കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചെന്ന മലയാളത്തിലെ പ്രമുഖ നടിയുടെ പരാതിയില്‍ വീണ്ടും കേസ് നേരിടുന്ന സംവിധായകന് സനല്‍കുമാര്‍ ശശിധരനെതിരേ നടി അമേരിക്കന്‍ പോലീസില്‍ പരാതി നല്‍കും. നടി വൈകാതെ പരാതി നല്‍കുമെന്ന് കൊച്ചി സിറ്റി പോലീസ് പറഞ്ഞു. സനല്‍കുമാര്‍ കുറച്ചു മാസങ്ങളായി അമേരിക്കയിലാണെന്നാണ് പോലീസിനു ലഭിക്കുന്ന വിവരം. ഇയാളെ നാട്ടിലെത്തിക്കുന്നതിനായി അമേരിക്കന്‍ കോണ്‍സുലേറ്റിനെ സമീപിക്കാന്‍ ശ്രമം തുടങ്ങിയതായി സിറ്റി പോലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ പറഞ്ഞു.നടിയുടെ പരാതിയില്‍ ജാമ്യമില്ല വകുപ്പുകളാണ് സനല്‍കുമാര്‍ ശശിധരന് എതിരെ ചുമത്തിയിരിക്കുന്നത്. പിന്തുടര്ന്ന് ശല്യപ്പെടുത്തുക, സ്ത്രീത്വത്തെ അപമാനിച്ചു എന്നീ വകുപ്പിലാണ് എളമക്കര പോലീസ് കേസെടുത്തത്. സിറ്റി പോലീസ് കമ്മീഷണര്‍ക്ക് നടി ഇ- മെയില്‍ ആയി അയച്ച പരാതി എളമക്കര പോലീസിനു കൈമാറുകയായിരുന്നു. നേരത്തെ ഉണ്ടായ സമാന പരാതിയില്‍ കുറ്റപത്രം നല്‍കാനിരിക്കെയാണ് രണ്ടാമത്തെ കേസ് ഇയാള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞ ഏതാനും ദിവസമായി നടിയെ പരാമര്‍ശിച്ചും…
Read MoreDay: January 28, 2025
ജീവൻ പണയംവച്ച് ഉല്ലാസം… നിയമം കാറ്റില്‍പറത്തി കൊച്ചി കായലില്‍ ഉല്ലാസബോട്ടു യാത്ര; ലൈഫ് ജാക്കറ്റുകള്‍ ധരിക്കാത്തതിന്റെ കാരണമായി ടൂര്‍ ഓപ്പറേറ്റര്‍മാർ പറയുന്നതിങ്ങനെ…
കൊച്ചി: സുരക്ഷാ മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി കൊച്ചി കായലില്‍ ഉല്ലാസ ബോട്ടുകളുടെ യാത്ര. അവധി ദിവസങ്ങളില്‍ അനുവദനീയമായതിലും കൂടുതല്‍ ആളെ കയറ്റിയും ലൈഫ് ജാക്കറ്റ് പോലും ഇല്ലാതെയാണ് എറണാകുളം മറൈന്‍ഡ്രൈവില്‍ നിന്നുളള ചില ഉല്ലാസ ബോട്ടുകള്‍ സഞ്ചാരികളുമായി അപകടകരമായ യാത്ര നടത്തുന്നത്. അവധിക്കാലത്തെ അധിക വരുമാനമാണ് പല ബോട്ടുകാരും ലക്ഷ്യമിടുന്നത്. നേരത്തെ താനൂര്‍ ബോട്ട് അപകടത്തില്‍ 22 ജീവനുകള്‍ പൊലിഞ്ഞതിന് പിന്നാലെ മറൈന്‍ഡ്രൈവില്‍ അടക്കം സ്വകാര്യബോട്ട് ജെട്ടികളില്‍ തുടര്‍ച്ചയായി പോലീസ് പരിശോധന നടത്തുകയും അനധികൃത ബോട്ടുകള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. എറണാകുളം സെന്‍ട്രല്‍ പോലീസിന്റെയും കോസ്റ്റല്‍ പോലീസിന്റെയും നേതൃത്വത്തില്‍ ബോട്ട് ഉടമകള്‍ക്കും തൊഴിലാളികള്‍ക്കുമായി പ്രത്യേക ബോധവത്കരണ ക്ലാസുകള്‍ നല്‍കിയിരുന്നു. രജിസ്ട്രേഷന്, സര്‍വേ, സ്റ്റബിലിറ്റി, ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റുകള്‍ ഇല്ലാത്ത ബോട്ടുകള്‍ സര്‍വീസ് നടത്താന്‍ അനുവദിക്കില്ല. ലൈസന്‍സുള്ള സ്രാങ്ക്, ഡ്രൈവര്‍, ലാസ്കര്‍ എന്നിവരെ മാത്രമേ ബോട്ടില്‍ ജോലിക്കു നിയോഗിക്കാവൂ. ലൈഫ് ബോയ്,…
Read Moreവിട പറഞ്ഞു മൂന്നു പതിറ്റാണ്ടുകൾക്കുശേഷവും ഇവിടെ പത്മരാജൻ ജീവിക്കുന്നു; നേർത്ത സംഗതമായി, പ്രണയമായി…
വർഷങ്ങൾക്കു മുന്‍പ് ചലച്ചിത്രകാരനും കഥാകാരനുമായ പി.പത്മരാജന്റെ അനുസ്മരണ ചടങ്ങിൽ പങ്കെടുത്ത് പ്രസംഗിച്ച പിന്നണി ഗായകൻ ജി.വേണുഗോപാൽ പറഞ്ഞു- “പപ്പേട്ടന്റെ സിനിമകളിലെ സംഭാഷണങ്ങൾ എഴുതിയ കാർഡുകൾ കൊണ്ട് നമ്മുടെ വീടുകളുടെ ചുമരുകൾ അലങ്കരിക്കാം. വർണമുള്ള കലണ്ടറുകളും പുഷ്പങ്ങളും പോലെ അവ നമ്മുടെ ഗൃഹാങ്കണങ്ങളെ മനോഹരമാക്കും.’ സത്യമാണത്. മഴത്തുള്ളികൾ തെറിച്ചു വീഴുന്നതുപോലെയും മഞ്ഞിൻകണം പൊഴിയുന്ന പോലെയും പകുതി വിടർന്ന ചുവന്ന റോസാപ്പൂവ് പോലെയും ഒക്കെ അനുഭവപ്പെടും പത്മരാജന്റെ സംഭാഷണങ്ങൾ. പ്രണയവും വിരഹവും തത്വചിന്തയും ആത്മീയതയുമെല്ലാം ഇഴചേരും പദ്മരാജന്റെ സ്വന്തം കഥകളിലും നോവലുകളിലും എഴുതി വച്ച വാക്കുകളിൽ. പദ്മരാജന്റെ സിനിമകളിലൂടെയാണ് പക്ഷെ ഈ സംഭാഷണങ്ങൾ കൂടുതൽ ജനകീയമായത് എന്ന് മാത്രം. പാലപ്പൂവിന്റെ ഗന്ധമുള്ള രാത്രിയുടെ ഏതോ യാമത്തിൽ തൂമിന്നൽപിണർ പോലെ ആകാശത്തു നിന്നുമിറങ്ങി വന്ന ഗന്ധർവൻ- “ഞാൻ ഗന്ധർവൻ ചിത്രശലഭമാകാനും പാവയാകാനും മാനാകാനും മനുഷ്യനാകാനും നിന്റെ ചുണ്ടിന്റെ മുത്തമാകാനും നിമിഷാർധം പോലും…
Read Moreവൈദ്യുതി പോസ്റ്റ് ഇടിച്ചുതകര്‍ത്ത് പിക്കപ്പ്: യാത്രക്കാർ പുറത്തിറങ്ങാത്തതിനാൽ അപകടം ഒഴിവായി
അഞ്ചല്‍ : ചോഴിയക്കോട് പിക്കപ്പ് വൈദ്യുതി പോസ്റ്റ് ഇടിച്ച് തകര്‍ത്തു. വാഹനത്തിലുണ്ടായിരുന്നവർ പുറത്തിറങ്ങാതിരുന്നതിനാൽ വൻദുരന്തം ഒഴിവായി. മലയോര ഹൈവേയില്‍ കുളത്തൂപ്പുഴ മടത്തറ പാതയില്‍ ചോഴിയക്കോട് കല്ലുകുഴിയില്‍ ഇന്ന് പുലര്‍ച്ചെ 2 നാണ് അപകടം ഉണ്ടായത്. തമിഴ്നാട്ടില്‍ നിന്നും തണ്ണിമത്തന് കയറ്റിവന്ന പിക്കപ്പ് വൈദ്യുതി പോസ്റ്റും ഇടിച്ച് തകര്‍ത്ത് ഓടയിലേക്ക് വീഴുകയായിരുന്നു.ഒടിഞ്ഞ വൈദ്യുതി പോസ്റ്റില്‍ നിന്നും വൈദ്യുതി ലൈനുകള്‍ പൊട്ടി വാഹനത്തിന് മുകളിലും സമീപത്തും വീണു. ഈസമയം വൈദ്യുതി ഉണ്ടാകാനുള്ള സാഹചര്യം മുന്നില്‍ കണ്ടു പിക്കപ്പിനുള്ളില് ഉണ്ടായിരുന്നവര്‍ പുറത്തിറങ്ങാതിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി. ശബ്ദം കേട്ടു ഓടിക്കൂടിയ നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ കെ എസ് ഇ ബി അധികൃതരാണ് വൈദ്യുതി ഓഫ് ചെയ്തത് അപകടം ഒഴിവാക്കിയത്. ഡ്രൈവര്‍ അടക്കമുള്ളവര്‍ പരിക്കുകള്‍ ഏല്ക്കാതെ രക്ഷപ്പെട്ടു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് നിഗമനം
Read Moreവെള്ളിയാഴ്ചയ്ക്കകം മൂന്നു ബന്ദികളെക്കൂടി മോചിപ്പിക്കാമെന്ന് ഹമാസ്: വടക്കൻ ഗാസയിലേക്ക് വഴി തുറന്ന് ഇസ്രയേൽ
കയ്റോ: മൂന്നു ബന്ദികളെക്കൂടി വെള്ളിയാഴ്ചയ്ക്കകം മോചിപ്പിക്കാമെന്ന് ഹമാസ് അറിയിച്ചതോടെ പലസ്തീനികൾക്കു വടക്കൻ ഗാസയിലേക്കു പോകാൻ ഇസ്രയേൽ അനുമതി നല്കി. വനിതാ ബന്ദിയായ അർബൽ യഹൂദ്, മറ്റു രണ്ടു പേർ എന്നിവരെ മോചിപ്പിക്കാമെന്നാണ് ഹമാസ് അറിയിച്ചത്. ഹമാസ് ശനിയാഴ്ച അഞ്ചിനു പകരം നാലു ബന്ദികളെ മാത്രം മോചിപ്പിച്ച പശ്ചാത്തലത്തിലാണ് ഇസ്രേലി സേന വടക്കൻ ഗാസയിലേക്കുള്ള റോഡുകൾ ഉപരോധിച്ചത്. ഇസ്രേലി ആക്രമണങ്ങൾ മൂലം ഗാസയുടെ മറ്റു ഭാഗങ്ങളിലേക്കു പലായനം ചെയ്യേണ്ടിവന്ന വടക്കൻ ഗാസ നിവാസികൾക്ക് ശനിയാഴ്ച മുതൽ സ്വപ്രദേശങ്ങളിലേക്കു മടങ്ങാമെന്നായിരുന്നു വെടിനിർത്തൽ ധാരണയിൽ പറഞ്ഞിരുന്നത്. എന്നാൽ, ഹമാസ് ശനിയാഴ്ച അർബൽ യഹൂദ് എന്ന വനിതാ ബന്ദിയെ വിട്ടയയ്ക്കാൻ കൂട്ടാക്കാതിരുന്നത് വെടിനിർത്തൽ ലംഘനമാണെന്നാരോപിച്ച ഇസ്രയേൽ വടക്കൻ ഗാസയിലേക്കുള്ള ജനനീക്കം തടയുകയായിരുന്നു. പ്രശ്നം പരിഹരിക്കാതെ റോഡുകൾ തുറക്കില്ലെന്ന് ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രഖ്യാപിച്ചതോടെ ലക്ഷക്കണക്കിനു പലസ്തീനികളാണ് വഴിയിൽ കുടുങ്ങിയത്. മൂന്നു ബന്ദികളെക്കൂടി…
Read Moreവ്യാജമദ്യം തടയാൻ പുതിയ നീക്കവുമായി ബെവ്കോ; മദ്യക്കുപ്പികളിൽ പുതിയ ഹോളോഗ്രാം പതിപ്പിക്കാൻ ബെവ്കോ
തിരുവനന്തപുരം: വ്യാജമദ്യം തടയാൻ പുതിയ നീക്കവുമായി ബെവ്കോ. മദ്യക്കുപ്പികളിൽ പുതിയ ഹോളോഗ്രാം പതിക്കാനാണ് തീരുമാനം. കൃത്യമായ കണക്കുകൾ സൂക്ഷിക്കാനും അനധികൃത വില്പന തടയാനും ഇതുവഴി കഴിയും. നിലവിൽ ബെവ്കോയിലൂടെ വിതരണം ചെയ്യുന്ന മദ്യക്കുപ്പികളിൽ ഹോളോഗ്രാം സ്റ്റിക്കറുകൾ ഉണ്ടെങ്കിലും അവ ഫലപ്രദമല്ല. ഇത്തരം ഹോളോഗ്രാമുകളുടെ വ്യാജനും ഇറങ്ങുന്നുണ്ടെന്നതിനാലാണ് ഇനി മുതൽ പുതിയ ഹോളോഗ്രാം പതിക്കുന്നത്. ബെവ്കോയിലൂടെ വിൽക്കുന്ന മദ്യകുപ്പികളിൽ ഏപ്രിൽ ഒന്നുമുതലാണ് പുതിയ ഹോളോ ഗ്രാം പതിക്കുക.മദ്യവിതരണക്കാരെ സംബന്ധിച്ച കാര്യങ്ങളും വെയർഹൗസിന്റെ വിവരങ്ങളും എല്ലാം പുതിയ ഹോളോ ഗ്രാം സ്റ്റിക്കർ സ്കാൻ ചെയ്താൽ അറിയാൻ സാധിക്കും. കുപ്പിയുടെ അടപ്പിൽ പതിക്കുന്ന ഹോളോ ഗ്രാം പൊട്ടിച്ചാൽ മദ്യക്കുപ്പിയുടെ അടപ്പും തുറക്കുമെന്നതിനാൽ ഹോളോഗ്രാം മാറ്റി വ്യാജഹോളോഗ്രാം പതിപ്പിക്കാൻ സാധിക്കില്ല. കൂടാതെ പുതിയ ഹോളോഗ്രാം വഴി മദ്യവിതരണം സംബന്ധിച്ച കൃത്യമായ കണക്കുകള്‍ സൂക്ഷിക്കാനും കഴിയും. മദ്യക്കുപ്പികള്‍ വെയർഹൗസിലെത്തിച്ചശേഷമാണ് അടപ്പിന് മുകളിൽ ഹോളോഗ്രാം സ്റ്റിക്കർ…
Read Moreസമുദ്രാതിർത്തി ലംഘിച്ച് മത്സ്യബന്ധനം നടത്തി: 34 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ സൈന്യം പിടികൂടി
ചെന്നൈ: സമുദ്രാതിർത്തി ലംഘിച്ച് മത്സ്യബന്ധനം നടത്തിയെന്നാരോപിച്ച് 34 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന പിടികൂടി. രാമേശ്വരത്തുനിന്നു പുറപ്പെട്ട ഇവരെ ഞായറാഴ്ച ധനുഷ്കോടിയിൽനിന്നാണ് ലങ്കൻ നാവികസേന പിടിച്ചുകൊണ്ടുപോയത്. മൂന്നു ബോട്ടുകളും വലകളും കസ്റ്റഡിയിലെടുക്കുകയും ചെയ്തു. സംഭവത്തിൽ ആശങ്ക രേഖപ്പെടുത്തിയ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, തൊഴിലാളികളെ വിട്ടയയ്ക്കാൻ നടപടി തേടി വിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കറിനു കത്തയച്ചു.
Read Moreഅന്താരാഷ്ട്ര വിമാനങ്ങളുടെ എണ്ണം കൂട്ടാൻ എയർ ഇന്ത്യ
കൊല്ലം: അന്താരാഷ്ട്ര വിമാന സർവീസുകളുടെ എണ്ണം വർധിപ്പിക്കാൻ എയർ ഇന്ത്യ തയാറെടുപ്പുകൾ ആരംഭിച്ചു. ആദ്യഘട്ടത്തിൽ ഡൽഹിയിൽ നിന്ന് പുറപ്പെടുന്ന ഇന്റർ നാഷണൽ ഫ്ലൈറ്റുകളുടെ എണ്ണത്തിലായിരിക്കും വർധന വരുത്തുക. അധിക സർവീസുകൾ ഏപ്രിൽ മുതൽ പറന്നു തുടങ്ങും. അന്താരാഷ്ട്ര യാത്രയ്ക്കുള്ള വർധിച്ച് വരുന്ന ഡിമാൻഡ് കണക്കിലെടുത്താണ് ടാറ്റാ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ അന്താരാഷ്ട്ര ശൃംഖല മെച്ചപ്പെടുത്താൻ തീരുമാനിച്ചത്.മാറ്റങ്ങളിലൂടെ മുൻനിര ആഗോള കാരിയർ എന്ന സ്ഥാനം വീണ്ടെടുക്കാനുള്ള എയർ ഇന്ത്യയുടെ സുപ്രധാന തന്ത്രത്തിന്റെ ഭാഗമായാണ് പുതിയ വിമാനങ്ങൾ ഏർപ്പെടുത്തുന്നത്. ഈ മാറ്റങ്ങൾ നിലവിലെ കണക്ടിവിറ്റി മെച്ചപ്പെടുത്തകയും യാത്രക്കാർക്ക് കൂടുതൽ ആകർഷകമായ ഓപ്ഷനുകൾ നൽകുകയും ചെയ്യുമെന്നാണ് എയർ ഇന്ത്യ പ്രതീക്ഷിക്കുന്നത്.ഡൽഹി- നെയ്റോബി (കെനിയ ) റൂട്ടിൽ ആഴ്ചയിൽ മൂന്ന് സർവീസുകളാണ് നടത്തുന്നത്. ഏപ്രിൽ ഒന്നു മുതൽ ഇത് ആഴ്ചയിൽ നാല് സർവീസായി ഉയർത്തും. എയർ ഇന്ത്യയാണ് ഈ മേഖലയിലെ ഏക…
Read Moreചാറ്റ് ജിപിടിക്ക് വെല്ലുവിളിയായി ചൈനയുടെ ഡീപ് സീക്ക്: അമേരിക്കൻ ഓഹരിവിപണി തകരുന്നു
ന്യൂയോർക്ക്: ലോകത്തിലുള്ള മുഴുവൻ കാര്യങ്ങളെക്കുറിച്ചും പറഞ്ഞുതരുന്ന അമേരിക്കയുടെ ചാറ്റ് ജിപിടിക്ക് വന്‍വെല്ലുവിളി ഉയര്‍ത്തികൊണ്ടുള്ള ചൈനീസ് എഐ ചാറ്റ്ബോട്ട് “ഡീപ് സീക്കി’ന്റെ വരവിൽ അമേരിക്കൻ ഓഹരി വിപണി കൂപ്പുകുത്തി. എഐ ചിപ്പ് നിർമാതാക്കളായ എൻവീഡിയയുടെ ഓഹരികളിൽ 16 ശതമാനത്തിന്റെ ഇടിവുണ്ടായപ്പോൾ നഷ്ടം 500 ബില്യൺ ഡോളറിലെത്തി. എൻവീഡിയയ്ക്ക് പുറമേ ബ്രോഡ്കോം, മൈക്രോസോഫ്റ്റ്, ആൽഫാബെറ്റ്, സിസ്കോം, ടെസ്ല എന്നിവയുടെ ഓഹരികളിലും വൻ ഇടിവുണ്ടായി. ചാറ്റ് ജിപിടിക്ക് ബദലായുള്ള ചൈനയുടെ ഡീപ്സീക്ക്, പ്ലേ സ്റ്റോറിലും ആപ്പിൾ ആപ്പ് സ്റ്റോറിലും ഡൗൺലോഡ് ചെയ്യുന്നവരുടെ എണ്ണത്തിൽ വൻ കുതിച്ചുചാട്ടമാണ് ഉണ്ടാകുന്നത്. ഓപ്പൺ എഐ, ഒറാക്കിൾ, സോഫ്റ്റ് ബാങ്ക് എന്നിവരുമായി ചേർന്ന് ഡോണൾഡ് ട്രംപ് 500 ബില്യൺ ഡോളറിന്റെ എഐ പദ്ധതി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അമേരിക്കൻ വിപണിയിൽ ഡീപ്സീക്ക് കൊടുങ്കാറ്റ് സൃഷ്ടിച്ചിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. അതിനിടെ ഡീപ്സീക്കിന് നേരേ സൈബർ ആക്രമണങ്ങൾ തുടങ്ങിയിട്ടുണ്ട്. സൈബർ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ…
Read Moreഅനധികൃത കുടിയേറ്റം: യുഎസില്‍ ഗുരുദ്വാരകളിൽ പരിശോധന; എതിർപ്പുമായി സിഖ് സമൂഹം
ന്യൂയോർക്ക്: അനധികൃത കുടിയേറ്റക്കാരെത്തേടി ന്യൂയോർക്കിലെയും ന്യൂജഴ്സിയിലെയും ഗുരുദ്വാരകളിൽ പരിശോധന നടത്തിയതിൽ എതിർപ്പുമായി സിഖ് സമൂഹം. ഹോംലാന്‍ഡ് സെക്യൂരിറ്റി ഡിപ്പാര്‍ട്ട്മെന്റാണ് അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താനുള്ള നിരീക്ഷണങ്ങളും പരിശോധനകളും നടത്തുന്നത്. ഗുരുദ്വാരകള്‍ സിഖ് വിഘടനവാദികളുടെയും അനധികൃത കുടിയേറ്റക്കാരുടെയും കേന്ദ്രമായി മാറുന്നതായുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണു പരിശോധന. ഇത്തരം ആരാധനാകേന്ദ്രങ്ങളെ സെന്‍സിറ്റീവ് ഏരിയ എന്ന നിലയില്‍ കണക്കാക്കി ഏജന്‍സികളുടെ പ്രവേശനത്തിനു നിയന്ത്രണങ്ങളുണ്ടായിരുന്നു. എന്നാൽ ട്രംപ് ഭരണം ഏറ്റെടുത്ത ശേഷം ഇതിൽ മാറ്റം വരുത്തിയിരുന്നു. ട്രംപിന്റെ നീക്കത്തിൽ സിഖ് അമേരിക്കൻ ലീഗൽ ഡിഫൻസ് ആൻഡ് എഡ്യുക്കേഷൻ ഫണ്ട് (എസ്എഎൽഡിഇഎഫ്) ആശങ്ക രേഖപ്പെടുത്തി.
Read More