കുട്ടികളുടെ ആശുപത്രിയിലെ  ജീവനക്കാരുടെ ഭാഗത്തെ വീഴ്ച; ആ​യി​ര​ക്ക​ണ​ക്കി​ന് കു​രു​ന്നു​ക​ളു​ടെ സൗ​ജ​ന്യ ചി​കി​ത്സ നി​ഷേ​ധി​ക്ക​പ്പെ​ടു​ന്നു

ഗാ​ന്ധി​ന​ഗ​ർ: കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് കു​ട്ടി​ക​ളു​ടെ ആ​ശു​പ​ത്രി​യി​ൽ ചി​ല ജീ​വ​ന​ക്കാ​രു​ടെ കൃ​ത്യ വി​ലോ​പം ആ​യി​ര​ക്ക​ണ​ക്കി​ന് കു​രു​ന്നു​ക​ളു​ടെ സൗ​ജ​ന്യ ചി​കി​ത്സ നി​ഷേ​ധി​ക്ക​പ്പെ​ടു​ന്നു. ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി പ്ര​കാ​രം വി​വി​ധ അ​ർ​ധ​ സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ന​ല്കാ​നു​ള്ള തു​ക​യു​ടെ ബി​ല്ല് യ​ഥാ സ​മ​യം ന​ല്കു​ന്നി​ല്ല എ​ന്നാ​ണ് പ​രാ​തി.

ബി​ല്ല് യ​ഥാ സ​മ​യം ന​ല്കാ​ത്ത​തി​നാ​ൽ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് പ​ണം ല​ഭി​ക്കു​ന്നി​ല്ല. പ​ണം ല​ഭി​ക്കാ​ത്ത​തി​നാ​ൽ സൗ​ജ​ന്യ ചി​കി​ത്സ നി​ഷേ​ധി​ക്ക​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​കു​ന്നു. ഇ​തി​നെ​ല്ലാം ഉ​ത്ത​ര​വാ​ദി ചി​ല ജീ​വ​ന​ക്കാ​രാ​ണെ​ന്ന് ആ​ശു​പ​ത്രി​യി​ലെ മ​റ്റു വി​ഭാ​ഗം ആ​രോ​പി​ക്കു​ന്നു. ഇ​ത്ര​യൊ​ക്കെ​യാ​യി​ട്ടും ആ​ശു​പ​ത്രി അ​ധി​കൃ​ത​രാ​വ​ട്ടെ ഒ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കു​ന്നു​മി​ല്ല.

ആ​ർഎ​സ്ബി​വൈ ചി​കി​ത്സ ആ​നു​കൂ​ല്യ​മു​ള്ള രോ​ഗി​ക്ക് വി​വി​ധ സ്കാ​നിം​ങ്ങുക​ളും പ​രി​ശോ​ധ​ന​ക​ളും ആ​വ​ശ്യ​മാ​യി വ​രു​ക​യാ​ണെ​ങ്കി​ൽ ഇ​വ പൂ​ർ​ണ​മാ​യും സൗ​ജ​ന്യ​മാ​യി ല​ഭി​ക്ക​ണം. വി​വി​ധ ല​ബോ​റ​ട്ട​റി പ​രി​ശോ​ധ​ന​ക​ളും, എംആ​ർഐ ​സ്കാ​നിം​ഗും ആ​ശു​പ​ത്രി​യു​ടെ കീ​ഴി​ൽ ഇ​ല്ലാ​ത്ത​തി​നാ​ൽ അ​ർ​ധ സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളെ ആ​ശ്ര​യി​ക്ക​ണം.

എ​ന്നാ​ൽ ഈ ​സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ കു​ടി​ശി​ക​യി​ന​ത്തി​ൽ സ​ർ​ക്കാ​ർ ന​ൽ​കു​വാ​നു​ണ്ട്. ഇ​ത് ന​ൽ​കാ​ത്ത​ത് ബി​ൽ യ​ഥാ​സ​മ​യം സ​ർ​ക്കാ​രി​ന് ല​ഭി​ക്കാ​ത്ത​തി​നാ​ൽ ആ​ണെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ർ സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു. എ​ന്നാ​ൽ ഓ​ഫീ​സി​ൽ ഈ ​ബി​ൽ സെ​ക്ഷ​ൻ കൈ​കാ​ര്യം ചെ​യ്യു​ന്ന ജീ​വ​ന​ക്കാ​ർ കൈ​ക്കു​ലി ന​ൽ​കു​ന്ന​വ​രു​ടെ ബി​ൽ മാ​ത്ര​മേ യ​ഥാ​സ​മ​യം ന​ൽ​കു​ന്നു​ള്ളൂ​വെ​ന്നാ​ണ് ആ​ക്ഷേ​പം.

ജീ​വ​ന​ക്കാ​രു​ടെ പേ​രി​ൽ ആ​രോ​പ​ണം ശ​ക്ത​മാ​കു​ക​യും രോ​ഗി​ക​ൾ​ക്ക് അ​വ​കാ​ശ​പ്പെ​ട്ട സൗ​ജ​ന്യ ചി​കി​ത്സ യ​ഥാ​സ​മ​യം ല​ഭി​ക്കാ​താ​യി​ട്ടും ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ ഇ​തൊ​ന്നും ശ്ര​ദ്ധി​ക്കു​ന്നി​ല്ലെ​ന്നും ആ​ക്ഷേ​പ​മു​യ​രു​ന്നു.

Related posts