തിരുവനന്തപുരം: ഐബി ഉദ്യോഗസ്ഥയുടെ മരണത്തിൽ അന്വേഷണം ഇഴയുന്നുവെന്ന പരാതിയുമായി ഉദ്യോഗസ്ഥയുടെ ബന്ധുക്കൾ ഇന്ന് സംസ്ഥാന പോലീസ് മേധാവിയെ കാണും. പത്തനംതിട്ടയിൽ നിന്നാണ് യുവതിയുടെ പിതാവും ബന്ധുക്കളും തിരുവനന്തപുരത്തെത്തി എഡിജിപി മനോജ് എബ്രഹാം, സംസ്ഥാന പോലീസ് മേധാവി ഷേഖ് ദർബേഷ് സാഹിബ് എന്നിവരെ കാണുന്നത്. യുവതി മരണമടഞ്ഞിട്ട് ഒരു മാസം പിന്നിട്ടിട്ടും ഉത്തരവാദിയായ പ്രതിയെ പിടികൂടാൻ പോലീസിന് കഴിയാത്തതിലുള്ള പരാതി ബന്ധുക്കൾ ഡിജിപിയെ അറിയിക്കും. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷിക്കുന്ന സുകാന്ത് കുടുംബ സമേതമാണ് ഒളിവിൽ കഴിയുന്നത്. പോലീസ് കാര്യക്ഷമമായി അന്വേഷിച്ചിരുന്നുവെങ്കിൽ സുകാന്തിനെ പിടികൂടാമായിരുന്നുവെന്നാണ് ബന്ധുക്കളുടെ നിലപാട്. അതേസമയം സുകാന്തിന്റെ മുൻകൂർ ജാമ്യം ഇന്ന് ഹൈക്കോടതി പരിഗണിക്കുകയാണ്. ഇക്കഴിഞ്ഞ ഞായറാഴ്ച സുകാന്തിന്റെ മലപ്പുറം എടപ്പാളിലെ വീട്ടിൽ പോലീസ് പരിശോധന നടത്തി. ബന്ധുക്കളുടെയും ജനപ്രതിനിധികളുടെയും സാന്നിധ്യത്തിലാണ് പൂട്ടിയിട്ടിരുന്ന വീട് തുറന്ന് പരിശോധന നടത്തിയത്. ഹാർഡ് ഡിസ്ക്കും പാസ് ബുക്കുകളും മൊബൈൽ…
Read MoreDay: April 22, 2025
ഷൈന്‍ ടോം ചാക്കോ മോശമായി പെരുമാറിയ സംഭവം; വിന് സിയുടെ പരാതി ഒത്തുതീര്‍പ്പാക്കാന്‍ ശ്രമം
കൊച്ചി: സൂത്രവാക്യം സിനിമയുടെ ചിത്രീകരണത്തിനിടെ ഷൈന്‍ ടോം ചാക്കോ ലഹരി ഉപയോഗിച്ച് തന്നോട് മോശമായി പെരുമാറി എന്ന വിന് സി. അലോഷ്യസിന്റെ പരാതി ഒത്തുതീര്‍പ്പാക്കാന്‍ ശ്രമം ശക്തമാക്കി സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍. ഇന്റേണല്‍ കമ്മിറ്റി യോഗത്തില്‍ ഷൈന്‍ വിന്‍സിയോട് ക്ഷമാപണം നടത്തിയതായാണ് ലഭ്യമാകുന്ന വിവരം. ഭാവിയില്‍ മോശം പെരുമാറ്റം ഉണ്ടാകില്ലെന്ന് ഷൈന്‍ ഉറപ്പ് നല്കി. ബോധപൂര്‍വം തെറ്റ് ചെയ്തിട്ടില്ലെന്നും പെരുമാറ്റത്തില്‍ ശ്രദ്ധിക്കാമെന്നും ഷൈന്‍ ഇന്റേണല്‍ കമ്മിറ്റി അംഗങ്ങളെ അറിയിച്ചു. ഇന്റേണല്‍ കമ്മിറ്റി എടുക്കുന്ന ഏത് തീരുമാനവും അംഗീകരിക്കുമെന്ന് വിന് സിയും യോഗത്തില്‍ നിലപാടെടുത്തു. തന്റെ പരാതി ചോര്‍ന്നതിലുള്ള അതൃപ്തിയും വിന് സി യോഗത്തില്‍ അറിയിക്കുകയുണ്ടായി. പോലീസില്‍ പരാതി നല്കാന് തയാറല്ലെന്ന നിലപാട് ഇന്റേണല്‍ കമ്മിറ്റി യോഗത്തിലും വിന് സി ആവര്‍ത്തിച്ചു. ഷൈന്‍ ടോം ചാക്കോയ്ക്ക് താക്കീത് നല്കി പ്രശ്നങ്ങള്‍ അവസാനിപ്പിക്കാനാണ് ആലോചന. ഷൈന്‍ ടോം ചാക്കോയ്ക്കെതിരേ തിടുക്കത്തില്‍…
Read Moreലോക്കോ പൈലറ്റുമാരുടെ ആവശ്യത്തിന് പരിഹാരമാകുന്നു; ട്രെയിൻ എൻജിനുകളിൽ ടോയ്ലറ്റുകൾ സ്ഥാപിക്കും
കൊല്ലം: ലോക്കോ പൈലറ്റുമാരുടെ നിരന്തര ആവശ്യം പരിഗണിച്ച് ട്രെയിൻ എൻജിനുകളിൽ ടോയ്ലറ്റുകൾ ഏർപ്പെടുത്താൻ റെയിൽവേ തീരുമാനം.പുതുതായി നിർമിക്കുന്ന എല്ലാ എൻജിനുകളിലും ടോയ്ലറ്റുകൾ ഘടിപ്പിക്കും. വിമാനങ്ങളിലെ മാതൃകയിൽ വെള്ളം ഇല്ലാത്ത ടോയ്ലറ്റുകൾ സ്ഥാപിക്കാനാണ് റെയിൽവേ മന്ത്രാലയം തീരുമാനിച്ചിട്ടുള്ളത്. മന്ത്രാലയം പുറത്തിറക്കിയ കണക്കുകളിൽ 2018 മുതൽ 883 എൻജിനുകളിൽ സാധ്യമായ ഇടങ്ങളിൽ വെള്ളമില്ലാത്ത ടോയ്ലറ്റ് സൗകര്യം ക്രമീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുന്നു. മാത്രമല്ല 7075 എൻജിനുകളിൽ എസി സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. പുതിയ എൻജിനുകളിൽ എല്ലാത്തിലും (ലോക്കോമോട്ടീവുകൾ) ടോയ്ലറ്റുകൾ ഘടിപ്പിക്കും. പഴയ എൻജിനുകൾ പുതുക്കി പണിയുമ്പോഴും ഇനി മുതൽ ടോയ്ലറ്റ് സൗകര്യം ഏർപ്പെടുത്തും. ഇതിനായി പഴയ എൻജിനുകളിൽ ഡിസൈൻ പരിഷ്കരണവും നടത്തിവരികയാണ്. ട്രെയിനുകൾ ഓടുമ്പോൾ ടോയ്ലറ്റ് ബ്രേക്ക് വേണമെന്ന് ലോക്കോ പൈലറ്റുമാർ റെയിൽവേ അധികാരികളോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് പ്രായോഗികമല്ലെന്ന് റെയിൽവേ ബോർഡ് അടുത്തിടെ അസന്നിഗ്ധമായി വ്യക്തമാക്കുകയുമുണ്ടായി. എന്നിരുന്നാലും എൻജിനുകളിൽ ടോയ്ലറ്റ് സൗകര്യങ്ങൾ വർധിപ്പിക്കാൻ…
Read Moreകാണാതായ കുട്ടിയുടെ മൃതദേഹം സെപ്റ്റിക് ടാങ്കിൽ: നാട്ടുകാർ പ്രതിയുടെ വീട് ആക്രമിച്ചു
ഭുവനേശ്വർ: ഒഡീഷയിൽ കാണാതായ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയുടെ മൃതദേഹം സെപ്റ്റിക് ടാങ്കിൽനിന്നു കണ്ടെത്തി. പുരി ജില്ലയിലെ ഡെലംഗ ബ്ലോക്കിലെ രത്തൻപുർ ഗ്രാമത്തിലാണു സംഭവം. പതിനൊന്നുകാരനാണു കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ അകന്ന ബന്ധുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കുട്ടിയുടെ മരണത്തിൽ രോഷാകുലരായ ഗ്രാമവാസികൾ പ്രതിയുടെ വീട് ആക്രമിച്ചു. പ്രതിക്ക് വധശിക്ഷ നൽകണമെന്നും ആളുകൾ ആവശ്യപ്പെട്ടു. ഏപ്രിൽ 15ന് വൈകുന്നേരം ഡെലങ്ക പോലീസ് പരിധിയിലുള്ള രത്തൻപുർ ഗ്രാമത്തിലെ വീടിനടുത്ത് കളിച്ചുകൊണ്ടിരിക്കെയാണ് കുട്ടിയെ കാണാതായത്. സംഭവത്തിൽ കുടുംബാംഗങ്ങൾ ഡെലംഗ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പോലീസ് പിടികൂടിയത്.
Read Moreവിമാനവും ട്രാവലറും കൂട്ടിയിടിച്ച സംഭവത്തിൽ അന്വേഷണം
ബംഗളൂരു: കെംപഗൗഡ വിമാനത്താവളത്തിൽ വിമാനവും ട്രാവലറും തമ്മിൽ കൂട്ടിയിടിച്ച സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചതായി ഇൻഡിഗോ വിമാനക്കന്പനി അറിയിച്ചു. ട്രാവലർ ഡ്രൈവറിന്റെ അശ്രദ്ധ കാരണമാണ് അപകടമുണ്ടായതെന്നും കമ്പനി വാർത്താക്കുറിപ്പിൽ പറഞ്ഞു. ഈമാസം 18ന് ആണു സംഭവം. നിർത്തിയിട്ടിരുന്ന ഇൻഡിഗോ വിമാനത്തിലാണ് ടെമ്പോ ട്രാവലർ ഇടിച്ചത്. വിമാനത്തിന്റെ മുൻഭാഗത്ത് ട്രാവലർ ഇടിച്ചുനിൽക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇടിയിൽ ട്രാവലറിന്റെ വിൻഡ്സ്ക്രീനും റൂഫും തകർന്നതു കാണാം. സംഭവത്തിൽ ആർക്കും പരിക്കില്ല.
Read Moreനരേന്ദ്രമോദി ഇന്നു സൗദിയിൽ പ്രധാന കരാറുകളിൽ ഒപ്പിടും
ന്യൂഡൽഹി: രണ്ട് ദിവസത്തെ സന്ദർശനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സൗദി അറേബ്യയിലെത്തും. ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് രണ്ടര മണിക്ക് ഇന്ത്യൻ സമൂഹം ഒരുക്കുന്ന സ്വീകരണത്തിൽ നരേന്ദ്രമോദി സംസാരിക്കും. വൈകിട്ട് സൗദി കിരീടാവകാശി മൊഹമ്മദ് ബിൻ സൽമാനുമായി പ്രധാനമന്ത്രി ചർച്ച നടത്തും. ഇന്ത്യ സൗദി തന്ത്രപ്രധാന സഹകരണ കൗൺസിൽ യോഗവും നടക്കും. പ്രധാനമന്ത്രിക്ക് സൗദി കിരീടാവകാശി അത്താഴ വിരുന്നും നൽകും. ഊർജ, പ്രതിരോധ രംഗങ്ങളിൽ സഹകരണം ശക്തമാക്കാനുള്ള ചർച്ച നടക്കും. സ്വകാര്യ ടൂർ ഏജൻസികൾ വഴി ഹജ്ജിന് പോകുന്നവരുടെ എണ്ണം കൂട്ടി നൽകണമെന്ന അഭ്യർഥന ഇന്ത്യ മുന്നോട്ട് വയ്ക്കും. മൂന്നാം തവണ പ്രധാനമന്ത്രിയായ ശേഷമുള്ള മോദിയുടെ ആദ്യ സൗദി സന്ദര്‍ശനമാണിത്.
Read Moreപറക്കാനൊരുങ്ങവേ വിമാനത്തിന് റണ്‍വേയില്‍ തീ പിടിച്ചു
ഫ്ലോറിഡ: 284 യാത്രക്കാരുമായി ഫ്ലോറിഡ വിമാനത്താവളത്തില്‍നിന്നു ടേക്ക് ഓഫിനായി റണ്‍വേയിലെത്തിയ ഡെൽറ്റ എയര്‍ലൈന്‍ വിമാനത്തില്‍ തീ പടര്‍ന്നു. സംഭവത്തിൽ യാത്രക്കാര്‍ എല്ലാവരും സുരക്ഷിതരാണെന്നു ഡെല്‍റ്റ എയര്‍ലൈന്‍സ് വാര്‍ത്താ കുറിപ്പിൽ വ്യക്തമാക്കി. ഓർലാന്റോയില്നിന്നും അറ്റ്ലാന്റയിലേക്ക് പോവാന്‍ തയാറെടുത്ത ഡെൽറ്റ എയര്‍ലൈന്‍സിന്റെ ഫ്ലൈറ്റ് 1213 -ന്റെ എഞ്ചിനിലാണ് തീ പടര്‍ന്നത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. വിമാനം റണ്‍വേയില്‍ നിര്‍ത്തിയിട്ടിരിക്കുമ്പോൾ ഒരു ചിറകില്‍നിന്നും കടുത്ത പുകയുയരുന്നതും പിന്നാലെ തീ പടരുന്നതും വീഡിയോയില്‍ കാണാം. വിമാനത്തിന്റെ രണ്ടാമത്തെ എഞ്ചിനിലാണ് തീ പിടിത്തമുണ്ടായതെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. പുകയുയര്‍ന്നതിന് പിന്നാലെ യാത്രക്കാരെ, എമര്‍ജന്‍സി വാതില്‍ വഴി പുറത്തിറക്കി സുരക്ഷിതരമാക്കി. പിന്നാലെ വിമാനത്താവളത്തിലെ അഗ്നിര്കഷാ ഉദ്യോഗസ്ഥരെത്തി തീ കെടുത്തി.
Read Moreഇന്ത്യ-അമേരിക്ക വ്യാപാര കരാർ: നിർണായക പുരോഗതിയെന്ന് വിദേശകാര്യമന്ത്രാലയം
ന്യൂഡൽഹി: ഇന്ത്യ-അമേരിക്ക വ്യാപാര കരാറിൽ നിർണായക പുരോഗതിയെന്നു വിദേശകാര്യമന്ത്രാലയം. യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസുമായുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൂടികാഴ്ചയ്ക്കു പിന്നാലെയാണ് വിദേശകാര്യമന്ത്രാലയം നിലപാടു വ്യക്തമാക്കിയത്. ഡൽഹി ലോക് കല്യാൺ മാർഗിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലായിരുന്ന കൂടിക്കാഴ്ച. ജെ.ഡി.വാൻസിനൊപ്പം ഭാര്യയും ഇന്ത്യൻ വംശജയുമായ ഉഷ വാൻസും മക്കളും ഒപ്പമുണ്ടായിരുന്നു. മോദി ജെ.ഡി.വാൻസിന്റെ മക്കൾക്കു മയിൽപ്പീലി സമ്മാനിച്ചു.ജെ.ഡി. വാൻസും കുടുംബവും ഇന്നു താജ്മഹൽ സന്ദർശിക്കും. ആഗ്രയിൽ കനത്ത പോലീസ് സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. നാല് ദിവസത്തെ സന്ദർശനം പൂർത്തിയാക്കി വ്യാഴാഴ്ച ജെ.ഡി. വാൻസ് മടങ്ങും. ട്രംപ് ഈ വർഷം ഇന്ത്യ സന്ദർശിച്ചേക്കുമെന്ന് യുഎസ് വൈസ് പ്രസിഡന്റ് മോദിയെ അറിയിച്ചു.
Read Moreഐ.എം. വിജയനും ജോ പോളും നേർക്കുനേർ; മത്സരം ഇന്ന് വൈകുന്നരം
തിരുവനന്തപുരം: കേരളത്തിന്റെ കാല്പന്തുകളിയിലെ രാജകുമാരന് ഐ.എം വിജയൻ ഉള്‍പ്പെടെയുള്ള മുന്‍കാല ഫുട്ബോള്‍ ഹീറോസ് വീണ്ടും മത്സരത്തിനിറങ്ങുന്നു. തിരുവനന്തപുരം പ്രസ് ക്ലബ് സംഘടിപ്പിക്കുന്ന മീഡിയ ഫുട്ബാൾ ലീഗിനോട് അനുബന്ധിച്ചാണ് മുന്‍ ഇന്ത്യന്‍ താരങ്ങളും സന്തോഷ് ട്രോഫി താരങ്ങളും ഉള്‍പ്പെടുന്ന ടീമുകൾ തമ്മില്‍ ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയത്തില്‍ പോരാട്ടത്തിനിറങ്ങുന്നത്. ഇന്ന് വൈകുന്നേരം 4 .30 ന് പത്മശ്രീ ജേതാവ് ഐ.എം വിജയന് തലസ്ഥാനത്തിന്റെ ആദരം അർപ്പിക്കും. മന്ത്രി ജി.ആർ.അനിൽ ,മുൻ സ്പോർട്സ് മന്ത്രിമാരായ എം. വിജയകുമാർ, പന്തളം സുധാകരൻ, ബിജെപി സംസ്ഥാന സെക്രട്ടറി ജെ. ആർ.പത്മകുമാർ, കേരള സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റ് യു.ഷറഫലി എന്നിവർ സംബന്ധിക്കും. തുടർന്ന് നടക്കുന്ന പ്രദര്‍ശന മത്സരത്തിൽ മിന്നും താരങ്ങൾ ഏറ്റുമുട്ടും. ഐ എം വിജയൻ ഇലവനിൽ യു.ഷറഫലി, സി വി പാപ്പച്ചൻ, കെ ടി ചാക്കോ, ആസിഫ് സഹീർ, കുരികേഷ് മാത്യു, ഗണേഷ്, പി.പി.തോബിയാസ്, അലക്സ്…
Read Moreജീവനു ഭീഷണിയുണ്ടെന്നു പരാതി നല്‍കിയിട്ടും നടപടിയെടുത്തില്ല; കൊല്ലപ്പെട്ട യുവതിയുടെ കുടുംബത്തിന്റെ പരാതിയില്‍ എസ്ഐക്ക് സ്ഥലംമാറ്റം
കോഴിക്കോട്: ഭര്‍ത്താവില്‍നിന്നു ജീവനു ഭീഷണിയുണ്ടെന്ന് കാണിച്ച് യുവതി നല്കിയ പരാതി അവഗണിച്ച എസ്ഐയെ സ്ഥലംമാറ്റി. താമരശേരി പ്രിൻസിപ്പൽ എസ്ഐ ബിജുവിനെതിരേയാണു നടപടി. വടകര വളയം പോലീസ് സ്റ്റേഷനിലേക്കാണു സ്ഥലംമാറ്റം.ഭർത്താവ് വെട്ടിക്കൊലപ്പെടുത്തിയ ഷിബില നൽകിയ പരാതി കൈകാര്യം ചെയ്യുന്നതിൽ എസ്ഐ വീഴ്ച കാണിച്ചെന്നു പരാതി ഉയർന്നിരുന്നു. ഷിബിലയുടെ കുടുംബം മുഖ്യമന്ത്രിക്കും പരാതി നൽകിയിരുന്നു. ഭര്‍ത്താവായ യാസിറിനെതിരേ പരാതി നല്‍കിയിട്ടും നടപടി സ്വീകരിച്ചില്ലെന്നാരോപിച്ച് ഷിബിലയുടെ കുടുംബം രംഗത്തെത്തിയിരുന്നു. ലഹരിക്കടിമയായ ഭര്‍ത്താവ് നിരന്തരം ഉപദ്രവിക്കുന്നതായായിരുന്നു പരാതി. മാർച്ച് 18 ന് വൈകുന്നേരമായിരുന്നു നാടിനെ നടുക്കിയ സംഭവം. കത്തിയുമായി എത്തിയ യാസിര്‍ യുവതിയെ ക്രൂരമായി വെട്ടിക്കൊല്ലുകയായിരുന്നു. യാസറിന്റെ ലഹരിയുപയോഗവും ശാരീരിക പീഡനവും മൂലം സഹികെട്ടാണ് ഷിബില, യാസറിന് ഒപ്പം താമസിച്ചിരുന്ന വാടക വീട്ടിൽ നിന്ന് മകൾക്കൊപ്പം കക്കാട്ടെ സ്വന്തം വീട്ടിലേക്ക് മാറിയത്. വസ്ത്രങ്ങളും വിവിധ രേഖകകളും വാടകവീട്ടിലായിരുന്നു.ഇതെടുക്കാൻ ഷിബിലയും കുടുംബവും ശ്രമിച്ചെങ്കിലും യാസർ…
Read More