കാക്കനാട്: കൈ അറ്റുപോയയാളെ ആലുവയിലെ സ്വകാര്യആശുപത്രിയിൽനിന്ന് എറണാകുളത്തെ ആശുപത്രിയിലേക്ക് കൊണ്ടുവരികയായിരുന്ന മെഡിക്കൽ ആംബുലൻസ് കടത്തിവിടാതെ വഴിമുടക്കി ഇരുചക്രവാഹനമോടിച്ച യുവതിയുടെ ലൈസൻസ് ആറു മാസത്തേക്ക് സസ്പെൻഡ് ചെയ്തു. കർണാടക ഹൊസൂർ സ്വദേശിനിയായ യുവതിയാണ് ആംബുലൻസിന് കടന്നുപോകാൻ കഴിയാത്തവിധം വാഹനമോടിച്ചത്. യോഗ, നൃത്താധ്യാപികയായി കൊച്ചിയിൽ ജോലിചെയ്യുന്ന യുവതിയെ ഇന്നലെ ഓഫീസിൽ വിളിച്ചുവരുത്തിയാണ് ആർടിഒ മനോജിന്റെ നടപടി. ഏഴു വർഷമായി വാഹനം ഓടിച്ചു പരിചയമുള്ളയാളാണ് യുവതിയെന്ന് ആർടിഒ പറഞ്ഞു. അതേസമയം ഭീതി ജനിപ്പിക്കുംവിധം സൈറൺ മുഴക്കി വന്ന ആംബുലൻസിന്റെ മുന്നിൽപ്പെട്ടതോടെ എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിൽപ്പെട്ടുപോയെന്നും മനസിന്റെ നിയന്ത്രണം കൈവിട്ടുപോയെന്നും യുവതി എഴുതി നൽകിയ വിശദീകരണക്കുറിപ്പിൽ പറയുന്നു. കർണാടകയിൽ മെഡിക്കൽ ആംബുലൻസുകൾക്ക് വഴിയൊരുക്കാൻ പ്രത്യേകം സംവിധാനമുണ്ട്. ആംബുലൻസ് കടന്നുവരുന്ന വഴികളിലും രോഗിയുമായി പോകേണ്ട ആശുപത്രിവരെയും ആംബുലൻസിനു മുന്നിൽ പോലീസ് വാഹനം ഉണ്ടാകുമെന്നും യുവതി പറഞ്ഞു. പേരും വിലാസവും പ്രസിദ്ധപ്പെടുത്തരുതെന്ന് യുവതി ആവശ്യപ്പെട്ടതായും ആർടിഒ…
Read MoreDay: March 19, 2025
ഒന്‍പതു മാസങ്ങൾക്കുശേഷം ഭൂമിയിലേക്ക് പ്രശസ്തിയോടെ മടക്കം
യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് വോട്ടിംഗും ക്രിസ്മസ് ആഘോഷവും ബഹിരാകാശത്തു നടത്തിയശേഷമാണ് സുനിത വില്യംസും ബുച്ച് വിൽമറും ഒന്‍പതു മാസങ്ങൾക്കുശേഷം ഭൂമിയിലേക്ക് മടങ്ങിയെത്തുന്നത്. സുനിതയെയും വിൽമറിനെയും തിരികെ ഭൂമിയിലെത്തിക്കുന്നതിനുള്ള നാസയുടെയും സ്പേസ് എക്സിന്റെയും സംയുക്ത സംരംഭമായ ഡ്രാഗണ്‍ ഞായറാഴ്ച അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ഡോക്ക് ചെയ്തിരുന്നു. ഏഴു ദിവസത്തെ ഹ്രസ്വ സന്ദർശനത്തിനായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ഐഎസ്എസ്) എത്തിയ സുനിതയ്ക്കും വിൽമോറിനും പേടകത്തിന്റെ തകരാറിനെത്തുടർന്ന് 287 ദിവസം നിലയത്തിൽ ചെലവഴിക്കേണ്ടിവന്നു. ബോയിംഗ്-നാസ സ്റ്റാർലൈനറിലായിരുന്നു സുനിതയുടെയും വിൽമോറിന്റെയും യാത്ര. ബഹിരാകാശ ഗവേഷണങ്ങൾക്ക് സ്വകാര്യപങ്കാളിത്തം നൽകുകയെന്ന യുഎസ് ഭരണകൂടത്തിന്റെ പദ്ധതിയുടെ ഭാഗമായാണ് ബോയിംഗും ഇലോണ്‍ മസ്കിന്റെ സ്പേക്സ് എക്സും നാസയുമായി സഹകരിക്കുന്നത്. വിശ്വസ്ത കന്പനിയായ ബോയിംഗിൽ നാസ കൂടുതൽ പണം മുടക്കിയെങ്കിലും സാങ്കേതികവിദ്യയിൽ സ്പേസ് എക്സിനായിരുന്നു മുൻതൂക്കം. 2024 ജൂണ്‍ അഞ്ചിന് ബോയിംഗ് സ്റ്റാർലൈനിൽ സുനിതയും വിൽമോറും ബഹിരാകാശ നിലയത്തിലെത്തി. എന്നാൽ,…
Read More“സിനിമയിൽ അക്രമങ്ങളെ മഹത്വവത്കരിക്കരുത്”; ഇത്തരം രംഗങ്ങൾ അക്രമവാസനയ്ക്കു പ്രേരണയാകുന്നെന്ന് ഹൈക്കോടതി
കൊച്ചി: സിനിമകളിലെ അക്രമരംഗങ്ങള്‍ സമൂഹത്തില്‍ അക്രമവാസനയ്ക്കു പ്രേരണയാകുന്നതായി ഹൈക്കോടതി. സിനിമയിലെ ഇത്തരം രംഗങ്ങള്‍ സമൂഹത്തെ ദോഷകരമായി ബാധിക്കുന്നുണ്ട്. എന്നാല്‍, അഭിപ്രായം പറയാനും പ്രകടിപ്പിക്കാനുമുള്ള ഭരണഘടനാനുസൃത സ്വാതന്ത്ര്യത്തിന്റെ മറവില്‍ ഇതെല്ലാം ന്യായീകരിക്കപ്പെടുകയാണെന്നും ജസ്റ്റീസുമാരായ ജയശങ്കരന്‍ നമ്പ്യാര്‍, സി.എസ്. സുധ എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ച് ചൂണ്ടിക്കാട്ടി. ഇപെടാന്‍ ഭരണകൂടങ്ങള്‍ക്കു പരിധിയുണ്ട്. എന്നാല്‍, ഇത്തരം അക്രമരംഗങ്ങള്ക്കും പരിധി വേണ്ടതല്ലേ. അക്രമങ്ങളെ മഹത്വവത്കരിക്കുകയാണ് ഇത്തരം സിനിമകള്‍ ചെയ്യുന്നത്. മനസിലെ ധാര്‍മികത നഷ്ടപ്പെട്ട അവസ്ഥയിലാണ് സമൂഹം. ഇന്ന് എന്തൊക്കെയാണു നടക്കുന്നതെന്നും കോടതി ആശങ്ക പ്രകടിപ്പിച്ചു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുന്നതിനിടെ, വനിതാ കമ്മീഷന് അഭിഭാഷകയാണു സിനിമയിലെ അക്രമരംഗങ്ങളുണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. സിനിമയില്‍ മാത്രമല്ല, ടൂറിസം മേഖലയിലടക്കം ലിംഗഭേദവും ഉപദ്രവവും നിലനില്‍ക്കുന്നതായി വനിതാ സിനിമാപ്രവര്‍ത്തകരുടെ സംഘടനയായ ഡബ്ല്യുസിസിയും കോടതിയെ അറിയിച്ചു. ഈ വിഷയങ്ങളെല്ലാം സിനിമയുമായി ബന്ധപ്പെട്ട നിയമനിര്‍മാണത്തില്‍ ഉള്‍പ്പെടുത്തണമെന്നു കോടതി നിര്‍ദേശിച്ചു.…
Read Moreമുഹമ്മദ് കുട്ടി വിശാഖം നക്ഷത്രം; ശബരിമല ദർശനം നടത്തി മോഹൻലാൽ; മമ്മൂട്ടിക്കായി വഴിപാടും നടത്തി; നടന്റെ ദർശനം എമ്പുരാൻ സിനിമയുടെ റിലീസിന് ദിവസങ്ങള്‍ക്ക് മുമ്പ്
പത്തനംതിട്ട: ശബരിമല ദർശനം നടത്തി മോഹൻലാൽ. മമ്മൂട്ടിയുടെ ആയുരാരോഗ്യത്തിനായി വഴിപാടും നടത്തി. മുഹമ്മദ് കുട്ടി എന്ന പേരിൽ വിശാഖം നക്ഷത്രത്തിലാണ് വഴിപാട് നടത്തിയത് ഭാര്യ സുചിത്രയുടെ പേരിലും നടൻ വഴിപാട് അർപ്പിച്ചു. പമ്പയിൽ നിന്നും കെട്ട് നിറച്ച് ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് മോഹൻലാൽ അയ്യപ്പ സന്നിധിയിൽ എത്തിയത്. ശബരിമലയിലേക്ക് പോകുംമുമ്പ് കഴിഞ്ഞദിവസം മോഹന്‍ലാല്‍ മമ്മൂട്ടിയുമായി സംസാരിച്ചിരുന്നു. പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന എമ്പുരാന്റെ റിലീസിന് ദിവസങ്ങള്‍ക്ക് മുമ്പാണ് മോഹന്‍ലാല്‍ അയ്യപ്പദര്‍ശനത്തിനായി ശബരിമലയില്‍ എത്തിയത്.
Read More