പാരീസ്: കാർഷിക പ്രതിസന്ധിയെത്തുടർന്ന് ഫ്രാൻസിലെ കർഷകരും പ്രക്ഷോഭവുമായി തെരുവിലേക്ക്. ഞായറാഴ്ച പാരീസ് സ്തംഭിപ്പിക്കാൻ കർഷക ട്രേഡ് യൂണിയനായ റൂറൽ കോ-ഓർഡിനേഷൻ ആഹ്വാനം ചെയ്തു. ഫ്രഞ്ച് പ്രധാനമന്ത്രി ഫ്രാൻസ്വ ബെയ്റോയും കൃഷി മന്ത്രി ആനി ജനെവാർഡും കൂടിക്കാഴ്ചയ്ക്കു തയാറാകണമെന്നും ആവശ്യപ്പെട്ടാണ് സമരം. ഫ്രാൻസിലെ കാർഷിക മേഖല കടുത്ത പ്രതിസന്ധിയിലാണെന്ന് റൂറൽ കോ-ഓർഡിനേഷൻ വക്താവ് പാട്രിക് ലെഗ്രാസ് പറഞ്ഞു. കർഷകരുടെ ആവശ്യം അംഗീകരിക്കപ്പെട്ടില്ലെങ്കിൽ സമരം ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
Read MoreDay: January 1, 2025
ദക്ഷിണ കൊറിയ വിമാനാപകടം: വിദഗ്ധർ പരിശോധന നടത്തി
സിയൂൾ: ദക്ഷിണ കൊറിയയിൽ 179 പേരുടെ മരണത്തിനിടയാക്കിയ വിമാനാപകടം നടന്ന സ്ഥലം യുഎസ് അന്വേഷണ വിദഗ്ധരും ബോയിംഗ് കന്പനി പ്രതിനിധികളും അടങ്ങിയ സംഘം സന്ദർശിച്ചു. ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ, നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡ് എന്നീ വിഭാഗങ്ങളിൽനിന്നുളള എട്ട് അന്വേഷണ വിദഗ്ധർ സംഘത്തിലുണ്ട്. 181 യാത്രക്കാരെ വഹിച്ചിരുന്ന ജെജു എയറിന്റെ ബോയിംഗ് 737-800 വിമാനം ഞായറാഴ്ചയാണു തകർന്നുവീണത്. സർക്കാരിന്റെ നിർദേശപ്രകാരം, കൊറിയൻ അധികൃതർ രാജ്യത്തെ 101 ബോയിംഗ് 737-800 വിമാനങ്ങളിലും സുരക്ഷാപരിശോധനകൾ നടത്തിവരികയാണ്. പ്രാഥമിക അന്വേഷണത്തിൽ, എൻജിൻ തകരാറും പക്ഷിയുമായി കൂട്ടിയിടിച്ചതും കാരണങ്ങളായി ചൂണ്ടിക്കാട്ടപ്പെട്ടുവെങ്കിലും ലാൻഡിംഗ് ഗിയറിന്റെ പ്രശ്നത്തിലേക്കാണു വിദഗ്ധർ വിരൽ ചൂണ്ടുന്നത്. കന്പനി കൂടുതൽ മെയിന്റനൻസ് തൊഴിലാളികളെ വിന്യസിക്കുകയും മാർച്ച് വരെ വിമാനസർവീസുകൾ 10-15 ശതമാനം വരെ വെട്ടിക്കുറിച്ച് എയർക്രാഫ്റ്റുകളുടെ സുരക്ഷ ഉറപ്പാക്കുമെന്നു ജെജു എയർ പ്രസിഡന്റ് കിം ഇ ബേയ് പറഞ്ഞു. വിമാനത്തിന്റെ ഹൈട്രോളിക്…
Read Moreമോഹൻലാൽ വളരെ കംഫർട്ടബിൾ; മമ്മൂട്ടിയെക്കുറിച്ച് ശോഭന പറഞ്ഞതിങ്ങനെ
മമ്മൂക്ക എപ്പോഴും കുറച്ച് അകന്നുനിൽക്കുന്ന വ്യക്തിയാണ്. പക്ഷെ അദ്ദേഹം വളരെ സിംപിളാണെന്നു എനിക്ക് സെൻസ് ചെയ്യാനായി. വർക്കിൽ ശ്രദ്ധ കൊടുക്കുന്നയാളും പ്രാക്ടിക്കലും ക്രിയേറ്റീവുമാണ് അദ്ദേഹം. അതിനാൽ മനസിൽ മറ്റൊന്നും കാണില്ല. വളരെ ഓപ്പണും തുറന്നു സംസാരിക്കുന്നയാളുമാണ്. മോഹൻലാൽ വളരെ കംഫർട്ടബിളാണ്. ഒരേ പാതയിൽ പോയവരാണ് തങ്ങൾ. -ശോഭന
Read Moreആസിഫ് അലിയും അനശ്വര രാജനും കേന്ദ്ര കഥാപാത്രങ്ങളാകുന്ന രേഖാചിത്രം പ്രദർശനത്തിന്
ആസിഫ് അലിയും അനശ്വര രാജനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന രേഖാചിത്രം ഒന്‍പതിന് തിയറ്ററുകളിലെത്തും.മമ്മൂട്ടി ചിത്രം ദി പ്രീസ്റ്റിന്റെ സംവിധായകൻ ജോഫിൻ ടി ചാക്കോയാണ് ചിത്രത്തിനു പിന്നിലും.കാവ്യ ഫിലിം കമ്പനി, ആൻ മെഗാ മീഡിയ എന്നീ ബാനറുകളിൽ വേണു കുന്നപ്പിള്ളിയാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ജോഫിൻ ടി ചാക്കോ, രാമു സുനിൽ എന്നിവരുടെ കഥക്ക് ജോൺ മന്ത്രിക്കലാണ് തിരക്കഥ തയാറാക്കിയത്. മനോജ് കെ ജയൻ, ഇന്ദ്രൻസ്, ഹരിശ്രീ അശോകൻ തുടങ്ങിയവരും സുപ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഭാമ അരുൺ, സിദ്ദിഖ്, ജഗദീഷ്, സായികുമാർ, ശ്രീകാന്ത് മുരളി, നിഷാന്ത് സാഗർ, പ്രേംപ്രകാശ്, സുധി കോപ്പ, മേഘ തോമസ്, സെറിൻ ശിഹാബ് (‘ആട്ടം’ ഫെയിം) തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. പ്രേക്ഷകർ ഇതുവരെ കാണാത്ത വിധത്തിൽ വ്യത്യസ്തമായ ലുക്കിലാണ് താരങ്ങൾ അണിനിരക്കുന്നത്. ഛായാഗ്രഹണം അപ്പു പ്രഭാകർ, ചിത്രസംയോജനം ഷമീർ മുഹമ്മദ്, കലാസംവിധാനം ഷാജി നടുവിൽ, സംഗീത സംവിധാനം…
Read More2024 നെ ഞാൻ വെറുക്കുന്നില്ല; പ്രയാസമുള്ള വർഷമായിരുന്നെന്ന് മലൈക അറോറ
2024 നെ ഞാൻ വെറുക്കുന്നില്ല. പക്ഷെ പ്രയാസമുള്ള വർഷമായിരുന്നു. വെല്ലുവിളികളും മാറ്റങ്ങളും പാഠങ്ങളും നിറഞ്ഞ വർഷം. ജീവിതം ഒരു കണ്ണിമ വെട്ടത്തിനുള്ളിലാകാമെന്ന് നീ എന്നെ കാണിച്ച് തന്നു. എന്നിൽ സ്വയം വിശ്വസിക്കാൻ കൂടുതൽ പ്രേരിപ്പിച്ചു. എല്ലാത്തിനുമുപരി മാനസികവും ശാരീരികവും വൈകാരികവുമായ ആരോഗ്യമാണ് ഏറ്റവും പ്രധാനമെന്ന് മനസിലാക്കി തന്നു. ഇപ്പോഴും എനിക്ക് മനസിലാകാത്ത കാര്യങ്ങളുണ്ട്. പക്ഷെ ഞാൻ സമയത്തിൽ വിശ്വസിക്കുന്നു. സംഭവിച്ച എല്ലാ കാര്യങ്ങൾക്ക് പിന്നിലെയും കാരണവും ഉദ്ദേശവും മനസിലാക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു. -മലൈക അറോറ
Read Moreവലിയ സംവിധായകരോടു വരെ നോ പറഞ്ഞു
തെന്നിന്ത്യയിൽ സ്വന്തമായി ഒരു ഇരിപ്പിടം കണ്ടെത്തിയ ശേഷം ബേബി ജോൺ എന്ന സിനിമയിലൂടെ ബോളിവുഡിലേക്ക് കടന്നിരിക്കുകയാണ് കീർത്തി സുരേഷ്. തെന്നിന്ത്യയിൽ നിരവധി സൂപ്പർഹിറ്റുകളുടെ ഭാഗമായ ശേഷമാണ് കീർത്തി ബോളിവുഡിലും കൈവച്ചിരിക്കുന്നത്. കരിയറിലെ തുടക്കകാലത്തെക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ കീർത്തി സുരേഷ്. താൻ ചില വലിയ ഓഫറുകളോട് നോ പറഞ്ഞതിനെക്കുറിച്ചാണ് കീർത്തി സംസാരിച്ചത്. എന്റെ രണ്ടാമത്തെ തമിഴ് സിനിമ രജിനിമുരുകന്റെ റിലീസിനായി കാത്തിരിക്കുകയായിരുന്നു ഞാൻ. ഈ സിനിമ ചെയ്യുന്നതിനിടെ ഒരുപാട് ഓഫറുകൾ എനിക്ക് വന്നു. രജിനിമുരുകനിൽ എനിക്കു വലിയ പ്രതീക്ഷയുണ്ടായിരുന്നു. അതിനാൽ റിലീസിന് ശേഷം മറ്റ് സിനിമകൾ ചെയ്യാമെന്ന് ഞാൻ ഉറപ്പിച്ചു. എനിക്ക് തിരക്കുണ്ടായിരുന്നില്ല. സിനിമയോട് പാഷനുള്ളത് കൊണ്ടാണ് ഞാനിവിടെ നിൽക്കുന്നത്. പണം എനിക്ക് സെക്കൻഡറിയാണ്. മറ്റ് സിനിമകളിൽ നിന്നുള്ള ഓഫർ നിരസിച്ചപ്പോൾ ചില സംവിധായകർക്ക് ഇഷ്ടപ്പെട്ടില്ല. എന്താണ് നഷ്ടപ്പെടുന്നതെന്ന് നിങ്ങൾക്കറിയില്ല, കരിയറിലെ തുടക്കകാലത്ത് തന്നെ നോ പറയുന്നു എന്നൊക്കെ പറഞ്ഞു.…
Read Moreഉപ്പ് ഉപയോഗിക്കുന്പോൾ ; ഉപ്പും ബിപിയും സ്ട്രോക്കും തമ്മിൽ…
പലപ്പോഴും ഉയർന്ന അളവിൽ ഉപ്പ് നാം ശീലിക്കുന്നതാണ്. ചോറിനൊപ്പം ഉപ്പ്, ചോറു വാർക്കുന്പോൾ ഉപ്പ്… എന്നിങ്ങനെ ഉപ്പിന്റെ ഉപയോഗം വർഷങ്ങളായി പല തരത്തിൽ ശീലിക്കുന്നതാണ്. ചിപ്സ്, കോണ്‍ഫ്ളേക്സ് തുടങ്ങിയവയിലും ഉപ്പ് ധാരാളം. അച്ചാറിലും മറ്റും പ്രിസർവേറ്റീവ് ആയും ധാരാളം ഉപ്പ് ചേർക്കുന്നുണ്ട്. ബിപി കൂട്ടുന്ന സോഡിയംശരീരത്തിലെത്തുന്ന സോഡിയത്തിന്റെ തോത് ബാലൻസ് ചെയ്യുന്നതു പൊട്ടാസ്യമാണ്. പൊട്ടാസ്യം കിട്ടുന്നതു പച്ചക്കറികളിൽ നിന്നും പഴവർഗങ്ങളിൽ നിന്നുമാണ്. മിക്ക പച്ചക്കറികളിലും സോഡിയവും പൊട്ടാസ്യവും അടങ്ങിയിട്ടുണ്ട്. പച്ചക്കറികൾ ഒഴിവാക്കി പ്രോസസ്ഡ് ഫുഡ്സ് ശീലമാക്കുന്നവരാണ് നമ്മളിൽ പലരും. പച്ചക്കറികൾ കഴിക്കാത്തവർ ഉപ്പ് കൂടുതലായി കഴിക്കുന്പോൾ ശരീരത്തിൽ സോഡിയത്തിന്റെ അളവു ക്രമാതീതമായി കൂടുന്നു. സോഡിയം ശരീരത്തിൽ വെള്ളം പിടിച്ചുനിർത്തും. അതായത് രക്തത്തിലെ വെള്ളത്തിന്റെ അളവു കൂടും. രക്തത്തിന്റെ വ്യാപ്തം കൂടും. അപ്പോൾ രക്തസമ്മർദം(ബിപി) കൂടും ഉപ്പും കൊളസ്ട്രോളും?ഉപ്പും കൊളസ്ട്രോളും തമ്മിൽ ബന്ധമില്ല. ശരീരത്തിൽ ഉത്പാദിപ്പിക്കപ്പെടുന്നതിനു പുറമേ നാം…
Read Moreശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക് ; കാനനപാത വഴിയുള്ള പ്രത്യേക പാസ് നിര്‍ത്തലാക്കി
ശബരിമല: കാനനപാതയിലൂടെ കാല്‍നടയായി വരുന്ന അയ്യപ്പഭക്തര്‍ക്ക് മുക്കുഴിയില്‍ പ്രത്യേക പാസ് നല്‍കുന്നത് താത്കാലികമായി നിര്‍ത്തിവച്ചതായി ദേവസ്വം ബോര്‍ഡ് അറിയിച്ചു. പമ്പ വഴി വെര്‍ച്വല്‍ ക്യൂ ആയും സ്പോട്ട് ബുക്കിംഗ് ആയും വരുന്ന അയ്യപ്പഭക്തര്‍ ദര്‍ശനം കിട്ടാതെ മണിക്കൂറുകള്‍ കാത്തുനില്‍ക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കുന്നതിനാണ് ഈ നടപടിയെന്ന് ദേവസ്വം ബോര്‍ഡ് അംഗം എ. അജികുമാര്‍ അറിയിച്ചു. 5000 പേര്‍ക്ക് പ്രത്യേക പാസ് നല്‍കാനായിരുന്നു നേരത്തെ ഉണ്ടായിരുന്ന ധാരണ. എന്നാല്‍, കാനനപാത വഴി വരുന്ന അയ്യപ്പഭക്തരുടെ എണ്ണം അഞ്ചിരട്ടിയായി വര്‍ധിച്ചു. ഈ സാഹചര്യത്തിലാണ് സ്പെഷല്‍ പാസിന് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പ്രത്യേക പാസ് നല്‍കേണ്ടെന്നാണ് ബോര്‍ഡിന്റെ തീരുമാനം. ഭക്തജനത്തിരക്ക് വര്‍ധിച്ചതിനേ തുടര്‍ന്ന് ഇന്നലെ പമ്പ മുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഭക്തരെ പമ്പയില്‍ തടഞ്ഞു ഘട്ടംഘട്ടമായാണ് കയറ്റിവിട്ടത്. പതിനെട്ടാംപടി കയറാനുള്ള ക്യൂ ശബരിപീഠവും പിന്നിട്ട് അപ്പാച്ചിമേട് ഭാഗത്തേക്ക്…
Read Moreകേരളത്തിൽനിന്നു കൂടുതൽ സർവീസുകളുമായി തമിഴ്നാട് സ്റ്റേറ്റ് എക്സ്പ്രസ് ട്രാൻസ്പോർട്ട് കോർപറേഷൻ
ചാത്തന്നൂർ: തമിഴ്നാട് സർക്കാർ ഉടമസ്ഥതയിലുള്ള തമിഴ്നാട് സ്റ്റേറ്റ് എക്സ്പ്രസ് ട്രാൻസ്പോർട്ട് കോർപറേഷൻ കേരളത്തിൽ നിന്നും തമിഴ്നാട്ടിലേയ്ക്ക് കൂടുതൽ സർവീസുകൾ നടത്തും. ആര്യങ്കാവിൽ നിന്നും തിരുനെൽവേലി, വൈക്കത്തു നിന്നും ചെന്നൈ, വേളാങ്കണ്ണി സർവീസുകളാണ് ആദ്യം ആരംഭിക്കുന്നത്. നിലവിൽ കേരളം, തമിഴ്നാട് സർക്കാരുകൾ തമ്മിലുള്ള ധാരണപ്രകാരം അന്തർ സംസ്ഥാന സർവീസുകൾ ഇരു സംസ്ഥാനങ്ങളും നടത്തി വരുന്നുണ്ട്. കെഎസ്ആർടിസിതമിഴ്നാട്ടിലെയ്ക്ക് നടത്തുന്ന സർവീസുകൾക്ക് തുല്യമോ അതിലധികമോ സർവീസുകളാണ് തമിഴ്നാട്ടിലെ സ്റ്റേറ്റ് ട്രാൻസ്പോർട്ടു കോർപ്പറേഷനുകൾ കേരളത്തിലേയ്ക്ക് നടത്തുന്നുണ്ട്. കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം സെൽ കേരളത്തിലെ വിവിധ ഡിപ്പോകളിൽ നിന്നും തമിഴ്നാട്ടിലെ വേളാങ്കണ്ണി പോലെയുള്ള തീർത്ഥാടന കേന്ദ്രങ്ങളിലേയ്ക്കും വിനോദസഞ്ചാരകേന്ദ്രങ്ങളിലേയ്ക്കും യാത്രകൾ സംഘടിപ്പിക്കുന്നുണ്ട്. ഇതിന് പകരം തമിഴ്നാട് ട്രാൻസ്പോർട്ട് കോർപ്പറേഷനുകളുടെ ബസുകൾ കേരളത്തിലേയ്ക്ക് സർവീസുകൾ നടത്തുന്നില്ല. ഈ അപാകത ഒഴിവാക്കാനും ഇരു സംസ്ഥാനങ്ങളുടെയും പരസ്പരമുള്ള ബസ് സർവീസുകൾ സന്തുലിതാവസ്ഥയിലെത്തിക്കാനുമാണ് തമിഴ്നാട് കേരളത്തിൽ നിന്ന് കൂടുതൽ സർവീസുകൾ നടത്തുന്നത്.…
Read Moreകേരളത്തിന്റെ പുതിയ ഗവർണറായി രാജേന്ദ്ര ആർലേക്കർ നാളെ സത്യപ്രതിജ്ഞ ചെയ്യും; മുഖ്യമന്ത്രിയും മന്ത്രിമാരും സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കും
തിരുവനന്തപുരം: കേരളത്തിന്റെ പുതിയ ഗവർണറായി രാജേന്ദ്ര ആർലെക്കർ നാളെ സത്യപ്രതിജ്ഞ ചെയ്യും. ഇന്ന് വൈകുന്നേരം അഞ്ചിന് തിരുവനന്തപുരം വിമാനത്താവളത്തിലെ ആഭ്യന്തര ടെർമിനലിൽ എത്തുന്ന അദ്ദേഹത്തെ മുഖ്യമന്ത്രി പിണറായി വിജയൻ, നിയമസഭ സ്പീക്കർ എ.എൻ. ഷംസീർ, മന്ത്രിമാരായ വി.ശിവൻകുട്ടി, ജി.ആർ. അനിൽ, ജില്ലാ കളക്ടർ അനുകുമാരി, മേയർ ആര്യാ രാജേന്ദ്രൻ, എഡിജിപി. മനോജ് ഏബ്രഹാം ഉൾപ്പെടെയുള്ളവർ ചേർന്ന് സ്വീകരിക്കും. നാളെ രാവിലെ രാജ്ഭവൻ ആഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ വച്ച് ഹൈക്കോടതി ചീഫ് ജസ്റ്റിസ് മുൻപാകെ സത്യപ്രതിജ്ഞ ചെയ്ത് അദ്ദേഹം അധികാരമേൽക്കും. മുഖ്യമന്ത്രിയും മന്ത്രിമാരും സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കും. കേരളത്തിലെ 23-ാ മത്തെ ഗവർണറായാണ് അദ്ദേഹം ചുമതലയേൽക്കുന്നത്. മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ബീഹാറിലേക്കും ബീഹാർ ഗവർണറായിരുന്ന രാജേന്ദ്ര വിശ്വനാഥ് അർലേക്കറെ കേരളത്തിലേക്കും രാഷ്ട്രപതി നിയമിച്ച് ഉത്തരവിറക്കിയിരുന്നു.
Read More