വീട്ടിൽ നിന്ന് മാറി നിൽക്കുന്പോഴാണ് നമുക്ക് സ്വന്തം വീട്ടിലെ ഭക്ഷണത്തിന്റെ വില മനസിലാകൂ എന്ന് പറയുന്നത് പലപ്പോഴും സത്യമാണ്. ജോലിക്കായോ അല്ലങ്കിൽ പഠനത്തിനു വേണ്ടയോ ഒക്കെ മറ്റു സ്ഥലങ്ങളിൽ ചെന്ന് അവിടെ താമസിച്ച് അവിടുത്തെ ഭക്ഷണം കഴിക്കുന്പോഴാണ് നാടും വീടും അമ്മയെയും അച്ഛനെയുമൊക്കെ കൂടുതൽ മിസ് ചെയ്യുന്നത്. പ്രത്യേകിച്ച് വിശേഷ ദിവസങ്ങളിൽ. അങ്ങനെ മാറിത്താമസിക്കുന്ന സമയത്ത് നിങ്ങൾക്ക് ഒരു പാത്രത്തിൽ വീട്ടിൽ കിട്ടുന്ന അതേ രുചിയിൽ ഭക്ഷണം കിട്ടിയാൽ എന്താകും നിങ്ങളുടെ അവസ്ഥ? സന്തോഷത്തിനേക്കാൾ അപ്പുറം ഞെട്ടലാകും ആദ്യം ഉണ്ടാവുക എന്നത് ഉറപ്പല്ലേ. അത്തരമൊരു ഭക്ഷണത്തിന്റെ കാര്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഹോളി ആഘോഷിക്കാൻ വീട്ടിൽ പോകാൻ സാധിക്കാത്ത ഒരു യുവതിക്ക് പെട്ടെന്ന് വീടും നാടുമൊക്കെ വല്ലാതെ മിസ് ചെയ്തു. പെട്ടന്ന് അവൾക്ക് ചോറ് കഴിക്കാൻ തോന്നി. വീട്ടിൽ കിട്ടുന്ന അതേ രുചി കിട്ടില്ലന്ന് അറിയാമെങ്കിലും…
Read MoreDay: March 17, 2025
യൂറോപ്യൻ യൂണിയന്റെ ക്ഷണം നിരസിച്ച് ചിൻപിംഗ്
ബ്രസൽസ്: ചൈന-യൂറോപ്യൻ യൂണിയൻ സഹകരണത്തിന്റെ 50-ാം വാർഷികത്തോടനുബന്ധിച്ച് ബ്രസൽസിൽ നടക്കുന്ന ഉച്ചകോടിയിൽ പങ്കെടുക്കാനുള്ള യൂറോപ്യൻ യൂണിയന്റെ ക്ഷണം ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗ് നിരസിച്ചതായി റിപ്പോർട്ട്. പ്രധാനമന്ത്രി ലി ക്വിയാംഗ് ആയിരിക്കും ബ്രസൽസിലെത്തുകയെന്നു ചൈനീസ് വൃത്തങ്ങൾ യൂറോപ്യൻ യൂണിയനെ അറിയിച്ചു. ചൈന-യൂറോപ്യൻ യൂണിയൻ ഉച്ചകോടി ബ്രസൽസിൽ നടക്കുന്പോൾ ചൈനീസ് പ്രധാനമന്ത്രിയാണ് പങ്കെടുക്കാറ്. ഉച്ചകോടി ബെയ്ജിംഗിലാണെങ്കിൽ ചൈനീസ് പ്രസിഡന്റ് അധ്യക്ഷത വഹിക്കും. എന്നാൽ, ഇക്കുറി ബ്രസൽസിലെ ഉച്ചകോടിയിൽ പ്രസിഡന്റ് ഷി എത്തണമെന്നായിരുന്നു യൂറോപ്യൻ യൂണിയൻ നേതാക്കളുടെ ആഗ്രഹം. ചൈനയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള ബന്ധം നിലവിൽ അത്ര സുഖകരമല്ല. യുക്രെയ്നിൽ അധിനിവേശം നടത്തുന്ന റഷ്യയെ ചൈന പിന്തുണയ്ക്കുന്നതിൽ യൂറോപ്യൻ യൂണിയന് അനിഷ്ടമുണ്ട്. ചൈനീസ് ഇലക്ട്രിക് വാഹനങ്ങൾക്കു യൂണിയൻ തീരുവ ചുമത്തിയതും മറ്റൊരു പ്രധാന പ്രശ്നമാണ്.
Read Moreഅമേരിക്കയിൽ ആഞ്ഞടിച്ചു ചുഴലിക്കാറ്റുകൾ
വാഷിംഗ്ടൺ ഡിസി: അമേരിക്കയിലെ തെക്കുകിഴക്കൻ സംസ്ഥാനങ്ങളിലുണ്ടായ ചുഴലിക്കാറ്റുകളിൽ 34 പേർ മരിച്ചു. ഒട്ടനവധിപ്പേർക്കു പരിക്കേറ്റിട്ടുണ്ട്. നൂറുകണക്കിനു ഭവനങ്ങളും വാഹനങ്ങളും നശിച്ചു. ഏഴു സംസ്ഥാനങ്ങളിലായി രണ്ടര ലക്ഷം പേർക്കു വൈദ്യുതി ഇല്ലാതായി. മിസൗറി, മിഷിഗൺ, ഇല്ലിനോയ്, ലൂയിസിയാന, ടെന്നസി മുതലായ സംസ്ഥാനങ്ങളിലാണു ചുഴലിക്കാറ്റുകളുണ്ടായത്. മിസൗറി സംസ്ഥാനത്ത് 12 പേർ മരിച്ചു. ഇവിടെ 25 കൗണ്ടികളിലായി 19 ചുഴലിക്കാറ്റുകൾ വീശി. മിസിസിപ്പിയിൽ ആറു പേരുടെ മരണം റിപ്പോർട്ട് ചെയ്തു. ചുഴലിക്കാറ്റുകൾ ഇനിയും ഉണ്ടാകാമെന്നാണു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. മിസിസിപ്പി, ലൂയിസിയാന, ടെന്നസീ സംസ്ഥാനങ്ങളിൽ കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ട്. ടെന്നസിയിലെ ഷെൽബിയിൽ നൂറു കിലോമീറ്ററിനടുത്ത് വേഗത്തിലാണു ചുഴലിക്കാറ്റ് വീശിയത്. ജോർജിയ, ടെക്സസ് സംസ്ഥാനങ്ങളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. ചുഴലിക്കാറ്റുകൾ മൂലം സെൻട്രൽ സംസ്ഥാനങ്ങളിൽ നൂറിലധികം കാട്ടുതീ രൂപംകൊണ്ടതായും റിപ്പോർട്ടുണ്ട്.
Read Moreബുധനാഴ്ച തന്നെ ഭൂമിയെ തൊടും; സുനിത വില്യംസിന്റെ മടക്കയാത്രാ സമയം പുനഃക്രമീകരിച്ചു
ന്യൂയോര്‍ക്ക്: സുനിത വില്യംസിനെയും ബുച്ച് വിൽമറിനെയും ഭൂമിയിൽ തിരിച്ചെത്തിക്കാൻ പുറപ്പെട്ട സ്പേസ് എക്സിന്റെ ക്രൂ -9 സംഘത്തിന്റെ മടക്കയാത്രയുടെ സമയം പുനഃക്രമീകരിച്ച് നാസ. ചൊവ്വാഴ്ച രാവിലെ എട്ടേകാലോടെ യാത്രികരുമായി ഡ്രാഗൺ ഫ്രീഡം പേടകത്തിന്റെ വാതിലുകൾ അടയും. തുടര്‍ന്ന് 10.35ഓടെ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് വേർപെടും. തുടർന്ന് 17 മണിക്കൂറോളം നീളുന്ന യാത്രയ്ക്കുശേഷം ബുധനാഴ്ച പുലർച്ചെ 3.27ഓടെ പേടകം ഫ്ലോറിഡയുടെ തീരത്തോട് ചേർന്ന് കടലിൽ ഇറങ്ങും. ഞായറാഴ്ചയാണ് ഡ്രാഗൺ പേടകം അന്താരാഷ്ട്ര ബഹിരാകാശ സ്റ്റേഷനുമായി സന്ധിച്ചത്. അമേരിക്കയുടെ ആനി മക്ക്ലെയിൻ, നിക്കോൾ അയേഴ്സ്, ജപ്പാന്റെ താക്കുയ ഒനിഷി, റഷ്യയുടെ കിറിൾ പെസ്കോവ് എന്നീ ബഹിരാകാശ സഞ്ചാരികളാണ് ഡ്രാഗൺ പേടകത്തിൽ സ്റ്റേഷനിലെത്തിയത്. സുനിതയ്ക്കും വിൽമറിനുമൊപ്പം അമേരിക്കയുടെ നിക്ക് ഹേഗ്, റഷ്യയുടെ അലക്സാണ്ടർ ഗോർബുനേവ് എന്നീ ബഹിരാകാശ സഞ്ചാരികളും ഭൂമിയിലേക്കു മടങ്ങുന്നുണ്ട്. ഭൂമിയിൽ അനുകൂല കാലാവസ്ഥയ്ക്ക് വേണ്ടിവന്നാൽ മടക്കയാത്രയ്ക്കു…
Read Moreമിന്നിച്ച് ഫെമിന: വൈറലായി ചിത്രങ്ങൾ; ഗ്ലാമറായല്ലോ എന്ന് ആരാധകർ
ബേസിൽ-ടൊവിനോ ചിത്രം മിന്നൽ മുരളിയിലൂടെ അഭിനയരംഗത്തെത്തിയ ഫെമിന ജോർജിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ശ്രദ്ധേയമാകുന്നു. മിന്നൽ മുരളിയിലെ ബ്രൂസ്ലി ജിബിമോൾ എന്ന കഥാപാത്രമായി ശ്രദ്ധേയ പ്രകടനമായിരുന്നു ഫെമിന കാഴ്ച വച്ചത്. തീപ്പൊരി ബെന്നി, ശേഷം മൈക്കിൽ ഫാത്തിമ എന്നിവയാണ് നടിയുടെ മറ്റ് സിനിമകൾ. രാജഗിരി കോളജിൽ ഡിഗ്രി പൂർത്തിയാക്കിയ ഇൻഫോപാർക്കിൽ ജോലി ചെയ്യുമ്പോഴാണ് മിന്നൽ മുരളിയുടെ ഓഡിഷനിൽ ഫെമിന പങ്കെടുക്കുന്നത്. സിനിമയ്ക്കു ശേഷം കൊച്ചി സ്വദേശിയായ താരം എംകോം പൂർത്തായിക്കിയിരുന്നു. പുതിയ ഫോട്ടോഷൂട്ടിൽ കുറച്ചു ഗ്ലാമറസായാണു പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.
Read Moreബംഗ്ലാദേശി പൗരന്മാരുടെ കുടിയേറ്റം കർശന നടപടിക്കു കേന്ദ്രം; ആധാർ കേന്ദ്രങ്ങളിലും പരിശോധന നിർബന്ധം
കൊല്ലം: രാജ്യത്ത് അനധികൃതമായി താമസിക്കുന്ന ബംഗ്ലാദേശി കുടിയേറ്റക്കാരെയും അവർക്ക് സഹായം നൽകുന്നവരെയും പിടികൂടി കർശന നടപടി സ്വീകരിക്കണമെന്ന് കേന്ദ്രനിർദേശം. ഇത്തരം കേസുകളിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കത്തയച്ചു. ബംഗ്ലാദേശി കുടിയേറ്റക്കാരുടെ കേസുകൾ ഒരു കുടക്കീഴിൽ ഉൾപ്പെടുത്തി അന്വേഷിക്കണം എന്നാണ് പ്രധാന നിർദേശം. മാത്രമല്ല ഇന്ത്യൻ പൗരത്വവുമായി ബന്ധപ്പെട്ട ആധാറും മറ്റ് രേഖകളും സൃഷ്ടിക്കുന്നതിന് കുടിയേറ്റക്കാരെ സഹായിക്കുന്നവരെ കണ്ടെത്തി കർശന നപടികൾ എടുക്കുകയും വേണം. ചിലർ ഇന്ത്യൻ പാസ്പോർട്ടും ആധാറും തരപ്പെടുത്തി യൂറോപ്യൻ രാജ്യങ്ങളിലേക്കും മിഡിൽ ഈസ്റ്റിലേക്കും കടന്നതായും ആഭ്യന്തര മന്ത്രാലയത്തിന് വിവരം ലഭിച്ചിട്ടുണ്ട്. ഇത്തരക്കാർ അധികകാലം ഇന്ത്യയിൽ താമസിച്ചിട്ടില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. ഇതിന് പിന്നിലുള്ള കാര്യങ്ങൾ ഗൗരവത്തോടെ അന്വേഷിക്കുകയാണ് മന്ത്രാലയം.കുടിയേറ്റക്കാർക്ക് അനധികൃത രേഖകൾ നിർമിച്ച് നൽകിയവരെയും കേസിൽ പ്രതികളാക്കണമെന്നും നിർദേശത്തിലുണ്ട്. സംശയാസ്പദമായ എല്ലാ ആധാർ കാർഡുകളും പുനപരിശോധനയ്ക്ക് അയയ്ക്കണം.…
Read Moreഗ്രാമീണ നന്മയുടെ കഥയുമായി തിരുത്ത് ഉടനെത്തും
ജോഷി വള്ളിത്തല കഥ, തിരക്കഥ, സംഭാഷണം എഴുതി സംവിധാനം ചെയ്ത ചിത്രം തിരുത്ത് 21 ന് തിയറ്ററുകലിലെത്തും. എ എം കെ പ്രൊഡക്ഷൻസിന്റെ ബാനറിൽ ശ്രീരേഖ അനിൽ ചിത്രം നിർമിക്കുന്നു. കണ്ണൂർ ജില്ലയുടെ മലയോര കുടിയേറ്റമേഖലയായ ഇരിട്ടി-പടിയൂർ ഗ്രാമത്തിലെ നാട്ടുകാർക്കൊപ്പം, പ്രദേശത്തെ പള്ളി വികാരി ഫാദർ എയ്ഷൽ ആനക്കല്ലിൽ, എംപി അഡ്വ. പി. സന്തോഷ് കുമാർ എന്നിവർ അഭിനയിച്ചിരിക്കുന്നു. ഈ ഗ്രാമത്തിലെ ഡോക്ടർ, ഐ ടി പ്രഫഷണൽ കൂടിയായ നിർമാതാവ്, റെയിൽവേ, പോലീസ്, നഴ്സ്, സെയിൽസ്, കർഷക തൊഴിലാളികൾ തുടങ്ങി വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന സാധാരണ ക്കാരായവർ, വീട്ടമ്മമാർ, വിദ്യാർഥികൾ ഉൾപ്പെടെ ഒരു നാട് മുഴുവൻ സിനിമക്ക് വേണ്ടി ഒത്തൊരുമിച്ചു പ്രവർത്തിച്ചിരിക്കുന്നു. ജോഷി വെള്ളിത്തല, അലൻസാജ്, നിമിഷറോയ്സ് വെള്ളപ്പള്ളിയിൽ, ഹൃദ്യ സന്തോഷ്, നിരാമയ്, പ്രശാന്ത് പടിയൂർ, യദുകൃഷ്ണ, സഗൽ എം ജോളി, ശ്രീരേഖ അനിൽ, രാജൻ…
Read Moreസമരത്തിനു പിന്നിൽ മറ്റാരോ; സമരം അവസാനിപ്പിക്കാൻ ആശമാർതന്നെ വിചാരിക്കണമെന്ന് ടി.പി. രാമകൃഷ്ണൻ
തിരുവനന്തപുരം: ആശാപ്രവർത്തകരുടെ സമരം അവസാനിപ്പിക്കാൻ അവർ തന്നെ വിചാരിക്കണമെന്ന് എൽഡിഎഫ് കണ്‍വീനർ ടി.പി. രാമകൃഷ്ണൻ. സമരത്തിനു പിന്നിൽ മറ്റാരോ ആണ്. സർക്കാരിന് ഒന്നും ചെയ്യാനില്ലെന്നും അദ്ദേഹം പറഞ്ഞു.കേന്ദ്ര സർക്കാർ ചെയ്യേണ്ട കാര്യം എങ്ങനെ സംസ്ഥാന സർക്കാർ ചെയ്യുമെന്നും അദ്ദേഹം ചോദിച്ചു. മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു മറുപടിയായാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
Read Moreസെക്രട്ടേറിയറ്റ് പരിസരം നിശ്ചലമാക്കി ആശമാർ; റോഡിൽ കിടന്ന് പ്രതിഷേധിച്ചു
തിരുവനന്തപുരം : സെക്രട്ടേറിയറ്റ് പരിസരം നിശ്ചലമാക്കി ആശാപ്രവർത്തകർ. സർക്കാരിന്റെ കണ്ണുതുറക്കാൻ സെക്രട്ടേറിയറ്റ് ഉപരോധവും റോഡ് ഉപരോധവും ഉൾപ്പ ടെയുള്ള സമരമുറയാണ് ആശാപ്രവർത്തകർ ഇന്നു സ്വീകരിച്ചത്. നോർത്ത് ഗേറ്റിനോട് ചേർന്നുള്ള റോഡ് ആശാവർക്കർമാർ ഉപരോധിച്ചു. സെക്രട്ടേറിയറ്റിലേക്ക് കടക്കാനുള്ള കന്റോണ്‍മെന്റ് ഗേറ്റ് ഒഴികെയുള്ള മൂന്ന് ഗേറ്റുകളും ആശാപ്രവർത്തകർ ഉപരോധിച്ചു. ഉപരോധസമരം സമരസമതി പ്രസിഡന്റ് വി.കെ.സദാനന്ദൻ ഉദ്ഘാടനം ചെയ്തു. സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കെ.കെ. രമ എംഎൽഎയും കവി കുരീപ്പുഴ ശ്രീകുമാറും സമരവേദിയിലെത്തി. സെക്രട്ടേറിയറ്റ് ഉപരോധിച്ച ആശാ പ്രവർത്തകരെ പോലീസ് തടഞ്ഞതോടെ അവർ റോഡിൽ കിടന്ന ു പ്രതിഷേധിക്കുകയായിരുന്നു. ഉപരോധം നേരിടാൻ വൻ പോലീസ് സന്നാഹത്തെ സെക്രട്ടേറിയറ്റിനും പരിസരത്തും വിന്യസിച്ചിരുന്നു. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നുള്ള നൂറ് കണക്കിന് ആശാപ്രവർത്തകർ രാവിലെ തന്നെ സമര സ്ഥലത്തെത്തിയിരുന്നു. 36-ാം ദിവസമായിട്ടും തങ്ങളുടെ സമരം കണ്ടില്ലെന്ന് നടിക്കുന്ന സർക്കാരിന്റെ അവഗണനയ്ക്കെതിരേ ആശാപ്രവർത്തകർ രോഷാകുലരായി. നിയമലംഘന…
Read Moreസിനിമയ്ക്ക് നമ്മളെ ആവശ്യമില്ല, നമുക്കാണ് സിനിമയെ ആവശ്യം, ശ്രമിച്ച് കൊണ്ടിരിക്കണം: സാജൻ സൂര്യ
ബംഗ്ലാവില്‍ ഔത എന്ന സിനിമയില്‍ ഭാവനയുടെ കൂടെ നായകനായി അഭിനയിച്ചു. ഈ സിനിമയ്ക്ക് ശേഷം ഒന്നര രണ്ട് വര്‍ഷത്തോളം ഞാന്‍ വെറുതേ വീട്ടിലിരുന്നു. അന്ന് എന്റെ ധാരണ ഈ സിനിമയില്‍ ഭാവനയുടെ കൂടെ നല്ലൊരു പാട്ടുണ്ട്. അത് ഇറങ്ങുമ്പോള്‍ എല്ലാവരും എന്നെ പൊക്കിക്കൊണ്ട് പോകുമെന്നാണ്. അങ്ങനെ വിചാരിച്ച മണ്ടനാണ് ഞാന്‍. തുറന്നു പരച്ചിലുകളുമായി നടൻ സാജൻഡ സൂര്യ. സിനിമയ്ക്ക് നമ്മളെ ആവശ്യമില്ല. നമുക്കാണ് സിനിമയെ ആവശ്യം. നമ്മള് ശ്രമിച്ച് കൊണ്ടിരിക്കണം. എന്റെ ഭാഗത്ത് നിന്ന് അങ്ങനൊരു ശ്രമം ഉണ്ടായില്ല. അത് ഉണ്ടാവണമെന്നാണ് എനിക്ക് പറയാനുള്ളത്. സീരിയലിലെ ഇന്നത്തെ പ്രധാന മുഖങ്ങളെടുക്കുമ്പോള് അതിലൊരാള്‍ ഞാനാണ്. തിങ്കല്‍ മുതല്‍ വെള്ളി വരെ എന്ന സിനിമയില്‍ റിമി ടോമി എന്റെ പേര് ഇതുപോലെ പറയുന്നുണ്ട്. സത്യത്തില്‍ പത്ത് വര്‍ഷത്തില്‍ അഞ്ചോ ആറോ സീരിയലുകളാണ് ഞാന്‍ ചെയ്തത്. സീരിയലുകള്‍ ഹിറ്റായത് കൊണ്ടാണ് ആളുകളുടെ…
Read More