വത്തിക്കാൻ: ശ്വാസകോശ അണുബാധയെത്തുടർന്ന് ഒരുമാസത്തിലേറെയായി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില കൂടുതൽ മെച്ചപ്പെട്ടെന്നു റിപ്പോർട്ട്.
ഓക്സിജൻ മാസ്കില്ലാതെ മാർപാപ്പയ്ക്കു ശ്വസിക്കാൻ കഴിയുന്നുണ്ടെന്നു വത്തിക്കാൻ അറിയിച്ചു. ശ്വാസകോശത്തിലെ അണുബാധ കുറഞ്ഞിട്ടുണ്ട്. ഫിസിയോതെറാപ്പി തുടരും.
ഫെബ്രുവരി 14നാണ് മാർപാപ്പയെ റോമിലെ ജമേലി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ക്രൂശിത രൂപത്തിനു മുന്നിൽ പ്രാർഥന നടത്തുന്ന ഫ്രാൻസിസ് പാപ്പയുടെ ചിത്രം വത്തിക്കാൻ കഴിഞ്ഞദിവസം പുറത്തു വിട്ടിരുന്നു.