നീ​ണ്ടൂ​രി​ൽ വൻ കഞ്ചാവ് വേട്ട ; രണ്ടുപേർ അറസ്റ്റിൽ; വീടിന് സമീപത്ത് കുഴിച്ചിട്ട നിലയിലായിരുന്നു  കഞ്ചാവ്

ഏ​റ്റു​മാ​നൂ​ർ: ഗാ​ന്ധി​ന​ഗ​ർ പോ​ലീ​സി​ന്‍റെ വ​ൻ ക​ഞ്ചാ​വ് വേ​ട്ട​യി​ൽ മ​ണ്ണി​ന​ടി​യി​ൽ കു​ഴി​ച്ചി​ട്ട അ​ഞ്ചു കി​ലോ ക​ഞ്ചാ​വ് ക​ണ്ടെ​ത്തി. ര​ണ്ടു പേ​രെ അ​റ​സ്റ്റു ചെ​യ്തു. ഇ​ന്ന​ലെ അ​ർ​ധ​രാ​ത്രി​യി​ൽ ഗാ​ന്ധി​ന​ഗ​ർ സി.​ഐ അ​നൂ​പ് ജോ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ​ത്. നീ​ണ്ടൂ​ർ സ്വ​ദേ​ശി​ക​ളാ​യ രാ​ജീ​വ​ൻ, ജ​യ​ൻ എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റു ചെ​യ്ത​ത്്. കു​ട്ടോ​ന്പു​റം ഷാ​പ്പി​ന് സ​മീ​പ​ത്ത് വി​ൽ​പ്പ​ന​യ്ക്കെ​ത്തി​ച്ച അ​ര​കി​ലോ ക​ഞ്ചാ​വു​മാ​യി ഇ​വ​രെ രാ​ത്രി​യി​ൽ പി​ടി​കൂ​ടി. ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് വീ​ടി​നു സ​മീ​പ​ത്ത് ക​ഞ്ചാ​വ് കു​ഴി​ച്ചി​ട്ട വി​വ​രം ല​ഭി​ച്ച​ത്. പി​ന്നീ​ട് പോ​ലീ​സ് എ​ത്തി മ​ണ്ണു നീ​ക്കി ക​ഞ്ചാ​വ് ക​ണ്ടെ​ടു​ക്കു​ക​യാ​യി​രു​ന്നു.

അ​തി​ര​ന്പു​ഴ, ആ​ർ​പ്പൂ​ക്ക​ര, കൈ​പ്പു​ഴ, നീ​ണ്ടൂ​ർ പ്ര​ദേ​ശ​ങ്ങ​ളി​ൽ വ​ലി​യ തോ​തി​ൽ ക​ഞ്ചാ​വ് വി​ൽ​പ​ന സ​ജീ​വ​മാ​കു​ന്ന​താ​യി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി പി.​എ​സ്.​സാ​ബു​വി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഡി ​വൈ എ​സ് പി ​ശ്രീ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പ്ര​ദേ​ശ​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി വ​രി​ക​യാ​യി​രു​ന്നു. ഇ​തി​നി​ട​യി​ലാ​ണ് കു​ട്ടോ​ന്പു​റം ഷാ​പ്പി​ന് സ​മീ​പ​ത്ത് നി​ന്നും അ​ര​കി​ലോ ക​ഞ്ചാ​വു​മാ​യി ര​ണ്ടു പേ​ർ കാ​ത്ത് നി​ൽ​ക്കു​ന്ന​താ​യി വി​വ​രം ല​ഭി​ച്ച​ത്.

തു​ട​ർ​ന്ന് എ​സ്.​ഐ ടി.​എ​സ് റെ​നീ​ഷ്, എ.​എ​സ്.​ഐ ഷി​ബു​ക്കു​ട്ട​ൻ, എ.​എ​സ്.​ഐ സ്റ്റാ​ൻ​ലി, സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ അ​നീ​ഷ് എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം കു​ട്ടോ​ന്പു​റം ഷാ​പ്പി​ന് സ​മീ​പ​ത്ത് എ​ത്തി പ്ര​തി​ക​ളെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. പ്ര​തി​ക​ളെ​യും പി​ടി​ച്ചെ​ടു​ത്ത ക​ഞ്ചാ​വും ഗാ​ന്ധി​ന​ഗ​ർ പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ചി​ട്ടു​ണ്ട്. ഉ​ച്ച​യോ​ടെ ര​ണ്ടു പ്ര​തി​ക​ളെ​യും കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

ക​ന്പ​ത്തും നി​ന്നും എ​ത്തി​ക്കു​ന്ന ക​ഞ്ചാ​വാ​ണ് പ്ര​തി​ക​ൾ ഇ​വി​ടെ വി​ൽ​ക്കു​ന്ന​തെ​ന്നാ​ണ് ല​ഭി​ക്കു​ന്ന സൂ​ച​ന. പ്ര​തി​ക​ളെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തെ​ങ്കി​ൽ മാ​ത്ര​മേ മ​റ്റു വി​ശ​ദാം​ശ​ങ്ങ​ൾ പു​റ​ത്തു വ​രൂ.

Related posts