വൈക്കം: വാടക വീടിന്റെ വളപ്പിൽ കഞ്ചാവ് ചെടി നട്ട് വളർത്തിയ കേസിൽ ആസാം സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. വൈക്കം കാരയിൽ ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന ആസാം സ്വദേശി ലാൽചന്ദി(26) നെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്.
പോലീസിനു ലഭിച്ച രഹസ്യത്തെത്തുടർന്ന് ഇന്നലെ വൈകുന്നേരം സിഐ എസ്. സുഖേഷിന്റെ നേതൃത്വത്തിലാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
കഞ്ചാവ് ചെടിക്ക് നൂറു സെന്റീമീറ്ററിലധികം ഉയരമുണ്ട്. പ്രതിയെ നടപടിക്രമങ്ങൾ പൂർത്തിയാക്കി കോടതിയിൽ ഹാജരാക്കും.