ഒരു വിവാഹം മുടങ്ങാൻ നിസാരകാരണം മതി. കർണാടകയിലെ ഹിരിയൂർ നഗരത്തിൽ വിവാഹം മുടക്കിയതാകട്ടെ കുടിവെള്ളം! കഴിഞ്ഞ 15നായിരുന്നു സംഭവം. വിവാഹത്തിനുമുൻപുള്ള സത്കാരത്തിനിടെ കുടിവെള്ളം നൽകാത്തതിനെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്നു വിവാഹം ഉപേക്ഷിക്കുകയായിരുന്നു. ദാവണഗെരെ ജില്ലയിലെ ജഗലൂരിൽനിന്നുള്ള മനോജ്കുമാറിന്റെയും തുമക്കൂരു ജില്ലയിലെ ഷിറ താലൂക്കിലെ ചിരതഹള്ളിയിൽനിന്നുള്ള അനിതയുടെയും വിവാഹത്തിനുമുൻപുള്ള വിവാഹസത്കാരം ഓഡിറ്റോറിയത്തിൽ നടക്കുന്പോഴാണു കുടിവെള്ളപ്രശ്നം കല്യാണം മുടക്കിയായത്. കാറ്ററിംഗ് ജീവനക്കാർ കുടിവെള്ളം നൽകാത്തതിനെച്ചൊല്ലി വധുവിന്റെയും വരന്റെയും ബന്ധുക്കൾ തമ്മിൽ തർക്കമുണ്ടാകുകയും അടിപിടിയിൽ കലാശിക്കുകയുമായിരുന്നു. ശനിയാഴ്ച രാത്രി ആരംഭിച്ച വഴക്ക് ഞായറാഴ്ച രാവിലെയും തുടർന്നു. ഒട്ടേറെ മധ്യസ്ഥശ്രമങ്ങൾ നടത്തിയിട്ടും പ്രശ്നം പരിഹരിക്കാൻ കഴിഞ്ഞില്ല. ഒടുവിൽ വിവാഹംതന്നെ വേണ്ടെന്നു വച്ച് ഇരുകൂട്ടരും അടിച്ചുപിരിഞ്ഞു
Read MoreDay: March 20, 2025
ചൂടുള്ള പാനീയം ജനനേന്ദ്രിയത്തിൽവീണ് ഡെലിവറി ഡ്രൈവർക്ക് ഗുരുതര പൊള്ളൽ: 415 കോടി രൂപ നഷ്ടപരിഹാരം നൽകാൻ വിധി
കാലിഫോർണിയ: ചൂടുള്ള പാനീയം ദേഹത്തു വീണു ഗുരുതരമായി പൊള്ളലേറ്റ ഡെലിവറി ഡ്രൈവർക്ക് 50 മില്യൺ ഡോളർ (415 കോടി രൂപ) നഷ്ടപരിഹാരം നൽകണമെന്നു ബഹുരാഷ്ട്ര കോഫിഹൗസ് ശൃംഖലയായ സ്റ്റാർബക്സിനോടു കാലിഫോർണിയ സുപ്പീരിയർ കോടതി ഉത്തരവിട്ടു. സ്റ്റാർബക്സിന്റെ ലോസ് ഏഞ്ചൽസിലെ ഔട്ട്ലറ്റ് ജീവനക്കാരനായ മൈക്കൽ ഗാർഷ്യയ്ക്കാണ് ഓർഡർ എടുക്കുന്നതിനിടെ ഗുരുതര പൊള്ളലേറ്റത്. ചൂടുള്ള പാനീയവുമായി പോകുന്പോൾ ജീവനക്കാരന്റെ മടിയിലേക്കു വീഴുകയും ജനനേന്ദ്രിയത്തിന് ഉൾപ്പെടെ ഗുരുതരമായ പൊള്ളലേൽക്കുകയുമായിരുന്നു. ജനനേന്ദ്രിയത്തിന്റെ നാഡീക്ഷതത്തിനും ഇത് കാരണമായി. ഇതേതുടർന്നു 2020ൽ കോടതിയിൽ ഫയൽ ചെയ്ത കേസിലാണ് ഇപ്പോൾ വിധി വന്നത്. ജീവനക്കാരന്റെ അനുദിനജീവിതത്തെയും ശാരീരികക്ഷമതയെയും ഗുരുതരമായി ബാധിക്കുന്ന രീതിയിൽ പരിക്കേറ്റിട്ടും അദ്ദേഹത്തെ വേണ്ടരീതിയിൽ പരിപാലിക്കുന്നതിൽ സ്റ്റാർബക്സ് കന്പനി അധികൃതർ അശ്രദ്ധ കാണിച്ചുവെന്നും അത് അയാളുടെ അവസ്ഥ കൂടുതൽ ഗുരുതരമാക്കിയെന്നും കോടതി ചൂണ്ടിക്കാട്ടി. ജീവനക്കാരൻ അനുഭവിക്കേണ്ടിവന്ന ശാരീരിക വേദന, മാനസികക്ലേശം, അപമാനം, വൈകാരിക ക്ലേശങ്ങൾ എന്നിവ…
Read Moreഎന്റെ കൈയിൽ 999 ഗ്രാം മാത്രം; നിയമത്തിലെ പഴുതുകള്‍ മുതലെടുത്ത് ലഹരി മാഫിയ; റിമാന്‍ഡ് ചെയ്യണമെങ്കില്‍ കുറഞ്ഞത് ഒരു കിലോ കഞ്ചാവ് കൈയില്‍ വയ്ക്കണം
കോട്ടയം: നാര്‍ക്കോട്ടിക്സ് നിയമത്തിലെ പഴുതുകള്‍ ലഹരി മാഫിയയ്ക്ക് ബലമാകുന്നു. 999 ഗ്രാം കഞ്ചാവുമായി ഒരാള്‍ അറസ്റ്റ് ചെയ്യപ്പെട്ടാല്‍ പ്രതിയെ ജാമ്യത്തില്‍ വിടണമെന്നാണ് വ്യവസ്ഥ. റിമാന്‍ഡ് ചെയ്യണമെങ്കില്‍ കുറഞ്ഞത് ഒരു കിലോ കഞ്ചാവ് കൈയില്‍ വയ്ക്കണം. ഈ സാഹചര്യം മുതലാക്കി അഞ്ചു ഗ്രാം, പത്തുഗ്രാം, അരിക്കിലോ വീതം പൊതികളുമായാണ് വില്‍പ്പനക്കാരുടെ നീക്കം. കൊക്കയിന് രണ്ടു ഗ്രാം, ആംഫെറ്റമിന്‍ രണ്ടുഗ്രാം, ഡയസിപാം 20 ഗ്രാം, ഹെറോയിന്‍ അഞ്ചു ഗ്രാം, മോര്‍ഫിന്‍ അഞ്ചു ഗ്രാം എന്നിങ്ങനെ ലഹരി വസ്തുക്കള്‍ കൈവശമുണ്ടെങ്കില്‍ പ്രതിയെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിടും. വിതരണക്കാരും ഉപഭോക്താക്കളും ഇത്തരത്തില്‍ വിവിധ പായ്ക്കറ്റുകളിലായിട്ടാണ് വലിയ തോതിൽ മയക്കുമരുന്ന് കൈകാര്യം ചെയ്യുന്നത്. ഓണ്‍ലൈന്‍, കൊറിയര്‍ മുഖേനയും സ്ത്രീകള്‍, കുട്ടികള്‍ എന്നിവര്‍ മുഖേനയും ലഹരിവസ്തുക്കള്‍ വില്‍ക്കുന്നതും കൊണ്ടുവരുന്നതും പതിവായിട്ടുണ്ട്. എക്സൈസ് സേനയില്‍ വനിതകളുടെ എണ്ണം കുറവായതിനാല്‍ സ്ത്രീകളില്നിന്നു മയക്കുമരുന്ന് പടിച്ചെടുക്കുക എളുപ്പമല്ല. 18…
Read Moreഎർദോഗന്റെ രാഷ്ട്രീയ ശത്രു അറസ്റ്റിൽ
അങ്കാറ: തുർക്കിയിൽ പ്രസിഡന്റ് എർദോഗന്റെ രാഷ്ട്രീയ എതിരാളിയും ഇസ്താംബൂൾ മേയറുമായ ഇക്രം ഇമാമൊഗ്ലുവിനെ പോലീസ് അറസ്റ്റ് ചെയ്തു. മതേതര റിപബ്ലിക്കൻ പീപ്പിൾസ് പാർട്ടിയുടെ (സിഎച്ച്പി) നേതാവായ ഇമാമൊഗ്ലു ക്രിമിനൽ സംഘടനയ്ക്കു നേതൃത്വം നല്‍കിയെന്നാണ് ആരോപണം. സിഎച്ച്പിയുടെ പ്രസിഡൻഷൽ സ്ഥാനാർഥിയായി ഇമാമൊഗ്ലുവിനെ ഞായറാഴ്ച തെരഞ്ഞെടുക്കാനിരിക്കേയാണ് എർദോഗൻ സർക്കാരിൽനിന്ന് അപ്രതീക്ഷിത നീക്കങ്ങളുണ്ടായത്. നേരത്തേ അദ്ദേഹത്തിന്റെ ബിരുദത്തിന് സാധുതയില്ലെന്ന് ഇസ്താംബൂൾ യൂണിവേഴ്സിറ്റി അറിയിച്ചിരുന്നു. തുർക്കിയിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നവർക്ക് ഉന്നതവിദ്യാഭ്യാസം നിർബന്ധമാണ്. 22 വർഷമായി തുർക്കി ഭരിക്കുന്ന എർദോഗൻ രാഷ്ട്രീയ എതിരാളികളെ അടിച്ചമർത്തുകയാണെന്ന ആരോപണം ശക്തമാണ്. രാഷ്ട്രീയ നേതാക്കളും മാധ്യമപ്രവർത്തകരും അടക്കം നൂറിലധികം പേരാണ് അടുത്തിടെ അറസ്റ്റിലായിരിക്കുന്നത്.
Read Moreഗാസയിൽ ഇസ്രേലി ആക്രമണം തുടരുന്നു: മരിച്ചവരിൽ കുട്ടികളും സ്ത്രീകളും
കയ്റോ: ഇസ്രേലി സേന ഗാസയിൽ ആക്രമണം തുടരുന്നു. ഇന്നലെ ആറു പേർ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച രാത്രി 13 പേർ കൊല്ലപ്പെട്ടിരുന്നു. ആക്രമണ മേഖലകളിൽനിന്ന് പലസ്തീനികൾ ഒഴിഞ്ഞുപോകണമെന്ന് ഇസ്രേലി സേന ഉത്തരവിട്ടു. ചൊവ്വാഴ്ച ഇസ്രേലി സേന ഗാസയിലുടനീളം നടത്തിയ ഉഗ്ര ബോംബിംഗിൽ നാനൂറിലധികം പേർ കൊല്ലപ്പെട്ടിരുന്നു. ഹമാസിനെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നാണ് സേന അവകാശപ്പെട്ടത്. അതേസമയം, മരിച്ചവരിൽ ധാരാളം കുട്ടികളും സ്ത്രീകളും ഉൾപ്പെടുന്നു. ഈമാസമാദ്യം അവസാനിച്ച ഒന്നാം ഘട്ട വെടിനിർത്തൽ നീട്ടാൻ യുഎസ് മുന്നോട്ടുവച്ച നിർദേശം ഹമാസ് അംഗീകരിക്കാത്തതിന്റെ പേരിലാണ് ഗാസയിൽ ആക്രമണം പുനരാരംഭിച്ചതെന്ന് ഇസ്രേലി പ്രധാനമന്ത്രി നെതന്യാഹു അറിയിച്ചിരുന്നു. ഗാസയുടെ വടക്ക്, തെക്ക് ഭാഗങ്ങൾ ആക്രമണം നേരിടുന്നതായി റിപ്പോർട്ടുകളിൽ പറയുന്നു. വടക്കൻ ഗാസയിലെ ഖാൻ യൂനിസ്, ബെയ്ത് ഹാനൂൺ പ്രദേശങ്ങളിലുള്ള പലസ്തീനികൾ ഒഴിഞ്ഞുപോകാൻ നിർദേശിക്കുന്ന ലഘുലേഖകൾ ഇസ്രേലി സേന ഇന്നലെ വിതറി. യൂറോപ്യൻ യൂണിയൻ വിദേശ നയമേധാവി കായാ കല്ലാസ്…
Read Moreഇങ്ങനെയല്ല യഥാര്‍ഥ ആശമാർ; ക്യാഷും ചോറും കൊടുത്ത് കുറച്ച് ആളുകളെ പിടിച്ചോണ്ടു വന്നിരിത്തിയിരിക്കുന്നു; ആശാ വർക്കർമാരുടെ സമരത്തെ അധിക്ഷേപിച്ച് എ.വിജയരാഘവന്
തിരുവനന്തപുരം: സെക്രട്ടേറിയറ്റ് പടിക്കൽ ആശാ വര്‍ക്കര്‍മാര്‍ നടത്തുന്ന സമരത്തെ അധിക്ഷേപിച്ച് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവന്. സമരം നടത്തുന്നത് യഥാര്‍ത്ഥ ആശമാരല്ല. അഞ്ഞൂറ് ആളുകളെ എവിടെ നിന്നൊക്കെയോ പിടിച്ചുകൊണ്ടുവന്ന് ക്യാഷും ചോറും കൊടുത്ത് ഇരുത്തിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എടപ്പാൾ കാലടിയിലെ ടി.പി.കുട്ടേട്ടൻ അനുസ്മരണ പൊതുയോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സമരം മുഖ്യമന്ത്രി പിണറായി വിജയനെതിരല്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് എതിരെയാണെന്നും ആശമാരുടെ സമരം ഗൂഢാലോചനയുടെ ഭാഗമാണെന്നും വിജയരാഘവൻ ആരോപിച്ചു. സമരം നടത്തുന്നവർ ഉടൻ പോകുകയൊന്നുമില്ല. ആറ് മാസത്തെ സമരമാണ്. ആശ കഴിഞ്ഞാൽ അങ്കണവാടിയിൽ നിന്നുള്ളവരെ പിടിച്ചുകൊണ്ടിരുത്തും. മൂന്നാമതും ഇടതുപക്ഷ ഭരണം വരാതിരിക്കാൻ ആണിതെന്നും എ.വിജയരാഘവൻ പറഞ്ഞു.
Read Moreകാമുകനും കാമുകിയും ലഹരിക്ക് അടിമ; രഹസ്യബന്ധത്തെ ചോദ്യം ചെയ്ത ഭർത്താവിനെ വെട്ടിനുറുക്കി വീപ്പയിലാക്കി; മകളുടെ ക്രൂരതയെ തള്ളിപ്പറഞ്ഞ് കുടുംബം
മീററ്റ്: മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനെ ഭാര്യയും കാമുകനും ചേര്‍ന്ന് വെട്ടിക്കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി വീപ്പയില്‍ ഒളിപ്പിച്ചു.ഉത്തര്‍പ്രദേശിലെ മീററ്റില്‍ കഴിഞ്ഞ നാലിനാണ് സൗരഭ് തിവാരി രാജ്പുട്ട് എന്ന മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനെ ഭാര്യ മുസ്കാന് റസ്തോഗിയും കാമുകന് സാഹില്‍ ശുക്ലയും ചേര്‍ന്നു കൊലപ്പെടുത്തിയത്. മൃതദേഹം 15 കഷണങ്ങളാക്കിയശേഷം വീപ്പയില്‍ ഒളിപ്പിച്ച് സിമിന്റ് ഉപയോഗിച്ച് അടയ്ക്കുകയും ചെയ്തു. മുസ്കാനും സാഹിലും ലഹരിക്ക് അടിമകളായിരുന്നുവെന്ന് മുസ്കാന്റെ കുടുംബം പറഞ്ഞു. ഇത് തടഞ്ഞതാകാം കൊലപാതകത്തിന് കാരണമെന്നാണ് സംശയം. മയക്കുമരുന്നില്ലാതെ തനിക്ക് ജീവിക്കാനാകില്ലെന്ന് മുസ്കാന് പറഞ്ഞിരുന്നുവെന്നും കുടുംബാംഗങ്ങള്‍ വെളിപ്പെടുത്തി. മുസ്കാന് കടുത്ത ശിക്ഷ നല്‍കണമെന്നും അവരുടെ വീട്ടുകാര്‍ പറഞ്ഞു.
Read More