ഗാന്ധിനഗർ: എസ്എച്ച് മൗണ്ടില്‍ സിവില്‍ പോലീസ് ഓഫീസറെ കുത്തിപ്പരിക്കേൽപ്പിച്ച പ്രതിയെ മോഷണം നടത്തിയ വീട്ടിലും പോലീസുകാരനെ കുത്തിയ സ്ഥലത്തുമെത്തിച്ച് തെളിവെടുപ്പ് നടത്തി. ഞായറാഴ്ച വൈകുന്നേരം അറസ്റ്റിലായ മള്ളൂശേരി പാലക്കുഴി അരുണ്‍ ബാബുവുമായാണ് ഗാന്ധിനഗർ പോലീസ് തെളിവെടുപ്പ് നടത്തിയത്. നിരവധികേസുകളിലെ പ്രതിയാണ് അരുൺ ബാബു. ഇയാൾക്കെതിരേ കാപ്പാ നിയമം ഉള്‍പ്പെടെ ചുമത്തിയിരുന്നു. പൊൻകുന്നം സ്റ്റേഷൻ പരിധിയിൽ നിരവധികേസുണ്ട്. കഞ്ചാവ്, അടിപിടി കേസുകളാണ് കുടുതലും. വീട്ടമ്മയെ കെട്ടിയിട്ട് പണവും സ്വര്‍ണവും കവര്‍ന്ന കേസിലെ പ്രതിയായ അരുണിനെ ഞായറാഴ്ച എസ്എച്ച് മൗണ്ടില്നിന്നു പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ സിവില്‍ പോലീസ് ഓഫീസര്‍ സുനു ഗോപിയെ ആരുൺ ബാബു കൈയിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് ഇടതുചെവിയുടെ ഭാഗത്ത് കുത്തുകയായിരുന്നു. കഴിഞ്ഞ അഞ്ചിനു മള്ളൂശേരി കോയിത്തറ സോമാ ജോസി (65)നെയാണ് പ്രതി കെട്ടിയിട്ട് മൂന്നു പവന് സ്വര്‍ണവും രണ്ടായിരം രൂപയും കവര്‍ന്നത്. ഇന്നലെ പ്രതിയെ ഈ വീട്ടിലെത്തിച്ചു തെളിവെടുത്തു.…
Read MoreDay: March 18, 2025
മില്ലുകാരും കൃഷിവകുപ്പും ചേര്‍ന്ന് കര്‍ഷകരെ കീഴടക്കി; കിഴിവ് രണ്ടു കിലോ മുതല്‍ എട്ടു കിലോ വരെ
കോട്ടയം: നിവൃത്തികേടുകൊണ്ട് നെല്‍കര്‍ഷകര്‍ മില്ലുടമകള്‍ക്കു കീഴടങ്ങി. കിഴിവുതരാതെ നെല്ലെടുക്കില്ലെന്ന കുത്ത്മില്ലുകാരുടെ കടുംപിടിത്തത്തിനൊടുവില് രണ്ടു കിലോ മുതല്‍ എട്ടുകിലോ വരെ കിഴിവുകൊടുക്കേണ്ട ഗതികേടിലാണ് കര്‍ഷകര്‍. കര്‍ഷകരുടെ പക്ഷം പറയേണ്ട കൃഷിവകുപ്പും മില്ലുടമകളുടെ പക്ഷം ചേര്‍ന്ന് കിഴിവിനെ പിന്തുണച്ചതും കര്‍ഷകര്‍ക്കു തിരിച്ചടിയായി. പാടത്തു കൂനകൂട്ടിയ നെല്ല് കിളിര്ത്തുപോകുമെന്ന ആശങ്കയിലാണ് കിഴിവുതള്ളി കര്‍ഷകര്‍ നെല്ല് വിറ്റുകൊണ്ടിരിക്കുന്നത്. 57 മില്ലുകാര്‍ നെല്ലെടുക്കാന്‍ വരുമെന്നായിരുന്നു ഉറപ്പെങ്കിലും 45 മില്ലുകള്‍ മാത്രമാണ് സംഭരണത്തിലുള്ളത്. ജില്ലയിലെ നൂറിലേറെ പാടശേഖരങ്ങളില്‍ ഒരാഴ്ചയായി നെല്ല് പാടങ്ങളില്‍ കെട്ടിക്കിടക്കുന്നുണ്ട്. വേനല്‍ മഴ ശക്തിപ്പെടുംതോറും ഈര്‍പ്പത്തിന്റെ തോത് വര്‍ധിക്കുമെന്നതിനാല്‍ കൂടുതല്‍ തീരുവ കൊടുക്കാന്‍ കര്‍ഷകര്‍ നിര്‍ബന്ധിതരാകും. ഒരു ക്വിന്റല്‍ നെല്ലിന് അഞ്ചു കിലോ തീരുവ നല്കേണ്ടിവരുമ്പോള് കര്‍ഷകര്‍ക്ക് നഷ്ടപ്പെടുന്നത് 141 രൂപയാണ്. ഇത്തരത്തില്‍ ഒരു ടണ്‍ നെല്ലിന് നഷ്ടം 1,410 രൂപ. കൃഷിച്ചെലവും പ്രതികൂല കാലാവസ്ഥയും കാരണം ഒരേക്കര്‍ പാടത്തുനിന്ന് ഈ സീസണില്‍…
Read Moreസഖാവെടാ… സഖാവ് ആവോലി ഫ്രാൻസിസ്..! മുസ്ലിംകള്‍ക്കു ക്രിമിനല്‍ സ്വഭാവം; എന്തു തെറ്റ് ചെയ്താലും പ്രാര്‍ഥിച്ചാല്‍ മതി; സിപിഎം ലോക്കൽ സെക്രട്ടറിയുടെ പരാമർശം വിവാദത്തിൽ
മൂവാറ്റുപുഴ: സമൂഹമാധ്യമങ്ങളിലൂടെ വിദ്വേഷ പരാമർശം നടത്തിയെന്ന ആരോപണത്തിൽ വിവാദത്തിലായി സിപിഎം നേതാവ്. മൂവാറ്റുപുഴ ഏരിയ കമ്മിറ്റി അംഗവും ആവോലി ലോക്കല്‍ സെക്രട്ടറിയുമായ എം.ജെ. ഫ്രാന്‍സിസിന്റെ പരാമർശമാണു വിവാദത്തിലായത്. മുസ്ലിംകള്‍ക്കു ക്രിമിനല്‍ സ്വഭാവമാണന്നും എന്തു തെറ്റ് ചെയ്താലും പള്ളിയില്‍ പ്രാര്‍ഥിച്ചാല്‍ മതിയെന്നും ഇതാണ് ഇവരെ പഠിപ്പിക്കുന്നതെന്നുമാണ് ഇദ്ദേഹം സമൂഹമാധ്യമത്തിൽ കുറിച്ചത്. സമൂഹത്തില്‍ ഏറ്റവും കൂടുതല്‍ ക്രിമിനല്‍ സ്വഭാവമുള്ളത് മുസ്ലിംകള്‍ക്കാണെന്നും പരാമർശമുണ്ടായി. വിവാദമായതോടെ എം.ജെ. ഫ്രാന്‍സിസിസ് തന്റെ പരാമർശം പിൻവലിച്ചു. ലോക്കൽ സെക്രട്ടറിയുടെ പരാമർശം പാര്‍ട്ടി നിലപാടല്ലെന്ന് സിപിഎം ഏരിയാ സെക്രട്ടറി അനീഷ് എം. മാത്യു പ്രസ്താവനയിൽ അറിയിച്ചു.
Read Moreഎന്റെ ചൂടുപറ്റികിടന്ന മോളാണേ… രാത്രിയിൽ കാണാതായ നാലുമാസം പ്രായമുള്ള കുഞ്ഞ് കിണറ്റിൽ മരിച്ച നിലയിൽ; സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്
കണ്ണൂര്‍: പാപ്പിനിശേരിയില്‍ കാണാതായ നാല് മാസം പ്രായമുള്ള പെൺകുഞ്ഞിന്റെ മൃതദേഹം കിണറ്റില്‍ കണ്ടെത്തി. തമിഴ്നാട് സ്വദേശികളായ മുത്തു-അക്കമ്മൽ ദന്പതികളുടെ മകൾ യാസിക ആണ് മരിച്ചത്. വാടക ക്വാട്ടേഴ്സിന് സമീപത്തെ കിണറ്റിലാണ് കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച രാത്രി പത്തോടെയാണ് സംഭവം. കുട്ടിയെ കാണാനില്ലെന്ന് രാത്രി പോലീസിന് പരാതി ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മൃതദേഹം കിണറ്റില്‍ കണ്ടെത്തിയത്. തങ്ങളുടെ കൂടെ കിടന്നുറങ്ങിയ കുഞ്ഞിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് മാതാപിതാക്കള്‍ മൊഴി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ വളപ്പട്ടണം പോലീസ് അന്വേഷണം ആരംഭിച്ചു.
Read Moreഇരുവരുടേയും പ്രണയത്തിന് വീട്ടുകാർ സമ്മതം മൂളി; പിന്നീട് യുവതി തേജസുമായുള്ള വിവാഹത്തിൽ നിന്നും പിന്മാറി; കൊല്ലത്തെ വിദ്യാർഥിയുടെ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ
കൊല്ലം: വീട്ടിൽ കയറി വിദ്യാർഥിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ പുറത്ത് വരുന്നത് നടക്കുന്ന വിവരങ്ങൾ. തേജസുമായുള്ള ബന്ധത്തിൽ നിന്നും ഫെബിന്റെ സഹോദരി പിന്മാറിയതിനെ തുടർന്നുണ്ടായ വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് കണ്ടെത്തി. കൊല്ലപ്പെട്ട ഫെബിന്റെ സഹോദരിയും തേജസും തമ്മിൽ സൗഹൃദമുണ്ടായിരുന്നു. ഇരുവരും തമ്മിലുള്ള വിവാഹത്തിന് കുടുംബങ്ങൾ സമ്മതിച്ചിരുന്നു. പിന്നീട് യുവതി തേജസുമായുള്ള വിവാഹത്തിൽ നിന്നും പിന്മാറി. എന്നാൽ ബന്ധം തുടരണമെന്ന് ആവശ്യപ്പെട്ട് യുവതിയെ തേജസ് പതിവായി ശല്യം ചെയ്തിരുന്നു. സംഭവത്തെക്കുറിച്ച് അറിഞ്ഞ വീട്ടുകാർ ഇത് വിലക്കി. ഇതേതുടർന്നുണ്ടായ വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് അറിയിച്ചു.യുവതിയെയും കൊലപ്പെടുത്താൻ പ്രതി ശ്രമിച്ചിരുന്നോയെന്ന് സംശയമുണ്ടെന്ന് പോലീസ് വ്യക്തമാക്കി. ഉളിയകോവില്‍ വിളപ്പുറം മാതൃക നഗര്‍ 160ല്‍ ജോര്‍ജ് ഗോമസിന്റെ മകന് ഫെബിന് ജോര്‍ജ് ഗോമസ് (അപ്പു-22) ആണ് കൊല്ലപ്പെട്ടത്. ചവറ പരിമണം സ്വദേശിയായ തേജസ് രാജ് ആണ് ഫെബിനെ കുത്തിക്കൊലപ്പെടുത്തിയ…
Read More