ഏകദിന ക്രിക്കറ്റിനപ്പുറം ആരാധകർക്ക് ആദ്യാവസാനം ആശങ്കയും നെഞ്ചിടിപ്പും നൽകിയാണ് ഐപിഎൽ ട്വന്റി-20 പൂരത്തിനു 2008ൽ തുടക്കം കുറിച്ചത്. ബൗളർമാരെ തല്ലിക്കൂട്ടി റിക്കാർഡ് കുറിക്കുന്ന ബാറ്റർമാരെ കാണുകയാണ് ആരാധകരുടെ ഹരം. ആകെ ഒരു ഇന്നിംഗ്സിൽ 120 പന്തുകൾ മാത്രമുള്ള ട്വന്റി-20 പൂരത്തിൽ അതിവേഗ സെഞ്ചുറിക്കാരുണ്ട്. ഐപിഎൽ ചരിത്രത്തിലെ അതിവേഗ സെഞ്ചുറിയിൽ വെസ്റ്റ് ഇൻഡീസ് ഓപ്പണർ ക്രിസ് ഗെയ്ൽ 2013ൽ കുറിച്ച റിക്കാർഡ് ഇതുവരെ തകർന്നിട്ടില്ല. ഐപിഎൽ ചരിത്രത്തിലെ അതിവേഗ അഞ്ച് സെഞ്ചുറിക്കാർ ഇവർ… ക്രിസ് ഗെയ്ൽ (2013) ബൗളർമാരുടെ പേടിസ്വപ്നവും ട്വന്റി-20യിലെ യഥാർഥ വെടിക്കെട്ട് ബാറ്ററുമാണ് വെസ്റ്റ് ഇൻഡീസ് ഓപ്പണർ ക്രിസ് ഗെയ്ൽ. 2013ൽ 30 പന്തിൽ ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ സെഞ്ചുറി ഗെയ്ൽ സ്വന്തമാക്കി. റോയൽ ചലഞ്ചേഴ്സ് ബംഗളൂരു താരമായിരുന്ന ഗെയ്ൽ പൂന വാരിയേഴ്സിനെതിരേയാണ് ഈ റിക്കാർഡ് അടി നടത്തിയത്. മത്സരത്തിൽ 66…
Read MoreDay: March 20, 2025
മോഹൻലാൽ കൂടെ ഇല്ലായിരുന്നെങ്കിൽ ഇതൊന്നും സാധിക്കില്ല: ഡിസ്കോ രവീന്ദ്രൻ
സഹായിക്കാന്‍ ആളുകള്‍ ഉണ്ടായിരുന്നു എന്നുള്ളതാണ് തനിക്ക് കിട്ടിയ ഏറ്റവും വലിയ ഗുണമെന്ന് ഡിസ്കോ രവീന്ദ്രന്. ‘എല്ലാത്തിലും എന്നിലൊരു വിശ്വാസം മോഹന്‍ലാല്‍ തരുന്നുണ്ടായിരുന്നു. കഴിഞ്ഞ പത്ത് വർഷമായി എനിക്ക് ഇത്രയും കാര്യങ്ങള്‍ ചെയ്യാന്‍ സാധിച്ചതിന് പിന്നിലെ പ്രധാന കാരണം അതാണ്. മോഹന്‍ലാല്‍ തരുന്ന പിന്തുണ നിങ്ങള്‍ വിചാരിക്കുന്നതിലും അപ്പുറത്താണ്. എന്റെ കൂടെ ലാല്‍ ഇല്ലായിരുന്നെങ്കില്‍ എനിക്കൊണ്ട് ഒന്നും സാധിക്കിലായിരുന്നു. ഇതൊന്നും ചുമ്മാ പറയുന്നതല്ല. എനിക്ക് അത് വ്യക്തമായി അറിയാം. ഞങ്ങള്‍ക്ക് വലിയ രാശിയാണ്. ഒരുമിച്ച് ചെയ്യുന്നതെല്ലാം വിജയകരമായിട്ടുണ്ട്. യു എ ഇയുടെ നാഷണല്‍ ഡെ പാലക്കാട് ചെയ്ത് ഞങ്ങള്‍ വന്‍ വിജയമാക്കി. എന്നെ അദ്ദേഹം മനസിലാക്കി എന്നുള്ളതാണ് ഈ ബന്ധത്തിന് കാരണം. ഞാന്‍ അക്കാഡമിക്ക് ആയി നില്ക്കുന്നതില് പുള്ളിക്ക് വലിയ സ്നേഹമുണ്ട്. അത് അദ്ദേഹം തിരിച്ചറിയുക മാത്രമല്ല, എല്ലാവരോടും പറയുകയും ചെയ്യും. പുള്ളിക്ക് എല്ലാവരോടും സ്നേഹമാണ്. ഒരുപാട് കാര്യങ്ങള്‍…
Read Moreകണ്ണൂരിൽ തെരുവുനായ ആക്രമണം: ഒരാളുടെ നില ഗുരുതരം ; 30ഓളം പേർക്കു പരിക്ക്
കണ്ണൂർ: ചക്കരകല്ല് ഭാഗങ്ങളിൽ തെരുവുനായയുടെ ആക്രമണത്തിൽ പിഞ്ചു കുഞ്ഞുങ്ങളുൾപ്പെടെ 30 ഓളം പേർക്ക് പരിക്കേറ്റു. ഒരാൾക്ക് ഗുരുതരം. ഇന്ന് രാവിലെ ഏഴോടെ ചാല കോയിയോട്, പൊതുവാച്ചേരി, ഇരിവേരി, പനേരിച്ചാൽ, മുഴപ്പാല, ചക്കരക്കൽ ടൗൺ, ചക്കരക്കല്ല് സോനാ റോഡ്, ചക്കരക്കൽ സിവിലിന് സമീപം എന്നിവിടങ്ങളിലാണ് തെരുവുനായയുടെ ആക്രമണം ഉണ്ടായത്. ഗുരുതര പരിക്കുകളോടെ ടി.കെ. രാമചന്ദ്രനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചക്കരക്കൽ സ്വദേശികളായ ശാന്ത (70), അനിഘ(10)സിനി അനിൽ(35)സുമ (47),വിനായകൻ(4), മുഹമ്മദ്(8)സുൽഫർ(13), പനേരിച്ചാൽ സ്വദേശികളായ രഘു രാജൻ(59)എ. എം.രമേശൻ(65), ഷൈജു(42), ഷൈനി (44) ശ്രീജ(49) രാമകൃഷ്ണൻ(54) സജിനി (45) രഹില (34) ജിപേഷ്(38) മനോഹരൻ(56) ഗോപി(42) താഹിറ (53) സനിത(38) രാജേഷ്(44) സാജിദ്(18) ശ്രേയ(46) ശിവന്യ(15) രതുല(40) മുഴപ്പലാ സ്വദേശി പ്രസന്ന (70), ഇതര സംസ്ഥാന തൊഴിലാളി ആലം ഹുസൈൻ(21) ആർവി മെട്ടയയിലെ ശ്രീജൻ(46),കോളജ് വിദ്യാർഥി വിഷ്ണു(18), അനഘ(21)…
Read Moreനാടന്‍ മീന്‍കറിയുമായി അഞ്ജു കുര്യന്: അഭിനയം മാത്രമല്ല പാചകത്തിലും വിദഗ്ധയെന്ന് ആരാധകർ
മലയാളം, തമിഴ് പ്രേക്ഷകര്‍ക്ക് ഒരുപോലെ പ്രിയങ്കരിയായ നടിയാണ് അഞ്ജു കുര്യന്. 2013-ല്‍ നേരം എന്ന സിനിമയില്‍ നിവിന്‍ പോളിയുടെ സഹോദരിയുടെ വേഷം ചെയ്തുകൊണ്ടായിരുന്നു അഞ്ജു കുര്യന്റെ വെള്ളിത്തിരയിലേക്കുള്ള തുടക്കം. തുടര്‍ന്ന് ഓം ശാന്തി ഓശാന, പ്രേമം, ഞാന്‍ പ്രകാശന് , കവി ഉദ്ദേശിച്ചത് , ജാക്ക് ഡാനിയേല്‍ എന്നിവയുള്‍പ്പെടെ പതിനഞ്ചോളം സിനിമകളില്‍ അഭിനയിച്ചു. സോഷ്യൽ മീഡിയയിലും സജീവമാണ് താരം. സാധാരണ മോഡലിംഗ്, യാത്ര തുടങ്ങിയവയുമായി ബന്ധപ്പെട്ട ചിത്രങ്ങളും വീഡിയോകളുമാണ് അഞ്ജു സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുള്ളത്. എന്നാൽ ഇത്തവണ ഒരു പാചക വീഡിയോയാണ് താരം പങ്കുവച്ചിരിക്കുന്നത്. സൺഡേ സ്പെഷ്യൽ മീൻ കറിയുമായാണ് അഞ്ജു എത്തിയിരിക്കുന്നത്. മീൻകറി വെയ്ക്കുന്നതു മാത്രമല്ല, വലയിട്ട് മീന്‍ പിടിക്കുന്നത് മുതല്‍ കറി ഉണ്ടാക്കിക്കഴിയുന്നത് വരെ അഞ്ജു വീഡിയോയിൽ കാണിക്കുന്നുണ്ട്. (വലയിട്ടു മീൻ പിടിക്കുന്നത് ഏതോ ഒരു യുവാവാണ്.) മീൻ വെട്ടി വൃത്തിയാക്കുന്നതും അഞ്ജു തന്നെയാണ്.…
Read Moreകണ്ണൂർ വിമാനത്താവളം; നടപടികൾ വേഗത്തിലാക്കാൻ ഈമാസം യോഗമെന്നു മന്ത്രി കെ. രാജൻ
തിരുവനന്തപുരം: കണ്ണൂർ വിമാനത്താവളം സംബന്ധിച്ച് നടപടികൾ വേഗത്തിൽ ആക്കാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഈ മാസം യോഗം ചേരുമെന്ന് മന്ത്രി കെ രാജൻ നിയമസഭയിൽ അറിയിച്ചു. കൂടുതൽ ഏറ്റെടുക്കുന്ന ഭൂമിക്കുള്ള വില നിർണയ നടപടികൾ നടക്കുന്നു. രേഖകൾ പരിശോധിച്ചു നഷ്ടപരിഹാരത്തുക നിർണയിക്കുമെന്നും അദ്ദേഹം നിയമസഭയിൽ പറഞ്ഞു.അതേസമയം കണ്ണൂര്‍ വിമാനത്താവളത്തിന് വേണ്ടി ഒന്നാം ഘട്ടമായി 1113.33 ഏക്കര്‍ ഭൂമി ഏറ്റെടുത്തുവെന്നും രണ്ടാം ഘട്ടമായി 804.37 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടി പുരോഗമിക്കുകയാണെന്നും കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞിരുന്നു. കണ്ണൂർ വിമാനത്താവളത്തിന് ഭൂമി ഏറ്റെടുക്കാൻ സമയബന്ധിതമായ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി കഴിഞ്ഞ ദിവസം സഭയിൽ പറഞ്ഞിരുന്നു.
Read Moreപിണറായി വിജയന്റെ ഭരണം സർ സിപിയുടെ ഭരണത്തെ ഓർമിപ്പിക്കുന്നുവെന്ന് വി.എം. സുധീരൻ
തിരുവനന്തപുരം: പിണറായി വിജയന്റെ ഭരണം സർ സിപിയുടെ ഭരണത്തെ ഓർമിപ്പിക്കുന്നതാണെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരൻ. ആശ പ്രവർത്തകരുടെ സമരത്തെ അവഗണിക്കുകയും സമയബന്ധിതമായി ചർച്ചയ്ക്ക് പോലും തയാറാകാത്ത സർക്കാർ നടപടി വളരെ തെറ്റായിപ്പോയി. ആശ പ്രവർത്തകരെ സമരത്തിലേക്കും നിരാഹാരസമരത്തിലേക്കും തള്ളിവിടുകയാണ് സർക്കാർ ചെയ്തത്. സമരം ചെയ്യുന്നവരുമായി ചർച്ച നടത്തേണ്ട ധാർമിക ഉത്തരവാദിത്വവും കടമയും സർക്കാരിനുണ്ട്. ഇന്ന് ഭരണം കൈയാളുന്ന നേതാക്കളെല്ലാം നിരവധി സമരം ചെയ്തവരാണെന്ന കാര്യം മറക്കരുതെന്നും സുധീരൻ വ്യക്തമാക്കി. ഇന്ന് രാവിലെ ആശ പ്രവർത്തകരുടെ സമരപന്തലിലെത്തി സുധീരൻ പിന്തുണ അർപ്പിക്കവെയാണ് ഇക്കാര്യങ്ങൾ അദ്ദേഹം വ്യക്തമാക്കിയത്.
Read Moreപെൺകുട്ടിയുടെ മാറിടത്തിൽ തൊടുന്നതോ പൈജാമയുടെ ചരട് പിടിച്ച് വലിക്കുന്നതോ ബലാത്സംഗശ്രമമായി കണക്കാക്കാൻ സാധിക്കില്ല : അലഹബാദ് ഹൈക്കോടതി
അലഹബാദ്: പെൺകുട്ടിയുടെ മാറിടത്തിൽ സ്പർശിക്കാൻ ശ്രമിക്കുന്നതോ പൈജാമയുടെ ചരട് പിടിച്ച് വലിക്കുന്നതോ ബലാത്സംഗശ്രമമായി കണക്കാക്കാൻ ആകില്ലെന്നു അലഹബാദ് ഹൈക്കോടതിയുടെ നിരീക്ഷണം. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചെന്ന കേസിൽ വിചാരണ നേരിടാനുള്ള കീഴ്ക്കോട് ഉത്തരവിനെതിരേ രണ്ട് പ്രതികൾ നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഇത്തരത്തിൽ പരാമർശം നടത്തിയത്. അലഹബാദ് ഹൈക്കോടതിയിലെ സിംഗിൾ ബെഞ്ച് ജഡ്ജി ജസ്റ്റീസ് റാം മനോഹർ നാരായൺ മിശ്രയുടെ സിംഗിൾ ബെഞ്ചിന്റേതാണ് വിവാദ നിരീക്ഷണം.
Read Moreമാർപാപ്പയുടെ ആരോഗ്യനില കൂടുതൽ മെച്ചപ്പെട്ടു, ഓക്സിജൻ മാസ്ക് മാറ്റി
വത്തിക്കാൻ: ശ്വാസകോശ അണുബാധയെത്തുടർന്ന് ഒരുമാസത്തിലേറെയായി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില കൂടുതൽ മെച്ചപ്പെട്ടെന്നു റിപ്പോർട്ട്. ഓക്സിജൻ മാസ്കില്ലാതെ മാർപാപ്പയ്ക്കു ശ്വസിക്കാൻ കഴിയുന്നുണ്ടെന്നു വത്തിക്കാൻ അറിയിച്ചു. ശ്വാസകോശത്തിലെ അണുബാധ കുറഞ്ഞിട്ടുണ്ട്. ഫിസിയോതെറാപ്പി തുടരും. ഫെബ്രുവരി 14നാണ് മാർപാപ്പയെ റോമിലെ ജമേലി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ക്രൂശിത രൂപത്തിനു മുന്നിൽ പ്രാർഥന നടത്തുന്ന ഫ്രാൻസിസ് പാപ്പയുടെ ചിത്രം വത്തിക്കാൻ കഴിഞ്ഞദിവസം പുറത്തു വിട്ടിരുന്നു.
Read Moreആശാ വർക്കർമാരുടേത് അനാവശ്യവും രാഷ്ട്രീയപ്രേരിതവുമായ സമരമെന്ന് മന്ത്രി പി. രാജീവ്
തിരുവനന്തപുരം: ആശാ വർക്കർമാരുടെയും അങ്കണവാടി ജീവനക്കാരുടെയും സമരം സഭയിൽ ഉന്നയിച്ച് പ്രതിപക്ഷം. നജീബ് കാന്തപുരമാണ് അടിയന്തര പ്രമേയ നോട്ടീസിലൂടെ വിഷയം സഭയിൽ ഉന്നയിച്ചത്. കേന്ദ്രസർക്കാരിന്റെ പേര് പറഞ്ഞ് ന്യായമായ അവകാശങ്ങൾ പോലും സർക്കാർ നിഷേധിക്കുകയാണെന്ന് പ്രതിപക്ഷം സഭയിൽ പറഞ്ഞു. ആശാ പ്രവർത്തകരുടെയും അങ്കണവാടി വർക്കർമാരുടെയും സമരം അനാവശ്യവും രാഷ്ട്രീയ പ്രേരിതവുമാണെന്ന് മന്ത്രി പി. രാജീവ് സഭയിൽ പറഞ്ഞു. പരിതാപകരമായ അടിയന്തര പ്രമേയ നോട്ടീസാണ് സഭയിൽ പ്രതിപക്ഷ അംഗം നൽകുകയും അവതരിപ്പിക്കുകയും ചെയ്തതെന്ന് മന്ത്രി പറഞ്ഞു. സർക്കാരിന് പറയാനുള്ള കാര്യങ്ങളും ഉറപ്പും സമരക്കാരോട് നേരത്തെ വ്യക്തമാക്കിയിരുന്നുവെന്നും മന്ത്രി പറഞ്ഞു.
Read Moreഅമേരിക്കയിൽ വിദ്യാഭ്യാസ വകുപ്പ് പിരിച്ചുവിടുന്നു
വാഷിംഗ്ടൺ: അമേരിക്കയിൽ വിദ്യാഭ്യാസ വകുപ്പ് പിരിച്ചുവിടുന്നു. വിദ്യാഭ്യാസ വകുപ്പിനെ അടച്ചുപൂട്ടാൻ ലക്ഷ്യമിട്ടുള്ള എക്സിക്യൂട്ടീവ് ഉത്തരവിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ന് ഒപ്പുവയ്ക്കുമെന്നു റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. വകുപ്പിലെ പകുതിയോളം ജീവനക്കാരെ പിരിച്ചുവിടുമെന്നു കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. വകുപ്പ് ഒഴിവാക്കി വിദ്യാഭ്യാസ അധികാരം സംസ്ഥാനങ്ങൾക്ക് തിരികെ നൽകുന്നതിനാണു നീക്കം. അതേസമയം, പൗരന്മാർക്കുള്ള സേവനങ്ങൾ, പരിപാടികൾ, ആനുകൂല്യങ്ങൾ എന്നിവ തടസമില്ലാതെ ലഭ്യമാക്കുകയും ചെയ്യും. വിദ്യാഭ്യാസ വകുപ്പ് ഇല്ലാതാക്കണമെന്നു ട്രംപ് നേരത്തെ പലതവണ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ വകുപ്പിനെ “ഒരു വലിയ തട്ടിപ്പ്” എന്നാണ് ട്രംപ് വിശേഷിപ്പിച്ചിട്ടുള്ളത്. പ്രസിഡന്റായ ആദ്യ ടേമിൽതന്നെ വിദ്യാഭ്യാസ വകുപ്പ് പൂട്ടിക്കെട്ടാൻ അദ്ദേഹം നിർദേശിച്ചെങ്കിലും പിന്തുണ കിട്ടാത്തതിനാൽ നടന്നില്ല. ട്രംപിന്റെ കക്ഷിക്ക് നിലവിൽ സെനറ്റിൽ 53-47 ഭൂരിപക്ഷമുണ്ട്. എന്നാൽ കാബിനറ്റ് തലത്തിലുള്ള ഏജൻസിയെ ഇല്ലാതാക്കുന്ന ബിൽപോലുള്ള പ്രധാന നിയമനിർമാണങ്ങൾക്ക് 60 വോട്ടുകൾ വേണം. വിദ്യാഭ്യാസ വകുപ്പ് പിരിച്ചുവിടുന്നത് തടയണമെന്നാവശ്യപ്പെട്ട്…
Read More