പുകമഞ്ഞ് തടയാൻ കൃത്രിമ മഴ പരീക്ഷണത്തിന് ഡൽഹി സർക്കാർ. ഡൽഹി-എൻസിആർ മേഖലയിലെ മലിനീകരണവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് കൃത്രിമ മഴയ്ക്കുള്ള നീക്കം. മലിനീകരണം കുറയ്ക്കുന്നതിനായി സർക്കാർ സജീവമായി പ്രവർത്തിക്കുന്നുണ്ടെന്നും മുൻ വർഷങ്ങളെ അപേക്ഷിച്ച് മെച്ചപ്പെട്ട വായു ഗുണനിലവാരം ഉറപ്പാക്കാനുള്ള ശ്രമങ്ങൾ ഇതിനകംതന്നെ ആരംഭിച്ചെന്നും പരിസ്ഥിതി മന്ത്രി മഞ്ജീന്ദർ സിംഗ് സിർസ ദേശീയമാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. കൃത്രിമ മഴയിൽ ഉപയോഗിക്കുന്ന രാസവസ്തുക്കൾ മനുഷ്യനും മറ്റു ജീവജാലങ്ങൾക്കും ദോഷകരമായി ഭവിക്കുമോ എന്നതിൽ വിശദമായ റിപ്പോർട്ട് സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. കൊടും ശൈത്യകാലത്ത് ദേശീയ തലസ്ഥാനത്തിന്റെ വായു ഗുണനിലവാരം ഗണ്യമായി വഷളായിരുന്നു. വായു ഗുണനിലവാര സൂചിക (എക്യുഐ) പലപ്പോഴും 450 കടന്നിരുന്നു. രാജ്യത്തെ ഏറ്റവും മോശം അവസ്ഥകളിൽ ഒന്നാണിത്. 26 വർഷത്തിനുശേഷം ഡൽഹിയിൽ അധികാരമേറ്റ ബിജെപി സർക്കാർ മലിനീകരണം നേരിടാൻ കർശന നടപടി സ്വീകരിക്കുമെന്നു വ്യക്തമാക്കിയിരുന്നു. 31ന് ശേഷം തലസ്ഥാനത്തെ പെട്രോൾ പമ്പുകളിൽ…
Read MoreDay: March 20, 2025
അനിശ്ചിതകാല നിരാഹാരം തുടങ്ങി ആശാ പ്രവർത്തകർ; കേന്ദ്രവുമായി ചർച്ചയ്ക്ക് ആരോഗ്യമന്ത്രി ഡൽഹിയിൽ
തിരുവനന്തപുരം: മുപ്പത്തൊന്പതാം ദിവസത്തിലേക്ക് കടന്ന ആശാ പ്രവർത്തകരുടെ സമരം കടുപ്പിക്കുന്നതിന്റെ ഭാഗമാ യി അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു. ഇന്ന് രാവിലെ പതിനൊന്നു മുതലാണ് നിരാഹാരത്തിന് തുടക്കമായത്. ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി എം.എ. ബിന്ദു, സമരസമിതി നേതാക്കളായ തൃക്കണ്ണാപുരം സ്വദേശി തങ്കമണി, പുതുക്കുറുച്ചി സ്വദേശി ഷീജ എന്നിവരാണ് നിരാഹാരമിരിക്കുന്നത്. ഡോ. കെ.ജി. താര നിരാഹാര സമരം ഉദ്ഘാടനം ചെയ്തു. ഇന്നലെ എൻഎച്ച്എം ഡയറക്ടറും ആരോഗ്യമന്ത്രി വീണ ജോർജും ആശാപ്രവർത്തകരുടെ നേതാക്കളുമായി ചർച്ച നടത്തിയെങ്കിലും ചർച്ച പരാജയപ്പെട്ടിരുന്നു. ഇതോടെയാണ് മുൻനിലപാടിൽ ഉറച്ചുനിന്നുകൊണ്ട് ആശമാർ നിരാഹാരസമരവുമായി മുന്നോട്ട് പോയത്. സമരം അവസാനിപ്പിച്ച് മടങ്ങിപ്പോകാനാണ് മന്ത്രി ആവശ്യപ്പെട്ടതെന്നും തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കാനുള്ള മനസ് മന്ത്രി കാട്ടിയില്ലെന്നും സമരസമിതി നേതാക്കൾ ഇന്നലെ വ്യക്തമാക്കിയിരുന്നു. നിരാഹാരസമരം തുടങ്ങുന്നതിന് മുൻപ് പേരിന് വേണ്ടി ചർച്ചയ്ക്ക് വിളിച്ചെന്ന് വരുത്തി തീർക്കാനായിരുന്നു ഇന്നലെത്തെ ചർച്ചയെന്നും…
Read Moreശംഭു അതിർത്തിയിൽ സംഘർഷം: കർഷകസമരക്കാരെ നീക്കി; സമരപ്പന്തലുകൾ പൊളിച്ചു
മൊഹാലി(പഞ്ചാബ്): കർഷകസമരത്തിന്റെ ഭാഗമായി പഞ്ചാബ്-ഹരിയാന അതിർത്തിയായ ശംഭുവിൽ സമരം ചെയ്യുന്നവരെ പോലീസ് ബലം പ്രയോഗിച്ച് നീക്കി. കർഷകർ താത്കാലികമായി നിർമിച്ച സമരപ്പന്തലുകൾ പൊളിച്ചുനീക്കിയാണ് പോലീസ് നടപടി. അറസ്റ്റ് ചെയ്തു നീക്കിയ പ്രതിഷേധക്കാരെ പാട്യാല ബഹാദൂർ പോലീസ് ട്രെയിനിംഗ് സെന്ററിലേക്ക് മാറ്റി. കർഷക നേതാക്കളായ ജഗ്ജിത് സിംഗ് ദല്ലേവാൾ, സർവാൻ സിംഗ് പാന്ഥർ എന്നിവർ പഞ്ചാബ് പോലീസിന്റെ കസ്റ്റഡിയിലാണ്. സമരം തുടങ്ങി ഒരു വർഷത്തിനുശേഷമാണ് ശംഭു അതിർത്തി തുറക്കാൻ കഴിഞ്ഞത്. 3000 പോലീസുകാരെ ഈ മേഖലയിൽ വിന്യസിച്ചിട്ടുണ്ടെന്നാണ് വിവരം. സംഘർഷത്തെത്തുടർന്നു സംഗ്രൂർ, പട്യാല ജില്ലകളിൽ ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവച്ചിരിക്കുകയാണ്. 2024 ഫെബ്രുവരി 13 മുതൽ ശംഭുവിലും ഖനൗരിയിലും കർഷകർ പ്രതിഷേധം നടത്തിവരികയായിരുന്നു. മിനിമം താങ്ങുവില നിയമപരമായി ഉറപ്പ് നൽകണമെന്നത് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണു സമരം. സമരക്കാർക്കുനേരേയുള്ള പഞ്ചാബ് പോലീസിന്റെ നടപടിയെ സംയുക്ത കിസാൻ മോർച്ച അപലപിച്ചു. പഞ്ചാബ് സർക്കാർ…
Read Moreഅമ്മയുടെ സുഹൃത്ത് വീട്ടിൽ വരുമ്പോൾ നേരിട്ടത് കൊടിയ പീഡനം; ഒടുവിൽ അവൾ കൂട്ടുകാരിക്ക് കത്തെഴുതി; പത്തുവയസുകാരി പറഞ്ഞത് കേട്ട്ഞെട്ടി അധ്യാപകർ
പെരുമ്പാവൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ അമ്മയുടെ ആണ്‍സുഹൃത്ത് പിടിയില്‍. അയ്യമ്പുഴ സ്വദേശി ധനേഷ് ആണ് പിടിയിലായത്. പന്ത്രണ്ടും പത്തും വയസ് പ്രായമുള്ള സഹോദരിമാരായ പെൺകുട്ടികളാണ് പീഡനത്തിനിരയായത്. കഴിഞ്ഞ രണ്ടു വര്‍ഷത്തോളമായി ഇയാള്‍ പെൺകുട്ടികളെ പീഡിപ്പിക്കുകയായിരുന്നു. അമ്മയും രണ്ട് പെണ്‍കുട്ടികളും ഏറെ നാളായി കുറുപ്പംപടി പോലീസ് സ്റ്റേഷന് പരിധിയില്‍ വാടകയ്ക്ക് താമസിക്കുകയാണ്. അമ്മയുടെ സുഹൃത്തായ ധനേഷ് ശനി, ഞായര്‍ ദിവസങ്ങളില്‍ ഈ വീട്ടില്‍ വരാറുണ്ടെന്നാണ് പോലീസിന് ലഭിച്ച വിവരം. ഉപദ്രവത്തെക്കുറിച്ച് പെണ്‍കുട്ടികളിലൊരാള്‍ കൂട്ടുകാരിക്ക് എഴുതിയ കുറിപ്പ് അധ്യാപികയ്ക്ക് കിട്ടിയതോടെയാണ് സംഭവം പുറത്തറിയുന്നത്. അധ്യാപിക വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. അമ്മയുടെ അറിവോടെയാണോ പീഡനം നടന്നതെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.
Read More‘ജോലിക്കു പകരം ഭൂമി’ ലാലു പ്രസാദിനെ ഇഡി ചോദ്യംചെയ്തു
പട്ന: ‘ജോലിക്കു പകരം ഭൂമി’ അഴിമതിക്കേസിൽ മുൻ ബിഹാർ മുഖ്യമന്ത്രിയും ആർജെഡി അധ്യക്ഷനുമായ ലാലു പ്രസാദ് യാദവിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. പട്നയിലെ ഇഡി ഓഫീസിൽ വച്ചു നടത്തിയ ചോദ്യം ചെയ്യൽ നാലുമണിക്കൂർ നീണ്ടു. ലാലു കേന്ദ്ര റെയിൽവേ മന്ത്രിയായിരിക്കെ നിയമനങ്ങൾക്കായി ഉദ്യോഗാർഥികളിൽനിന്നു തുച്ഛമായ വിലയ്ക്കു ഭൂമി എഴുതിവാങ്ങിയെന്നാണു കേസ്. കഴിഞ്ഞ ദിവസം ഇതേ കേസിൽ ലാലു പ്രസാദ് യാദവിന്റെ ഭാര്യ റാബ്റി ദേവിയെയും മകൻ തേജ് പ്രതാപ് യാദവിനെയും ഇഡി ചോദ്യം ചെയ്തിരുന്നു. മകൾ മിസാ ഭാരതിക്കൊപ്പമാണ് ലാലു ചോദ്യം ചെയ്യലിനു ഹാജരായത്. കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് ലാലു പ്രസാദ് യാദവിന്റെ മകനും ബിഹാർ നിയമസഭാ പ്രതിപക്ഷ നേതാവുമായ തേജസ്വി യാദവ് കുറ്റപ്പെടുത്തി. ചോദ്യം ചെയ്യൽ നടക്കുന്നതിനിടെ ആർജെഡി പ്രവർത്തകർ ഇഡി ഓഫീസ് വളഞ്ഞു ലാലുവിനായി മുദ്രാവാക്യം മുഴക്കി.
Read Moreഭർത്താവിനെ കൊന്നു വീപ്പയിലാക്കിയ കേസ്: പ്രതികളായ ഭാര്യയെയും കാമുകനെയും കോടതിവളപ്പിൽ അഭിഭാഷകർ ആക്രമിച്ചു
മീററ്റ്: മർച്ചന്റ് നേവി ഉദ്യോഗസ്ഥനായ ഭർത്താവിനെ വെട്ടിക്കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി വീപ്പയില്‍ ഒളിപ്പിച്ച കേസിലെ പ്രതികളെ കോടതിയിൽ അഭിഭാഷകർ കൈകാര്യം ചെയ്തു. പ്രതികളായ മുസ്കാന് റസ്തോഗിയെയും കാമുകന് സാഹില്‍ ശുക്ലയെയും മീററ്റ് അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കാൻ എത്തിച്ചപ്പോഴാണു നൂറിലേറെ അഭിഭാഷകർ പ്രതികൾക്കുനേരേ രോഷാകുലരായി പാഞ്ഞടുക്കുകയും ആക്രമിക്കുകയും ചെയ്തത്. അതിക്രൂരമായി കൊലപാതകം നടത്തിയ പ്രതികൾ കോടതി മുറിയിൽനിന്ന് ഇറങ്ങിയശേഷമായിരുന്നു അഭിഭാഷകരുടെ ആക്രമണം. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ പോലീസ് പാടുപെട്ടു. അഭിഭാഷകർക്കിടയിൽനിന്നു പ്രതികളെ രക്ഷപ്പെടുത്തി പോലീസ് വാഹനത്തിൽ ഇരുത്തിയശേഷവും ആക്രമണമുണ്ടായി. അഭിഭാഷകർ വാഹനത്തിനുള്ളിൽ കയറിയും മർദിച്ചു. ആക്രമണത്തിന്റെ വീഡിയോ വിവിധ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മാർച്ച് നാലിനായിരുന്നു കൊലപാതകം നടന്നത്. മുസ്കാന്റെ ഭർത്താവ് സൗരഭ് രജ്പുതിനു മയക്കുമരുന്നു നൽകി വെട്ടിക്കൊലപ്പെടുത്തിയശേഷം മൃതദേഹം 15 കഷണങ്ങളാക്കി വെട്ടിമുറിച്ച് ഡ്രമ്മിൽ ഒളിപ്പിക്കുകയും സിമന്റ് ഉപയോഗിച്ച് അടയ്ക്കുകയുമായിരുന്നു. സൗരഭിന്റെ കൊലപാതകം പൂർണമായും ആസൂത്രണം…
Read Moreബാങ്കിൽ ജോലിൽ നൽകാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്: 9 ലക്ഷം നഷ്ടപ്പെട്ട യുവാവിന്റെ പരാതിയിൽ പ്രതി പിടിയിൽ
മാന്നാര്‍: ബാങ്കില്‍ ജോലി വാഗ്ദാനം ചെയ്തും ലോണ്‍ തരപ്പെടുത്തി നല്‍കാമെന്നും പറഞ്ഞ് പലരില്‍നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്ത പ്രതി മാന്നാര്‍ പോലീസിന്റെ പിടിയിലായി.ധനലക്ഷ്മി ബാങ്കില്‍ ജോലി തരപ്പെടുത്തി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് മാന്നാര്‍ സ്വദേശിയില്‍ നിന്ന് ഒന്പതേകാല് ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് മാന്നാര്‍ പോലീസ് അറസ്റ്റ് ചെയ്തത്. എറണാകുളം ഇടപ്പളളി മാളിയേക്കല്‍ റോഡില്‍ അമൃത ഗൗരി അപ്പാര്‍ട്ടുമെന്റില്‍ കിഷോര്‍ ശങ്കറാ(ശ്രീറാം -40)ണ് അറസ്റ്റിലായത്. മാന്നാര്‍ സ്വദേശിയായ യുവാവിനെ ഒരു ഹോട്ടലില്‍വച്ച് ഇയാള്‍ പരിചയപ്പെടുകയും താന്‍ ധനലക്ഷ്മി ബാങ്കിന്റെ എന്‍ആര്‍ഐ സെക്ഷന്‍ മാനേജരാണെന്നു പറഞ്ഞ് വിശ്വസിപ്പിക്കുകയും ബാങ്കില്‍ ജോലി വാങ്ങി നല്‍കാമെന്ന് വാഗ്ദാനം നല്കിയ ശേഷം കഴിഞ്ഞ മൂന്നുമാസമായി പല തവണകളായി ഒന്പതേകാല് ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്തു. ലക്ഷങ്ങള്‍ നല്‍കിയിട്ടും ജോലി ലഭിക്കാത്തതിനാല്‍ കഴിഞ്ഞ ആഴ്ചയില്‍ യുവാവ് മാന്നാര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് എസ്ഐമാരായ സി.എസ്.…
Read Moreവീട്ടിൽ കയറിയ പാമ്പിനെ പിടികൂടാൻ ശ്രമിച്ചു: പാന്പുപിടിത്തക്കാരൻ സന്തോഷ് മൂർഖന്റെ കടിയേറ്റു മരിച്ചു
കോയന്പത്തൂർ: തമിഴ്നാട്ടിലെ പ്രശസ്ത പാമ്പുപിടിത്തക്കാരൻ സന്തോഷ് കുമാർ (39) പാമ്പുകടിയേറ്റ് മരിച്ചു. കോയമ്പത്തൂർ സ്വദേശിയാണ്. വടവള്ളിയിലെ വീട്ടിൽ കയറിയ മൂർഖനെ പിടികൂടാൻ ശ്രമിക്കുന്നതിനിടെയാണ് സന്തോഷിനു കടിയേറ്റത്. ഉടൻതന്നെ കോയമ്പത്തൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. പതിനഞ്ചാം വയസിലാണ് സന്തോഷ് പാമ്പിനെ പിടിക്കാൻ തുടങ്ങുന്നത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്കു വിട്ടുനൽകും.
Read Moreമദ്യപിച്ച് ട്രാക്കിൽ കിടന്ന രണ്ടു ജീവനുകൾക്ക് രക്ഷകനായി ലോക്കോ പൈലറ്റ് അൻവർ ഹുസൈൻ
കായംകുളം: മദ്യലഹരിയിൽ റെയിൽവേ ട്രാക്കിൽ കിടന്ന രണ്ടുപേരുടെ ജീവൻ രക്ഷിച്ച ലോക്കോ പൈലറ്റിന് അഭിനന്ദന പ്രവാഹം. മുബൈ സ്വദേശികളായ ആനന്ദ് ഷിൻഡേ, അരുൺകുമാർ എന്നിവരെയാണ് ലോക്കോ പൈലറ്റ് കായംകുളം സ്വദേശി അൻവർ ഹുസൈന്റെ സമയോചിത ഇടപെടലിൽ ജീവിതത്തിലേക്ക് തിരികെ എത്തിച്ചത്. ഷാലിമാർ എക്സ്പ്രസിനു മുന്നിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തിയ സംഭവം വിവരിക്കുന്പോൾ ഭീതിയും അദ്ഭുതവും അൻവർ ഹുസൈന്റെ വാക്കുകളിലുണ്ട്. കഴിഞ്ഞ ശനിയാഴ്ച രാത്രി ആലുവ റെയിൽവേ സ്റ്റേഷൻ കഴിഞ്ഞ് പെരിയാറിന് കുറുകെയുള്ള പാലങ്ങൾ പിന്നിട്ടപ്പോഴാണ് ട്രാക്കിൽ രണ്ടുപേരെ കണ്ടത്. ട്രാക്കിൽ ഒരാൾ കിടക്കുകയും ഒരാൾ നിൽക്കുകയുമായിരുന്നു. കിടക്കുന്ന ആളെ എഴുന്നേൽപ്പിക്കാൻ മറ്റേ ആൾ ശ്രമിക്കുന്നുണ്ടായിരുന്നു. ലോക്കോ പൈലറ്റ് ഉടൻ തന്നെ എമർജൻസി ബ്രേക്കിട്ടെങ്കിലും അടിയിൽ അവർ ജീവനോടെയുണ്ടെന്ന് ഉറപ്പില്ലായിരുന്നു. ഒടുവിൽ മരണം വഴി മാറി. അവർ ജീവിതത്തിലേക്കു തിരികെ കയറി. ട്രയിൻ ഹോൺ അടിച്ചപ്പോൾ അവർ എഴുന്നേൽക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും…
Read Moreതാമസസ്ഥലത്ത് കഞ്ചാവ് ചെടി നട്ടുവളര്‍ത്തിയ ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ
തൃക്കൊടിത്താനം: താമസസ്ഥലത്ത് കഞ്ചാവ് ചെടി നട്ടുവളര്‍ത്തിയ ഇതര സംസ്ഥാന തൊഴിലാളിയെ തൃക്കൊടിത്താനം പോലീസും ലഹരിവിരുദ്ധ സ്ക്വാഡും ചേര്‍ന്നു പിടികൂടി. ആസാം സ്വദേശി ബിപുല്‍ ഗോഗോയ് (30) ആണ് അറസ്റ്റിലായത്. മാമൂട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ താമസിച്ചിരുന്ന ഇയാള്‍ കെട്ടിടത്തിനു സമീപത്തായാണ് കഞ്ചാവ് ചെടി നട്ടുവളര്‍ത്തിയത്. ഏകദേശം ഒരു മീറ്റര്‍ ഉയരമുള്ള കഞ്ചാവ് ചെടിയാണ് കണ്ടെത്തിയത്. ജില്ലാ പോലീസ് ചീഫ് ഷാഹുല്‍ ഹമീദിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ചങ്ങനാശേരി ഡിവൈഎസ്പി എ.കെ. വിശ്വനാഥന്റെ നിർദേശാനുസരണം എസ്എച്ചഒ എം.ജെ. അരുണ്‍, എസ്ഐ സിബി മോന്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ റെജിമോന്, സിവില്‍ പോലീസ് ഓഫീസര്‍മാരായ സെല്‍വരാജ്, ഷമീര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Read More