ശ്രീനഗർ: ജമ്മു കാഷ്മീരിലെ ഗുൽമാർഗിൽ റംസാൻ മാസത്തിൽ നടന്ന ഫാഷൻ ഷോയ്ക്കെതിരേ വിമർശനങ്ങൾ ഉയർന്നതിനെത്തുടർന്നു ക്ഷമാപണവുമായി ഡിസൈനർമാരായ ശിവനും നരേഷും. റംസാൻ സമയത്ത് നടത്തിയ ഷോ മൂലം ആർക്കെങ്കിലും വേദന ഉണ്ടായിട്ടുണ്ടെങ്കിൽ അതിൽ തങ്ങൾ അഗാധമായി വേദനിക്കുന്നുവെന്നും സർഗാത്മകയെ ആഘോഷിക്കുക എന്നതായിരുന്നു തങ്ങൾ ഉദേശിച്ചതെന്നും ഇരുവരും എക്സിൽ വ്യക്തമാക്കി. ഫാഷൻ ബ്രാൻഡായ ശിവൻ ആൻഡ് നരേഷാണ് മഞ്ഞ് വീഴ്ചയുള്ള തുറസായ മേഖലയിൽ ഫാഷൻ ഷോ സംഘടിപ്പിച്ചത്. സംഭവത്തിൽ കഴിഞ്ഞ ദിവസം റിപ്പോർട്ട് തേടിയ മുഖ്യമന്ത്രി ഒമർ അബ്ദുള്ള, പ്രാദേശിക സാഹചര്യം പരിഗണിക്കാതെയുള്ള നടപടിക്കെതിരേ റിപ്പോർട്ട് ലഭിച്ചയുടൻ നടപടിയെടുക്കുമെന്നു പറഞ്ഞിരുന്നു. അതേസമയം, സംഭവത്തിൽ ഒമർ അബ്ദുള്ളയെയാണ് പ്രതിപക്ഷമായ ബിജെപി കുറ്റപ്പെടുത്തിയത്. ടൂറിസത്തിന്റെ പേരിൽ അശ്ലീലം അനുവദിക്കില്ലെന്ന് ഹുറിയത്ത് കോൺഫറൻസ് നേതാവ് മിർവയ്സ് ഉമർ ഫാറൂഖും പ്രതികരിച്ചു.
Read MoreDay: March 11, 2025
വളർത്തുനായയുടെ നായയുടെ കടിയേറ്റ് വീട്ടമ്മയ്ക്കു പരിക്ക്; അയൽവാസിക്കെതിരേ പോലീസിൽ പരാതി നൽകി
മാന്നാർ: വളർത്തുനായയുടെ കടിയേറ്റ് വീട്ടമ്മയ്ക്കു പരിക്കേറ്റതിനെത്തുടർന്ന് അയൽവാസിയായ സ്ത്രീക്കെതിരേ പോലീസിൽ പരാതി. മാന്നാർ കുട്ടംപേരൂർ മെച്ചാട്ടു വടക്കേതിൽ സുഭാഷിന്റെ ഭാര്യ ഷൈമ സുഭാഷി (50) നാണ് നായയുടെ കടിയേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് അയൽവാസിയായ സ്ത്രീയുടെ പേരിൽ മാന്നാർ പോലീസിൽ പരാതി നൽകി.കഴിഞ്ഞദിവസം ഉച്ചയ്ക്ക് മൂന്നോടെ ചെറുമകന്റെ ജന്മദിനാഘോഷത്തിനായി മകളുടെ വീട്ടിലേക്കു പോകുമ്പോഴാണ് ഷൈമയ്ക്ക് കടിയേറ്റത്. വലതുകൈയിൽ ആഴത്തിൽ മുറിവേറ്റ ഷൈമ മാവേലിക്കര ഗവ. ആശുപത്രിയിൽ ചികിത്സതേടി. അക്രമവാസനയുള്ള നായയെ കെട്ടിയിടുകയോ പൂട്ടിയിടുകയോ ചെയ്യാത്തതിനെത്തുടർന്ന് മുൻപ് ഷൈമ പഞ്ചായത്തിലും മാന്നാർ പോലീസിലും പരാതി നൽകിയിരുന്നു. ഇതിനെത്തുടർന്ന് നായയ്ക്ക് ലൈസൻസ് എടുക്കണമെന്നും കെട്ടിയിട്ടുവളർത്തണമെന്നും നിർദേശം കൊടുത്തിരുന്നു. എന്നാൽ, ഇതുവരെ ഈ നിർദേശങ്ങൾ പാലിച്ചിട്ടില്ല.ഇതിന്റെ പേരിൽ നിരന്തരം അസഭ്യം പറയുകയും വഴക്കുണ്ടാക്കുകയും ചെയ്യുന്നതായും പരാതിയുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ കമ്മീഷനും പരാതി കൊടുക്കാൻ ഒരുങ്ങുകയാണ് ഷൈമ സുഭാഷ്.
Read Moreചരിത്രമുറങ്ങുന്ന മണ്ണ്… ആന്ധ്രയിലെ വനത്തിൽ ഇരുന്പുയുഗ ശിലാചിത്രങ്ങളും ലിഖിതങ്ങളും കണ്ടെത്തി
ഹൈദരാബാദ്: ആന്ധ്രാപ്രദേശ് കടപ്പയിലെ ലങ്കാമല റിസർവ് വനത്തിൽനിന്ന് 800 മുതൽ 2,000 വർഷം വരെ പഴക്കമുള്ള പുരാതനലിഖിതങ്ങൾ കണ്ടെത്തി. സമീപകാലത്തെ ഏറ്റവും വലിയ പുരാവസ്തു കണ്ടെത്തലാണിത്. ഇരുന്പുയുഗ (1200-550 ബിസി) കാലഘട്ടത്തിലേതെന്നു കരുതപ്പെടുന്ന ശിലാചിത്രങ്ങളും മൂന്നു ശിലാഗുഹകളും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ സർവേയിൽ കണ്ടെത്തിയവയിൽ ഉൾപ്പെടുന്നു. ശിലാഗുഹകളിൽ ഒന്നിൽ മൃഗങ്ങൾ, ജ്യാമിതീയ പാറ്റേണുകൾ, മനുഷ്യരൂപങ്ങൾ തുടങ്ങിയവയുടെ അതിശയകരമായ ചിത്രങ്ങൾ ഉണ്ടെന്നു ഗവേഷകർ പറഞ്ഞു. ആദ്യകാല ചരിത്ര കാലഘട്ടത്തിലെ (ബിസി 2500 -എഡി രണ്ട്) ചിത്രങ്ങളാണിത്. ചുവന്ന മണ്ണ്, ചീനക്കളിമണ്ണ്, മൃഗക്കൊഴുപ്പ്, പൊടിച്ച അസ്ഥികൾ തുടങ്ങിയ പ്രകൃതിദത്ത വസ്തുക്കൾ ഉപയോഗിച്ചാണ് ചിത്രമെഴുതിയിട്ടുള്ളത്. വടക്കേ ഇന്ത്യയിൽനിന്നുള്ള ഭക്തർ പതിവായി സന്ദർശിച്ചിരുന്ന പ്രധാന ശൈവ തീർഥാടന കേന്ദ്രങ്ങളിലൊന്നാണു ലങ്കാമല. ശ്രീശൈലത്തിനു തെക്കുഭാഗത്തുള്ള നിത്യപൂജകോണ, അക്കാദേവതല കൊണ്ട, ബണ്ടിഗാനി ചെല്ല എന്നിവിടങ്ങളിലെ ദുർഘടമായ ഭൂപ്രദേശങ്ങളിൽ ഫെബ്രുവരി 27നും ഈമാസം ഒന്നിനുമിടയിലായിരുന്നു സർവേ.…
Read Moreകത്തുന്ന പകല്ച്ചൂടില് മൃഗങ്ങൾക്കും വേണം കരുതൽ; മൃഗസംരക്ഷണ വകുപ്പ് നല്കുന്ന നിര്‍ദേശങ്ങളിങ്ങനെ
കോട്ടയം: കത്തുന്ന പകല്ച്ചൂടില് മൃഗങ്ങള്‍ക്കും വേണം കരുതല്‍. അരുമ മൃഗങ്ങള്‍ക്കൊപ്പം പശുക്കള്‍ക്കും വേനല്‍ക്കാല പരിചരണം ആവശ്യമാണ്. കനത്ത ചൂട് പശുക്കളുടെ പാലുത്പാദനം മാത്രമല്ല പാലിലെ കൊഴുപ്പ്, പ്രോട്ടീന്‍ എന്നിവ കുറയാനും കാരണമാകും. വേനല്‍ പശുക്കളുടെ പ്രത്യുത്പാദനത്തെയും ബാധിക്കും. എരുമകള്ക്ക്എരുമകള്ക്ക് വിയര്‍പ്പ് ഗ്രന്ഥികള്‍ കുറവായതിനാല്‍ കൂടുതല്‍ ശ്രദ്ധിക്കണം. വെള്ളം നിറച്ച് മുങ്ങിക്കിടക്കാന്‍ പാകത്തിലുള്ള സൗകര്യം ഒരുക്കണം. പന്നികള്കേരളത്തില് താരതമ്യേന കൂടുതലുള്ളത് വിദേശയിനം ക്രോസ് ബ്രീഡ് പന്നികളാണ്. ഇത്തരം പന്നികള്‍ക്ക് ചൂട് താങ്ങാന്‍ ബുദ്ധിമുട്ടാണ് എപ്പോഴും ശുദ്ധമായ കുടിവെള്ളം നല്‍കുന്നതും നന കൊടുക്കാനും ശ്രദ്ധിക്കണം. പ്രോ ബയോട്ടിക്സ്, ധാതുലവണ മിശ്രിതം ചൂട് കാലത്ത് അവശ്യമാണ്. ഇവ ഡോക്ടറുടെ നിര്‍ദേശ പ്രകാരം നല്‍കണം. വളര്‍ത്തു പക്ഷികള്വളര്ത്തു പക്ഷികള്‍ക്ക് തണുത്ത വെള്ളം കുടിക്കാനായി നല്‍കണം. വൈറ്റമിന്‍ സി, ഇലക്ട്രോലൈറ്റ്സ് പ്രോബയോട്ടിക്സ് എന്നിവ കുടിവെള്ളത്തില്‍ കൂടി നല്‍കുന്നത് ചൂടിനെ പ്രതിരോധിക്കാന്‍ സഹായിക്കും. മേല്‍ക്കൂരക്ക് മുകളില്‍…
Read Moreകുട്ടികൾക്കെതിരേയുള്ള ലൈംഗിക അതിക്രമം: അഞ്ചു വർഷത്തിനിടെ പിടിയിലായത് 351 പേർ
കണ്ണൂര്‍: ഓണ്‍ലൈന്‍ വഴി കുട്ടികള്‍ക്കെതിരേ നടക്കുന്ന ലൈംഗിക അതിക്രമങ്ങളും ചൂഷണങ്ങളും കണ്ടെത്തുന്നതിനും തടയുന്നതിനുമായി സംസ്ഥാന പോലീസ് രൂപവത്കരിച്ച കേരള പോലീസ് കൗണ്ടര്‍ ചൈല്‍ഡ് സെക്ഷ്വൽ എക്സ്പ്ലോയിറ്റേഷന്‍ (സിസിഎസ്ഇ) പരിശോധനയില്‍ അറസ്റ്റിലായത് 351 പേര്. 2020 ജനുവരി മുതല്‍ 2025 ജനുവരി വരെയുള്ള കണക്കാണിത്. ഓപ്പറേഷൻ പി.ഹണ്ടിലൂടെ നടത്തിയ 6426 പരിശോധനകളിലാണ് സംസ്ഥാനത്ത് 351 പേർ അറസ്റ്റിലായത്. കുട്ടികളുടെ ഫോട്ടോകളും വീഡിയോകളും അപ്ലോഡ് ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്ത 3444 ഇലക്ട്രോണിക് ഉപകരണങ്ങള്‍ കണ്ടെടുത്ത് നശിപ്പിച്ചിട്ടുണ്ട്. കുട്ടികളുടെ നഗ്നദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നതടക്കമുള്ള കുറ്റകൃത്യങ്ങള്‍ ചെയ്യുന്ന നിരവധി സംഘത്തെ അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. വാട്സ് ആപ്പ്, ടെലഗ്രാം എന്നീ നവമാധ്യമങ്ങളില്‍ ഗ്രൂപ്പുകളുണ്ടാക്കിയാണ് കുട്ടികളുടെ നഗ്നവീഡിയോയും ചിത്രങ്ങളും പ്രതികള്‍ പ്രചരിപ്പിക്കുന്നത്. പിടിയിലാകുന്നവരിൽ ക്രിമിനലുകള്‍ മാത്രമല്ല സമൂഹത്തില്‍ മാന്യന്മാരായി അറിയപ്പെടുന്നവരുമുള്ളതായി റെയ്ഡിന് നേതൃത്വം നല്കുന്ന ഉദ്യോഗസ്ഥര്‍ പറയുന്നു. കുട്ടികള്‍ ലൈംഗികമായി ചൂഷണം ചെയ്യപ്പെടുന്നുവെന്ന് പലപ്പോഴും വീട്ടുകാര്‍ക്ക് തിരിച്ചറിയാന്‍…
Read Moreകണ്ണുള്ളവന്റെ ക്രൂരതയ്ക്കിരയായി അന്ധരായ അമ്മയും മോനും; ബസിൽ കയറിയ ഇരുവർക്കും സീറ്റ് നിഷേധിച്ചു; ബസിൽ വീണ വിദ്യാർഥിയെയും അമ്മയെയും ഇറക്കിവിട്ടെന്ന് പരാതി
പള്ളിക്കത്തോട്: സീറ്റ് നിഷേധിച്ചതിനെത്തുടർന്ന് ബസിൽ വീണു പരിക്കേറ്റ അന്ധരായ വിദ്യാർഥിയെയും അമ്മയെയും ബസിൽനിന്നു വഴിയിൽ ഇറക്കിവിട്ടതായി പരാതി. ആനിക്കാട് വെസ്റ്റ് ചപ്പാത്ത് പൈക്കലിൽ ആരോൺ ബെന്നിയെയും അമ്മ നെജീന മേരിയെയുമാണ് ബസിൽനിന്ന് ഇറക്കി വിട്ടതതായി പരാതി. ഇന്നലെ രാവിലെ 8.30ന് കോട്ടയം-എരുമേലി റൂട്ടിൽ സർവീസ് നടത്തുന്ന സെന്റ് സെബാസ്റ്റ്യൻ എന്ന സ്വകാര്യബസിലാണ് സംഭവം. മുക്കാലി ചപ്പാത്തിൽനിന്നു ബസിൽ കയറിയ അന്ധരായ ഇരുവരും ഇരിപ്പിടം ചോദിച്ചെങ്കിലും ആൾക്കാർ ഇരിക്കുകയാണെന്ന് പറഞ്ഞ് ബസ് ജീവനക്കാരൻ ഇരിപ്പിടം നിഷേധിച്ചു. ബസ് കുറച്ച് ദൂരം സഞ്ചരിക്കവേ എതിരെ മറ്റൊരു വാഹനം വന്നപ്പോൾ പെട്ടെന്ന് ഡ്രൈവർ ബ്രേക്ക് ചെയ്തപ്പോൾ ബസിലുണ്ടായിലുന്ന ആരോൺ തല ഇടിച്ച് ബസിൽ വീണ് പരിക്കേറ്റു. മുറിവേറ്റ ആരോണിന് പ്രാഥമിക ശുശ്രൂഷ നൽകാനോ ആശുപത്രിയിൽ എത്തിക്കാനോ മറ്റൊരു വാഹനം തരപ്പെടുത്തി കൊടുക്കാനോ ബസ് ജീവനക്കാർ തയാറായില്ല. പകരം ഇളപ്പുങ്കൽ സ്റ്റോപ്പിൽ ഇരുവരെയും…
Read Moreട്രോഫി പരേഡ് ഇല്ല
മുംബൈ: ഐസിസി 2025 ചാന്പ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റ് ജേതാക്കളായ ടീം ഇന്ത്യ, സ്വദേശത്ത് ട്രോഫിയുമായി ബസ് പരേഡ് നടത്തില്ല. 2024 ട്വന്റി-20 ലോകകപ്പ് സ്വന്തമാക്കിയപ്പോൾ മുംബൈ മറീന ബീച്ചിലും വാങ്കഡെ സ്റ്റേഡിയത്തിലും വൻ ആഘോഷ പരിപാടികൾ അരങ്ങേറിയിരുന്നു. എന്നാൽ, ചാന്പ്യൻസ് ട്രോഫി ജയത്തിൽ ആഘോഷങ്ങൾ ഉണ്ടായിരിക്കില്ലെന്നതാണ് നിലവിലെ റിപ്പോർട്ട്. ഇന്ത്യ ടീം അംഗങ്ങൾ വ്യത്യസ്ത സമയങ്ങളിൽ അവരവരുടെ സ്വദേശത്തേക്കായിരിക്കും ദുബായിൽനിന്നു മടങ്ങുന്നത്. അതുകൊണ്ടാണ് ട്രോഫി പരേഡ് വേണ്ടെന്നുവച്ചിരിക്കുന്നത് എന്നാണ് വിവരം. 2025 ഐപിഎൽ ട്വന്റി-20 ക്രിക്കറ്റ് പോരാട്ടത്തിനു മുന്‍പ് കുടുംബത്തോടൊപ്പം ചെറിയ ഇടവേള ആഘോഷിക്കാനാണ് കളിക്കാർ സ്വന്തം നാട്ടിലേക്കു മടങ്ങുന്നത്. ഈ മാസം 22 മുതലാണ് ഐപിഎൽ 2025 ടൂർണമെന്റ്. രോഹിത് ശർമ, ഹാർദിക് പാണ്ഡ്യ എന്നിവരുടെ ഐപിഎൽ ടീമായ മുംബൈ ഇന്ത്യൻസിന്റെ പരിശീലനം ഞായറാഴ്ച വാങ്കഡെ സ്റ്റേഡിയത്തിൽ ആരംഭിക്കും.
Read Moreവാടക വീടിന്റെ വളപ്പിൽ കഞ്ചാവ് ചെടി നട്ടുപിടിച്ച ആസാം സ്വദേശി പിടിയിൽ; ചെടിക്ക് നൂറു സെന്റീമീറ്ററിലധികം ഉയരം
വൈക്കം: വാടക വീടിന്റെ വളപ്പിൽ കഞ്ചാവ് ചെടി നട്ട് വളർത്തിയ കേസിൽ ആസാം സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. വൈക്കം കാരയിൽ ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന ആസാം സ്വദേശി ലാൽചന്ദി(26) നെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്. പോലീസിനു ലഭിച്ച രഹസ്യത്തെത്തുടർന്ന് ഇന്നലെ വൈകുന്നേരം സിഐ എസ്. സുഖേഷിന്റെ നേതൃത്വത്തിലാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. കഞ്ചാവ് ചെടിക്ക് നൂറു സെന്റീമീറ്ററിലധികം ഉയരമുണ്ട്. പ്രതിയെ നടപടിക്രമങ്ങൾ പൂർത്തിയാക്കി കോടതിയിൽ ഹാജരാക്കും.
Read Moreപിടി വിടാതെ റയൽ
മാഡ്രിഡ്: സ്പാനിഷ് ലാ ലിഗ ഫുട്ബോളിൽ ഒന്നാം സ്ഥാനത്തിനായി സമ്മർദം കടുപ്പിച്ച് റയൽ മാഡ്രിഡ്. റയോ വയ്യക്കാനോയെ 1-2നു മറികടന്ന റയൽ മാഡ്രിഡ്, പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള ബാഴ്സലോണയ്ക്ക് (57) ഒപ്പമെത്തി. ഗോൾ വ്യത്യാസത്തിൽ റയലാണ് രണ്ടാമത്. അതേസമയം, ഗെറ്റാഫയോട് 2-1ന് അപ്രതീക്ഷിത തോൽവി വഴങ്ങിയ അത്ലറ്റിക്കോ മാഡ്രിഡ് 56 പോയിന്റുമായി മൂന്നാം സ്ഥാനത്താണ്. കിലിയൻ എംബപ്പെയുടെയും വിനീഷ്യസ് ജുണിയറിന്റെയും ഗോളുകളുടെ ബലത്തിലാണ് റയൽ മാഡ്രിഡ് വയ്യക്കാനോയ്ക്കെതിരേ ജയം നേടിയത്. 30-ാം മിനിറ്റിൽ എംബപ്പെയിലൂടെ റയൽ മുന്നിലെത്തി. രണ്ട് മിനിറ്റുകൾക്കുള്ളിൽ വിനീഷ്യസും ലക്ഷ്യം കണ്ടതോടെ റയൽ ജയത്തിനരികിൽ. പെട്രോ ഡിയസ് (45+3’) വയ്യെക്കാനോയ്ക്കായി സ്കോർ ചെയ്ത് പ്രതീക്ഷ നൽകിയെങ്കിലും രണ്ടാം പകുതി ഗോൾ രഹിതമായി.
Read Moreകുറുപ്പടിയില്ലാതെ മരുന്ന് നൽകിയില്ല; മെഡിക്കല്‍ ഷോപ്പ് അടിച്ചുതകര്‍ത്ത് യുവാക്കൾ; ചീട്ടില്ലാതെ ചോദിച്ചത് ഉറക്കഗുളിക; പ്രതികൾ ലഹരിക്ക് അടിമകളായിരിക്കാമെന്ന് പോലീസ്
തിരുവനന്തപുരം: ഡോക്ടറുടെ കുറിപ്പടിയില്ലാതെ ഉറക്കഗുളിക വാങ്ങാനെത്തിയ സംഘം സ്വകാര്യ മെഡിക്കല്‍ ഷോപ്പ് അടിച്ചുതകര്‍ത്തതായി പരാതി. നെയ്യാറ്റിന്‍കര ഹോസ്പിറ്റല്‍ ജംഗ്ഷനു സമീപം പ്രര്‍ത്തിക്കുന്ന അപ്പോളൊ മെഡിക്കല്‍ ഷോപ്പാണ് നാലംഗ സംഘം അടിച്ചു തകർത്തത്. തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. ആക്രമണത്തിൽ മെഡിക്കൽ ഷോപ്പ് ജീവനക്കാരന്റെ ബൈക്ക് തകര്‍ന്നു. ബഹളം കേട്ട് പരിസരവാസികളും മറ്റും ഓടിയെത്തിയപ്പോഴേക്കും അക്രമികള്‍ ബൈക്കുകളില്‍ കടന്നുകളഞ്ഞു. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ളവ പരിശോധിച്ചെന്നും പ്രതികളെ തിരയുകയാണെന്നും പോലീസ് വ്യക്തമാക്കി. ലഹരിമരുന്നിന് പകരമായി പോലും ഉപയോഗിക്കാറുള്ള ഉറക്കഗുളികയാണ് സംഘം ആവശ്യപ്പെട്ടതെന്ന് മെഡിക്കല്‍ ഷോപ്പ് ഉടമ നല്കിയ പരാതിയില്‍ പറയുന്നു.
Read More