മൂന്നാർ: ഇരവികുളം നാഷണൽ പാർക്കിൽ ഫെബ്രുവരി ഒന്നു മുതൽ സന്ദർശകർക്ക് താത്കാലികമായി വിലക്ക് ഏർപ്പെടുത്തും. വരയാടുകളുടെ പ്രജനനകാലം പ്രമാണിച്ചാണ് പാർക്ക് താത്കാലികമായി അടയ്ക്കുന്നത്. നവജാത വരയാട്ടിൻകുട്ടികളെ കണ്ടെത്തിയതിനെത്തുടർന്നാണ് പാർക്ക് അടയ്ക്കുന്നത്. മാർച്ച് 30 വരെയാണ് താത്കാലിക വിലക്ക്. ഏപ്രിൽ ഒന്നു മുതൽ സന്ദർശകർക്ക് പാർക്കിൽ പ്രവേശിക്കാം. ജനുവരിയുടെ രണ്ടാം പാദം മുതൽ മാർച്ച് വരെയുള്ള കാലഘട്ടത്തിലാണ് വരയാടുകളുടെ പ്രസവകാലം. അപൂർവ ഇനമായ വരയാടുകൾക്ക് പ്രസവസമയത്ത് പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കുന്നതിനുള്ള മുൻകരുതൽ എന്ന നിലയ്ക്കാണ് പാർക്ക് അടച്ചിടുന്നത്. നിശ്ചിത സമയത്തിനുള്ളിൽ പ്രജനനം പൂർത്തിയാകാത്ത പക്ഷം പാർക്ക് വീണ്ടും തുറക്കുന്ന തീയതിയിൽ മാറ്റം വന്നേക്കും. കഴിഞ്ഞ നാലുവർഷത്തെ കണക്കനുസരിച്ച് വംശനാശം നേരിട്ടിരുന്ന വരയാടുകളിൽ ഗണ്യമായി വർധനയുണ്ടെന്നാണ് തെളിഞ്ഞിട്ടുള്ളത്. കഴിഞ്ഞ നാലുവർഷങ്ങളിൽ ശരാശരി 70 മുതൽ 100 വരെ വരയാട്ടിൻകുട്ടികൾ പിറക്കുന്നുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
Read MoreDay: January 28, 2025
പ്രായം വെറും നമ്പർ മാത്രം: നൂറാം വയസിലും പച്ചക്കറി വിൽക്കുന്ന വയോധികൻ; വീഡിയോ കാണാം
പ്രായം ആയാലും വെറുതെ ഇരിക്കാൻ മടി കാണിക്കാത്തവരായിരിക്കും നമ്മുടെ മുത്തശ്ചനും മുത്തശ്ശിയുമൊക്കെ. വയസായി കഴിഞ്ഞാൽ റെസ്റ്റ് എടുത്തോളു എന്ന് പറഞ്ഞാലും അവർ കേൾക്കില്ല. അധ്വാനിക്കാൻ ഒട്ടും മടികാട്ടാതെ എന്തെങ്കിലുമൊക്കെ ചെയ്തോണ്ട് ഇരിക്കുന്നുണ്ടാകും അവർ. അതിനൊരു ഉദാഹരണമാണ് ഈ 108 കാരനായ മുത്തശ്ശൻ. പ്രായം വെറും ഒരു നമ്പർ മാത്രമാണ് എന്ന് തെളിയിക്കുകയാണ് ഇദ്ദേഹം. മണി എന്ന യൂസറാണ് ഇദ്ദേഹത്തിന്റെ വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. പ്രായത്തെ പോലും മറികടന്ന് പച്ചക്കറി വിൽക്കുകയാണ് അദ്ദേഹം. ഒരു ഉന്തുവണ്ടിയിലാണ് അദ്ദേഹം പച്ചക്കറികൾ വിൽക്കുന്നത്. ഉള്ളിയും ഉരുളക്കിഴങ്ങുമാണ് പ്രധാനമായും അദ്ദേഹത്തിന്റെ വണ്ടിയിലുള്ളത്. ഈ പ്രായത്തിലും എത്രമാത്രം ഊർജ്ജസ്വലനായി ജോലി ചെയ്യുകയാണ് അദ്ദേഹം എന്നത് വീഡിയോയിൽ നിന്നും മനസിലാകും. ദൃഢനിശ്ചയത്തിന്റെയും കഠിനാധ്വാനത്തിന്റെയും തെളിവാണ് അദ്ദേഹം എന്നും ക്യാപ്ഷനിൽ പറയുന്നുണ്ട്. View this post on Instagram …
Read Moreബിഡിജെഎസ് എന്‍ഡിഎ വിട്ടേക്കും; പ്രവര്‍ത്തകരുടെ താത്പര്യം കൂടുതല്‍ അവസരം ഉറപ്പുതരുന്ന മുന്നണിയിലേക്ക് മാറുകയെന്നത്; നേതൃയോഗം ചേര്‍ത്തലയില്‍
കോട്ടയം: ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎയില്‍ തുടരണമോ എന്നതില്‍ തുഷാര്‍ വെള്ളാപ്പള്ളി നേതൃത്വം നല്കുന്ന ബിഡിജെഎസ് വൈകാതെ തീരുമാനമെടുക്കും. തുഷാര്‍ പങ്കെടുത്ത കോട്ടയം ജില്ലാ ക്യാംപില്‍ മുന്നണിമാറ്റ പ്രമേയം ഏകകണ്ഠമായി അവതരിപ്പിച്ചതിനു പിന്നാലെ ചേര്‍ത്തലയില്‍ സംസ്ഥാന എക്സിക്യുട്ടീവ് ചേരുകയാണ്. മറ്റു മുന്നണികളില്‍ ലഭിക്കാവുന്ന അവസരവും സാധ്യതയും സംസ്ഥാന അധ്യക്ഷന്‍ പരിശോധിക്കണമെന്നാണു കോട്ടയം ജില്ലാ കമ്മിറ്റി ആവശ്യപ്പെടുന്നത്.ചേര്‍ത്തയിലെ നേതൃയോഗത്തില്‍ സംസ്ഥാന ഭാരവാഹികളോടും ജില്ലാ പ്രസിഡന്റുമാരോടും പങ്കെടുക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഒന്‍പതു വര്‍ഷം എന്‍ഡിഎ മുന്നണിയില്‍ പ്രവര്‍ത്തിച്ചിട്ടും അവഗണനയല്ലാതെ മറ്റൊരു നേട്ടവുമുണ്ടായില്ല. ലോക്സഭാ തെരഞ്ഞെടുപ്പില്‍ തുഷാര്‍ വെള്ളാപ്പള്ളി കോട്ടയത്ത് മത്സരിച്ചപ്പോള്‍ ബിജെപിയില്‍നിന്നു കാര്യമായ പിന്തുണ ലഭിച്ചില്ലെന്നും ഈഴവ വോട്ടുകള്‍ മാത്രമാണ് ഏകീകരിച്ചതെന്നും ബൂത്തുതല പോളിംഗ് കണക്കുകള്‍ വിലയിരുത്തി പാര്‍ട്ടി ക്യാമ്പില്‍ വിമര്‍ശനം ഉയര്‍ന്നു. മാത്രവമല്ല ബിജെപി ദേശീയ അധ്യക്ഷനായിരുന്ന ജെപി നഡ്ഡ പങ്കെടുത്ത റോഡ് ഷോയിലും ബിജെപി സംസ്ഥാന നേതാക്കളുടെ പങ്കാളിത്തമുണ്ടായില്ല. തുഷാറിന്…
Read Moreയുവാവ് കുഴഞ്ഞുവീണ് മരിച്ചു ; മരണം ക്രിക്കറ്റ് കളി കഴിഞ്ഞ് വിശ്രമിക്കുന്നതിനിടെ
കൊക്കയാർ: ക്രിക്കറ്റ് കളി കഴിഞ്ഞ് വിശ്രമിക്കുന്നതിനിടെ യുവാവ് കുഴഞ്ഞു വീണ് മരിച്ചു. വെംബ്ലി പുതുപ്പറമ്പിൽ പി.കെ. കുഞ്ഞുമോന്റെ മകൻ അനൂപ് (ശേഖരൻ -36 ) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ 10.30 ഓടെയാണ് സംഭവം. രാവിലെ സുഹൃത്തുക്കളോടൊപ്പം മുണ്ടക്കയം വെള്ളനാടി ഗ്രൗണ്ടിൽ ക്രിക്കറ്റ് കളിക്കാനെത്തിയതായിരുന്നു യുവാവ്. മത്സരം കഴിഞ്ഞ് വിശ്രമിക്കുന്നതിനിടെ നെഞ്ചു വേദനയുണ്ടായി. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. മുണ്ടക്കയം പോലീസ് ഇൻക്വസ്റ്റ് നടത്തി പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടുനൽകി. മാതാവ്: ഇ.എം. ശാന്തമ്മ. ഭാര്യ: ശ്യാമ. മകൻ: ആരവ്. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.
Read Moreകോട്ടയം ചുട്ടുപൊള്ളുന്നു, വരുന്നത് കൊടുംവരള്‍ച്ചയോ? ഒരാഴ്ചയായി രാജ്യത്തുതന്നെ ഏറ്റവും ഉയര്‍ന്ന തോതിലാണ് താപനില; രാത്രി ശൈത്യം ഫെബ്രുവരി ആദ്യവാരം പിന്‍വാങ്ങിയേക്കും
കോട്ടയം: രാജ്യത്തുതന്നെ ഏറ്റവും ഉയര്‍ന്ന തോതിലാണ് ഒരാഴ്ചയായി കോട്ടയത്തെ താപനില. ഇന്നലെ ഉച്ചയ്ക്ക് 36.8 ഡിഗ്രിയിലെത്തിയ ചൂട് ഫെബ്രുവരിയില്‍ 37 ഡിഗ്രിയിലേക്ക് ഉയര്‍ന്നേക്കും. 2024 ജനുവരിയേക്കാള്‍ ഒരു ഡിഗ്രി കൂടുതലാണ് വടവാതൂരില്‍ രേഖപ്പെടുത്തിയത്. 2010ല്‍ ജില്ലയില്‍ ശരാശരി 33.5 ഡിഗ്രി മാത്രമായിരുന്നു ജനുവരിയിലെ താപം. അതായത് 15 വര്‍ഷത്തിനുള്ളില്‍ മൂന്നു ഡിഗ്രിയുടെ വര്‍ധന. മാര്‍ച്ചില്‍ അസഹനീയമായ നിലയിലേക്ക് ചൂട് കൂടുമെന്നാണ് സൂചന. ഈര്‍പ്പത്തിന്റെ തോത് ഉയര്‍ന്നു നില്ക്കുന്നതില് ഉഷ്ണവും വര്‍ധിക്കും. 2024 ഫെബ്രുവരി 27ന് 38.5, മാര്‍ച്ച് 12ന് 39.0, ഏപ്രില്‍ 28ന് 38.5 ഡിഗ്രി സെല്‍ഷസ് വരെ കോട്ടയത്ത് ചൂട് ഉയര്‍ന്നിരുന്നു. എന്നാല്‍, കഴിഞ്ഞ വേനലില്‍ രണ്ടു ദിവസം വടവാതൂരില്‍ താപനില 40 ഡിഗ്രിയിലെത്തിയതായാ ണ് കാലാവസ്ഥാ വിഭാഗം പറയുന്നത്. മലയോരങ്ങളില്‍ വറവുകാറ്റ് വീശുന്നതിനാല്‍ കടുത്ത വേനലിനാണ് സാധ്യത. രാത്രി ശൈത്യം ഫെബ്രുവരി ആദ്യവാരം പിന്‍വാങ്ങും.…
Read More‘സ്ത്രീകളിലെ സ്തനാര്‍ബുദം നേരത്തേ കണ്ടെത്തുക’: യെസ്, ഷി കാൻ: കാന്‍സറിനെതിരേ നിഷയുടെ കാരുണ്യ സന്ദേശയാത്ര
കോട്ടയം: സ്ത്രീകളിലെ കാന്‍സറിനെതിരേ സന്ദേശവുമായി നിഷ ജോസ് കെ. മാണി. സ്ത്രീകളിലെ സ്തനാര്‍ബുദം നേരത്തേ കണ്ടെത്തുക എന്ന സന്ദേശവുമായി കേരള കോണ്‍ഗ്രസ് -എം ചെയര്മാന് ജോസ് കെ. മാണി എംപിയുടെ ഭാര്യയും കാന്‍സര്‍ അതിജീവിതയുമായ നിഷ ജോസ് കെ. മാണി കേരളത്തിനകത്തും പുറത്തുമാണു കാരുണ്യ സന്ദേശയാത്ര നടത്തുന്നത്. നാളെ രാവിലെ 11.15ന് തിരുവനന്തപുരം ഗവണ്മെന്റ് വിമന്‍സ് കോളജില്‍ മന്ത്രി വീണാ ജോര്‍ജ് യാത്ര ഫ്ളാഗ് ഓഫ് ചെയ്യും. കെ.എം. മാണി സ്ഥിരമായി ഉപയോഗിച്ചിരുന്ന 1616 എന്ന റജിസ്ട്രേഷന് നമ്പറിലുള്ള ഇന്നോവ കാറാണ് നിഷ യാത്രയ്ക്കായി തെരഞ്ഞെടുത്തിരിക്കുന്നത്. കാറിന്റെ യാത്രയും കാറില്‍ കാന്‍സര്‍ ബോധവത്കരണ സ്റ്റിക്കര്‍ പതിക്കുന്ന ചടങ്ങും കഴിഞ്ഞദിവസം പാലായില്‍ നടന്നു. ചലച്ചിത്ര താരം മിയാ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. കാരുണ്യ സന്ദേശ യാത്രയുടെ ലോഗോ പ്രകാശനം കഴിഞ്ഞ ദിവസം ബംഗാള്‍ ഗവര്‍ണര്‍ സി.വി. ആനന്ദബോസ് നിര്‍വഹിച്ചിരുന്നു.…
Read Moreതൊഴിലുറപ്പ് വേതനം 400 രൂപയാക്കണം: 15 ദിവസത്തിനുള്ളിൽ കൂലി നൽകണം; താമസിച്ചാൽ നഷ്ടപരിഹാരം കൊടുക്കണം; കോണ്‍ഗ്രസ്
ന്യൂഡൽഹി: ബജറ്റിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ വേതനം 400 രൂപയായി വർധിപ്പിക്കണമെന്ന് എഐസിസി ജനറൽ സെക്രട്ടറി ജയ്റാം രമേശ് ആവശ്യപ്പെട്ടു. തൊഴിലുറപ്പ് പദ്ധതിയിലെ വേതനപരിഷ്കാരത്തെക്കുറിച്ച് വിലയിരുത്താൻ സമിതി രൂപീകരിക്കണമെന്നും ആധാർ അധിഷ്ഠിത പേമെന്റ് സംവിധാനം നിർബന്ധമാക്കരുതെന്നും ആവശ്യപ്പെട്ടു. ജനുവരിയിലെ കണക്കനുസരിച്ച് 9.31 കോടി പേർ പദ്ധതിയുടെ ഭാഗമാണ്. ജിഡിപിയുടെ വിഹിതമെന്ന നിലയ്ക്ക് തൊഴിലുറപ്പ് പദ്ധതിക്ക് നൽകുന്ന തുക 2024-25ൽ 0.26 ശതമാനമായി കുറച്ചു. ജിഡിപിയുടെ 1.7 ശതമാനം നീക്കിവയ്ക്കണമെന്നാണു ലോക ബാങ്ക് ശിപാർശ. തൊഴിലുറപ്പ് പദ്ധതിയുടെ വേതനം 15 ദിവസത്തിനുള്ളിൽ നൽകണമെന്നും താമസിച്ചാൽ നഷ്ടപരിഹാരം നൽകണമെന്നും ജയ്റാം രമേശ് ആവശ്യപ്പെട്ടു.
Read Moreസത്യം ചെരിപ്പിടുമ്പോഴേക്കും നുണ ലോകം ചുറ്റി സഞ്ചരിച്ചിരിക്കും: വ്യാജ പരാതികളില്‍ തകരുന്നത് ഇരകളാകുന്നവരുടെ ജീവിതമെന്ന് ഹൈക്കോടതി
കൊച്ചി: വ്യാജ പരാതികളില്‍ തകരുന്നത് ഇരകളാകുന്നവരുടെ ജീവിതമാണെന്ന് ഹൈക്കോടതി. ചാലക്കുടിയിലെ ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണിയെ വ്യാജ മയക്കുമരുന്നു കേസില്‍ കുടുക്കിയ സംഭവത്തില്‍ ഒളിവിലുള്ള പ്രതി തൃപ്പൂണിത്തുറ എരൂര്‍ സ്വദേശി എം.എന്‍. നാരായണദാസിന്റെ മുന്‍കൂര്‍ ജാമ്യം തള്ളിയ ഉത്തരവിലാണ് ജസ്റ്റീസ് പി.വി. കുഞ്ഞിക്കൃഷ്ണന്റെ നിരീക്ഷണം. “സത്യം ചെരിപ്പിടുമ്പോഴേക്കും നുണ ലോകം ചുറ്റി സഞ്ചരിച്ചിരിക്കും എന്ന മാര്‍ക്സിന്റെ വാക്കുകൾ ഉദ്ധരിച്ചാണ് പ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയത്. പ്രതി ഏഴു ദിവസത്തിനകം കീഴടങ്ങണം. കേസിലെ ഗൂഢാലോചന അന്വേഷിക്കാന്‍ പോലീസ് രൂപീകരിക്കുന്ന പ്രത്യേക സംഘം മൂന്നു മാസത്തിനകം അന്തിമറിപ്പോര്‍ട്ട് സമര്‍പ്പിക്കണം. കുറ്റം തെളിഞ്ഞാല്‍ നാലു മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കണമെന്നും കോടതി നിര്‍ദേശിച്ചു. നാരായണദാസ് നല്കിയ രഹസ്യവിവരമനുസരിച്ചാണ് ഷീലയെ അറസ്റ്റ് ചെയ്തതെന്ന് എക്സൈസ് ഇന്‍സ്പെക്ടര്‍ വെളിപ്പെടുത്തിയിരുന്നു. തുടര്‍ന്ന് വ്യാജ പരാതി നല്‍കിയതിന് ഇയാളെ പ്രതിയാക്കി കേസെടുക്കുകയായിരുന്നു. വ്യാജപരാതി ഉന്നയിക്കുന്നവര്‍ അതിന്റെ…
Read Moreകാമറ കാണാനായി ഗംഗാനദിയില്‍ മുങ്ങുന്നതിന് ബിജെപി നേതാക്കള്‍ മത്സരിക്കുകയാണ്: അമിത് ഷാ കുംഭമേളയില്‍; വിമർശിച്ച് കോൺഗ്രസ്
പ്രയാഗ്രാജ്: കുംഭമേളയിൽ പങ്കെടുക്കാനെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രയാഗ് രാജിലെ ത്രിവേണി സംഗമത്തില്‍ ഇന്നലെ സ്നാനം നടത്തി. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, യോഗഗുരു ബാബ രാംദേവ് എന്നിവര്‍ക്കൊപ്പം നിരവധി സന്യാസിമാരും പ്രയാഗ്രാജിലെ ത്രിവേണി സംഗമഭൂമിയിൽ ആഭ്യന്തരമന്ത്രിയെ അനുഗമിച്ചു. അതേസമയം, അമിത് ഷായ്ക്കെതിരേ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. ഗംഗയില്‍ മുങ്ങിയതുകൊണ്ട് ദാരിദ്ര്യം ഇല്ലാതാക്കാനാവില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ കുറ്റപ്പെടുത്തി. കാമറ കാണാനായി ഗംഗാനദിയില്‍ മുങ്ങുന്നതിന് ബിജെപി നേതാക്കള്‍ മത്സരിക്കുകയാണ്. ഒരാളുടെയും വിശ്വാസത്തെ വ്രണപ്പെടുത്താന്‍ ആഗ്രഹമില്ലെന്നും കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. വിശപ്പു മൂലം കുട്ടികള്‍ മരിക്കുന്ന, സ്കൂളില്‍ പോകാന്‍ സൗകര്യം ലഭിക്കാത്ത, തൊഴിലാളികള്‍ക്കു വേതനം ലഭിക്കാത്ത ഒരു രാജ്യത്താണ് ആയിരക്കണക്കിന് രൂപ മുടക്കി ഇത്തരക്കാർ സ്നാനം നടത്തുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
Read More