കൊച്ചി: ദേശീയ ഫെഡറേഷന് സീനിയര്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിന് എറണാകുളം മഹാരാജാസ് സ്റ്റേഡിയത്തില്‍ ഇന്ന് തുടക്കമാകും. രാജ്യമൊട്ടാകെയുള്ള 580 താരങ്ങളാണ് ദേശീയ ഫെഡറേഷന് സീനിയര്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിനായി കൊച്ചിയിലെത്തുന്നത്. നിശ്ചിത പ്രകടനം നടത്തിയാല്‍ താരങ്ങള്‍ക്ക് അടുത്ത മാസം ദക്ഷിണ കൊറിയയില്‍ നടക്കുന്ന ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടാം. ഇതിനകം യോഗ്യതാ മാര്‍ക്ക് കടന്ന താരങ്ങള്‍ക്ക് ഏഷ്യന്‍ മീറ്റിന് മുമ്പ് പരമാവധി കരുത്ത് തെളിയിക്കാനുള്ള അവസരം കൂടിയാണ് ദേശീയ മീറ്റ്.
Read MoreDay: April 21, 2025
വാടക കുടിശിക വരുത്തിയ മകളുമായി നിരന്തരം വഴക്ക്; ഭാര്യയെ ഉരുളിക്ക് അടിച്ച് വീഴ്ത്തി; വാഹനങ്ങൾ പെട്രോളൊഴിച്ച് കത്തിച്ചശേഷം ജീവനൊടുക്കി ഗൃഹനാഥൻ; നാട്ടുകാർ പറയുന്നതിങ്ങനെ…
തിരുവനന്തപുരം: കുടുംബ വഴക്കിനെ തുടര്‍ന്ന് ഗൃഹനാഥന് പെട്രോളൊഴിച്ച് തീ കൊളുത്തി ജീവനൊടുക്കി. തിരുവനന്തപുരം വെങ്ങാനൂര്‍ പനങ്ങോട് ഡോ. അംബേദ്കര്‍ ഗ്രാമം കൈപ്പള്ളിക്കുഴി രേവതി ഭവനില്‍ കൃഷ്ണന്‍കുട്ടിയാണ് ജീവനൊടുക്കിയത്. വീട്ടുമുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന ഇരുചക്ര വാഹനങ്ങള്‍ പെട്രോളൊഴിച്ച് തീയിട്ട ശേഷം കിടപ്പുമുറിയില്‍ കയറി തീ കൊളുത്തുകയായിരുന്നു. തുടര്‍ന്ന് ഗുരുതരമായി പൊള്ളലേറ്റ കൃഷ്ണന്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. കൃഷ്ണന്‍കുട്ടിയുടെ പക്കല്‍ നിന്ന് മൂത്ത മകള്‍ സന്ധ്യ കടം വാങ്ങിയ തുക തിരികെ നല്കാന് വൈകിയതുമായി ബന്ധപ്പെട്ട് കുറച്ചുദിവസം മുന്‍പ് വീട്ടില്‍ വഴക്കുണ്ടായിരുന്നതായി അയല്‍വാസികള്‍ പറഞ്ഞു. വീട്ടുവളപ്പില്‍ തന്നെ കൃഷ്ണന്‍കുട്ടി നിര്‍മിച്ച ഒരു വീട് സന്ധ്യയ്ക്ക് വാടകയ്ക്ക് നല്‍കിയിട്ടുമുണ്ട്. കൃഷ്ണന്‍കുട്ടി കഴിഞ്ഞയാഴ്ച ഭാര്യയെ അടിച്ച് പരിക്കേല്‍പ്പിച്ചിരുന്നു. ഇത് തടയാനെത്തിയ മകളെയും ഉപദ്രവിച്ചതായി നാട്ടുകാര്‍ പറഞ്ഞു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഇയാള്‍ വീട്ടില്‍നിന്ന് ഭക്ഷണം കഴിക്കാതെയായി. ശനിയാഴ്ച വൈകുന്നേരത്തോടെ രണ്ട് കന്നാസുകളിലായി…
Read Moreസ്ക്വാഷ് ലോക ചാന്പ്യൻഷിപ്പ്: അനഹത് സിംഗ്, വീർ ചോട്രാനി എന്നിവർ യോഗ്യത നേടി
ക്വാലാലംപുർ: ഇന്ത്യയുടെ അനഹത് സിംഗ്, വീർ ചോട്രാനി എന്നിവർ സ്ക്വാഷ് ലോക ചാന്പ്യൻഷിപ്പ് യോഗ്യത നേടി. ഏഷ്യ ക്വാളിഫയർ ഫൈനലിൽ ജയിച്ചാണ് ഇരുവരും സ്ഥാനമുറപ്പിച്ചത്. പുരുഷ സിംഗിൾസിൽ രമിത് ടണ്ടൻ, അഭയ് സിംഗ്, വേലവൻ സെന്തിൽകുമാർ എന്നിവർക്കൊപ്പം ചോട്രാണിയും ഇടംപിടിച്ചപ്പോൾ, ലോക ചാന്പ്യൻഷിപ്പിൽ മത്സരിക്കുന്ന ഏക ഇന്ത്യൻ വനിതാ സിംഗിൾസ് താരമാണ് 17കാരി അനഹത്. മേയ് ഒന്‍പതു മുതൽ 17 വരെ ചിക്കാഗോയിലാണ് ചാന്പ്യൻഷിപ്പ് നടക്കുന്നത്. അനഹത് ഹോങ്കോങ്ങിന്റെ ഏഴാം സീഡ് ടോബി സെയെ 3-1 (11-4, 9-11, 11-2, 11-8) എന്ന സ്കോറിന് പരാജയപ്പെടുത്തിയാണ് തന്റെ ആദ്യ ലോക ചാന്പ്യൻഷിപ്പ് പ്രവേശനം ഉറപ്പാക്കിയത്.
Read Moreസ്വപ്നസമാനമായ അരങ്ങേറ്റം: സൂര്യവംശി ഉദിച്ചു
14-ാം വയസിൽ ഐപിഎൽ അരങ്ങേറ്റം. റിക്കാർഡുകൾക്കൊപ്പം തന്റെ വരവറിയിച്ച പോരാട്ടം കാഴ്ചവച്ചുള്ള മടക്കം. അതേ രാജസ്ഥാൻ റോയൽസ് താരം വൈഭവ് സൂര്യവംശിയാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്തെ ചർച്ചാ വിഷയം. നേരിട്ട ആദ്യ പന്ത് തന്നെ സിക്സ്. സ്വപ്നസമാനമായിരുന്നു വൈഭവ് സൂര്യവംശിയുടെ അരങ്ങേറ്റം. ലക്നോ ബൗളർമാരെ തകർത്തടിച്ച് തുടങ്ങിയ വൈഭവ് ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ചു. 20 പന്തിൽ 34 റണ്‍സെടുത്താണ് രാജസ്ഥാന്റെ ഈ യുവ താരം, അല്ല ബേബി താരം മടങ്ങിയത്. ബിഹാർ സ്വദേശിയായ വൈഭവ് ആഭ്യന്തര ക്രിക്കറ്റിൽ ബിഹാറിനായും ഐപിഎല്ലിൽ രാജസ്ഥാനൊപ്പവും കളിക്കുന്നു. സ്വപ്നതുല്യമായ തുടക്കം: ഒരു അരങ്ങേറ്റ താരത്തിന്റെ സ്വപ്നതുല്യമായ തുടക്കമായിരുന്നു വൈഭവ് സൂര്യവംശിയുടേത്. നേരിട്ട ആദ്യ പന്തിൽ തന്നെ ഇന്ത്യയുടെ ദേശീയ ടീം പേസറായ ഷാർദുൽ ഠാക്കൂറിനെ സിക്സർ പറത്തി ഇടംകൈയൻ ബാറ്ററായ വൈഭവ് ഐപിഎൽ കരിയറിനു തുടക്കം കുറിച്ചു. മടക്കം മതിവരാതെ:തകർത്തടിച്ച് റണ്‍സ്…
Read Moreനായ വീട്ടിൽ കയറിയതിനെചൊല്ലി തർക്കം; 69കാരൻ അയൽവാസിയായ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി; പക തീർത്തത് കൊടുവാളിന് കഴുത്തിനും തലയ്ക്കും വെട്ടി
ചാലക്കുടി: അയൽപക്കത്തെ വളർത്തുനായ കെട്ടഴിഞ്ഞു വീട്ടിലെത്തിയതിൽ പ്രകോപിതനായ വയോധികൻ അയൽവാസിയെ വെട്ടിക്കൊലപ്പെടുത്തി. മാരാങ്കോട് ചേര്യക്കര വീട്ടിൽ ശിശുപാലൻ എന്ന ഷിജു (40) ആണു വെട്ടേറ്റു മരിച്ചത്. ഷിജുവിനെ വെട്ടിയ അയൽവാസിയായ ഓട്ടോക്കാരൻ അന്തോണി (69)യെ പോലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാത്രി പത്തരയോടെയാണു സംഭവം. ഷിജുവിന്റെ വീട്ടിലെ വളർത്തുനായ കെട്ടഴിഞ്ഞതിനെത്തുടർന്ന് അന്തോണിയുടെ വീട്ടിലെത്തിയതിനെച്ചൊല്ലി ഇരുവരും തമ്മിൽ വഴക്കുണ്ടായി. തുടർന്ന് അന്തോണി കൈവശം കരുതിയിരുന്ന കൊടുവാൾകൊണ്ട് ഷിജുവിന്റെ തലയ്ക്കും മുഖത്തും കഴുത്തിനും വെട്ടി കൊലപ്പെടുത്തുകയായിരുന്നു. അന്തോണിയുടെ വീടിനു പടിഞ്ഞാറുവശത്തുകൂടി ഷിജു വഴിയായി ഉപയോഗിക്കുന്നതു സംബന്ധിച്ച് ഇവർ തമ്മിൽ ഏറെനാളായി തർക്കമുണ്ട്. വെള്ളിക്കുളങ്ങര പോലീസ് ഇൻസ്പെക്ടർ കെ. കൃഷ്ണൻ, സബ് ഇൻസ്പെക്ടർമാരായ സന്തോഷ്കുമാർ, കെ.ടി. ജോഷി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ കെ.ഒ. ഷാജു, രാഗേഷ്, സിവിൽ പോലീസ് ഓഫീസർമാരായ അഭിലാഷ്, രജിത്ത്, അമൽരാജ് എന്നിവർ ചേർന്നാണു പ്രതിയെ അറസ്റ്റ്…
Read Moreഐഎസ്എസ്എഫ് ലോകകപ്പ്: അർജുന് വെള്ളി, ആര്യ അഞ്ചാം സ്ഥാനത്ത്
ലിമ: ലിമയിൽ നടന്ന ഐഎസ്എസ്എഫ് ലോകകപ്പിന്റെ ആദ്യ ഫൈനലിൽ പുരുഷൻമാരുടെ 10 മീറ്റർ എയർ റൈഫിൾ ഇനത്തിൽ പാരീസ് ഒളിന്പ്യൻ അർജുൻ ബാബുത വെള്ളി മെഡൽ നേടി. വനിതാ വിഭാഗത്തിൽ ആര്യ ബോർസ് അഞ്ചാം സ്ഥാനം നേടി. കഴിഞ്ഞ വർഷം പാരീസ് ഗെയിംസിൽ നാലാം സ്ഥാനത്ത് ഫിനീഷ് ചെയ്ത ബാബുത (252.3), നിലവിലെ ഒളിന്പിക് ചാന്പ്യൻ ചൈനയുടെ ഷെങ് ലിഹാവോയോട് (252.4) വെറും 0.1 പോയിന്റിനാണ് ആവേശകരമായ ഫൈനലിൽ പരാജയപ്പെട്ടത്. ഐഎസ്എസ്എഫ് വേൾഡ് കപ്പ് സർക്യൂട്ടിന്റെ രണ്ടാം പാദത്തിൽ നടന്ന 10 മീറ്റർ എയർ റൈഫിൾ വനിതാ ഇനത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച ആര്യ 633.9 പോയിന്റ് സ്വർണവും രണ്ട് വെള്ളിയും ഒരു വെങ്കല മെഡലുമായി ഇന്ത്യ പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ്. മൂന്ന് സ്വർണവും മൂന്ന് വെള്ളിയും നാല് വെങ്കലവും നേടി ചൈന പട്ടികയിൽ ഒന്നാം…
Read Moreഒളിയമ്പിൽ കവചകുണ്ഡലം തകരുമോ?ഒരിക്കൽ സത്യം പുറത്തുവരികതന്നെ ചെയ്യും; എത്ര സത്യസന്ധമായി ജീവിച്ചാലും ആൾക്കൂട്ടം കാര്യമറിയാതെ കല്ലെറിയുമെന്ന് പി.പി. ദിവ്യ
കണ്ണൂർ: ഒപ്പം അത്താഴം കഴിച്ചവർ ഒറ്റുകൊടുത്തു എന്നു പരാമർശിച്ച് ഈസ്റ്റർ ദിനത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി. ദിവ്യ പങ്കുവച്ച ആശംസാ വീഡിയോ പുതിയ വിവാദത്തിനു വഴിമരുന്നിട്ടു. കോളജ് കാലഘട്ടത്തിൽ മുന്നിൽനിന്നു സമരം നയിച്ച നേതാവായ താൻ ഇന്നു വേട്ടയാടപ്പെട്ട ഇരയാണ് എന്നു സൂചിപ്പിക്കുന്ന വൈകാരിക വീഡിയോ സന്ദേശവുമായിട്ടാണ് പി. പി. ദിവ്യ രംഗത്തെത്തിയത്. ഈസ്റ്റർ ആശംസ പങ്കുവച്ചുള്ള വീഡിയോയിൽ തന്റെ നിരപരാധിത്വം പരോക്ഷമായി സൂചിപ്പിക്കുന്ന പി.പി. ദിവ്യ, എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ താൻ നിരപരാധിയെന്നും ഒരിക്കൽ സത്യം പുറത്തുവരികതന്നെ ചെയ്യുമെന്നും പരോക്ഷമായി സൂചിപ്പിക്കുകകൂടിയാണ് വീഡിയോയിലൂടെ. ഈസ്റ്റർ നമ്മെ ഓർമിപ്പിക്കുന്ന ലളിതമായ സത്യം തിന്മയുടെ മേൽ അവസാനത്തെ ജയം നന്മയ്ക്കായിരിക്കും എന്നാണ്. നിസ്വാർഥരായ മനുഷ്യർക്ക് വേണ്ടി ചോദ്യമുയർത്തിയതിനാണ് യേശുവിന് കുരിശുമരണം വിധിക്കപ്പെട്ടതെന്നു പി.പി. ദിവ്യ പറയുന്നു. പാപം ചെയ്യാത്തവർ കല്ലെറിയട്ടെ എന്ന് ഉറക്കെ…
Read More