ചെന്നൈ: നവവധുവിനെ കള്ളക്കേസിൽ കുടുക്കാൻ ശീതളപാനീയത്തിൽ സ്വയം വിഷം കലർത്തി കുടിച്ച ഭർത്താവ് ആശുപത്രിയിൽ. കടലൂർ സ്വദേശിയായ കലയരശനാണ് നവവധുവായ ശാലിനിയെ കുടുക്കാനായി സ്വയം വിഷം കഴിച്ചശേഷം കുറ്റം ഭാര്യയുടെ മേൽ കെട്ടിവയ്ക്കാൻ ശ്രമിച്ചത്. മറ്റൊരാളുമായി പ്രണയത്തിലായിരുന്നെന്നും ഈ വിവാഹത്തിൽ താൽപര്യമില്ലെന്നും ആദ്യരാത്രിയിൽതന്നെ ശാലിനി പറഞ്ഞിരുന്നു. പ്രകോപിതനായ കലയരശൻ യുവതിയെ തിരികെ വീട്ടിലേക്ക് അയച്ചു. എന്നാൽ, കുറച്ചു ദിവസത്തിനുള്ളിൽ വീട്ടുകാർ യുവതിയെ തിരികെ ഭർതൃവീട്ടിലെത്തിച്ചു. ഇതോടെ, ഭാര്യയെ ഒഴിവാക്കാനായി കലയരശൻ, ശീതളപാനീയത്തിൽ വിഷം കലർത്തി കഴിക്കുകയായിരുന്നു. ഭാര്യയാണു വിഷം നൽകിയതെന്നു മൊഴിയും നൽകി. എന്നാൽ, സിസിടിവി ദൃശ്യങ്ങളടക്കം ശേഖരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിൽ കലയരശൻ തന്നെയാണു വിഷം വാങ്ങിയതെന്നു കണ്ടെത്തി. ആശുപത്രിയിൽനിന്നു ഡിസ്ചാർജാകുന്പോൾ ഇയാൾക്കെിരേ നിയമനടപടി സ്വീകരിക്കുമെന്നു പോലീസ് പറഞ്ഞു.
Read MoreDay: March 11, 2025
ആഹാ ഇന്ന് നല്ല ലാക്കാ… മഹാരാഷ്ട്രയിൽ ഹിന്ദുക്കൾക്ക് മാത്രമായി മട്ടൺ കടകൾ
മഹാരാഷ്ട്രയിലെ മുഴുവൻ ജട്ക മട്ടൺ കടകളും പുതുതായി ആരംഭിച്ച മൽഹാർ സർട്ടിഫിക്കറ്റിന് കീഴിൽ രജിസ്റ്റർ ചെയ്യണമെന്നു നിർദേശം. മഹാരാഷ്ട്ര മന്ത്രി നിതേഷ് റാണെ ആണ് നിർദേശം പുറപ്പെടുവിച്ചത്. മൽഹാർ സർട്ടിഫിക്കറ്റിന് കീഴിൽ രജിസ്റ്റർ ചെയ്യുന്ന കടകൾ ഹിന്ദുക്കൾ മാത്രം നടത്തുന്നതായിരിക്കുമെന്നും ഈ കടകളിൽനിന്നല്ലാതെ ഹിന്ദുക്കൾ ആട്ടിറച്ചി വാങ്ങരുതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽ നിലവിലുള്ള ഹലാൽ സർട്ടിഫിക്കേഷന് സമാനമാണു മൽഹാർ സർട്ടിഫിക്കേഷൻ. ഹലാൽ കശാപ്പ് രീതിക്ക് വിരുദ്ധമായി, വേദനയില്ലാത്ത രീതിയിൽ ഒറ്റ അടികൊണ്ട് മൃഗത്തെ കൊന്നശേഷമാണ് ജട്ട്ക മാംസം തയാറാക്കുന്നത്.
Read More“വൈകാരികമായി പ്രതികരിച്ചു പോയതാണ്, തെറ്റായിപ്പോയി’; മയപ്പെട്ട് എ. പത്മകുമാര്‍; നടപടി ഒഴിവാകില്ലെന്നു സൂചന
പത്തനംതിട്ട: സിപിഎം ജില്ലാ കമ്മിറ്റിയംഗം മുന്‍ എംഎല്‍എ എ. പത്മകുമാറിന്റെ വിവാദ പ്രസ്താവനള്‍ സംബന്ധിച്ചു ചര്‍ച്ച ചെയ്യാന്‍ സിപിഎം ജില്ലാ കമ്മിറ്റിയോഗം നാളെ. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളുടെ സാന്നിധ്യത്തിൽ നടക്കുന്ന യോഗത്തിൽ പത്മകുമാറിനെതിരേ നടപടി ഉണ്ടാകുമെന്നാണു സൂചന. പുറത്താക്കല്‍ ഉണ്ടാകില്ലെങ്കിലും തരംതാഴ്ത്തല്‍ അടക്കമുള്ള നടപടികള്‍ പ്രതീക്ഷിക്കുന്നു. സിപിഎം സംസ്ഥാന കമ്മിറ്റിയിൽ ഉൽപ്പെടുത്താത്തതിൽ പ്രതിഷേധിച്ചായിരുന്നു പത്മകുമാറിന്റെ പരസ്യ പ്രസ്താവനകൾ. ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതിഷേധം അറിയിച്ച പത്മകുമാര്‍ തന്റെ നിലപാടില്‍ ഉറച്ചുനിൽക്കുകയാണെന്നാണ് ഇന്നലെയും പറഞ്ഞത്. എന്നാൽ, മയപ്പെട്ടരീതിയിലായിരുന്നു പത്മകുമാറിന്റെ ഇന്നത്തെ പ്രസ്താവന. വൈകാരികമായി പ്രതികരിച്ചു പോയതാണെന്നും പരസ്യപ്രസ്താവന തെറ്റായിപ്പോയെന്നും പത്മകുമാർ പറഞ്ഞു. പാർട്ടി എന്ത് അച്ചടക്കനടപടി എടുത്താലും സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. അനുനയ നീക്കങ്ങളുമായി ജില്ലാ സെക്രട്ടറി രാജു ഏബ്രഹാമും സെക്രട്ടേറിയറ്റംഗം പി.ബി. ഹര്‍ഷകുമാറും ഇന്നലെ പത്മകുമാറിനെ കണ്ടിരുന്നു. പാര്‍ട്ടിയുടെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളും ഒഴിയുകയാണെന്ന് ആദ്യം പ്രഖ്യാപിച്ച പദ്മകുമാർ…
Read Moreജീവൻ പോയാലും വേണ്ടില്ല, വൈറലായാൽ മതി… റീൽസ് എടുക്കാൻ ഗ്യാസ് സിലിണ്ടർ തുറന്നുവിട്ടു..! പൊട്ടിത്തെറിയിൽ യുവതിക്കും ബന്ധുവിനും പരിക്ക്
പാചകവാതക സിലിണ്ടർ തുറന്നുവിട്ട് റീൽസെടുക്കാനുള്ള ശ്രമം വൻ പൊട്ടിത്തെറിയിൽ കലാശിച്ചു. രഞ്ജന ജാട്ട് എന്ന യുവതിയും ബന്ധുവായ അനിൽ ജാട്ടും ആണു കൈവിട്ട കളി നടത്തി അപകടത്തിലായത്. സംഭവത്തിൽ ഇരുവർക്കും ഗുരുതരമായി പരിക്കേറ്റു. പൊട്ടിത്തെറി ഉണ്ടായഏഴുനില കെട്ടിടത്തിലെ നിരവധി ഫ്ലാറ്റുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. മധ്യപ്രദേശിലെ ഗ്വാളിയോറിൽ ലെഗസി പ്ലാസ കെട്ടിടസമുച്ചയത്തിൽ പുലർച്ചെ 2.15 ഓടെയായിരുന്നു സംഭവം. വീഡിയോ റെക്കോർഡ് ചെയ്യുന്നതിനിടയിൽ രഞ്ജന ഗ്യാസ് തുറന്നു വിടുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. അനിൽ ജാട്ടാണ് വീഡിയോ ചിത്രീകരിച്ചത്. ഏകദേശം 17 മിനിറ്റ് ഇരുവരും വീഡിയോ ചിത്രീകരിച്ചു. ഈ സമയംകൊണ്ട്, അപ്പാർട്ട്മെന്റ് ഒരു ഗ്യാസ് ചേമ്പറായി മാറി. അതിനിടെ കൂടുതൽ വെളിച്ചം കിട്ടാൻ അനിൽ സിഎഫ്എൽ ലൈറ്റ് ഓണാക്കിയപ്പോൾ പെട്ടെന്നു തീ പടരുകയായിരുന്നു. പിന്നാലെ പൊട്ടിത്തെറിയുണ്ടായി. ഇത്തരം അപകടകരമായ വീഡിയോകൾ ഇവർ പതിവായി ചിത്രീകരിച്ചിരുന്നതായി പോലീസ് കണ്ടെത്തി. കത്തുന്ന വസ്തുക്കൾ കൈകാര്യം…
Read Moreഹൽദി ചടങ്ങിൽ നവവരന് ‘മദ്യാഭിഷേകം’: പുതിയ ആചാരമോയെന്നു സോഷ്യൽ മീഡിയ: തലയിലൂടെ ഒഴുകിവരുന്ന മദ്യം കൈക്കുന്പിളിൽ ശേഖരിച്ച് വരൻ
മുംബൈ: ഹൽദി ചടങ്ങിനിടെ നവവരന്റെ തലയിലൂടെ “മദ്യാഭിഷേകം’ നടത്തുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വലിയ വിമർശനങ്ങൾക്കിടയാക്കി. ഇത് എന്തുതരം ആചാരമാണെന്നു ചോദിച്ചാണു സോഷ്യൽ മീഡിയ കുറ്റപ്പെടുത്തിയത്. ആചാരപ്രകാരം മഞ്ഞൾ, പാൽ, വെള്ളം എന്നിവയാണ് അഭിഷേകത്തിന് ഉപയോഗിക്കുന്നത്. ഇതിനു പകരമായിരുന്നു മദ്യാഭിഷേകം. “പരന്പരാഗത ഇന്ത്യൻ വിവാഹാചാരങ്ങളുടെ ഇന്മൂലനം’ എന്ന വാചകത്തോടെ റോസി എന്ന എക്സ് അക്കൗണ്ടിലാണ് വിവാദ ഹൽദി വീഡിയോ പ്രത്യക്ഷപ്പെട്ടത്. ചടങ്ങിൽ വരൻ വലിയൊരു തളികയിലിരിക്കുന്നതും വരന്റെ ശിരസിലൂടെ സുഹൃത്തുക്കൾ മദ്യക്കുപ്പികൾ തുറന്ന് ഒഴിക്കുന്നതും കാണാം. ബിയർ, വൈൻ, വോഡ്ക തുടങ്ങി വിവിധങ്ങളായ ലഹരിപാനീയങ്ങളാണ് യുവാവിന്റെ തലയിലേക്കു സുഹൃത്തുക്കൾ ഒഴിക്കുന്നത്. തലയിലൂടെ ഒഴുകിവരുന്ന മദ്യം കൈക്കുന്പിളിൽ ശേഖരിച്ച് യുവാവ് കുടിക്കുന്നതും ലഹരിയിൽ ലക്കുകെട്ട സുഹൃത്തുക്കൾക്കൊപ്പം പാടുന്നതും നൃത്തം ചെയ്യുന്നതും വീഡിയോയിലുണ്ട്. പവിത്രമായി കാണേണ്ട ചടങ്ങിൽ മദ്യവർഷം നടത്തിയത് വരന്റെയും വധുവിന്റെയും ബന്ധുക്കളിലും അതൃപ്തിയുണ്ടാക്കി.
Read Moreവിമാന ശുചിമുറിയിലും കാമറക്കണ്ണ്: കൗമാരക്കാരികളുടെ വീഡിയോ ചിത്രീകരിച്ചെന്നു വെളിപ്പെടുത്തൽ
വിമാനത്തിലെ ടോയ്ലറ്റുകളില് രഹസ്യമായി ഒളിപ്പിച്ച ഐഫോണ്‍ ഉപയോഗിച്ച് കൗമാരക്കാരായ പെണ്‍കുട്ടികളുടെ വീഡിയോകൾ ചിത്രീകരിച്ചെന്ന് അമേരിക്കൻ എയർലൈൻസിലെ മുൻ ഫ്ലൈറ്റ് അറ്റൻഡന്റിന്റെ വെളിപ്പെടുത്തൽ. 37കാരനുമായ എസ്റ്റസ് കാർട്ടർ തോംസൺ ആണു കോടതിയില്‍ കുറ്റസമ്മതം നടത്തിയത്. 2023 ല്‍ സെപ്റ്റംബർ രണ്ടിന് ഷാർലറ്റിൽനിന്ന് ബോസ്റ്റണിലേക്കുള്ള വിമാനത്തിൽ യാത്ര ചെയ്തിരുന്ന 14 വയസുള്ള ഒരു പെണ്‍കുട്ടി നല്കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു വിചാരണ. വിമാനത്തിലെ ടോയ്ലറ്റില് “സീറ്റ് മോശമാണ്’ എന്ന മുന്നറിയിപ്പ് ബോര്‍ഡ് പെണ്‍കുട്ടി ശ്രദ്ധിച്ചു. ഒപ്പം മുന്നറിയിപ്പ് എഴുതി ഒട്ടിച്ച കടലാസിന് പിന്നില്‍നിന്ന് ഒരു മങ്ങിയ വെളിച്ചം വരുന്നതും കുട്ടിയുടെ ശ്രദ്ധയില്‍പ്പെട്ടു. ഇക്കാര്യം കുട്ടി അപ്പോൾതന്നെ മറ്റ് കാബിന് ക്രൂ അംഗങ്ങളെ അറിയിച്ചു. തുടർന്നു പോലീസ് നടത്തിയ അന്വേഷണത്തില്‍ ടോയ്ലറ്റ് സീറ്റിന് പിന്നില്‍ ഒളിപ്പിച്ചുവച്ച ഐഫോണ്‍ കണ്ടെത്തുകയും തോംസണെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. അറസ്റ്റിന് പിന്നാലെ ഇയാളുടെ നോർത്ത് കരോലിനയിലെ വീട്ടില്‍ നടത്തിയ…
Read Moreപ്രധാനമന്ത്രി മോദി മൗറീഷ്യസിൽ: നാളെ നടക്കുന്ന ദേശീയ ദിനാഘോഷങ്ങളിൽ മുഖ്യാതിഥിയാകും
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ടു ദിവസത്തെ ഔദ്യോഗിക മൗറീഷ്യസ് സന്ദർശനത്തിനു തുടക്കം. ഇന്നു രാവിലെ പോർട്ട് ലൂയിസ് വിമാനത്താവളത്തിലെത്തിയ മോദിയെ മൗറീഷ്യസ് പ്രധാനമന്ത്രി നവീൻ റാംഗുലാം സ്വീകരിച്ചു. രാജ്യത്തെ ഇന്ത്യൻസമൂഹവും വിമാനത്താവളത്തിൽ പ്രധാനമന്ത്രിയെ സ്വീകരിക്കാനെത്തി. നാളെ നടക്കുന്ന ദേശീയ ദിനാഘോഷങ്ങളിൽ മുഖ്യാതിഥിയായി പ്രധാനമന്ത്രി പങ്കെടുക്കും. ഇന്ത്യയും മൗറീഷ്യസും തമ്മിൽ നിലനിൽക്കുന്ന ബന്ധം ശക്തിപ്പെടുത്തുന്നതിനാണു സന്ദർശനമെന്നു വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പ്രസിഡന്റ് ധരം ഗൊഖൂൽ, പ്രധാനമന്ത്രി നവീൻ റാംഗുലാം എന്നിവരുമായി മോദി കൂടിക്കാഴ്ച നടത്തും. മൊറീഷ്യസിലെ ഇന്ത്യൻ വിഭാഗവുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും.
Read Moreകൊല്ലത്ത് പള്ളിക്കു സമീപം സ്യൂട്ട്കേസിൽ അസ്ഥികൂടം; കൊലപാതക സാധ്യത തള്ളിക്കളയാതെ പോലീസ്
കൊല്ലം: നഗരമധ്യത്തിൽ സ്യൂട്ട്കേസിൽ അസ്ഥികൂടം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. ശാരദാ മഠത്തിന് സമീപം സിഎസ്ഐ പള്ളിക്ക് (ഇംഗ്ലീഷ് പള്ളി) സമീപത്തെ സെമിത്തേരിയോട് ചേർന്നുള്ള കാട് മൂടിയ ഭാഗത്താണ് അസ്ഥികൂടം കണ്ടെത്തിയത്. സെമിത്തേരിയിൽ നിന്ന് 100 മീറ്റർ അകലെയാണ് ഇത് കാണപ്പെട്ടത്. ഇന്ന് രാവിലെ പള്ളി അധികൃതർ സെമിത്തേരിക്ക് സമീപത്തെ പൈപ്പ് പൊട്ടിയതിന്റെ തകരാർ പരിഹരിക്കുന്ന ആവശ്യത്തിന് എത്തിയപ്പോഴാണ് കരിയിലകൾ മൂടിക്കിടക്കുന്ന സ്ഥലത്ത് സ്യൂട്ട് കേസും അതിനുള്ളിൽ അസ്ഥികൂടത്തിന്റെ ഭാഗങ്ങളും കണ്ടെത്തിയത്. ഉടൻ പള്ളി അധികൃതർ ഈസ്റ്റ് പോലീസിൽ വിവരം അറിയിച്ചു. സിറ്റി പോലീസ് കമ്മീഷണർ അടക്കമുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥർ സ്യൂട്ട് കേസും അസ്ഥികൂടവും പരിശോധിച്ചു. അസ്ഥികൂടത്തിന് ഏറ്റവും കുറഞ്ഞത് രണ്ട് വർഷത്തെ പഴക്കം ഉണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അസ്ഥികൂടം സ്ത്രീയുടേതോ പുരുഷന്റേതോ എന്ന കാര്യത്തിലും വ്യക്തതയില്ല. ഇക്കാര്യത്തിൽ കൂടുതൽ ശാസ്ത്രീയ പരിശോധനകൾ നടത്താനാണ് പോലീസ്…
Read More‘എക്സി’ന്റെ പ്രവർത്തനം തടസപ്പെട്ടത് വലിയ ഗൂഢാലോചന: പിന്നില്‍ സംഘടിതമായ ഏകോപിത ഗ്രൂപ്പോ രാജ്യമോ ഉണ്ടാവാന്‍ സാധ്യത; മസ്ക്
സാന്‍ഫ്രാന്‍സിസ്കോ: സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സിന്റെ പ്രവർത്തനം ഇന്നലെ കുറച്ചുസമയം തടസപ്പെട്ടതിൽ വലിയ ഗൂഢാലോചന സംശയിക്കുന്നതായി ഉടമയും വ്യവസായിയുമായ ഇലോൺ മസ്ക്. ഇതിനു പിന്നില്‍ സംഘടിതമായ ഏതെങ്കിലും വലിയ ഏകോപിത ഗ്രൂപ്പോ അല്ലെങ്കില്‍ രാജ്യമോ ഉണ്ടാവാന്‍ സാധ്യതയുണ്ടെന്നു മസ്ക് പ്രതികരിച്ചു. ഞങ്ങൾ ദിവസവും ആക്രമിക്കപ്പെടുന്നു. ധാരാളം സന്നാഹങ്ങൾ ഉപയോഗിച്ചാണ് ഇതു ചെയ്യുന്നത്. സൈബർ അക്രമണത്തിന് പിന്നില്‍ ആരാണെന്ന് അന്വേഷിച്ചു വരികയാണെന്നും മസ്ക് പറഞ്ഞു. തിങ്കളാഴ്ച വൈകുന്നേരം മൂന്നിനും ഒമ്പതിനും ഇടയില്‍ എക്സ് ഉപയോക്താക്കള്‍ക്ക് ആപ്പ് ഉപയോഗിക്കാനോ എന്തെങ്കിലും പോസ്റ്റ് ചെയ്യാനോ കഴിയാത്ത സാഹചര്യം ഉണ്ടാകുകയായിരുന്നു. മൂന്നു തവണ തടസമുണ്ടായി. ഓരോ തടസവും ഒരു മണിക്കൂറോളം നീണ്ടു. ഈ സംഭവത്തോടെ പ്ലാറ്റ്ഫോമിന്റെ സുരക്ഷ ചര്‍ച്ചാവിഷയമായിട്ടുണ്ട്.
Read More“ഒഴിവാക്കിയെന്ന വാർത്തകൾ തനി തോന്ന്യാസം’; വിഎസ് ക്ഷണിതാവായി തുടരുമെന്ന് എം.വി. ഗോവിന്ദൻ
തിരുവനന്തപുരം: വി.എസ്. അച്യുതാനന്ദനെ സിപിഎം സംസ്ഥാന കമ്മിറ്റിയിലെ ക്ഷണിതാവെന്ന നിലയില്‍നിന്ന് ഒഴിവാക്കിയെന്ന വാർത്തകൾ തനി തോന്ന്യാസമാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. വിഎസ് സംസ്ഥാന കമ്മിറ്റിയിൽ പ്രത്യേക ക്ഷണിതാവായി തുടരുമെന്നും മധുരയില്‍ നടക്കുന്ന പാര്‍ട്ടി ദേശീയ സമ്മേളനത്തിനുശേഷം ക്ഷണിതാക്കളുടെ പട്ടിക പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം പാർട്ടി മുഖപത്രത്തിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. കഴിഞ്ഞ തവണയും വിഎസ് പ്രത്യേക ക്ഷണിതാവായിരുന്നു. ഏറ്റവും സമുന്നത നേതാവായ അദ്ദേഹം ഇപ്പോൾ കിടപ്പിലാണ്. സംസ്ഥാന കമ്മിറ്റിയിൽനിന്നും സെക്രട്ടേറിയറ്റിൽനിന്നും ഒഴിഞ്ഞവരിൽ കേന്ദ്ര കമ്മിറ്റി അംഗങ്ങളുണ്ട്. 75 വയസ് പിന്നിട്ട അവർ സാങ്കേതികമായി സംസ്ഥാന കമ്മിറ്റിയിൽനിന്ന് ഒഴിഞ്ഞെങ്കിലും പാർട്ടി കോൺഗ്രസ് വരെ കേന്ദ്ര കമ്മിറ്റി അംഗങ്ങളാണ്. പാർട്ടി കോൺഗ്രസ് കൂടി കഴിഞ്ഞശേഷമേ കൃത്യമായി ക്ഷണിതാക്കളെ തീരുമാനിക്കൂ. അക്കൂട്ടത്തിൽ ഏറ്റവും പ്രമുഖൻ വിഎസ് ആണ്. പാർട്ടിയുടെ ഏറ്റവും വലിയ കരുത്തായ അദ്ദേഹം ക്ഷണിതാക്കളിൽ ഉറപ്പായും ഉണ്ടാകും- എം.വി.…
Read More