കണ്ണൂർ: മോട്ടോർ വാഹന വകുപ്പിലെ എൻഫോഴ്സ്മെന്റ് വിഭാഗത്തിന്റെ പരാജയംമൂലം 1.41 കോടി രൂപയുടെ നഷ്ടം സംസ്ഥാന സർക്കാരിന് ഉണ്ടായതായി അക്കൗണ്ടന്റ് ജനറൽ ഓഡിറ്റ് റിപ്പോർട്ട്. യൂസ്ഡ് കാർ വിൽക്കുന്ന ഡീലർമാർ 2023 ഏപ്രിൽ ഒന്നുമുതൽ ആർടി ഓഫീസിൽനിന്ന് രജിസ്ട്രേഷൻ എടുക്കണമെന്നാണ് കേന്ദ്രനിയമം. അഞ്ചുവർഷത്തേക്ക് രജിസ്ട്രേഷൻ എടുക്കുന്നതിന് 25,000 രൂപയാണ് ഫീസ്. എന്നാൽ, കേരളത്തിൽ രജിസ്ട്രേഷൻ നടത്തിയത് ആകെ ഏഴ് യൂസ്ഡ് കാർ ഡീലർമാർ മാത്രമാണ്. എന്നാൽ, സംസ്ഥാനത്ത് 563 യൂസ്ഡ് കാർ ഡീലർമാർ ജിഎസ്ടി രജിസ്ട്രേഷൻ എടുത്തിട്ടുണ്ട്. ഇവർ ജിഎസ്ടി അടയ്ക്കുന്നുമുണ്ട്. ഒരു യൂസ്ഡ് കാർ ഡീലർ 25,000 വീതം ഫീസ് അടച്ചു സർട്ടിഫിക്കറ്റ് എടുക്കണം. ഇവർ രജിസ്ട്രേഷൻ നടത്താത്തത് കൊണ്ട് സർക്കാരിന് 1.41 കോടി രൂപയുടെ നഷ്ടം വന്നു എന്നാണ് ഓഡിറ്റർ ജനറൽ കണ്ടെത്തിയിരിക്കുന്നത്. രജിസ്ട്രേഷൻ ഇല്ലാത്ത യൂസ്ഡ് കാർ ഡീലർമാർ പ്രവർത്തിക്കുന്നത് വകുപ്പിലെ എൻഫോഴ്സമെന്റ്…
Read MoreDay: February 20, 2025
പ്രണയാർദ്രമായ് തിരമാലയിലലിഞ്ഞ് ചേർന്ന് രേണുവും ദാസേട്ടനും; സുധി ഇതെങ്ങനെ സഹിക്കുമെന്ന ആശങ്കയുമായി സൈബറിടം; വൈറലായി വീഡിയോ
വാഹനാപകടത്തിൽ മരണപ്പെട്ട മിമിക്രി കലാകാരൻ സുധിയുടെ ഭാര്യ രേണുവിന്റെ റീൽസ് വീഡിയോ പുറത്ത്. എന്നാൽ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയ്ക്ക് രൂക്ഷ വിമർശനമാണ് നേരിടുന്നത്. ചാന്തുപൊട്ട് എന്ന ചിത്രത്തിൽ ദിലീപ് ഗോപിക കോംന്പോയിൽ പിറന്ന ചാന്തു കുടഞ്ഞൊരു സൂര്യൻ മാനത്ത് എന്ന റൊമാന്റിക് പാട്ടാണ് രേണു റിക്രിയേറ്റ് ചെയ്തത്. ദാസേട്ടൻ കോഴിക്കോട് എന്ന പേരിൽ സോഷ്യൽ മീഡിയയിൽ വലിയ ഫാൻ ഫോളോവേഴ്സ് ഉള്ള ഷണ്മുഖ ദാസ് ആണ് രേണുവിനൊപ്പം പാട്ടിൽ അഭിനയിച്ചിരിക്കുന്നത്. വീഡിയോ പങ്കുവച്ചതിനു പിന്നാലെ ഇരുവരും രൂക്ഷ വിമർശനമാണ് നേരിടുന്നത്. സുധി മരിച്ചിട്ട് അധികം ആകുന്നതിനു മുൻപേ ഇത് വേണ്ടായിരുന്നു എന്നാണ് പലരും കമന്റ് ചെയ്തത്. സുധിച്ചേട്ടൻ ഇതെങ്ങനെ സഹിക്കും സുധി ചേട്ടന്റെ ആത്മാവ് ഓർമ എന്നൊക്കെ പറഞ്ഞ് രേണു നാടകം കളിക്കുന്നു, സുധി ജീവിച്ചിരുന്നെങ്കിൽ ഇങ്ങനെയൊക്കെ ചെയ്യുമോ ഇങ്ങനെ പോകുന്നു കമന്റുകൾ. അതേ സമയം രേണു…
Read Moreകണ്ണൂരിൽ ജ്യൂസിൽ മയക്കുമരുന്ന് നല്കി പീഡനം; എടക്കാട് സ്വദേശിക്കെതിരേ കേസ്
കണ്ണൂർ: റിസോർട്ടിൽ കൂട്ടിക്കൊണ്ടുപോയി ജ്യൂസിൽ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച പരാതിയിൽ എടക്കാട് സ്വദേശിക്കെതിരേ കണ്ണൂർ ടൗൺ പോലീസ് കേസെടുത്തു. ചങ്ങനാശേരി സ്വദേശിനിയായ 44 കാരിയുടെ പരാതിയിലാണ് എടക്കാട് കിഴുന്ന സ്വദേശി സജിത്തിനെതിരേ കേസെടുത്തത്. 2020 ജനുവരിയിൽ കണ്ണൂർ ട്രാഫിക് സ്റ്റേഷനു സമീപത്തുള്ള റിസോർട്ടിൽ ചങ്ങനാശേരി സ്വദേശിനിയെ കൂട്ടിക്കൊണ്ടുപോയി ജ്യൂസിൽ മയക്കുമരുന്ന് കലർത്തി പീഡിപ്പിക്കുകയും മൊബൈലിൽ ചിത്രങ്ങളെടുത്ത് ബ്ലാക്ക് മെയിൽ നടത്തിയതായുമാണ് പരാതി.
Read Moreകണ്ണൂരിൽ മയക്കുമരുന്ന് ലഹരിയിൽ പ്രതി പോലീസുകാരെ ആക്രമിച്ചു; രണ്ട് എസ്ഐമാർക്ക് പരിക്ക്
കണ്ണൂർ: ഏച്ചൂരിൽ പോലീസ് സംഘത്തിനുനേരേ മയക്കുമരുന്ന് കേസ് പ്രതിയുടെ അക്രമണം. പിടികൂടിയ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. മാച്ചേരി അത്തിക്കൽ ഹൗസിലെ പി.വി. ജിതിനാണ് മയക്കുമരുന്ന് ലഹരിയിൽ എസ്ഐ മാരുൾപ്പെടെയുള്ള പോലീസ് സംഘത്തെ കൈയേറ്റം ചെയ്തത്. ചക്കരക്കൽ എസ്ഐ പ്രവീൺ പുതിയാണ്ടി, പ്രൊബേഷൻ എസ്ഐ വിശാഖ് കെ. വിശ്വൻ എന്നിവർക്ക് നിസാരപരിക്കേറ്റു. ഇന്നലെ രാത്രി പത്തരയോടെ പട്രോളിംഗിനിടെയാണ് സംഭവം. മാച്ചേരിക്കടുത്ത് പ്രതിയുടെ കെഎൽ13 വൈ 9350 നമ്പർ ജീപ്പ് പോലീസ് പരിശോധിക്കുന്നതിനിടെ ഒന്നിനെയും വച്ചേക്കില്ലെന്ന് പറഞ്ഞ് പോലീസ് ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്ത് ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തുകയായിരുന്നു. ഇന്നലെ വൈകുന്നേരം ഏഴരയോടെ ഏച്ചൂരിനടുത്തു നിന്ന് പ്രതിയെ കഞ്ചാവ് ബീഡി വലിക്കുന്നതിനിടെ ചക്കരക്കൽ പോലീസ് പിടികൂടിയിരുന്നു.
Read Moreബ്രൂവറിയുമായി മുന്നോട്ടുപോകാനുള്ള തീരുമാനം; ജനങ്ങളോടുള്ള വെല്ലുവിളിയെന്ന് രമേശ് ചെന്നിത്തല
പാലക്കാട്: ബ്രൂവറിയുമായി മുന്നോട്ടുപോകാനുള്ള തീരുമാനം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് രമേശ് ചെന്നിത്തല. എൽഡിഎഫ് യോഗത്തിൽ സിപിഐയും ആർജെഡിയും നിലപാട് മറന്നെന്നും മുഖ്യമന്ത്രിക്കെതിരെ സംസാരിക്കാൻ അവർക്ക് നട്ടെല്ലില്ലെന്നും ചെന്നിത്തല പറഞ്ഞു. എക്സൈസ് മന്ത്രി ഒയാസിസ് കന്പനിയുടെ പിആർഒ ആയി മാറിയിരിക്കുന്നു. മദ്യക്കന്പനി കൊണ്ടുവരാൻ എക്സൈസ് മന്ത്രിക്ക് വാശിയാണ്. എക്സൈസ് മന്ത്രിയെ കന്പനി കാണേണ്ട പോലെ കണ്ടോയെന്ന് സംശയമുണ്ടെന്നും രമേശ് ചെന്നിത്തല പാലക്കാട് മാധ്യമപ്രവർത്തകരോടു പറഞ്ഞു. ബ്രൂവറിയിൽ വലിയ അഴിമതിയാണ് നടക്കുന്നതെന്നും മന്ത്രിസഭയെ ഹൈജാക്ക് ചെയ്ത് മദ്യനയം മാറ്റിയിരിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.
Read Moreപരിശീലനത്തിനിടെ വെയ്റ്റ് ബാര്‍ കഴുത്തില്‍ വീണു: പവര്‍ലിഫ്റ്റിംഗ് താരത്തിന് സംഭവിച്ചത്…
ജയ്പുര്‍: ജൂണിയര്‍ നാഷണല്‍ ഗെയിംസില്‍ പവര്‍ലിഫ്റ്റിംഗില്‍ സ്വര്‍ണമെഡല്‍ ജേതാവായ രാജസ്ഥാന് സ്വദേശിനി യാഷ്തിക ആചാര്യ(17)ക്ക് പരിശീലനത്തിനിടെ ദാരുണാന്ത്യം. 270 കിലോ ഗ്രാം പരിശീലിക്കുന്നതിനിടെ ബാലന്‍സ് തെറ്റി വെയ്റ്റ് ബാര്‍ കഴുത്തില്‍ വീണാണു യാഷ്തിക മരിച്ചത്. വെയിറ്റ് ബാര്‍ വീണു കഴുത്തൊടിഞ്ഞു. ഉടൻതന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. പരിശീലകന്റെ നിരീക്ഷണത്തില്‍ 270 കിലോ സ്ക്വാട്ടിന് തയാറെടുക്കുന്പോഴായിരുന്നു സംഭവം. ബാര്‍ തോളിലെടുത്തെങ്കിലും ഇവര്‍ക്ക് ബാലന്‍സ് തെറ്റി. ഗ്രിപ്പില്നിന്നു തെന്നിയ ബാര്‍ അവരുടെ കഴുത്തില്‍ വീഴുകയായിരുന്നു. ബാര്‍ മാറ്റി സിപിആര്‍ നല്‍കിയെങ്കിലും ബോധം വീണ്ടെടുക്കാനായില്ല. അപകടത്തില്‍ പരിശീലകനും പരിക്കേറ്റു. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹം കുടുംബത്തിന് കൈമാറിയതായി പോലീസ് അറിയിച്ചു. അപകടത്തില്‍ കുടുംബം പരാതി നല്കിയില്ലെങ്കിലും പോലീസ് അന്വേഷണം ആരംഭിച്ചു. ഗോവയില്‍ നടന്ന 33-ാമത് ദേശീയ ബെഞ്ച് പ്രസ് ചാന്പ്യന്ഷിപ്പില് എക്വിപ്പ്ഡ് വിഭാഗത്തില്‍ സ്വര്‍ണവും ക്ലാസിക് വിഭാഗത്തില്‍ വെള്ളിയും നേടി യാഷ്തിക…
Read Moreഡൽഹിയുടെ നാലാമത്തെ വനിതാ മുഖ്യമന്ത്രി, ബിജെപിയുടെ രാജ്യത്തെ ഏക വനിതാ മുഖ്യമന്ത്രി: ഡൽഹിയുടെ ഭരണം ഇനി രേഖയുടെ കൈകളിൽ
ന്യൂഡൽഹി: ബിജെപിയുടെ വനിതാ നേതാവ് രേഖ ഗുപ്ത (50) ഡൽഹിയുടെ മുഖ്യമന്ത്രി പദത്തിൽ. രാംലീല മൈതാനിയിൽ ഇന്ന് ഉച്ചയ്ക്കു നടന്ന ചടങ്ങിൽ അവർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ളവർ പങ്കെടുത്തു. ഇന്നലെ ചേർന്ന ബിജെപി നിയമസഭാകക്ഷിയോഗമാണു രേഖ ഗുപ്തയെ മുഖ്യമന്ത്രിയായും പർവേഷ് സിംഗ് വർമയെ ഉപമുഖ്യമന്ത്രിയായും തെരഞ്ഞെടുത്തത്. തെരഞ്ഞെടുപ്പുഫലമെത്തി 11 ദിവസത്തിനു ശേഷമാണു ബിജെപി മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചത്. മറ്റു മന്ത്രിമാരെ പ്രഖ്യാപിച്ചിട്ടില്ല. ഷാലിമാർ ബാഗ് മണ്ഡലത്തിൽനിന്നുള്ള എംഎൽഎയും ബിജെപി മഹിളാ മോർച്ച ദേശീയ ഉപാധ്യക്ഷയും ബിജെപി ദേശീയ നിർവാഹക സമിതി അംഗവുമാണ് രേഖാ ഗുപ്ത. ഡൽഹിയുടെ നാലാമത്തെ വനിതാ മുഖ്യമന്ത്രിയായ ഇവർ, ബിജെപിയുടെ രാജ്യത്തെ ഏക വനിതാ മുഖ്യമന്ത്രി കൂടിയാണ്. സുഷമ സ്വരാജ്, ഷീല ദീക്ഷിത്, അതിഷി എന്നിവരാണ് ഇതിനു മുൻപു ഡൽഹി ഭരിച്ച വനിതകൾ. എബിവിപിയിലൂടെ രാഷ്ട്രീയത്തിലെത്തിയ രേഖ, ഇന്ദ്രപ്രസ്ഥത്തിലെ രാഷ്ട്രീയ…
Read Moreആറ്റുകാല്‍ പൊങ്കാല: മലബാറിൽനിന്ന് സ്പെഷൽ ട്രെയിൻ വേണം; ബിജെപി
കോഴിക്കോട്: ആറ്റുകാല്‍ പൊങ്കാലയോട് അനുബന്ധിച്ച് മലബാർ മേഖലയിൽനിന്ന് തിരുവനന്തപുരത്തേക്ക് സ്പെഷല്‍ ട്രെയിനുകള്‍ അനുവദിക്കണമെന്ന് റെയില്‍വേ സഹമന്ത്രി വി. സോമണ്ണയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദന് ആവശ്യപ്പെട്ടു. ആറ്റുകാല്‍ പൊങ്കാലയുടെ തലേദിവസമായ മാര്‍ച്ച് 12ന് കണ്ണൂര്‍-തിരുവനന്തപുരം (12081) മംഗലാപുരം-തിരുവനന്തപുരം വന്ദേഭാരത് (20631) തുടങ്ങിയ ട്രെയിനുകള്‍ മെയിന്റനന്‍സ് വര്‍ക്ക് കാരണം സര്‍വീസ് നടത്തില്ലെന്ന് അറിയിച്ചിരുന്നു. ഭക്തരുടെ ബുദ്ധിമുട്ട് പരിഗണിച്ച് അന്നേദിവസം ട്രെയിന്‍ സര്‍വീസ് നടത്തണമെന്ന് അദ്ദേഹം മന്ത്രിയോട് അഭ്യര്‍ഥിച്ചു. സ്ത്രീകളുടെ ശബരിമലയായ ആറ്റുകാലിലേക്ക് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു ഭക്തര്‍ ഒഴുകിയെത്തും. ഇതിനാല്‍ സ്പെഷല്‍ ട്രെയിനുകള്‍ അത്യാവശ്യമാണ്. സംസ്ഥാനത്തെ യാത്രാദുരിതം പരിഗണിച്ച് കൂടുതല്‍ ട്രെയിനുകള്‍ സംസ്ഥാനത്തിന് അനുവദിക്കണം. നിലവിലുള്ള ട്രെയിനുകള്‍ക്ക് കൂടുതല്‍ സ്റ്റോപ്പുകള്‍ അനുവദിക്കണമെന്നും മന്ത്രിക്കു നല്കിയ നിവേദനത്തില്‍ സുരേന്ദ്രന് ആവശ്യപ്പെട്ടു.
Read Moreമഹാസംഗമം നടത്തി ആശാ വർക്കർമാർ; സമരം ശക്തമാക്കും
തിരുവനന്തപുരം: ആശാവർക്കർമാരുടെ മഹാസംഗമം സെക്രട്ടറിയേറ്റ് നടയിൽ ആരംഭിച്ചു. വിവിധ ജില്ലകളിൽ നിന്നായി നൂറ് കണക്കിന് ആശാപ്രവർത്തകരാണ് സെക്രട്ടറിയേറ്റ് നടയിൽ സമരത്തിനെത്തിയിരിക്കുന്നത്.വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ആശാപ്രവർത്തകർ കഴിഞ്ഞ പതിനൊന്ന് ദിവസമായി നടന്ന് വരുന്ന സമരം കുടുതൽ കടുപ്പിക്കുന്നതിന് മുന്നോടിയായാണ് മഹാസംഗമം ഇന്ന് നടത്തുന്നത്. തങ്ങളുടെ ന്യായമായ ആവശ്യങ്ങൾ പരിഗണിക്കാതെ സർക്കാർ മുഖം തിരിഞ്ഞ് നിൽക്കുകയാണ്. പിഎസ് സി അംഗങ്ങളുടെ ശന്പളം വർധിപ്പിക്കാൻ സർക്കാരിന് പണമുണ്ടെന്നും എന്നാൽ തങ്ങൾക്ക് നൽകാനുള്ള തുക കുടിശിക വരുത്തിയത് നീതികരിക്കാനാകില്ലെന്നുമാണ് ആശാപ്രവർത്തകർ പറയുന്നത്. ഇന്ന് രാവിലെയോടെ വിവിധ ജില്ലകളിൽ നിന്നായി നൂറ് കണക്കിന് ആശാപ്രവർത്തകർ സെക്രട്ടറിയേറ്റ് നടയിലെത്തിച്ചേർന്നിരുന്നു.സർക്കാരുമായി നടത്തിയ ചർച്ച ഫലപ്രദമാകാത്തതിനെ തുടർന്നാണ് പൊരിവെയിലത്ത് ആശാപ്രവർത്തകർ സമരം ചെയ്യുന്നത്. വിവിധ പ്രതിപക്ഷ സംഘടനകൾ ആശാപ്രവർത്തകരുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സെക്രട്ടറിയേറ്റ് നടയിലെത്തും. ഇന്ന് പതിനൊന്നാം ദിവസമാണ് സെക്രട്ടറിയേറ്റിനു മുന്നിലെ ആശാവര്‍ക്കര്‍മാര്‍ സമരം നടത്തുന്നത്.ഓണറേറിയം തുക…
Read Moreഓട്ടോയോ അതോ മിനി ബസോ? ഓട്ടോറിക്ഷയിൽ 19 പേർ; പോലീസ് ഞെട്ടി!
വാഹന പരിശോധനയുടെ ഭാഗമായി ഓട്ടോറിക്ഷ തടഞ്ഞ പോലീസുകാരൻ അതിലെ യാത്രക്കാരുടെ എണ്ണം കണ്ടു ഞെട്ടി, 19 പേർ! ഒരു മിനി ബസിൽ കയറുന്ന ആളെ കയറ്റിയ സിഎൻജി ഓട്ടോ ഡ്രൈവറെ പോലീസ് കൈയോടെ അറസ്റ്റ് ചെയ്യുകയുംചെയ്തു. ഉത്തർപ്രദേശിലെ ഝാൻസിയിൽ ബറുജാഗർ പോലീസ് സ്റ്റേഷൻ പരിധിയിലാണു സംഭവം. സംഭവത്തിന്റെ വീഡിയോ വിവിധ സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറി. പോലീസ് ഓട്ടോറിക്ഷയ്ക്കു കൈകാണിച്ചു നിർത്തുന്നതും പരിശോധിക്കുന്നതും യാത്രക്കാരുടെ എണ്ണം തിട്ടപ്പെടുത്തുന്നതുമെല്ലാം ദൃശ്യങ്ങളിൽ വ്യക്തമായി കാണാം. ഡ്രൈവർ ഉൾപ്പെടെ നാലുപേർക്കു മാത്രം സഞ്ചരിക്കാവുന്ന ഓട്ടോറിക്ഷയിൽ ഇതെങ്ങനെ സാധിച്ചു എന്ന ചോദ്യമാണു വീഡിയോ കണ്ടവർ ഏറെയും ഉന്നയിച്ചത്. ഓട്ടോറിക്ഷയുടെ സീറ്റിൽ വ്യത്യാസം വരുത്തി കൂടുതൽ യാത്രക്കാരെ കയറ്റുന്നത് ഉത്തരേന്ത്യൻ നഗരങ്ങളിൽ സാധാരണകാഴ്ചയാണെന്നും ചിലർ കുറിച്ചു.വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.
Read More