കൊച്ചി: ഡാൻസാഫ് പരിശോധനയ്ക്കിടെ ഹോട്ടലിൽനിന്ന് ഓടി രക്ഷപ്പെട്ട നടൻ ഷൈൻ ടോം ചാക്കോ തമിഴ്നാട്ടിലാണെന്ന് സൂചന. പൊള്ളാച്ചിയിലെ ഒരു റിസോർട്ടിലാണ് നടൻ മുറിയെടുത്തിരിക്കുന്നത്. താരത്തിന്റെ അവസാന ടവർ ലൊക്കേഷൻ തമിഴ്നാട്ടിലാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഷൈൻ ടോം ചാക്കോ വ്യാഴാഴ്ച പുലർച്ചെ തന്നെ കൊച്ചി വിട്ടതായാണ് വിവരം. കലൂരിലെ ഹോട്ടലിൽനിന്നും നഗരത്തിലെ മറ്റൊരു നക്ഷത്ര ഹോട്ടലിലേക്കാണ് ഷൈൻ ആദ്യം പോയത്. അവിടെ മുറിയെടുത്ത് തങ്ങിയ ശേഷം പുലർച്ചെയോടെ തൃശൂരിലേക്ക് കടന്നു. ഷൈന്‍ ബോള്‍ഗാട്ടിയിലെ ഹോട്ടലില്‍ നിന്ന് രക്ഷപ്പെട്ടതായി സംശയിക്കുന്ന ദൃശ്യങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. താരത്തിനായി കൊച്ചിയിലും തൃശൂരിലും പോലീസ് വിശദമായ പരിശോധന നടത്തിയിരുന്നു. ഇതിനിടയിലാണ് ടവർ ലൊക്കേഷൻ വിവരങ്ങൾ ലഭിച്ചത്. തമിഴ്നാട്ടിലേക്കുകൂടി അന്വേഷണം വ്യാപിപിച്ചേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.
Read MoreDay: April 18, 2025
സൂപ്പര്‍ സ്റ്റാര്‍ക്കിന്റെ പിന്കാല് നോബോള്‍…
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ട്വന്റി-20 ക്രിക്കറ്റിന്റെ 2025 സീസണില്‍ സൂപ്പര്‍ ഓവറിലേക്ക് ആവേശം നീണ്ട ആദ്യ മത്സരമായിരുന്നു ഡല്‍ഹി ക്യാപ്പിറ്റല്‍സും രാജസ്ഥാന് റോയല്‍സും തമ്മില്‍ അരുണ്‍ ജയ്റ്റ്ലി സ്റ്റേഡിയത്തില്‍ അരങ്ങേറിയത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹിക്കും (188/5) പിന്തുടര്‍ന്ന രാജസ്ഥാന് റോയല്‍സിനും (188/4) നിശ്ചിത 20 ഓവറില്‍ ജയം നേടാനായില്ല. അവസാന ഓവറില്‍ ഒമ്പത് റണ്‍സായിരുന്നു രാജസ്ഥാനു ജയിക്കാന്‍ വേണ്ടിയിരുന്നത്. മിച്ചല്‍ സ്റ്റാര്‍ക്ക് എറിഞ്ഞ അവസാന ഓവറില്‍ ഒരു ബൗണ്ടറിപോലും പിറന്നില്ല. അവസാന പന്തില്‍ രണ്ടു റണ്‍സ് വേണ്ടപ്പോള്‍, രണ്ടാം റണ്ണിനുള്ള ഓട്ടത്തിനിടെ വിക്കറ്റും വീണു. സൂപ്പര്‍ ഓവറിലേക്ക് മത്സരം നീട്ടാന്‍ ഡല്‍ഹിയെ സഹായിച്ചത് 20-ാം ഓവറില്‍ സ്റ്റാര്‍ക്കിന്റെ പ്രകടനം. അതേസമയം, രാജസ്ഥാന്റെ ബൗളിംഗില്‍ 20-ാം ഓവര്‍ എറിഞ്ഞ സന്ദീപ് ശര്‍മ നാലു വൈഡും ഒരു നോബോളും എറിഞ്ഞതില്‍ ഒരെണ്ണം കുറച്ചിരുന്നെങ്കില്‍ എന്നൊരു മറുചിന്തയും…
Read Moreപീരങ്കിപ്പട: റയല്‍ മാഡ്രിഡിനെ കീഴടക്കി ആഴ്സണല്‍ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോൾ സെമിയില്‍
മാഡ്രിഡ്/മിലാന്: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍ 2024-25 സീസണില്‍ പീരങ്കിപ്പടയുടെ പടയോട്ടം. റിക്കാര്‍ഡ് പ്രാവശ്യം (15) ചാമ്പ്യന്‍സ് ലീഗ് കിരീടം സ്വന്തമാക്കിയ, നിലവിലെ ചാമ്പ്യന്മാര്കൂടിയായ റയല്‍ മാഡ്രിഡിനെ കീഴടക്കി പീരങ്കിപ്പടയായ ആഴ്സണല്‍ സെമി ഫൈനലിലേക്കു മുന്നേറി. രണ്ടാംപാദ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ റയലിനെ അവരുടെ തട്ടകത്തില്‍വച്ച് 2-1നു കീഴടക്കിയാണ് ആഴ്സണലിന്റെ കുതിപ്പ്. സ്വന്തം തട്ടകത്തില്‍ നടന്ന ആദ്യപാദത്തില്‍ ആഴ്സണല്‍ 3-0നു ജയിച്ചിരുന്നു. ആറു തവണ ചാമ്പ്യന്‍സ് ലീഗ് കിരീടം സ്വന്തമാക്കിയ പാരമ്പര്യമുള്ള ജര്‍മന്‍ ക്ലബ് ബയേണ്‍ മ്യൂണിക്കിനെ ക്വാര്‍ട്ടറില്‍ കീഴടക്കി ഇറ്റാലിയന്‍ സംഘമായ ഇന്റര്‍ മിലാനും സെമിയിലെത്തി. റയല്‍ 1-2 ആഴ്സണല്‍ (1-5)ആദ്യപാദത്തിലെ വമ്പന്‍ ജയത്തിന്റെ ആത്മവിശ്വാസവുമായാണ് ഇംഗ്ലീഷ് ക്ലബ്ബായ ആഴ്സണല്‍ രണ്ടാംപാദത്തിനായി സ്പെയിനിലെ മാഡ്രിഡില്‍ ഇറങ്ങിയത്. ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം ബുക്കായോ സാക്കയുടെ (65’) ഗോളില്‍ ഗണ്ണേഴ്സ് ലീഡ് നേടി. എന്നാല്‍, വിനീഷ്യസ് ജൂണിയര്‍ (67’) റയലിനായി ഗോള്‍…
Read Moreവിദൂരഗ്രഹത്തിൽ ജീവനോ? ഭൂമിയിൽനിന്ന് 124 പ്രകാശവർഷം അകലെയുള്ള ‘കെ2-18ബി’ ഗ്രഹത്തിൽ ജീവനുണ്ടെന്ന് ഗവേക്ഷകർ
ഭൂമിയിൽനിന്ന് 124 പ്രകാശവർഷം അകലെയുള്ള ‘കെ2-18ബി’ ഗ്രഹത്തിൽ ജീവനുണ്ടാകാമെന്ന വാദത്തിന് ശക്തിപകരുന്ന തെളിവുകൾ ലഭിച്ചതായി ഗവേഷകർ. ചിങ്ങരാശിയിൽ സ്ഥിതി ചെയ്യുന്ന ഗ്രഹത്തിൽ ഡൈമെത്തൈൽ സൾഫൈഡ്, ഡൈമെത്തൈൽ ഡൈസൾഫൈഡ് എന്നീ രാസപദാർത്ഥങ്ങളുടെ സാന്നിധ്യം കണ്ടെത്തിയതാണ് ഇതിനു കാരണം. സമുദ്രങ്ങളിലെ ഏകകോശ ജീവികൾ മാത്രമാണ് ഈ രാസപദാർഥങ്ങൾ ഉത്പാദിപ്പിക്കാറ്. കേംബ്രിജ് യൂണിവേഴ്സിറ്റിയിലെ പ്രഫ. നിക്കു മധുസൂദനന്റെ നേതൃത്വത്തിലുള്ള സംഘം, ജയിംസ് വെബ് ബഹിരാകാശ ടെലിസ്കോപ് ഉപയോഗിച്ചു നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. സൗരയൂഥത്തിനു പുറത്ത് ജീവനുണ്ടെന്നതിന്റെ ഏറ്റവും ശക്തമായ തെളിവാണു ലഭിച്ചിരിക്കുന്നതെന്ന് പ്രഫ. മധുസൂദനൻ പറഞ്ഞു. ഭൂമിയേക്കാൾ ഒന്‍പതിരട്ടി വലിപ്പമുള്ള ഈ ഗ്രഹം സൂര്യന്റെ പാതിയിൽ താഴെ വലിപ്പമുള്ള ഒരു ചുവന്ന കുള്ളൻ നക്ഷത്രത്തെയാണു ഭ്രമണം ചെയ്യുന്നത്. 2019ൽ ഗ്രഹാന്തരീക്ഷത്തിൽ നീരാവി കണ്ടെത്തിയെന്ന അവകാശവാദം ഉയർന്നിരുന്നു. സൗരയൂഥത്തിനു പുറത്ത് ജീവൻ ഉണ്ടാകാൻ സാധ്യത ഏറ്റവും കൂടിയ ഗ്രഹം ഇതാണെന്ന നിഗമനവും…
Read Moreഅദാനി ഗ്രൂപ്പ് കന്പനികളിൽ വിദേശനിക്ഷേപം കുറയുന്നു: ആഭ്യന്തര നിക്ഷേപം വർധിച്ചു
മുംബൈ: അദാനി ഗ്രൂപ്പ് കന്പനികളിൽനിന്ന് വിദേശ നിക്ഷേപർ ഓഹരികൾ വൻതോതിൽ വിറ്റഴിക്കുന്നു. 2025 മാർച്ച് പാദത്തിൽ വിദേശ സ്ഥാപന നിക്ഷേപകർ (എഫ്ഐഐ) അദാനി ഗ്രൂപ്പ് സ്ഥാപനങ്ങളിൽനിന്ന് ഏകദേശം 3,600 കോടി രൂപയുടെ ഓഹരികളാണ് വിറ്റഴിച്ചത്. ഇതിനു വിപരീതമായി, ആഭ്യന്തര സ്ഥാപന നിക്ഷേപകർ- ഇൻഷ്വറൻസ് കോർപറേഷൻ ഓഫ് ഇന്ത്യ (എൽഐസി), ഇൻഷ്വറൻസ് കന്പനികൾ, പെൻഷൻ ഫണ്ടുകൾ, മ്യൂച്വൽ ഫണ്ടുകൾ തുടങ്ങിയവ വിവിധ ഗ്രൂപ്പ് സ്ഥാപനങ്ങളിലുടനീളം അവരുടെ ഓഹരികൾ ഗണ്യമായി വർധിപ്പിച്ചു. വിദേശ നിക്ഷേപകർ അദാനിയുടെ അഞ്ച് സ്ഥാപനങ്ങളിൽനിന്നാണ് ഓഹരികൾ പിൻവലിച്ചത്. അദാനി എനർജിയിൽനിന്ന് എഫ്ഐഐ ഓഹരികൾ നാലാം പാദത്തിൽ 12.45 ശതമാനത്തിലെത്തി. മുൻപാദത്തിലിത് 13.68 ശതമാനമായിരുന്നു. 1850 കോടി രൂപ (1.23%) വിറ്റഴിക്കൽ നടത്തി. അദാനി പോർട്ട്സ് & സെസിൽനിന്ന്, എഫ്ഐഐ ഓഹരികൾ 13.93 ശതമാനത്തിൽ നിന്ന് 13.42 ശതമാനമായി കുറഞ്ഞു. 1,310 കോടി രൂപയുടെ (0.5%) ഇടിവാണുണ്ടായത്.…
Read Moreറാങ്ക് ലിസ്റ്റ് കാലാവധി തീരാൻ രണ്ടുദിവസം; സമരക്കാർ ഉൾപ്പെടെ 45 പേർക്ക് വനിതാ സിപിഒ നിയമന ശിപാർശ
തിരുവനന്തപുരം: വനിതാ സിപിഒമാരുടെ റാങ്ക് ലിസ്റ്റ് കാലാവധി തീരാൻ രണ്ടുദിവസം ബാക്കി നിൽക്കെ 45 ഉദ്യോഗാർഥികൾക്ക് നിയമന ശിപാർശ. സമരം ചെയ്ത മൂന്നു പേർക്ക് ഉൾപ്പെടെയാണ് അഡ്വൈസ് മെമ്മോ ലഭിച്ചത്. വിവിധ വിഭാഗങ്ങിലായി 45 വേക്കൻസികൾ വന്നതോടെയാണിത്. പോക്സോ വിഭാഗത്തിൽ വന്ന 300 ൽ 28 ഒഴിവുകളിലും പോലീസ് അക്കാദമിയിൽ നിന്നും വിവിധ സമയങ്ങളിലുണ്ടായ 13 ഒഴിവുകളിലും ജോയിനിംഗ് ചെയ്യാത്ത നാലു പേരുടെ ഒഴിവുകളിലുമാണ് നിയമനം.അതേസമയം, അഡ്വൈസ് ലഭിക്കാത്തവർ സെക്രട്ടേറിയേറ്റിന് മുന്നിൽ സമരം തുടരുമെന്നാണ് അറിയിച്ചിട്ടുള്ളത്.
Read More