ഇരിട്ടി: ആറളം വന്യജീവി സങ്കേതത്തിനുള്ളിലെ നരിക്കടവ് ആന്റി പോച്ചിംഗ് ക്യാമ്പിൽ മോഷണം നടത്തി ഉപകരണങ്ങൾ നശിപ്പിച്ച കേസിൽ അറസ്റ്റിലായ സഹോദരങ്ങൾ റിമാൻഡിൽ. ആറളം ഫാം ബ്ലോക്ക് ഒന്‍പതിൽ താമസക്കാരായ പറമ്പത്ത് വീട്ടിൽ അനീഷ് (31), വിനോദ് ( 27) എന്നിവരാണ് റിമാൻഡിൽ ആയത്. ഡിസംബർ രണ്ടിനും 11നും ഇടയിലാണ് കേസിനാസ്പദമായ സംഭവം. മീൻമുട്ടി വെള്ളച്ചാട്ടത്തിനു സമീപം വനംവകുപ്പിന്റെ ആന്റി കോച്ചിംഗ് ക്യാമ്പിൽ അതിക്രമിച്ചു കയറി പാത്രങ്ങൾ, ഭക്ഷണം പാകം ചെയ്യാൻ ഉപയോഗിക്കുന്ന വസ്തുക്കൾ, സിസിടിവി, വയറിംഗ്, സോളാർ പാനൽ, സ്ലീപ്പിംഗ് ബെഡ്, വാതിലുകൾ എന്നിവ നശിപ്പിച്ചിരുന്നു. സംഭവത്തിൽ വനം വകുപ്പ് ആറളം പോലീസിൽ പരാതി നൽകിയിരുന്നു. കോളനികളിലെ ഊരുമൂപ്പന്മാരിൽനിന്നു ലഭിച്ച രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ കുറിച്ചുള്ള സൂചന പോലീസിനു ലഭിക്കുന്നത്. സംഭവത്തിനു ശേഷം ഇവർ ഒളിവിൽ ആയിരുന്നു. കഴിഞ്ഞദിവസം രാത്രി ആറളം ഫാം ബ്ലോക്ക് ഒമ്പതിലെ വീടിനു…
Read MoreDay: January 28, 2025
റേഷൻ വ്യാപാരികളുടെ സമരം തീർന്നെങ്കിലും അരി കിട്ടാൻ കാത്തിരിക്കണം
കണ്ണൂര്‍: റേഷൻ വ്യാപാരികളുടെ സമരം ഒത്തുതീർപ്പായെങ്കിലും അരിവിതരണം തുടങ്ങാൻ ഇനിയും കാത്തിരിക്കണം. സംസ്ഥാനത്ത് 50 ശതമാനം മാത്രമാണ് ഈ മാസത്തെ അരി വിതരണം പൂർത്തിയായത്. ഡിസംബറിലെ വിഹിതത്തില്‍ ബാക്കിയുള്ള ധാന്യങ്ങളാണ് ഈ മാസം തുടക്കത്തില്‍ റേഷന്‍ കടകളിലൂടെ വിതരണം ചെയ്തത്. ഇനിയും 50 ശതമാനം വിതരണം നടക്കാനുണ്ട്. കുടിശിക തുക ലഭിക്കാതായതോടെ എഫ്സിഐ ഗോഡൗണുകളില്‍നിന്ന് സപ്ലൈകോയുടെ എന്‍എഫ്എസ്എ ഗോഡൗണുകളിലേക്കും അവിടെനിന്ന് റേഷന്‍ കടകളിലേക്കും അരി ലോറികളില്‍ എത്തിക്കുന്ന വിതരണക്കരാര്‍ ജീവനക്കാർ കഴിഞ്ഞ ഒന്നുമുതൽ സമരം നടത്തിയതോടെ റേഷൻകടകളിലൊന്നും സാധനങ്ങളെത്തിയിരുന്നില്ല. കഴിഞ്ഞ ശനിയാഴ്ച അവരുടെ സമരം ഒത്തുതീർപ്പായിരുന്നെങ്കിലും ഇന്നലെ റേഷൻ വ്യാപാരികൾ സമരം നടത്തിയതോടെ കടകളിലൊന്നും സാധനങ്ങളെത്തിക്കാൻ സാധിച്ചില്ല.നിലവിൽ സബ്സിഡി ഇനത്തിൽ ലഭിക്കുന്ന ആട്ട, ഗോതമ്പ്, മട്ടയരി തുടങ്ങി എല്ലാം തീർന്നിരിക്കുകയാണ്. റേഷന്‍കടകളിലേക്ക് സ്റ്റോക്ക് എത്താൻ വൈകിയാൽ സാധാരണക്കാര്‍ക്ക് അരി കിട്ടാതാകും. ഇന്ന് മുതൽ റേഷൻകടകളിൽ സാധനം എത്തിക്കാൻ…
Read Moreഗോകുലിന് അവന്റെ അച്ഛനോടുള്ള ബഹുമാനം തന്നെയാണ് എന്നോടും: മമ്മൂട്ടി
ഗോകുല്‍ സുരേഷിന്റെ അച്ഛന്റെ സഹപ്രവര്‍ത്തകനാണ് ഞാന്‍. അപ്പോള്‍ ഉറപ്പായും അവന് അച്ഛനോടുള്ള ബഹുമാനം എന്നോടും ഉണ്ടാകും. പക്ഷേ ആ ഒരു ബഹുമാനം സിനിമയില്‍ കാണിക്കരുത് എന്ന് ഞാന്‍ പറഞ്ഞു. സെറ്റിലൊക്കെ വരുമ്പോള്‍ എന്നെ കാണുന്ന ഉടനെ എഴുന്നേറ്റ് നിന്ന് ഗോകുല്‍ ബഹുമാനിക്കും. അങ്ങനെയൊന്നും വേണ്ടെന്നു ഞാന്‍ പറഞ്ഞു. സാധാരണ പെരുമാറുന്ന രീതി തന്നെ മതിയെന്നാണ് ഞാന്‍ ഗോകുലിനോട് ആവശ്യപ്പെട്ടത്. ഗോകുല്‍ വളരെ നന്നായി അഭിനയിച്ചു. മികച്ച കോംബിനേഷന്‍ ആയിരുന്നു ഞങ്ങള്‍. യാതാരുവിധ ബുദ്ധിമുട്ടും നേരിടേണ്ടിവന്നില്ല. ഗോകുലിന് എന്റെ കൂടെ അഭിനയിക്കുമ്പോള്‍ ഒരു എക്സൈറ്റ്മെന്റ് ഉണ്ട്. അത് ഡൊമിനിക് ആന്‍ഡ് ദ് ലേഡീസ് പേഴ്സ് എന്ന സിനിമയിലും പ്രതിഫലിച്ചു. അതാണ് ആ കഥാപാത്രം അത്രയും സ്വീറ്റ് ആയത്. പുത്തന്‍ ബൈക്ക് ആണ് അവനു സിനിമയില്‍ ഉപയോഗിക്കാന്‍ വാങ്ങിക്കൊടുത്തത്. -മമ്മൂട്ടി
Read Moreനരിവേട്ട ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹര്‍ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ടോവിനോ തോമസിന്റെ ജന്മദിനം പ്രമാണിച്ചാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തിരിക്കുന്നത്. ഇന്ത്യന്‍ സിനിമാ കമ്പനിയുടെ ബാനറില്‍ ഇന്ത്യ ജിസിസി ട്രേഡ് അംബാസിഡര്‍ ഷിയാസ് ഹസന്, യുഎഇയിലെ ബില്‍ഡിംഗ് മെറ്റീരിയല്‍ എക്സ്പോര്‍ട്ട് ബിസിനസ് സംരംഭകന് ടിപ്പു ഷാന്‍ എന്നിവര്‍ ചേര്‍ന്നാണ് നരിവേട്ട നിര്‍മിക്കുന്നത്. കേന്ദ്ര സാഹിത്യ ആക്കാദമി അവാര്‍ഡ് ജേതാവ് അബിന്‍ ജോസഫ് തിരക്കഥ രചിച്ച ഈ സിനിമയുടെ ചിത്രീകരണം അടുത്തിടെയാണ് പൂര്‍ത്തിയായത്. വലിയ കാന്‍വാസില്‍ വമ്പന്‍ ബഡ്ജറ്റില്‍ നിര്‍മിക്കുന്ന നരിവേട്ടയിലൂടെ തമിഴ് നടന് ചേരന് ആദ്യമായി മലയാള സിനിമയില്‍ എത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. ടോവിനോ തോമസ്, ചേരന് എന്നിവര്‍ കൂടാതെ സുരാജ് വെഞ്ഞാറമൂട്, പ്രിയംവദ കൃഷ്ണ, ആര്യ സലിം, റിനി ഉദയകുമാര്‍, എന്നിവരും ഈ ചിത്രത്തിന്റെ…
Read Moreമോഹന്‍ലാല്‍ അഴിഞ്ഞാടിയാണ് അന്ന് അഭിനയിച്ചത്; കമൽ
അയാള്‍ കഥ എഴുതുകയാണ് എന്ന ചിത്രത്തിലെ നായികയായി ആദ്യം സൗന്ദര്യയെയാണ് കാസ്റ്റ് ചെയ്തിരുന്നത് എന്ന് സംവിധായകൻ കമൽ. ആ സമയത്താണ് അവര്‍ മരിച്ചത്. പിന്നെയാണ് നായികയെ മാറ്റിയത്. ഏത് നായികയാണ് കഥാപാത്രത്തിന് ചേരുന്നതെന്ന് നടി സരിതയോടാണ് ഞാന്‍ അന്വേഷിച്ചത്. അങ്ങനെ അവര്‍ തെലുങ്കിലെ വലിയ നായികയായ മന്ത്രയുടെ പേര് നിര്‍ദേശിക്കുകയായിരുന്നു. അങ്ങനെ ഞാന്‍ മന്ത്രയെ വിളിച്ചു. എന്റെ ചിത്രമായതുകൊണ്ട് മന്ത്ര അഭിനയിക്കാമെന്ന് വാക്ക് നല്കി. പക്ഷെ മോഹന്‍ലാലിന്റെയും മന്ത്രയുടെയും ഡേറ്റുകള്‍ തമ്മില്‍ ചേര്‍ന്നില്ല. അങ്ങനെ അത് ഒഴിവായി പോയി. അങ്ങനെയാണ് ഒടുവില്‍ കൗസല്യ (നന്ദിനി) നായികയായത്. സിനിമയുടെ ആദ്യദിവസത്തെ ഷൂട്ടിംഗ് മുതല്‍ മോഹന്‍ലാലിന്റെ പ്രകടനം അസാധ്യയമായിരുന്നു. ആ സിനിമയില്‍ മോഹന്‍ലാല്‍ അഴിഞ്ഞാടിയാണ് അഭിനയിച്ചത്. അത്രയും മികവുറ്റതായിരുന്നു. അന്ന് ലൊക്കേഷനുകളില്‍ മോണിറ്ററുകള്‍ ഇല്ലായിരുന്നു. അതുകൊണ്ട് താരങ്ങളെകൊണ്ടു വീണ്ടും അഭിനയിപ്പിക്കാന്‍ കഴിയില്ലായിരുന്നു. സ്ക്രീനില്‍ എന്തുവരണം എന്നതിനെക്കുറിച്ച് മോഹന്‍ലാലിന് കൃത്യമായ ധാരണ…
Read Moreചെന്താമരയെ ജോത്സ്യൻ പറഞ്ഞ് വശ്വസിപ്പിച്ചു; കുടുംബ കലഹത്തിന്റെ കാരണം നീളൻ മുടിയുള്ള സ്ത്രീയെന്ന്; ലിസ്റ്റിൽ ഇനിയും രണ്ടുപേർ; ചെന്താമര അന്തവിശ്വാസങ്ങൾക്ക് അടിമ…
നെന്മാറ: വീടിന് എതിർവശത്ത് താമസിക്കുന്ന നീളൻ മുടിയുള്ള സ്ത്രീയാണ് കുടുംബ കലഹത്തിന് കാരണമെന്ന് ജോത്സ്യൻ പറഞ്ഞതിന് പിന്നാലെയാണ് ചെന്താമര 2019ൽ സജിതയെ കൊലപ്പെടുത്തിയതെന്ന് അദ്ദേഹത്തിന്റെ അമ്മാവൻ. ചെന്താമര മന്ത്രവാദത്തിന് അടിമയാണെന്നും കിട്ടുന്ന പണമെല്ലാം ഉപയോഗിച്ച് പൂജകൾ ചെയ്യാറുണ്ടെന്നും അമ്മാവൻ പറഞ്ഞു. ‘‘ചെന്താമര അന്ധവിശ്വാസത്തിന് അടിമയാണ്. കുറച്ച് പൈസ കൈയിൽ കിട്ടിയാൽ പൂജയ്ക്കും മന്ത്രവാദത്തിനുമെല്ലാം ഉപയോഗിക്കും. ഒരിക്കൽ ജോത്സ്യനെ കണ്ടപ്പോഴാണ് വീടിന്റെ എതിർവശത്ത് താമസിക്കുന്ന നീളൻ മുടിയുള്ള സ്ത്രീയാണ് കുടുംബപ്രശ്നങ്ങൾക്ക് കാരണമെന്ന് പറഞ്ഞത്. പിന്നാലെയാണ് അവൻ സജിതയെ വെട്ടിക്കൊലപ്പെടുത്തിയത്. ചെന്താമരയെ സഹിക്കാൻ വയ്യാതെയാണ് ഭാര്യ വീടു വിട്ട് പോയതെന്ന് ചെന്താമരയുടെ അമ്മായി പറഞ്ഞു. പ്രതി ജാമ്യവ്യവസ്ഥ ലംഘിച്ചു; പോലീസിനെതിരേ റിപ്പോർട്ട്നെന്മാറ: സജിത കൊലക്കേസ് പ്രതിയായ ചെന്താമര ജാമ്യവ്യവസ്ഥ ലംഘിച്ചാണ് നെന്മാറയില് എത്തിയത്. ഒന്നരമാസം മുമ്പ് കേസില്‍ ജാമ്യം ലഭിച്ച ചെന്താമരയോട് നെന്മാറ പഞ്ചായത്തില്‍ പ്രവേശിക്കരുതെന്ന് ജാമ്യ വ്യവസ്ഥയില്‍ നിര്‍ദേശിച്ചിരുന്നു.…
Read Moreഅഭ്യൂഹങ്ങൾക്ക് വിട: തൃഷ രാഷ്ട്രീയത്തിലേക്കില്ല സിനിമയില്‍ തന്നെ തുടരും
ഒരിടവോളയ്ക്കു ശേഷം സിനിമയില്‍ തിരിച്ചെത്തിയ നായികയായി നിറഞ്ഞുനില്ക്കുന്ന താരമാണ് തൃഷ കൃഷ്ണന്. അതിനിടെയാണ് തൃഷ അഭിനയം നിര്‍ത്തുന്നുവെന്ന അഭ്യൂഹം കഴിഞ്ഞ കുറച്ച് ദിവസമായി പുറത്തുവന്നത്. അഭിനയം അവസാനിപ്പിച്ച് തൃഷ നടന് വിജയ് ആരംഭിച്ച തമിഴ് വെട്രി കഴകം പാര്‍ട്ടിയില്‍ അംഗമാകും എന്നായിരുന്നു ഗോസിപ്പ്. എന്നാല്‍ ഈ ഗോസിപ്പ് തള്ളികളയുകയാണ് തൃഷയുടെ അമ്മ ഉമ കൃഷ്ണന്. തൃഷ അഭിനയം അവസാനിപ്പിക്കില്ലെന്നും രാഷ്ട്രീയത്തിലേക്ക് ഇല്ലെന്നും ഉമ കൃഷ്ണന് ഒരു ടെലിവിഷന്‍ ചാനലിനോടു പറഞ്ഞു. തൃഷ സിനിമയില്‍ തന്നെ തുടരും എന്നും ഉമ കൃഷ്ണന് പറഞ്ഞു. അഭിനയം നിര്‍ത്തി തമിഴ് വെട്രി കഴകം പാര്‍ട്ടിയില്‍ ചേരാന്‍ പോകുന്ന വിവരം അമ്മയോടാണ് തൃഷ ആദ്യം വെളിപ്പെടുത്തിയത് എന്നാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന വാര്‍ത്ത. ഇക്കാര്യത്തിലാണ് ഇപ്പോള്‍ സ്ഥിരീകരണം വന്നിരിക്കുന്നത്. ഇപ്പോള്‍ അര ഡസന്‍ സിനിമകളിലേറെ തൃഷ അഭിനയിക്കുന്നതും പുറത്തിറങ്ങാനുള്ളതുമായുണ്ട്. ഐഡന്റിറ്റി എന്ന മലയാള…
Read Moreകീടനാശിനി തളിച്ചശേഷം കൈ കഴുകാതെ ഭക്ഷണം കഴിച്ചു; യുവകർഷകന് സംഭവിച്ചത് കേട്ടാൽ ഞെട്ടും
വയലിൽ കീടനാശിനി തളിച്ചശേഷം കൈകഴുകാതെ ഭക്ഷണം കഴിച്ച യുവകര്ഷകൻ മരിച്ചു. ഉത്തർപ്രദേശിലെ മഥുരയിലാണു സംഭവം. കനയ്യ എന്ന ഇരുപത്തിയേഴുകാരനാണു മരിച്ചത്. കൃഷിയിടത്തിൽ കീടനാശിനി തളിച്ചശേഷം വീട്ടിലെത്തിയ കനയ്യ കൈ കഴുകാതെ അത്താഴം കഴിക്കുകയായിരുന്നു. ഭാര്യ നിർബന്ധിച്ചിട്ടും കൈ കഴുകാൻ കനയ്യ തയാറായില്ലെന്നു പോലീസ് പറയുന്നു. അത്താഴശേഷം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട കനയ്യയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
Read Moreനെന്മാറ ഇരട്ടക്കൊല; ചെന്താമരയ്ക്കായി തെരച്ചിൽ തുടരുന്നു; തെരച്ചിൽ സംഘത്തിൽ 125 പോലീസുകാർ കൂടി
പാലക്കാട്: നെന്മാറ പോത്തുണ്ടിയിൽ അമ്മയെയും മകനെയും വെട്ടിക്കൊന്ന ചെന്താമരയെ (58) ഇനിയും കണ്ടെത്താനായില്ല. അന്വേഷണം ഊർജിതമാക്കിയതായി പോലീസ് അറിയിച്ചു. നാട്ടുകാരുടെ സഹായത്തോടെ ഇന്നും പരിശോധന തുടരുകയാണ്. ആലത്തൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ഏഴുപേരടങ്ങുന്ന നാലു ടീമുകളാണ് പരിശോധന നടത്തുക. 125 പോലീസുകാർ കൂടി തെരച്ചിൽ സംഘത്തിൽ ചേരും. പോത്തുണ്ടി തിരുത്തൻപാടം ബോയൻ കോളനിയിലെ സുധാകരൻ, അമ്മ ലക്ഷ്മി എന്നിവരാണ് കൊല്ലപ്പെട്ടത്. കൊലപാതകശേഷം പ്രതി കഴിഞ്ഞിരുന്ന പോത്തുണ്ടി, നെല്ലിയാമ്പതി മലയടിവാരങ്ങളിലും തെരച്ചിൽ വ്യാപിപ്പിച്ചു. തെരച്ചിലിന് മുങ്ങൽ വിദഗ്ധരുടെ സഹായം പോലീസ് തേടിയതിനെ തുടർന്ന് സ്കൂബ ടീമും സ്ഥലത്തെത്തിയിട്ടുണ്ട്. ചെന്താമര വിഷംകഴിച്ച് വെള്ളത്തിൽ ചാടിയെന്ന സംശയത്തിലാണ് ജലാശയങ്ങളിൽ പരിശോധന നടത്തുന്നത്. 2019 ലെ കൊലപാതകത്തിന് സമാനമായ രീതിയിൽ വിശന്നാൽ ഭക്ഷണത്തിനായി ഒളിവ് വിട്ട് ചെന്താമര പുറത്തിറങ്ങിയേക്കാമെന്നാണ് പോലീസ് കരുതുന്നത്. പ്രതിയുടെ വീട്ടിൽനിന്നു പാതി ഉപയോഗിച്ച വിഷക്കുപ്പി കണ്ടെത്തിയതിനാൽ ആത്മഹത്യ ചെയ്യാനുള്ള സാധ്യതയും…
Read Moreശരീരമാകെ നാടവിരകൾ..! എക്സ് റേ കണ്ട് ഡോക്ടർ അന്പരന്നു
ന്യൂയോർക്ക്: ഒരു രോഗിയുടെ എക്സ്-റേ കണ്ട ഡോക്ടർ അന്പരന്നു പോയി! രോഗിയുടെ ശരീരമാസകലം നാടവിരയുടെ ലാർവകൾ! അമേരിക്കയിലാണു സംഭവം. ശാരീരികാസ്വസ്ഥതകളുമായാണു രോഗി ആശുപത്രിയിലെത്തിയത്. ഡോക്ടർ എക്സ്-റേ എടുക്കാൻ നിർദേശിച്ചു. എക്സ് റേ പരിശോധിച്ചപ്പോഴാണ് അവിശ്വസനീയ കാഴ്ച ശ്രദ്ധയിൽപ്പെട്ടത്. തന്റെ മെഡിക്കൽ കരിയറിൽ ആദ്യമായാണ് ഇത്തരമൊരു രോഗസാഹചര്യത്തെ അഭിമുഖീകരിക്കുന്നതെന്നു ഡോ. സാം ഘാലി എക്സിൽ കുറിച്ചു. എക്സ്-റേയുടെ ചിത്രവും ഡോക്ടർ പങ്കുവച്ചു. ‘സിസ്റ്റിസെർകോസിസ്’ എന്ന രോഗമാണിത്. ടീനിയ സോളിയം എന്ന നാടവിരയുടെ ലാർവകൾ ദേഹമാസകലം പടരുന്നതാണ് ഈ രോഗാവസ്ഥ. നന്നായി പാകം ചെയ്യാത്ത പന്നി മാംസം കഴിക്കുന്നതിലൂടെയാണ് ഈ രോഗം പിടിപെടുന്നതെന്നു ഡോ. ഘാലി പറഞ്ഞു. പന്നിമാംസത്തിലൂടെ ഉള്ളിൽ ചെല്ലുന്ന നാടവിര മനുഷ്യന്റെ കുടലിൽ ആഴ്ചകൾക്കുള്ളിൽ വളർന്നുവികസിക്കും. ലാർവകൾ ടിഷ്യൂകളിലേക്കു പ്രവേശിക്കുന്നതുമൂലമാണു സിസ്റ്റിസെർകോസിസ് രോഗം ഉണ്ടാകുന്നത്. ഇത്തരം പരാദവിരകൾ ഒരാളിൽനിന്നു മറ്റുള്ളവരിലേക്ക് എളുപ്പത്തിൽ പടരും. വിരബാധയുള്ളവർ ശുചിമുറികൾ ഉപയോഗിച്ചശേഷം…
Read More