മൃഗങ്ങളും മനുഷ്യരും തമ്മിലുള്ള പല വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. കഴുതയോട് ചങ്ങാത്തം കൂടിയ പെൺകുട്ടിയാണ് ഇപ്പോൾ വൈറലാകുന്നത്.
പെൺകുട്ടി ഒരു വേലിയുടെ പുറത്ത് നിൽക്കുന്നതാണ് വീഡിയോയുടെ തുടക്കം. പെൺകുട്ടിയെ കണ്ട കഴുത അങ്ങോട്ട് നടന്നു വരുന്നത് കാണാം. കഴുത അടുത്തെത്തിയതോടെ പെൺകുട്ടി വളരെ സ്നേഹത്തോടെ അതിനെ ചേർത്ത് പിടിക്കുന്നതാണ് കാണുന്നത്. തികച്ചും വൈകാരികമായ നിമിഷങ്ങളാണ് പിന്നീട് ഉണ്ടാവുന്നത്.
ഇതിന്റെ വീഡിയോ പെട്ടെന്ന് വൈറലായി. കഴുതയോട് ഇത്രയധികം സ്നേഹം കാണിക്കുന്ന പെൺകുട്ടിയുടെ മനസിനെ എല്ലാവരും അഭിനന്ദിച്ചു. ഇതാണ് യഥാർഥ സ്നേഹം ദൈവമാണ് സ്നേഹം എന്നുമൊക്കെ വീഡിയോയ്ക്ക് കമന്റുകൾ നൽകിയവർ ഒരുപാടുണ്ട്.