കൊല്ലം: പ്രായ പരിധി അടക്കം കർശനമാക്കി എസ്എഫ്ഐയുടെ പ്രവർത്തനങ്ങളെ നിയന്ത്രിക്കാനും നിരീക്ഷിക്കാനും സിപിഎമ്മിൽ ആലോചന. ഭാരവാഹികൾ അടക്കമുള്ളവർ റാഗിംഗ് ഉൾപ്പെടെയുള്ള ക്രിമിനൽ നടപടികൾക്ക് നേതൃത്വം നൽകിയെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു ആലോചന. സമീപകാലങ്ങളിൽ എസ്എഫ്ഐ ഭാരവാഹികളായവരിൽ പലരും പല ജില്ലകളിലും നടത്തിയ അക്രമ പ്രവർത്തനങ്ങൾ സമൂഹത്തിൽ വ്യാപകമായ അവമതിപ്പ് ഉണ്ടാക്കിയതായി സംസ്ഥാന സമ്മേളനത്തിൽ പരക്കെ ആക്ഷേപവും ഉയർന്നിരുന്നു. എസ്എഫ്ഐയിലെ പ്രായപരിധി 25 വയസാണ് നിശ്ചയിച്ചിട്ടുള്ളത്. ഇത് കർശനമായി പാലിക്കാനാണ് തീരുമാനം. ബിരുദ പഠനം അടക്കമുള്ളവ കഴിഞ്ഞ് ഗവേഷണ വിഭാഗത്തിലെ വിദ്യാർഥികൾ അടക്കം 25 വയസിന് മുകളിൽ ഉള്ളവർ വിവിധ കാമ്പസുകളിൽ എസ്എഫ്ഐയിൽ പ്രവർത്തിക്കുന്നുണ്ട്. ഇവർക്കൊക്കെ സംഘടനയിൽ ഇപ്പോഴും മെമ്പർഷിപ്പും നൽകുന്നുണ്ട്. ഇനി മെമ്പർഷിപ്പിൻന്റെ കാര്യത്തിൽ കർശന പരിശോധനകൾ ഉണ്ടാകും. എസ്എഫ്ഐക്കും ഡിവൈഎഫ്ഐക്കും അമിത പ്രാധാന്യം നൽകുന്നത് ഗുണത്തേക്കാളേറെ ദോഷമാണ് വരുത്തി വയ്ക്കുന്നതെന്നും വിമർശനം ഉയർന്നു. ഇരു സംഘടനകളിലും…
Read MoreDay: March 8, 2025
ഇത്രയും വൃത്തികെട്ട ഫാസിസ്റ്റ് രീതികൾ സിനിമയിൽ നടപ്പാക്കിയവരാണ് സിനിമാ നയരൂപീകരണ കമ്മിറ്റിയിൽ കയറാനും അവാർഡ് കമ്മിറ്റിയിൽ കയറാനും ഇന്നും കോട്ടും തയ്പ്പിച്ചു നടക്കുന്നത്: വിനയൻ
താൻ വിളക്കു കൊളുത്തിയ സിനിമയുടെ പേരുപോലും മാറ്റി വേറെ പൂജ നടത്തിയെന്നു കേട്ടപ്പോൾ സത്യത്തിൽ ഞാൻ ഞെട്ടിപ്പോയി എന്ന് വിനയൻ. പിന്നെ കുറേ കഴിഞ്ഞപ്പോൾ ഈ മഹാൻമാരെ ഓർത്ത് ചിരിച്ചു. പക്ഷേ അപ്പോഴും മനസിൽ എവിടോ ഒരു വിങ്ങൽ തോന്നി. ഈ വിളക്കു കൊളുത്തിയ ശ്രീമാൻ ഞാൻ സംഘടനാ സെക്രട്ടറി അയിരുന്ന സമയത്ത് എന്റെ ജോയിൻ സെക്രട്ടറിയായി വിനയൻ ചേട്ടാ എന്നു വിളിച്ചു നടന്നിരുന്ന ആളാണ്. ഇത്രയ്ക്കു പക മനുഷ്യനുണ്ടാകാമോ? പലർക്കും ഇതു കേട്ടാൽ വിശ്വസിക്കാൻ കഴിയില്ല അല്ലേ?ഒരു പാവം മനുഷ്യനായ ശ്രീ സലിം ബാവ സാക്ഷി ആയുണ്ട്. വേദനയോടെ തന്റെ അവസ്ഥ ഇങ്ങനായിപ്പോയി എന്ന് എന്നെ വിളിച്ചു പറഞ്ഞ സംവിധായകൻ സലിംബാവ ഇന്നും ജീവിച്ചിപ്പുണ്ട് സുഹൃത്തുക്കളേ. ആരു വിളിച്ചാലും സത്യാവസ്ഥ അദ്ദഹം പറയും. അതുപോലെ ഇവരുടെ നിരവധി നീചമായ കാര്യങ്ങൾ എണ്ണിയെണ്ണി എനിക്കു പറയുവാൻ കഴിയും.…
Read Moreമുൻധാരണകൾ കാരണം മലയാളത്തിൽ ആരും എന്നെവച്ച് റിസ്ക്കെടുക്കാൻ തയ്യാറാകുന്നില്ല: അവസരങ്ങൾ തന്നെ തേടി എത്തുന്നതിന് വേണ്ടിയാണ് കാത്തിരിക്കുന്നത്; പ്രിയാ വാര്യർ
ഒരു കണ്ണിറുക്കൽ കൊണ്ട് ജീവിതം മാറി മറിഞ്ഞ താരസുന്ദരിയാണ് പ്രിയ വാര്യർ. ഒമർ ലുലുവിന്റെ ഒരു അഡാർ ലവ് എന്ന സിനിമയും ചിത്രത്തിലെ മാണിക്യ മലർ എന്ന് തുടങ്ങുന്ന ഗാനത്തിലെ കണ്ണിറുക്കുന്ന രംഗമാണ് പ്രിയ ഒരു രാത്രി കൊണ്ട് ഇന്ത്യയാകെ സെൻസേഷനായി മാറാൻ കാരണമായത്. സിനിമ പുറത്തിറങ്ങുന്നതിന് മുമ്പ് തന്നെ പ്രിയയെ തേടി മികച്ച അവസരങ്ങൾ എത്തുകയായിരുന്നു. സോഷ്യൽമീഡിയയിലും പ്രിയയ്ക്ക് ആരാധകർ വർധിച്ചു. പല വലിയ ബ്രാൻഡുകളുടെയും മുഖമായും പ്രിയ ദിവസങ്ങൾക്കുള്ളിൽ മാറി. ഹ്രസ്വ ചിത്രങ്ങളും മ്യൂസിക്ക് വീഡിയോകളിലും നായികയായി അഭിനയിച്ചിരുന്ന പ്രിയയെ തേടി അടാർ ലൗവിനുശേഷം ബോളിവുഡ് സിനിമകൾ വരെ വന്നു. ആറു വർഷമായി മലയാള സിനിമയുടെ ഭാഗമാണെങ്കിലും താരത്തിന് ഇവിടെ അവസരങ്ങൾ കുറവാണ്. ഇതുവരെ വെറും മൂന്ന് മലയാള സിനിമകളിൽ മാത്രമാണ് പ്രിയ നായികയായി അഭിനയിച്ചത്. തമിഴിലും തെലുങ്കിലുമാണ് താരമിപ്പോൾ സജീവം. പക്ഷെ അഭിനയത്തിൽ…
Read Moreസിപിഎം സംസ്ഥാന സമ്മേളനം; പിണറായി വിജയന്റെ “പുതുവഴികളിൽ’ ചർച്ച തുടങ്ങി; നയരേഖ നയം മാറ്റുമോ
കൊല്ലം: സിപിഎം സംസ്ഥാന സമ്മേളനത്തിൽ പിണറായി വിജയൻ അവതരിപ്പിച്ച ” നവകേരളത്തെ നയിക്കാൻ പുതുവഴികൾ’ എന്ന വികസന രേഖയിൽ ചർച്ച തുടങ്ങി. നാളെ ഉച്ചവരെയാണ് ചർച്ച. വികസന രേഖ അംഗീകരിച്ചാൽ പതിറ്റാണ്ടുകളായി സിപിഎം രാജ്യത്താകമാനം പിന്തുടർന്ന പ്രത്യയശാസ്ത്രത്തിന് അവസാനമാകും. വികസനം നടപ്പിലാക്കാൻ ഇനി സിപിഎമ്മിന് പ്രത്യയശാസ്ത്രം ബാധ്യതയാകില്ല. പിണറായി വിജയന്റെ പുതുവഴികളെ ചൈനാ മോഡൽ എന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. നിക്ഷേപങ്ങൾക്ക് തുറന്ന വാതിൽ നയമാണ് വികസനരേഖയിൽ സ്വീകരിച്ചിരിക്കുന്നത്. എന്നാൽ, നയരേഖയിൽ ജനവിരുദ്ധമില്ലെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറയുന്നത്. എഡിബി ഉൾപ്പെടെയുള്ള വായ്പകളെയും വിദേശനിക്ഷേപങ്ങളെയും എതിർത്ത എം.വി. ഗോവിന്ദൻ സംസ്ഥാന സെക്രട്ടറിയായിരിക്കെയാണ് സ്വകാര്യവത്കരണത്തെ സ്വാഗതം ചെയ്തുകൊണ്ടുള്ള നയരേഖ പിണറായി വിജയൻ അവതരിപ്പിച്ചതെന്നും ശ്രദ്ധേയമാണ്. വിദേശ നിക്ഷേപത്തെയും പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവത്കരിക്കുന്നതിനെതിരെയും ഏറ്റവും കൂടുതൽ എതിർപ്പ് പ്രകടിപ്പിച്ച ഇടതുപക്ഷ പ്രസ്ഥാനങ്ങളിൽ ഒന്നാണ് സിപിഎം. എന്നാൽ, എറണാകുളം…
Read Moreഅവളും ചിരിക്കട്ടെ…
അവളും ചിരിക്കട്ടെ… വെയിലും മഴയും കൂസാതെ അരച്ചാൺ വയർ നിറയ്ക്കാൻ മുണ്ട് മുറുക്കി കുത്തിയവൾ…. ചിത്രം-കാവ്യാ ദേവദേവൻ
Read Moreഗ്രീഷ്മയുടെ കാമറയിൽ തെളിയുന്നത് പ്രഫഷണൽ ടച്ച്
നെടുങ്കണ്ടം: വനിതകൾ അധികം കടന്നുവരാത്ത രംഗത്ത് പ്രഫഷണൽ ടച്ച് പകർന്ന് പുതിയ പന്ഥാവ് വെട്ടിത്തുറക്കുകയാണ് നെടുങ്കണ്ടം കളരിക്കൽ ഹണി കോട്ടേജിലെ ഗ്രീഷ്മ ദാമോദരൻ. ജീൻസും ഷർട്ടും ധരിച്ച് കാമറയുമായി വേദികളിലും ആഘോഷങ്ങളിലും നിറസാന്നിധ്യമാണ് ഈ വനിത. ഗ്രീഷ്മയുടെ കാൻവാസിൽ തെളിയുന്നത് തനിമയും സ്വാഭാവികതയുമുള്ള ചിത്രങ്ങളാണ്. പുരുഷൻമാർ മാത്രം കൈകാര്യം ചെയ്യുന്ന ഇൻക്വസ്റ്റ് നടപടികളുടെ ചിത്രങ്ങൾ എടുക്കുന്നതിൽ പ്രത്യേക പ്രാവീണ്യമാണ് ഗ്രീഷ്മയ്ക്കുള്ളത്. മോർച്ചറിയിൽ മൃതദേഹങ്ങൾക്കരികിൽനിന്ന് കാമറ ക്ലിക്ക് ചെയ്യുന്പോൾ ഗ്രീഷ്മയുടെ കൈവിറയ്ക്കാറില്ല. 10 വർഷത്തിനിടെ നൂറിലധികം മൃതദേഹങ്ങളുടെ ഇൻക്വസ്റ്റ് ചിത്രങ്ങളും വീഡിയോകളും എടുത്തിട്ടുണ്ട്. അപ്രതീക്ഷിതമായാണ് ഇൻക്വസ്റ്റ് ഫോട്ടോ പകർത്താൻ ഗ്രീഷ്മ എത്തിയത്. ഒരു അസ്വാഭാവിക മരണത്തിന്റെ ചിത്രം എടുക്കാൻ പോലീസ് വിളിച്ചപ്പോൾ ഭർത്താവ് രാജേഷ് സ്ഥലത്തുണ്ടായിരുന്നില്ല. പകരം ഗ്രീഷ്മ ഈ ജോലി ഏറ്റെടുക്കുകയായിരുന്നു. പിന്നീട് പോലീസിന്റെ വിളി വന്നാൽ രാപകൽ ഭേദമില്ലാതെ ഗ്രീഷ്മ സ്പോട്ടിലെത്തും. വിവാദമായ നെടുങ്കണ്ടം കസ്റ്റഡി…
Read Moreകാഞ്ഞിരപ്പള്ളി പാലൂർക്കാവിൽ പുലിയുടെ സാന്നിധ്യം; നായയെ പുലി ആക്രമിച്ചു; നാട്ടുകാർ ഭീതിയിൽ; നായയെ ആക്രമിച്ചത് പുലിയാണെന്ന് സ്ഥിരീകരിച്ച് വനം വകുപ്പ്
പാലൂർക്കാവ്: പെരുവന്താനം പഞ്ചായത്തിലെ പാലൂർക്കാവിൽ പുലി ഇറങ്ങി നായയെ ആക്രമിച്ചു. ഊട്ടുകളത്തിൽ ബിൻസിയുടെ നായയ്ക്കാണ് പുലിയുടെ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റത്. വ്യാഴാഴ്ച വൈകുന്നേരം 6.30നാണ് സംഭവം. നായയുടെ കരച്ചിൽകേട്ടു ബിൻസിയും വീട്ടുകാരും ഓടിയെത്തി ബഹളം ഉണ്ടാക്കിയതോടെ അജ്ഞാതജീവി നായയെ ഉപേക്ഷിച്ച് ഓടിമറയുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ഡാഷ് ഇനത്തിൽപ്പെട്ട നായയുടെ കഴുത്തിൽ ആഴത്തിൽ മുറിവേറ്റതായി കണ്ടെത്തി. ഉടൻതന്നെ ബിൻസി പഞ്ചായത്ത് അംഗത്തെയും വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. രാത്രി വൈകി മുറിഞ്ഞപുഴയിൽനിന്നും വനംവകുപ്പ് അധികൃതർ സ്ഥലത്ത് പരിശോധന നടത്തുകയും പുലിയാണെന്ന് ഉറപ്പിക്കുകയും ചെയ്തു. പുലിയെ പിടികൂടാൻ ഇവിടെ കൂടു സ്ഥാപിക്കാനുള്ള നീക്കത്തിലാണ് വനം വകുപ്പ്. പുലിയുടെ ആക്രമണം ഉണ്ടാകുമ്പോൾ ബിൻസിയും മക്കളായ ഡോൺ, ജീയന, ടയൻ എന്നിവരാണ് സംഭവസ്ഥലത്ത് ഉണ്ടായിരുന്നത്. നായയെ ഇന്നലെ രാവിലെ മുപ്പത്തഞ്ചാംമൈലിൽ വെറ്ററിനറി ആശുപത്രിയിൽ എത്തിച്ചു. നായയുടെ മുറിവുകളിൽ തുന്നലിട്ടു. ഒരാഴ്ച മുൻപ്…
Read Moreഅഗ്നിരക്ഷാസേനയ്ക്ക് അഭിമാനമായി പെണ്‍കരുത്ത്
തൊടുപുഴ: ദുരന്തമുഖത്ത് രക്ഷകരാകുന്ന ഇടുക്കിയിലെ അഗ്നിരക്ഷാ സേനയുടെ പെണ്‍കരുത്താണ് ജിനുമോൾ, അഞ്ജു, ശ്രീലക്ഷ്മി, മെറിൻ എന്നിവർ. സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ആദ്യമായി അഗ്നിരക്ഷാസേനയിൽ ഫയർ വുമണ്‍മാരെ നിയമിക്കാൻ തീരുമാനിച്ചപ്പോൾ ആദ്യ ഘട്ടത്തിൽതന്നെ സേനയുടെ ഭാഗമായി തീർന്നവരാണ് ഇവർ. ഇടുക്കി ഫയർസ്റ്റേഷനിൽ ജോലി ചെയ്യുന്ന നാലു പേരും ഈ ജോലി സ്വയം തെരഞ്ഞെടുത്താണ് കർമരംഗത്തെത്തിയത്. ഇവരോടൊപ്പം അഞ്ചാമതായി അഞ്ജന കൂടി ഇടുക്കിയിൽ ജോലിയിൽ പ്രവേശിച്ചെങ്കിലും ഇപ്പോൾ ഫയർ അക്കാദമിയിൽ പരിശീലകയുടെ റോളിലാണ്. സംസ്ഥാനത്ത് 1963ൽ അഗ്നിരക്ഷാസേന രൂപീകൃതമായെങ്കിലും കഴിഞ്ഞ വർഷം മാത്രമാണ് സേനയ്ക്ക് കരുത്തു പകരാൻ വനിതാ ഫയർ ഓഫീസർമാർ എത്തിയത്. പോലീസ്, എക്സൈസ് തുടങ്ങിയ സേനാവിഭാഗങ്ങളിലെല്ലാം വനിതകളുണ്ടെങ്കിലും ഫയർ സർവീസിൽ പുരുഷൻമാർ മാത്രമാണ് സേവനം ചെയ്തിരുന്നത്. ഇതിനു വിരാമമിട്ടാണ് 82 വനിതകൾ കേരള ഫയർ ആന്‍ഡ് റെസ്ക്യു സർവീസസ് അക്കാദമിയിൽ ആദ്യഘട്ട പരിശീലനം വിജയകരമായി പൂർത്തിയാക്കി വിവിധ സ്റ്റേഷനുകളിലേക്ക്…
Read Moreകിടപ്പുരോഗികൾക്ക് സാന്ത്വന സ്പർശമായി സിസ്റ്റർ ലീന മരിയ
ചെറുതോണി: മരണക്കിടക്കയിൽ കഴിയുന്ന ജീവിതങ്ങൾക്കു സാന്ത്വന സ്പർശമായി സിസ്റ്റർ ലീന മരിയ. തടിയന്പാട് കുതിരക്കല്ല് എസ്എബിഎസ് ജയ്മാതാ പ്രോവിൻസ് അംഗമായ സിസ്റ്റർ, വീടുകളിൽ കഴിയുന്ന കിടപ്പുരോഗികളെ പരിചരിക്കുന്നതിനായി പെയിൻ ആന്റ് പാലിയേറ്റീവ് കെയർ ശുശ്രൂഷയിലേക്ക് നിയോഗിക്കപ്പെടുകയായിരുന്നു. പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ ലിറ്റിയുടെ നിർദേശപ്രകാരം എസ്എബിഎസ് സഭാ സമൂഹത്തിനു കീഴിലാരംഭിച്ച പാലിയേറ്റീവ് ശുശ്രൂഷയുടെ ചുമതല സിസ്റ്റർ ലീന ഏറ്റെടുത്തു. സിസ്റ്ററിനെ സഹായിക്കാൻ താങ്ങുംതണലുമായി നഴ്സുമാരായ സിസ്റ്റർ റോസിൻ മേലേട്ട്, സിസ്റ്റർ അപർണ മരിയ പുന്നപ്പാടിയിൽ എന്നിവരും ഒപ്പമുണ്ട്. ഇവരുടെ സേവനത്തിനായി വാഹനവും ഡ്രൈവറെയും വിട്ടുനൽകിയിട്ടുണ്ട്. ഇതോടെ ഇടുക്കി രൂപതയുടെ കീഴിൽ വരുന്ന മുഴുവൻ പ്രദേശങ്ങളിലും ഇവരുടെ സേവനം ലഭ്യമാക്കാനായി. സഹായിക്കാനാളില്ലാത്ത രോഗികളുടെ വീടും പരിസരവും ആവശ്യമെന്നു കണ്ടാൽ വൃത്തിയാക്കാനും ഇവർക്ക് മടിയില്ല. ഇതിനു പുറമേ അവരുടെ വസ്ത്രങ്ങളും കഴുകി നൽകും. മുടിയും നഖവും വെട്ടിയും മുഖം ഷേവ് ചെയ്തുമെല്ലാം…
Read Moreമഴയെത്തും മുൻപേ… കുട്ടനാട്ടിലെ കര്‍ഷകരെ മില്ലുകാര്‍ കൊള്ളയടിക്കുന്നെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി
എടത്വ: കുട്ടനാട്ടിലെ വിവിധ പാടശേഖരങ്ങളില്‍ കൊയ്ത്തു തുടങ്ങിയ സാഹചര്യത്തില്‍ അനാവശ്യ തടസവാദങ്ങള്‍ ഉന്നയിച്ച് സ്വകാര്യമില്ലുകാര്‍ കര്‍ഷകരെ കൊള്ളയടിക്കാന്‍ ശ്രമിക്കുകയാണെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി. കുട്ടനാട്ടിലെ നിരവധി പാടശേഖരങ്ങളില്‍ കൊയ്ത്തു പൂര്‍ത്തിയാക്കി സംഭരണത്തിനായി നെല്ല് കെട്ടിക്കിടക്കുന്ന അവസ്ഥയാണ്. നെല്‍കര്‍ഷകര്‍ മൂന്നു കിലോവരെ കിഴിവ് നല്കാന് തയാറാണെങ്കിലും മില്ലുകാര്‍ ഇല്ലാത്ത ഈര്‍പ്പത്തിന്റെ പേര് പറഞ്ഞ് നെല്ല് സംഭരണം നടത്താതെ കര്‍ഷകരെ കടക്കണിയിലേക്ക് തള്ളിവിടാനാണ് ശ്രമിക്കുന്നത്. നിലവില്‍ നെല്ലിന്റെ ഈര്‍പ്പം കടുത്ത വേനല്‍ മൂലം പൂര്‍ണമായും ഇല്ലാത്ത അവസ്ഥയാണുള്ളത്. വേനല്‍ മഴയും ഇതുവരെ ഉണ്ടായിട്ടില്ല. വേനല്‍ മഴ ഉടന്‍ എത്തിയേക്കാം എന്നതിനാല്‍ അടിയന്തരമായി കുട്ടനാട്ടിലെ നെല്ലിന്റെ സംഭരണം പൂര്‍ത്തിയാക്കണമെന്ന് ആലപ്പുഴ ജില്ലാ കളക്ടറോടും പാഡി ഓഫീസരോടും ആവശ്യപ്പെട്ടിട്ടുണ്ട്. നെല്‍കര്‍ഷകരെ കബളിപ്പിച്ച് അമിത ലാഭം ലക്ഷ്യമിടുന്ന മില്ലുകാരെ സര്‍ക്കാര്‍ നിയന്ത്രിക്കണമെന്നും ഇത്തരക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെടുന്നതായി എംപി പറഞ്ഞു.ചങ്ങങ്കരി ചിറയ്ക്കകം പാടശേഖരത്തിലെത്തിയ…
Read More