തിരുവനന്തപുരം: കഠിനംകുളത്ത് യുവതിയെ കുത്തേറ്റ് മരിച്ച സംഭവത്തിൽ പോലീസ് അന്വേഷണം ഉൗർജിതമാക്കി. കഠിനംകുളം പാടിക്കവിളാകം ഭരണിക്കാട് ഭഗവതി ക്ഷേത്രത്തിലെ പൂജാരി രാജീവിന്റെ ഭാര്യ ആതിര (30) കൊല്ലപ്പെട്ട കേസിലാണ് കഠിനംകുളം പോലീസ് അന്വേഷണം ഉൗർജിതമാക്കിയത്. ഇന്നലെ രാവിലെ പതിനൊന്നരയോടെയാണ് ആതിരയെ കഠിനംകുളത്തെ വീട്ടിൽ കഴുത്തിൽ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിൽ പാർക്ക് ചെയ്തിരുന്ന യുവതിയുടെ സ്കൂട്ടർ ചിറയിൻകീഴ് റെയിൽവെ സ്റ്റേഷന് സമീപത്ത് നിന്നു പോലീസ് കണ്ടെടുത്തു. ആതിരയുടെ ഇൻസ്റ്റാഗ്രാം സുഹൃത്ത് കൊല്ലം സ്വദേശിയായ യുവാവിനെ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം തുടരുന്നത്. കൊലപാതകത്തിന് ശേഷം ഇയാൾ ആതിരയുടെ സ്കൂട്ടറിൽ റെയിൽവേ സ്റ്റേഷനിൽ എത്തി ട്രെയിൻമാർഗം രക്ഷപ്പെട്ടതായാണ് പോലീസ് സംശയിക്കുന്നത്. ഇയാളും ആതിരയും തമ്മിൽ സൗഹൃദത്തിലായിരുന്നുവെന്ന് പോലീസ് പറയുന്നു. രണ്ട് ദിവസം മുൻപ് ഇയാൾ പെരുമാതുറയ്ക്ക് സമീപത്തെ ഒരു ലോഡ്ജിൽ മുറിയെടുത്ത് താമസിച്ച് വന്നിരുന്നുവെന്ന് പോലീസിന് വിവരം ലഭിച്ചു.…
Read MoreDay: January 22, 2025
പി.വി. അൻവറിനെതിരേ വിജിലൻസ് അന്വേഷണം; കൊല്ലം സ്വദേശിയായ വ്യവസായിയുടെ പരാതിയിൽ അന്വേഷണം
തിരുവനന്തപുരം: അനധികൃതമായി ഭൂമി പോക്ക് വരവ് ചെയ്ത് സ്വന്തമാക്കിയെന്ന പരാതിയിൽ പി.വി. അൻവറിനെതിരേ വിജിലൻസ് അന്വേഷണം. ആഭ്യന്തര വകുപ്പ് അഡീഷണൽ സെക്രട്ടറിയുടെ നിർദേശാനുസരണം വിജിലൻസ് ഡയറക്ടറാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. കൊല്ലം സ്വദേശിയായ വ്യവസായിയുടെ പരാതിയിലാണ് അന്വേഷണം. ആലുവയിലെ പാട്ട ഭൂമിയായ പതിനൊന്ന് ഏക്കർ പോക്ക് വരവ് ചെയ്ത് സ്വന്തം പേരിലാക്കിയെന്നാണ് അൻവറിനെതിരെയുള്ള പരാതി. വിജിലൻസ് ഡയറക്ടർക്കു ലഭിച്ച ഉത്തരവ് വിജിലൻസ് യൂണിറ്റിനു കൈമാറി. സ്പെഷൽ ഇൻവസ്റ്റിഗേഷൻ യൂണിറ്റ് രണ്ടിനാണ് അന്വേഷണ ചുമതല. പ്രാഥമിക അന്വേഷണം നടത്തിയ വിജിലൻസ് വിശദമായ അന്വേഷണത്തിനു ശിപാർശ ചെയ്യുകയുംതുടർന്ന് ആഭ്യന്തര അഡീഷണൽ സെക്രട്ടറി അന്വേഷണത്തിനു ഉത്തരവിടുകയുമായിരുന്നു.
Read Moreസംസ്ഥാന ഭരണം പിടിക്കാൻ പ്ലാൻ 63നെ ചൊല്ലി പോര്; രഹസ്യ സർവേ നടത്തിയതിനെതിരെ കടുത്ത വിമർശനം; സതീശന്റെ നീക്കങ്ങൾ മുഖ്യമന്ത്രിപദം ലക്ഷ്യമിട്ടാണെന്ന് ആരോപണം
തിരുവനന്തപുരം: അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഭരണം നേടാൻ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കോൺഗ്രസ് രാഷ്ട്രീയകാര്യസമിതി യോഗത്തിൽ അവതരിപ്പിച്ച പ്ലാൻ 63നെ ചൊല്ലി പാർട്ടിക്കുള്ളിൽ പോര്. കോണ്‍ഗ്രസ് മത്സരിക്കുന്ന 90ലേറെ സീറ്റുകളില്‍നിന്ന് 63 സീറ്റുകള്‍ പ്രത്യേകമായി തെരഞ്ഞെടുത്ത് ചിട്ടയായി പ്രവര്‍ത്തിച്ച് ഭരണമുറപ്പിക്കുക എന്നതായിരുന്നു കോണ്‍ഗ്രസ് രാഷ്ട്രീയ കാര്യ സമിതിയില്‍ സതീശന് മുന്നോട്ടുവച്ച ആശയം. പ്ലാനുമായി വി.ഡി. സതീശന് മുന്നോട്ടുപോകാമെന്ന് ഒരുവിഭാഗം നിലപാടെടുക്കുന്പോൾതന്നെ എതിർപ്പും ശക്തമാണ്. പാർട്ടിയിലെ മുതിർന്ന നേതാക്കളുടെ പിന്തുണ സതീശന് ഇക്കാര്യത്തിൽ ലഭിക്കുന്നില്ല. പ്ലാൻ 63 തയാറാക്കുന്നതിനു മുൻപ് നേതൃത്വം അറിയാതെ സതീശന്റെ നേതൃത്വത്തിൽ രഹസ്യ സർവേ നടത്തിയതാണ് ചിലരെ ചൊടിപ്പിച്ചത്. സർവേ നടത്തേണ്ടത് ഹൈക്കമാൻഡാണെന്നും ആരുടെ നിർദേശപ്രകാരമാണ് വി.ഡി. സതീശൻ സർവേ നടത്തിയതെന്നുമാണ് എതിർക്കുന്നവരുടെ ചോദ്യം. എ.പി. അനിൽകുമാർ പ്ലാൻ 63നെതിരേ രംഗത്ത് വന്നിരുന്നു.63 മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തനം ഉടൻ ആരംഭിക്കാൻ വി.ഡി.…
Read Moreവിദ്യാലയമുറ്റത്ത് ചലനമറ്റ് ശ്രീശരണും ഏബലും; തേങ്ങൽ അടക്കാനാകാതെ സഹപാഠികൾ; അച്ചൻകോവിൽ ആറ്റിൽ മുങ്ങി മരിച്ച വിദ്യാർഥികൾക്ക് യാത്രാമൊഴി നൽകി ഗ്രാമം
പത്തനംതിട്ട: സഹപാഠികളുടെ ചേതനയറ്റ ശരീരത്തിനു മുന്പിൽ തേങ്ങിയ കുട്ടികളെ ആശ്വസിപ്പിക്കാൻ ആർക്കുമായില്ല.അച്ചൻകോവിലാറ്റിൽ മുങ്ങി മരിച്ച ഓമല്ലൂർ ആര്യഭാരതി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥികളായ രണ്ട് കുട്ടികൾക്കും കണ്ണീരോടെയാണ് നാട് ഇന്നലെ യാത്രാമൊഴി നൽകിയത്. ഇലവുംതിട്ട മുട്ടത്തുകോണം എരുത്തിപ്പാട് വീട്ടില്‍ എ.കെ. സുഭാഷ് – സ്മിത ദമ്പതികളുടെ മകന് ശ്രീശരണ്‍ (15), ഓമല്ലൂര്‍ ചീക്കനാല്‍ ചാക്കാംപുറത്ത് വീട്ടില്‍ ബിനോയി തോമസ് – ബിജി ദമ്പതികളുടെ മകന് ഏബല്‍ ബി. തോമസ് (16) എന്നിവരാണ് കഴിഞ്ഞ ഞായറാഴ്ച മുള്ളനിക്കാട്ട് അച്ചൻകോവിലാറ്റിൽ മുങ്ങി മരിച്ചത്. മുള്ളനിക്കാടുള്ള ടര്‍ഫില്‍ കളിച്ചതിന് ശേഷം ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയോടെ അച്ചൻകോവിൽ ആറ്റിലെ കോയിക്കല്‍ കടവില്‍ കുളിക്കാനെത്തിയ അഞ്ചംഗ വിദ്യാർഥി സംഘത്തിലെ രണ്ടുപേരാണ് ദുരന്തത്തിന് ഇരയായത്. ഇടത്തിട്ടയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹങ്ങൾ ചൊവ്വാഴ്ച രാവിലെ ഒമ്പതോടെ ഓമല്ലൂർ ആര്യ ഭാരതി ഹൈസ്കൂളിന്റെ മുറ്റത്തേക്ക് എത്തിച്ചപ്പോഴേക്കും…
Read Moreചതിച്ചതാ … ഫോട്ടോയില്‍ കണ്ട പെണ്ണ് ഇതല്ല..! വിവാഹനിശ്ചയ ദിവസം വരൻ പിൻമാറി; പെൺവീട്ടുകാർ വരന്റെ സഹോദരന്റെ മീശ വടിച്ചു
ഫോട്ടോയിൽ കണ്ട പെണ്ണല്ല വിവാഹനിശ്ചയത്തിന് എത്തിയതെന്നു പറഞ്ഞ് വരൻ വിവാഹത്തിൽനിന്നു പിൻമാറി. പ്രകോപിതരായ പെൺവീട്ടുകാർ വരന്റെ സഹോദരനെ പിടികൂടി ബലമായി മീശ വടിച്ചു. വിവാഹത്തിൽ പങ്കെടുക്കാനെത്തിയ വലിയ ആൾക്കൂട്ടം നോക്കിനിൽക്കെയായിരുന്നു പെൺവീട്ടുകാരുടെ പ്രതികാരം. രാജസ്ഥാനിലെ കരൗലി ജില്ലയിൽ നടന്ന ഈ സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ വരൻ വിശദീകരണവുമായി മറ്റൊരു വീഡിയോ പങ്കുവച്ചു. വിവാഹം തീരുമാനിക്കുന്നതിനു മുൻപ് കാണിച്ച ഫോട്ടോയിൽ കണ്ട പെണ്ണും വിവാഹനിശ്ചയത്തിനെത്തിയ പെണ്ണും തമ്മിൽ നല്ല വ്യത്യാസമുണ്ടായിരുന്നുവെന്നു വീഡിയോയിൽ വരൻ പറയുന്നു. ഇക്കാര്യം ശ്രദ്ധയിൽപെട്ടതോടെ വിവാഹനിശ്ചയം ഇപ്പോൾ നടത്താനാവില്ലെന്നും കുറച്ചുസമയം വേണമെന്നും തന്റെ വീട്ടുകാർ ആവശ്യപ്പെട്ടു. അതോടെ വധുവിന്റെ വീട്ടുകാർ ബഹളമുണ്ടാക്കുകയും തന്റെ സഹോദരന്റെ മീശ ബലമായി വടിക്കുകയുമായിരുന്നു. സംഭവം വിവാദമായതോടെ വധുവിന്റെ വീട്ടുകാർ പണം വാഗ്ദാനം ചെയ്തുവെന്ന ആരോപണവും യുവാവ് ഉയർത്തി. എന്തായാലും വിവാഹം വേണ്ടെന്നു വച്ചു. സംഭവത്തിൽ ആരും പരാതിയുമായി…
Read Moreഇവൾക്കേ ഇത് പറ്റൂ, ഇവൾക്ക് മാത്രം; കഴുതയെ ഇത്രയേറെ സ്നേഹിക്കുന്ന പെൺകുട്ടി; വൈറലായി വീഡിയോ
മൃഗങ്ങളും മനുഷ്യരും തമ്മിലുള്ള പല വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. കഴുതയോട് ചങ്ങാത്തം കൂടിയ പെൺകുട്ടിയാണ് ഇപ്പോൾ വൈറലാകുന്നത്. പെൺകുട്ടി ഒരു വേലിയുടെ പുറത്ത് നിൽക്കുന്നതാണ് വീഡിയോയുടെ തുടക്കം. പെൺകുട്ടിയെ കണ്ട കഴുത അങ്ങോട്ട് നടന്നു വരുന്നത് കാണാം. കഴുത അടുത്തെത്തിയതോടെ പെൺകുട്ടി വളരെ സ്നേഹത്തോടെ അതിനെ ചേർത്ത് പിടിക്കുന്നതാണ് കാണുന്നത്. തികച്ചും വൈകാരികമായ നിമിഷങ്ങളാണ് പിന്നീട് ഉണ്ടാവുന്നത്. ഇതിന്റെ വീഡിയോ പെട്ടെന്ന് വൈറലായി. കഴുതയോട് ഇത്രയധികം സ്നേഹം കാണിക്കുന്ന പെൺകുട്ടിയുടെ മനസിനെ എല്ലാവരും അഭിനന്ദിച്ചു. ഇതാണ് യഥാർഥ സ്നേഹം ദൈവമാണ് സ്നേഹം എന്നുമൊക്കെ വീഡിയോയ്ക്ക് കമന്റുകൾ നൽകിയവർ ഒരുപാടുണ്ട്.
Read Moreചേർത്ത് പിടിച്ച് ലാലേട്ടൻ… കുംഭമേളയിൽ താരമായ പെൺകുട്ടിയെപ്പോലെ സരസ് മേളയിൽ താരമായി മുതിര്‍ന്ന ഹരിതകര്‍മ സേനാംഗം പൊന്നമ്മച്ചേച്ചി
ചെങ്ങന്നൂര്‍: സരസ് മേളയുടെ മുഖ്യ സംഘാടകനായ മന്ത്രി സജി ചെറിയാന് നടന് മോഹന്‍ലാലിനെ പൂച്ചെണ്ടു നല്കി സ്വീകരിക്കാന്‍ ക്ഷണിച്ചത് ചെങ്ങന്നൂര്‍ നഗരസഭയിലെ മുതിര്‍ന്ന ഹരിതകര്‍മ സേനാംഗം പൊന്നമ്മച്ചേച്ചിയെ. പൂച്ചെണ്ട് സ്വീകരിച്ച് ലാല്‍ പൊന്നമ്മച്ചേച്ചിയെ ചേര്‍ത്തുനിര്‍ത്തിയതോടെ കരഘോഷങ്ങള്‍ ഉയര്‍ന്നു. സംസ്ഥാന സര്‍ക്കാരിന്റെ മാലിന്യമുക്ത കേരളം പദ്ധതിയെക്കുറിച്ച് മോഹന്‍ലാല്‍ തന്റെ പ്രസംഗത്തില്‍ പരാമര്‍ശിക്കുകയും ചെയ്തു. കേരളം നേരിടുന്ന വലിയ പ്രതിസന്ധിയാണ് മാലിന്യങ്ങളെന്നും വേദിയില്‍ ചൊല്ലിയ ശുചിത്വ പ്രതിജ്ഞ എല്ലാവരും പ്രവൃത്തിപഥത്തില്‍ എത്തിക്കണമെന്നും ലാല്‍ പറഞ്ഞു. ഗൃഹനാഥകളെ ശക്തീകരിക്കുന്നതിലൂടെ കുടുംബം സാമ്പത്തികമായും സാമൂഹികമായും കൂടുതല്‍ ഉയര്‍ന്ന നിലവാരത്തിലേക്കു മാറുമെന്ന് തെളിയിക്കുകയാണ് കുടുംബശ്രീ. മഹാനഗരങ്ങളില്‍ നടക്കുന്ന മേള ചെങ്ങന്നൂര്‍ പോലെയുള്ള സ്ഥലത്തേക്ക് എത്തിക്കാന്‍ കഴിഞ്ഞത് നേട്ടമാണെന്ന് മോഹന്‍ലാല്‍ പറഞ്ഞു. മോഹന്‍ലാല്‍ ചടങ്ങില്‍ വിശിഷ്ടാതിഥിയായി. ചെങ്ങന്നൂര്‍ പെരുമയുടെ ഭാഗമായി പ്രഥമ ശ്രേഷ്ഠ ചെങ്ങന്നൂര്‍ പുരസ്കാരം നടന് മോഹന്‍ലാലിന് ഫിഷറീസ് -സാംസ്കാരിക വകുപ്പു മന്ത്രി സജി…
Read Moreപട്ടിണിയുടെ പടുകുഴിയിലേക്ക് … റേഷന്‍ മുടങ്ങിയാല്‍ പൊതുവിപണിയില്‍ അരിവില കുതിക്കും; അനിശ്ചിതകാല സമരം ദരിദ്ര വിഭാഗത്തിന്റെ അന്നംമുടക്കും
കോട്ടയം: ഈ മാസം 27ന് തുടങ്ങുന്ന അനിശ്ചിതകാല റേഷന്‍ കടയടപ്പ് സമരം പൊതുവിപണിയില്‍ ധാന്യവില വര്‍ധിക്കാന്‍ ഇടയാക്കും. നിലവില്‍ റേഷന്‍ കടകളിലെ സ്റ്റോക്ക് 80 ശതമാനവും വിതരണം ചെയ്തുകഴിഞ്ഞു. റേഷന്‍ വിതരണക്കാര്‍ സമരം തുടങ്ങിയതോടെ ജനുവരിയില്‍ ഒരു കടയിലും സ്റ്റോക്ക് വന്നിട്ടില്ല. സംസ്ഥാനത്ത് 14,316 റേഷന്‍ കടകളാണുള്ളത്. ജില്ലയില്‍ 963 കടകളും. സംസ്ഥാനത്തെ 94 ലക്ഷം വീടുകളില്‍ 43 ലക്ഷം വീടുകളിലും സൗജന്യനിരക്കിലാണ് അരിയും ഗോതമ്പും റേഷന്‍ കടകളില്‍ നിന്ന് ലഭിക്കുന്നത്. റേഷന്‍ കടകള്‍ അടഞ്ഞുകിടന്നാല്‍ ദരിദ്രവിഭാഗം പൊതുവിപണിയെ ആശ്രയിക്കേണ്ടിവരും. ഏറ്റവും ദരിദ്രവിഭാഗമായ മഞ്ഞക്കാര്‍ഡുകാര്‍ക്ക് 35 കിലോ ധാന്യമാണ് ഒരോ മാസവും സൗജന്യമായി നല്‍കുന്നത്. ഇതില്‍ 30 കിലോ അരിയും മൂന്നു കിലോ ഗോതമ്പും രണ്ട് കിലോ ആട്ടയും ഉള്‍പ്പെടും. അരി സ്റ്റോക്കനുസരിച്ച് കാര്‍ഡുടമയ്ക്ക് ഏത് ഇനവും വാങ്ങാം. സംസ്ഥാനത്ത് 5.95 ലക്ഷം കുടുംബങ്ങള്‍ ഈ വിഭാഗത്തില്‍പ്പെടുന്നു.ദരിദ്രവിഭാഗത്തില്‍…
Read Moreചുണ്ടിൽ സൂപ്പർഗ്ലൂ തേച്ച് യുവാവ്;വായ തുറക്കാൻ പോലുമാകാതെ പേടിച്ച് കരയുന്ന വീഡിയോ വൈറൽ
വിവിധ തരത്തിലുള്ള വാർത്തകളാണ് ദിവസേന സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ചില പ്രാങ്ക് വീഡിയോകളും ഇതിൽ ഉൾപ്പെടുന്നു. കേവലം ലൈക്കിനും ഷെയറിനും വേണ്ടി ആളുകൾ എന്തും ചെയ്യുന്ന അവസ്ഥയാണ് പൊതുവെ കാണപ്പെടുന്നത്. അതുപോലെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. @badis_tv എന്ന യൂസറാണ് വീഡിയോ സോഷ്യൽ മീഡിയയിൽ പങ്ക്വച്ചിരിക്കുന്നത്. ഒരു യുവാവ് തന്റെ ചുണ്ടിൽ സൂപ്പർഗ്ലൂ തേക്കുന്നതാണ് വീഡിയോയുടെ തുടക്കം.ഗ്ലൂ തേച്ചതോടെ യുവാവിന്റെ രണ്ട് ചുണ്ടും ഒട്ടിപ്പിടിക്കുന്നത് വീഡിയോയിൽ കാണാം. ഇത് കണ്ട യുവാവിന് പോലും ചിരി വരികയാണ്. കുറേ നേരം അവൻ ഇരുന്ന് ചിരിക്കുന്നത് കാണാം. എന്നാൽ, ഈ ചിരി അധികം നീണ്ടുനിന്നില്ല. കുറച്ച് കഴിഞ്ഞ് നോക്കുമ്പോൾ യുവാവിന് തന്റെ ചുണ്ടുകൾ വേർപ്പെടുത്താനോ വായ തുറക്കാനോ സാധിക്കുന്നില്ല. അവൻ കരയുന്നതാണ് പിന്നീട് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. View…
Read Moreകുറഞ്ഞ വിലയുടെ പിപിഇ കിറ്റ് കൂടിയ വിലയ്ക്ക് വാങ്ങിയ ആദ്യത്തെ ആരോഗ്യമന്ത്രി; ജനങ്ങളുടെ ദുരിതത്തെ വിറ്റ് കാശാക്കിയ സർക്കാരെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: കോവിഡ് കാലത്ത് പുര കത്തുമ്പോള്‍ വാഴ വെട്ടി. കൊള്ള നടത്തിയിട്ട് കെ.കെ.ശൈലജ ന്യായീകരിക്കുകയാണ്. പിപിഇ കിറ്റ് അഴിമതിയില്‍ കേസെടുക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കുറഞ്ഞ വിലയ്ക്ക് കിട്ടുമായിരുന്ന പിപിഇ കിറ്റ് കൂടിയ വിലയ്ക്ക് വാങ്ങി. കേസില്‍ ആദ്യത്തെ പ്രതി അന്നത്തെ ആരോഗ്യമന്ത്രി കെ.കെ.ശൈലജയാണ്. മുഖ്യമന്ത്രി അറിഞ്ഞുതന്നെയാണ് ഇത് ചെയ്തത്. കോവിഡ് കാലത്ത് ജനങ്ങള്‍ അനുഭവിച്ച ദുരിതത്തെ വിറ്റ് കാശാക്കാന്‍ ശ്രമിച്ചു. ദുരന്തത്തെപ്പോലും അഴിമതിക്കുള്ള ഉപാധിയാക്കി മാറ്റിയ സര്‍ക്കാരാണിത് കാലാവധി കഴിഞ്ഞ മരുന്നുകള്‍ വിതരണം ചെയ്തതുവഴി ജനങ്ങളുടെ ജീവന് വച്ച് പന്താടുകയാണ് സര്‍ക്കാര്‍ ചെയ്തത്. കോവിഡ് കാലത്ത് വന്‍ അഴിമതി നടന്നെന്ന് തങ്ങള്‍ അന്നേ പറഞ്ഞതാണ്. സിഎജി റിപ്പോര്‍ട്ട് വന്നതോടെ ഇക്കാര്യം വ്യക്തമായെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
Read More