല്ലെ​ന്ന് ചു​രു​ക്കം.

കോ​ണ്‍​ട്രാ​ക്ട് ക്യാ​രേ​ജ് ബ​സു​ക​ള്‍​ക്കാ​യു​ള്ള നി​യ​മ​ത്തി​ല്‍ ഭേ​ദ​ഗ​തി വ​രു​ത്തി​കൊ​ണ്ടാ​ണ് സ​ര്‍​ക്കാ​ര്‍ ബ​സി​നാ​യി പ്ര​ത്യേ​ക ഉ​ത്ത​ര​വി​റ​ക്കി​യ​ത്.

ന​വ​കേ​ര​ള സ​ദ​സി​നു​ള്ള ആ​ഡം​ബ​ര ബ​സി​ന്റെ മു​ന്‍​നി​ര​യി​ലെ സീ​റ്റി​ന് 180 ഡി​ഗ്രി ക​റ​ങ്ങാ​നു​ള്ള അ​നു​മ​തി​യും വി​ജ്ഞാ​പ​ന​ത്തി​ല്‍ ന​ല്‍​കി​യി​രു​ന്നു. ഈ ​ബ​സി​നു​വേ​ണ്ടി മാ​ത്ര​മാ​യി കോ​ണ്‍​ട്രാ​ക്ട് ക്യാ​രേ​ജ് വാ​ഹ​ന​ങ്ങ​ള്‍​ക്ക് ന​ല്‍​കി​യി​രി​ക്കു​ന്ന ക​ള​ര്‍ കോ​ഡി​നും ഇ​ള​വ് വ​രു​ത്തി​യെ​ന്ന് വി​ജ്ഞാ​പ​ന​ത്തി​ലു​ണ്ട്.

ഇ​തി​നു​പു​റ​മെ വാ​ഹ​നം നി​ര്‍​ത്തു​മ്പോ​ള്‍ പു​റ​ത്തു​നി​ന്നും വൈ​ദ്യു​തി ന​ല്‍​കാ​നും അ​നു​മ​തി​യു​ണ്ട്. ന​വ​കേ​ര​ള സ​ദ​സി​നു​വേ​ണ്ടി​യി​റ​ക്കി​യ ആ​ഢം​ബ​ര ബ​സി​നു മാ​ത്ര​മാ​യി​രി​ക്കും ഇ​ള​വു​ക​ള്‍ ബാ​ധ​ക​മാ​യി​രി​ക്കു​ക.

കെ​എ​സ്ആ​ര്‍​ടി​സി എം​ഡി​യു​ടെ ശി​പാ​ര്‍​ശ​യി​ലാ​ണ് സ​ര്‍​ക്കാ​ര്‍ വി​ജ്ഞാ​പ​ന​മി​റ​ക്കി​യ​ത്. വി​വി​ഐ​പി​ക​ള്‍​ക്കു​ള്ള ബ​സി​നും ടൂ​റി​സം ആ​വ​ശ്യ​ത്തി​നു​മാ​ണ് ഇ​ള​വെ​ന്നാ​ണ് ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്ന​ത്. സ​ര്‍​ക്കാ​ര്‍ ആ​വ​ശ്യ​പ്പെ​ടു​മ്പോ​ള്‍ വാ​ഹ​നം വി​ല്‍​ക്ക​ണ​മെ​ന്നും വി​ജ്ഞാ​പ​ന​ത്തി​ലു​ണ്ട്.

Related posts

Leave a Comment