അരവണയില്‍ പല്ലിയെന്ന പ്രചാരണം അടിസ്ഥാനരഹിതം! സംഭവത്തെക്കുറിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പറയുന്നത് ഇങ്ങനെ…

ശ​ബ​രി​മ​ല: ശ​ബ​രി​മ​ല​യി​ല്‍ നി​ന്നും വി​ല്പ​ന ന​ട​ത്തി​യ അ​ര​വ​ണ​യി​ല്‍ പ​ല്ലി​യെ​ന്ന പ്ര​ചാ​ര​ണം വ്യാ​ജ​വും വ​സ്തു​താ വി​രു​ദ്ധ​വു​മാ​ണെ​ന്ന് തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡ്. സു​ഗ​മ​വും സ​മാ​ധാ​ന​പ​ര​വും ഭ​ക്ത സൗ​ഹൃ​ദ​വു​മാ​യ തീ​ർ​ഥാ​ട​ന​ത്തെ അ​ട്ടി​മ​റി​ക്കാ​നു​ള്ള ഗൂ​ഢ​ശ്ര​മ​മാ​ണ് ഈ ​പ്ര​ചാ​ര​ണ​ത്തി​നു പി​ന്നി​ലെ​ന്നും ദേ​വ​സ്വം ബോ​ര്‍​ഡ് വ്യ​ക്ത​മാ​ക്കി. 2019 -20 വ​ര്‍​ഷ​ത്തെ മ​ണ്ഡ​ല-​മ​ക​ര​വി​ള​ക്ക് തീ​ർ​ഥാ​ട​നം ആ​രം​ഭി​ച്ച് 10 ദി​വ​സം പി​ന്നി​ടു​ന്നു.

സു​ഗ​മ​വും സ​മാ​ധാ​ന​പ​ര​വു​മാ​യാ​ണ് തീ​ർ​ഥാ​ട​ന കാ​ര്യ​ങ്ങ​ള്‍ പു​രോ​ഗ​മി​ക്കു​ന്ന​ത്. ശ​ബ​രി​മ​ല​യി​ലെ അ​പ്പം, അ​ര​വ​ണ അ​ട​ക്ക​മു​ള്ള വ​ഴി​പാ​ടു​ക​ളെ അ​പ​കീ​ര്‍​ത്തി​പ്പെ​ടു​ത്താ​ന്‍ ചി​ല കേ​ന്ദ്ര​ങ്ങ​ളി​ല്‍ നി​ന്ന് അ​സ​ത്യ പ്ര​ചാ​ര​ണ​ങ്ങ​ൾ പ​ട​ച്ചു വി​ടു​ന്ന​തും അ​ത് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലു​ടെ​യും മ​റ്റും പ്ര​ച​രി​പ്പി​ക്കു​ന്ന​തും ബോ​ര്‍​ഡി​ന്‍റെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടു​വെ​ന്ന് ബോ​ര്‍​ഡ് പ്ര​സി​ഡ​ന്‍റ് എ​ന്‍.​വാ​സു പ​റ​ഞ്ഞു.

വൃ​ത്തി​യു​ള്ള​തും സു​ര​ക്ഷി​ത​വു​മാ​യ രീ​തി​യി​ല്‍ ആ​ധു​നി​ക സാ​ങ്കേ​തി​ക വി​ദ്യ ഉ​പ​യോ​ഗി​ച്ചാ​ണ് ശ​ബ​രി​മ​ല​യി​ലെ അ​ര​വ​ണ പ്ലാ​ന്‍റി​ല്‍ അ​ര​വ​ണ ത​യാ​റാ​ക്കി, പാ​യ്ക്ക് ചെ​യ്ത് വി​ല്പ​ന​യ്ക്കാ​യി കൗ​ണ്ട​റു​ക​ളി​ല്‍ എ​ത്തി​ക്കു​ന്ന​ത്. അ​ര​വ​ണ പ്ലാ​ന്‍റി​ല്‍ അ​ര​വ​ണ നി​ര്‍​മാ​ണം ആ​രം​ഭി​ക്കു​ന്ന​തി​ന് മു​ന്പാ​യി ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും പ്ലാ​ന്‍റ് അ​ണു​വി​മു​ക്ത​വു​മാ​ക്കു​ന്ന​തു​മാ​യ പ്ര​ക്രി​യ​ക​ള്‍ ന​ട​ത്തി സ​ജ്ജീ​ക​രി​ക്കു​ക​യാ​ണ് പ​തി​വ്.

ഇ​ക്കു​റി​യും നി​ര്‍​മാ​ണ​ത്തി​ന് മു​ന്പ് അ​വ ന​ട​ത്തി​യി​രു​ന്നു. ഉ​യ​ർ​ന്ന താ​പ​നി​ല​യി​ലാ​ണ് അ​ര​വ​ണ നി​ര്‍​മാ​ണം ന​ട​ക്കു​ന്ന​ത്. അ​തു കൊ​ണ്ടു ത​ന്നെ അ​ര​വ​ണ നി​ര്‍​മാ​ണം ന​ട​ക്കു​ന്ന സ​മ​യ​ത്ത് ഒ​രു ഘ​ട്ട​ത്തി​ലും പ​ല്ലി, പാ​റ്റ, പോ​ലു​ള്ള ജീ​വി​ക​ള്‍​ക്ക് ഒ​രു വി​ധ​ത്തി​ലും അ​ര​വ​ണ പ്ലാ​ന്‍റി​ല്‍ ക​ട​ക്കാ​ന്‍ ക​ഴി​യു​ക​യി​ല്ല.

മാ​ത്ര​മ​ല്ല അ​ര​വ​ണ നി​ര്‍​മാ​ണ​ത്തി​ന്‍റെ എ​ല്ലാ ഘ​ട്ട​ത്തി​ലും സം​സ്ഥാ​ന​ഭ​ക്ഷ്യ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ക​ര്‍​ശ​ന​മാ​യ പ​രി​ശോ​ധ​ന​ക​ളും അ​ര​വ​ണ പ്ലാ​ന്‍റി​ല്‍ ന​ട​ന്ന ശേ​ഷ​മാ​ണ് അ​ര​വ​ണ ടി​ന്നു​ക​ള്‍ വി​ല്പ​ന​യ്ക്കാ​യി കൗ​ണ്ട​റു​ക​ളി​ല്‍ കൊ​ണ്ടു​വ​രു​ന്ന​ത്.വ്യാ​ജ പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​ക്ക് ന​ല്‍​കി​യ പ​രാ​തി​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.

Related posts