തൃശൂർ: ആർ.എൽ. വി രാമകൃഷ്ണൻ കലാമണ്ഡലത്തിൽ ഭരതനാട്യം അസിസ്റ്റന്റ് പ്രഫസറായി ചുമതലയേറ്റു. ചരിത്രത്തിലാദ്യമായാണ് ഒരു പുരുഷൻ ഈ വിഭാഗത്തിൽ നൃത്ത അധ്യാപകനായി ജോലിയിൽ പ്രവേശിക്കുന്നത്. ഈ നേട്ടത്തെ സൗഭാഗ്യമായി കണക്കാക്കുന്നുവെന്നും ജീവിതത്തിൽ ഉണ്ടായ പ്രതിസന്ധികളെ മുന്നോട്ടുള്ള ചവിട്ടുപടിയായിട്ടാണ് കണ്ടിട്ടുള്ളതെന്നും ആർഎൽവി രാമകൃഷ്ണൻ പറഞ്ഞു. “വളരെ സന്തോഷം, കലാമണ്ഡലം കല്‍പ്പിത സര്‍വകലാശാല ആയപ്പോള്‍ ആദ്യത്തെ യുജിസി പോസ്റ്റാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. അവസാന സമയത്താണ് എംഎ ഭരതനാട്യം ചെയ്യുന്നത്. നേരത്തെ മോഹിനിയാട്ടത്തില്‍ എംഎയും പിഎച്ച്ഡിയും ചെയ്തിരുന്നു. പിന്നെയും നൃത്തം പഠിക്കണമെന്ന് മോഹം തോന്നിയത് കൊണ്ടാണ് എംഎ ഭരതനാട്യം പൂര്‍ത്തിയാക്കിയത്. കുറെക്കാലം കഴിഞ്ഞാണ് ഒഴിവിലേക്ക് വിളിക്കുന്നത്.’-ആർഎൽവി രാമകൃഷ്ണൻ പറഞ്ഞു. “രണ്ട് ദിവസം മുന്‍പാണ് റിസള്‍ട്ട് വരുന്നത്. വളരെ സന്തോഷമുണ്ട്. അധ്യാപകന് എന്ന് പറയുന്നത് എല്ലാ കുട്ടികളെയും ഒരുപോലെ കാണുക, അവരെ ഒരേപോലെ പഠിപ്പിക്കുക എന്നതാണ്. ഇന്നുവരെ നമ്മള് അങ്ങനെയാണ് ചെയ്ത് വരുന്നത്.…
Read MoreDay: January 16, 2025
രാജ്യത്തിനു ഭീഷണിയാകുന്നവരുടെ പൗരത്വം റദ്ദാക്കാൻ സ്വീഡൻ
സ്റ്റോക്ഹോം: രാജ്യത്തിനു ഭീഷണി ഉയർത്തുന്നവരുടെ പൗരത്വം റദ്ദാക്കാനായി ഭരണഘടന ഭേദഗതി ചെയ്യുന്നതിനെക്കുറിച്ച് സ്വീഡനിൽ ആലോചന. കൈക്കൂലി, ഭീഷണി, വ്യാജരേഖ തുടങ്ങിയവയിലൂടെ ഇരട്ട പൗരത്വം നേടിയവരുടെയും ചാരവൃത്തി, രാജ്യദ്രോഹം തുടങ്ങിയ കുറ്റങ്ങൾക്കു ശിക്ഷിക്കപ്പെട്ടവരുടെയും പൗരത്വം റദ്ദാക്കാപ്പെടും. തീവ്രവാദം, രാജ്യദ്രോഹം, സംഘടിത കുറ്റകൃത്യങ്ങൾ എന്നിവയെ നേരിടാനാണിതെന്നു നിയമമന്ത്രി ഗുണ്ണർ സ്ട്രോമർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പാർലമെന്റ് സമിതിയാണു ഭരണഘടനാ ഭേദഗതിക്കു ശിപാർശ ചെയ്തത്. കുടിയേറ്റവും സംഘടിതകുറ്റകൃത്യങ്ങളും തമ്മിൽ ബന്ധമുണ്ടെന്നാണു സ്വീഡനിലെ വലതുപക്ഷ സർക്കാർ പറയുന്നത്. പൗരത്വം ലഭിക്കേണ്ടതിനു സ്വീഡനിൽ താമസിക്കേണ്ട കാലപരിധി അഞ്ചിൽനിന്ന് എട്ടു വർഷമായി ഉയർത്താനുള്ള നിർദേശവും സർക്കാർ മുന്നോട്ടുവച്ചിട്ടുണ്ട്.
Read Moreഅഴകേ ആഴിക്കണ്ണാലേ തഴുകും അന്പിളിക്കുഞ്ഞോളേ… പുതിയ ചിത്രങ്ങളുമായി കാവ്യാ മാധവൻ: കണ്ണെടുക്കാനാകുന്നില്ലെന്ന് ആരാധകർ
മലയാളികളുടെ പ്രിയനായികമാരിലൊരാളാണ് കാവ്യ മാധവന്. ദിലീപുമായുള്ള വിവാഹത്തോടെയാണ് താരം അഭിനയത്തിന് ബ്രേക്കിട്ടത്. അഭിനയത്തില്‍ നിന്നു വിട്ടുനില്‍ക്കുകയാണെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം. കാവ്യ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച പുതിയ ചിത്രങ്ങളാണിപ്പോള്‍ ശ്രദ്ധ നേടുന്നത്. സാരിയിലുളള മനോഹര ചിത്രങ്ങളാണ് കാവ്യ പോസ്റ്റ് ചെയ്തത്. കാവ്യയുടെ സ്വന്തം വസ്ത്ര ബ്രാന്‍ഡായ ലക്ഷ്യയുടെ സാരിയാണ് താരം ധരിച്ചിരിക്കുന്നത്. എത്ര കണ്ടാലും കണ്ണെടുക്കാതെ നോക്കി നില്ക്കാന് പ്രേരിപ്പിക്കുന്ന സൗന്ദര്യത്തിനുടമ, ചിത്രങ്ങള്‍ സൂപ്പറായിട്ടുണ്ട് തുടങ്ങി നിരവധി കമന്റുകളാണ് ചിത്രങ്ങള്‍ക്ക് താഴെയുളളത്.
Read Moreഗാസ വെടിനിർത്തൽ കരാർ ഇസ്രയേലും ഹമാസും അംഗീകരിച്ചു
ദോഹ: ഗാസയിൽ 15 മാസത്തിനുശേഷം വെടിയൊച്ച നിലയ്ക്കുന്നു. ഖത്തറിന്റെ മധ്യസ്ഥതയിൽ നടന്ന വെടിനിർത്തൽ ധാരണ ഇസ്രയേലും ഹമാസും അംഗീകരിച്ചു. കരാർ ഞായറാഴ്ച പ്രാബല്യത്തിൽ വരും. ആദ്യഘട്ടത്തിൽ 33 ബന്ദികളെഹമാസ് മോചിപ്പിക്കും. ഇതിനു പകരമായി നൂറിലേറെ പലസ്തീൻ തടവുകാരെ ഇസ്രയേലും മോചിപ്പിക്കും. രണ്ടാംഘട്ടത്തിൽ, അവശേഷിക്കുന്ന ബന്ദികളെ ഹമാസ് മോചിപ്പിക്കും. ആദ്യഘട്ടത്തിലെ ധാരണകൾ നടപ്പാക്കി 16 ദിവസത്തിനുശേഷമായിരിക്കും രണ്ടാംഘട്ടത്തിലെ ധാരണകൾ തീരുമാനിക്കുകയെന്നാണു റിപ്പോർട്ട്. മൂന്നാംഘട്ടത്തിൽ ഗാസയുടെ പുനരുദ്ധാരണത്തിന് അന്താരാഷ്ട്ര സമൂഹത്തിന്റെ മേൽനോട്ടത്തിൽ മൂന്നു മുതൽ അഞ്ചു വർഷം വരെയുള്ള പദ്ധതി തയാറാക്കും. കരാർപ്രകാരം ഗാസയിൽനിന്ന് ഇസ്രേലി സേന പൂർണമായും പിന്മാറും. ബന്ദിമോചനം സംബന്ധിച്ച് ധാരണയിലെത്തിയതായും ഹമാസിന്റെ കൈവശമുള്ള ബന്ദികളെ ഉടൻ മോചിപ്പിക്കുമെന്നും നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. വെടിനിർത്തൽ കരാർ സ്ഥിരീകരിക്കുന്ന ആദ്യ നേതാവാണ് ട്രംപ്. അതേസമയം, വെടിനിർത്തൽ കരാറിനെ അനുകൂലിച്ചും എതിർത്തും ഇസ്രയേലിന്റെ വിവിധ ഭാഗങ്ങളിൽ പ്രകടനം…
Read Moreരജനീകാന്ത് അദ്ഭുതം തന്നെയാണെന്ന് മധു
രജനീകാന്ത് എന്നും എനിക്കൊരു വിസ്മയമാണ്. സിനിമയുടെ സ്വപ്നലോകത്തേക്ക് അക്കാദമിക് തലത്തില്‍ നിന്നു വന്ന ഒരാള്‍ എന്ന നിലയിലല്ല, അദ്ദേഹത്തെക്കുറിച്ചുള്ള എന്റെ അദ്ഭുതം ഞാന്‍ പങ്കുവയ്ക്കുന്നത് എന്ന് മധു. തന്റെ ജീവിതലക്ഷ്യം എന്താവണമെന്നു നിശ്ചയിക്കുകയും ആ ലക്ഷ്യത്തിലേക്കു കുതിച്ചുയരാന്‍ കഠിനാധ്വാനം ചെയ്യുകയും ചെയ്ത ഒരു സാധാരണ മനുഷ്യന്റെ വലിയ ജീവിത വിജയങ്ങളുടെ കഥയാണ് യഥാര്‍ഥത്തില്‍ രജനീകാന്തിന്റെ ജീവിതം. ശരിക്കുമത് പാഠപുസ്തകം കൂടിയാണ്. പുതിയ തലമുറ പഠിച്ചിരിക്കേണ്ട ഒരു ജീവിതപാഠം. പലരില്‍ നിന്നും കേട്ടറിയുകയും സിനിമയിലൂടെ കണ്ടറിയുകയും ചെയ്ത രജനീകാന്തിനെ വര്‍ഷങ്ങള്‍ കഴിഞ്ഞാണ് നേരില്‍ കാണുന്നതും പരിചയപ്പെടുന്നതും. തന്നിലെ നടന്റെ സാധ്യതകള്‍ എന്താണെന്ന് ഒരുപക്ഷേ, ഏറ്റവും കൂടുതല്‍ തിരിച്ചറിഞ്ഞത് അദ്ദേഹം തന്നെയാവണം. ഇത്രത്തോളം സ്റ്റൈലിഷായ മറ്റൊരു ആക്ടറെ ഇന്ത്യന്‍ സിനിമയില്‍ കണ്ടെത്താനാവില്ല. സ്റ്റൈല്‍ മന്നന് എന്ന വിശേഷണം അദ്ദേഹത്തോളം യോജിച്ച വേറൊരാളെ നമുക്ക് ചൂണ്ടിക്കാട്ടാനുമില്ല. അതുകൊണ്ടെല്ലാം രജനി എനിക്കിന്നും അദ്ഭുതം…
Read Moreബോളിവുഡില്‍ കേറാന്‍ വേണ്ടിയാണ് സോഷ്യൽ മീഡിയയിൽ ഫോട്ടോ ഇടുന്നതെന്ന് പലരും പറയാറുണ്ട്: സാനിയ ഇയ്യപ്പൻ
വളരെക്കുറച്ച് സിനിമകള്‍ മാത്രമാണ് ചെയ്തതെങ്കിലും മലയാളികളുടെ ഇഷ്ടതാരമാണ് സാനിയ ഇയ്യപ്പന്‍. ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ ശ്രദ്ധ നേടിയ താരം തമിഴിലടക്കം അഭിനയിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ സാനിയ പലപ്പോഴും വസ്ത്രങ്ങളുടെ പേരില്‍ വലിയ വിമര്‍ശനങ്ങള്‍ നേരിട്ടുണ്ട്. കൂടുതലും ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവയ്ക്കുമ്പോഴായിരുന്നു ഈ വിമര്‍ശനങ്ങള്‍ തേടിയെത്താറുള്ളത്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ പങ്കുവയ്ക്കുമ്പോള്‍ നേരിടുന്ന ആളുകളുടെ മനോഭാവത്തെക്കുറിച്ച് പറയുകയാണ് സാനിയ. ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് സാനിയ ഇതേക്കുറിച്ച് തുറന്നുപറയുന്നത്. ‘ജീവിതത്തില്‍ ഒരിക്കല്‍പോലും അഭിനേതാവ് ആകുമെന്നോ, ഇത്രയും വലിയ ഒരു യാത്രയുടെ ഭാഗമാകുമെന്നോ വിശ്വസിച്ച ഒരാള്‍ ആയിരുന്നില്ല ഞാന്‍. ഇനി ഇപ്പോള്‍ ഇതൊന്നും ഇല്ലെങ്കിലും ഞാന്‍ ഓകെയായിരുന്നു. ഇപ്പോഴും ഇന്‍സ്റ്റഗ്രാമില്‍ ചിത്രങ്ങള്‍ പങ്കുവയ്ക്കുമ്പോള്‍ പലരും പറയുന്ന ഒന്നാണ് സിനിമയിലെ അവസരങ്ങള്‍ക്കു വേണ്ടിയാണ് എന്ന്. എന്നാല്‍ ആളുകള്‍ എങ്ങനെയാണ് ഇങ്ങനെയൊക്കെ ചിന്തിക്കുന്നതെന്ന് എനിക്ക് ഇപ്പോഴും മനസിലായിട്ടില്ല. ബോളിവുഡില്‍…
Read Moreസിപിഎം വൈതാളികസംഘമെന്നു ചെറിയാൻ ഫിലിപ്പ്; “സ്തുതിഗീതത്തിനു പിന്നിൽ സെക്രട്ടേറിയറ്റ് അസോസിയേഷനിലെ ഗ്രൂപ്പു മത്സരം’
തിരുവനന്തപുരം: വ്യക്തി പൂജയ്ക്ക് എതിരാണെന്ന് പറയുന്ന സിപിഎം ഒരു വൈതാളിക സംഘമായി മാറിയിരിക്കുകയാണെന്ന് കോൺഗ്രസ് മാധ്യമസമിതി അധ്യക്ഷൻ ചെറിയാൻ ഫിലിപ്പ്. കമ്യൂണിസ്റ്റ് നേതാക്കളെ എപ്പോഴും ഏകാധിപതികളാക്കി മാറ്റിയത് സ്തുതിപാഠകരും വിദൂഷകന്മാരുമാണ്. റഷ്യയിലെ സ്റ്റാലിനും ചൈനയിലെ മാവോ സേതുങും ഉത്തര കൊറിയയിലെ കിം ഇൽ സുങും ചരിത്രത്തിലെ ചില ഉദാഹരണങ്ങൾ മാത്രം. പിണറായി വിജയനെ കത്തുന്ന സൂര്യൻ, കാരണഭൂതൻ, ഇതിഹാസ പുരുഷൻ, നാടിന്റെ വരദാനം, കാപ്റ്റൻ എന്നൊക്കെ വിശേഷിപ്പിച്ചത് പാർട്ടി സെക്രട്ടറിയും മന്ത്രിമാരുമാണ്. ഇവരൊക്കെ കണ്ണേ കരളേ എന്നൊക്കെ പണ്ട് വിളിച്ചിരുന്ന ആൾ ആരും തിരിഞ്ഞു നോക്കാതെ ഇപ്പോൾ വീട്ടിലിരിക്കുന്നു. മുഖ്യമന്ത്രിയെ ഇപ്പോൾ സ്തുതിക്കുന്നത് വാഴുന്ന കൈകൾക്ക് വളയിടുന്ന അവസരവാദികളാണ്. പ്രതികൂല ശത്രുക്കളേക്കാൾ അദ്ദേഹം ഭയക്കേണ്ടത് അനുകൂല ശത്രുക്കളെയാണ്. ആരോഗ്യകരമായ മാധ്യമ വിമർശനങ്ങൾ രാഷ്ട്രീയ നേതാക്കൾക്ക് ആത്മ പരിശോധനയിലൂടെ തെറ്റുതിരുത്താനുള്ള ഉപാധിയാണ്. ജനാധിപത്യ സംവിധാനത്തിന്റെ കാവലാളുകളായ മാധ്യമങ്ങളെ ഭയക്കുന്നവരും…
Read Moreഅദാനിയെ ഞെട്ടിച്ച ഹിൻഡൻബർഗ് റിസർച്ച് പ്രവർത്തനം നിർത്തുന്നു
കാലിഫോർണിയ: അദാനി ഗ്രൂപ്പിനെതിരേ ഗുരുതര വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയ ഹിൻഡൻബർഗ് റിസർച്ച് പ്രവർത്തനം നിർത്തുന്നു. സ്ഥാപകനായ നേറ്റ് ആൻഡേഴ്സൺതന്നെയാണ് സ്ഥാപനം പ്രവർത്തനം നിർത്തുകയാണെന്നും അടച്ചുപൂട്ടുകയാണെന്നും വെളിപ്പെടുത്തി രംഗത്തുവന്നത്. പൂട്ടാനുള്ള തീരുമാനം താൻ മുൻപേ എടുത്തതാണെന്നും ചില സാമ്രാജ്യങ്ങളെ ഉലച്ചുകൊണ്ടാണ് മടക്കമെന്നും ആശയങ്ങളും പ്രോജക്ടുകളും എല്ലാം പൂർത്തിയാക്കിയെന്നും ആൻഡേഴ്സൺ പറയുന്നു. അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ കടലാസ് കമ്പനി വഴി 100 ബില്യൺ ഡോളറിലധികം കൂട്ടിച്ചേർത്ത് ഓഹരിയിൽ കൃത്രിമം കാണിച്ചുവെന്ന് ഹിൻഡൻബർഗ് റിപ്പോർട്ട് ചെയ്തത് ഏറെ വിവാദമായിരുന്നു.
Read Moreകള്ളപ്പണം വെളുപ്പിക്കൽ: തമിഴ്നാട് മുൻ മന്ത്രിയുടെ 100.92 കോടിയുടെ സ്വത്ത് കണ്ടുകെട്ടി
ചെന്നൈ: തമിഴ്നാട് മുൻ മന്ത്രിയും എഐഎഡിഎംകെ വിമത വിഭാഗം നേതാവുമായ ആർ. വൈത്തിലിംഗത്തിന്റെ 100.92 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കൾ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടുകെട്ടി. 2011-2016ലെ എഐഎഡിഎംകെ സർക്കാരിൽ ഭവന, നഗര വികസന മന്ത്രിയായിരുന്ന വൈത്തിലിംഗത്തിനെതിരേ ശ്രീറാം പ്രോപ്പർട്ടീസ് എന്ന കമ്പനിയുടെ റിയൽ എസ്റ്റേറ്റ് പദ്ധതികൾക്ക് അനുമതി നൽകുന്നതിന് 27.9 കോടി രൂപ കൈക്കൂലി വാങ്ങി എന്ന ആരോപണത്തിൽ വിജിലൻസ് നേരത്തെ കേസെടുത്തിരുന്നു. ഇതേത്തുടർന്ന് ഇഡി നടത്തിയ പരിശോധനയിൽ കൈക്കൂലിപ്പണം കടലാസ് കമ്പനികളിൽ നിക്ഷേപിച്ചതായി കണ്ടെത്തി. പിന്നീട് എഐഎഡിഎംകെയിൽനിന്നു പുറത്തായ വൈത്തിലിംഗം ഇപ്പോൾ മുൻ മുഖ്യമന്ത്രി ഒ. പനീർസെൽവം പക്ഷത്താണ്.
Read Moreഓരോ ബസും ഓടിയത് ആറുതവണ; ചന്ദ്രനിൽ പോകുന്നതിലുമധികം ദൂരമെന്നു കെഎസ്ആർടിസി ജീവനക്കാർ
ചാത്തന്നൂർ: കെഎസ്ആർടിസിയുടെ ഓരോ ബസും ഇതുവരെ ഓടിയത് ആറ് തവണ ചന്ദ്രനിൽ പോകുന്നതിലുമധികം ദൂരമെന്ന് ജീവനക്കാരുടെ സംഘടനയായ ഫോറം ഫോർ ജസ്റ്റീസ്. സുരക്ഷിത യാത്ര സമയ ലാഭം എന്ന ഗതാഗത മന്ത്രിയുടെ ഉറപ്പിന് യാതൊരു ഗ്യാരന്റിയുമില്ലാത്ത അവസ്ഥയിലാണ് കെ എസ് ആർടി സി ബസുകളുടെ സ്ഥിതിയെന്നും ആരോപണം. ഇപ്പോൾ നിരത്തിലൂടെ സർവീസ് നടത്തുന്ന ഓരോ ബസുകളും 15 വർഷത്തിലേറെ പഴക്കമുള്ളതും 19 ലക്ഷത്തിലധികം കിലോ മീറ്ററുകൾ ഓടിയിട്ടുള്ളതുമാണ്. കെ എസ് ആർടിസിയുടെ ഒരു ബസ് ഒരു ദിവസം ഏറ്റവും കുറഞ്ഞത് 350 കി.മി. ഓടുന്നുണ്ട്. കഴിഞ്ഞ 15 വർഷത്തിലധികമായി ഓരോ വർഷവും ഇങ്ങനെ ഓടുകയാണ്. ഒരു ദിവസം 350 കിലോമീറ്റർ എന്ന കണക്കനുസരിച്ച് 15 വർഷം കൂട്ടുമ്പോൾ 1916 250 കിലോമീറ്ററാണ് ഓടിയിട്ടുള്ളത്. ദീർഘദൂര സർവീസുകൾ ഇതിലുമധികം കിലോമീറ്റർ ഓടിയിട്ടുണ്ട്. ചന്ദ്രനിലേയ്ക്കുള്ള ദൂരം 384400 കിലോമീറ്ററാണെന്ന് ജീവനക്കാർ.…
Read More