ആലപ്പുഴ: എംഡിഎംഎയുമായി സിപിഎം ബ്രാഞ്ച് സെക്രട്ടറി പിടിയിൽ. ആലപ്പുഴ മുനിസിപ്പൽ സ്റ്റേഡിയം കിഴക്ക് ബ്രാഞ്ച് സെക്രട്ടറി വിഘ്നേഷ് ആണ് ആലപ്പുഴ സൗത്ത് പോലീസിന്റെ പിടിയിൽ ആയത്. 0.24 ഗ്രാം എംഡിഎംഎയും രണ്ട് സിറിഞ്ചുകളുമാണ് വിഘ്നേഷിൽനിന്ന് പിടിച്ചെടുത്തത്.ഇതിനു മുൻപ് ഹരിപ്പാടുനിന്ന് എംഡിഎംഎ യുമായി പിടികൂടിയയാളിൽനിന്നാണ് പോലീസിന് വിഘ്നേഷിന്റെ വിവരം ലഭിച്ചത്. പ്രതിക്ക് എംഡിഎംഎ നൽകിയത് വിഘ്നേഷ് ആണെന്നാണ് പോലീസിന്റെ കണ്ടെത്തൽ. ഇയാൾ എംഡിഎംഎ ഉപയോഗിക്കുന്നതായും വിൽപ്പന നടത്തുന്നതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ആലപ്പുഴ ഇഎംഎസ് സ്റ്റേഡിയത്തിൽനിന്നാണ് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. വിഘ്നേഷ് എസ്എഫ്ഐ മുൻ ഏരിയകമ്മിറ്റി അംഗമായിരുന്നു.
Read MoreDay: March 8, 2025
ദുരിതങ്ങളെ പുല്ലുപോലെ നേരിട്ട് കുഞ്ഞമ്മ
കോട്ടയം: എഴുപതാം വയസിലും കൊടൂരാറ്റിലൂടെ വള്ളം തുഴഞ്ഞുപോയി തീരത്തുനിന്നു പുല്ലുചെത്തി വിറ്റു ജീവിതം കരുപ്പിടിപ്പിക്കുകയാണ് കുഞ്ഞമ്മ. ജീവിതത്തിലുണ്ടായ എല്ലാ പ്രതിസന്ധികളെയും തടസങ്ങളെയും തരണം ചെയ്തുള്ള തുഴച്ചില്‍ ഇപ്പോഴും തുടരുകയാണ്. ജീവിതപാതയിലെ ദുരിതങ്ങളെ പുല്ലുപോലെ നേരിട്ടാണ് കുഞ്ഞമ്മ ഇതുവരെയെത്തിയത്. കോട്ടയം കാരാപ്പുഴ പാറത്തറ കുഞ്ഞമ്മ (70) പുല്ലു വില്പന തുടങ്ങിയിട്ട് 15 വര്‍ഷം കഴിഞ്ഞു. കര്‍ഷക തൊഴിലാളിയായ കുഞ്ഞമ്മ മുടങ്ങാതെ പുല്ലുചെത്തി കെട്ടുകളാക്കി വില്‍ക്കുന്നു. ഇത്തരത്തില്‍ പുല്ല് വില്‍പ്പനയിലൂടെ കുഞ്ഞമ്മ ഒരു വള്ളം സ്വന്തമായി വാങ്ങി. ഇവര്‍ വള്ളത്തില്‍ വില്‍പ്പനയ്ക്കെത്തിക്കുന്ന പച്ചപ്പുല്ലിന് ആവശ്യക്കാരേറെയാണ്. വള്ളം വാങ്ങിയതിനു പിന്നിലൊരു കഥയുണ്ട്. 15 വര്‍ഷം മുമ്പ് നൂറു രൂപ വേതനത്തിന് ജോലി ചെയ്തിരുന്ന സ്ഥാപനത്തില്‍നിന്നു കുഞ്ഞമ്മയെ പിരിച്ചുവിട്ടു. ജീവിതത്തില്‍ ഒരാള്‍ക്കു മുന്നിലും തോല്ക്കാന് മനസില്ലാതെ പിറ്റേന്നു മുതല്‍ കൊടൂരാറിന്റെ തീരത്തും പാടശേഖരങ്ങളില്‍നിന്നും പുല്ലുചെത്തി വില്ക്കാന് തുടങ്ങി. ദിവസവും വരുമാനത്തിന്റെ ഒരു വിഹിതം…
Read Moreതബലവാദനത്തിലെ രത്നസ്ത്രീ: ദക്ഷിണേന്ത്യയിലാകെ അറിയപ്പെടുന്ന വനിതാ ക്ലാസിക്കൽ തബലിസ്റ്റ്
വൈക്കം: സഹോദരന്റെ നാടോടിനൃത്തത്തിന് മിഴിവേകാൻ തബലയില്‍ വിരൽ പതിച്ചപ്പോൾ ആ നാദപ്രപഞ്ചത്തിന്റെ ഭാഗമാകാനാണ് തന്റെ നിയോഗമെന്ന് ആ കുരുന്ന് പെൺകുട്ടി അന്ന് അറിഞ്ഞുകാണില്ല. സംഗീതവും നൃത്തവും ജീവവായുവായ കുടുംബത്തിലെ ഇളമുറക്കാരിയായ അന്നത്തെ കുരുന്നു പെൺകുട്ടിയാണ് ഇന്ന് ദക്ഷിണേന്ത്യയിലാകെ അറിയപ്പെടുന്ന ആദ്യ വനിതാ ക്ലാസിക്കൽ തബലിസ്റ്റായി മാറിയ രത്നശ്രീ അയ്യർ. വൈക്കം തലയാഴത്തെ തമിഴ് ബ്രാഹ്മണസമൂഹത്തിലെ കളപ്പുരയ്ക്കൽ മഠത്തിലെ രാമചന്ദ്ര അയ്യരുടെയും സരോജയുടെയും ഏഴ് മക്കളിൽ ഇളയ മകളാണ് രത്നശ്രീ. അച്ഛനും അമ്മക്കുമൊപ്പം സഹോദരങ്ങളും പിന്തുണ നൽകിയതോടെ രത്നശ്രീക്ക് തബല ജീവിത താളമായി. രസതന്ത്രത്തിൽ ബിരുദാനന്തര ബിരുദമുള്ള രത്നശ്രീക്ക് തബലയിൽ ഹിന്ദുസ്ഥാനി സ്റ്റൈലിൽ പ്രാവീണ്യമുണ്ട്. ചെറുപ്രായം മുതൽക്കേ സംഗീതം അലിഞ്ഞുചേർന്ന കുടുംബത്തിൽനിന്നു വാദ്യോപകരണങ്ങളുടെ ഈണം കേട്ടാണ് രത്നശ്രീക്ക് തബലയോട് അനുരാഗം തുടങ്ങിയത്. ഏഴാംക്ലാസിൽ പഠിക്കുമ്പോൾ ആകാശവാണിയിലൂടെ സാക്കിർഹുസൈന്റെ സോളോ കേൾക്കാനിടയായി. ഇതിൽനിന്നും പ്രചോദനം ഉൾക്കൊണ്ട് സ്കൂൾ യൂത്ത് ഫെസ്റ്റിവലിൽ…
Read Moreവിൽപ്പനയ്ക്കായി എത്തിച്ച എംഡിഎംഎയുമായി രണ്ടു യുവാക്കൾ പിടിയിൽ
തൊടുപുഴ: വിൽപ്പനയ്ക്കായി എത്തിച്ച എംഡിഎംഎയുമായി യുവാക്കൾ പോലീസിന്റെ പിടിയിലായി. തട്ടക്കുഴ വെള്ളാക്കാട്ട് അഖിൽ കുമാർ (28), ഒളമറ്റത്ത് വാടകയ്ക്ക് താമസിക്കുന്ന പുത്തൻപുരയ്ക്കൽ പി.എസ്. ഫെമിൽ (27) എന്നിവരെയാണ് തൊടുപുഴ ഡിവൈഎസ്പിയുടെ പ്രത്യേക സ്ക്വാഡ് അറസ്റ്റ്ചെയ്തത്. വ്യാഴാഴ്ച രാത്രി 11ഓടെ തൊടുപുഴ ധന്വന്തരി ജംഗ്ഷന് സമീപത്തുനിന്നാണ് ഇരുവരെയും പിടികൂടിയത്. 1.79 ഗ്രാം എംഡിഎംഎയാണ് ഇവരിൽനിന്നു പിടിച്ചെടുത്തത്. നഗരത്തിലെ വ്യാപാര സ്ഥാപനത്തിൽ ജീവനക്കാരായിരുന്നു ഇരുവരും. കേസിൽ ഒരു പ്രതിയെ കൂടി പിടികൂടാനുണ്ടെന്നും ഇയാൾ ബംഗളൂരുവിലാണെന്നും പോലീസ് പറഞ്ഞു. എംഡിഎംഎ ക്രിസ്റ്റലുകൾ വിൽപന ലക്ഷ്യമിട്ട് ചെറുപൊതികളിലാക്കി സൂക്ഷിച്ചിരുന്ന നിലയിലായിരുന്നെന്ന് പോലീസ് പറഞ്ഞു. ഡിവൈഎസ്പി ഇമ്മാനുവൽ പോളിന്റെ നിർദേശപ്രകാരം എസ്ഐ എൻ.എസ്. റോയിയുടെ നേതൃത്വത്തിലുള്ള സ്ക്വാഡാണ് പ്രതികളെ പിടികൂടിയത്.
Read Moreതിരുവസ്ത്ര ഡിസൈനിംഗിൽ കൈയൊപ്പ് ചാർത്തി റാണി ജയിംസ്
കാഞ്ഞിരപ്പള്ളി: വൈദികർക്കായുള്ള തിരുവസ്ത്ര ഡിസൈനിംഗിൽ കൈയൊപ്പ് ചാർത്തി ശ്രദ്ധേയയാവുകയാണ് വാഴൂർ സ്വദേശിനിയായ യുവസംരംഭക. സ്ത്രീകൾ അധികമൊന്നും കൈവയ്ക്കാത്ത മേഖലയിൽ വിജയക്കൊടി പാറിച്ചിരിക്കുന്നത് വാഴൂര്‍ ചെങ്കല്ലേല്‍ പള്ളി നാൽപതാംകളം റാണി ജയിംസാണ്. ലത്തീന്‍, സീറോ മലബാര്‍, യാക്കോബായ എന്നിങ്ങനെ ഏതു സഭകളിലെയും വൈദികര്ക്കാശ്യമായ തിരുവസ്ത്രങ്ങള്‍ ചെയ്തു നല്‍കും. എംഎസ്ഡബ്ല്യു ബിരുദം നേടിയതിനുശേഷം കൗണ്‍സലിംഗ് ഡിപ്ലോമ കോഴ്സ് ചെയ്യുന്നതിനിടയിലായിരുന്നു വിവാഹം. ഭര്‍ത്താവ് ജയിംസ് മെക്കാനിക്കല്‍ എൻജിനിയറായിരുന്നു. ബംഗളൂരുവില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവിനൊപ്പം എത്തിയ റാണി അവരുടെ കമ്പനി സന്ദര്‍ശിക്കാന്‍ ഇടയായി. എംബ്രോയിഡറി ഡിസൈനിംഗിനുള്ള മെഷീനറികള്‍ വിദേശത്തുനിന്നും ഇറക്കുമതി ചെയ്ത് വില്‍പ്പന നടത്തിയിരുന്ന കമ്പനിയായിരുന്നു അത്. പഠനകാലത്ത് എപ്പോഴോ കൂട്ടുകാര്‍ക്കും മറ്റുമായി ചെറിയ തുന്നല്വര്ക്കുകളും പെയിന്റിംഗുമൊക്കെ ചെയ്തുനല്‍കിയിരുന്നു. ആ ഒരു താത്പര്യം ഉള്ളിലുണ്ടായിരുന്നതിനാല്‍ ഭര്‍ത്താവിന്റെ കമ്പനി സന്ദര്‍ശിച്ചതോടെ കംപ്യൂട്ടറൈസ്ഡ് ഡിസൈനിംഗ് പഠിക്കണമെന്ന ആഗ്രഹം റാണിക്കുണ്ടായി. അങ്ങനെ ഭര്‍ത്താവിന്റെ കമ്പനിയില്‍ പോയി പരിശീലനം…
Read Moreതാനൂരിലെ പെൺകുട്ടികളെ നാടുവിടാൻ സഹായിച്ച യുവാവ് കസ്റ്റഡിയിൽ; പെൺകുട്ടികളെ ഇന്ന് നാട്ടിലെത്തിക്കും; വിദ്യാർഥികൾക്ക് കൗൺസിലിംഗ് നൽകുമെന്ന് പോലീസ്
മലപ്പുറം: താനൂരിലെ പെൺകുട്ടികളെ നാടുവിടാൻ സഹായിച്ച എടവണ്ണ സ്വദേശി റഹിം അസ്ലമിനെയാണ് കസ്റ്റഡിയിലെടുത്ത് പോലീസ്. മുംബൈയിൽ നിന്ന് മടങ്ങിയ യുവാവിനെ തിരൂരിൽ നിന്നാണ് താനൂർ പോലീസ് കസ്റ്റഡിയിലെടുത്തത്. അതേസമയം പൂനെയിൽ നിന്ന് പോലീസ് കണ്ടെത്തിയ പെൺകുട്ടികളെ ഇന്ന് ഉച്ചയോടെ മലപ്പുറം താനൂരിലെത്തിക്കും. കോടതിയിൽ ഹാജരാക്കിയ ശേഷം കുട്ടികളെ രക്ഷിതാക്കൾക്കൊപ്പം വിടും. വിദ്യാർഥികൾക്ക് കൗൺസിലിംഗും രക്ഷിതാക്കൾക്ക് ബോധവത്കരണം നൽകും. ബുധനാഴ്ച ഉച്ചയ്ക്കാണ് പെണ്‍കുട്ടികള്‍ സ്കൂള്‍ യൂണിഫോമില്‍ വീട്ടില്‍നിന്ന് ഇറങ്ങിയത്. യൂണിഫോം മാറ്റി മറ്റൊരു വസ്ത്രം ധരിച്ച് തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് ഇരുവരും ട്രെയിന്‍ കയറിയത്. താനൂര്‍ ദേവദാര്‍ സ്കൂളിലെ പ്ലസ്ടു വിദ്യാര്‍ഥികളാണ് ഇരുവരും. വീട്ടിൽ നിന്നും പരീക്ഷയെഴുതാൻ പോകുന്നുവെന്ന് പറഞ്ഞായിരുന്നു പെൺകുട്ടികൾ ഇറങ്ങിയത്. മുംബൈ-ചെന്നൈ എഗ്മോർ ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെ ലോനവാലയിൽ വച്ചാണ് ഇവരെ കണ്ടെത്തിയത്. മൊബൈൽ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വിദ്യാർഥിനികളെ കണ്ടെത്താനായത്.
Read Moreആശയ്ക്കില്ല, ഹെലികോപ്റ്ററിനുണ്ട്… മുഖ്യമന്ത്രിയുടെ ഹെലിക്കോപ്റ്ററിന് 2.40 കോടി അനുവദിച്ച് ധനവകുപ്പ്; തുക അനുവധിച്ചത് ട്രഷറി നിയന്ത്രണം ഏർപ്പെടുത്തി
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഹെലിക്കോപ്റ്ററിന് തുക അനുവദിച്ച് ധനവകുപ്പ്. 2.40 കോടി രൂപയാണ് ധനവകുപ്പ് അനുവദിച്ചിരിക്കുന്നത്. 2024 ഒക്ടോബർ മുതൽ 2025 ജനുവരി വരെയുള്ള തുകയാണിത്. ട്രഷറി നിയന്ത്രണത്തിൽ ഇളവ് വരുത്തിയാണ് തുക അനുവദിച്ചത്. മാർച്ച് ആറിനാണ് തുക അനുവദിച്ച് ധനവകുപ്പിൽനിന്ന് ഉത്തരവിറങ്ങിയത്. വാടക കുടിശിക ആവശ്യപ്പെട്ട് പോലീസ് മേധാവി ഫെബ്രുവരി രണ്ടിന് മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പണം നൽകാൻ ധനമന്ത്രി കെ.എൻ ബാലഗോപാലിന് മുഖ്യമന്ത്രി അടിയന്തര നിർദേശം നൽകി.
Read More